ഷാൻ ✍🏻
ShareChat
click to see wallet page
@454579941
454579941
ഷാൻ ✍🏻
@454579941
എന്നെ തിരക്കി ആരും ib യിലോട്ട് വരണ്ടാ..🙏🏻
സ്കൂൾ വാടകയും കഴിഞ്ഞ് ഞാൻ ഓട്ടോയും കൊണ്ട് മടങ്ങി വീട്ടിൽ എത്തുമ്പോള്‍ അമ്മയുമായി സംസാരിച്ചു രേണുവിന്‍റെ അച്ഛൻ വീടിന്‍റെ ഉമ്മറത്തുണ്ടായിരുന്നു ... രാവിലെ എന്നെയും തിരക്കി അദ്ദേഹം ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ ഷെഡിൽ കുറെ നേരം കാത്തു നിന്നിരുന്നുവെന്ന് സ്കൂളിൽ നിന്ന് മടങ്ങും വഴി സ്റ്റാൻഡിനടുത്ത് മെഡിക്കൽ ഷോപ്പ് നടത്തുന്ന സുഭാഷാണ് എന്നോട് പറഞ്ഞത്... മകളെ സ്നേഹിച്ചു എന്ന കുറ്റത്തിന് എന്നെ ഭീക്ഷണിപ്പെടുത്താനും വെല്ലുവിളിക്കാനും വേണ്ടി മാത്രമാണ് അദ്ദേഹം ഈ വീടിന്‍റെ പടികടന്നു മുൻപ് വന്നിട്ടുള്ളത്... വരുമ്പോഴെല്ലാം എന്‍റെ പ്രാരാബ്ദങ്ങളെ കുറിച്ചും വീടിന്‍റെ ദാരിദ്ര്യത്തെ കുറിച്ചും അമ്മയുടെയും എന്‍റെയും മുഖത്ത് നോക്കി പുച്ഛത്തോടെ മാത്രം സംസാരിക്കാറുള്ള അദ്ദേഹം അമ്മ കൊടുത്ത ചായ വാങ്ങി കുടിക്കുന്നത് ഒരു കൗതുകത്തോടെ കണ്ടു കൊണ്ടാണ് ഞാൻ വീടിന്‍റെ ഉമ്മറത്തേക്ക് കയറി ചെന്നത്.. നാളിത് വരെ ഞാൻ കാണാത്ത ഒരു നിസ്സഹായത അദ്ദേഹത്തിന്റെ മുഖത്ത് ആ നിമിഷം പ്രകടമായിരുന്നു .. നിര കലർന്ന കുറ്റി രോമങ്ങളാൽ ആ കവിൾ തടങ്ങൾ നിറഞ്ഞിരിക്കുന്നു.. അച്ഛന് വേണ്ടി വാങ്ങിയ മരുന്ന് പൊതി അമ്മയുടെ കൈയിൽ കൊടുത്തു കൊണ്ട് ഉമ്മറത്ത് അദ്ദേഹത്തിന് അരികിലെ തൂണിൽ ചാരി ഞാൻ നിന്നു... എന്നോട് എന്ത് പറഞ്ഞ് തുടങ്ങണം എന്നറിയാതെ അദ്ദേഹം വിറയാർന്ന ചുണ്ടുകളോടെ അൽപ നിമിഷം താഴേക്ക് നോക്കി ഇരുന്നു. അല്പസമയത്തിന് ശേഷം മൗനത്തിന് വിട നൽകി കൊണ്ട് ഒരു ദീർഘ നിശ്വാസത്തോടെ അദ്ദേഹം എന്നോട് പറഞ്ഞു .. പെൺ മക്കളുള്ള എല്ലാ അച്ഛനും കാണുന്ന ഒരു വലിയ സ്വപ്നമാണ് മകളുടെ വിവാഹം മകൾ പ്രായമാകുമ്പോ അവൾക്കു കിട്ടാവുന്നതിൽ വെച്ച് ഏറ്റവും നല്ല ജീവിതം കിട്ടണം എന്നേ ഏതൊരു അച്ഛനും ആഗ്രഹിക്കു... ഒരുപാട് നല്ല കല്യാണ ആലോചനകൾ അവൾക്ക് വന്നിരുന്നു.. അന്ന് അവളെ കാണാൻ വരുന്നവരോടൊക്കെ അവൾ നിന്നോടുള്ള ഇഷ്ടത്തെ കുറിച്ച് പറയും.. വന്നവരെല്ലാം ഒരു പുച്ഛത്തോടെയും പരിഹാസത്തോടെയും എന്നെ നോക്കിക്കൊണ്ട് ഇറങ്ങി പോകും.... അവസാന ശ്രമമായാണ് ഇന്ന് ചിലർ അവളെ കാണാനായി വരാമെന്ന് പറഞ്ഞിരുന്നത് ... ജീവൻ പോയാലും അവർക്ക് മുന്നിലേക്ക് പോകില്ലെന്ന് അവൾ പറഞ്ഞു... ഇത്ര കാലം പ്രാണനെ പോലെ സ്നേഹിച്ചു ഒരു ആയുസ്സ് മുഴുവൻ അവൾക്കായി മാറ്റി വെച്ച് ജീവിച്ച എന്റെ വാക്കിനുമപ്പുറം നിന്നോടുള്ള സ്നേഹമാണ് അവൾക്ക് വലുതെന്ന് പറഞ്ഞപ്പോ എനിക്ക് ആ നിമിഷം എന്നോട് തന്നെ വെറുപ്പ് തോന്നി.. ആ നേരത്ത് മനസ്സിന്‍റെ നിയന്ത്രണം വിട്ടപ്പോ എനിക്ക് അവളെ ഒരുപാട് തല്ലേണ്ടി വന്നു .... അവളുടെ എവിടെയൊക്കെയോ മുറിഞ്ഞു ചോര പൊടിഞ്ഞു എന്ന് അവളുടെ അമ്മ പറഞ്ഞപ്പോഴാണ് ഞാൻ അറിഞ്ഞത്.. പിന്നെ അവൾക്ക് മുന്നിലേക്ക് പോകാനുള്ള മനശക്തി എനിക്ക് ഉണ്ടായില്ല... ഏതൊരു അച്ഛനും ആഗ്രഹിക്കുന്നതെ ഞാനും അവളുടെ കാര്യത്തിൽ ആഗ്രഹിച്ചിട്ടുള്ളൂ.. നിനക്കും ഇല്ലേ അതെ പ്രായത്തിൽ ഒരു അനിയത്തി.. ആ അനിയത്തിയെ കുറിച്ച് നീനക്കുമില്ലേ ഒരുപാട് സ്വപ്നങ്ങൾ... ആകെയുള്ള ഒരു മകളെ മര്യാദക്കു വളർത്താൻ അറിയാത്ത പോയ അച്ഛന്‍റെ വളർത്തു ദോഷം കൊണ്ടാണ് ഇതൊക്കെ സംഭവിച്ചതെന്ന് പറഞ്ഞു ബന്ധുക്കളും സ്വന്തക്കാരും എന്നെ മാറി മാറി കുറ്റപ്പെടുത്തുമ്പോള്‍ അവർ അറിയുന്നില്ല സ്വന്തം മകളായാൽ പോലും ഒരു പ്രായം കഴിഞ്ഞാൽ അവളുടെ മനസ്സൊന്നും ചൂഴ്ന്നു നോക്കാൻ ഏതൊരു അച്ഛനും കഴിയില്ലെന്ന് ഇന്ന് ഞാൻ അനുഭവിക്കുന്ന വേദന നിനക്ക് മനസ്സിലാകണമെങ്കിൽ നീയും ഒരു അച്ഛനാവണം.. പിന്നെ എല്ലാത്തിനും ഉപരിയായി ഒരു വലിയ കടപ്പാട് എനിക്ക് നിന്നോട് ഉണ്ട് വേണമെങ്കിൽ ഈ വീടിന്‍റെ ബുദ്ധിമുട്ടുകളെല്ലാം മറന്ന് എല്ലാവർക്കും മുന്നിൽ എന്നെ തോൽപ്പിച്ചു കൊണ്ട് അവളെ നിനക്ക് വിളിച്ചിറക്കി കൊണ്ട് വരാമായിരുന്നു.. അത് നീ ഇന്നേ വരെ ചെയ്തില്ല.... ആ കടപ്പാടിന്‍റെ നന്ദിയിൽ ഒരു അച്ഛനെന്ന നിലക്ക് ഇപ്പോ ഞാൻ നിന്‍റെ മുന്നിൽ ഞാൻ കൈ കൂപ്പി യാചിക്കുകയാണ് ഇന്ന് സന്ധ്യക്ക് അവൾ അമ്പലത്തിൽ വരുമ്പോ കഴിയുമെങ്കിൽ... അവളെ നീ ഈ വീട്ടിലേക്ക് വിളിച്ചു കൊണ്ട് വരണം.. ഇന്നലെ അവൾ പറഞ്ഞ വാക്കുകളോടെ അവൾ എന്‍റെ മനസ്സിൽ മരിച്ചു കഴിഞ്ഞിരിക്കുന്നു... ഇനിയും അവളുടെ അച്ഛൻ എന്ന് പറഞ്ഞു ഞാൻ ജീവിക്കുന്നതിൽ അർത്ഥമില്ല ... പണ്ടത്തെ പോലെ എന്തും നേരിടാനുള്ള ശക്തി ഒന്നും ഇപ്പോ എന്‍റെ മനസ്സിനു ഇല്ല.. ഇനിയുള്ള കാലമെങ്കിലും എനിക്ക് അവളെക്കുറിച്ച് ആലോചിച്ച് വിഷമിക്കാതെ മനസ്സമാധാനത്തോടെ ഒന്ന് ജീവിക്കണം .. എനിക്ക് വേണ്ടി ഇതെങ്കിലും നീ ചെയ്യും എന്ന പ്രതീക്ഷയിൽ ഞാൻ പോകുന്നു ... കൂടുതൽ ഒന്നും പറയാതെ . .. മകളെക്കുറിച്ചുള്ള എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട് എന്‍റെ അരികിൽ നിന്ന് അദ്ദേഹം നടന്നകലുന്നത് ഞാൻ മിഴി വെട്ടാതെ നോക്കി നിന്നു പോയി........ അറിഞ്ഞോ അറിയാതെയോ ആ മനസ്സിന്‍റെ വേദനക്ക് ഞാനും കാരണമാണ് എന്നോർത്തപ്പോ എന്‍റെ കണ്ണുകളും അറിയാതെ നിറഞ്ഞു വാതിലിന്‍റെ മറവിൽ എല്ലാം കണ്ടുകൊണ്ട് കൊണ്ട് അമ്മ നിൽക്കുന്നുണ്ടായിരുന്നു .. എന്‍റെ നിസ്സഹായാവസ്ഥ കണ്ടു കൊണ്ടാകണം അമ്മ എന്നോട് ഒന്നും ചോദിച്ചില്ല.. അന്ന് സന്ധ്യക്ക് ദീപാരാധന തൊഴുത് കഴിഞ്ഞു അമ്പലത്തിന് പുറത്ത് കാത്തുനിന്നിരുന്ന എന്‍റെ അരികിലേക്ക് അവൾ ഓടി വന്നു എന്നെ അവിടെ ആകസ്മികമായി കണ്ടപ്പോ ആ കരഞ്ഞു കലങ്ങിയ കണ്ണുകളിൽ ഒരായിരം പ്രതീക്ഷ വിടർത്തിക്കൊണ്ട് അവൾ കൈ കുമ്പിളിൽ കരുതിയ ചന്ദനം അവൾ എന്റെ നെറ്റിയിൽ തൊട്ടു കൊണ്ട് എന്നോട് ചോദിച്ചു... ഞാൻ ഇന്ന് സന്ധ്യക്ക് അമ്പലത്തിൽ വരുന്നുണ്ടെന്ന് സുധിയേട്ടൻ എങ്ങനാ അറിഞ്ഞേ..ഞാൻ വീട്ടില്‍ നിന്നു ഇറങ്ങുന്ന നേരത്ത് ആ വഴി വന്നിരുന്നോ.....??? തൊഴുമ്പോഴൊക്കെ മനസ് നിറയെ സുധിയേട്ടനായിരുന്നു... ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിലെന്ന് നടയിൽ വെച്ചു കൂടി ദേവിയോട് പ്രാര്‍ത്ഥിച്ചേയുള്ളു... പതിയെ പുഞ്ചിരിച്ചു കൊണ്ട് അവൾ അമ്പലത്തിന്‍റെ ഉള്ളിലേക്കു നോക്കി കൊണ്ട് പറഞ്ഞു.. ഞാൻ എപ്പോഴും പറയാറില്ലേ സുധിയേട്ടനോട് ആരുമില്ലങ്കിലും നമ്മുടെ കൂടെ ഈശ്വരൻ ഉണ്ടന്ന്... പറയ് ..... സുധിയേട്ടാ അച്ഛന് ഇപ്പോ എങ്ങനെ ഉണ്ട് ഇപ്പോഴും കുറവില്ല രേണു... അവളുടെ മുറിഞ്ഞ ചുണ്ടുകളിൽ നോക്കി കൊണ്ട് ഞാൻ ചോദിച്ചു... എന്താ മോളു നിന്‍റെ ചുണ്ടു മുറിഞ്ഞിരിക്കുന്നെ... ഓ അതോ.... ഉറക്കത്തിൽ എവിടെയോ തട്ടിയതാണ് എന്ന് തോന്നുന്നു... നിറഞ്ഞ ഒരു ചിരിയോടെ അവൾ പറഞ്ഞു അതൊന്നും എന്‍റെ സുധിയേട്ടൻ കാര്യമാക്കണ്ട.. സുധിയേട്ടൻ പറയൂ എന്താ വീട്ടിൽ വിശേഷങ്ങൾ.. പ്രത്യേകിച്ച് ഒന്നുമില്ല .. മോളു എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാനുണ്ട്... ഞാൻ പറഞ്ഞു തുടങ്ങും മുൻപേ അവൾ എന്‍റെ വാക്കുകൾ തടഞ്ഞു കൊണ്ട് എന്നോട് പറഞ്ഞു... വേണ്ട.... എനിക്ക് അറിയാം എന്താ സുധിയേട്ടൻ എന്നോട് പറയാൻ വരുന്നതെന്ന്... എന്‍റെ കവിളിൽ തലോടിക്കൊണ്ട് അവൾ പറഞ്ഞു.. എനിക്ക് അറിഞ്ഞൂടെ എന്‍റെ സുധിയേട്ടന്‍റെ ബുദ്ധിമുട്ടുകളൊക്കെ.... ഇപ്പോ ഒരു കല്യാണം വേണമെന്ന് പറഞ്ഞു ഞാൻ എന്റെ സുധിയേട്ട ബുദ്ധിമുട്ടിക്കുന്നില്ലല്ലോ... സുധിയേട്ടന്‍റെ എല്ലാ കഷ്ടപ്പാടുകളും തീരുന്ന ഒരു നാൾ കാൽപവൻ പൊന്നിൽ തീർത്ത ഒരു താലി അതും അമ്പലത്തിന്‍റെ നടയിൽ വെച്ച് ...