INSTALL
@16794839
🙏🙏കൂട്ടം തെറ്റി മേയുന്നവൻ🙏🙏
@16794839
5,175
फॉलोअर्स
1,243
फॉलोइंग
1,278
पोस्ट
ഒരറ്റത്ത് നിന്ന് മാഞ്ഞു തുടങ്ങുന്ന ഒരു വരയാണ് ഞാൻ
Follow
🙏🙏കൂട്ടം തെറ്റി മേയുന്നവൻ🙏🙏
335 ने देखा
•
2 घंटे पहले
#📔 കഥ
സ്വത്ത് തെക്കേ തൊടിയുടെ മൂലയിൽ നിൽക്കുന്ന വരിക്കപ്ലാവിന്റെ പുറത്തേക്കുന്തിയ വേരിലൂടെ ചുവപ്പും കറുപ്പും ഇടകലർന്ന നിറമുള്ള കൂറകൾ വരിയായി പോകുന്നത് നോക്കി നാരകത്തിന്റെ ഇല വായിലിട്ട് ചവച്ച് കൊണ്ട് ശിവദാസൻ മനസിൽ കണക്കുകൾ കൂട്ടി.. മുതിരകഴായയുടെ അപ്പുറത്തുള്ള തൊടിക അച്ഛൻ രാമേട്ടന്റെ പേരിലെഴുതി വെച്ചിരിക്കുന്നു ബാക്കിയുള്ള മുപ്പത് സെന്റും ഓടിളകി വീഴാറായ വീടും മാത്രമെനിക്ക്.. അതും അച്ഛന്റെയും അമ്മയുടെയും കാലശേഷം മാത്രം. കണ്ണായ സ്ഥലം രാമേട്ടന്.. അത് വിൽക്കുകയാണെങ്കിൽ തന്നെ കുറഞ്ഞത് സെന്റിന് രണ്ട് ലക്ഷം രൂപവെച്ച് കിട്ടും.. നടവഴി മാത്രമുള്ള ഈ വീടും പറമ്പും സെന്റിന് എഴുപത് രൂപ കിട്ടിയാൽ തന്നെ ഭാഗ്യമായി കരുതാം.. ഒരു പന്തിയിൽ തന്നെ രണ്ട് തരം ചോറ് വിളമ്പുന്ന ഏർപ്പാടാണ് അച്ഛൻ ചെയ്തതെന്ന് തോന്നി.. ഇനി അച്ഛൻ മരിക്കണതിന് മുൻപേ അച്ഛൻ വളരെ രഹസ്യമായി സൂക്ഷിക്കുന്ന ആ പെട്ടിയിലെന്താണെന്ന് അറിയണം.. അച്ഛന്റെ മരണശേഷം അത് എല്ലാവരുടെ മുന്നിലും വെച്ച് തുറന്നാൽ അതിലുള്ളതിലൊരു ഭാഗം ഏട്ടനും കൊടുക്കേണ്ടി വരും അപ്പോഴും കൂടുതൽ മെച്ചം ഏട്ടനാവും.. അതുപാടില്ല അങ്ങനൊരു പെട്ടിയുള്ള കാര്യം ഏട്ടനറിയില്ല അതെങ്ങനെയെങ്കിലും സ്വന്തമാക്കണം.. അച്ഛനോട് പണത്തിന്റെ കാര്യം പറഞ്ഞ് വഴക്കിടുമ്പോൾ കുറേയേറെ എന്നെ ചീത്ത വിളിച്ച് ഇടക്ക് അച്ഛനും അമ്മയും അത് തുറന്ന് നോക്കുന്നത് ഒന്നുരണ്ട് തവണ ജനലിലൂടെ കണ്ടിട്ടുണ്ട് പക്ഷേ അതിനകത്തെന്താണെന്ന് ഇതുവരെ കണ്ടിട്ടില്ല.. എന്തോ വലിയ വിലപിടിപ്പുള്ള സാധനം തന്നെയാവും അതാണ് ഇടക്കിടെ വാതിലടച്ച് മുറിക്കകത്തിരുന്ന് അവരത് നോക്കുന്നത്.. കുറേ നാളായിട്ട് മനസിലത് കിടന്ന് കളിക്കുന്നുണ്ട്.. കച്ചവടം മോശമായപ്പോൾ അച്ഛനോട് ഒരൽപം പൈസ ചോദിച്ചതിന് അച്ഛൻ അന്ന് വീടിന് ചുറ്റും ഇട്ട് ഓടിച്ച് ആട്ടി തല്ലിയത് ഓർമ്മ വന്നു.. ആ പെട്ടിയിൽ സൂക്ഷിച്ചതിൽ നിന്ന് ഒരൽപം അന്ന് തന്നിരുന്നുവെങ്കിൽ ആ കട പോകില്ലായിരുന്നു.. ഏട്ടനെ പഠിപ്പിച്ച് ഒരു ജോലിയാക്കാനായി അച്ഛനെന്തൊക്കെ ചെയ്തു.. പഠിക്കാനത്ര താല്പര്യമില്ലാത്ത എനിക്കൊരു കടയിട്ട് തന്ന് അച്ഛനെന്നെ ഒതുക്കുകയാണല്ലോ ചെയ്തതെന്നോർത്തു.. ഇപ്പോൾ വയ്യാതായി കിടന്നപ്പോൾ നോക്കാൻ ഞാനും.. ഏട്ടനിടക്ക് വന്ന് എത്തി നോക്കി പോകുമെന്നല്ലാതെ അച്ഛന്റെയും അമ്മയുടെയും തീട്ടവും മൂത്രവുമെടുക്കുന്നത് ഞാനും എന്റെ ഭാര്യയും.. എന്നിട്ടോ എനിക്ക് കിട്ടിയത് പൂതലിച്ച് വീഴാറായ വീടും ആർക്കും വേണ്ടാത്ത രണ്ട് മുറി ഊർച്ചകണ്ടവും മാത്രം.. പാടത്തു നിന്ന് വെയിലേറ്റ് വാടി സുർക്കയിൽ മുളകിട്ട പോലത്തെ ശരീരമുള്ള ശങ്കരൻ വരുന്നത് കണ്ടു.. പത്ത് മണി കഞ്ഞിക്കാവും അച്ഛനെയും അമ്മയെയും നോക്കുന്ന കൂട്ടത്തിൽ പാടത്ത് പണിക്കാർക്ക് ഭക്ഷണം വെച്ചു വിളമ്പുന്ന രാജിയെ കുറിച്ചോർത്തപ്പോൾ വിഷമം തോന്നി.. കുഞ്ഞിരായീന്റെ പഞ്ചായത്ത് റോഡരികിലുള്ള സ്ഥലം കൊടുക്കുന്നുണ്ടെന്ന് കേട്ടത് മുതൽ അത് വാങ്ങനെന്തെങ്കിലും വഴിയുണ്ടോന്ന് ആലോചനയിലായിരുന്നു.. അച്ഛനോട് പറഞ്ഞപ്പോൾ ഉള്ളത് ആദ്യം മര്യാദക്ക് കൊണ്ടുനടക്കാൻ പഠിച്ചു വാ എന്നായിരുന്നു മറുപടി രാജിയുടെ മുൻപിൽ വച്ച് അച്ഛനങ്ങനെ പറഞ്ഞപ്പോൾ അവളുടെ മുന്നിൽ ഒന്നുമല്ലാതായത് പോലെ തോന്നിയിരുന്നു..തീട്ടവും മൂത്രവും എടുക്കുകയും വേണം അവസാനം കുത്തുവാക്ക് കേൾക്കുകയും ചെയ്യണമെന്നായപ്പോൾ മുതൽ തുടങ്ങിയ വെറുപ്പാണ്.. കർക്കിടകമഴയുടെ ആരവം കേട്ട് തുടങ്ങിയപ്പോൾ കാലിൽ പററി പിടിച്ച മണ്ണ് ഒരു കല്ലിൽ വെച്ചുരച്ച് കളഞ്ഞ് മൺതിണ്ടിനരികിൽ കെട്ടിനിന്ന മഴവെള്ളത്തിൽ കാലൊന്ന് കഴുകി മുറ്റത്തേക്ക് കയറുമ്പോൾ അകത്ത് നിന്നും അച്ഛന്റെ ചിലമ്പിച്ച ചുമ കേട്ടു.. ഇനിയും വെച്ചു താമസിപ്പിച്ചാൽ വാങ്ങാനുദ്ദേശിക്കുന്ന സ്ഥലം കൈവിട്ട് പോകും.. പിന്നെ ജീവിതകാലം മുഴുവൻ ഒരു ഗുണവുമില്ലാത്ത അച്ഛനെ നോക്കി ജീവിതം തുലക്കേണ്ടി വരുമെന്നോർത്ത് അകത്തേക്ക് കയറും മുൻപേ നെല്ലിനടിക്കുന്ന വിഷകുപ്പിയെടുത്ത് അരയിൽ തിരുകി. മനസിൽ നിറയെ കുഞ്ഞിരായീന്റെ സ്ഥലമായിരുന്നു.. അതെങ്ങനെയെങ്കിലും വാങ്ങണമെന്ന ചിന്തയിൽ അകത്തേക്ക് കയറി.. കുഞ്ഞിരായീൻ കഴിഞ്ഞയാഴ്ച അച്ഛനെ കാണാൻ വന്നത് നന്നായി അല്ലെങ്കിൽ ആ സ്ഥലം വിൽക്കാനിട്ടത് അറിയില്ലായിരുന്നു.. എല്ലാമാസവും അയാളിവിടെ വന്നിരുന്ന് പഴയകഥകൾ അച്ഛനോട് പറയുന്ന കൂട്ടത്തിൽ പറഞ്ഞറിഞ്ഞതായിരുന്നു അത്.. രാത്രി മഴക്കോള് മൂടിയ ആകാശത്തേക്ക് നോക്കി ഉമ്മറത്തിരിക്കുമ്പോൾ മനസിലും ദുരയുടെ കാർമേഘമിരുണ്ടുകൂടി.. രാജി വൈകുന്നേരത്തെ വീട്ടുപണിയെല്ലാം കഴിഞ്ഞ് അച്ഛനും അമ്മക്കുമുള്ള ചോറ് വിളമ്പുമ്പോൾ അടുത്ത് ചെന്ന് പറഞ്ഞു "രാജീ.. നീ പോയി കുളിച്ചോ.. ഇന്ന് ഞാൻ കൊടുക്കാം ചോറ്" എല്ലാം കണ്ടു നിൽക്കുന്ന മോന്റെ കവിളിലൊന്ന് നുള്ളി കൊണ്ട് രാജിയെ കുളിക്കാൻ പറഞ്ഞു വിട്ട് മാസങ്ങളായി കയറാത്ത അച്ഛനും അമ്മയും കിടക്കുന്ന മുറിയിലേക്ക് കയറി വാതിലടക്കുമ്പോൾ മകൻ സംശയത്തോടെ നോക്കി.. കയ്യിലിരുന്ന പാത്രങ്ങൾ നിലത്തു വെച്ച് അരയിൽ നിന്നും വിഷകുപ്പിയെടുത്ത് ചോറിലൊഴിച്ച് കറി കൂട്ടി നന്നായി കുഴച്ച് കുപ്പി ജനാലയിലൂടെ പുറത്തേക്കെറിഞ്ഞു.. അച്ഛന്റെയും അമ്മയുടെയും വായിലേക്ക് ചോറുരുള ഉരുട്ടി കൊടുക്കുമ്പോൾ കട്ടിലിനടുത്തിരുന്ന മേശമേലിരിക്കുന്ന പെട്ടിയിലായിരുന്നു നോട്ടം.. ആ നോട്ടത്തിനിടയിൽ അച്ഛന്റെയും അമ്മയുടെയും കണ്ണു നിറഞ്ഞ് തുളുമ്പിയത് കണ്ടില്ല.. പാത്രത്തിലുളള മുഴുവൻ ചോറും അന്ന് പതിവില്ലാതെ അച്ഛനുമമ്മയും കഴിച്ച് കഴിഞ്ഞപ്പോൾ കപ്പിലെ വെള്ളമെടുത്ത് മുഖം തുടച്ച് കൊടുക്കുമ്പോൾ അച്ഛന്റെയും അമ്മയുടെയും നോട്ടം സഹിക്കാനാവാതെ ചുമരിലേക്ക് നോക്കി. പ്ലേറ്റെടുത്ത് വാതിൽ തുറന്നപ്പോൾ നേരത്തെ ജനാല വഴി വലിച്ചെറിഞ്ഞ വിഷകുപ്പിയെടുത്ത് തിരിച്ചും മറിച്ചും നോക്കി നിൽക്കുന്ന മോന്റെ കയ്യിൽ നിന്നത് വാങ്ങി വലിച്ചെറിയുമ്പോൾ പറഞ്ഞു "അച്ഛച്ചനുള്ള മരുന്നാണ് അത് നീയെന്തിനാ അതെടുത്തത്.. വാ കൈ കഴുകി തരാം" അതുകേട്ട് മോൻ പറഞ്ഞു "അച്ഛന് വയ്യാതാവുമ്പോൾ ഞാൻ വലുതായിട്ട് ഇതുപോലെ മരുന്ന് അച്ഛനും ഞാൻ തരാം ട്ടോ" ഒന്നും പറയാതെ അവന്റെ കൈപിടിച്ച് അടുക്കളയിൽ പോയി രാജി വരുമ്പോഴേക്കും പ്ലേറ്റ് കഴുകി വെച്ച് മോന്റെ കൈ കഴുകി കൊടുത്ത് ഉമ്മറത്ത് ചെന്നിരുന്നു. രാത്രി മഴ ശക്തിയായി പെയ്തു കൊണ്ടിരുന്നു.. അച്ഛന്റെയും അമ്മയുടെയും മരണവെപ്രാളം ആ മഴയിൽ അലിഞ്ഞു ചേർന്നു.. ഒന്നുറങ്ങി കഴിഞ്ഞ് അരയിൽ ചുറ്റി പിടിച്ച രാജിയുടെ കൈകൾ മെല്ലെ അടർത്തി മാറ്റി എണീറ്റ് അച്ഛനുമമ്മയും കിടക്കുന്ന മുറിയുടെ വാതിൽ തുറന്ന് അകത്ത് കയറി.. മങ്ങിയ വെളിച്ചത്തിൽ അച്ഛന്റെയും അമ്മയുടെയും മൂക്കിന് താഴെ വിരൽ വെച്ച് നോക്കി ശ്വാസമില്ലെന്ന് ഉറപ്പ് വരുത്തി മേശപ്പുറത്തിരുന്ന പെട്ടിയെടുത്ത് പുറത്ത് കടന്ന് ഹാളിലേക്കുള്ള വാതിൽ തുറന്നു.. മിന്നൽ വെളിച്ചത്തിൽ ഹോളിലെത്തി വാതിൽ അകത്തു നിന്നടച്ച് ലൈറ്റിട്ട് പെട്ടി തുറന്നു.. പണ്ട് പണ്ട് അച്ഛൻ തെങ്ങോലകൊണ്ടുണ്ടാക്കി തന്ന ഉണങ്ങിയ കാറ്റാടിയും പണ്ട് പൂരത്തിന് പോയപ്പോൾ വാങ്ങി തന്ന റബർ പന്തിന്റെ ഒരു കഷ്ണവും പണ്ട് ഇട്ട് മൂട് കീറിയ ട്രൗസറുകളും കണ്ടു അതിനടിയിൽ മടക്കി വെച്ച നീളത്തിലുള്ള കടലാസെടുത്ത് നിവർത്തി നോക്കി.. കുഞ്ഞിരായീന് നടത്താൻ കൊടുത്ത കടമുറിയുടെ എഗ്രിമെന്റായിരുന്നു അത്.. അച്ഛന്റെ കാല ശേഷം ആ സ്ഥലവും കടമുറികളും എന്റെ പേരിലേക്ക് മാറ്റിയ ആധാരം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു.. പെട്ടി അവിടെയിട്ട് ഓടി അച്ഛന്റെ മുറിയിൽ കയറി ലൈറ്റിട്ട് അച്ഛനെ കൊട്ടി വിളിച്ചു.. ആ കാൽക്കൽവീണ് കെട്ടിപ്പിടിച്ച് കരഞ്ഞു.. ചെയ്തുപോയ തെറ്റിന്റെ ഏങ്ങി കരച്ചിൽ കർക്കിടകമഴയിലലിഞ്ഞു ചേർന്നു.. മകൻ പറഞ്ഞ വാക്ക് ചെവിയിൽ വട്ടം കറങ്ങി.. "അച്ഛന് വയ്യാതാവുമ്പോൾ ഞാൻ വലുതായിട്ട് ഇതുപോലെ മരുന്ന് അച്ഛനും തരാം ട്ടോ" രമേഷ്കൃഷ്ണൻ
10
5
कमेंट
🙏🙏കൂട്ടം തെറ്റി മേയുന്നവൻ🙏🙏
527 ने देखा
•
10 घंटे पहले
#🙋♀️ എൻ്റെ സ്റ്റാറ്റസുകൾ
#📝 ഞാൻ എഴുതിയ വരികൾ
#✍️ വട്ടെഴുത്തുകൾ
13
14
1
🙏🙏കൂട്ടം തെറ്റി മേയുന്നവൻ🙏🙏
535 ने देखा
•
1 दिन पहले
#✍️ വട്ടെഴുത്തുകൾ
#📝 ഞാൻ എഴുതിയ വരികൾ
#🙋♀️ എൻ്റെ സ്റ്റാറ്റസുകൾ
4
10
2
🙏🙏കൂട്ടം തെറ്റി മേയുന്നവൻ🙏🙏
412 ने देखा
•
1 दिन पहले
#📔 കഥ
