യക്ഷിക്കാവ് വളവിലെ യക്ഷി (104)
പോലീസ് ജീപ്പിൽ നിന്നും ചാടിയിറങ്ങിയത് സബ് ഇൻസ്പെക്ടർ ഗോപിനാഥും സബ് ഇൻസ്പെക്ടർ ആനന്ദനും പോലീസുകാരും ആയിരുന്നു.
സബ് ഇൻസ്പെക്ടർ ഗോപിനാഥ് അലറി:
"ഈ വീട്ടിൽ ആളില്ലേ?"
ഗേററിൽ തട്ടി വിളിച്ചു.
ശബ്ദം കേട്ട വിശ്വംഭരൻ സിറ്റൗട്ടിൽ വന്ന് ജനലിലൂടെ നോക്കി...
പോലീസ് ആണെന്ന് കണ്ട
വിശ്വംഭരൻ വാതിൽ തുറന്നു കൊണ്ട് പറഞ്ഞു:
"മെഡിക്കൽ കോളേജിലേക്കുളള റോഡ്
ഇതു തന്നെയാണ്".
"അതറിയാം...ഇനി അറിയേണ്ടത് നിങ്ങളെക്കുറിച്ചാണ്...
ഇവിടെ ആരൊക്കെയുണ്ട്?"
"ഞാൻ... അമ്മ... അച്ഛൻ... പിന്നെ അനിയൻ വിവേക്,
പിന്നെ വേലക്കാരി സുമിത"
"Exactly...Very correct... വിവേകും സുമിതയും എവിടെ?"
"അവർ പുറത്ത് പോയിരിക്കയാണ്..."
"പുറത്ത് എവിടെ?"
"ആശുപത്രിയിൽ"
"ഏത് ആശുപത്രിയിൽ?"
"അതറിയില്ല..."
"എപ്പോ പോയി?"
"ഇന്നലെയാണ് പോയത്"
"ഇന്നത്തെ പത്രം വായിച്ചോ?"
"വായിച്ചു..."
ഇന്നത്തെ പ്രധാന വാർത്ത എന്തായിരുന്നു? "
" കൊലപാതകം... "
" അച്ഛനേയും അമ്മയേയും വിളിക്ക്... "
വിശ്വംഭൻ അകത്ത് പോയി അച്ഛനേയും അമ്മയേയും കൂട്ടി വന്നു.
"സുമിത കൊല ചെയ്യപ്പെട്ടിരിക്കുന്നു..."
സബ് ഇൻസ്പെക്ടർ ഗോപിനാഥ് അത് പറഞ്ഞപ്പോൾ അച്ഛനും അമ്മയും വിശ്വംഭരനും തളർന്ന് വീണു...
സബ് ഇൻസ്പെക്ടർ ഉടനെ ആംബുലൻസിന് ഫോൺ ചെയ്തു.
സബ് ഇൻസ്പെക്ടർ ആനന്ദനും എല്ലാവരും
ചേർന്ന് ഓരോരുത്തരെയായി താങ്ങിയയയെടുത്ത്
പുറത്ത് കൊണ്ട് വന്ന്
ജീപ്പിൽ കിടത്തി...
സബ് ഇൻസ്പെക്ടർ ആനന്ദൻ പറഞ്ഞ:
"അതെന്താ ഇങ്ങനെ... ഏത് കേസ് വന്നാലും എന്നെ തന്നെ പറഞ്ഞു വിടുന്നത്... ഡിപ്പാർട്ട്മെൻ്റിൽ എത്രയോ പേരുണ്ട്... ഏത് കേസ് വന്നാലും ഉടനെ എന്നെ വിളിച്ചോളും പോയി അന്വേഷിച്ചു വരാൻ... എന്തൊക്കെ കാണണം..."
അതിന് സബ് ഇൻസ്പെക്ടർ ഗോപിനാഥ്:
" You are most wanted for our Department...താൻ അന്വഷിക്കുന്നത് പോലെ ഞങ്ങൾ അന്വേഷിച്ചാൽ ശരിയാകില്ല... അത് കൊണ്ട് തന്നെ..."
"അല്ല...വേറെ ആരും ഇല്ലാത്തത് കൊണ്ടാണോ?
തൊടുന്നതിനും പിടിക്കുന്നതിനുമെല്ലാം എന്നെ തന്നെ ഇങ്ങനെ പറഞ്ഞു വിടുന്നത്?"
അപ്പോഴേക്കും ആംബുലൻസ് ചീറിപ്പാഞ്ഞെത്തി.
അത് കണ്ട് ജനങ്ങൾ ഓടിയെത്തി...
വിശ്വംഭരനേയും, അച്ഛനേയും അമ്മയേയും ആംബുലൻസിൽ കിടത്തി
പോലീസ് അകമ്പടിയോടെ #📙 നോവൽ #📔 കഥ #🧟 പ്രേതകഥകൾ! #🕵️♀️ കുറ്റാന്വേഷണ കഥകൾ
ആശുപത്രിയിലേക്ക് തിരിച്ചു...
(തുടരും)
ചെങ്കൽ ചൂള...(12)
"എടീ... എൻ്റെ മോളേ... അവൻ നീ വിചാരിക്കുന്ന പോലെയല്ല... അവൻ അധോലോകത്ത് കിടന്ന് വളർന്നവനാ... അവൻ അധോലോക ഗുണ്ട എന്നാ അറിയപ്പെടുന്നത്... ബോംബെയിൽ ദാദ എന്നും. ദാദാ വാസു വരുന്നെന്ന് കേട്ടാൽ ഞെട്ടാത്തവർ ആരുമില്ല.