അത്രയും മതി എനിക്ക്... അതിന് വേണ്ടി എത്ര വര്‍ഷം കാത്തിരിക്കേണ്ടി വന്നാലും ഞാന്‍ കാത്തിരുന്നോളം സുധിയേട്ടാ.. അതിനുള്ള അവകാശമെങ്കിലും എനിക്ക് സുധിയേട്ടൻ തരണം... പറഞ്ഞു തീരുമ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു... എന്‍റെ കൈ കുമ്പിള്‍ കൊണ്ട് അവളുടെ മുഖമുയർത്തി കൊണ്ട് ഞാൻ പറഞ്ഞു... എത്ര കാലം എന്ന് വെച്ചാ രേണു നീ ഇനിയും എനിക്ക് വേണ്ടി കാത്തിരിക്കുന്നത്.... പണ്ടത്തെ പോലെ ജീവിതത്തോട് എനിക്ക് ഇന്ന് ഒരു പ്രതീക്ഷകളുമില്ല... നമ്മൾ ഒരുമിച്ച് കണ്ട ആ സ്വപ്നങ്ങളൊക്കെ ഇന്ന് എന്നെ കുത്തി നോവിക്കുന്ന വെറും ഓർമ്മകൾ മാത്രമാണ് ... എനിക്ക് വേണ്ടി എന്തും അനുഭവിക്കാൻ നീ തയ്യാറാണ് എന്ന് എനിക്ക് അറിയാം .... പക്ഷേ അങ്ങനെ ഒരു ജീവിതത്തിലേക്ക് നിന്നെ കൈ പിടിച്ചു കൊണ്ട് പോയാൽ എന്‍റെ കഷ്ടപ്പാടുകൾക്കിടയിൽ നീ എനിക്ക് ഒരു ഭാരമായി തീരും... പഠിക്കുന്ന സമയത്തൊക്കെ വലിയ സ്വപ്നങ്ങളായിരുന്നു.. വലിയ ജോലി വീട് നമ്മൾ സ്വപ്നം കണ്ട പോലെ നീയുമായുള്ള ഒരു ജീവിതം.. ആ മോഹങ്ങളെല്ലാം ഇന്ന് എന്റെ കാൽ ചുവട്ടിലെ മണൽ പോലെ ഒലിച്ചു പോയിരിക്കുന്നു... പ്രതീക്ഷിച്ച ഒരു ജോലിപോലും കിട്ടാതെ ജീവിതം ഈ ഓട്ടോയിൽ ഒതുങ്ങിയപ്പോഴും ഇനി അങ്ങോട്ടുള്ള ആ കുഞ്ഞു ജീവിതത്തിൽ ഒതുങ്ങിക്കൂടാം എന്ന് വിചാരിച്ചപ്പോഴും വിധി എനിക്ക് വേണ്ടി കരുതി വെച്ചത് രോഗിയായി മാറേണ്ടി വന്ന അച്ഛനെയാണ് ... എല്ലാം നിനക്ക് അറിയുന്നതല്ലേ മോളെ അനിയത്തി അവളുടെ പഠിത്തം അവൾക്കായി ഒരു ജീവീതം അങ്ങനെ കടമ്പകൾ ഇനിയും ഏറെ ഉണ്ട് എന്‍റെ മുന്നിൽ.. എല്ലാം കഴിഞ്ഞു നമ്മൾ സ്വപ്നം കണ്ട പോലെ ഒന്നിച്ചുള്ള ഒരു ജീവിതത്തിലേക്ക് പിന്നെയും ഒരുപാട് ദൂരമുണ്ട് ചിലപ്പോ എത്തിപ്പെടാൻ കഴിയാത്ത അത്ര ദൂരം ... ഇനിയും ഒരു കാലയളവ് പറഞ്ഞു നിന്നെ കാത്തിരിപ്പിക്കാൻ എനിക്ക് വയ്യ രേണു.. അത് എന്നെ ഇനിയും വേദനിപ്പിക്കുകയേയുള്ളൂ... നീ ചോദിച്ചില്ല.. നീ അമ്പലത്തിൽ വന്നത് ഞാൻ എങ്ങനെയാ അറിഞ്ഞതെന്ന് .. രാവിലെ രേണുവിന്‍റെ അച്ഛൻ എന്നെ കാണാനായി വീട്ടിൽ വന്നിരുന്നു... ആദ്യത്തെ പോലെ എന്നെ ഭീഷണിപ്പെടുത്താൻ വേണ്ടിയായിരുന്നില്ല അദ്ദേഹം വന്നത്.. ഇന്നലെ രാത്രി വീട്ടിൽ സംഭവിച്ച കാര്യങ്ങളെല്ലാം എന്നോട് പറഞ്ഞ് പ്രായം പോലും മറന്ന് അദ്ദേഹം എനിക്ക് മുന്നിൽ ഒരുപാട് കരഞ്ഞു... എല്ലാം കഴിഞ്ഞു ഇറങ്ങാൻ നേരം അദ്ദേഹം നിന്നെ കുറിച്ചുള്ള എല്ലാ പ്രതീക്ഷകളും നഷ്ട്ടപ്പെട്ട പോലെ എന്നോട് പറഞ്ഞു എനിക്ക് വേണ്ടി നീ ഇനിയും ഇങ്ങനെ നരകിക്കുന്നത് കാണാൻ അദ്ദേഹത്തിനെ കൊണ്ട് ഇനിയും ആവില്ലെന്ന് പറഞ്ഞു ഇന്ന് സന്ധ്യക്ക് അമ്മയ്ക്കൊപ്പം അമ്പലത്തിൽ വരുമ്പോ എന്‍റെ മകളെ നിനക്ക് കൂട്ടി കൊണ്ട് പോകാൻ കഴിയുമോ എന്ന് എന്നോട് അദ്ദേഹം ചോദിച്ചു.. മറിച്ചൊന്നും ആവശ്യപ്പെടാതെ എനിക്ക് മുന്നിലൂടെ ആ നനഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് അദ്ദേഹം ഇറങ്ങി.. ആർക്ക് വേണ്ടിയാണ് രേണു നമ്മൾ ഇത്രയും സ്നേഹിച്ചത്.. ജീവനെ പോലെ അതിലേറെ.. ഇല്ല ... ഇനി എങ്കിലും എന്‍റെ മോള് അച്ഛന്‍റെ വാക്ക് അനുസരിക്കണം.. എനിക്ക് മുന്നിൽ എന്തെങ്കിലും ഒരു വഴി ഉണ്ടായിരുന്നെങ്കിൽ നിന്നെ ഒരാൾക്കും ഞാൻ വിട്ടു കൊടുക്കില്ലായിരുന്നു.. . മോളുന് അറിയോ ഈ ഒരു കാക്കി ഷർട്ടിലാണ് കഴിഞ്ഞ കുറെ കാലങ്ങളായി എല്ലാവരും എന്നെ കാണാറ്.. അത് എന്‍റെ ഓട്ടോയ്ക്ക് എപ്പോഴും ഒാട്ടമുള്ളത് കൊണ്ടൊന്നുമല്ല ഇട്ട് മാറാൻ ഒരു നല്ല ഷർട്ട് പോലുമില്ലാത്തവനാണ് ഞാൻ.. പോകുന്നു.. ഇനിയും നിന്നാൽ ഞാൻ കരയുന്നത് മോള് കാണേണ്ടി വരും..ഈശ്വരൻ എന്നൊന്നുമില്ല രേണു ആ ഇരിക്കുന്നതൊക്കെ വെറും കരിങ്കൽ പ്രതിമകൾ മാത്രമാണ് അല്ലങ്കിൽ ഇത്ര മാത്രം സ്നേഹിച്ച എനിക്ക് നിന്നെ നഷ്ട്ടപ്പെടുത്തേണ്ടി വരുമായിരുന്നില്ലലോ... എല്ലാം മറക്കണം .. എന്നിട്ട് അച്ഛൻ പറയുന്ന ഒരാളെ വിവാഹം കഴിക്കണം.. ആ ഒരു നല്ല ജീവിതത്തിലെ നിന്‍റെ സന്തോഷം കണ്ട് വേണം എനിക്ക് അച്ഛന്റെ മുന്നിൽ ചെന്ന് ആ മനസ്സ് ഞാൻ കാരണം വേദനിപ്പിക്കേണ്ടി വന്നതിന് മാപ്പ് ചോദിക്കാൻ ജീവനാ പെണ്ണെ നിന്നെ.. എന്‍റെ ജീവന്‍റെ ജീവൻ... ഇനിയും ഞാൻ നിൽക്കുന്നില്ല... പോകുന്നു.. ദയനീയമായി നോക്കി കൊണ്ട് ഞാൻ പോകാൻ തുടങ്ങിയപ്പോൾ എന്‍റെ കൈകളിൽ അവൾ പിടിച്ചു... ആ കൈകൾ ഞാൻ ബലമായി വിടിച്ചു എല്ലാം അന്യമായി തീർന്ന ആ നിമിഷം ഒന്ന് തിരിഞ്ഞു നോക്കാനുള്ള അർഹത പോലുമില്ലാതെ അവൾക്ക് അരികിൽ നിന്ന് വരുമ്പോ എന്‍റെ കണ്ണുകൾ നിറഞ്ഞിരുന്നു.... ഇനി എന്ത് ചെയ്യണമെന്നറിയാതെ ഒറ്റപ്പെട്ട മനസ്സുമായി ഞാൻ കുട്ടുകാരുടെ അടുത്തേക്ക് പോയി .. ഏറെ നേരം അവിടെ അവർക്കൊപ്പം ഇരുന്നിട്ടും മനസ്സിനെ അവളുടെ ഓർമ്മകൾ വീണ്ടും വീണ്ടും പിടിച്ചു കെട്ടുകയായിരുന്നു.. എന്റെ മുഖമൊന്നു വാടിയാൽ അമ്മക്ക് വേഗം തിരിച്ചറിയാനാകും എന്നത് കൊണ്ട് അന്ന് ഏറെ വൈകി ആണ് ഞാൻ വീട്ടിൽ എത്തിയത്.. അമ്മ നിര്‍ബന്ധിച്ചിട്ടും കഴിച്ചെന്ന് ഇല്ലാത്ത കള്ളം പറഞ്ഞു അത്താഴം പോലും കഴിക്കാതെ ഞാൻ കിടന്നു... ഒന്നിച്ചുള്ള ഒരു ജീവിതത്തെക്കുറിച്ച് ഇത് പോലെയുള്ള ഒരുപാട് രാത്രികളിൽ കൊതിയോടെ കണ്ടു തീർത്ത ഒരായിരം സ്വപ്നങ്ങൾ എന്നേക്കുമായി മറക്കേണ്ട ഓര്‍മകളായി മാറിയിരിക്കുന്നു എന്നിട്ടും മിഴികൾ പൂട്ടുമ്പോള്‍ അവൾക്കൊപ്പമുള്ള ആ മനോഹര നിമിഷങ്ങൾ മനസ്സിൽ മിന്നിമായും... ഹൃദയം തകരുന്ന വേദനയിലും ഞാൻ എടുത്ത തീരുമാനത്തിൽ അവള്‍ക്കു ഒരു നല്ല ജീവിതം കിട്ടും എന്ന എന്‍റെ പ്രതീക്ഷയെ ഞാൻ വീണ്ടും വീണ്ടും ന്യായീകരിക്കാന്‍ ശ്രമിച്ചു... അപ്പോഴെല്ലാം അവളുടെ നിറഞ്ഞ കണ്ണുകൾ എന്‍റെ മനസ്സിനെ കുത്തി നോവിക്കുന്നു..... എന്‍റെ ആ കുഞ്ഞു വീട്ടിൽ ഒന്ന് അലമുറയിട്ടു കരയാൻ പോലും കഴിയാതെ ആ രാത്രി എല്ലാം ഉള്ളിലൊതുക്കാൻ ശ്രമിക്കുമ്പോഴും അവളില്ലാതെ ഒരു ജീവിതത്തെ കുറിച്ച് എനിക്ക് ചിന്തിക്കാൻ കഴിയില്ലെന്ന്... മനസ്സ് വീണ്ടും ആവർത്തിച്ച് പറഞ്ഞു കൊണ്ടേ ഇരുന്നു.... ജീവിതത്തിലെ കഷ്ടപ്പാടും ബുദ്ധിമുട്ടുകളും കുറച്ച് നേരത്തേക്കെങ്കിലും മറന്നിരുന്നത് അവൾക്കൊപ്പമുള്ള ആ നിമിഷങ്ങളിലെ സന്തോഷങ്ങളിലായിരുന്നു ... ഇല്ല കഴിയില്ല .. അവളെ നഷ്ടപ്പെടുത്താൻ ജീവിക്കാൻ പ്രേരിപ്പിച്ചത് അവളുമാത്രമാണ്.. നഷ്ടപ്പെടുത്താൻ തീരുമാനിച്ച നിമിഷത്തെ പഴിച്ചു കൊണ്ട് അവളോടായി മനസ്സിൽ മാപ്പ് ഇരന്നു.. നാളെ രാവിലെ അവളുടെ വീട്ടിൽ പോയി അവളെ ജീവിതത്തിലേക്ക് കൈ പിടിച്ചു കൊണ്ട് വരാൻ തന്നെ ഞാൻ തീരുമാനിച്ചു... അങ്ങനെ ചിന്തകളുടെ ലോകത്ത് നിന്ന് പതിയെ എന്‍റെ കണ്ണുകളെ നിദ്ര കീഴ്പ്പെടുത്താൻ തുടങ്ങിയപ്പോ എന്‍റെ മുടിയിഴകളിൽ ആരോ തലോടുന്നതായി ഞാൻ അറിഞ്ഞു കണ്ണുകൾ തുറന്ന് നോക്കുമ്പോ വാത്സല്യത്തിന്‍റെ സ്പർശം കൊണ്ട് അച്ഛൻ എന്‍റെ കട്ടിലിന്‍റെ അരികിൽ ഉണ്ടായിരുന്നു.. ഒന്ന് മാറി കിടക്കണമെങ്കിൽ പോലും ഒരാൾ സഹായം ആവശ്യമുള്ള അച്ഛൻ എന്‍റെ അരികിൽ എങ്ങിനെ എത്തിയെന്ന് അപ്പോഴും എനിക്ക് വ്യക്തമായിരുന്നില്ല.. . ആ ചുളിഞ്ഞ കൈത്തടങ്ങൾ എന്‍റെ കൈയിൽ ചേർത്തു പിടിച്ചു കൊണ്ട് അച്ഛൻ പറഞ്ഞു ... എന്‍റെ മോൻ നാളെ പോയി അവളെ ഇങ്ങോട്ട് വിളിച്ചിട്ടു വാ... ഒരു പെണ്ണിന് ആശ കൊടുത്തിട്ട് .. വിധിയെ പഴിച്ചു കൊണ്ട് അവളെ വേണ്ടാന്ന് വെക്കുന്നത് ശരിയല്ല .. ബാക്കിയൊക്കെ നമുക്ക് വരുന്നിടത്തു വെച്ചു കാണാം മോനെ ...... ആ വാക്കുകളുടെ സമ്മതം മതിയായിരുന്നു എനിക്ക്.. ഞാൻ കാത്തിരുന്നു ഒരായിരം പ്രതീക്ഷകളോടെ നാളത്തെ പുലർ വെട്ടത്തിനായി... പുലരും മുന്‍പേ വീടിന്‍റെ വാതിലിൽ ആരോ മുട്ടി വിളിക്കുന്ന ശബ്ദം കേട്ട് കൊണ്ടാണ് ഞാൻ ഉണർന്നത്.. വാതിൽ തുറന്നപ്പോ എന്‍റെ സുഹൃത്ത് രാജീവനാണ്.. എന്തേ നീ പതിവില്ലാതെ രാവിലെ തന്നെ എന്ന ചോദ്യത്തിന് മറുപടി ഒന്നും പറയാതെ.. അവൻ പരിഭ്രാന്തിയോടെ എന്‍റെ പുറകിൽ നിൽക്കുന്ന അമ്മയെ നോക്കി കൊണ്ട് എന്നോട് പറഞ്ഞു... നീ ഒന്ന് പുറത്തേക്ക് വന്നേ...... എന്തോ ചിലത് അവനു എന്നോട് പറയാനുണ്ടെന്ന് എനിക്ക് അവന്‍റെ ഭീതിയാർന്ന മുഖത്തിൽ നിന്ന് വ്യക്തമായിരുന്നു.... എന്തും ഉൾക്കൊള്ളാൻ ഉള്ള മനസിനെ തയ്യാറെടുപ്പിക്കുന്ന ചില വാചകങ്ങളോടെ അവൻ ഇടറുന്ന സ്വരത്തിൽ എന്നോട് പറഞ്ഞു... രേണു ഇന്നലെ... പകുതിയിൽ മുറിഞ്ഞു പോയ ആ വാക്കുകൾ.. എന്‍റെ നിര്‍ബന്ധത്തിൽ അവൻ കൂട്ടി യോജിപ്പിച്ചത്.. രേണു ഇന്നലെ രാത്രി എന്നേക്കുമായി ഈ ലോകത്തോട് വിട പറഞ്ഞു എന്നായിരുന്നു... .. അവൻ പറഞ്ഞത് ഉൾക്കൊള്ളാൻ കഴിയാത്ത മനസ്സുമായി. ഞാൻ അവനു മുന്നിൽ തളർന്നു നിന്നു.. എന്നെ ചേർത്ത് പിടിച്ചു അവൻ എന്നെ കൊണ്ട് ഉമ്മറത്തു ഇരുത്തി... താളം തെറ്റിയ മനസുമായി നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ ഏതോ മറ്റൊരു ലോകത്തേക്ക് ഞാൻ അപ്പോഴേക്കും എത്തിപ്പെട്ടിരുന്നു... പിന്നെ എല്ലാം അവൻ പറഞ്ഞത് അമ്മയോടാണ് .. ഇന്ന് രാവിലെ മുറി അവളുടെ അമ്മ തുറന്നപ്പോഴാണ് അവൾ ഫാനിന്‍റെ മുകളിൽ സാരിയിൽ.... ആ വാചകം ഞാൻ അവനെ പറഞ്ഞു മുഴുമിപ്പിക്കാൻ സമ്മതിച്ചില്ല.. ഞാൻ അവനെ ചേർത്ത് പിടിച്ച് കരഞ്ഞു കൊണ്ട് പറഞ്ഞു എനിക്ക് അവളെ അവസാനമായി ഒന്ന് കാണണമെന്ന് ഞാൻ യാചിച്ചു .. എന്നെയും കൂട്ടി അവൻ അവളുടെ വീടിന്‍റെ ഇടവഴിയിലേക്ക് തിരിഞ്ഞു.. പണ്ട് പ്രണയം തുടങ്ങുന്ന കാലത്ത് ഞാൻ അവൾക്ക് നിരന്തരമായി കത്തുകൾ കൈമാറിയിരുന്നത് ഈ ഇട വഴിയി വെച്ചായിരുന്നു . പിന്നീട് ഓട്ടോ ഓടിക്കാൻ തുടങ്ങിയ കാലത്ത് എന്റെ വണ്ടി വരുന്നത് പ്രത്യകിച്ചു അറിയുവാനായി