"ഹലോ... എവിടെയാ.." "ഓഫീസിൽ..." "എപ്പഴാ ഇറങ്ങ്വൊ." "വൈകുന്നേരമാവും.." "ഞായറാഴ്ച നമുക്ക് ഗുരവായൂരൊന്ന് പോയാലോ.." "കുട്ടികളെ എന്ത് ചെയ്യും.." "അവരെ വീട്ടിലേക്കാക്കാം.." "വീട്ടിലെന്ത് പറയും.." "ഒരു കല്ല്യാണമുണ്ടെന്ന് പറയാം.." "ഉം.. നോക്കാം.." "നോക്കിയാൽ പോരാ.. ഞാൻ രാവിലെ റെഡിയാവും..അപ്പോൾ പിന്നെ പറ്റില്ലെന്ന് പറയരുത്.. ഞാൻ പിണങ്ങും ട്ടോ.. " " കുട്ടികളെ വീട്ടിലേക്കാക്കി രാവിലത്തെ ആദ്യത്തെ ബസിന് പോകാം... " " പിണങ്ങല്ലേ മോളേ.. നമുക്ക് പോകാം.. " ആഴ്ചയിലൊരിക്കൽ കിട്ടുന്ന ലീവാണ്.. സ്വസ്ഥമായൊന്ന് വീട്ടിലിരിക്കാമെന്ന് കരുതിയാലത് നടക്കില്ല... പക്ഷേ അവൾ വിളിച്ചാലെങ്ങനെ പറ്റില്ലെന്ന് പറയും ഞായറാഴ്ച അതിരാവിലെ എണീറ്റ് ആദ്യ ബസിൽ തന്നെ ഗുരുവായൂർ ക്ക് പോയി.. ഇളം തണുപ്പുള്ള പ്രഭാതത്തിൽ ഒരു സീറ്റിൽ മുട്ടിയുരുമ്മിഇരുന്നുകൊണ്ടുള്ള യാത്രയിൽ പണ്ടെന്നോ നഷ്ടപെട്ട പ്രണയകാലത്തിന്റെ ഓർമ്മകൾ അയവിറക്കിയിരുന്നു.. സെറ്റുസാരിയുടുത്ത് മുടിതുമ്പിലൊരു തുളസിക്കതിർ ചൂടി അവളടുത്തിരുന്നപ്പോൾ നെറ്റിയിൽ വരച്ചിട്ട കളഭത്തിന്റെ മണം പരന്നു.. ബസ്സിറങ്ങി അമ്പലത്തിലെത്തിയപ്പോൾ ചെരുപ്പും ബാഗും ഫോണും ക്ലോക്ക് റൂമിലേൽപിച്ച് ഷർട്ടൂരി തോളിലിട്ട് തൊഴാനുള്ള നീണ്ട നിരയിൽ കയറി നിന്നു... തൊട്ടുമുന്നിൽ നിൽക്കുന്ന അവൾ ഇടക്കിടെ ദേഹത്തേക്ക് ചാരി..അവളുടെ ഇടതൂർന്ന ചുരുണ്ട മുടിയിലേക്ക് മുഖം ചേർത്തപ്പോൾ കാച്ചെണ്ണയുടെ മണം മൂക്കിലേക്ക് കയറി... വരിയിൽ തിരക്ക് കൂടുന്നതിനനുസരിച്ച് പരസ്പരം ഒട്ടിചേർന്ന് നിന്നു.. ചുറ്റമ്പലത്തിനകത്തേക്ക് കയറുന്ന ഭാഗത്തെത്തിയപ്പോൾ തിരക്ക് വർദ്ധിച്ചു.. വരി തെറ്റി പോകാതിരിക്കാനായി അവളുടെ അരകെട്ടിലൂടെ കയ്യിട്ട് ചേർത്ത് നിർത്തിയപ്പോൾ അവളുടെ അടിവയറിന്റെ ചൂട് കൈകളിലൂടെ അരിച്ചെത്തി... തൊഴുത് വലം വെച്ച് പുറത്തിറങ്ങി പാൽപായസത്തിന് ശീട്ടാക്കി അത് വാങ്ങാനുള്ള വരിയിൽ കയറി നിന്നപ്പോഴേക്കും വിയർത്തിരുന്നു. പായസം വാങ്ങി കുളത്തിലിറങ്ങി കാലും മുഖവും കഴുകി.. അവളുടെ നെറുകയിലെ സിന്ദൂരം പരന്ന് നെറ്റിയിലേക്ക് പടർന്നത് ചേർത്തു നിർത്തി കർച്ഛീഫ് എടുത്ത് തുടച്ചു കൊടുത്തു.. "നമുക്കൊരു ചായ കുടിച്ചാലോ.." മറുത്തൊന്നും പറയാതെ അടുത്തുകണ്ട ബ്രാഹ്മിൻസ് ഹോട്ടലിൽ കയറി ചായ കഴിച്ചു.. "എന്താ ഒന്നും മിണ്ടാത്തെ... വന്നത് ഇഷ്ടമായില്ലേ.." അവളുടെ കണ്ണുകളിൽ പ്രണയം നിറഞ്ഞിരിക്കുന്നു.. "ഹേയ്.. അതൊന്നുമല്ല.. ഓരോന്നാലോചിച്ചു പോയി.." "എന്താണിത്ര ആലോചിക്കാൻ... ജീവിതം ആഘോഷിക്കേണ്ട സമയത്ത് ആഘോഷിക്കണം.. അല്ലാതെ സെന്റിമെന്റലായിട്ടെന്ത് കാര്യം... ബന്ധങ്ങൾ...കടപ്പാടുകൾ..കർത്തവവ്യങ്ങൾ എല്ലാം ഒരു കണക്കിന് ഒരു പുകമറയാണ്... സമൂഹം നമ്മളിലടിച്ചേൽപിക്കുന്ന അനാവശ്യ കെട്ടുപാടുകൾ... ജനിച്ചപ്പോൾ തനിച്ചാണ് മരിക്കുമ്പോഴും അങ്ങനെ തന്നെ അതിനിടയിൽ ജീവിതം ആഘോഷമാക്കുക... അനാവശ്യ ടെൻഷനൊഴിവാക്കുക... ടെൻഷനടിച്ച് ജീവിച്ചിട്ടെന്ത് കാര്യം.. ഒരു ഓഷോ ലൈനാണ് ഞാൻ... ഓഷോ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഞാൻ അദ്ദേഹത്തിന്റെ ശിഷ്യ ആയേനെ.. " " ഞാനങ്ങനെയല്ല.. എനിക്ക് ബന്ധങ്ങളിൽ വിശ്വാസമുണ്ട്.. ബന്ധങ്ങളില്ലാതെ ജീവിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല... " " ശരി... ഇനി അതും പറഞ്ഞ് നല്ലൊരു ദിവസം വഴക്കിടണ്ട.. ഞാൻ വിട്ടു അത്... " ചായകുടി കഴിഞ്ഞ് ആനയെ കെട്ടുന്ന ഭാഗത്ത് പടർന്നു നിൽക്കുന്ന ആൽതറയിൽ പോയിരുന്നു.. ആളുകൾ തൊഴുത് പുറത്തേക്കിറങ്ങുന്നത് നോക്കിയിരുന്നു.. പലപ്രായത്തിലുള്ള പലനിറത്തിലുള്ളവർ.. ഉറുമ്പുകൾ വരിവരിയായി പോകുന്ന പോലെ അരിച്ചരിച്ച് നടന്നു നീങ്ങി ഊട്ടുപുരയുടെ മുൻപിൽ ചെന്നവസാനിക്കുന്നു... തോളിൽ തലവെച്ച് നെഞ്ചിലൂടെ ചെറുവിരലുകൊണ്ട് വരച്ചുകൊണ്ടിരുന്ന അവളോട് ചോദിച്ചു "നീ നേരത്തെ പറഞ്ഞത് കാര്യമായിട്ടാണോ..." "എന്ത്..." "ബന്ധങ്ങളിൽ വിശ്വാസമില്ല എന്നത്..അപ്പോൾ നമ്മൾ തമ്മിലൊരു ബന്ധവുമില്ലേ.." "ഇയാളുടെ ഒരു കാര്യം... അതിനിയും വിട്ടില്ലേ... ഞാൻ പറഞ്ഞത് വേറൊരർത്ഥത്തിലാണ്... പാശ്ചാത്യ സംസ്ക്കാരം... ഒരു വർഷം ഒരുമിച്ച് താമസിച്ച് താല്പര്യമില്ലെങ്കിൽ ഒഴിവാക്കാൻ പറ്റണം... " " അപ്പോൾ മനസെന്ന് പറയുന്ന സാധനം ഇല്ലേ... " " എനിക്കറിയില്ല... ഒരു പരിചയവുമില്ലാത്ത രണ്ടുപേരുടെ ഭാവി മറ്റാരോ നിശ്ചയിച്ചുറപ്പിച്ച് കെട്ടിച്ചുവിടുന്നു... കിതപ്പും വിയർപ്പുമവസാനിച്ചാൽ പിന്നൊരു മടുപ്പാണ്... മടുത്ത് മടുത്ത് ജീവിക്കുന്നതിലും ഭേദം ഒഴിവാക്കുന്നതാണ്... " " അപ്പോൾ ഓരോ വർഷവും പുതിയ ആളുകൾ.. പുതിയ ചുറ്റുപാടുകൾ അല്ലേ.. " " എന്നല്ല.. ഒത്തുപോകാനാവുമെങ്കിൽ തുടരാം.. കള്ളത്തരം കാണിക്കുന്നതിലും നല്ലതതാണ്.. " " അപ്പോൾ കള്ളത്തരമാണെന്നറിയാമല്ലേ... " " ആരുമറിയാത്ത ചില രഹസ്യങ്ങൾ കൊണ്ടുനടക്കുന്നതിലും ഒരു സുഖമുണ്ട്.. ചില വിളികൾ..