V Vinod
ShareChat
click to see wallet page
@1312849718
1312849718
V Vinod
@1312849718
ഷെയര്‍ചാറ്റ്
പ്രോട്ടീന്‍ അഭാവമുണ്ടോ? ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍* പേശികളുടെ വളര്‍ച്ചക്കും എല്ലുകളുടെ ആരോഗ്യത്തിനും ശരീരത്തിന്‍റെ ആരോഗ്യത്തിനും തലമുടിയുടെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തിനും പ്രോട്ടീനുകള്‍ ഏറെ ആവശ്യമാണ്. ശരീരത്തില്‍ പ്രോട്ടീന്‍ കുറഞ്ഞാല്‍ പേശികളുടെ ആരോഗ്യം മുതല്‍ പ്രതിരോധശേഷിക്ക് വരെ പ്രതികൂലമായി ബാധിക്കാം. അത്തരത്തില്‍ പ്രോട്ടീന്‍ കുറവുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. *1. പയറുവര്‍ഗങ്ങള്‍* നാരുകളും ഫൈബറും പ്രോട്ടീനും ധാരാളം അടങ്ങിയ പയറുവര്‍ഗങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. *2. ചീസ്* പ്രോട്ടീന്‍ ധാരാളം അടങ്ങിയ ചീസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഗുണം ചെയ്യും. *3. ബദാം* 100 ഗ്രാം ബദാമില്‍ 21 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കൂടാതെ ഫൈബര്‍, വിറ്റാമിനുകള്‍, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവയും ബദാമിലുണ്ട്. വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ ബദാം കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. *4. ഓട്സ്* നാരുകളും പ്രോട്ടീനും ധാരാളം അടങ്ങിയ ഓട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും പ്രോട്ടീന്‍ അഭാവമുള്ളവര്‍ക്ക് ഗുണം ചെയ്യും. *5. നിലക്കടല* പ്രോട്ടീനിന്‍റെ കലവറയാണ് ഇവ. 100 ഗ്രാം നിലക്കടലയില്‍ 25. 80 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. അതിനാല്‍ പ്രോട്ടീനിന്‍റെ അഭാവമുള്ളവര്‍ക്ക് നിലക്കടല ഡയറ്റില്‍ ഉള്‍പ്പെടുത്താം. *6. മത്തങ്ങാ വിത്ത്* മത്തങ്ങാ വിത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ശരീരത്തിന് വേണ്ട പ്രോട്ടീന്‍ ലഭിക്കാന്‍ സഹായിക്കും. *7. ചിയാ സീഡ്* പ്രോട്ടീന്‍, ഒമേഗ 3 ഫാറ്റി ആസിഡ്, നാരുകള്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയതാണ് ചിയാ വിത്ത്. ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. ................................................ #👩 Women's Health #🥰 ചങ്ക് കൂട്ടുകാർ #👨‍👩‍👧‍👦 കുടുംബം #🏝️ പ്രവാസി #🤝 സുഹൃദ്ബന്ധം
👩 Women's Health - ShareChat
#👨‍👩‍👧‍👦 കുടുംബം #🥰 ചങ്ക് കൂട്ടുകാർ #🏝️ പ്രവാസി #👩 Women's Health #🤝 സുഹൃദ്ബന്ധം ആരോഗ്യം സംരക്ഷിക്കുന്നവർപോലും ചില പകർച്ചവ്യാധികളുടെ പിടിയിൽ അകപ്പെട്ടുപോകാം. എന്നാൽ ജീവിതശൈലീ രോഗങ്ങളുണ്ടാകാതിരിക്കാനും നിലവിലേത് വർദ്ധിക്കാതിരിക്കാനും വ്യക്ത്യധിഷ്ഠിതമായ ആരോഗ്യം സംരക്ഷിക്കുക എന്നതുതന്നെയാണ് പ്രധാനം. ജീവിതശൈലീ രോഗങ്ങളകറ്റുന്നതിൽ ഏറ്റവും പ്രധാനപ്പെട്ടത് അതുവരെ സ്വീകരിച്ചുപോന്ന ജീവിതശൈലിയിൽ ആവശ്യമായ മാറ്റം വരുത്തുക എന്നതാണ്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് ആഹാരം തന്നെയാണ്. ആഹാരത്തിൽ പഥ്യമായവയ്ക്കും അപഥ്യമായവയ്ക്കും ഒരുപോലെ പ്രാധാന്യമുണ്ട്. പഥ്യമായത് സ്വീകരിച്ചും അപഥ്യമായവയെ ഒഴിവാക്കിയും മാത്രമേ രോഗശമനം സാദ്ധ്യമാകു. അതുകൊണ്ടുതന്നെ പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ, പൊണ്ണത്തടി, തൈറോയ്ഡ്, കരൾരോഗങ്ങൾ എന്നിങ്ങനെ ജീവിതശൈലീരോഗങ്ങൾ ഏതുമാകട്ടെ അവയിൽനിന്ന് ശമനമുണ്ടാകാൻ നമ്മൾ ശീലിക്കേണ്ടതിനെ പഥ്യമെന്നും രോഗ വർദ്ധനവിനെ ഉണ്ടാക്കുന്നവയെ അപഥ്യമെന്നും വേർതിരിച്ച് ലിസ്റ്റ് ചെയ്തുകൊണ്ടാണ് ആയുർവേദം ചികിത്സ വിധിക്കുന്നത്. ഭക്ഷണങ്ങൾക്കൊപ്പം നമ്മൾ ചെയ്യുന്ന പ്രവൃത്തികൾക്കും വലിയ പ്രാധാന്യമുണ്ട്.