അവൻ്റെ കൈയ്യിലില്ലാത്ത വേലത്തരങ്ങൾ ഒന്നുമില്ല.
അവൻ സകല അടവും പഠിച്ചവനാ... ശരിയാക്കുമെന്ന് പറഞ്ഞാ അവൻ ശരിയാക്കും. അവർ ഒരു ദിവസം ഇവിടെയെങ്കിൽ പിറേറ ദിവസം ബോംബേല്... അങ്ങനെയാ അവൻ്റെ നടത്തം"
"എന്നാപ്പിന്നെ എൻ്റെ മറിയാമ്മച്ചേടത്തി പേടിച്ച് വിറച്ച് ഞെട്ടിക്കൊണ്ടിരുന്നോ... അവനെ പുകഴ്ത്താൻ ആയിരം നാക്കാ...അവൻ അധോലോകത്താണ് വളർന്നതെങ്കിൽ അവൻ ലോകം കണ്ടിട്ടില്ലെന്നർത്ഥം. അപ്പോ അവനെ ഒതുക്കാൻ ഒററ നിമിഷം മതി... അവൻ്റെ എന്തോന്നെക്കെ അടവ് മറിയാമ്മച്ചേടത്തി കണ്ടിട്ടുണ്ട്?"
"എൻ്റെ പൊന്നു കൊച്ചേ... ഞാൻ ഒന്നും കണ്ടിട്ടില്ല... നീ ഒന്ന് പോ..."
"അവൻ ഇവിടെ അധോലോകം ഉണ്ടാക്കാൻ വന്നാൽ അവൻ്റെ അധോഗതി ആയിരിക്കും".
#📙 നോവൽ #💓 ജീവിത പാഠങ്ങള് #💚 എന്റെ കേരളം #😋 തനി നാടൻ രുചികൾ
നീലക്കുറിഞ്ഞിക്കാട്ടിലെ നീലക്കുറുക്കൻ (98)
"ഹായ്... ഞാൻ ചന്ദ്രനിൽ നിന്നും റോബോട്ട്സൺ.
റോബർട്ട്സൺ പറഞ്ഞതിനോട് ഞാൻ ഒരിക്കലും യോജിക്കുന്നില്ല.
ചന്ദ്രനിലേക്ക് ചല്ലി, മണൽ,
പാറപ്പൊടി, സിമൻ്റ്, M sand, N sand, മെററൽ, കമ്പി കൂടാതെ വീടുണ്ടാക്കാനാവശ്യമായ
സാധനസാമഗ്രികൾ കൊണ്ട് വരിക അത്ര എളുപ്പമല്ല... അതിന് കോടി കോടിക്കണക്കിന് ഡോളറുകൾ ചെലവിടേണ്ടി വരും.
അതിനുളള പേടകങ്ങൾ ഉണ്ടാക്കാൻ തന്നെ കാലതാമസം നേരിടും.
നമ്മുടെ ലക്ഷ്യം Duplicate
സാധനങ്ങൾ ഉണ്ടാക്കുക എന്നുളളതാണ്. Duplicate
വീടുകൾ ഉണ്ടാക്കിയാൽ മതി. അത് സിനിമാ സെററിടുന്ന ആർട്ടിസ്ററുമാർ നിമിഷ നേരം കൊണ്ട് ഉണ്ടാക്കി തരും. ഞങ്ങൾക്ക് ഒരു കൊട്ടാരത്തിൻ്റെ സെററിട്ടാൽ മതിയാകും.
അതിനുളള സാധന സാമഗ്രികളുമായി ആർട്ടിസ്റ്റുകളെ അയച്ചാൽ മതിയാകും. എങ്കിലേ നമ്മൾ ചന്ദ്രനിൽ കൊട്ടാരം പണിയുന്നത് കാണിച്ച് അമേരിക്കയെ വിറപ്പിക്കാൻ പററൂ. #📖 കുട്ടി കഥകൾ #📙 നോവൽ #📔 കഥ
ഇന്ന് ചന്ദ്രനിൽ പൊതുവേ ആകാശം ഭാഗീകമായും
മേഘാവൃതമായിരിക്കും.
രണ്ടോ മൂന്നോ തവണ മഴ പെയ്യും. ചിലയിടങ്ങളിൽ മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ട്. ചന്ദ്രനിൻ്റെ
ഉത്തര ധ്രുവത്തിൽ മഴ കാണില്ല. അവിടെ വരണ്ട കാലാവസ്ഥ അനുഭവപ്പെടും. ആയതിനാൽ മീൻപിടുത്തക്കാർക്ക് കടലിൽ പോകുന്നതിന് തടസ്സമില്ല. അവിടെ ഒരു മാസത്തേക്ക് വരണ്ട കാലാവസ്ഥയും, ഉഷ്ണവും, ഉഷ്ണക്കാററും
തുടരും.
(തുടരും)
മരിച്ചുപോയവരുടെ രാജ്യങ്ങൾ (196)
വീഷ്ണുവിൻ്റെ അമ്മ ഒരു പൊട്ടീര് വച്ചു കൊടുത്തു.