ആരുമറിയാത്ത ചില കണ്ടുമുട്ടലുകൾ.." "അപ്പോൾ മക്കളറിഞ്ഞാലോ... " " ചില രഹസ്യങ്ങൾ സൂക്ഷിക്കാൻ പുരുഷനേക്കാളേറെ സാമർത്ഥ്യം സ്ത്രീകൾക്കാണ്... അതറിയില്ലേ.. " " എനിക്ക് രഹസ്യങ്ങളില്ലാത്തോണ്ട് എനിക്കറിയില്ല.. " " അപ്പോഴിത് രഹസ്യമല്ലേ... " " ആർക്ക് രഹസ്യം.. നിനക്ക് മാത്രമാണ് രഹസ്യം... എനിക്കിത് രഹസ്യമല്ല.. നീ.. വരാൻ പറഞ്ഞു ഞാൻ വന്നു.. അത്രതന്നെ" " അതിലപ്പുറം ഒന്നുമില്ലേ... " " ഉണ്ടാവുമായിരുന്നു... നിന്നെ സനൽ വിവാഹം കഴിക്കുന്നതിന് മുന്പേ ആയിരുന്നെങ്കിൽ... സുഭദ്രയെ ഞാൻ കാണുന്നതിന് മുമ്പേ ആയിരുന്നെങ്കിൽ... പക്ഷേ ഇന്ന് അത് സാധ്യമല്ല... ഞാൻ നിന്റെ കൂടെ വരുന്നുണ്ടെന്ന് അറിയാനിനി ആരുമില്ല... " അത്ര നേരം ഒട്ടിയിരുന്ന അവൾ പെട്ടെന്ന് മാറിയിരുന്നു... പിന്നെ ആരോടെന്നില്ലാതെ പറഞ്ഞു " അല്ലെങ്കിലും ആണുങ്ങളൊക്കെ ഇങ്ങനെയാണ് ചതിയൻമാർ...നല്ലൊരു ഞായറാഴ്ച നശിപ്പിച്ചു.. എന്റെ ജീവിതം നശിപ്പിച്ചു" " നിനക്കിനിയും സമയമുണ്ട് ചിന്തിക്കാൻ... എന്റെ കൂടെയായത് നന്നായി.. എന്റെ മനസും ഒരു നിമിഷം പതറി പോയി.. പക്ഷേ ഞാൻ തിരിച്ചറിയുന്നു... എന്നെ അറിയുന്നവരെ... എനിക്കായി കാത്തിരിക്കുന്നവരെ... " " ലോകത്തിലെ 95 ശതമാനം ആണുങ്ങളും പെണ്ണുങ്ങളും മടുപ്പനുഭവിക്കുന്നവർതന്നെയാണ്.. അത് കരുതി മടുപ്പില്ലാത്തവരെ തേടി എല്ലാവരുമിറങ്ങി തിരിച്ചാൽ ഈ ലോകത്ത് ഭാര്യാഭർത്താക്കൻമാരുണ്ടാവില്ല.. എല്ലാം ഒരു പരിധിക്കപ്പുറം മടുപ്പ് തന്നെയാണ്... ജീവിതം പോലും" അവൾ പിന്നൊന്നും മിണ്ടാതെ നടന്നു പോകുന്നത് നോക്കിയിരുന്നു... അമ്പലത്തിൽ കൂട്ടമണി മുഴങ്ങി പൂജകഴിഞ്ഞ് നടതുറന്നു... നറുപുഞ്ചിരിയോടെ കൃഷ്ണൻ ദർശനമേകി... പിറകിൽ നിന്നാരോ വിളിക്കുന്ന പോലെ തോന്നി.. നോക്കുമ്പോൾ സനലായിരുന്നു അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു അവൻ പറഞ്ഞു "രാവിലെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് അവൾ കുട്ടികളെ വീട്ടിലാക്കി രാവിലെ നേരത്തെയുള്ള ബസിൽ ഇറങ്ങിയെന്നറിഞ്ഞത്.. ഉടനെ തന്നെ കുളിക്കാനോ ചായകുടിക്കാനോ പോലും നിൽക്കാതെ ഇറങ്ങി പോന്നതാണ്... നീ മുൻകൂട്ടി എന്നെയറിയിച്ചതോണ്ട് സ്ഥലം അറിയാനായി... വേറെ ആരുടെയെങ്കിലും ഒപ്പമായിരുന്നെങ്കിൽ.... " " സനലേ... ഒരു കാര്യം മാത്രമേ നിന്നോടെനിക്ക് പറയാനുള്ളൂ.. എത്ര തിരക്കാണെങ്കിലും കുടുംബത്തിന് വേണ്ടി അൽപസമയം മാറ്റിവെക്കുക... അവരുടെ ഇഷ്ടങ്ങളറിയാൻ ശ്രമിക്കുക... അവരെ പറഞ്ഞിട്ട് കാര്യമില്ല.. മടുപ്പാണ് ജീവിതം.. അതിലൊരൽപം സ്നേഹത്തിന്റെ കരുതലിന്റെ മേമ്പൊടി ചേർക്കാനായാൽ അവർക്കും.. അവരിൽ നിന്നൊരൽപം തിരിച്ചുകിട്ടിയാൽ നിനക്കും ജീവിതം രസകരമായി തോന്നി തുടങ്ങും... " " വേഗം വീട്ടിലേക്ക് ചെല്ല്.... ഇതറിഞ്ഞതായി ഭാവിക്കരുത്...സ്നേഹത്തോടെ ചെന്ന് ഞാൻ നശിപ്പിച്ച അവളുടെ ഞായറാഴ്ച നല്ല ഞായറാഴ്ചയാക്ക്.." സനൽ നടന്നു മറയുന്നതും നോക്കി അൽപസമയമിരുന്നു... പിന്നെ തിരിച്ചെത്തുന്നതും കാത്തിരിക്കുന്ന സുഭദ്രക്ക് ഒരു ജോഡി കുപ്പിവളവാങ്ങി.. മക്കൾക്ക് കഴിക്കാനായി പഞ്ചസാര പായസവും ഉണ്ണിയപ്പവും വാങ്ങി ബസ്സ്റ്റാന്‍ഡ് ലക്ഷ്യമാക്കി നടന്നു... ഇതുപോലെ എത്രയോ ഞായറാഴ്ചകൾ പലരുടെ ജീവിതത്തിലുമുണ്ടായിട്ടുണ്ടാവും.. എല്ലാ ഞായറാഴ്ചകളും നല്ലതാണ് നമ്മുടെ മനസ് നല്ലതാവണമെന്ന് മാത്രം.... രമേഷ് കൃഷ്ണൻ
16
12
4
🙏🙏കൂട്ടം തെറ്റി മേയുന്നവൻ🙏🙏
675 ने देखा
•
1 दिन पहले
#🙋♀️ എൻ്റെ സ്റ്റാറ്റസുകൾ
#📝 ഞാൻ എഴുതിയ വരികൾ
#✍️ വട്ടെഴുത്തുകൾ
7
9
2
🙏🙏കൂട്ടം തെറ്റി മേയുന്നവൻ🙏🙏
502 ने देखा
•
2 दिन पहले
#📔 കഥ
ബലിയാടുകൾ ജീവിതത്തിന്റെ പകൽ വെളിച്ചത്തിൽ ഇരുൾ പടർന്ന് തുടങ്ങുന്നതെത്ര വേഗമാണ്...വസന്തകാലത്തിന്റെ അവസാനത്തിൽ ഇതൾകൊഴിഞ്ഞു പോയ പൂക്കളെ പോലെ... പതിവുപോലെ അന്നും സ്ക്കൂൾ വിട്ട് വരുമ്പോൾ രാവിലെ കൊടുത്ത പാലിന്റെ പൈസ മേടിക്കാനായി വേലായുധേട്ടന്റെ ചായക്കടയിൽ കയറി.. അവിടെ കയറുന്നത് എന്നും ഇഷ്ടമായിരുന്നു.. അതുവരെ കേൾക്കാത്ത മണങ്ങൾ തങ്ങിനിൽക്കുന്ന ചായക്കടക്ക് മുമ്പിൽ വേലായുധേട്ടൻ പൈസ എണ്ണിതിട്ടപെടുത്തുന്നത് വരെ ചില്ലലമാരിയിൽ നിരത്തി വെച്ച വിവിധ തരം എണ്ണകടികളിൽ കണ്ണുടക്കി നിൽക്കും... കാലിളകി ആടുന്ന മരബെഞ്ചിലിരുന്ന് പണിക്കാർ ചായയും പഴംപൊരിയും കഴിക്കുന്നത് കാണുമ്പോൾ അവരറിയാതെ ഇടംകണ്ണിട്ട് നോക്കും ഒരിക്കൽ വല്ലാതെ കൊതി തോന്നിയ ദിവസം