👨‍👩‍👧‍👦 കുടുംബം - 0@80900]0822 03 ஜிவி வெபி ml6untudigo ஜஸி ஸுய3க3o ற803மJ0322 மனிமணிபஸ் (18030j0322 00039830D0j, 0@80900]0822 03 ஜிவி வெபி ml6untudigo ஜஸி ஸுய3க3o ற803மJ0322 மனிமணிபஸ் (18030j0322 00039830D0j, - ShareChat
#🇮🇳 റിപ്പബ്ലിക്ക് ദിനാശംസകൾ 💪🏻 #🇮🇳 റിപ്പബ്ലിക്ക് ദിന സ്റ്റാറ്റസുകൾ 😍 #😎 തിങ്കളാഴ്ച കിടു സ്റ്റാറ്റസുകൾ #🌞Good Morning Status #🌞 ഗുഡ് മോണിംഗ്
🇮🇳 റിപ്പബ്ലിക്ക് ദിനാശംസകൾ 💪🏻 - VIBRANTVIVA Evll Dಭ0, ( 9 HAPPY 77TH 26TH INDIAN JANUARY REPUBLIC DAY Jh covstifufiove ehich gcwe 7947# , ೭ಠ 0೭೬ ১# 47 + 066 Hfun: 70 440 VIBRANTVIVA Evll Dಭ0, ( 9 HAPPY 77TH 26TH INDIAN JANUARY REPUBLIC DAY Jh covstifufiove ehich gcwe 7947# , ೭ಠ 0೭೬ ১# 47 + 066 Hfun: 70 440 - ShareChat
#🇮🇳 റിപ്പബ്ലിക്ക് ദിന സ്റ്റാറ്റസുകൾ 😍 #🇮🇳 റിപ്പബ്ലിക്ക് ദിനാശംസകൾ 💪🏻
🇮🇳 റിപ്പബ്ലിക്ക് ദിന സ്റ്റാറ്റസുകൾ 😍 - VIBRANTVIVA {ಿ[ | 9 26TH JANUARY REPUBLIC |)d VIBRANTVIVA {ಿ[ | 9 26TH JANUARY REPUBLIC |)d - ShareChat
#👩 Women's Health #🥰 ചങ്ക് കൂട്ടുകാർ #🏝️ പ്രവാസി #🤝 സുഹൃദ്ബന്ധം #👨‍👩‍👧‍👦 കുടുംബം
👩 Women's Health - ShareChat
01:45
#🏝️ പ്രവാസി #👨‍👩‍👧‍👦 കുടുംബം #🥰 ചങ്ക് കൂട്ടുകാർ #🤝 സുഹൃദ്ബന്ധം #👩 Women's Health മാംസാഹാരം കഴിക്കാത്തവർക്കും പോഷകാഹാരത്തിന്റെ ഒരു കലവറയാണ് സോയാബീൻ.* 1. പ്രോട്ടീന്റെ മികച്ച സ്രോതസ്സ് സസ്യങ്ങളിൽ നിന്നുള്ള ഭക്ഷണങ്ങളിൽ 'കംപ്ലീറ്റ് പ്രോട്ടീൻ' (ശരീരത്തിന് ആവശ്യമായ എല്ലാ അമിനോ ആസിഡുകളും അടങ്ങിയത്) ലഭിക്കുന്ന അപൂർവ്വം ഭക്ഷണങ്ങളിൽ ഒന്നാണ് സോയാബീൻ. ഇത് പേശികളുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും സഹായിക്കുന്നു. 2. ഹൃദയാരോഗ്യം സോയാബീനിൽ പൂരിത കൊഴുപ്പ് (Saturated fat) വളരെ കുറവാണ്. ഇതിലെ ഒമേഗ-3 ഫാറ്റി ആസിഡുകൾ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയസ്തംഭനത്തിനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. 3. എല്ലുകളുടെ ബലം ഇതിൽ കാൽസ്യം, മഗ്നീഷ്യം, കോപ്പർ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് പ്രായമായവരിലും സ്ത്രീകളിലും കണ്ടുവരുന്ന ഓസ്റ്റിയോപൊറോസിസ് (എല്ല് തേയ്മാനം) തടയാൻ സഹായിക്കും. 