വിഷ്ണു കരഞ്ഞു...
ദൂരെ കണ്ട് കൊണ്ട് നിന്ന കുട്ടിച്ചാത്തൻ ചിരിച്ചു.
അത് കേട്ട വിഷ്ണു കതക് തുറന്നോടി കുട്ടിച്ചാത്തൻ്റെ അടുത്തെത്തി.
"കുട്ടിച്ചാത്താ... എൻ്റെ മമ്മി
എന്നെ തല്ലി..."
"ഞാൻ ഇപ്പോൾ കാണിച്ചു കൊടുക്കാം..."
പിറകെ മമ്മി ഓടിയെത്തി...
കലിയിളകിയ മമ്മി വിണ്ടും പൊതിരെ തല്ലി അലറി:
"എടാ തല്ലിയാൽ നീ പാതിരാത്രി ഇറങ്ങി ഓടുമോടാ? ആരോടാടാ നീ
പരാതി പറഞ്ഞത്... നിൻ്റെ ഡാഡി അവിടെ ഇരുട്ടത്ത് നില്ക്കുന്നോ?"
"ങാ... എൻ്റെ ഡാഡി നില്ക്കുന്നു..."
"അസത്തേ നീ തെമ്മാടിത്തരം പറഞ്ഞാലുണ്ടല്ലോ... നിന്നെ ഞാൻ കൊന്നു കളയും".
വിഷ്ണു കരഞ്ഞു കൊണ്ട് കുട്ടിച്ചാത്തനെ നോക്കി...
കുട്ടിച്ചാത്തൻ പോകാൻ ആംഗ്യം കാട്ടി അപ്രത്യക്ഷമായി.
ഈ സമയം ഉറക്കത്തിൽ സിനിമയിൽ ഫയററ് സീൻ കണ്ട് കൊണ്ട് കിടന്ന ഡാഡി വിഷ്ണുവിൻ്റെ കരച്ചിൽ കേട്ട് ചാടിയെഴുന്നേററു...
വിഷ്ണുവിൻ്റെ കവിളുകളിലൂടെ കണ്ണുനീർ ധാരധാരയായൊഴുകി...
അത് കണ്ട ഡാഡിക്ക് താങ്ങാനായില്ല...
വിഷ്ണുവിൻ്റെ മമ്മിയെ
പൊതിരെ തല്ലി... കലിയിളകി ഇടിയും പാസാക്കി.
(തുടരും) #📔 കഥ #📙 നോവൽ #🧟 പ്രേതകഥകൾ! #📖 കുട്ടി കഥകൾ
അസ്ഥിക്കൂടങ്ങളുടെ നാട് (213)
അവറാച്ചൻ്റെ രൂപത്തിലുളള പാറപ്പുറത്ത് തമ്പിയേയും, മറിയാമ്മയേയും വഹിച്ച
വാഹനം കോടതിയുടെ മുന്നിൽ ചെന്ന് നിന്നു.
നാട്ടുകാർ പല വാഹനങ്ങളിലായി പിന്നെലെ വന്നു.
അതോടെ നാട്ടിലെങ്ങും വാർത്ത പടർന്നു:
മരിച്ചു എന്ന് കരുതിയ ഭർത്താവ് തിരിച്ചു വന്നിട്ടും സ്വീകരിക്കാതെ ഭാര്യ
ഈയിടെയാണ് നാടിനെ മാത്രമല്ല ലോകത്തെ തന്നെ വമ്പരപ്പിച്ച സംഭവ പരമ്പരകൾ അരങ്ങേറിയത്.
അവറാച്ചൻ എന്ന വ്യക്തി കുടിച്ച് ലെക്ക് കെട്ട് വൈകുന്നേരം വീട്ടിൽ വരികയും, കറണ്ട് പോയതിനാൽ പൊട്ടി വീണ വൈദ്യുതി വയർ
മെയിൽ ലൈനിനോട് ബന്ധിക്കാൻ പോസ്ററിൽ കയറി ബന്ധിപ്പിക്കാൻ ശ്രമിച്ചപ്പോൾ മിന്നലുണ്ടാകയും അവറാച്ചൻ വൈദ്യുതിയേററ് ചാരമായിപ്പോയെന്നും
ഭാര്യ പറയുന്നു.
മക്കൾ മിന്നൽ കണ്ടെന്നും
ഭയാനകമായ ശബ്ദത്തോടെ ഡാഡി കത്തിയെരിയുന്നത് കണ്ടെന്നും കുട്ടികൾ പറഞ്ഞു.
പോലീസ് വന്ന് ചാരം പോസ്റ്റ് മോർട്ടത്തിനയയ്ക്കയും
അവറാച്ചൻ്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിക്കയും ചെയ്തു.
കൂടുതൽ തെളിവ് ശേഖരണത്തിനായി പോലീസ് അവറാച്ചൻറെ
മാതാപിതാക്കളുടെ DNA
ശേഖരണത്തിനായി അവറാച്ചൻ്റെ വീട്ടിലെത്തിയെങ്കിലും ഭാര്യ
സമ്മതിക്കാതെ ഭാര്യയുടെ DNA പരിശോധിച്ചാൽ മതിയെന്ന് പറഞ്ഞ് പോലീസിനോട് തർക്കിക്കവേ മരിച്ചു എന്ന് കരുതിയ അവറാച്ചൻ കയറി വന്നു.