വേറിട്ട ഹോൺ ഓട്ടോയ്ക്ക് വെപ്പിച്ചതും അവൾ നിർബന്ധമായിരുന്നു . വണ്ടിയുടെ ശബ്ദം കേൾക്കുന്ന മാത്രയിൽ പുറത്ത് ഇറങ്ങി ഒരു പുഞ്ചിരിയോടെ ഈ ഇട വഴിയിലേക് നോക്കി നിന്നിരുന്ന ആ കാഴ്ചകളെല്ലാം വിതുമ്പുന്ന മനസോടെ ഞാൻ ഓർത്തു... ഇനി ഒരിക്കലും പൂവിടാത്ത വസന്തം പോലെ ആ പ്രണയകാലത്തിന്‍റെ നിറം മങ്ങിയ ഓര്‍മ്മകളായി മാറി അവിടമൊക്കെ ഞാൻ എത്തുമ്പോഴേക്കും ആകെ മൂകമായി തീർന്നിരുന്നു... ഇന്നലെ അമ്പല നടയിൽ വെച്ച് എല്ലാം മറക്കണം എന്ന് അവളോട് പറഞ്ഞ ആ നശിച്ച നിമിഷത്തിൽ ഞാൻ ഓർക്കാതെ പോയി എന്‍റെ മോളു ജീവിക്കാൻ ആഗ്രഹിച്ചതും .. ജീവിതം അവസാനിപ്പിക്കാൻ ആഗ്രഹിച്ചതും എന്നിൽ തന്നെയായിരുന്നു എന്ന്... അവിടെ എനിക്കു ചുറ്റും കൂടി നിന്ന ആരെയും ഞാൻ ശ്രദ്ധിച്ചില്ല... പാതി തളർന്ന എന്നെ അവനും മറ്റു ചില കുട്ടുകാരും ചേർന്നാണ് വെള്ളയിൽ പൊതിഞ്ഞു കിടക്കുന്ന അവൾക്ക് അരികിലേക്ക് കൊണ്ട് പോയത് .... അലമുറയിട്ടു തേങ്ങി കരയുന്ന അവളുടെ അച്ഛനും അമ്മയും എന്നെ കണ്ട നിമിഷം തേങ്ങൽ ഉള്ളിലൊതുക്കി വിതുമ്പി... കൂട്ടുകാർ എന്നെ അവൾക്ക് അരികിൽ ഇരുത്തി... അവളുടെ മുറിഞ്ഞ ചുണ്ടുകളിൽ ഞാൻ എന്‍റെ വിരലോടിച്ചു... അവൾ ഏറെ മോഹിച്ച ഒരു നുള്ള് സിന്ദൂരക്കുറി തൊടാൻ കൊതിച്ച നെറ്റിയിൽ ഞാൻ കണ്ണീരോടെ മുത്തമേകി... അവിടെ കൂടി നിന്നവർക്ക് മുന്നിൽ ഒരു പ്രണയത്തിന്‍റെ പരിധികൾ വിട്ട് അവളെ കെട്ടിപ്പിടിച്ചു ഞാൻ കരയാൻ തുടങ്ങിയത് കൊണ്ടാകണം കൂട്ടുകാരെല്ലാം ചേർന്ന് എന്നെ ബലമായി അവിടെ നിന്ന് കൊണ്ട് പോയി.. അവളുടെ ഓർമ്മകളിൽ മാത്രം ജീവച്ഛവം പോലെ ജീവിച്ച ഒരുപാട് ദിവസങ്ങൾ അതിലേറെ എല്ലാത്തിനും കാരണം താനാണെന്ന് തനിയെ വിധി എഴുതിയപ്പോള്‍ മനസ്സിനെ അലട്ടുന്ന കുറ്റബോധവും.. എല്ലാം അവസാനിപ്പിക്കാനായി ഒരുപാട് തവണ ഒരുങ്ങിയപ്പോഴും.. എന്നെ പ്രതീക്ഷിച്ചു മാത്രം ജീവിക്കുന്ന അച്ഛന്‍റെയും അമ്മയുടെയും പെങ്ങളുടെയും മുഖം മനസ്സിൽ തെളിയും.. പതിയെ വീടിന്‍റെ താളം തെറ്റി തുടങ്ങിയിരുന്നു അച്ഛന്‍റെ ചികിത്സ മുടങ്ങി എന്നും അനിയത്തി ഫീസ് അടക്കാനില്ലാത്ത കാരണം കോളേജിൽ പോകാതെ രണ്ടു ദിവസമായെന്നും അമ്മ ആദ്യമായി വീട് പണിക്ക് പോകാനായി ഒരുങ്ങിയപ്പോഴാണ് എന്നോട് പറഞ്ഞത്... മനസ്സിൽ വേദന ഉള്ളിലൊതുക്കി വീണ്ടും മറ്റുള്ളവർക്ക് മുന്നിൽ ഞാൻ പഴയ ജീവിതത്തിലേക്ക് തിരിച്ചു വരികയാണ് എന്ന് ഭാവിച്ചു കൊണ്ട് ഒരു കോമാളിയായി ഞാൻ മരിച്ചു ജീവിച്ചു. ദിവസങ്ങളും മാസങ്ങളും ഒന്നൊന്നായി എന്‍റെ മുന്നിലൂടെ കടന്നു പോയി എല്ലാം സംഭവിച്ചിട്ട് ഇന്നേക്ക് മൂന്ന് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഈ കാലയളവിൽ അനിയത്തിയുടെ പഠിപ്പ് കഴിഞ്ഞു അവൾക്കു നല്ലൊരു ജോലി കിട്ടി ഒരാഴ്ചയ്ക്ക് മുമ്പ് അവളുടെ വിവാഹവും കഴിഞ്ഞു.. ഇന്ന് ഞാൻ ഇല്ലെങ്കിലും ഈ വീട് നോക്കാൻ അവൾ പ്രാപ്തയായിരിക്കുന്നു ഒരു മകന്‍റെയും ഏട്ടന്‍റെയും കടമകൾ എല്ലാം തീർത്തു എന്ന ആ തിരിച്ചറിവിൽ ഞാൻ പോകുന്നു .. എന്റെ രേണുവിന്‍റെ അടുത്തേക്ക് .... കഴിഞ്ഞ മൂന്ന് വർഷങ്ങളായി ഞാൻ കാത്തിരുന്നത് ഈ നിമിഷത്തിന് വേണ്ടിയായിരുന്നു... ഒരുമിച്ചു ജീവിക്കാൻ കൊതിച്ചു നടക്കാതെ പോയ അവളുടെ ആഗ്രഹം എന്റെ മരണത്തിലൂടെ എങ്കിലും അവൾക്കായി എനിക്ക് സാധിപ്പിച്ചു കൊടുക്കണം..... എല്ലാം മറന്നുവെന്ന് തോന്നിപ്പിച്ചു നിങ്ങൾക്ക് മുന്നിൽ ഞാൻ പുഞ്ചിരിച്ചപ്പോഴും നിങ്ങളോട് ഞാൻ പറയാതെ ബാക്കി വെച്ച ആഗ്രഹമായിരുന്നു അവളുടെ ലോകത്തേക്കുള്ള ഈ യാത്ര.... അവൻ എഴുതിത്തീർത്ത ഈ അവസാന കുറിപ്പിന്‍റെ വരികൾ തീരുന്ന മാത്രയിൽ സുധിയുടെ അവസാന ശ്വാസവും നിലച്ചിരുന്നു... മരണത്തിനുമപ്പുറം മറ്റൊരു ലോകമുണ്ടെങ്കിൽ അവിടെ വെച്ച് സുധിയുടെയും രേണുവിന്‍റെയും ആത്മാവിന് ഒന്നാവാൻ കഴിയട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട്...... #✍️ വട്ടെഴുത്തുകൾ #💞 പ്രണയകഥകൾ #📔 കഥ
അബോർഷനുള്ള ഗുളിക ഉള്ളിൽ വച്ചു ലേബർ റൂമിൽ കാത്തിരിക്കുമ്പോൾ എനിക്ക് കുറ്റബോധം തോന്നിയില്ല... "വൈഖരി..... " "യെസ്... " "തന്നെ ഡോക്ടർ വിളിക്കുന്നു... " ഞാൻ ഡോക്ടറുടെ അടുത്തേക്ക് ചെന്നു... "ബ്ലീഡിങ് ആയെങ്കിൽ പൊക്കോളൂട്ടോ... പ്രത്യേകിച്ച് എന്തെലും വയ്യായ തോന്നുവാണേൽ വന്നോളൂ... " "ശരി ഡോക്ടർ... " എന്റെ മകൾക്കിപ്പോ എട്ടു മാസം പ്രായം ഉള്ളു... രണ്ടാമതും ഒരു കുട്ടി ഉടനെ ഉണ്ടായാൽ അത് എന്റെ മോളോടുള്ള കരുതൽ കുറയ്ക്കും എന്ന് ഞാൻ ദേവേട്ടനും ഭയന്നു... അതുകൊണ്ടാണ് ഐ പിൽ വാങ്ങി കഴിച്ചത്... പക്ഷെ എന്നിട്ടും മാസമുറ തെറ്റിയപ്പോൾ ഞങ്ങൾ ഭയന്നതു തന്നെ സംഭവിച്ചു... രണ്ടു പേരുടെയും ജോലി തിരക്കുകൾ... എന്തിനേറെ നാട്ടുകാർ എന്ത് പറയും എന്നും ഞങ്ങൾ ഭയന്നു... പക്ഷെ അതിലൊക്കെ ഉപരി... കഴിച്ചു പോയ ഗുളികയുടെ പവർ... എല്ലാം കൊണ്ടും പേടിച്ചിട്ടാണ്... ഈ കുഞ്ഞിനെ വേണ്ട എന്ന് ഞങ്ങൾ തീരുമാനിച്ചത്.. "നിങ്ങളെ പോലുള്ളവർക്ക് ഒരു കുഞ്ഞിന്റെ വില അറിയില്ല... ഇവിടെ എന്നെ കാണാൻ വരുന്നവരിൽ അധികവും കുഞ്ഞുങ്ങൾ ഇല്ലാത്തവർ ആണ്... " "പക്ഷെ ഡോക്ടർ ആ ഗുളിക കഴിച്ചു പോയില്ലേ... " "സ്കാനിംഗ് ൽ ഇപ്പൊ കുട്ടിക്ക് കുഴപ്പം ഒന്നും കാണുന്നില്ല... സൊ ചാൻസില്ല എന്ന് ഞാൻ പറയുന്നില്ല... റിസ്ക് തന്നെ ആണ്... " "എങ്കിൽ പിന്നെ ഇതു വേണ്ട ഡോക്ടർ... " ദേവേട്ടന്റെയും ഡോക്ടരുടെയും മുഖത്തേക്ക് ഞാൻ മാറി മാറി നോക്കി... "എങ്കിൽ.. ഡി ൻ സി ചെയ്യാം... അതാണേൽ ഒരു മണിക്കൂർ കാര്യം ഉള്ളു.. ഒരു 30000 വരും... അല്ല ഗുളിക മതിയെങ്കിൽ അതിന്റെ പകുതി വരുള്ളൂ പക്ഷെ പെയിൻ ഉണ്ടാകും... " "ഗുളിക മതി ഡോക്ടർ... " ഞാൻ അത് പറഞ്ഞത് ക്യാഷ് കൊടുക്കാൻ ഉള്ള മടി കൊണ്ടല്ല... ആ വേദന ഞാൻ അനുഭവിക്കേണ്ടത് തന്നെ ആണെന്ന് തോന്നി... ഇന്നി ബെഡിൽ ബ്ലീഡിങ് കാത്തു കിടക്കുമ്പോൾ.. എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി... അടുത്ത ബെഡിൽ ഒരു കുട്ടി എന്നെ തന്നെ നോക്കി കിടക്കുന്നു... "അബോർഷൻ ആണോ... " "അതെ... " "ഞാനും പ്രെഗ്നന്റ് ആണ് ബട്ട് രാവിലെ മുതൽ ഒരു ചെറിയ ബ്ലീഡിങ്... സൊ ഡോക്ടർ അകത്തു വക്കാൻ ഗുളിക തന്നു.. പോകാതിരിക്കാൻ... ഇപ്പൊ ഒബ്സെർവഷനിൽ ആണ്... " ഭഗവാനെ... ഞാൻ പോകാനുള്ള ബ്ലീഡിങ് കാത്തു കിടക്കുന്നു... ഈ കുട്ടി തന്റെ കുഞ്ഞിനെ നഷ്ടപെടാതിരിക്കാനും... ബ്ലീഡിങ് ആയി തുടങ്ങിയതും ഞങ്ങൾ വീട്ടിലേക്കു പോന്നു... വെളുത്തൊരു കുഞ്ഞു മാംസക്കഷ്ണം കയ്യിൽ തട്ടി മറിഞ്ഞപ്പോൾ സങ്കടം കൊണ്ടെന്റെ ചങ്കൊന്നു പിടഞ്ഞു.... കണ്ണുനീർ മറച്ചു ഞാൻ എന്റെ കുഞ്ഞു മകളുടെ ചിരിയിൽ ഒളിച്ചു.... നാളുകൾ കുതിരകളേക്കാൾ വേഗത്തിൽ ഓടി.. അമ്മുന് അഞ്ചു വയസ്സായപ്പോൾ ഞാൻ വീണ്ടും പ്രെഗ്നന്റ് ആയി... പ്രതീക്ഷിക്കാതെ ഉള്ള ആ കുഞ്ഞിനെ ഞങ്ങൾ ഹൃദയത്തിൽ ഏറ്റി... കൊതികളൊന്നും ഇല്ലായിരുന്നു എങ്കിലും പലഹാരങ്ങൾ കൊണ്ടു വീട് നിറച്ചു ദേവേട്ടൻ.... പക്ഷെ അഞ്ചാം മാസം... ചെറിയ ഒരു ബ്ലീഡിങ് കണ്ടു ഞാൻ ഹോസ്പിറ്റലിൽ പോയി... ഇനിയും ബ്ലീഡിങ് ഉണ്ടാകല്ലേ ... എന്റെ കുഞ്ഞു പോകല്ലേ എന്ന് പറഞ്ഞു ഞാൻ കരഞ്ഞു പ്രാർത്ഥിച്ചു.... ഡോക്ടർ സ്കാനിംഗ് റിപ്പോർട്ട്‌ ൽ നിന്നു കണ്ണുകൾ എടുത്തു.. ഞങ്ങളെ നോക്കി... "നിങ്ങൾക്ക് മിസ്സ്ഡ് അബോർഷൻ ആണ് .... ഇപ്പൊ ഒന്നും ചെയ്യണ്ട... ഇതു തന്നെ പോകും.. ഈ കുട്ടിയെ കിട്ടില്ല... ഡി ൻ സി ഒന്നും ചെയ്യണ്ട.. അത് ചിലപ്പോൾ നിങ്ങൾക്ക് ഭാവിയിൽ ദോഷം ചെയ്യും.. " ഭൂമി പിളർന്നു താഴെ പോയെങ്കിൽ എന്ന് ഞാൻ കൊതിച്ചു... ഒരു അനിയനോ അനിയത്തിയോ വരുന്ന കാത്തിരിക്കുന്ന എന്റെ മകളെ ഞാൻ നിറകണ്ണുകളോടെ നോക്കി... "അമ്മേ നമ്മുടെ വാവ എന്നാ വരാ..." "മോൾക്ക്‌ ഏത് വാവയാ ഇഷ്ടം... " "അമ്മുന് പെണ്ണുവാവ മതി അച്ഛാ ... " "അമ്മേടെ വയറ്റിൽ ആണ് വാവ ആണ് അമ്മു... അതുകൊണ്ട് നമുക്ക് ആ വാവയെ ഹോസ്പിറ്റലിൽ തന്നെ കൊടുക്കാം എന്നിട്ട് വേറെ വാവയെ പിന്നെ വാങ്ങാം ട്ടൊ ... " ദേവേട്ടൻ അത് പറയുമ്പോൾ... എന്റെ കണ്ണുനീർ കാഴ്ച മറിച്ചിട്ടു എനിക്ക് ഒന്നും കാണാൻ കഴിയുന്നില്ലായിരുന്നു.... "മുഴോം പേറു പിന്നേം സഹിക്കാം അര പേറു സഹിക്കില്ല... " മുത്തശ്ശിയുടെ വാക്കുകൾ എന്റെ ചെവിയിൽ മുഴങ്ങി .. അതുപോലെ തന്നെ താങ്ങാൻ ആകാത്ത വേദനോയോടെ... ആ ജീവൻ എന്നിൽ നിന്നും അടർന്നു വീണു... എന്നെ താങ്ങി എണീപ്പിക്കുമ്പോൾ എന്റെ ദേവേട്ടനും കരയുന്നുണ്ടായിരുന്നു... *** ഇപ്പൊ എന്റെ മകൾക്കു പത്തു വയസ്സ് കഴിഞ്ഞു .... ഒരു കുഞ്ഞിന് വേണ്ടി ഞങ്ങൾ ആറ്റുനോറ്റു ഇരിക്കുന്നു.. ഓരോ മാസവും മാസമുറ ഒരു ദിവസം തെറ്റുമ്പോൾ ഒരുപാട് സന്തോഷിക്കും... രണ്ടു ദിവസം കഴിയുമ്പോൾ നിരാശയിൽ അവസാനിക്കും... "നീ... ആയോ... " "ഇല്ല ദേവേട്ടാ... " "കാർഡ് വാങ്ങണോ... " "നാളെ കൂടെ നോക്കിയിട്ട് വാങ്ങാം... " പിന്നീടുള്ള മാസങ്ങളിൽ ഇതായി സ്ഥിരം പല്ലവി... "ഇനി ദൈവം ആഗ്രഹിക്കുമ്പോൾ തരട്ടെ...അല്ലെ ദേവേട്ടാ... " "അല്ലേലും നമ്മൾ ആഗ്രഹിക്കുമ്പോൾ ദൈവം തരില്ല... സാരല്ല്യടോ.... ഒരു മോളുണ്ടല്ലോ നമുക്ക്... അതും ഇല്ലാത്തവർ എത്രയോ പേരുണ്ട്... " ഞാൻ മനസ്സിൽ ആശ്വസിച്ചു..... വിവാഹം കഴിഞ്ഞ ആദ്യ മാസം തന്നെ എന്റെ മകളുടെ തുടിപ്പ് എന്നിൽ വളർന്നപ്പോൾ എല്ലാവരും കളിയാക്കി... പക്ഷെ ഇന്ന് ആ കാലിയാക്കലിന് വേണ്ടി ഞാൻ ആറ്റുനോറ്റ് ഇരിക്കുന്നു... എല്ലാ മാസവും ഒരുപാട് പ്രതീക്ഷകളോടെ..... #📔 കഥ #💞 പ്രണയകഥകൾ #✍️ വട്ടെഴുത്തുകൾ