4. പ്രമേഹ നിയന്ത്രണം ഇതിലെ ഉയർന്ന നാരുകളും (Fiber) കുറഞ്ഞ ഗ്ലൈസമിക് ഇൻഡക്സും രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർദ്ധിക്കുന്നത് തടയുന്നു. 5. ദഹനപ്രക്രിയ ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ മലബന്ധം ഒഴിവാക്കാനും ദഹനം സുഗമമാക്കാനും സോയാബീൻ സഹായിക്കുന്നു. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: * തൈറോയ്ഡ് ഉള്ളവർ: തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ ഇങ്ങനെയുള്ളവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഉപയോഗിക്കുക. * അമിത ഉപയോഗം: സോയയിൽ അടങ്ങിയിരിക്കുന്ന ഐസോഫ്ലാവോണുകൾ (Isoflavones) ഈസ്ട്രജൻ ഹോർമോണിന് സമാനമായി പ്രവർത്തിക്കാം. അതിനാൽ മിതമായ അളവിൽ മാത്രം കഴിക്കുക. ഭക്ഷണത്തിൽ ഉൾപ്പെടുത്താനുള്ള വഴികൾ: സോയാ ചങ്ക്സ്, സോയ പാൽ (Soy Milk), ടോഫു (Tofu), സോയാ പയർ എന്നിവ ഉപയോഗിച്ച് വിഭവങ്ങൾ തയ്യാറാക്കാവുന്നതാണ്.
🏝️ പ്രവാസി - ShareChat
#💚തനി മലയാളി #🧘‍♂️ നിങ്ങളുടെ ആ രോഗം മാറും ; ഇതാ എളുപ്പവഴി #🏝️ പ്രവാസി #👨‍👩‍👧‍👦 കുടുംബം #🥰 ചങ്ക് കൂട്ടുകാർ ന്യൂട്രിഷൻ? നമ്മുടെ ശരീരത്തിനു ആവശ്യമായ ഊർജം ലഭിക്കാനും ദൈനം ദിന പ്രവർത്തനത്തിന്നതിനും, നിർമാണ പ്രവർത്തനങ്ങൾക്കും, സന്തുലിതാവസ്ഥക്കും ആവശ്യമായ പോഷകങ്ങൾ ആയ അന്നജം ( carbohydrate), മാംസ്യം ( പ്രോടീൻ ), കൊഴുപ്പ് ( ഫാറ്റ് ) സമീകൃതമായ ഉൾക്കൊണ്ടുള്ള ഭക്ഷണം ആണ്‌ പോഷണം അഥവാ Nutrition. ന്യൂട്രിഷൻ എന്നത് നമുക്കു ആവശ്യമുള്ള എല്ലാ ന്യൂട്രിന്റ്സും ( പോഷകങ്ങൾ ) ആവശ്യത്തിന് കിട്ടുന്ന രീതിയിൽ ഉള്ള ഒരു ഭക്ഷണ രീതി ആണു. സമീകൃതഹാരം എന്ന് പറയാം.ഫാറ്റ് ലോസ് ചെയ്യുമ്പോളും അല്ലാത്തപ്പോളും നമ്മുടെ ഭക്ഷണം കഴിവിന്റെ പരമാവധി nutritious ആയിരിക്കണം.അതായതു നമ്മൾ ഒരു exercise, fitness പ്രോഗ്രാം ചെയ്യുന്നില്ല എങ്കിൽ പോലും ഭക്ഷണത്തിൽ എല്ലാ nutrition ഉം കിട്ടുന്നുണ്ടോ എന്ന് ഉറപ്പു വരുത്തണം. ഇനി നമുക്ക് പ്രധാനമായും നമ്മൾ അറിഞ്ഞിരിക്കേണ്ട nutrients നെ കുറിച്ച് നോക്കാം. 