പരിഭ്രാന്തരായ ജനം ചിതറിയോടിയെങ്കിലും
പിന്നെ തിരികെ വന്ന് ജനങ്ങളും, അവറാച്ചൻ്റെ
മക്കളും അവറാച്ചനെ തിരിച്ചറിയുകയും, അവറാച്ചൻ അവരെ തിരിച്ചറിയുകയും ചെയ്തു.
എന്നാൽ ഭാര്യ അവറാച്ചനെ സ്വീകരിക്കാതെ നിരസിക്കയും അവറാച്ചൻ മരിച്ചെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ട് കൈയ്യിലുണെന്നും വാദിച്ചത് പോലീസിനേയും
നാട്ടുകാരേയും ധർമ്മ സങ്കടത്തിലാക്കി. ചൂടുളള വാർത്ത അറിഞ്ഞ്
പത്രങ്ങൾ ചൂടപ്പം പോലെ
വിററഴിഞ്ഞു.
അസാധാരണമായ ഈ സംഭവം ലോകത്ത് വൻ ചർച്ചാ വിഷയമായി...
(തുടരും) #📙 നോവൽ #📔 കഥ #🧟 പ്രേതകഥകൾ!
സൈബർ പോരാളി... (5)
വിഷ്ണു ഒമ്പതാം ക്ലാസ്സ് പാസ്സായപ്പോൾ പത്താം ക്ലാസ്സിലേക്ക് ദൂരെ കോട്ടയത്ത് Eastern Modern School ൽ
ചേർത്തു.
ഹോസ്ററലിലാണ് താമസം.
അഡ്മിഷൻ കഴിഞ്ഞ്
വിഷ്ണുവും അച്ഛനും
ബാഗുകളുമായി ഹോസ്ററലിലെത്തി.
ഹോസ്ററൽ ഡീനും, വാർഡനും, മാനേജരുമായ ശിവൻ കുട്ടി സർ വിഷ്ണുവിന് വേണ്ട നിർദ്ദേശങ്ങൾ നൽകി:
"ഹോസ്ററലിൽ താമസിക്കുന്നവർക്ക് ചില നിബന്ധനകളും നിർദ്ദേശങ്ങളുമൊക്കെ ഉണ്ട്. ഹോസ്റ്റലിൽ താമസിക്കുന്നവർ യാതൊരു കാരണവശാലും രാഷ്ട്രീയത്തിൽ ചേരാൻ പാടില്ല. ഇതാണ് ഈ സ്കൂളിൻ്റെ അതിപ്രധാനമായ ആദ്യത്തെ നിബന്ധന.
രണ്ടാമത് സമരത്തിൽ പങ്കെടുക്കാൻ പാടില്ല.
ഇത് രണ്ടും ലംഘിക്കുന്നവരെ അപ്പോൾ തന്നെ സ്കൂളീന്ന്
പുറത്താക്കും. എറെറന്ത് തെററ് ചെയ്താലും വാണിങ്ങോടെ മാപ്പ് ലഭിക്കും. Are you follow me?"
"Yes Sir..."
"Your name?"
"Vishnu..."
"Full name?"
"Only Vishnu nothing else Sir..."
"Very good name...God's name...isn't it?"
"Yes Sir"
I think you are very excellent boy is or not?"
" Yes Sir "
" OK then...മററു നിർദ്ദേശങ്ങളെല്ലാം
ദാ... ഊ ഫോമിലുണ്ട്...
ഫോം നല്ലവണ്ണം വായിച്ച് മനസ്സിലാക്കി ഒപ്പിടണം...
രണ്ടു പേരും ഒപ്പിടണം.
വിഷ്ണു ഫോം വായിച്ച്
ഒപ്പിട്ടു. അച്ഛനും ഒപ്പിട്ടു.
ഡീൻ റൂം കാണിച്ചു കൊടുത്തു.
റൂമിൽ നാലു പേർ ഉണ്ടായിരുന്നു.
വിഷ്ണുവിനെ കണ്ടതും
അവർ ഓടി വന്ന് സ്വയം പരിജയപ്പെടുത്തി:
" ഹലോ, ഞാൻ രാജു from
തൊടുപുഴ.
"ഹലോ, ഞാൻ സണ്ണി ജോൺ from കരിക്കോട്ടക്കരി"
"ഹലോ, ഞാൻ റോക്കി ഫിലിപ്പ് from ആലപ്പുഴ.
" ഹലോ, ഞാൻ നെൽസൺ from കരിക്കോട്ടക്കരി... Your name please..."
I'm Vishnu from Kannur...
Nice to meet you"
"Yah... nice to meet you... എൻ്റെ പേര് പറഞ്ഞത്
ഓർമ്മയുണ്ടല്ലോ...രാജു...
ഞാനാണ് ഈ ഗ്യാങ്ങിൻ്റെ ലീഡർ...ഈ റൂമിൽ വരുന്നവർക്ക് ചെറിയൊരു
പ്രാക്ടിക്കലുണ്ട്. അത് ഈ ഗ്യാങ്ങിൻ്റെ രീതികൾ പഠിക്കാൻ വേണ്ടി മാത്രമാണ്...എന്നാൽ വരൂ... നമുക്ക് പ്രാക്ടിക്കൽ ലാബിലേക്ക് പോകാം".