"അമ്മേ, ഞാൻ തിരിച്ച് പോവാതിരുന്നാലോ?" മകൾ അനുവിൻ്റെ ചോദ്യം കേട്ട് രുക്മിണി ഭക്ഷണം കഴിക്കുന്നത് നിർത്തി തലയുയർത്തി നോക്കി. തല കുനിച്ച് ഭക്ഷണം കഴിക്കുകയാണ് അവൾ. അരുതാത്തതെന്തോ ചോദിച്ച ഭാവം പോലുമില്ല മുഖത്ത്. ഭർത്താവ് വിജയനാകട്ടെ മകൾ പറഞ്ഞത് കേട്ടില്ലെന്ന ഭാവത്തിൽ ഭക്ഷണം തുടരുകയാണ്. ' ഇനി ഞാൻ കേട്ടത് തെറ്റിയതാണോ?!' വിശ്വസിക്കാനും ആശ്വസിക്കാനും എളുപ്പം അതൊരു തോന്നൽ ആയി മറക്കുന്നതായത് കൊണ്ട് അവർ അടുക്കള തിരക്കുകളിലേക്ക് ഊളിയിട്ടു. പിറ്റേന്ന് തന്നെ മകൾ ഭർതൃവീട്ടിലേക്ക് പോയി. അന്ന് രാത്രിയാണ് വിജയൻ അതെക്കുറിച്ച് സംസാരിച്ചത്. "എന്നാലും അവൾ തിരികെ പോകുന്നില്ലെന്ന് പറഞ്ഞത് എന്തിനാവും?!" " തന്നത്താൻ ചോദിച്ചു കൂടിയായിരുന്നോ" അവർക്ക് അരിശം വന്നു. " നീ അവൾടെ അമ്മയല്ലെ. ഇത്തരം കാര്യങ്ങളൊക്കെ ഒരു തഞ്ചത്തിന് ചോദിച്ചറിയണ്ടേ?" " അറിഞ്ഞിട്ട്? നിങ്ങൾ അവളെ ഇവിടെ നിർത്താൻ പോകുവാണോ?" അവരുടെ വാക്കുകളിൽ അമർഷവും പരിഹാസവും വേദനയും നിറഞ്ഞു നിന്നു. അതെന്തിനാണെന്ന് വിജയന് നന്നായി അറിയാം. വിവാഹ ശേഷം എത്ര തവണ നിൻ്റെ വീട് ഇതു മാത്രം ആണെന്ന് താൻ ശഠിച്ചിരിക്കുന്നു. സ്വന്തം വീട്ടിൽ പോകാനുള്ള അവളുടെ മോഹങ്ങളെ നിർദ്ദയം തിരസ്ക്കരിച്ചിരിക്കുന്നു. അമ്മ മാത്രം ആയിരുന്നു അവൾക്കുണ്ടായിരുന്നത്. തൻ്റെ മാതാപിതാക്കളെ സ്വന്തം പോലെ അവൾ നോക്കിയിട്ടും ' ആ തള്ള ചത്താലെങ്കിലും നിൻ്റെ ഈ രണ്ടു തോണിയിൽ കാലു വെക്കുന്ന ഏർപ്പാട് നിർത്തുമോ' എന്ന് പോലും ചോദിച്ചിട്ടുണ്ട് താൻ. ആ ഓർമ്മയിൽ ഒരു നിമിഷം നിശ്ശബ്ദനായി നിന്നെങ്കിലും " നീ ഒന്ന് അവിടം വരെ ചെന്ന് രണ്ട് ദിവസം നിന്നിട്ട് വാ. കാര്യങ്ങൾ ഒന്നറിയാമല്ലോ" എന്ന് പറയാതിരിക്കാൻ അയാൾക്ക് കഴിഞ്ഞില്ല. കണ്ണേ പൊന്നേ എന്ന് വളർത്തിയ മകൾ ആണ്. പിറ്റേന്ന് തന്നെ രുക്മിണി മകളുടെ വീട്ടിലേക്ക് തിരിച്ചു. അസ്വാഭാവികം ആയി അവിടൊന്നും അവർക്ക് കാണാൻ കഴിഞ്ഞില്ല. മകൾ നല്ലൊരു കുടുംബിനി ആയിരിക്കുന്നു. കീ കൊടുത്ത പാവയെ പോലെ എല്ലാ ജോലികളും നിഷ്ഠയോടെ ചെയ്യുന്നു. പാലു കറക്കുന്നു, കാലികൾക്ക് തീറ്റ കൊടുക്കുന്നു, ഭക്ഷണം പാകം ചെയ്യുന്നു, വീട്ടുകാർക്കും വേലക്കാർക്കും വിളമ്പുന്നു, വീട് വൃത്തിയാക്കുന്നു , തുണികൾ ഒതുക്കി വെക്കുന്നു.... വന്നത് ചാരവൃത്തിക്ക് ആയതുകൊണ്ട് കുറച്ച് കൂടി സൂക്ഷമമായി കാര്യങ്ങൾ ഗ്രഹിക്കാതെ വയ്യല്ലോ. അവർ ജാകരൂകരായി. ചെയ്യുന്നത് എന്തെല്ലാം എന്ന് നോക്കുന്നതിനൊപ്പം ചെയ്യാത്തവ എന്തെന്ന് കൂടി നോക്കാൻ തുടങ്ങി. " ഈ പുസ്തകം തീരും വരെ എന്നെ ശല്യം ചെയ്യരുതെന്ന് ' പറഞ്ഞു മുറിയടച്ച് വായിച്ചിരുന്നവൾക്ക് പത്രം വായിക്കാൻ പോലും സമയമില്ല, നാല് മനുഷ്യന്മാരെ കാണാതെ വീട്ടിൽ ഇരിക്കാൻ എന്ത് ബോറാണെന്ന് പറഞ്ഞ് എല്ലാ വാരാന്ത്യങ്ങളിലും നിഷ്‌കർഷയോടെ പുറത്ത് പോയിരുന്നവൾക്ക് ഗേറ്റ് കടക്കാൻ പോലും സമയം ഇല്ലാതെ ആയിരിക്കുന്നു, റിമോട്ട് തട്ടി പറിച്ചെങ്കിലും വേണ്ടത് വെച്ച് കണ്ടിരുന്നവൾക്ക് ഭർതൃ വീട്ടിൽ ഒരു ടിവി ഉണ്ടെന്നത് തന്നെ അറിയില്ലെന്ന് തോന്നി. മകൾ കൈവരിച്ച കാര്യപ്രാപ്തിയിൽ അഭിമാനിക്കണോ, അതോ സഹതപിക്കണോ എന്ന ചിന്തയിൽ അവർ കുഴങ്ങി. " അവൾക്കവിടെ കുഴപ്പമൊന്നും ഇല്ല" തിരികെ വീട്ടിൽ വന്ന് രുഗ്മിണി പറഞ്ഞു. " ഒരു കുഴപ്പവും ഇല്ലതെയാണോ തിരികെ പോകുന്നില്ലെന്ന് പറഞ്ഞത്..." അയാൾ സ്വയമെന്നോളം ചോദിച്ചു "പണ്ട് എന്നോട് നിങ്ങൾ ചോദിച്ചു, 'നിനക്കിവിടെ എന്തിൻ്റെ കുറവാ ' എന്ന്. അതുപോലെ നിങ്ങളുടെ കണ്ണുകൾക്കും ബോധത്തിന്നും കണ്ട് പിടിക്കാൻ കഴിയുന്ന കുറവുകൾ ഒന്നും അവൾക്കവിടെ ഇല്ല. എൻ്റെ കുട്ടി ചിരിക്കാൻ മറന്ന് പോകുന്നു എന്ന് മാത്രം." അവസാന വാചകം പറഞ്ഞപ്പോൾ അവരുടെ കണ്ഠം ഇടറിയോ. " കയ്യോടെ കൂട്ടി കൊണ്ട് വരാമായിരുന്നില്ലെ" അയാൾ ദേഷ്യപ്പെട്ടു. " ഞാൻ വിളിക്കാതെ ആണോ" അവരുടെ ഒച്ചയും പൊങ്ങി. " വിളിച്ചോ, എന്നിട്ട്, വരുന്നില്ലെന്ന് പറഞ്ഞോ?" " ചില ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കും എക്സ്പയറി ഡേറ്റ് ഉണ്ടത്രേ. പോകുന്നില്ല എന്നു പറഞ്ഞ ആ ഒരു നിമിഷത്തിൽ അവൾക്ക് ഉണ്ടായിരുന്ന ധൈര്യം, നമ്മളോടുള്ള വിശ്വാസം, അതിനെയൊക്കെയാണ് നമ്മുടെ മൗനം മുറിവേല്പിച്ചത്..." അവർക്ക് പിന്നെയും എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നു. വാക്കുകൾ കിട്ടുന്നില്ല. " ഞാൻ.. അവനൊരു നല്ല ചെറുക്കാൻ ആണെന്ന് കരുതിയാണ് മകളെ അവന് നൽകിയത്" അയാൾ കുപിതനായി അങ്ങോട്ടും ഇങ്ങോട്ടും നടന്നു. " നന്മ!" രുഗ്മിണി ഒരു പുച്ഛചിരി ചിരിച്ചു. "നിങ്ങടെ ഇതേ നന്മ അവനിലും കാണും, പക്ഷേ അവർക്ക് ഒരു മകൾ ഉണ്ടായി വളർന്ന് ഇതേ അവസ്ഥ വരണം ആ നന്മ പുറത്തു വരാൻ എന്ന് മാത്രം" അയാൾക്ക് വാക്കുകൾ നഷ്ടപ്പെട്ടു. ------------------------------------------------------------- ഒരു മാസത്തിനു ശേഷമുള്ള പ്രഭാതം. അലാറം വെച്ചില്ലെങ്കിലും അനു അഞ്ചു മണിക്ക് തന്നെ ഉറക്കം ഉണർന്നു. പിന്നെ അതിൻ്റെ ആവശ്യം ഇല്ലെന്ന ഓർമ്മയിൽ വീണ്ടും കണ്ണടച്ച് കിടന്നു. എങ്കിലും ഭർത്താവിന് പെട്ടെന്ന് വന്ന മനം മാറ്റത്തിൻ്റെ കാരണം മാത്രം അവൾക്ക് പിടി കിട്ടിയില്ല. നാല് പശുക്കളിൽ ഒന്നൊഴികെ മറ്റെല്ലാത്തിനെയും വിറ്റു. പുറം പണിക്ക് ഒരാളെയും വെച്ചു. അതിൻ്റെ പുറകിൽ തൻ്റെ അച്ഛൻ ആണെന്ന് ഒരുപക്ഷെ ഒരിക്കലും അവൾ അറിയില്ല. അയാൾക്കാകട്ടെ അത് വൈകി വന്ന വിവേകം ആണ്. ചെയ്ത തെറ്റിനെ തിരുത്താൻ കഴിയില്ലെങ്കിലും മറ്റൊരാളെ തെറ്റ് ആവർത്തിക്കാതിരിക്കാൻ സഹായിച്ചെന്ന് അയാൾക്ക് സമാധാനിക്കാം. #✍️ വട്ടെഴുത്തുകൾ #💞 പ്രണയകഥകൾ #📔 കഥ
മോതിരം വിറ്റ് കിട്ടിയ 5000 രൂപയും കൊണ്ട് സുഭാഷിന്റെ ഇലക്ട്രിക് കടയുടെ മുന്നിലെ ബഞ്ചിൽ അവനെയും കാത്തിരിക്കുകമ്പോ എന്റെ ഉള്ളിലെ ആവശ്യം ഒരു വാടക വീടായിരുന്നു... കാര്യം അവനോട് പറഞ്ഞ് അവന്റെ കടയോട് ചേർന്ന ചായിപ്പ് മുറിക്ക് അഡ്വാൻസിലത്തെ 1500 രൂപ വാടക ഉറപ്പിച്ചതും.. അവൻ തന്നെയാണ് ... ആകെ രണ്ട് പേർക്ക് കഴിയാൻ ഇതൊക്കെ പോരെ.....? ബോർക്കറുടെ ആ ചോദ്യത്തിന്.. ഞാൻ പതിയെ ഒന്ന് തലയാട്ടി.. പിന്നെ ഈ കുറഞ്ഞ വാടകക്ക് വേറെ എവിടെ കിട്ടാന.. വീണ്ടും അയാളുടെ മടുപ്പിക്കുന്ന വിശാധികാരണം കണ്ടപ്പോ ഞാൻ ആ മുറിയുടെ താക്കോലും വാങ്ങി വീട്ടിലേക്ക് ഇറങ്ങി.. നാല് വർഷങ്ങൾക്ക് മുൻപാണ് സുറൂമി എല്ലാം ഉപേക്ഷിച്ചു എന്റെ കൂടെ ഇറങ്ങി വരുന്നത്.. അന്ന് ഞാൻ അവൾക് കൊടുത്ത ഒരു വാക്കായിരുന്നു നീ എനിക്ക് വേണ്ടി ഉപേക്ഷിച്ച നിന്റെ വീട്ടിലെ അതെ സ്നേഹവും സംരക്ഷണവും എന്റെ വീട്ടിലും നിനക്ക് ഉണ്ടാക്കും. ആ വാക്കാണ് ഇന്നത്തോടെ അവസാനിക്കാൻ പോകുന്നത്... ഇനി മുതൽ ആ ചയിപ്പിന്റെ ഇടുങ്ങിയ മുറിയിൽ കൈയിൽ ആകെയുള്ള നാലായിരം രൂപയും കൊണ്ട് തുടങ്ങുന്ന ഒരു ജീവിതമാക്കും നമ്മുടേതെന്നു അവളോട് എങ്ങനെ പറയണമെന്ന് എനിക്കറിയില്ലായിരുന്നു.... അനിയത്തിയെ കാണാൻ കഴിഞ്ഞ ഞായറാഴ്ച്ച വന്ന കുട്ടര് ജാതക പൊരുത്തം നോക്കി അച്ഛനെ ഇന്ന് വിളിച്ചിരുന്നു .... ജാതകത്തിൽ പൊരുത്ത കുറവ് ഒന്നും ഇല്ലെങ്കിലും കുട്ടിയുടെ ചേട്ടൻ പ്രേമിച് വേറെ മതത്തിന് കല്യാണം കഴിച്ച കാരണം പയ്യന്റെ അച്ഛന് ഒരു എതിർപ്പ്.. കുട്ടിയുടെ ചേട്ടനെ മാറ്റി നിർത്തി കല്യാണം നടത്താൻ പറ്റോ എന്നവർ മടിച് മടിച്ചാണ് അച്ഛനോട് ചോദിച്ചത് ... ഈ ആലോചനയുമായി വരുമ്പോഴേ ബ്രോക്കർ ശങ്കരട്ടൻ പറഞ്ഞിരുന്നു .. നമ്മുടെ വീട്ടിലെ സ്ഥിതി ഒകെ ഞാൻ അവരോട് വിശദമായി പറഞ്ഞിട്ടുണ്ട് അത് കൊണ്ട് സ്രീധനമായി അവർക്ക് ഒന്നും കൊടുക്കേണ്ടി വരില്ലന്ന് പയ്യൻ ഗൾഫിൽ ആയത് കൊണ്ടും അവളെ മുൻപ് കണ്ടട്ടുള്ളത് കൊണ്ടും