1):- carbohydrate ( അന്നജം ) നമ്മുടെ ശരീരത്തിന്റെ പ്രധാന ഊർജ സ്രോതസ് ആണു കാർബ്സ് എന്ന് നമ്മൾ പറയുന്ന കാർബൊഹൈഡ്രാട്ട്സ്. അരി, ഗോതമ്പ്, പച്ചക്കറികൾ, പഴങ്ങൾ തുടങ്ങിയവ ആണു പ്രധാന സോഴ്‌സുകൾ. നമുക്കു ഒരു ദിവസം ആവശ്യമുള്ള മൊത്തം കാലോറിയുടെ 45 മുതൽ 65 % വരെ അന്നജം ആവശ്യമാണ ്. അന്നജം വളരെ കുറച്ചുള്ള ഡയറ്റുകൾ അത് കൊണ്ട് തന്നെ അത്രയ്ക്ക് നല്ലതല്ല... മുന്നത്തെ പോസ്റ്റുകളിൽ പറഞ്ഞ പോലെ അന്നജം ഒരുപാട് കുറഞ്ഞാൽ ശരീര ഭാരം പെട്ടെന്ന് കുറയാം.. പക്ഷെ നല്ലൊരു ശതമാനവും ശരീരത്തിന് ആവശ്യമായ ജലാംശം ആയേക്കാം. മാത്രമല്ല നമുക്ക് exercise ചെയ്യാൻ പ്രധാനമായും weight ട്രെയിനിങ് ചെയ്യാൻ ആവശ്യമായ energy ലഭിക്കുന്നത് carbs (glucose) ൽ നിന്നാണ്. എന്ന് വീണ്ടും നമ്മൾ carbs പഴയ പോലെ കഴിക്കാൻ തുടങ്ങിയോ,അന്ന് മുതൽ loss ആയ weight ഉം തിരികെ വരാൻ സാധ്യത വളരെ വളരെ കൂടുതൽ ആണു. 2)മാംസ്യം ( protein ) Source:- ഇറച്ചി, മീൻ മുട്ട,ചിക്കൻ,പനീർ, സോയ, കടല വർഗ്ഗങ്ങൾ, പയർ വർഗ്ഗങ്ങൾ... Etc Recomended range :-0.8 മുതൽ 1.8 (2.2 extreme for athlets ) വരെ നമ്മുടെ മൊത്തം ശരീര ഭാരത്തോട് കൂടി ഗുണിച്ചാൽ കിട്ടുന്നത്. നമ്മുടെ ശരീരത്തിലെ നിർമാണ പ്രവർത്തനങ്ങൾക്ക് വളരെ അത്യാവശ്യമാണ് പ്രോടീനുകൾ. Enzymes, hormones, transport molecules, തുടങ്ങിയവ proteins ആണു. മുടി, നഖം, സ്കിൻ തുടങ്ങിയവക്കും വളരെ അത്യാവശ്യമാണ് proteins. അതുകൊണ്ട് തന്നെ protein ആവശ്യത്തിന് കിട്ടാതെ ആയാൽ ഒരുപാട് deficiency ക്കു കാരണമാകും. പ്രത്യക്ഷമായ മുടി കൊഴിച്ചിൽ, സ്കിൻ പ്രേശ്നങ്ങൾ തുടക്കത്തിൽ കാണാൻ സാധിക്കും. 3)കൊഴുപ്പ് ( ഫാറ്റ് ) Carbohydrate കഴിഞ്ഞാൽ രണ്ടാമത്തെ energy source ആണു കൊഴുപ്പ്. മാത്രമല്ല നമുക്ക് കിട്ടേണ്ട പല വിറ്റാമിനുകളും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കേണ്ടത് ഫാറ്റ് ആണു (ഫാറ്റ് സൊല്യൂബിൾ വിറ്റാമിൻസ് ). Recomended rate: മൊത്തം ഊർജത്തിന്റെ 20 മുതൽ 30 % വരെ വേണം. Dietery fat നല്ലതല്ലാത്ത ൽ ട്രാൻസ് fat, saturated fat തുടങ്ങിയവക്ക് പകരം mono unsaturated, poly unsaturated fat കൂടുതൽ ഉൾപ്ലെടുത്താം. ഇറച്ചി, പാൽ തുടങ്ങിയവയോടൊപ്പം കുറെ fat നമുക്ക് കിട്ടും. കൂടാതെ ഒലിവ് oil, നട്സ്, avocado.. നല്ല healthy fat source ആണു. 