അവർ വിഷ്ണുവിനെ റൂമിലേക്ക് കൂട്ടിക്കൊണ്ട് പോയി.
ലെററിട്ടു.
അവിടെ ഒരു ബഞ്ച് മാത്രമുണ്ടായിരുന്നുളളൂ...
വിഷ്ണു അത്ഭുതത്തോടെ
ചോദിച്ചു;
" ഇവിടെ ലാബൊന്നും കാണുന്നില്ലല്ലോ?"
രാജു:
" ദാ...ആ ബൾബ് കത്തുന്നത് കണ്ടോ... അതാണ് ആ പരീക്ഷണം... അത് കഴിഞ്ഞ് ഓരോന്നോരൊന്നായി
വന്നു കൊണ്ടിരിക്കും.
നമുക്ക് ആദ്യ പരീക്ഷണം തുടങ്ങാം...നീ ബഞ്ചിൽ കയറി നിന്ന് ആ ബൾബ് ഊതി അണയ്ക്കണം. ഉം... വേഗം കയറിക്കോ..."
വിഷ്ണു അമ്പരന്ന് നിന്നു..!
(തുടരും) #📙 നോവൽ #📔 കഥ #✍️വിദ്യാഭ്യാസം #💓 ജീവിത പാഠങ്ങള്
ചെങ്കൽ ചൂള... (11)
"എടീ... നീ കീരി ചമഞ്ഞ് അവൻ്റടുത്തോട്ട് ചെന്നാൽ
അവൻ എടുത്തിട്ട് പെരുമാറും... അവൻ അധോലോകത്ത് കിടന്ന്
അഭ്യാസങ്ങൾ കാണിച്ചവനെന്നാ എല്ലാവരും പറയണെ..."
"ഓഹോ... അപ്പോ മറിയാമ്മച്ചേടത്തി അവൻ്റെ സൈഡാണല്ലേ?"
"എൻ്റെ പൊന്നുമോളേ...
ഞാൻ ആരുടേയും സൈഡല്ല... നിൻ്റെ നന്മയ്ക്ക് വേണ്ടി പറഞ്ഞെന്നേയുളളൂ... അങ്ങോട്ടോ ചെല്ല്... അവൻ്റെ കൈയ്യീന്ന് രണ്ടെണ്ണം കിട്ടിയാലേ നിൻ്റെ ബുദ്ധി തെളിയൂ..."
"അവൻ്റെ കൈയ്യീന്ന് രണ്ടെണ്ണം കിട്ടാൻ അവനെന്താ അപ്പക്കച്ചവടക്കാരനോ?
ഇവിടെ ഒരുത്തനും അധോലോകം ആധിപത്യം സ്ഥാപിക്കാനും, അധോലോകം സ്ഥാപിക്കാനും ഇങ്ങോട്ട് വരണ്ട... അത് അവൻ പോയി അവൻ്റെ വീട്ടിൽ സ്ഥാപിക്കട്ടെ... മറിയമ്മച്ചേത്തീ... ഞാൻ നിങ്ങളെപ്പോവെ ഒരു സ്ത്രീയല്ലേ... നിങ്ങൾ എൻ്റെ വശം ഒരു വാക്ക് പറഞ്ഞോ?"
"എന്നാ ചെല്ല്... ചെന്ന് അവൻ്റെ വായിലോട്ട് ചാടിക്കൊടുക്ക്...".
(തുടരും) #📙 നോവൽ #📔 കഥ #💓 ജീവിത പാഠങ്ങള് #💚 എന്റെ കേരളം #😋 തനി നാടൻ രുചികൾ
ആംബുലൻസ് (39)
സബ് ഇൻസ്പെക്ടർ ഗോപിനാഥും, സബ് ഇൻസ്പെക്ടർ ആനന്ദനും, മററ് പോലീസുകാരും ചുരത്തിൽ സബ് ഇൻസ്പെക്ടർ ബൽറാം അപകടത്തിൽ പെട്ട സ്ഥലത്തെത്തി പരിസരം സസൂക്ഷ്മം പരിശോധിച്ചു.
സബ് ഇൻസ്പെക്ടർ ബൽറാം സഞ്ചരിച്ചിരുന്ന ആംബുലൻസ് അഗാധ ഗർത്തത്തിലേക്ക് മറിഞ്ഞു എന്ന് പറയപ്പെടുന്ന സ്ഥലം
നിരീക്ഷിച്ചു.
സബ് ഇൻസ്പെക്ടർ ആനന്ദൻ പറഞ്ഞു:
"എന്തായാലും ഞാൻ പെട്ടു... ആ പ്രഭാകരൻ ഒന്നു കൂടി എനിക്കോ, നമുക്കാർക്കെങ്കിലും
ഫോൺ ചെയ്തിരുന്നെങ്കിൽ സംഭവത്തിൻ്റെ details കിട്ടുമായിരുന്നു... പ്രഭാകരൻ എനിക്ക് ഫോൺ ചെയ്തതിന് ഇനി ഞാൻ എവിടെ പോയി തെളിവ് കൊണ്ട് വരാൻ?"
സബ് ഇൻസ്പെക്ടർ ഗോപിനാഥ്: "Relax... Sub Inspector ആനന്ദൻ... ഞങ്ങളൊക്കെ ഇല്ലേ?
