#🌞 ഗുഡ് മോണിംഗ് #നിമിഷ പ്രിയയുടെ മോചനത്തിൽ ഇടപെട്ട് ഇറാൻ #നിമിഷ പ്രിയയുടെ വധശിക്ഷ സുപ്രിം കോടതി ശരിവെച്ചു #Kerala Nurse Nimisha Priya #slovakia
മധ്യസ്ഥതയുടെ പേരിൽ സാമുവൽ ജെറോം പണം കവർന്നു, അദ്ദേഹത്തിൻ്റെ കള്ളവും വഞ്ചനയും തെളിയിക്കും'; തലാലിൻ്റെ സഹോദരൻ
മധ്യസ്ഥതയുടെ പേരില്‍ സാമുവല്‍ ജെറോം തങ്ങളെ കാണുകയോ ഒരു ടെക്‌സ്റ്റ് മെസേജിലൂടെ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്നും മറിച്ചാണെന്ന് തെളിയിക്കാന്‍ അദ്ദേഹത്തെ വെല്ലുവിളിക്കുന്നുവെന്നും തലാലിന്റെ സഹോദരന്‍..
സന: നിമിഷപ്രിയയുടെ മോചനത്തിനായെന്ന പേരില്‍ പണം പിരിച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോമിനെതിരെ കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ ഫത്താഹ് അബ്ദുള്‍ മഹ്ദി. ബിബിസിയില്‍ അവകാശപ്പെട്ടത് പോലെ സാമുവല്‍ ജെറോം അഭിഭാഷകനല്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. മധ്യസ്ഥതയുടെ പേരില്‍ സാമുവല്‍ ജെറോം പണം പിരിക്കുകയാണെന്നും എന്നാല്‍ ഇയാള്‍ മധ്യസ്ഥതയ്ക്കായി തങ്ങളെ ഇതുവരെ കണ്ടിട്ടില്ലെന്ന് മഹ്ദി പറയുന്നു..
നിരവധി പ്ലാറ്റ്‌ഫോമുകളില്‍ നിന്നും മധ്യസ്ഥതയുടെ പേരില്‍ എണ്ണമില്ലാത്ത അത്രയും പണം അദ്ദേഹം ശേഖരിക്കുകയാണ്. പുതുതായി 40000 ഡോളറാണ് ശേഖരിച്ചത്. ഈ വിഷയത്തില്‍ അദ്ദേഹം ഞങ്ങളെ കാണുകയോ ഒരു ടെക്‌സ്റ്റ് മെസേജിലൂടെ ബന്ധപ്പെടുകയോ ചെയ്തിട്ടില്ല, മറിച്ചാണെന്ന് തെളിയിക്കാന്‍ ഞാന്‍ അദ്ദേഹത്തെ വെല്ലുവിളിക്കുന്നു', തലാലിന്റെ സഹോദരന്‍ പറയുന്നു..
നിമിഷപ്രിയയെ വധിക്കാനുള്ള ഉത്തരവ് പ്രസിഡന്റ് അംഗീകരിച്ചപ്പോള്‍ സനയില്‍ നിന്നും സാമുവല്‍ ജെറോം തന്നെ കണ്ടെന്നും സന്തോഷത്തോടെ അദ്ദേഹം തങ്ങളെ അഭിനന്ദിക്കുകയുമായിരുന്നുവെന്നും മഹ്ദി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം കേരളത്തിലെ മാധ്യമങ്ങള്‍ കണ്ടപ്പോള്‍ മധ്യസ്ഥതയെ കുറിച്ച് സാമുവല്‍ സംസാരിക്കുന്നത് കണ്ടെന്നും അദ്ദേഹം വ്യക്തമാക്കി..
'തലാലിന്റെ കുടുംബവുമായി ചര്‍ച്ച ചെയ്യാനുള്ള ചെലവെന്ന പേരില്‍ 20 ഡോളറിന് വേണ്ടി അഭ്യര്‍ത്ഥിക്കുന്ന വാര്‍ത്ത കണ്ടു. ഞങ്ങള്‍ മാധ്യമങ്ങളിലൂടെ മാത്രം അറിഞ്ഞ അദ്ദേഹത്തിന്റെ 'മധ്യസ്ഥത'യ്ക്ക് വേണ്ടി ഞങ്ങളുടെ ചോര ഊറ്റുകയാണ് അയാള്‍. സത്യം ഞങ്ങള്‍ക്ക് അറിയാം. അദ്ദേഹം കളവ് പറയുന്നതും വഞ്ചനയും അവസാനിപ്പിച്ചില്ലെങ്കില്‍ ഞങ്ങള്‍ അത് വെളിപ്പെടുത്തും', മഹ്ദി പറയുന്നു.
