Jayaram
572 views • 24 days ago
*പച്ചാളം ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നു*
പച്ചാളം ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായുള്ള നടപടികൾ ആരംഭിച്ചതായി കൗൺസിലർ എ.കെ. അജിത്കുമാർ അറിയിച്ചു.
സ്ഥലം ഏറ്റെടുത്താൽ പച്ചാളം ജംഗ്ഷന്റെ വികസനത്തിന് തുക അനുവദിച്ച് ലഭിക്കുന്നതിനുള്ള നടപടികളിലേക്ക് കടന്നതായി കഴിഞ്ഞ ദിവസം നടന്ന വാർഡ്തല യോഗത്തിൽ ഡെപ്യൂട്ടി മേയർ സുധീർ പറഞ്ഞിരുന്നു.
കണ്ണച്ചൻതോട് ജംഗ്ഷനിൽ നിന്ന് പച്ചാളം ഭാഗത്തേക്ക് നോ എൻട്രി ആണെങ്കിലും പലരും ഇത് വകവെക്കാതെ വാഹനവുമായി വരുന്നതും ഗതാഗതക്കുരുക്കിന് പ്രധാന കാരണമാണ്.
വൈകീട്ട് ഇവിടത്തെ ഗതാഗതക്കുരുക്ക് ചിറ്റൂർ റോഡിൽ ഒ.കെ. മാധവി അമ്മ ജംഗ്ഷൻ വരെയും എം.എം. റോഡിൽ ടാറ്റാപുരം വരെയും നീളുന്ന സ്ഥിതിയാണ്. #കൊച്ചി
10 shares