ഇങ്ങനെ പേടിച്ചാലോ...
കൊച്ചു കുട്ടികളെപ്പോലെ?
മററുളളവരെ പേടിപ്പിക്കേണ്ടവരാ പോലീസുകാർ... അതിന് സബ് ഇൻസ്പെക്ടർ തന്നെ ഇങ്ങനെ പേടിച്ചാൽ
എന്തു ചെയ്യും?"
"മിസററർ ഗോപിനാഥ്...നിങ്ങളൊക്കെ ഉണ്ടെന്ന് പറഞ്ഞു...ആരാണീ ഞങ്ങൾ? നമ്മൾ അഞ്ചുപേർ അല്ലേ? ഡിപ്പാർട്ട്മെൻ്റ് പറയുന്നത് ഈ ഞാൻ തെളിവ് കൊടുക്കണമെന്നാ... ഞാൻ എവിടുന്ന് എടുത്ത് കൊടുക്കാൻ?"
"എടോ...ഈ ഡിപ്പാർട്ട്മെൻ്റ് ആരാ?
നമ്മളാ ഡിപ്പാർട്ട്മെൻ്റ്...
ഈ ഡിപ്പാർട്ട്മെൻ്റ് എന്ന് പറയുന്നത് ഒരു പണ്ടാരമല്ല... ഡിപ്പാർട്ട്മെൻ്റിന് ഒരു തലവൻ...അത് കഴിഞ്ഞാൽ പിന്നെ നാമാണ് ഡിപ്പാർട്ട്മെൻ്റ്... അല്ലെങ്കിൽ നമ്മൾ അടങ്ങുന്നതാണ് ഈ ഡിപ്പാർട്ട്മെൻ്റ്. താങ്കളെ ആദ്യം ഡിപ്പാർട്ട്മെൻ്റിൻ്റെ തലവനാക്കി പിന്നെ ഐജി... പിന്നെ ഡിവൈഎസ്പി... പിന്നെ
സർക്കിൾ ഇൻസ്പെക്ടർ... പിന്നെ
സബ് ഇൻസ്പെക്ടർ... പിന്നെ ഒരു ലോക്കൽ പോലീസീസാക്കി പെൻഷൻ തരുന്നതിനെയല്ല ഈ ഡിപ്പാർട്ട്മെൻ്റ് എന്ന് പറയുന്നത്...തന്നെ ഇനി ഓരോ പ്രമോഷനിലൂടെ
ഉയർത്തി ഡിപ്പാർട്ട്മെൻ്റിൻ്റെ തലവനാക്കുന്നതിനെയാണ് ഡിപ്പാർട്ട്മെൻ്റ് എന്ന് പറയുന്നത്?"
" ഓ... ക്ലാസ്സായിരിക്കുമല്ലേ...ഉം...കേൾക്കാൻ കൊളളാം...ഈ ക്ലാസ്സൊക്കെ കഴിഞ്ഞാ എൻ്റെ പൊന്ന് ഇൻസ്പെക്ടർ സാറേ
ഞാൻ ഈ കാക്കി അണിഞ്ഞത്...ആ തലവന്മാരടങ്ങുന്ന ഡിപ്പാർട്ട്മെൻ്റ് തന്നെയല്ലേ
തെളിവ് എന്നോട് ആവശ്യപ്പെടുന്നത്? ഞാൻ എവിടുന്ന് ഉണ്ടാക്കി കൊണ്ട് വരാൻ? "
" എടോ... ഇത് ഡിപ്പാർട്ട്മെൻ്റിൻ്റേതല്ല
തൻ്റെ സ്വന്തം വിഷയമായി
ഏററെടുത്താൽ യാതൊരു കുഴപ്പവും ഇല്ല... "
" എൻ്റെ സ്വന്തം വിഷയം തന്നെയാണ് ഞാനീ പറയുന്നത്... "
(തുടരും) #📙 നോവൽ #📔 കഥ #🧟 പ്രേതകഥകൾ! #🕵️♀️ കുറ്റാന്വേഷണ കഥകൾ
ചെങ്കൽ ചൂള... (10)
"നീ പോടീ കൊച്ചേ... നീയും അവനും കീരീം പാമ്പും പോലല്ലിയോ?"
"അതിനെന്താ ചേടത്തീ... ഞാൻ ചേടത്തിയ്ക്ക് വേണ്ടി കീരിയാകാം".
"എൻ്റെ കൊച്ചേ... നീ ഇത് എന്തോന്നിൻ്റെ പുറപ്പാടാ?"
"എന്തോന്നിൻ്റെ പുറപ്പാടാന്ന് ചേടത്തിക്ക് വഴിയേ മനസ്സിലാകും... അവൻ ഒരു മാസം എത്ര തവണയാ ബോംബേ പോണത്?"
"അതൊക്കെ എണ്ണാൻ ആരാടീ അവൻ്റെ പിറകെ പോണത്..."
"അവന് ബൊംബെയ്ക്കാണ് കൂടുതൽ സർക്യൂട്ടെങ്കിൽ
അവന് പല ബിസ്സിനസ്സുകളും കാണും...
ചേടത്തിക്ക് അങ്ങനെ വല്ലതും അറിയാമോ?"
"അതെന്താടീ നീ പോലീസിനെപ്പോലെയൊക്കെ ചോദിക്കണത്?"