അവളെ അന്ന് കാണാനായി വന്നത് പയ്യന്റെ അച്ഛനും അമ്മയും മാത്രമാണ് അവർ അന്ന് വന്നപ്പോ ആകെ ചോദിച്ച ഒരേ ഒരു നിബന്ധന ഒരു മാസം കൊണ്ട് കല്യാണം നടത്തണം എന്നതായിരുന്നു.. ഞാനും അച്ഛനും മറിച്ചൊന്നും ആലോചിക്കാതെ അത് സമ്മതിചു... ചൊവ്വാദോഷക്കാരി പോരാതെന് ശുദ്ധജാതകവും... കഴിഞ്ഞ മാസം അവളെ കാണാൻ വന്ന രണ്ടാംകെട്ടുകാരന്റെ മുന്നിൽ ഒരു കാഴ്ച വസ്തു ആയി നിൽക്കേണ്ടി വന്നപ്പോഴെ അവളുടെ കണ്ണ് നിറയുന്നത് ഞാൻ കണ്ടിരുന്നു.. അത് കൊണ്ട് ഇനി രണ്ടാം കെട്ടുക്കാരുടെ ആലോചനയും കൊണ്ട് വരണ്ട എന്ന് ബ്രോക്കറോട് പറഞ്ഞപ്പോ പ്രായം 28 കഴിഞ്ഞ പെൺകുട്ടികൾക്ക് വരുന്ന ആലോചനകൾ ഓക്കേ ഇനി ഇതേ പോലെ ഉള്ളതാകും എന്നയാൾ പറഞ്ഞപ്പോൾ എന്റെ മനസൊന്നു പിടഞ്ഞിരുന്നു... ഇന്നവർ പൊരുത്തം നോക്കിയന്ന് പറയാനായി വിളിച്ചപ്പോ ഇടയ്ക്ക് വെച്ച് അച്ഛന്റെ ശബ്ദം ഇടറുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു.... അവരോട് മറുപടി ഒന്നും പറയാതെ ഫോൺ വെച്ചപ്പോഴും പിന്നീട് കണ്ട ആ മുഖത്തെ അല്പനേരത്തെ മൗനത്തിന് ശേഷം അച്ഛൻ എന്നോട് പറഞ്ഞു... നമുക്ക് വേറെ ആലോചന നോക്കാം മോനെ. ഈ ബന്ധുത നമുക്ക് വേണ്ട ... അച്ഛന്റെ ഈ വാക്കുകൾ കേട്ടപ്പോൾ എന്റെ പുറകിലെ വാതിലിന്റെ മറവിൽ നിന്നിരുന്ന അനിയത്തിയുടെ മുഖം വാടി അവൾ പരിഭാവത്തോടെ എന്നെ ഒന്ന് നോക്കി ... അത് കണ്ടപ്പോഴാണ് ഞാൻ അച്ഛനോട് കാരണം എടുത്ത് ചോദിച്ചത്... അവരുടെ ആവശ്യം ഇതാണെന്നും ഈ കല്യാണം നടക്കണമെങ്കിൽ മോൻ വീട്ടിൽ ഇനി ഉണ്ടാവരുതെന്നും അച്ഛൻ പറഞ്ഞു അവസാനിപ്പിക്കുമ്പോ അച്ഛന്റെ ആ കണ്ണുകൾ അറിയാതെ നിറഞ്ഞിരുന്നു.... എല്ലാം കേട്ട് കഴിഞ്ഞപ്പോൾ വാതിലിന്റെ മറവിൽ നിന്ന് കണ്ണുകൾ തുടച് കൊണ്ട് ഉമ്മറത്തേക് വന്നു ... എന്നിട്ടവൾ അച്ഛനോട് തറപ്പിച്ചു പറഞ്ഞു.. എന്റെ ഏട്ടനെ ഈ വീട്ടിൽ നിന്ന് ഇറക്കി വിട്ടട്ടു എനിക്ക് ഒരു കല്യാണവും വേണ്ട.. അവരോട് എനിക്ക് താല്പര്യമില്ല എന്ന് അച്ഛൻ വിളിച്ചു പറഞ്ഞൊള്ളു... ഇത്രയും പറഞ്ഞു കൊണ്ട് അവൾ ഉമ്മറത് നിന്ന് അകത്തേക്ക് നടന്നു.... അച്ഛന്റെ വാക്കുകൾ എതിർത്തു കൊണ്ട് പയ്യന്റെ വിട്ടുക്കാരെ വിളിച്ച് അവരുടെ ആവശ്യത്തിന് ഞാൻ ഉറപ്പ് കൊടുത്ത് എന്റെ വീടിന്റെ പടികൾ ഇറങ്ങുമ്പോ.. പണ്ട് സുറൂമിയുടെ കൈയും പിടിച്ച് ഞാൻ ഈ പടിക്ക് മുന്നിൽ അച്ഛന്റെ അനുവാദത്തിനായി കാത്തു നിന്നത് ഓർമയിൽ വന്നു..... അന്ന് ഒരു നിലവിളക്ക് ഏന്തി അമ്മയും അച്ഛനും അവളെ സ്വന്തം മകളായി സ്വീകരിച്ചപ്പോ ... അറിഞ്ഞിരുന്നില്ല സ്നേഹത്തിന് ജാതിയുടെയും മതത്തിന്റെയും അളവുകോൽ കൊണ്ട് ബന്ധങ്ങളെ തൂക്കി നോക്കുന്ന ഒരു സമൂഹം എനിക്ക് ചുറ്റും ഇന്നും ഉണ്ടാന്നുള്ളത്. കെട്ട് പ്രായം കഴിഞ്ഞ പെങ്ങൾ വീട്ടിൽ നിൽക്കുമ്പോൾ കല്യാണം കഴിച്ചു എന്ന് കുത്തുവാക്കുകൾക്ക് ഇനി എങ്കിലും ഒരു അവസാനം ആകട്ടെ... അവിടെ നിന്ന് ഇറങ്ങി സുറൂമിയെ വിളിക്കാനായി തിരിച്ചു വീട്ടിൽ എത്തിയപ്പോ എന്തോ ചിന്തിച്ചു അച്ഛൻ ഉമ്മറത് തന്നെയുണ്ട്.. അച്ഛന്റെ മുഖത്തേക് നോക്കാനുള്ള ശക്തി ഇല്ലാത്തത് കൊണ്ട് വാടക വീട് ശരിയായ കാര്യം താഴെ നോക്കിയാണ് എനിക്ക് അച്ഛനോട് പറയേണ്ടി വന്നത്... മറിച്ചൊന്നും പറയാതെ അച്ഛൻ ഒരു ദീർഘ നിശ്വാസത്തോടെ തിണ്ണയിൽ ഒന്നും കൂടെ ചാരി ഇരുന്നു... അകത്തേ ഉണ് മേശയുടെ അരികിൽ കരഞ്ഞു കലങ്ങിയ കണ്ണോടെ അമ്മ ഇരിക്കുന്നു... അമ്മയോട് എന്തോ സംസാരിച്ചു കൊണ്ടിരുന്ന അനിയത്തി എന്നെ കണ്ടതും എന്റെ അരികിലേക് ഓടി വന്നു... പോയ കാര്യവും വീട് ശരിയായതും എല്ലാം അവളോട് പറയുമ്പോഴും പല കുറി അവൾ എന്നെ എതിർത്തിരുന്നു... അവൾ അവസാനമാനയി എന്നോട് ഒന്ന് ചോദിച്ചു.. ഞാൻ ഒരു ആൺകുട്ടി ആയി ജനിച്ച മതിയായിരുന്നലെ ഏട്ടാ.. എങ്കിൽ എനിക്ക് വേണ്ടി എന്റെ ഏട്ടന് ഒന്നും ഉപക്ഷിക്കേണ്ടി വരില്ലായിരുന്നു ഇപ്പോ... ആ വാക്കുകൾക്ക് മുന്നിൽ പിടിച്ചു നില്ക്കാൻ എനിക്ക് ആയില്ല.. അവളുടെയും അമ്മയുടെ മുന്നിൽ നിന്ന് ഞാൻ തിടുക്കത്തിൽ മുറിയിലേക് നടന്നു.. മുറിയിൽ എത്തിയപ്പോ സുറൂമി ഡ്രസ് ഒതുക്കി പെട്ടിയിലാക്കുന്ന തിടുക്കത്തിലാണ്.... വീർപ്പിച്ചു കെട്ടിയ മുഖത്ത് പുഞ്ചിരി വരുത്തിക്കൊണ്ട് അവൾ എന്നെയൊന്ന് നോക്കി... വീണ്ടും എന്തൊക്കെയോ വാരി കൂടി പെട്ടിയിലാകാൻ ഒരുങ്ങി കൊണ്ട് അവൾ എന്നോട് ചോദിച്ചു.. എപ്പോഴാ നമ്മൾ ഇറങ്ങുന്നത്. അത് വരെ വിങ്ങി പൊട്ടി നിന്നിരുന്ന കണ്ണുനീർ അവളെ കെട്ടിപിടിച്ചു കൊണ്ട് ഞാൻ കരഞ്ഞു തീർക്കുമ്പോ അച്ഛൻ അമ്മയോട് ഇത്തിരി ഉച്ചത്തിൽ പറയുന്ന കേട്ടു.... മീനാക്ഷിയെ ... അവനോട് എന്താ വേണ്ടതെങ്കിൽ ഇവിടെ നിന്ന് കൊണ്ട് പോയിക്കൊള്ളാൻ പറഞ്ഞേക്ക് .. പിന്നെ ഇനി യാത്ര പറയാനായി വേണ്ടി എന്റെ മുന്നിലേക്ക് ഇനി അവൻ വരണ്ട ..... എനിക്ക് അത് താങ്ങാൻ കഴിയില്ല... ആരോടും യാത്ര പറയാതെ അവൾക്കൊപ്പം വീട്ടിൽ നിന്ന് ഇറങ്ങി.. ഗേറ്റ് എത്തുന്നതിന് മുൻപ് എത്ര ശ്രമിച്ചിട്ടും അറിയാതെ ഞാൻ ഒന്ന് തിരിഞ്ഞു നോക്കി .. . അവിടെ മുറ്റത്തെ ചെമ്പകത്തിന്റെ ചുവട്ടിൽ അച്ഛൻ എന്നെയും നോക്കി നിൽക്കുന്നു.. എന്റെ കണ്ണുകൾ അമ്മയെ തിരഞ്ഞു... വടക്കേപുറത്ത് കോലായിലെ ചായം മങ്ങിയ ചുമരിന്റെ അരികിൽ അമ്മ ഉടുത്ത നേരിയത്തിന്റെ നിറവെട്ടം കണ്ടപ്പോ പിന്നെ ഒരിക്കൽകൂടി അങ്ങോട്ട് നോക്കാനുള്ള ശക്തി എനിക്ക് ഉണ്ടായില്ല .. സുറൂമിയുടെ കൈയിൽ ഒന്നും കൂടെ മുറുകെ പിടിച്ചു കൊണ്ട് ഞാൻ മുന്നിലേക്ക് നടന്നു.... വീട്ടിൽ നിന്ന് ഇറങ്ങി ഇന്നേക് മൂന്ന് ആഴ്ചകൾ കഴിഞ്ഞിരിക്കുന്നു.. ഒറ്റ മുറിയിലെ ഈ ഇട്ട വെട്ടാതെ ജീവിതത്തോട് ഞാനും സുറൂമിയും ഒരുവിധം പൊരുത്തപ്പെട്ടു തുടങ്ങി... .. കുറി വിളിച്ചും കടം വാങ്ങിയും അവൾക് വേണ്ടി ഞാൻ വാങ്ങിയ ആറ് ഗ്രാമിന്റെ വള ഇന്നലെ അവളെ അമ്പലത്തിൽ വെച്ച് കണ്ടപ്പോ അവളുടെ കൈയിൽ കൊടുത്ത് അവളുടെ നെറുകയിൽ കൈ വെച്ച് അനുഗ്രഹിക്കുമ്പോഴും ഒരു പവൻ തികയ്ക്കാൻ പറ്റാതെ പോയതിന്റെ നീറ്റലായിരുന്നു എന്റെ മനസ്സ് നിറയെ ... നാളെ അവളുടെ കല്യാണമാണ് ഏറെ കാലമായ് ഞാൻ സ്വപനം കണ്ട ദിവസം ... രാവിലെ തൊട്ട് വീട്ടിൽ ഇരിക്കാൻ മനസിന് ഒരു സമാധാനവുമില്ല.... ഉടുത്തിരുന്ന കള്ളിമുണ്ടും മാറി നേരെ പാർട്ടി ഓഫീസിലേക് നടന്നു... വീട്ടിൽ നിന്ന് താമസം മാറിയത്തിൽ പിന്നെ ആദ്യമായാണ് പാർട്ടി ഓഫീസിലേക് പോകുന്നത്.. അവിടെയാക്കുമ്പോ ആരും നാളത്തെ കല്യാണത്തിന്റെ വിശേഷം ചോദിച്ച് എന്നെ കുത്തി നോവികാൻ വരില്ല .. ഇരുട്ടുന്ന വരെ അവിടെ അങ്ങനെ ഇരുന്നു... മിക്കപ്പോഴും കാണാറുണ്ടായിരുന്ന ചിലരൊക്കെ പാർട്ടി ഓഫീസിൽ വന്നു പോയി ... ഇരുട്ടാൻ തുടങ്ങിയപ്പോഴ സുറൂമി വീട്ടിൽ തനിച്ചാണ് എന്നാ കാര്യം ഓർമയിൽ വന്നത്... കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കളോട് യാത്ര പറഞ്ഞു പാർട്ടി ഓഫിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് നടന്നു.. വീട്ടിൽ എത്തും മുൻപേ വീടിന്റെ മുന്നിലായി പാർക്ക് ചെയ്യ്തിരിക്കുന്ന കാറിന്റെ മങ്ങിയ രൂപം എന്റെ അടുത്ത് കൂടെ പോയ ബൈക്കിന്റ് വെട്ടത്തിൽ ഞാൻ കണ്ടിരുന്നു... അത് കണ്ടപ്പോഴണ് നടത്തത്തിന്റെ വേഗത കൂടിയത്... വീട്ടിൽ എത്തുന്നതിന് മുൻപ് എന്നെ കണ്ട് .. ഏതോ ചെറുപ്പക്കാരൻ ഇരുന്നിരുന്ന കസേരയിൽ നിന്ന് എണീറ്റു നിന്നത് എനിക്ക് കുറച്ച് അകലെ നിന്ന് തന്നെ കണ്ടിരുന്നു.. . അകത്ത് നിന്ന് അനിയത്തിയുടെയും സുറൂമിയുടെയും സംസാരം കേൾക്കാം.. അവൻ വിളിച്ചത് അനുസരിച്ച് അനിയത്തിയും സുറൂമിയും ഉമ്മർത്തേക് എത്തി.. എന്നെ കണ്ടതും അവൾ ഏട്ടാ എന്നും വിളിച്ച് എന്റെ അടുത്തേക്ക് ഓടി എത്തി.. .. ആ നേരത്ത് അവളെ അവിടെ കണ്ടപ്പോ ആശ്ചര്യം കൊണ്ട് ഞാൻ ചോദിച്ചു ... എന്താ ഏട്ടന്റെ കുട്ടി ഈ നേരത്ത് ഇവിടെ... അവൾ ചെറിയ പുഞ്ചിരിയോടെ പറഞ്ഞു ഞാനും നിഖിൽ ഏട്ടനും കൂടി എന്റെ ഏട്ടനെയും എട്ടത്തിയെയും എന്റെ കല്യാണത്തിന് കൂട്ടി കൊണ്ട് പോകാൻ വന്നതാണ്. അവളെ ചേർത്ത നിർത്തിക്കൊണ്ട് ഞാൻ അവന്റെ മുഖത്തേക് നിറഞ്ഞ കണ്ണുകളോടെ നോക്കി... നിരവാർന്ന ചിരിക്കുന്ന മുഖത്തോടെ അവൻ എന്നോട് ചോദിച്ചു.. പെങ്ങൾക് ഒരു കല്യാണലോചന വന്നപ്പോ.. പയ്യനെ കുറിച്ച് അനേഷിക്കുമ്പോ പയ്യൻ ഗൾഫിൽ പോകുനത്തിന് മുൻപ് ഒരു പഴയ കമ്യൂണിസ്റ്റ്ക്കാരൻ ആണെന്ന് ഈ ചേട്ടനോട് ആരും പറഞ്ഞില്ലലെ... കുറച്ചു നേരത്തെ ഇവൾക്ക് നാളെ ഉടുക്കാനുള്ള സാരിയും ആയി വീട്ടിൽ വന്നപ്പോളാണ് ഇവൾ എല്ലാം എന്നോട് പറഞ്ഞത്.. എനിക്ക് അറിയില്ലായിരുന്നു എന്റെ അച്ഛൻ ഇങ്ങനെ ഒരു നിബന്ധന നിങ്ങൾ മുന്നിൽ വെച്ചിരുന്നത്.... ഇതൊക്കെ മുൻപേ ഞാൻ അറിഞ്ഞിരുന്നെങ്കിൽ ഇത് ഇവിടെ വരെ ഒന്നും എതില്ലയൊരുന്നു.. അല്ലേലും ഈ ജാതിയും മതവും ഒകെ ആരാ ഉണ്ടാകിയെ എന്റെ സത്യയേട്ട .... സ്നേഹിക്കുന്നവരുടെ കൂടെ ജീവിക്കാൻ പറ്റില്ലെങ്കിൽ പിന്നെ അതിനെ ജീവിതം എന്ന് വിളിക്കാൻ പറ്റോ ..