സ്ക്കൂളിലെ സഞ്ചയികയിലടക്കാൻ അച്ഛൻ തന്ന പൈസയിൽ നിന്നും അറിയാതെ കുറച്ച് പൈസയെടുത്ത് ഒരു പഴംപൊരി വാങ്ങി കഴിക്കാൻ തുടങ്ങിയപ്പോൾ അനിയത്തിയുടെ മുഖം മനസിൽ തെളിഞ്ഞു.. അത് കഴിക്കാതെ പൊതിഞ്ഞ് പോക്കറ്റിൽ ഇട്ട് വീട്ടിലെത്തി.. പടികയറിയപ്പോൾ തന്നെ അനിയത്തിയെ വിളിച്ചു. "അച്ചൂ... ഡീ... വേഗം വാ.." കുഞ്ഞുടുപ്പിട്ട് മൂന്നാംക്ലാസുകാരിയായ അശ്വതി ഉമ്മറത്തേക്കോടി വന്ന് കൊഞ്ചി കൊണ്ട് ചോദിച്ചു.. " എന്താ ഏട്ടാ.." അവളുടെ കൈ പിടിച്ച് മുറ്റത്തിനരികിലുള്ള പുളിമരത്തിന്റെ അടുത്തുള്ള വിറക് പുരക്ക് പിറകിലേക്ക് കൊണ്ടുപോയി... പോക്കറ്റിൽ നിന്നും എണ്ണയൊലിച്ച് നനവു പടർന്ന കടലാസിൽ പൊതിഞ്ഞ പഴംപൊരിയെടുത്ത് രണ്ടു കഷ്ണമാക്കി ഒരുകഷ്ണം അവളുടെ കൈയ്യിൽ വെച്ച് കൊടുത്തിട്ട് പറഞ്ഞു... " കഴിച്ചോ... അമ്മയോടും അച്ഛനോടും പറയരുത് ട്ടോ..." "ഇതിനുള്ള പൈസയെവിടുന്നാ എട്ടാ..." "അതൊക്കെ കിട്ടി.. മോള് കഴിച്ചോ.. ഏട്ടന്റെ ചുന്ദരി കുട്ടിയല്ലേ..." അതുപറഞ്ഞപ്പോൾ അവളുടെ കുഞ്ഞികണ്ണുകൾ വിടർന്നു.. പുഴുതിന്ന പല്ലുകാട്ടി ചിരിച്ചു കൊണ്ട് അവൾ അത് കഴിക്കുന്നത് നോക്കി നിന്നു.. അകത്തു നിന്നും അമ്മ വിളിക്കുന്നത് കേട്ടു... " അച്ചു... അപ്പൂ... ഇവറ്റ രണ്ടും എവിടെ പോയി കിടക്കാണ്.. " അച്ഛൂന്റെ കൈപിടിച്ച് വിറക് പുരക്ക് പിറകിൽ നിന്നും മുറ്റത്തേക്ക് കയറിയപ്പോൾ അമ്മ ഉമ്മറത്ത് നിൽക്കുന്നുണ്ടായിരുന്നു.. "രണ്ടെണ്ണവും കൂടി എന്ത് പണി ഒപ്പിച്ച് വര്വാണ്..." "ഹേയ്.. ഒന്നുമില്ല അമ്മാ... അച്ചൂന് പുളി വേണമെന്ന് പറഞ്ഞപ്പോൾ അത് എടുക്കാൻ പോയതാണ്..." "പിന്നേ.. അവളല്ലേ വല്യ അടുക്കളപണിക്കാരി... അതൊന്നുമല്ല രണ്ടാളുടെയും മുഖം കണ്ടാലറിയാം എന്തോ കള്ളത്തരമൊപ്പിച്ച വരവാണെന്ന്.. " അതും പറഞ്ഞ് അമ്മ അടുത്തേക്ക് വന്ന് അച്ഛൂന്റെ കയ്യിൽ പിടിച്ചപ്പോൾ പഴം പൊരിയുടെ എണ്ണ അവളുടെ കയ്യിൽ പറ്റി പിടിച്ചിട്ടുണ്ടായിരുന്നു.. ചുണ്ടിൽ പഴംപൊരി പൊട്ട് ഒട്ടി നിൽക്കുന്നു... അമ്മ സംശയത്തോടെ അവളുടെ കയ്യിൽ പിടിച്ച് ഒന്ന് മണത്തു നോക്കി പിന്നെ എന്നെ നോക്കി ചോദിച്ചു.. "നീ വന്നപ്പോൾ എന്താടാ കൊണ്ടുവന്നത്.." "ഒന്നുമില്ല.." "എന്നിട്ടാണോ ഇവളുടെ കയ്യിൽ എണ്ണമയം... പലഹാരത്തിന്റെ മണവുമുണ്ടല്ലോ... സത്യം പറഞ്ഞോ ഇത് വാങ്ങാനെവിടുന്നാണ് നിനക്ക് പൈസ കിട്ടിയത്... വൈകീട്ട് അച്ഛൻ വരട്ടെ ഞാൻ പറഞ്ഞു കൊടുക്കുന്നുണ്ട്...അത് പറയുന്നതിനിടയിൽ അമ്മ തിരയുന്നത് വടിയായിരുന്നു... " സത്യം പറയാതെ നിവൃത്തിയില്ലാത്തോണ്ട് പറഞ്ഞു.. അന്ന് അമ്മയുടെ കയ്യിൽ നിന്നും കിട്ടിയ അടിയുടെ പാടുകൾ പതിഞ്ഞ കാലിലേക്ക് ഒന്ന് നോക്കിയപ്പോൾ പഴംപൊരിയുടെ പൂതി തല്ക്കാലം ഉപേക്ഷിച്ചു... പാൽ പൈസ വാങ്ങി പോരാൻ നേരം ദൂരെ എങ്ങോ പഠിക്കുന്ന നാട്ടിലെ പൈസക്കാരനായ അവറാച്ചൻ ചേട്ടന്റെ മോൻ വന്ന് ഒരു സിഗററ്റ് വാങ്ങി കത്തിച്ച് പുക ഊതിവിട്ടുകൊണ്ട് ചോദിച്ചു.. " നീ ഏത് സ്ക്കൂളിലാണ് പഠിക്കുന്നത്..ആരുടെ മോനാണ്.." ഇയാൾക്കത് അറിഞ്ഞിട്ടെന്തു കാര്യം എന്ന് മനസിൽ തോന്നിയെങ്കിലും മറുപടി പറഞ്ഞു.. "ആഹാ.. കൊള്ളാലോ.. നമ്മടെ വേണുഏട്ടന്റെ മോനാണോ.. നീ ആള് വലുതായല്ലോ.. നിനക്ക് പത്താം ക്ലാസിലെ റോഷനെ അറിയുമോ..." "ഉം.. അറിയാം.. സ്ക്കൂളിലെന്നും അടിപിടിയുണ്ടാക്കുന്ന ആ ഏട്ടനെ എനിക്കറിയാം... എല്ലാവർക്കും പേടിയാണ് ആ ഏട്ടനെ... " "നീ പേടിക്കണ്ട.. നിന്റെ കാര്യം ഞാനവനോട് പറയാം.. നിന്നെ അവൻ ഒന്നും ചെയ്യില്ല..എനിക്കവനെ നന്നായി അറിയാം... നീ എന്നും ഇവിടെ വരാറുണ്ടോ.. " " ഉണ്ട്... " " ഉം.. എന്നാൽ ഞാനവനോട് നിന്റെ കാര്യം പറഞ്ഞ് നാളെ നമുക്ക് കാണാം.. " " നിനക്ക് പഴംപൊരി വേണോ.. " " വേണ്ട... " മനസിൽ വേണമെന്നുണ്ടായിരുന്നെങ്കിലും അത് പുറത്ത് കാട്ടാതെ പറഞ്ഞു.. " എന്നാശരി... നാളെ കാണാം എന്നും പറഞ്ഞ് തോളത്ത് തട്ടി സിഗററ്റ് വലിച്ചൂതി കൊണ്ട് അയാൾ വണ്ടിയിൽ കയറി പോയി... പിറ്റേന്ന് ഉച്ചക്ക് സ്ക്കൂളിൽ നിന്ന് കിട്ടുന്ന ഉച്ചകഞ്ഞിക്ക് വരി നിൽക്കുമ്പോൾ ഒൻപതാം ക്ലാസിലെ നൗഷാദ് വന്ന് വരിയിൽ മുമ്പിൽ കയറിയപ്പോൾ അവനോട് മാറാൻ പറഞ്ഞു...അതവനിഷ്ടപെട്ടില്ല..