"അവന് വേണ്ടി ചിലപ്പോൾ എനിക്ക് അങ്ങനെയൊക്കെ ചോദിക്കേണ്ടി വരും...അപ്പോൾ അവന്
പല ബിസ്സിനസും കാണും...
അതൊന്ന് കണ്ടുപിടിച്ചിട്ടേയുളളൂ ബാക്കി കാര്യം".
"എടീ...ബോംബേല് ചുവന്ന തെരുവുണ്ട്...ബോംബേല് പെണ്ണുങ്ങള് പോവാൻ പാടില്ല..."
"ഞാൻ പോകുന്ന കാര്യമല്ല പറഞ്ഞത്... അവൻ്റെ ബിസിനസ് എന്താണെന്ന് കണ്ടുപിടിക്കുന്ന കാര്യമാ".
"അവൻ എന്തേലും ബിസിനസ് ചെയ്ത് ജീവിച്ച് പോട്ടെടീ..."
"അത്തരം ബിസ്സിനസ്സല്ല അവൻ്റെ ബിസിനസ്...
അവന് മററുപലതുമാണ് ബിസ്സിനസ്സ്... മറിയാമ്മച്ചേടത്തിക്ക് എല്ലാം വഴിയേ മനസ്സിലാകും..."
(തുടരും) #📙 നോവൽ #💓 ജീവിത പാഠങ്ങള് #💚 എന്റെ കേരളം #😋 തനി നാടൻ രുചികൾ
ഡിററക്ടീവ് ബാററൺബോസ് (59)
ഡിവൈഎസ്പി രാജഗോപാലാചാരിയും, സബ് ഇൻസ്പെക്ടർ ഗോപിനാഥും സംഘവും
ജ്യോതിശാസ്ത്രജ്ഞൻ
സോമനാഥിൻ്റെ ബംഗ്ലാവിലെത്തി.
അവർ ഗേററ് ഒന്നുകൂടി സൂക്ഷ്മമായി പരിശോധിച്ചു.
ഡിവൈഎസ്പി രാജഗോപാലാചാരി പറഞ്ഞു:
"ഗേററ് വിദേശ നിർമ്മിതമാണ്... പുറത്ത് ഗോൾഡ് കവറിങ്ങ് ആണ്... ഏകദേശം ഏറ്റവും കുറഞ്ഞത് അഞ്ചു
ലക്ഷത്തോളം വില വരും".
സബ് ഇൻസ്പെക്ടർ ആനന്ദൻ:
"അങ്ങനെയെങ്കിൽ ഈ പൂട്ട് ഒറിജിനലല്ല... ഇത്
സാറ് വാങ്ങിയ അതേ കൽക്കത്ത താഴാണ്".
"എടോ...താനല്ലേ ഇക്കാര്യം പുറത്ത് പറയരുതെന്ന് എന്നെ വിലക്കിയത്? എന്നിട്ട് താൻ തന്നെ പുറത്തു പറയുന്നോ?"
"അതിന് നമ്മൾ ഇപ്പോൾ അകത്തല്ലേ സാറേ... പുറത്തിറങ്ങുമ്പോൾ പറയുന്നതെന്നാ ഞാൻ പറഞ്ഞതിൻ്റെ സാരം..."
"അങ്ങനെയെങ്കിൽ ഇതിൻ്റെ ഒറിജിനൽ പൂട്ട്
അകത്ത് എവിടെയെങ്കിലും കാണും... അത് തിരയണമെങ്കിൽ എല്ലാം വാരിവലിച്ചിട്ട് നോക്കണം... എല്ലായിടവും അതി സൂക്ഷ്മമായി പരിശോധിക്കേണ്ടി വരും...
അത് ഇവിടെ അതിന് തക്ക തെളിവുകളില്ലാതേയും, നമുക്ക് ഓർഡർ ഇല്ലാതേയും ചെയ്യാൻ പററില്ല...അലമാരകൾ എല്ലാം കുത്തി തുറന്ന് പരിശോധിക്കേണ്ടി വരും...
അത് മോഷണം നടന്നതിന്
ശേഷമുളള നടപടിയാകും.
അതിൻ്റെ ആവശ്യം ഇപ്പോഴില്ല... ഇൻസ്പെക്ടർ ആനന്ദൻ...ഗേററിൻ്റേയും പൂട്ടിൻ്റേയും ഫോട്ടോ എടുത്തോളൂ...സബ് ഇൻസ്പെക്ടർ ഗോപിനാഥ്...ഇക്കാര്യം സൂചിപ്പിച്ച് അന്വേഷണ റിപ്പോർട്ട് എഴുതി തുടങ്ങാം "
ഇൻ. ആനന്ദൻ:
" ഇതിൽ ഇനി വല്ല നിഗൂഢതയുമുണ്ടോ?"
" അതിനാനല്ലോ നമ്മൾ റിപ്പോർട്ട് തയ്യാറാക്കുന്നത്...ഈ പഴുതനുസരിച്ചാകും അഥവാ ഇനി വല്ല ആവശ്യവും വന്നാൽ അന്വേഷണം മുന്നോട്ടു പോകുന്നത്...ഇനി നമുക്ക് അകത്ത് പോകാം... മിസ്റ്റർ ആനന്ദൻ...JCBയെ കൊണ്ട് വരാൻ പറയൂ..."
" Yes Sir..."