നിങ്ങൾ ഒരുമിച്ചത് അത് നിങ്ങൾക്ക് വേണ്ടി മാത്രമേ അതിൽ എന്താ തെറ്റുള്ളത്.... പിന്നെ ഞങ്ങൾ വരുന്ന വഴിക്ക് സുറൂമി ഏടത്തിയുടെ വീട്ടിൽ കയറിയാട്ടാണ് വന്നത്... വലിയ ഒരു പൊട്ടി തെറി പ്രതീക്ഷിച്ചാണ് അങ്ങോട്ട് ഞാനും ഇവളും കയറി ചെന്നത്.. പക്ഷേ അതൊന്നും ഉണ്ടായില്ല... കാര്യങ്ങൾ പറഞ്ഞപ്പോ ആ ഉപ്പാക്കും ഉമ്മക്കും മനസ്സിലായി. അവരുടെ ഞങ്ങളോടുള്ള സംസാരത്തിൽ നിന്ന് വ്യക്തമായിരുന്നു ഒരു ഒത്തു ചേരലിന് അവരും കാത്തിരിക്കുവായിരുന്നു എന്ന്... നാളെ കല്യാണത്തിന്. അവരും വരം എന്ന് സമ്മതിച്ചിട്ടുണ്ട് പിന്നെ എന്റെ അച്ഛൻ പറഞ്ഞത്.. അവരൊക്കെ പഴയ ആളുകളല്ലേ ഏട്ടൻ .. എന്റെ അച്ഛന് വേണ്ടി ഈ ഏട്ടനോട് ഞാൻ മാപ്പ് ചോദിക്കുന്നു ... ഇത്രയും കേട്ടപ്പോ അറിയാതെ നിറഞ്ഞൊഴുകിയ എന്റെ കണ്ണുകൾ തുടച്ചു കൊണ്ട് അവൻ പറഞ്ഞു... എന്താ സത്യയേട്ട ഇത് കരയെ...? ഒരു സഖാവ് എന്ന് വെച്ച ഇങ്ങനെ ഒന്നും അല്ലാട്ടാ... എന്നിട്ടവൻ അനിയത്തിയെ നോക്കി പറഞ്ഞു നീ പോയി ഏട്ടന് വാങ്ങിയ മുണ്ടും ഷർട്ടും എടുത്തിട്ട് വാ.. അത് കേട്ടതും അവൾ അകത്തേക്ക് ഓടി.. രണ്ട് പൊതികൾ അവൾ എന്റെ കൈയിൽ തന്നു കൊണ്ട് അവൾ എന്നോട് പറഞ്ഞു.. വീട്ടിൽ നമ്മുടെ അച്ഛനും അമ്മയും ചേട്ടനും എടത്തിയമ്മകും വേണ്ടി കാത്തിരിക്കാണ്... അത് കേട്ടപ്പോ ഞാൻ സുറൂമിയെ ഒന്ന് നോക്കി.. അവളുടെ മുഖത്ത് ആ സമയം വിടർന്ന പുഞ്ചിരിയുടെ സമ്മതം കണ്ടപ്പോ.. അനിയത്തി സുറൂമിയെയും കൊണ്ട് കാറിന്റെ അരികിലേക് നടന്നു .. എന്നേക്കുമായി നഷ്ടപ്പെട്ടത് തിരിച്ചു കിട്ടിയനറിഞ്ഞപ്പോൾ . തോളിൽ കൈയിട്ടു നിഖിൽ എന്നെ ചേർത്ത് പിടിച്ചു.. ആ നിമിഷം മനസ്സിൽ ഞാൻ എഴുതി ചേർക്കുകയായിരുന്നു.. ... എനിക്ക് ഇനി ഒരു അനിയത്തി മാത്രമല്ല അനിയനും കൂടെ ഉണ്ടന്ന്... #📔 കഥ #💞 പ്രണയകഥകൾ #✍️ വട്ടെഴുത്തുകൾ
ഓഫീസിന്റെ മുന്നിലെ ഫിംഗർ പ്രിന്റ് മെഷീനിൽ വിരൽ അമർത്തി ഞാൻ പുറത്തേക്ക് കടക്കുമ്പോൾ സമയം 7 മണി കഴിഞ്ഞിരുന്നു. ഒരു ദിവസം മുഴുവൻ കംപ്യൂട്ടറിന്റെ മുന്നിൽ ഇരുന്നതിന് പ്രതികാര സൂചകമായി തരിപ്പ് ഓരോ കാൽവെപ്പിലും എന്റെ കാലിനെ കീഴപ്പെടുത്തികൊണ്ടേ ഇരുന്നു. അതിലേറെ ആയിരുന്നു എവിടെയെങ്കിലും തളർന്ന് വീഴാൻ പ്രേരിപ്പിക്കുന്ന പോലെയുള്ള ശരീരത്തെ ബാധിച്ച ക്ഷീണം പുറത്തെത്തി.. കുറെ മണിക്കൂറുകൾക് ശേഷം പുറം ലോകം കണ്ടതിന്റെ സന്തോഷത്തിൽ ഞാൻ ഗേറ്റിൽ നിൽക്കുന്ന വാച്ച്മാനെ നോക്കി പതിയെ ചിരിച്ചു വിരലുകൾ കൈകളിൽ വെച്ചു ഒന്നു അമർത്തി മടക്കി .. Bike വെച്ചിരുന്നയിടത്തേക്ക് നടക്കുമ്പോൾ പതിവ് പോലെ ആ ചോദ്യം ഞാൻ മനസിൽ ചോദിച്ചു.. വീട്ടിലേക്ക് എന്തെങ്കിലും വാങ്ങാൻ ഏല്പിച്ചിട്ടുണ്ടോ .. ?? ഓർത്തെടുക്കാൻ നോക്കിയിട്ട് ഒന്നും ഓർമ വന്നില്ല.. നടത്തം പതുക്കെയാക്കി ഞാൻ ഫോൺ എടുത്തു ഭാര്യയെ വിളിച്ചു.. വീട്ടിലേക്ക് എന്തേലും വാങ്ങണോ...? ഒന്നും വേണ്ട..... മോളുടെ സ്കൂളിലെ പേരൻറ്‌സ് മീറ്റിങ്ങ് കഴിഞ്ഞു വരുമ്പോൾ വേണ്ടതെല്ലാം ഞാൻ വാങ്ങി... ഫോൺ കട്ട് ചെയ്യാൻ ഒരുങ്ങിയ എന്നെ തടഞ്ഞു കൊണ്ട് ഒരു ആവേശത്തോടെ അവൾ പറഞ്ഞു നമ്മുടെ മോളുടെ പഠനകാര്യത്തിൽ എല്ല ടീച്ചർമാർക്കും നല്ല അഭിപ്രായമാണ് .. ചേട്ടൻ വരുമ്പോൾ മോൾക്കായി എന്തെങ്കിലും വാങ്ങണമെന്ന്... ഒന്നും പറയാതെ ഞാൻ ഫോൺ വെച്ചു.. സത്യത്തിൽ അവൾ അത് പറഞ്ഞത് കേട്ടപ്പോൾ സന്തോഷം കൊണ്ട് വാക്കുകൾ പുറത്തേക്ക് വന്നില്ലന്ന് പറയുന്നതാകും ശരി. ആണായും പെണ്ണായും ഒരു മോളേയ ദൈവം ഞങ്ങൾക്ക് തന്നുള്ളൂ .... മറ്റുള്ളവർക്കും അവൾ പ്രിയപ്പെട്ടവൾ ആണെന്ന് അറിയുമ്പോൾ മനസിൽ തോന്നുന്ന സന്തോഷം നിയന്ത്രിക്കാൻ കഴിയാത്ത വിധമാണ്.. എന്താണ് ഞാൻ എന്റെ മകൾക്ക് വാങ്ങുക... ഈ അടുത്ത കാലത്ത് അവൾ എന്തെങ്കിലും ആഗ്രഹം എന്നോട് പറഞ്ഞതായി ഉണ്ടോയെന്ന് ഞാൻ ഓർത്ത് എടുക്കാൻ ശ്രമിച്ചു.... ഒന്നും ഓർമ്മയിൽ വന്നില്ല... വണ്ടി ഓടിക്കുമ്പോഴും എന്റെ മനസിൽ ആ ഒരു ചിന്ത തന്നെ കൂടു കൂട്ടിക്കൊണ്ടേ ഇരുന്നു എന്ത് വാങ്ങും അവൾക്ക്... അവൾ ഏറെ മോഹിച്ചു ആഗ്രഹിച്ചു ചോദിച്ച എന്തെങ്കിലും ഒന്ന് എനിക്ക് അവൾക്ക് സാധിപ്പിച്ചു കൊടുക്കാൻ പറ്റാതെ പോയിട്ടുണ്ടോ.. ഇല്ല.. ഈ കാലം വരേയ്ക്കും അവൾക് ചോദിച്ചതെല്ലാം ഞാൻ വാങ്ങി കൊടുത്തിട്ടുണ്ട്.. ഒരു അച്ഛൻ എന്ന നിലക്ക് ആ നിമിഷം എനിക്ക് എന്തെന്നില്ലാത്ത അഭിമാനം തോന്നി... Bike നെഹ്‌റു പാർക്കിന്റെ മുന്നിലെ വളവ് വളഞ്ഞപ്പോഴാണ് കഴിഞ്ഞ ഞായറാഴ്ച്ച ഭാര്യയും മോളും ഒരുമിച്ച് പാർക്കിൽ വന്നിരുന്ന കാര്യം ഓർമയിൽ വന്നത്... അന്ന് മോള് പാർക്കിൽ വെച്ച് മുളകിൽ ഉണ്ടാക്കുന്ന ബജി വേണമെന്നു എന്നോട് പറഞ്ഞിരുന്നു.. അവിടുത്തെ ആ പെട്ടി കടയിൽ അവർ അത് ഉണ്ടാക്കുന്ന വിധം കണ്ടപ്പോൾ എന്തോ അത് മോൾക്ക് വാങ്ങിച്ചു കൊടുക്കാൻ തോന്നിയില്ല.. അന്ന് അത് ഞാൻ അവൾക്ക് വാങ്ങിച്ചു കൊടുക്കാതെയായപ്പോൾ അവളുടെ മുഖം വാടുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു.... പിന്നെ മോൾക്ക് എന്ത് വാങ്ങിക്കണമെന്ന് എനിക് അധികം ആലോചിക്കേണ്ടി വന്നില്ല.. അടുത്ത് കണ്ട വഴിയോരത്തെ ചയകടയുടെ ഓരത്തായി ഞാൻ വണ്ടി നിർത്തി.. അന്നത്തെ കച്ചവടം അവസാനിപ്പിച്ചു കട പൂട്ടാൻ ഒരുങ്ങുകയായിരുന്നു ആ കച്ചവടക്കാരൻ.. ചായകടയുടെ ചില്ല് കൂട്ടിൽ .. കിടക്കുന്ന ബജിയെ നോക്കി ഞാൻ പറഞ്ഞു.. ബജി വേണം.. അതിൽ ആകെ 7 എണ്ണം ഉണ്ടാകുള്ളൂ സാറേ .. ആ ഉള്ളത് മതി... പൈസ എടുക്കാനായി പാന്റിന്റെ പുറകിലെ കീശയിൽ കൈ ഇട്ടപ്പോൾ ആരോ എന്റെ കൈയിൽ തോണ്ടുന്ന പോലെ തോന്നി.. ഞാൻ കൈ കുടഞ്ഞ് പെട്ടന്ന് തിരിഞ്ഞു നോക്കി... സന്ധ്യയുടെ ഇരുട്ടിൽ ഒരു കുഞ്ഞു മുഖം ഞാൻ കണ്ടു... ഒരു ഏഴു... അല്ല ആറു വയസ് പ്രായം തോന്നിക്കും ആ പെണ്കുട്ടിക്ക്... ദയനീയമായി അവൾ എന്റെ മുന്നിൽ കൈ നീട്ടി നിൽക്കുന്നു... ആ കുഞ്ഞിന്റെ നിൽപ്പ് കണ്ടപ്പോൾ ആ ഒരു നിമിഷം എന്റെ മനസ് ഒന്ന് ഇടറി... അവളുടെ ആ കുഞ്ഞു മുഖത്ത് വിശപ്പിന്റെ ക്ഷീണം എനിക്ക് വ്യക്തമായി തെളിഞ്ഞു കാണാമായിരുന്നു... ആ ഒരു നിമിഷം എന്റെ മകളുടെ ആഗ്രഹത്തെ ഞാൻ മറക്കുകയായിരുന്നു.. എന്ത് ആഗ്രഹവും സാധിച്ചു കൊടുക്കുന്ന എന്നിലെ അച്ഛനെയും ഞാൻ മറന്നു.. ആ കുഞ്ഞു തനിച്ചാണോ എന്ന് അറിയാൻ ഞാൻ വേവലാധിയോടെ ചുറ്റും നോക്കി... ഞാൻ നിന്നിരുന്നിടത്തു നിന്ന് ഒരു 10 മീറ്റർ ദൂരെ ഈ കുഞ്ഞിന്റെ 'അമ്മ എന്ന് തോന്നിക്കുന്ന സ്ത്രീയെയും ആ സ്ത്രീയുടെ അരികിൽ എന്റെ അത്രയ്ക്കും പ്രായമുള്ള ഒരു യുവാവിനേയും ഞാൻ കണ്ടു.. അവിടെ മതിൽ ചാരി ഇരുന്നിരുന്ന അയാളെ നോക്കി ആ സ്ത്രീ ദേഷ്യത്തിൽ എന്തോ തമിഴിൽ പറയുന്നു. ഇടക്ക് കുറച്ചു നേരം നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ചു നിശബദ്ധയായവൾ ഇരുന്നു.. പിന്നെ വീണ്ടും ദേഷ്യം കയറി ആ സ്ത്രീ കുറച്ചു കൂടി ഉച്ചത്തിൽ അയാളെ ചീത്ത പറയാൻ തുടങ്ങി ഇതൊന്നും കേൾക്കാത്ത മട്ടിൽ അയാൾ ആ മതിലിൽ ചാരി തന്നെ ഇരുന്നു.... .. ഇതിന് ഇടയിൽ ആ സ്ത്രീ എന്റെ അരികിൽ വന്നു നിൽക്കുന്ന കുഞ്ഞിനെ കണ്ടു... കുഞ്ഞിനെ നോക്കി അവൾ ഉച്ചത്തിൽ ഒരു വിളി വിളിച്ചു.. കുഞ്ഞു ഞെട്ടി തെറിച്ചു കൊണ്ട് എന്റെ അരികിൽ നിന്ന് ആ സ്ത്രീയുടെ അരികിലേക്ക് ഓടി... അവൾ ഓടി ചെന്ന് ആ സ്ത്രീയുടെ മടിയിൽ അനുസരണയോടെ ഇരുന്നു... . ആ മടിയിൽ ഇരുന്നിട്ടും അവൾ എന്റെ കൈയിൽ കടക്കാരൻ പൊതിഞ്ഞു തന്ന കവറിലേക്ക് ഉറ്റു നോക്കുകയായിരുന്നു ഞാൻ കടക്കാരനോട് ചോദിച്ചു. നിങ്ങൾ കട അടക്കുമ്പോൾ ആ കുട്ടിക് എന്തേലും കൊടുക്കാറുണ്ടോ... ആ... ചിലപ്പോഴൊക്കെ.. ഇന്ന് കൊടുക്കാൻ ഒന്നും ബാക്കി കാണില്ല.. അല്ല .. സാർ എന്തിനാണ് ഇങ്ങനെ മനസ് അലിക്കുന്നത്..? അവൾക്ക് അമ്മയുണ്ട് നമ്മളെക്കാളും തണ്ടും തടിയുമുള്ള ഒരു അച്ഛൻ ഉണ്ട്... കുട്ടികളെ ഇതേ പോലെ ഉണ്ടാക്കി ഇട്ട മാത്രം പോര സാറേ അവറ്റങ്ങൾക്ക് എന്തേലും നേരത്തിനും കാലത്തിനും തിന്നാനും കൊടുക്കണം.. അതേ അയാൾ പറഞ്ഞതാണ് ശരി ഒട്ടിയ വയറുമായി ആ കുഞ്ഞു എന്റെ മുന്നിൽ വന്ന് നിന്നത് അവളുടെ അച്ഛന്റെയും അമ്മയുടെയും കഴിവുകേട് കൊണ്ട് മാത്രമാണ്... പിന്നെ എനിക് അവിടെ അധിക നേരം നിൽക്കാൻ തോന്നിയില്ല.. ആ തമിഴത്തിയോടും തമിഴനോടും എന്തോ വല്ലാത്ത വെറുപ്പ് തോന്നി. . ഞാൻ വണ്ടി വീട്ടിലേക്ക് തിരിച്ചു... വീട് എത്തും മുൻപ് എന്നെയും