അവനെന്നെ ഉന്തി മാറ്റിയപ്പോൾ ചുമരിലൂടെ ഉരുസി ഗ്രൗണ്ടിലേക്ക് മറിഞ്ഞ് കാൽമുട്ടിലെ തൊലി പോയി.. അത് കണ്ടു കൊണ്ടാണ് മാഷ് വന്നത്... മാഷ് നൗഷാദിനെ വിളിച്ച് ഹെഡ്മാസ്റ്ററുടെ അടുത്ത് കൊണ്ടുപോയി.. അവന് നല്ലവണ്ണം അടി കിട്ടുമെന്നുറപ്പായിരുന്നു... വൈകുന്നേരം സ്ക്കൂൾ വിട്ട് വീട്ടിലേക്ക് നടക്കുമ്പോൾ കാൽമുട്ടിലെ തൊലിയടർന്ന മുറിവിൽ ട്രൗസറിന്റെ വക്ക് തട്ടി നീറുന്നുണ്ടിയിരുന്നു.. ഹെഡ്മാസ്റ്ററുടെ കയ്യിൽ നിന്നും അടി കിട്ടിയ ദേഷ്യം തീർക്കാനായി സ്ക്കൂളിന് പുറത്തെ മാവിൻ ചോട്ടിൽ നൗഷാദും സംഘവും നിൽക്കുന്നത് കണ്ടപ്പോൾ പേടി തോന്നി.. അവരുടെ അടുത്തെത്താനായപ്പോൾ തലതാഴ്ത്തി നടന്നു തുടങ്ങിയപ്പോൾ എതിരെ സൈക്കിളിൽ റോഷനും സംഘവും വരുന്നത് കണ്ടു.. നൗഷാദും കൂട്ടരും വട്ടമിട്ട് തല്ലാനായി വന്നപ്പോഴേക്കും റോഷൻ വന്നു.. അവനെ കണ്ടപ്പോൾ നൗഷാദും കൂട്ടരും പിറകിലേക്ക് മാറി... അടുത്തെത്തി വണ്ടി നിർത്തി നൗഷാദിനെയും കൂട്ടരെയുമൊന്ന് നോക്കി എന്നോട് സൈക്കിളിന്റെ പിറകിൽ കയറാൻ പറഞ്ഞു.. കുറേ ദൂരം സൈക്കിളിന്റെ പിറകിലിരുന്ന് യാത്ര ചെയ്തപ്പോൾ അറിയാതെ ചോദിച്ചു പോയി "റോഷേട്ടാ.. എവിടേക്കാണ് നമ്മൾ പോകുന്നത്.." "പേടിക്കണ്ട അപ്പൂ...ഞാൻ വീട്ടിലേക്കാക്കി തരാം. നമ്മുടെ ടീമുകൾ റെയില്‍വേ പാലത്തിനടിയിലുണ്ട് അവരെയൊന്ന് പരിചയപെട്ട് പോകാം...ഞാനില്ലാത്തപ്പോഴും അവര് നിന്നെ നോക്കിക്കോളും എനിക്കറിയാരുന്നു നൗഷാദ് ഇന്ന് നിന്നെ തല്ലുമെന്നത്.. അതോണ്ടല്ലേ ഞാൻ വന്നത്.. ഡെന്നീസേട്ടൻ പറഞ്ഞിരുന്നു എന്നോട് നിന്നെ കുറിച്ച്..." " ഡെന്നീസേട്ടനോ... അതാരാ.. " " നിന്നെ ഇന്നലെ കടയിൽ വെച്ച് പരിചയപെട്ടില്ലേ... അവറാച്ചായന്റെ മോൻ... " " ഉം..മുടി നീട്ടി വളർത്തിയ പൂച്ചകണ്ണുള്ള ആ ഏട്ടനോ.. അയാളെന്തിനാണ് എന്നെ നോക്കാൻ പറഞ്ഞത്... " " നിന്റെ അച്ഛനെയും വീട്ടുകാരെയുമൊക്കെ ഡെന്നീസേട്ടനറിയാം.. നിന്നെ വലിയ ഇഷ്ടായിരിക്കുന്നു മൂപ്പർക്ക്.. നിനക്ക് ഏട്ടനില്ലല്ലോ.. ഏട്ടനായി കണ്ടാൽ മതി... പിന്നെ നല്ല പൈസയുള്ള ആളാണ് നിനക്ക് പഴംപൊരിയും മിഠായിയുമെല്ലാം ആ ഏട്ടൻ മേടിച്ചു തരും... " സംസാരിച്ച് റെയില്‍വേ കട്ടിംഗിനടുത്തെത്തിയതറിഞ്ഞില്ല.. സൈക്കിൾ സ്റ്റാന്റിലിട്ട് റോഷൻ നടന്ന വഴിയിലൂടെ റെയിൽവേ പാലത്തിനടിയിലെത്തി.. അവിടെ സ്ക്കൂളിൽ കണ്ട് പരിചയമുള്ള പലരും ബീഡിയും വലിച്ച് മലർന്നു കിടക്കുന്നുണ്ടായിരുന്നു.. എല്ലാവരോടുമായി റോഷൻ പറഞ്ഞു " ഇത് അപ്പു... നമ്മടെ ഡെന്നീസേട്ടന് വളരെ വേണ്ടപെട്ടവനാണ്..എനിക്കും അത് പറഞ്ഞ് തോളിൽ കയ്യിട്ടുകൊണ്ട് പറഞ്ഞു സ്ക്കൂളിൽ ഞാനില്ലാത്തപ്പോൾ ഇവനെ നിങ്ങളൊക്കെ ഒന്ന് ശ്രദ്ധിക്കണം.." "ഓ.. അതിനെന്താ... റോഷേട്ടൻ പറഞ്ഞാൽ ഞങ്ങളെന്തും ചെയ്യും.." "എന്നാൽ ശരി.. ഞാനിവനെ വീട്ടിലേക്കാക്കി വരാം.. " അതും പറഞ്ഞ് റോഷൻ സൈക്കിളിനടുത്തേക്ക് നടന്നു കൂടെ ഞാനും... അപ്പോഴും പാലത്തിനടിയിൽ നിന്ന് ബീഡിപുകയുയരുന്നുണ്ടായിരുന്നു.. പിറ്റേന്ന് മുതൽ സ്ക്കൂളിലെല്ലാവരുടെ മുന്നിലും റോഷന്റെ ആളാണെന്നതിനാൽ പ്രത്യേക പരിഗണന കിട്ടി തുടങ്ങി.. വെകുന്നേരം സ്ക്കൂൾ വിട്ട് വേലായുധേട്ടന്റെ കടയിലെത്തിയപ്പോൾ ഡെന്നീസ് അവിടെ ചായകുടിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു.. പാലിന്റെ പൈസ വാങ്ങി പോക്കറ്റിലിട്ടു നടക്കാൻ തുടങ്ങിയപ്പോൾ ഡെന്നീസേട്ടൻ രണ്ട് പഴംപൊരിയും കുറച്ച് മിഠായിയും പൊതിഞ്ഞു വാങ്ങി പിറകേ വന്നു. "ഡാ.. അപ്പൂ... എന്താ ഒരു ലോഗ്യമില്ലാത്തത്.." "അതിന് ഡെന്നീസേട്ടൻ ചായ കുടിക്കുകയായിരുന്നില്ലേ..." "അപ്പോൾ നീ റോഷനെ കണ്ടു അല്ലേ എന്റെ പേര് അവൻ പറഞ്ഞതാവും.." "ഉം... അതെ.." കയ്യിൽ പൊതിഞ്ഞു വാങ്ങിയ മിഠായിയും പലഹാരവും കയ്യിൽ വെച്ചു തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞെങ്കിലും ഉള്ളിലുള്ള കൊതികാരണം അത് വാങ്ങി "നാളെ രാവിലെ നീ എപ്പോഴാണ് സ്ക്കൂളിൽ പോവുക... " " ഒൻപതരക്ക്... " " എന്നാൽ രാവിലെ ആലിൻ ചോട്ടിൽ വെച്ച് കാണാം.. റോഷന് ഞാൻ ബാംഗ്ലൂരിൽ നിന്ന് കൊണ്ടുവന്ന ഒരു സാധനം കൊടുക്കാനുണ്ട് നീ അതവനെ ഏൽപിക്കണം... എനിക്ക് നാളെ ഒരു സ്ഥലം വരെ പോകാനുണ്ട് അതോണ്ടാണ്.." "അതിനെന്താ ഞാൻ റോഷേട്ടന് കൊടുത്തോളാം... അത് പറയുമ്പോഴും കണ്ണ് കയ്യിലെ പലഹാരപൊതിയിലായിരുന്നു." എന്നാൽ ശരിയെന്നും പറഞ്ഞ് ഡെന്നീസേട്ടൻ വണ്ടിയിൽ കയറി പൊടിപറത്തി കൊണ്ട് ദൂരേക്ക് പോകുന്നത് നോക്കി നിന്നു.. പിറ്റേന്ന് രാവിലെ സ്ക്കൂളിൽ പോകുന്ന വഴിയുള്ള ആലിൻ ചുവട്ടിൽ ആൾപാർപ്പില്ലാത്ത സ്ഥലത്ത് ഡെന്നീസേട്ടൻ വണ്ടിയുമായി നിൽക്കുന്നുണ്ടായിരുന്നു.. " നീ ഇതുവരെ സ്ക്കൂട്ടറിൽ കയറിയിട്ടില്ലല്ലോ.." "ഇല്ല.." "എന്നാ.. വാ.. കയറ്..