4)- ജലം നമ്മുടെ ശരീര ഭാരത്തിന്റെ നല്ലൊരു ശതമാനം(40-60%) ജലം ആണു. Recomended : 2.5 മുതൽ 4 ലിറ്റർ വരെ ആവശ്യത്തിന് . അപ്പൊ വെള്ളവും പ്രധാന ഒരു ന്യൂട്രിന്റ് എന്ന് പറയാം. വെള്ളം ശരിക്കും കിട്ടുന്നുണ്ടോ എന്നറിയാൻ നമ്മുടെ മൂത്രത്തിന്റെ അളവ് കളർ പരിശോധിക്കുക എന്നതാണ് ഏറ്റവും പ്രാക്ടിക്കൽ ആയ വഴി. വളരെ concentrated ആയ ഡാർക്ക്‌ yellow ആണെങ്കിൽ വെള്ളം കുടിക്കുന്നത് കുറവാണു എന്ന് പറയാം. മുകളിൽ പറഞ്ഞ മൂന്നെണ്ണം ആണു മാക്രോസ് അഥവാ macro - nutrients എന്ന് പറയുന്നത്. കാരണം ഈ മൂന്നെണ്ണം ( കാർബ്സ്, പ്രോടീൻ, ഫാറ്റ് )കൂടുതൽ അളവിൽ ആവശ്യമുണ്ട്. ഇനി പറയുന്ന രണ്ടെണ്ണം വളരെ കുറഞ്ഞ അളവിൽ micro nutrients ആവശ്യമാണ് 1) വിറ്റാമിൻസ്(vitamins ) നമ്മുടെ ശരീരത്തിന്റെ സാധാരണ പ്രവർത്തനത്തിന് കുറഞ്ഞ അളവിൽ പ്രധാന വിറ്റാമിനുകൾ ആണു fat soluble viitamins ആയ വിറ്റാമിൻ (A,D,E,K) വാട്ടർ സൊല്യൂബിൾ ആയ വിറ്റാമിൻ (ബി, സി ) പച്ചില കറികളും, പച്ചക്കറികളും, പഴങ്ങളും കൂടെ പാൽ ഉൽപ്പന്നങ്ങളും മുട്ട എല്ലാം ഇവയുടെ സോഴ്‌സുകൾ ആണു. 2)മറ്റൊരു പ്രധാന micro ന്യൂട്രിന്റ് ആണു മിനറൽസ് Eg:- കാൽസ്യം, ഫോസ്‌ഫെറസ്, iron, zinc, മേഗ്നീഷ്യം.. Etc പഴങ്ങൾ, പച്ചക്കറികൾ, ഇറച്ചി, മുട്ട, മീൻ, ചില ധാന്യങ്ങൾ, പാല് പാലുൽപ്പന്നങ്ങൾ.. Etc നമ്മൾ ഏതെങ്കിലും ഒരു ഡയറ്റ് ഫോളോ ചെയ്യാൻ ആഗ്രഹിച്ചാൽ nutritious factors നോക്കുക. മേൽ പറഞ്ഞ പ്രധാന nutrients ആവശ്യത്തിന് കിട്ടുന്നതാണ് നമുക്ക് ദീർഘ കാലം ഫോള്ളോ ചെയ്യാൻ നല്ലത്. അത് കൊണ്ടാണ് നമ്മൾ കാലോറി deficit ഡയറ്റ് നോക്കുമ്പോൾ എല്ലാ ന്യൂട്രിന്റ്സും ആവശ്യത്തിന് ( please നോട്ട്... ആവശ്യത്തിന് ) കിട്ടുന്ന രീതിയിൽ ക്രമീകരിക്കണം എന്ന് പറയുന്നത്. അത് പോലെ മറ്റു ക്രാഷ് ഡയറ്റുകളുടെ പിന്നാലെ പോകരുത് എന്നും പറയുന്നത്. മേല്പറഞ്ഞ ഏതെങ്കിലും nutrients നമുക്കു ആവശ്യത്തിന് കിട്ടിയില്ല എങ്കിൽ അതിന്റെ defiiency എതെകിലും രീതിയിൽ നമ്മളെ ബാധിക്കും... ഒരു കംപ്ലീറ്റ് മീൽ എന്ന് പറയുന്നത് ആവശ്യത്തിന് കാർബ്സും, പ്രോടീനും, ഫാറ്റും അടങ്ങിയ ഒറു പ്ലേറ്റ് ആണു. കടപ്പാട്
💚തനി മലയാളി - ೧೧೧೦೨6m mJa(Sl೧q೧d? . See more mooigoonpo  mவ வே8 வே் @96೧36c6   @rl-oa೧ons? @Ooommy O Met nl ೧೧೧೦೨6m mJa(Sl೧q೧d? . See more mooigoonpo  mவ வே8 வே் @96೧36c6   @rl-oa೧ons? @Ooommy O Met nl - ShareChat