നേരത്തെ സാമുവല്‍ ജെറോമിനെതിരെ വിമര്‍ശനവുമായി സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ നിയമസമിതി കണ്‍വീനര്‍ അഡ്വ. സുഭാഷ് ചന്ദ്രന്‍ രംഗത്തെത്തിയിരുന്നു. സാമുവല്‍ ജെറോമിന് ക്രെഡിറ്റ് നല്‍കാമെന്നും നിമിഷയെ രക്ഷിക്കാനുളള ശ്രമങ്ങളെ പ്രതിസന്ധിയിലാക്കരുതെന്നും സുഭാഷ് ചന്ദ്രന്‍ പറഞ്ഞിരുന്നു. 'സാമുവല്‍ ജെറോമിന് എന്ത് റിസള്‍ട്ട് ഉണ്ടാക്കാന്‍ സാധിച്ചു? സാമുവലിന് 44,000 ഡോളര്‍ നല്‍കി. അത് എന്തിനാണ് ഉപയോഗിച്ചതെന്ന് അറിയിച്ചിട്ടില്ല. ദയവുചെയ്ത് മോചനശ്രമങ്ങളെ പരാജയപ്പെടുത്തരുത്', സുഭാഷ് ചന്ദ്രന്‍ പറഞ്ഞു..
യെമന്‍ പൗരനായ തലാല്‍ അബ്ദുള്‍ മഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ 2017 മുതല്‍ ജയിലിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയ. ജൂലൈ 16-ന് നിമിഷപ്രിയയുടെ വധശിക്ഷ നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വധശിക്ഷ നീട്ടിവയ്ച്ചുകൊണ്ടുളള ഉത്തരവ് പുറത്തിറങ്ങി. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലിനു പിന്നാലെയാണ് നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട അനൗദ്യോഗിക ചര്‍ച്ചകള്‍ക്ക് തുടക്കമായത്. യെമനിലെ പ്രമുഖ സൂഫി പണ്ഡിതനായ ഷൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹബീദുല്‍ വിഷയത്തില്‍ ഇടപെട്ടതോടെയാണ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെക്കുന്നതിനുള്ള അനൗദ്യോഗിക ചര്‍ച്ചകള്‍ യെമനില്‍ ആരംഭിച്ചത്.......
#🌞 ഗുഡ് മോണിംഗ് #🏡പൂന്തോട്ടം #🌼പൂ ചെടികൾ #slovakia #യൂറോപ്പ്സ്പെഷ്യൽ
#magic video #magic #🤣 കോമഡി കോമഡി 😆 #🔥 കട്ട ഹീറോയിസം #💭 Inspirational Quotes
നോക്കാന്‍ പറ്റില്ലെങ്കില്‍ മകളെ തിരിച്ച് നല്‍കാന്‍ പറഞ്ഞതാണ്, ബന്ധം ഉപേക്ഷിച്ചാൽ കൊല്ലുമെന്നാണ് പറഞ്ഞത് : ഷാർജയിൽ തൂ.ങ്ങി മരിച്ച അതുല്യയുടെ അമ്മ
വിവാഹം കഴിച്ച അന്ന് മുതല്‍ മകളെ ഭര്‍ത്താവ് സതീഷ് ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നുവെന്ന് ഷാര്‍ജയില്‍ ജീ.വനൊടുക്കിയ അതുല്യയുടെ അമ്മ.
തന്റെ മകള്‍ ആ.ത്മഹത്യ ചെയ്യില്ല. അവളെ സതീഷ് കൊ.ന്നതാണെന്നും അമ്മ പറഞ്ഞു.
സതീഷ് സ്ഥിരം മദ്യപാനി ആയിരുന്നു.മദ്യപിച്ചെത്തി സ്ഥിരം മര്‍ദിച്ചിരുന്നു.കല്യാണം കഴിഞ്ഞ അന്ന് മുതല്‍ സതീഷ് അതുല്യക്ക് സ്വസ്ഥത നല്‍കിയിട്ടില്ല എന്നും അമ്മ പറഞ്ഞു.