ഒന്നു കറങ്ങാം നമുക്ക് " "വേണ്ട ഡെന്നീസേട്ടാ. സ്ക്കൂളിലെത്താൻ വൈകും" "അതിന് നമ്മൾ വേറെ എവിടെയും പോണില്ല... സ്ക്കൂൾ പടി വരെ ഞാനാക്കി തരാം.." ആർക്കും കിട്ടാത്ത മഹാഭാഗ്യമാണ്.. സ്ക്കൂട്ടറിൽ സ്ക്കൂൾ മുറ്റത്ത് ചെന്നിറങ്ങുക എന്നത്... പിന്നൊന്നും ചിന്തിക്കാതെ സ്ക്കൂട്ടറിൽ കയറിയിരുന്നു... പാന്റിന്റെ പോക്കറ്റിൽ നിന്നും ഒരു പൊതിയെടുത്ത് നീട്ടി കൊണ്ട് ഡെന്നീസേട്ടൻ പറഞ്ഞു " ദാ.. ഇതാണ് നീ റോഷന് കൊടുക്കേണ്ടത്... മറ്റുള്ള കുട്ടികളുടെ മുന്നിൽ വെച്ച് കൊടുക്കരുത്... സ്വകാര്യമായി റോഷന് കൊടുക്കണം ഇല്ലെങ്കിൽ മറ്റുള്ളവർ കണ്ടാലിത് അവന് കിട്ടില്ല അതോണ്ടാണ് ട്ടോ..." "ഓ.. അതിനെന്താ ഞാനാരുമറിയാതെ കൊടുത്തോളാം." സ്ക്കൂട്ടറിലിരുന്ന് സ്ക്കൂൾ പടിക്കൽ ചെന്നിറങ്ങിയപ്പോൾ കുട്ടികളടുത്തു കൂടി എല്ലാവരോടും വലിയ ഗമയിൽ പറഞ്ഞു ഏട്ടനാണെന്ന്... ഇന്റർവെൽ സമയത്ത് മൂത്രപുരയിൽ ചെന്നപ്പോൾ റോഷനെ കണ്ടു അവൻ ചോദിച്ചു... "രാവിലെ ഡെന്നീസേട്ടൻ നിന്നെ ഒരു സാധനം ഏൽപിച്ചില്ലേ " " ഉവ്വ്" "എങ്കിൽ അതെടുത്തു താ.." ട്രൗസറിന്റെ പോക്കറ്റിൽ ഭദ്രമായി വെച്ച പൊതിയെടുത്ത് റോഷന്റെ കയ്യിൽ ആരും കാണാതെ കൊടുത്തപ്പോൾ എന്തോ വലിയ ഒരു ത്യാഗം ചെയ്തതുപോലെ തോന്നി.. പിന്നീടുള്ള ദിവസങ്ങളിലെല്ലാം വേലായുധേട്ടന്റെ ചായക്കടയിലെ വിഭവങ്ങളോരോന്നായി ഡെന്നീസേട്ടൻ മേടിച്ചു തന്നുകൊണ്ടിരുന്നു... അതിന് പ്രത്യുപകാരമായി ഇടക്കിടെ ചില പൊതികൾ ഓരോരുത്തർക്കായി കൊണ്ടുപോയി കൊടുക്കൽ മാത്രമായിരുന്നു പണി.. ഒരു വെള്ളിയാഴ്ച ദിവസം ഉച്ചക്ക് കൂടുതൽ ഭക്ഷണസമയമുള്ളതിനാൽ ഉച്ചക്കഞ്ഞി കഴിഞ്ഞ് ഗ്രൗണ്ടിൽ പന്തുകളി കണ്ടീരിക്കുകയായിരുന്നു. അപ്പോൾ ഒരു പോലീസ് ജീപ്പ് സ്ക്കൂളിനുള്ളിലേക്ക് ഇറങ്ങി പോകുന്നത് കണ്ടു... കൂടെ പഠിക്കുന്ന വിനോദിന്റെ അച്ഛൻ പോലീസിലായതിനാൽ ചിലപ്പോൾ അവന്റെ അച്ഛനാവും വന്നതെന്ന് കരുതി.. വീണ്ടും പന്തുകളി കണ്ടിരുന്നു... കൂടെ പഠിക്കുന്ന അനസ് ഓടി വരുന്നത് കണ്ടു... അവൻ കിതച്ചു കൊണ്ട് പറഞ്ഞു "അപ്പൂ... റോഷനെയും അവന്റെ കൂട്ടുകാരെയും റെയിൽവേ പാലത്തിനടിയിൽ വെച്ച് പോലീസു പിടിച്ചു... അവരെക്കൊണ്ടു വന്നതാണ് പോലീസ്.." "എന്തിനാണവരെ പോലീസ് പിടിച്ചത്.." "ബീഡി വലിച്ചിട്ടാണത്രെ.. നീന്നോട് ഓഫീസ് റൂമിലേക്ക് ചെല്ലാൻ പറഞ്ഞു" "എന്തിനാണ് ഞാൻ ചെല്ലുന്നത്.. ഞാൻ ബീഡി വലിച്ചിട്ടില്ലല്ലോ" "നീ അവന്റെ കൂട്ടായിരുന്നില്ലേ അതോണ്ടാവും.. " അനസിനോടൊപ്പം ഓഫീസ്റൂമിലേക്ക് ചെല്ലുമ്പോൾ ചുവന്ന കണ്ണുള്ള കൊമ്പൻമീശക്കാരനായ ഒരു പോലീസുകാരനും വേറെ മൂന്ന് പോലീസുകാരുടെയും നടുവിൽ റോഷനും അന്ന് പാലത്തിനടിയിൽ കണ്ട മൂന്നു പേരും തലതാഴ്ത്തി നിൽക്കുന്നുണ്ടായിരുന്നു... ചെന്നയുടൻ ഹെഡ്മാസ്റ്റർ ചോദിച്ചു " മൊട്ടേന്ന് വീരിഞ്ഞില്ല അതിനുമുമ്പേ നീ കഞ്ചാവ് വിതരണം തുടങ്ങി അല്ലേ..." "ഇല്ല.. സാർ" "നുണപറയണ്ട... ഇവരെല്ലാം പറഞ്ഞു നീയാണ് സാധനമെത്തിക്കുന്നതെന്നും അവറാച്ചന്റെ മകനാണ് അത് നിനക്ക് തരുന്നതെന്നുമൊക്കെ..." "സാർ സത്യായിട്ടും എനിക്കറിയില്ലായിരുന്നു ആ ഏട്ടൻ തന്നത് കഞ്ചാവാണെന്നത്.. " പിറകിൽ നിന്ന പോലീസുകാരൻ ചോദിച്ചു " വഴിയിൽ നിന്ന് ആരെന്തു തന്നാലും നീ അത് മേടിച്ച് സാധനമെന്താണെന്ന് പോലും നോക്കാതെ കണ്ണിൽ കണ്ടവർക്കൊക്കെ കൊടുക്കുമോ.. ഇവരൊക്കെ പഠിച്ച കള്ളൻമാരാണ് മാഷേ.. " തൊണ്ടി സഹിതം പിടിച്ചതോണ്ട് എഫ്. ഐ. ആർ ഇട്ടു പിന്നെ ഇവൻ കൊണ്ടുപോയി കൊടുത്തെന്നു സമ്മതിച്ച സ്ഥിതിക്ക് ഇവരെ ഞങ്ങൾ കൊണ്ടു പോകുകയാണ് " ആ.. നിയമം നിയമം പോലെ നടക്കട്ടെ... അല്ലാതെ ഞാനെന്ത് പറയാനാണ്... എന്തിയാലും സ്ക്കൂളിന്റെ പേര് കളഞ്ഞില്ലേ.. എന്തിനാണ് നൂറെണ്ണം ഇതുപോലെ നാലെണ്ണം പോരെ... എനിക്കിനി ഇവരെ കാണണ്ട.. രക്ഷിതാക്കളെ വിവരമറിയിച്ചേക്കൂ... കൊണ്ടു പൊയ്ക്കോളൂ..." അതും പറഞ്ഞ് ഹെഡ്മാസ്റ്റർ അകത്തേക്ക് പോയി... പോലീസ് ജീപ്പിനരികിലേക്ക് നടക്കുമ്പോൾ കാലിലൂടെ മുത്രമൊലിച്ചിറങ്ങുന്നുണ്ടായിരുന്നു കണ്ണുകളിൽ നിന്ന് കണ്ണീർ കവിളിലൂടെ ഒലിച്ചിറങ്ങി ഷർട്ട് നനച്ചു... ഇതൊന്നുമറിയാതെ സിമന്റ് തട്ടി തൊലിയടർന്ന കാൽപാദത്തിൽ വെളിചെണ്ണ പുരട്ടി തലയിലൊരു ചട്ടി സിമന്റുമായി ഒരാൾ പൊള്ളുന്ന വെയിലിൽ പട്ടണത്തിലെ പണി നടന്നുകൊണ്ടിരിക്കുന്ന ഒരു കെട്ടിടത്തിന്റെ മൂന്നാം നിലയിലേക്ക് മകനെകുറിച്ചുള്ള സ്വപ്നങ്ങളുമായി കാലിലെ നീറ്റൽ കടിച്ചമർത്തി കയറി പോകുന്നുണ്ടായിരുന്നു... നിയമത്തിന് തൊടാനാവാത്ത വിധം വേരുകളുള്ള ലഹരിമാഫിയ എന്ന വൻമരത്തിന്റെ മൂപ്പെത്താത്ത നാല് ചില്ലകൾ മാത്രം പോലീസ് ജീപ്പിനുള്ളിൽ തലകുമ്പിട്ടിരുന്നു... രമേഷ് കൃഷ്ണൻ