#😇 മുഖം തിളങ്ങാൻ കെമിക്കൽ വേണ്ട; ഇത് കാണൂ #👩 Women's Health #🏝️ പ്രവാസി #🧘‍♂️ നിങ്ങളുടെ ആ രോഗം മാറും ; ഇതാ എളുപ്പവഴി #💚തനി മലയാളി
😇 മുഖം തിളങ്ങാൻ കെമിക്കൽ വേണ്ട; ഇത് കാണൂ - ShareChat
00:34
#🧘‍♂️ നിങ്ങളുടെ ആ രോഗം മാറും ; ഇതാ എളുപ്പവഴി #💖 അമ്മ ഇഷ്‌ടം #😇 മുഖം തിളങ്ങാൻ കെമിക്കൽ വേണ്ട; ഇത് കാണൂ #👩 Women's Health #🏝️ പ്രവാസി വെള്ളം കുടിക്കാമോ; അറിഞ്ഞിരിക്കാൻ ഇക്കാര്യങ്ങൾ കൂടി* ശരീരത്തിനുഏറെ ആവശ്യമായിട്ടുള്ള ഒന്നാണ് വെള്ളം. നന്നായി വെള്ളം കുടിക്കുന്നവരുടെ ആരോഗ്യം എന്നും മെച്ചപ്പെട്ടിരിക്കുകയും ചെയ്യും. കുറഞ്ഞ് ഒരു ദിവസം മൂന്ന് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണമെന്നാണ് പറയാറുള്ളതും. എന്നാൽ വെള്ളം കുടിക്കുമ്പോൾ ഏറെ കരുതലും നാം നൽകേണ്ടതുണ്ട്. തോന്നിയ പോലെ വെള്ളം കുടിക്കുന്നത് നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാൻ സാധ്യത ഏറെയാണ്.ഇന്ന് നമ്മളില്‍ കൂടുതൽ ആളുകളും നിന്നുകൊണ്ട് വെള്ളം കുടിക്കുന്നവരാണ്. ഫ്രിഡ്ജില്‍ നിന്ന് ഒരു കുപ്പിയെടുത്ത് നിന്നുകൊണ്ട് തന്നെ കുറേ വെള്ളം കുടിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. എന്നാല്‍ ആരോഗ്യത്തിനു നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് ദോഷം ചെയ്യും. വയറിനുള്ളില്‍ കൂടുതല്‍ സമ്മര്‍ദ്ദം നിന്നുകൊണ്ട് വെള്ളം കുടിക്കുമ്ബോള്‍ അത് ഉണ്ടാക്കുന്നു. വയറിനുള്ളിലെ മര്‍ദ്ദം കൂടുകയും അത് ദഹനപ്രക്രിയയെ സാരമായി തന്നെ ബാധിക്കുകയും ചെയ്യും. ഒറ്റയടിക്ക് തന്നെ ധാരാളം വെള്ളം കുടിക്കുന്ന ശീലവും നന്നല്ല. രക്തത്തിലെ ഫ്ളൂയിഡിന്റെ അളവിനേയും സോഡിയത്തിന്റെ അളവിനേയും കൃത്യമായ അളവില്ലാതെ ധാരാളം വെള്ളം ഒറ്റയടിക്ക് കുടിക്കുമ്ബോള്‍ അത് താളംതെറ്റിക്കും. ശരീരത്തെ ഇത് ദോഷമായി ബാധിക്കും. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഇടയ്ക്കിടെ വെള്ളം കുടിക്കുന്നതും ശരീരത്തിനു ദോഷമാണ്. അതേസമയം, വിദഗ്ധര്‍ ആരോഗ്യകരമായ വെള്ളം കുടിയെ കുറിച്ച്‌ പറഞ്ഞിട്ടുണ്ട്. കസേരയില്‍ ഇരുന്നുകൊണ്ട് വേണം വെള്ളം കുടിക്കാന്‍. . ഗ്ലാസില്‍ വെള്ളം എടുത്ത് സാവധാനത്തില്‍ വേണം കുടിക്കാന്‍. വെള്ളം കുടിച്ചു കൊണ്ട് തന്നെ നമുക്ക് ആരോഗ്യം സംരക്ഷിക്കാം.
