ഫോളോ
Sreejesh
@sreejesh6766
139
പോസ്റ്റുകള്‍
154
ഫോളോവേഴ്സ്
Sreejesh
790 കണ്ടവര്‍
3 മാസം
സുഹൃത്തുക്കളെ എന്റെ പേര് ശ്രീജിത്ത്... നെയ്യാറ്റിൻകര ധനുവച്ചപുരം എയ്തുകൊണ്ടകാണിയിൽ ആണ് എന്റെ സ്വദേശം. എന്റെ 13 മാസം മാത്രം പ്രായമുള്ള മകൻ ശ്രീയാൻഷ് കരൾ സംബന്ധമായ അസുഖം പിടിപെട്ട് ചികിത്സയിലാണ്. കരൾ മാറ്റിവെക്കൽ മാത്രമാണ് ഏക പ്രതിവിധി എന്നാണ് ഡോക്ടർമാർ പറയുന്നത്. 40 ലക്ഷത്തോളം രൂപയാണ് ഇതിനായി അവർ പറഞ്ഞ എസ്റ്റിമേറ്റ് തുക. ഇത്രയും രൂപ കണ്ടെത്താനുള്ള ഒരു സാഹചര്യം മരപ്പണിക്ക് പോകുന്ന എനിക്കില്ല. സാധാരണക്കാരായ എന്നെയും കുടുംബത്തിനെയും നിങ്ങൾ ഓരോരുത്തരും മാനുഷിക പരിഗണനയുടെ പേരിൽ സഹായിക്കണം എന്ന് അഭ്യർത്ഥനയും ആയിട്ടാണ് ഞാൻ നിങ്ങളുടെ മുന്നിൽ ഈ ഒരു മെസ്സേജ് ഇടുന്നത്.... എന്റെ മകൻ ശ്രീയാൻഷ് ജനിച്ച് രണ്ടര മാസം ആയപ്പോഴാണ് കണ്ണിൽ മഞ്ഞനിറം കൂടി എസ് എ ടി തിരുവനന്തപുരം ഹോസ്പിറ്റലിൽ കാണിക്കുന്നത്. അപ്പോഴാണ് കരൾ സംബന്ധമായ അസുഖം അവനുണ്ട് എന്നും, ശരീരത്തിന് ആവശ്യമായ പ്രവർത്തനം കരളിൽ നടക്കുന്നില്ല കരൾ വീക്കം ഉണ്ട് എന്നും ഡോക്ടർമാർ കണ്ടെത്തി പറയുന്നത്. തുടർന്ന് ഒരു മാസത്തോളം അവിടെ അഡ്മിറ്റ് ആയി ചികിത്സയിലായിരുന്നു. പിന്നീട് മരുന്നു കഴിക്കാൻ നിർദ്ദേശിച്ച് ഡിസ്ചാർജ് ചെയ്ത് വന്നെങ്കിലും ശരീരത്തിൽ മഞ്ഞനിറം വീണ്ടും കൂടിക്കൂടി വരുന്നതു കാരണം അവിടെ തന്നെ കാണിക്കുകയായിരുന്നു. കരളിന്റെ പ്രവർത്തനം കൃത്യമായി നടക്കാത്തതിനാൽ തന്നെ അവൻ കഴിക്കുന്ന ഭക്ഷണം ശരീരത്തിൽ പിടിക്കുന്നില്ല എന്നും, സാധാരണ ഈ പ്രായത്തിൽ ഉണ്ടാവുന്ന ഭാരത്തിന്റെ പകുതി ഭാരമേ അവനു ഉള്ളൂ എന്നും ഡോക്ടർ പറഞ്ഞത്. കഴിഞ്ഞ മാസമാണ് ഡോക്ടർ അവസാന തീരുമാനം പറഞ്ഞത് ഇനി കരൾ മാറ്റിവയ്ക്കുക അല്ലാണ്ട് വേറെ പ്രതിവിധിയില്ല ദൈവത്തിനോട് പ്രാർത്ഥിക്കാൻ. ഈ സർജറി ചെയ്യാൻ ഏറ്റവും മികച്ചത് ചെന്നൈയിലെ ഹോസ്പിറ്റൽ ആണെന്ന് എന്റെ ഒരു സുഹൃത്ത് വഴി അറിയാൻ കഴിഞ്ഞു. അങ്ങനെ ചെന്നൈ റിലെ ഹോസ്പിറ്റലിലെ ഡോക്ടറെ കൺസൾട്ട് ചെയ്യുകയും തുടർന്നു കരൾ മാറ്റിവയ്ക്കൽ ശാസ്ത്രക്രിയ ചെയ്യാമെന്ന് അദ്ദേഹം ഉറപ്പു തരികയും ചെയ്തു. സർജറിയും ബാക്കിയുള്ള എല്ലാ ചികിത്സകളും കൂട്ടി ഏകദേശം 40 ലക്ഷം രൂപയാകും എന്നാണ് അറിയാൻ കഴിഞ്ഞത്. റിലേ ഹോസ്പിറ്റലിൽ നിന്നും എസ്റ്റിമേറ്റ് തുക ഞങ്ങൾക്ക് അയച്ചു തന്നിരുന്നു. ഇത്രയും തുക എങ്ങനെ കണ്ടെത്തും എന്ന വിഷമത്തിലാണ് ഞാൻ ഓരോ നിമിഷവും തള്ളിനീക്കിയത്. ആ സമയത്താണ് ഇത്തരത്തിൽ ഓൺലൈൻ വഴിയും,ക്രൗഡ് ഫണ്ടിങ് നടത്തി കാശ് നമുക്ക് തയ്യാറാക്കാം എന്ന രീതിയിൽ ചില സന്നദ്ധ പ്രവർത്തകരും,നാട്ടുകാരും എന്നോട് സംസാരിക്കുകയും. അതിന് ശേഷം ഒരു ചികിത്സാസഹായ സമിതി പഞ്ചായത്ത് പ്രസിഡന്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വാർഡ് മെമ്പർ, വിവിധ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ ചേർന്ന് തുടങ്ങുകയും ഇത്തരത്തിലുള്ള പ്രവർത്തനം നടത്തി വരുന്നതും. നിങ്ങൾ ഓരോരുത്തരും നിങ്ങളാൽ കഴിയുന്ന സഹായം നൽകി എന്റെ മകനെ രക്ഷിക്കണം എന്നും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ സഹായിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുകയാണ്.. എന്ന് ശ്രീജിത്ത്‌.... മൊബൈൽ : +918129509620 #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #💞 നിനക്കായ് #❤ സ്നേഹം മാത്രം 🤗 #🌞 ഗുഡ് മോണിംഗ് #☪️ പെട്ടെന്ന് ഫലം ലഭിക്കുന്ന പ്രത്യേക ദുഅഃ🤲
See other profiles for amazing content