പലഘട്ടങ്ങളിലും സതീഷ് ഉപദ്രവിക്കുന്ന വീഡിയോ അതുല്യ അയച്ചു നല്‍കിയിരുന്നു. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പും ഇത്തരത്തില്‍ വീഡിയോ അയച്ചിരുന്നുവെന്നും അതുല്യയുടെ അമ്മ പറഞ്ഞു.
നോക്കാന്‍ പറ്റില്ലെങ്കില്‍ മകളെ തിരിച്ച് നല്‍കാന്‍ പറഞ്ഞതാണ്. പലതവണ ഇക്കാര്യം പറഞ്ഞു. ബന്ധം ഒഴിയില്ലെന്നാണ് അവന്‍ പറഞ്ഞത്. അവള്‍ ഇട്ടിട്ടുപോയാല്‍ കൊ.ല്ലുമെന്ന് പറഞ്ഞിരുന്നതായും അമ്മ പറഞ്ഞു.
സ്വന്തം വീട്ടില്‍ വരുന്നതിലും സതീഷ് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. കൂടെ പഠിച്ചിരുന്നവരോട് അതുല്യ സംസാരിച്ചിരുന്നത് അവന് ഇഷ്ടമായിരുന്നില്ല #സ്പെഷ്യൽ സ്റ്റോറീസ് ✍ #🙏 Jul 18 Updates #varthakal..... #👨👩👧👦 കുടുംബം #🌞 ഗുഡ് മോണിംഗ് . തിരികെ വീട്ടില്‍ എത്തിയാല്‍ ഇതിന്റെ പേരിലും സതീഷ് ഉപദ്രവിച്ചിരുന്നുവെന്നും അമ്മ പറഞ്ഞു.
#varthakal..... അതുല്യയുടെ സുഹൃത്തിന്റെ വെളിപ്പെടുത്തലുകൾ പ്രകാരം, വിവാഹം കഴിഞ്ഞ നാൾ മുതൽ ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നു. 18-ാം വയസ്സിൽ വിവാഹിതയായ അതുല്യ, സതീഷിനോട് അഗാധമായ സ്നേഹം പുലർത്തിയിരുന്നുവെന്നും, വഴക്കുകൾക്ക് ശേഷം സതീഷ് മാപ്പ് പറയുമ്പോൾ അവൾ അവനൊപ്പം തിരിച്ചുപോകുമായിരുന്നുവെന്നും സുഹൃത്ത് വ്യക്തമാക്കി. എന്നാൽ, സതീഷിന്റെ മദ്യപാനവും ഇരുവർക്കുമിടയിലെ പ്രായവ്യത്യാസവും ബന്ധത്തിൽ വിള്ളലുണ്ടാക്കിയിരുന്നതായി സുഹൃത്ത് സൂചിപ്പിച്ചു.
അതുല്യയുടെ കുടുംബം പലവട്ടം ഈ ബന്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും, അതുല്യയുടെ തീരുമാനം സതീഷിനൊപ്പം തുടരുകയായിരുന്നുവെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു. ദമ്പതികൾ ഒരു വർഷമായി ഷാർജയിൽ താമസിക്കുകയായിരുന്നു. ശനിയാഴ്ച അതുല്യ സഫാരി മാളിലെ ഒരു സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിക്കേണ്ടിയിരുന്നു. സതീ2.ഷ് ദുബായിലെ അരോമ കോൺട്രാക്ടിങ് കമ്പനിയിലെ ജീവനക്കാരനാണ്.
ഇവരുടെ ഏകമകൾ ആരാധിക (10) അതുല്യയുടെ മാതാപിതാക്കളായ രാജശേഖരൻ പിള്ളയുടെയും തുളസിഭായ് പിള്ളയുടെയും കൂടെ നാട്ടിൽ പഠിക്കുകയാണ്. സംഭവത്തിൽ സതീഷിനെതിരെ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
#🙏 Jul 18 Updates #👨👩👧👦 കുടുംബം #സ്പെഷ്യൽ സ്റ്റോറീസ് ✍
#europe #🏞 പ്രകൃതിഭംഗി #നൊസ്റ്റാൾജിയ #🌞 ഗുഡ് മോണിംഗ് #📸 മഴ ഫോട്ടോഗ്രാഫി