🧘‍♂️ നിങ്ങളുടെ ആ രോഗം മാറും ; ഇതാ എളുപ്പവഴി - ShareChat
#💚തനി മലയാളി #👩 Women's Health #😇 മുഖം തിളങ്ങാൻ കെമിക്കൽ വേണ്ട; ഇത് കാണൂ #💖 അമ്മ ഇഷ്‌ടം #🧘‍♂️ നിങ്ങളുടെ ആ രോഗം മാറും ; ഇതാ എളുപ്പവഴി ചെറിയ വിശപ്പോടെ ഉറങ്ങണം? കാരണം എന്ത്?* *ആരോഗ്യ വിദഗ്ധരുടെയും ഡയറ്റീഷ്യൻമാരുടെയും അഭിപ്രായത്തിൽ, നേരിയ വിശപ്പോടെ ഉറങ്ങാൻ പോകുന്നത് ശരീരത്തിന് ഏറെ ഗുണകരമാണ്* പലപ്പോഴും രാത്രിയിൽ വയറു നിറയെ കഴിച്ച് ഉടൻ തന്നെ ഉറങ്ങാൻ പോകുന്ന ശീലമാണ് നമുക്കുള്ളത്. എന്നാൽ, ആരോഗ്യ വിദഗ്ധരുടെയും ഡയറ്റീഷ്യൻമാരുടെയും അഭിപ്രായത്തിൽ, നേരിയ വിശപ്പോടെ ഉറങ്ങാൻ പോകുന്നത് ശരീരത്തിന് ഏറെ ഗുണകരമാണ്. ബാംഗ്ലൂർ ആസ്റ്റർ സി.എം.ഐ ഹോസ്പിറ്റലിലെ ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സ് വിഭാഗം മേധാവി എഡ്വിന രാജ് പറയുന്നത്, "അല്പം വിശപ്പോടെ ഉറങ്ങാൻ പോകുന്നത് ശരീരത്തിന് ഗുണകരമാണെന്ന് പല ഹെൽത്ത് കോച്ചുകളും പറയുന്നുണ്ട്. ഇതിൽ കുറച്ച് സത്യമുണ്ടെങ്കിലും, ഇത് ആരോഗ്യകരമായ രീതിയിൽ സന്തുലിതമായി മുന്നോട്ട് കൊണ്ടുപോകേണ്ടത് അത്യാവശ്യമാണ്." "ഉറങ്ങുന്നതിന് ഏതാനും മണിക്കൂർ മുമ്പ് നിങ്ങൾ ഭക്ഷണം കഴിക്കുന്നത് നിർത്തുമ്പോൾ, ഇൻസുലിൻ അളവ് പതുക്കെ കുറയുന്നു. കുറഞ്ഞ ഇൻസുലിൻ ശരീരം കൂടുതൽ കൊഴുപ്പ് സംഭരിക്കുന്നതിനുപകരം സംഭരിച്ചിരിക്കുന്ന കൊഴുപ്പ് ഊർജത്തിനായി ഉപയോഗിക്കാൻ സഹായിക്കുന്നു. ഉറക്കത്തിൽ, വളർച്ചാ ഹോർമോണിന്റെ അളവ് വർധിക്കുകയും, കൊഴുപ്പ് കത്തുന്നതിനും, പേശികളുടെ നന്നാക്കലിനും, മൊത്തത്തിലുള്ള വീണ്ടെടുക്കലിനും പിന്തുണ നൽകുകയും ചെയ്യുന്നു. വിശപ്പിന്റെ നേരിയ തോന്നൽ ദഹനത്തെയും ഉറക്കത്തിന്റെ ഗുണനിലവാരത്തെയും മെച്ചപ്പെടുത്തും," അവർ വിശദീകരിച്ചു. *"നേരിയ വിശപ്പ്"* എന്നതിനർത്ഥം പട്ടിണി കിടക്കുക എന്നല്ല. പോഷകഗുണമുള്ള ഭക്ഷണം മിതമായ അളവിൽ നേരത്തെ കഴിക്കുക എന്നതാണ് ഇതിന്റെ സാരം. "നിങ്ങൾ അമിതമായി വിശന്ന് ഉറങ്ങാൻ കിടന്നാൽ, കോർട്ടിസോൾ പോലുള്ള സമ്മർദ ഹോർമോണുകൾ ഉയർന്നേക്കാം. ഇത് ഉറക്കത്തെ ശല്യപ്പെടുത്തുകയും, നേരത്തെ ഉണരാൻ കാരണമാവുകയും, അടുത്ത ദിവസം ആസക്തി വർധിപ്പിക്കുകയും ചെയ്യും. മോശം ഉറക്കം കൊഴുപ്പ് കുറയുന്നത് മന്ദഗതിയിലാക്കുകയും മൊത്തത്തിലുള്ള ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും," രാജ് പറഞ്ഞു. *ഉറങ്ങുന്നതിനുമുമ്പ് അമിതമായി ഭക്ഷണം കഴിച്ചാൽ എന്ത് സംഭവിക്കും?