കാത്ത് മോള് വീടിന്റെ മുന്നിൽ തന്നെ നിന്നിരുന്നു. അവൾക് വേണ്ടി ഞാൻ എന്തോ വാങ്ങി കൊണ്ട് വരുമെന്ന് ഭാര്യ അവളോട് പറഞ്ഞിരിക്കണം അതിന് വേണ്ടിയാണ് ഈ പതിവില്ലാത്ത കാത്തു നിൽപ് ഓടി വന്നവൾ എന്റെ കൈയിൽ നിന്ന് ആ പൊതി വാങ്ങി... ഇതിൽ എന്താണച്ച എന്ന് ചോദിച്ചു... അതിന് ഉത്തരം പറയാതെ അവൾക് മുന്നിൽ ഞാൻ ചിരിച്ചു കൊണ്ട് കണ്ണിറുക്കി .. ഹാളിലെ ഊണുമേശയ്ക്ക് മുകളിൽ വെച്ച് ആവേശത്തോടെ അവൾ ആ പൊതി അഴിക്കുന്നത്, മകളുടെ ആഗ്രഹം സാധ്യമാക്കി കൊടുത്ത അച്ഛന്റെ അധികാരത്തോടെ ഞാൻ നോക്കി നിന്നു പൊതിയിൽ നിന്ന് ഒരു ബജി എടുത്ത് എനിക് നേരെ കാണിച്ചു കൊണ്ട് അവൾ ചോദിച്ചു .. അയ്യേ ...!! ഇതാണോ അച്ഛൻ വാങ്ങിച്ചത്.. ഞാൻ കരുതി എനിക് ഇഷ്ട്ടപ്പെട്ട ചോക്ലേറ്റ് ആകുമെന്ന് അവളുടെ ആഗ്രഹത്തിന് ഇത്ര മാത്രം ആയുസേ അവൾ കല്പിക്കുന്നുള്ളൂ എന്ന് ഞാൻ തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത് എനിക് ഇത് വേണ്ട... എന്ന് പറഞ്ഞ് ഒരു ലാഘവത്തോടെ അവൾ അത് ആ കടലാസ് പൊതിയിലേക് തന്നെ തിരിച്ചു ഇട്ടു. അതിന് ഉത്തരമായി അവളോട് എന്ത് മറുപടി പറയണമെന്ന് എനിക്ക് അറിയില്ലായിരുന്നു.. കഴിഞ്ഞ ഞായറാഴ്ച പാർക്കിൽ വെച്ചു നീ എന്നോട് ഇത് വേണമെന്ന് എന്തിനാ അവശ്യപ്പെട്ടതെന്ന് ഞാൻ അവളോട് ചോദിച്ചില്ല... ഇത് കിട്ടതായപ്പോൾ നിന്റെ മുഖം വാടിയത് എന്തിനാണെന്നും ഞാൻ ചോദിച്ചില്ല.. അവൾ അത് വേണ്ട എന്ന് പറഞ്ഞ ആ നിമിഷം തന്നെ ഞാൻ ചായ കടയിൽ കണ്ട ആ കുഞ്ഞു മുഖം എന്റെ മനസിൽ തെളിഞ്ഞു കഴിഞ്ഞിരുന്നു വല്ലാത്ത ഒരു കുറ്റ ബോധം ആ നിമിഷം എന്നെ കീഴ്പ്പെടുത്തി കഴിഞ്ഞിരുന്നു. അവൾ പറഞ്ഞത് എനിക്ക് വിഷമമായി എന്ന് ഭാര്യയ്ക്ക് മനസിലായത് കൊണ്ടായിരിക്കണം ഒരണ്ണമെങ്കിലും കഴിക്കാൻ പറഞ്ഞു ഭാര്യ അവളെ നിർബന്ധിക്കുന്നത് ഞാൻ കേട്ടത്... ഞാൻ ഒന്നും മിണ്ടാതെ ഡ്രസ് മാറാനായി മുറിയിൽ കയറി.. ഞാൻ കുളി കഴിഞ്ഞു വരുമ്പോഴും ഒരണ്ണമെങ്കിലും അവൾ കഴിച്ചിട്ടുണ്ടാക്കും എന്ന പ്രതീക്ഷയോടെ ഊണുമേശയുടെ മുകളിൽ ഇരിക്കുന്ന ആ പൊതിയിലേക്ക് ഞാൻ ഒന്ന് നോക്കി അപ്പോഴും അത് ആർക്കും വേണ്ടാത്തതു പോലെ അവിടെ തന്നെ കിടക്കുന്നത് ഞാൻ കണ്ടു.. ഒരു പക്ഷേ ആ ചായ കടയിലേക്ക് ഞാൻ കയറിയില്ലായിരുന്നങ്കിൽ .. ഇതെല്ലാം ആ കുഞ്ഞിന് ആ കടക്കാരൻ കൊടുത്തേനെ.. ഒന്നും ബാക്കി വെക്കാതെ അവൾ ഇത് മുഴുവൻ കഴിക്കുമായിരിക്കും. .. ചിലപ്പോൾ ഇപ്പോഴും ആ കുഞ്ഞു ഒന്നും കഴിച്ചിട്ടുണ്ടാവില്ല.. ശരിക്കും അവളുടെ ഇന്നത്തെ ഭക്ഷണമാണ് ഞാൻ തട്ടി എടുത്തത്.. മനസിന്റെ സമാധാനം എല്ലാം ആ നിന്ന നിൽപ്പിൽ തന്നെ എന്നിൽ നിന്ന് നഷ്ടപ്പെട്ടിരുന്നു. എന്റെ പുറകിൽ വന്ന ഭാര്യ ആ പൊതി മേശയുടെ ഒരു ഭാഗത്തേക്ക് മാറ്റി വെച്ചു മേശയിൽ അത്താഴത്തിന് ഉള്ള ഭക്ഷണ സാധങ്ങൾ എല്ലാം വിളമ്പി വെച്ചു.. അതിൽ ഏറെയും മോളുടെ ഇഷ്ട്ടപ്പെട്ട വിഭവങ്ങളായിരുന്നു.... ഭക്ഷണം കഴിക്കാൻ കൈ കഴുകാൻ വിളിച്ച ഭാര്യയോട് ഞാൻ പറഞ്ഞു.. ഞാൻ ഇപ്പോ വരാം..നിങ്ങൾ കഴിച്ചോളൂ.. ഈ നേരത്തു എങ്ങോട്ടാണ് എന്ന അവളുടെ ചോദ്യത്തിനും കഴിച്ചിട്ട് പോയാൽ പോരെ എന്ന ചോദ്യത്തിനും ഉത്തരം കൊടുക്കാൻ ഞാൻ നിന്നില്ല ഇനി എല്ലാം വിവരിച്ചു പറഞ്ഞാലും അവസാനം അവളും മോളും എന്നെ പുച്ഛിക്കുമെന്നു എനിക്ക് അറിയാമായിരുന്നു.. ഇപ്പോ വരാമെന്നു വീണ്ടും ആവർത്തിച്ചു പറഞ്ഞു ഞാൻ ബൈക്കു എടുത്തു ഇറങ്ങി.. സിറ്റിയിൽ ഉള്ള ഏറ്റവും നല്ല ഹോട്ടലിന്റെ മുന്നിൽ ഞാൻ വണ്ടി നിർത്തി.. ആ കുഞ്ഞിന് വേണ്ടി എന്ത് വാങ്ങണം എന്ന് എനിക് ഒരു നിമിഷം പോലും ആലോചിക്കേണ്ടി വന്നില്ല.. എനിക്ക് ഉറപ്പായിരുന്നു അവൾക്ക് വേണ്ടി എനിക്ക്‌ എന്തും വാങ്ങാം...!!! എന്ത് വാങ്ങിയാലും അവൾക് അത് പ്രിയപ്പെട്ടതാകും എന്ന്... ഹോട്ടല് കാരനോട് ഞാൻ പറഞ്ഞു ഇവിടെ ഉള്ള ഏറ്റവും വില കൂടിയ ഭക്ഷണം എനിക്ക് പാർസൽ വേണം. പാർസൽ പൊതിയുമായി 5 മിനിറ്റിന്റെ ഉള്ളിൽ ഞാൻ ഹോട്ടലിൽ നിന്ന് ആ കുഞ്ഞിന്റെ അടുത്തേക്ക് പുറപ്പെട്ടു... അവിടെ എത്തും മുൻപേ അകലെ നിന്ന് കടക്കാരൻ ചായക്കട പൂട്ടി പോയത് ഞാൻ കണ്ടു... ആശ്വാസത്തോടെ ഞാൻ ഓർത്തു അയാൾ പോയത് നന്നായി അല്ലെങ്കിൽ ഞാൻ ഇത് ചെയ്യുന്നത് കാണുമ്പോൾ അയാളിൽ നിന്നും പുച്ഛവാക്കുകൾ എനിക്ക് കേൾക്കേണ്ടി വന്നേനെ... . Bike ഞാൻ ചയകടയുടെ സൈഡിൽ തന്നെ നിർത്തി... ആ സ്ത്രീയും കുട്ടിയും ഇരുന്നിരുന്ന ഭാഗത്തേക്ക് ഞാൻ നടന്നു. അവിടെ എന്തോ അടുപ്പ് എന്തോ പുകയുന്നതിന്റെ വെളിച്ചത്തിൽ അടുപ്പിന്റെ അരികത്തു ഇരിക്കുന്ന ആ സ്ത്രീയെ ഞാൻ കണ്ടു... ആ കുട്ടിയെ തിരയുന്നതിന് മുൻപേ എന്റെ കണ്ണുകൾ തിരഞ്ഞത് ആ തമിഴൻ അവിടെ ഉണ്ടോ എന്നാണ്... അയാൾ അവിടെ ഉണ്ടങ്കിൽ എന്നോട് എങ്ങനെ പ്രതികരിക്കും എന്ന പേടി എന്റെ മനസിന് ഉണ്ടായിരുന്നു.. ആ നാല് പാടും ഞാൻ വളരെ സൂക്ഷമമായി തന്നെ നോക്കി.. ഇല്ല അയാൾ അവിടെ ഇല്ല.. ഞാൻ പതിയെ ആ സ്ത്രീയുടെ അടുത്തേക്ക് നടന്നു.. അടുത്ത് എത്തിയപ്പോൾ അവളുടെ മടിയിൽ ആ കുഞ്ഞു കാലുകൾ ഞാൻ കണ്ടു... കുഞ്ഞു ഉറങ്ങിയെന്ന് മനസിലായി... ഞാൻ ആരാണെന്ന തമഴത്തിയുടെ ചോദ്യത്തിന് എനിക് അറിയാകുന്ന തമിഴിൽ ചായകടയുടെ മുന്നിൽ മോള് എന്റെ അടുത്ത് വന്നു നിന്ന കാര്യമെല്ലാം ഞാൻ വിവരിച്ചു പറഞ്ഞു.. അവസാനം ഞാൻ തമഴത്തിയോട് ചോദിച്ചു മോള് എന്തേലും കഴിച്ചോ. . അടുപ്പിന്റെ മുകളിൽ ഇരിക്കുന്ന കലത്തിലേക്ക് നോക്കി അവൾ ഇല്ല എന്ന് പറഞ്ഞു... കൈയിലെ പൊതി തമഴത്തിയെ ഏൽപ്പിച്ചു ഇത് മോള് എണീറ്റാൽ കൊടുക്കണം എന്നും പറഞ്ഞു ഞാൻ ഇറങ്ങി... തമഴത്തി അവളുടെ ഭാഷയിൽ നന്ദി പറയാൻ ഒരുങ്ങിയപ്പോൾ നഷ്ടപ്പെട്ടു പോയ എന്റെ മനസമാധാനം എനിക്ക് തിരിച്ചു കിട്ടിയ സന്തോഷത്തിൽ ഞാൻ അവൾക് മുന്നിൽ കൈ കൂപ്പി തിരിഞ്ഞു നടന്നു.. തിരിഞ്ഞു നടക്കുമ്പോൾ ..ശാപ്പാട് ..ശാപ്പാട്.. എന്ന് പറഞ്ഞു ആ കുഞ്ഞിനെ അവൾ ആവേശത്തോടെ ഉണർത്തുന്നത് എനിക്ക് കേൾക്കാമായിരുന്നു.. വല്ലാത്ത ഒരു ഉന്മേഷത്തോടെ ഞാൻ വീട്ടിൽ എത്തി... ഞാൻ ഹാളിലെ കസേരയിൽ ഇരുന്ന് ഞാൻ മോളെ അടുത്തേക്ക് വിളിച്ചു.. അടുത്തു വന്ന അവളുടെ കൈയിൽ പിടിച്ചു ഞാൻ പറഞ്ഞു മോളെ അച്ഛൻ പറയുന്നത് മോള് ശരിക്ക് കേൾക്കണം....... മോള് ഒരാളോട് ഒരു ആഗ്രഹം പറഞ്ഞാൽ അത് അയാൾ സാധിപ്പിച്ചു തരുന്ന നിമിഷത്തിൽ അയാൾ മോളുടെ മുഖത്ത് ഒരു പുഞ്ചിരി പ്രതീക്ഷിക്കും അത് കൊടുക്കേണ്ടത് ആഗ്രഹം നിറവേറിയ മോളുടെ കടമയാണ്.. അത് ഇപ്പോ ഏത് ചെറിയ ആഗ്രഹമാണെങ്കിലും.. മനസിലായോ. മോൾക്ക്‌ ...? ഒന്നും മനസിലാകാത്ത അവൾ എന്നെ കാണിക്കാനായി എല്ലാം മനസിലായ പോലെ എനിക്ക് മുന്നിൽ തലയാട്ടി.... . #✍️ വട്ടെഴുത്തുകൾ #💞 പ്രണയകഥകൾ #📔 കഥ
നിറഞ്ഞ കണ്ണാലെ ഒരു അച്ഛന്റെ തകർന്ന മനസോടെയാണ് അമ്മാവൻ ഇന്ന് ഈ വീടിന്റെ പടികൾ കയറി വന്നത്.. ജീവനെ പോലെ സ്നേഹിച്ച സ്വന്തം മകളെ മറന്ന് കൂടെ ജോലിചെയുന്ന കുട്ടിയുമായി അനിയൻ ഒരു ജീവിതം തുടങ്ങി എന്നറിഞ്ഞപ്പോൾ വീണുടഞ്ഞു പോയത് ആ പഴയ മനസിന്റെ ഏറെ നാളത്തെ പ്രതീക്ഷകളായിരുന്നു.. എല്ലാവരും അവർക്ക് കൊടുത്തിരുന്ന അതിരു കവിഞ്ഞ സ്വാതന്ത്രത്തിന്റെ ആഴം കൊണ്ട് ഇനി മകൾക് വേറെ നല്ലൊരു കല്യാണ ആലോചന വരില്ലന്ന ഭീതി ആ മുഖത് നിറഞ്ഞു നിന്നിരുന്നു.. ഉമ്മറത് കിടന്നിരുന്ന അച്ഛന്റെ ആ പഴയ ചാരു കസേരയിൽ വിറയാർന്ന കൈകളോടെ ഇരുന്ന അമ്മാവനു മുന്നിൽ എന്ത് ആശ്വാസ വാക്കുകൾ പറയണമെന്നറിയാതെ ഞാനും അമ്മയും തല കുനിച്ചു നിന്നു... രണ്ട് വീടിന്റെയും ഏറെ നാളത്തെ സ്വപ്നമായിരുന്നു അവരുടെ കല്യാണം.... മനസിലെ മോഹങ്ങളും പ്രതീക്ഷകളും ഓരോന്നായി എടുത്ത് പറഞ്ഞ് ആഴ്ചയിൽ ഒരിക്കലെങ്കിലും അവന്റെ പേരിൽ വഴിപാട് നടത്താറുള്ള അമ്മ അവനെ പ്രാകി കൊണ്ട് എനിക്ക് അരികിൽ നിന്ന് സാരി തലപ്പിൽ കണ്ണുകൾ തുടച്ചു.. അവനെ പഠിപ്പിച്ചതിന്റെയും ഈ നിലയിൽ എത്തിച്ചതിന്റെയും കണക്കുകൾ ഒന്നും എടുത്ത് പറയാതെ അവസാനമായി അമ്മയോട് അമ്മാവൻ ചോദിച്ചത് ഇനി എന്റെ മോളെ ഞാൻ എന്താ വേണ്ടതെന്നാണ് കട്ടിള പടി ചാരി നില്കുന്ന എനിക് നേരെ വിരൽ ചൂണ്ടി എനിക്ക് ആണ്മകൾ ഒന്നല്ല രണ്ടാണെന്നു അമ്മ പറയുമ്പോൾ അവളെ ആ സ്ഥാനത് സങ്കല്പിക്കാനുള്ള ബുദ്ധിമുട്ടിനു അപ്പുറമായിരുന്നു അവൾക്കും എനിക്കും ഇടയിലുള്ള പൊരുത്തക്കേടുകളുടെ ആഴങ്ങൾ.. ശരീരത്തിന്റെ കറുപ്പ് നിറം കാരണം മനസ്സിലെ ഇഷ്ട്ടം പറയാൻ മടിച്ച് യൗവനം കരഞ്ഞു തീർത്ത ഈ മകന്റെ പോരായിമകളെ കുറിച്ച് 'അമ്മ ആ നേരം ഓർത്തിട്ടുണ്ടാവില്ല... പൊന്തി നിൽക്കുന്ന പല്ലിന്റെ വൈകൃതം കൊണ്ട് ഇന്നുവരെ ആർക്ക് മുന്നിലും വാ വിട്ട് ചിരിക്കാത്ത ഈ പത്താം ക്ലാസ് തോറ്റവനെ എന്ത് കണ്ടിട്ടാണ് MA