ഡ്രൈവർ JCB കൊണ്ട് വന്നു.
JCBയുടെ സഹായത്തോടെ അവർ ടെറസിൻ്റെ മുകളിലെത്തി, വാതിലിലൂടെ അകത്തിറങ്ങി എല്ലാ റൂമുകളും നടന്നൊന്ന് പരിശോധിച്ചു.
ഡിവൈഎസ്പി പറഞ്ഞു:
" സംശയം ബാക്കി നില്ക്കുന്ന സ്ഥിതിക്ക് നാം ഇപ്പോൾ ഒന്നിലും തൊടാൻ പാടില്ല...ഇത് ക്രിമിനൽ കേസിന് വഴി മാറണം...ഇപ്പോൾ അതിനുളള സാധ്യതയില്ല.
ആദ്യം നമ്മൾ ഇവരുടെ മകൻ ജോമോന് വിവരം പറഞ്ഞ് ജോമോൻ്റെ അനുമതി വേണം. എന്നിട്ട്
സാധനങ്ങൾ പരിശോധിക്കാം. സാധനങ്ങൾക്കൊന്നും ഒന്നും സംഭവിച്ചിട്ടില്ല എന്ന് നമുക്ക് ഊഹിക്കാം. ബാക്കി കാര്യങ്ങൾ നമുക്ക് വഴിയേ മനസ്സിലാകും.
നമുക്ക് ഇനി പോകാം...ഇവർ എവിടെയോ പോകാനാണ് സാധ്യത. അവരും രണ്ട് ഛോട്ടാ സിങ്ങുമാരും കൂടി പോയതുമാകാം...വരൂ...പോകാം".
ഡിവൈഎസ്പിയും സംഘവും റിപ്പോർട്ട് തയ്യാറാക്കി സ്റ്റേഷനിലേക്ക് മടങ്ങി...
(തുടരും) #📙 നോവൽ #📔 കഥ #🕵️♀️ കുറ്റാന്വേഷണ കഥകൾ




![📙 നോവൽ - ஒழுபிகவை @sresbivaalamane Qgतi loel 10 ೧೧೧೨೧೦ (@]ೂ0 nOGOosoe Maker ஒழுபிகவை @sresbivaalamane Qgतi loel 10 ೧೧೧೨೧೦ (@]ೂ0 nOGOosoe Maker - ShareChat 📙 നോവൽ - ஒழுபிகவை @sresbivaalamane Qgतi loel 10 ೧೧೧೨೧೦ (@]ೂ0 nOGOosoe Maker ஒழுபிகவை @sresbivaalamane Qgतi loel 10 ೧೧೧೨೧೦ (@]ೂ0 nOGOosoe Maker - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_233044_38b184c8_1768860230675_sc.jpg?tenant=sc&referrer=user-profile-service%2FrequestType50&f=675_sc.jpg)



![📙 നോവൽ - Sharechat 213 Gnrllasnnodglalse1 எகவி வலm வவய mmudeo @2$ Vn ٧٥ (@ Jg @@Iಯ ೦mಂಹ೧ ಯಂದ 8ಂr] G1೬ 66885mhಐs @ei@caoRottersMaker Sharechat 213 Gnrllasnnodglalse1 எகவி வலm வவய mmudeo @2$ Vn ٧٥ (@ Jg @@Iಯ ೦mಂಹ೧ ಯಂದ 8ಂr] G1೬ 66885mhಐs @ei@caoRottersMaker - ShareChat 📙 നോവൽ - Sharechat 213 Gnrllasnnodglalse1 எகவி வலm வவய mmudeo @2$ Vn ٧٥ (@ Jg @@Iಯ ೦mಂಹ೧ ಯಂದ 8ಂr] G1೬ 66885mhಐs @ei@caoRottersMaker Sharechat 213 Gnrllasnnodglalse1 எகவி வலm வவய mmudeo @2$ Vn ٧٥ (@ Jg @@Iಯ ೦mಂಹ೧ ಯಂದ 8ಂr] G1೬ 66885mhಐs @ei@caoRottersMaker - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_366442_37f5ddaa_1768769362501_sc.jpg?tenant=sc&referrer=user-profile-service%2FrequestType50&f=501_sc.jpg)




![📙 നോവൽ - ThrILLER ShareChat (@Cst shal tuhalthery Ever action hravit n own cqual elecive and opponlereaction This is MY own Theory @೧೧೫ ೧] snujooond Gmbm 59 Dei@oशposr Maker ThrILLER ShareChat (@Cst shal tuhalthery Ever action hravit n own cqual elecive and opponlereaction This is MY own Theory @೧೧೫ ೧] snujooond Gmbm 59 Dei@oशposr Maker - ShareChat 📙 നോവൽ - ThrILLER ShareChat (@Cst shal tuhalthery Ever action hravit n own cqual elecive and opponlereaction This is MY own Theory @೧೧೫ ೧] snujooond Gmbm 59 Dei@oशposr Maker ThrILLER ShareChat (@Cst shal tuhalthery Ever action hravit n own cqual elecive and opponlereaction This is MY own Theory @೧೧೫ ೧] snujooond Gmbm 59 Dei@oशposr Maker - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_746877_2b169773_1768514627831_sc.jpg?tenant=sc&referrer=user-profile-service%2FrequestType50&f=831_sc.jpg)