* അമിതമായി ഭക്ഷണം കഴിച്ച് ഉറങ്ങാൻ പോകുന്നതിന് അതിന്റേതായ പ്രശ്നങ്ങളുണ്ട്. രാജിന്റെ അഭിപ്രായത്തിൽ, അമിതമായോ വൈകിയോ ഭക്ഷണം കഴിക്കുന്നത് ഇൻസുലിൻ അളവ് ഉയർന്ന നിലയിൽ നിലനിർത്തുകയും കൊഴുപ്പ് അടിഞ്ഞുകൂടാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഉറക്കത്തിൽ ദഹനം തുടരും, ഇത് ഉറക്കത്തിന്റെ ഗുണനിലവാരം കുറയ്ക്കുകയും വയറു വീർക്കൽ, ആസിഡ് റിഫ്ലക്സ് അല്ലെങ്കിൽ നെഞ്ചെരിച്ചിൽ എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും. ഉറക്കക്കുറവ് വിശപ്പിനെ നിയന്ത്രിക്കുന്ന ഹോർമോണുകളെ ബാധിക്കുകയും അടുത്ത ദിവസം അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യും. കാലക്രമേണ, ഈ രീതി ശരീരഭാരം, രക്തത്തിലെ പഞ്ചസാരയുടെ പ്രശ്നങ്ങൾ, ക്ഷീണം എന്നിവ വർധിപ്പിക്കും. മുംബൈയിലെ അപ്പോളോ സ്പെക്ട്ര ആശുപത്രിയിലെ ഡയറ്റീഷ്യൻ ഡോ.ജിനാൽ പട്ടേൽ പറയുന്നതനുസരിച്ച്, അങ്ങനെ ചെയ്യുന്നത് "ശരീരത്തിന്റെ മെറ്റബോളിസത്തെ മന്ദഗതിയിലാക്കുന്നു", കൂടാതെ ചില വിട്ടുമാറാത്ത രോഗങ്ങൾക്കും കാരണമാകും. "ഉറങ്ങുന്നതിന് തൊട്ടുമുമ്പ് കാർബോഹൈഡ്രേറ്റ് കഴിച്ചാൽ ശരീരത്തിന് അത് ദഹിപ്പിക്കാൻ പ്രയാസമാണ്; തൽഫലമായി, നിങ്ങൾക്ക് ഭാരം കൂടുകയും അസിഡിറ്റി പ്രശ്നങ്ങൾ അനുഭവപ്പെടുകയും ചെയ്യാം. ഒരാൾക്ക് വയറുവേദന, അസ്വസ്ഥത, നിരന്തരമായ നെഞ്ചെരിച്ചിൽ, അസിഡിറ്റി എന്നിവയും ഉണ്ടാകാം - ഒടുവിൽ ഗ്യാസ്ട്രോ ഈസോഫേഷ്യൽ റിഫ്ലക്സ് രോഗത്തിലേക്ക് (GERD) നയിച്ചേക്കാം.'' ഇതിനുപുറമെ, രാത്രി വൈകി ഭക്ഷണം കഴിക്കുന്നവർക്ക് പൊണ്ണത്തടി, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, പ്രമേഹം എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. “ജങ്ക് ഫുഡ് അമിതമായി കഴിക്കുന്നത്, പ്രത്യേകിച്ച് രാത്രി വൈകി, കൊളസ്ട്രോൾ, കൊഴുപ്പ് അടിഞ്ഞുകൂടൽ കാരണം ധമനികൾ കൂടുതൽ ചുരുങ്ങുകയും തടസപ്പെടുകയും ചെയ്യും,” ഡോ. പട്ടേൽ വിശദീകരിച്ചു. ചുരുക്കത്തിൽ, ചില ആളുകൾക്ക് അല്പം വിശന്ന് ഉറങ്ങാൻ പോകുന്നത് കൊഴുപ്പ് കുറയ്ക്കുന്നതിനും മികച്ച ഉറക്കത്തിനും സഹായിക്കും. അത്താഴം സന്തുലിതമാക്കുകയും നേരത്തെ കഴിക്കുകയും ആവശ്യത്തിന് പ്രോട്ടീനും നാരുകളും ഉൾപ്പെടുത്തുകയും ചെയ്യുമ്പോൾ ഇത് നന്നായി പ്രവർത്തിക്കുന്നു. നിങ്ങളുടെ ശരീരം പറയുന്നത് കേൾക്കേണ്ടത് പ്രധാനമാണ്, കാരണം നല്ല ഉറക്കം ഭക്ഷണക്രമം പോലെ തന്നെ പ്രധാനമാണ്. *മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.*
💚തനി മലയാളി - ShareChat