12
14
1
🙏🙏കൂട്ടം തെറ്റി മേയുന്നവൻ🙏🙏
1.7K ने देखा
•
2 दिन पहले
#✍️ വട്ടെഴുത്തുകൾ
#📝 ഞാൻ എഴുതിയ വരികൾ
#🙋♀️ എൻ്റെ സ്റ്റാറ്റസുകൾ
20
11
कमेंट
🙏🙏കൂട്ടം തെറ്റി മേയുന്നവൻ🙏🙏
673 ने देखा
•
2 दिन पहले
#🙋♀️ എൻ്റെ സ്റ്റാറ്റസുകൾ
#📝 ഞാൻ എഴുതിയ വരികൾ
#✍️ വട്ടെഴുത്തുകൾ
11
13
1
🙏🙏കൂട്ടം തെറ്റി മേയുന്നവൻ🙏🙏
699 ने देखा
•
3 दिन पहले
#📔 കഥ
ഛായാചിത്രങ്ങൾ ചിന്തകൾ പലവഴിക്കോടുകയും ചിലത് പേരാലിൻ വേരുപോലെ. ഉള്ളിലേക്ക് പടരുകയും ഭ്രാന്തിന്റെ ചില്ലയിൽ ആദ്യമായൊരു മൊട്ടിടുകയും ചെയ്തപ്പോൾ അയാൾ ക്യാൻവാസെടുത്ത് നിവർത്തി വെച്ച് പകൽ കണ്ട മഞ്ഞനിറത്തിൽ നീലപൂക്കളുള്ള സാരിയുടുത്ത പുറം വശം ഇറക്കി വെട്ടിയ ജാക്കറ്റിട്ട പുറവടിവിനെകുറിച്ചോർത്ത് ബ്രഷ് പെയിന്റിൽ മുക്കി വരച്ചു തുടങ്ങി.. ഒരിക്കലേ കണ്ടിട്ടുള്ളുവെങ്കിലും അപരിചിതയാണെങ്കിലും അവൾ അയാൾക്കുള്ളിൽ തിണർത്തു കിടന്നു... അവളുടെ കാലിലണിഞ്ഞ കൊലുസും കഴുത്തിലണിഞ്ഞ മാലയും സങ്കൽപത്തിലൂടെ അയാൾ വരച്ചെടുത്തു... ഒരു കാൽ മുന്നോട്ട് വെച്ച് മറ്റേകാൽ പിറകിലായി കൈവീശി അവൾ നടന്നു പോകുമ്പോൾ കണ്ട തിരിഞ്ഞു നോട്ടത്തിലെ കണ്ണിണകൾ അയാൾ ഊഹിച്ചു വരച്ചു... ചുണ്ടിലൊരു മന്ദസ്മിതം തങ്ങി നിന്നിരുന്നുവെന്ന് സ്വയം സങ്കൽപിച്ച് വർക്ക് പൂർത്തിയാക്കിയ ചിത്രത്തിലേക്ക് തന്നെ നോക്കിയിരുന്നു... നേരം സന്ധ്യയാവുന്നതും ചുറ്റിലും ഇരുൾ പടരുന്നതും അയാളറിഞ്ഞില്ല.. വരച്ചു ചേർത്ത അവളുടെ മുടിയിഴകൾ കാറ്റിൽ പാറുന്ന പോലെ അയാൾക്ക് തോന്നി... മെല്ലെ മെല്ലെ കണ്ണിണകൾ തുറന്നടയുന്നു... കൈകൾ വീശിതുടങ്ങുന്നു... അവളുടെ ചുണ്ടിലെ പുഞ്ചിരി പൊട്ടിചിരിയായി മുറിയിലാകെ നിറയുന്നതായി അയാൾക്ക് തോന്നി... ക്യാൻവാസിൽ നിന്നിറങ്ങി വന്ന് അവൾ അയാൾക്കടുത്തായിരുന്നു... കയ്യിൽ നിന്നും ബ്രഷ് പിടിച്ചുവാങ്ങി അവളുടെ ശരീരത്തിന്റെ മുൻവശം അവൾ സ്വയം വരച്ചു ചേർത്തു മുഖത്തിന്റെ മറഞ്ഞുപോയവശം വരച്ചു ചേർത്ത് അവൾ അയാളെ നോക്കി പൊട്ടിച്ചിരിച്ചു കൊണ്ട് ചോദിച്ചു.. "പൂർണ്ണതയിലെത്തിക്കാനാവില്ലെങ്കിൽ എന്നെ എന്തിനാണ് നിങ്ങൾ വരച്ചു തുടങ്ങിയത്.." "ഞാൻ നിന്നെ വരച്ചില്ല...എന്റെ മനസാണ് നിന്നെ വരച്ചത്... ഒരിക്കൽ മാത്രം കണ്ട നിന്നെ ഞാനെങ്ങനെ വരച്ചു പൂർത്തിയാക്കാനാണ്.." "അപ്പോൾ മനസിലും എന്റെ പൂർണ്ണരൂപമില്ലേ.." "ഉണ്ടായിരുന്നു... പക്ഷേ വരച്ചു പൂർത്തിയാക്കിയാൽ പിന്നെ നീ വെറും ചിത്രം മാത്രമാവുമെന്നെനിക്കറിയാം... " " അപ്പോൾ ഞാനിപ്പോൾ വെറുമൊരു ഛായാചിത്രം മാത്രമായി മാറിയോ മനസിൽ.. എങ്കിൽ വേഗം മായ്ച്ചു കളഞ്ഞോളൂ." " നിന്നെ പൂർണ്ണതയിലെത്തിച്ചത് ഞാനല്ലല്ലോ... നീ തന്നെയല്ലേ.. എന്റെ ചിന്തകളിൽ നീ അപൂർണ്ണയാണ് " " നിങ്ങളുടെ ചിന്തകളിൽ ഞാന്‍ പൂർണ്ണതയിലെത്തുന്നതെന്നാണ്.. " " എന്റെ ചിന്തകളിൽ നീ എന്നും അപൂർണ്ണമായി തന്നെ നിൽക്കും പൂർണ്ണതയിലെത്തിയാൽ പിന്നെ പ്രതീക്ഷിക്കാനെന്താണുള്ളത്...ഞാൻ നിന്നെകുറിച്ച് സ്വപ്നങ്ങൾ കാണും നിന്റെ കാണാത്ത ഭാഗങ്ങളെകുറിച്ച്.. നിന്റെ സാരിയുടെ നിറം ഞാനെന്റെ മനസിനിണങ്ങുന്നതാക്കും... നിന്റെ ശരീരത്തിന്റെ മണം വരെ ഞാന്‍ എന്റെ ഇഷ്ടത്തിനുള്ളതാക്കും... അങ്ങനെ ഓരോ ചിന്തകളിലും സ്വപ്നങ്ങളിലും ഞാന്‍ നിനക്കോരോ നിറങ്ങളും രൂപങ്ങളും നല്കും.. പൂർണ്ണമായ നിന്നെ എനിക്ക് വേണ്ട.. പൂർണ്ണതയെന്നാൽ മടുപ്പാണ്.. " " ശരി.. എങ്കിൽ ഞാന്‍ പോകുന്നു.. നിങ്ങൾക്കുള്ളിൽ ഞാന്‍ പൂർണ്ണതയില്ലാത്ത ഒരു ചിത്രമായി മാത്രം എന്നും നിലനിൽക്കട്ടെ... " അവൾ ക്യാൻവാസിലേക്ക് തന്നെ തിരിച്ചു കയറിയപ്പോൾ അവൾക്ക് നടന്നു പോകിനുള്ള നടപ്പാതകൂടി അയാൾ വരച്ചു ചേർത്തു... നടപ്പാതയിൽ കൂടി അവൾ നടന്നു പോകുന്നതയാൾ നോക്കിനിന്നു.. നടപാതക്കവസാനത്തിൽ നിന്ന പൂതലിച്ച ഏതോമരത്തിന്റെ ഛായയിലേക്ക് അവൾ നടന്നുനീങ്ങുമ്പോഴൊന്ന് തിരിഞ്ഞു നോക്കി പാതിമാഞ്ഞ പുഞ്ചിരിയുടെ ഒരു വശം മാത്രമുള്ള ചുണ്ടിന്റെ കാഴ്ച മരത്തിന്റെ നിഴലിന് പിറകിൽ മറഞ്ഞു... അവൾ ബാക്കിയാക്കി പോയ വിജനമായ നടപ്പാതയിലേക്ക് നോക്കി അയാൾ അല്പനേരം നിന്നു.. പണ്ടെന്നോ അയാൾ വരച്ചു മുഴുവനാക്കിയ പൂർണ്ണമായൊരു ചിത്രം മടുപ്പോടെ പുകപിടിച്ച അടുക്കളയിൽ പ്രാകി പറഞ്ഞുകൊണ്ട് അടുപ്പിലൂതി കൊണ്ടിരുന്നു.. രമേഷ്കൃഷ്ണൻ
4
13
2
🙏🙏കൂട്ടം തെറ്റി മേയുന്നവൻ🙏🙏
764 ने देखा
•
3 दिन पहले
#✍️ വട്ടെഴുത്തുകൾ
#📝 ഞാൻ എഴുതിയ വരികൾ
#🙋♀️ എൻ്റെ സ്റ്റാറ്റസുകൾ
6
8
कमेंट
Your browser does not support JavaScript!