കഴിഞ്ഞവൾ ഇഷ്ടപ്പെടേണ്ടതെന്ന് 'അമ്മ ചിന്തിച്ചു കാണില്ല... പണ്ട് അച്ഛൻ തളർന്ന് കിടന്ന സമയത്ത്‌ ഈ വീട്ടിലെ അടുപ്പ് പുകഞ്ഞത് അമ്മാവന്റെ കാരുണ്യം കൊണ്ടാണ് ആ ചെയ്ത സഹായങ്ങൾ മറന്നാൽ അച്ഛന്റെ ആത്മാവ് നിന്നോട് പൊറുക്കില്ലന്ന് 'അമ്മ പറഞ്ഞപ്പോഴും ഞാൻ സമ്മതമെന്നു മൂളാൻ മടിച്ചത് അവൾക്ക് ഇതിന് സമ്മതമാവില്ലന്ന ഉറപ്പുള്ളത് കൊണ്ടായിരുന്നു... എല്ലാം കേട്ട് ഒന്നും പറയാതെ ഞാൻ മൗനമായി താഴേക്ക് നോക്കി നിന്നു.. ഇറങ്ങാൻ നേരം എന്റെ തോളിൽ കൈ വെച്ച് അമ്മാവൻ ചോദിച്ചു അനിയൻ കൈ ഒഴിഞ്ഞ പെണ്ണിനെ കെട്ടാൻ ചേട്ടന് ബുദ്ധിമുട്ട് ഉണ്ടാകും അല്ലെ എന്ന്.. ആ നിറഞ്ഞു തുളുമ്പി നില്കുന്ന ആ കണ്ണുകൾ കണ്ടപ്പോൾ അമ്മാവന്റെ കൈകൾ ചേർത്ത് പിടിച്ച് ഞാൻ പറഞ്ഞത് അവൾക്ക് സമ്മതമാണെങ്കില് എനിക്ക് ഇഷ്ട്ട കുറവ് ഒന്നുമില്ലന്നാണ്.. കണ്ണുകൾ തുടച്ച് പ്രതീക്ഷയുടെ പുഞ്ചിരിയോടെ എന്റെ മുന്നിൽ കൈ കൂപ്പി അമ്മാവൻ പോയത് കൃഷ്ണ കണിയാന്റെ അടുത്ത് കല്യാണ തിയ്യതി കുറിക്കാനായിരുന്നു... ഉച്ചയ്ക്ക് ഉണ്ണാൻ ഇരുന്ന നേരത്ത് അമ്മാവൻ ഏല്പിച്ചിട്ട് പോയ മുഹൂർതത്തിന്റെ കുറിപ്പടി എന്റെ നേരെ നീട്ടി കൊണ്ട് അമ്മ പറഞ്ഞു കല്യാണത്തിന് ഇനി പത്ത് ദിവസം ഉള്ളൂ കാര്യങ്ങൾ എല്ലാം വേഗം വേണമെന്ന്... കല്യാണ ചിലവുകൾക്കായി പുരയിടത്തിന്റെ ആധാരം മധു ഏട്ടന്റെ കുറി കമ്പനിയിൽ പണയം വെക്കാനായി അമ്മ എന്റെ കൈകളിൽ ഏൽപ്പിച്ചു.. കല്യാണത്തിന് അവൾ സമതിച്ചോ എന്ന എന്റെ ചോദ്യത്തിന്‌ അമ്മക്ക് എന്നോട് പറയാനുണ്ടായിരുന്നത് ഈ കല്യാണം നടക്കാതെ പോയാൽ അമ്മാവന്റെ വീടിന് ഉണ്ടാക്കുന്ന മാന കേടിനെ കുറിച്ചായിരുന്നു .. മകൾ ഉള്ള ഒരു അച്ഛന്റെ ആവലാതിയെ കുറിച്ചായിരുന്നു... അനിയൻ വരുത്തി വെച്ച ശാപത്തിന് ചേട്ടൻ ചെയ്യാൻ പോകുന്ന പുണ്യമാണ് എന്ന്. മനസിലാക്കാനുള്ള ബുദ്ധി അവൾക് ഉണ്ടന്ന് കൂടി 'അമ്മ പറഞ്ഞപ്പോൾ കൂടുതൽ ഒന്നും ഞാൻ ചോദിക്കാൻ നിന്നില്ല.. ആർഭാടങ്ങൾ ഒന്നുമില്ലാതെ അടുത്ത ബന്ധുക്കളെ മാത്രമേ ഞാൻ കല്യാണം വിളിച്ചുള്ളൂ... പറഞ്ഞ മുഹൂർത്തത്തിൽ വീടിന് അടുത്തുള്ള കൃഷ്ണന്റെ അമ്പലത്തിൽ വെച്ച് അവളുടെ നിറഞ്ഞൊഴുകുന്ന കണ്ണുകളെ സാക്ഷി നിർത്തി അവളുടെ കഴുത്തിൽ ഞാൻ താലി ചാർത്തി.. ആശീർവാദത്തിന് ദയനീയമായി അമ്മാവന്റെ മുഖത്തേക്ക് നോക്കി കൊണ്ടാണ് അവൾ എനിക്കൊപ്പം ആ കാലിൽ കുമ്പിട്ടത് 'അമ്മ ആരതി എറിഞ്ഞു നില വിളക്ക് അവളുടെ കൈയിൽ കൊടുക്കുമ്പോഴും അവളുടെ മുഖം ഒരു നിമിഷമെങ്കിലും പ്രസാദിച്ചു കാണണമെന്ന് ഞാൻ ഏറെ മോഹിച്ചിരുന്നു... തിരശീലയിൽ കാണാൻ പ്രതീക്ഷിച്ച നായകന്റെ പകരക്കാരനാകേണ്ടി വന്ന വേദനയോടെ എല്ലാം കടിച്ചമർത്തി ഞാൻ നിന്നു.. എല്ലാവർക്കും എല്ലാം അറിയാവുന്നത് കൊണ്ട് ചടങ്ങുകൾ എല്ലാം ഒരു പേരിന് മാത്രമായി അവസാനിച്ചു.. ആദ്യരാത്രി പാലുമായി മുറിയിലേക്ക് കടന്ന് വന്ന അവളോട് സ്വാന്തനത്തിന്റെ ഏത് വാക്ക് കൊണ്ടാണ് സംസാരിച്ചു തുടങ്ങേണ്ടതെന്ന് എനിക്ക് അറിയില്ലായിരുന്നു.. എനിക് അരികിൽ ഇരുന്ന അവളുടെ മുഖം അപ്പോഴും താഴ്ന്നു നിന്നത് ഒരു നവ വധുവിന്റെ നാണത്തോടെ ആയിരുന്നില്ല.. വിധി കൊണ്ടത്തിച്ച ജീവിതത്തിൽ എന്റെ പോരായിമകൾ ഉൾകൊള്ളാൻ കഴിയാതെ പോകുന്ന വേദനയാണ് ആ മുഖത്തു എന്നോർത്തപ്പോൾ മനസിൽ അർഹിക്കാത്ത എന്തോ നേടിയ ഒരു കുറ്റ ബോധം... പിന്നെ അവൾക്ക് അരികിൽ ഇരിക്കാൻ എനിക് കഴിഞ്ഞില്ല.. ഞാൻ കട്ടിൽ നിന്ന് എണീറ്റ് ജനാലയുടെ അരികിലേക്ക് നടന്നു.. ജനാല വിരി മാറ്റി പുറത്തേക്ക് നോക്കി കൊണ്ട് അവളോട് ഞാൻ പറഞ്ഞു.. ഇഷ്ട്ടമല്ലായിരുനെങ്കിൽ കല്യാണത്തിന് സമ്മതിക്കേണ്ടില്ലായിരുന്നു .. എല്ലാവർക്കും എല്ലാം മറക്കാൻ കുറച്ചു സാവകാശം കൊടുത്താൽ നല്ല ഒരു ആലോചന നിന്നെ തേടി എതിയേനെ എന്ന്... ഊർന്നു വീഴുന്ന കണ്ണീരോടെ അവൾ എന്റെ കാലിൽ വന്നു വീണു ഞാൻ പിടിച്ചെഴുന്നേൽപിക്കുമ്പോൾ.. മുഖം താഴ്ത്തി ഏങ്ങി കരഞ്ഞു കൊണ്ടവൾ മാപ്പ് എന്ന വാക്കാൽ അവളുടെ വയറ്റിൽ തുടിക്കുന്ന ജീവനെ കുറിച്ച് എന്നോട് പറഞ്ഞത്.. സംഭവിച്ചെതല്ലാം അച്ഛനോട് പറയാനുള്ള ധൈര്യം അവൾക് ഉണ്ടായില്ലെന്ന്.. ജീവിതം അവസാനിപ്പിക്കാൻ ഒരുങ്ങിയപ്പോൾ മുന്നിൽ തെളിഞ്ഞു കണ്ടത് അച്ഛന്റെ മുഖമായിരുന്നെന്ന്.. കടുംകൈക്ക് മുതിർന്ന കഥ പറഞ്ഞ് അവൾ. കയ്യിൽ ബ്ലേഡ് കൊണ്ട് വരഞ്ഞ പാടുകൾ വള മാറ്റി എനിക്ക് മുന്നിൽ കാണിച്ചു തന്നു.... എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അവൾക്ക് മുന്നിൽ മരവിച്ച മനസുമായി് ഞാൻ നിന്നു മുന്നിൽ കൈ കൂപ്പി കൊണ്ടവൾ യാചിച്ചു അവളെ ഉപേക്ഷിക്കരുതെ എന്ന്.. അവളുടെ ജീവിതം എന്റെ കൈകളിലാണെന്.. നിറഞ്ഞ കണ്ണുകളോടെ വയറിൽ കൈ വെച്ചവൾ പറഞ്ഞു സംഭവിച്ചെതല്ലാം ദുസ്വപ്നം പോലെ മനസിൽ നിന്നും ശരീരത്തിൽ നിന്നും പിഴുതെറിയാൻ അവൾ തയാറാണെന്ന്.... വിങ്ങി പൊട്ടി നിൽക്കുന്ന അവളോട് പിന്നെ കൂടുതൽ ഒന്നും ചോദിക്കാൻ എനിക്ക് തോന്നീല്ല... തളർന്ന മനസുമായി ഞാൻ കട്ടിലിൽ വന്ന് കിടന്നു... കഴിഞ്ഞതെല്ലാം മനസിൽ ഒരു മിന്നായം പോലെ മിന്നി മാഞ്ഞു.... എല്ലാമറിയുന്ന ഞാൻ തന്നെ അവളെ എന്ത് പറഞ്ഞാണ് കുറ്റപ്പെടുത്തുക... എന്റെ മുന്നിൽ ഒരു ജീവിതം പ്രതീക്ഷിച്ചു യാചിച്ചവളെ എങ്ങനെയാണ് വെറുക്കാൻ കഴിയുക.. വിതുമ്പി കരഞ്ഞു കൊണ്ട് അരികിൽ കിടക്കുന്ന അവളുടെ നെറ്റിയിൽ തലോടി കൊണ്ട് ഞാൻ പറഞ്ഞു.. ഈ രാത്രി കൊണ്ട് കഴിഞ്ഞതെല്ലാം മറക്കണമെന്നു ... നേരം പുലരുമ്പോഴേക്കും എല്ലാം മനസിൽ നിന്ന് തുടച്ചു മാറ്റണമെന്ന് ... എന്റെ വാക്കുകൾ കേട്ടപ്പോൾ നിലവിളക്ക് കൈയിൽ ഏന്തുമ്പോഴും ആരതി ഉഴിയുമ്പോഴും ഒന്ന് പ്രസാധിച്ചു കാണാൻ ഞാൻ ഏറെ കൊതിച്ച ആ മുഖം ആയിരം മടങ്ങ് പ്രസരിപ്പോടെ തിളങ്ങുന്നതായി ഞാൻ കണ്ടു.. എന്നിട്ടും എന്റെ കണ്ണുകളെ ഉറക്കം കീഴപ്പെടുത്തുന്ന വരെ അവളുടെ കരച്ചിലിന്റെ ഏങ്ങൽ ആ മുറിൽ നിന്ന് മാറിട്ടുണ്ടായിരുന്നില്ല.. പിറ്റേന്ന്‌ ഉച്ചക്ക് അവൾ എന്നോട് പറഞ്ഞത് ഒരു ഡോക്ടർ കാണേണ്ട കാര്യമായിരുന്നു.. അവളെ ചേർത്ത് നിർത്തി അവളുടെ മുഖം എന്റെ ഉള്ളം കൈയിൽ ഒതുക്കി കൊണ്ട് ഞാൻ ചോദിച്ചു.. കൊല്ലാൻ പോകുന്ന ആ ജീവനെ നമ്മുടെ കുഞ്ഞായി വളർത്തി കൂടെ എന്ന്.. എത്ര ആയാലും ഈ വീട്ടിലെ ചോര അല്ലെ എന്ന്.. പറഞ്ഞു തീരും മുൻപ് അവൾ നിറഞ്ഞ കണ്ണോടെ എന്റെ മാറിലേക് വീണു.. എടുത്ത തീരുമാനം തെറ്റാണോ ശരിയാണോ എന്ന് എനിക്കറിയില്ലായിരുന്നു. പിന്നെ അങ്ങോട്ടുള്ള ജീവിതത്തിൽ അവളിൽ ഞാൻ അറിഞ്ഞത് സ്നേഹത്തിനേക്കാൾ അപ്പുറം എന്നോടുള്ള ആദരവ് ആയിരുന്നു... ആ കണ്ണുകളിൽ നിറഞ്ഞു നിന്നിരുന്നത് എന്നോടുള്ള ബഹുമാനമായിരുന്നു... പതിയെ എല്ലാം മറന്ന് ഞാനും അവളും മനസ്സ് കൊണ്ടും ശരീരം കൊണ്ടും ഒന്നിച്ചു ജീവിച്ചു തുടങ്ങി... സന്തോഷം മാത്രം ജീവിതത്തിൽ നിറഞ്ഞു നിന്ന ദിനങ്ങൾ... ചില രാത്രി അവളുടെ വയറിൽ കൈ വെച്ചു ഞാൻ ഒരച്ഛന്റെ സ്വപ്നങ്ങൾ നെയ്യുമ്പോൾ പൂർണ്ണ മനസോടെ അല്ലെങ്കിലും എന്റെ മുന്നിൽ അവൾ ചെറുതായൊന്ന് പുഞ്ചിരിക്കും.. അങ്ങനെ കാത്തിരിപ്പിനു പ്രതീക്ഷകൾക്കും ഒടുവിൽ അവൾ ഒരു പെണ്ണ് കുഞ്ഞിന് ജന്മം നിൽകി.. മോൾക് നിറം കുറവായത് കൊണ്ട് ഇവൾ അച്ഛന്റെ മോളാണെന്ന് അവളുടെ കാതുകളിൽ ആദ്യം വിളിച്ചത് എന്റെ അമ്മയായിരുന്നു.. മോളെ ആദ്യമായി ഞാൻ കൈകളിലേക്ക് ഏറ്റു വാങ്ങുമ്പോൾ ആദ്യം ഞാൻ നൽകിയ നെറ്റിയിലെ ചുംബനത്തിൽ നിറഞ്ഞത് അവളുടെ കണ്ണും മനസുമായിരുന്നു.. പതിയെ അവളുടെ മനസിലും അമ്മു എന്റെയും മകളായി.. എന്റെ വിരൽ തുമ്പിൽ പിടിച്ച് അവൾ ഈ മുറ്റത്തു പിച്ച വെച്ചു നടന്നു ആദ്യമായ് പട്ടു പാവാട ഇട്ടവൾ ഭംഗി ഉണ്ടോ അച്ഛാ എന്ന് ഈ കോലായിൽ വന്ന് എന്നോടാണവൾ ചോദിച്ചത്.. ഒരച്ഛന്റെ സ്നേഹവും വാത്സല്യവും ആവോളം ഒരു മകൾക്ക് നല്കുന്ന നിർവൃതി ഞാൻ അറിഞ്ഞു .. പിന്നെ ഉള്ള ജീവിതത്തിൽ മറ്റൊരു കുഞ്ഞിനെ എനിക്കും അവൾക്കും ഈശ്വരൻ തന്നില്ല.. . പലപ്പോഴും അതിന് അവൾ പരാതി പറഞ്ഞു കരഞ്ഞപ്പോഴും ആ കണ്ണുകൾ തുടച്ച് ഞാൻ ചോദിച്ചത് നമ്മുക്ക് മകളായി അമ്മു ഇല്ലേ എന്നാണ് അവളുടെ കളി കൊഞ്ചലും കുസൃതിയിലും അവൾക്കായി പാടിയ താരാട്ടിലും വർഷങ്ങൾ ഒന്നൊന്നായി കടന്ന് പോയി... ഒരു ദിവസം സന്തോഷങ്ങൾ എല്ലാം തല്ലി കെടുത്തി കൊണ്ട് വീടിന്റെ മുന്നിൽ ഒരു കാർ വന്നു നിന്നു... അത് അവനായിരുന്നു അനിയൻ.. കൂടെ അവന്റെ ഭാര്യയും.. ഒരുപാട് വർഷങ്ങൾക്ക് ശേഷം കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലും പ്രതീക്ഷയിലുമാണ് അവൻ വീട്ടിലേക് കയറി വന്നത്.. പടി കെട്ടിൽ കയറും മുൻപ് എന്റെ പുറകിൽ വാതിലിന്റെ മറവിൽ നിൽക്കുന്ന അവളെ അവൻ കണ്ടു..... അവളുടെ കഴുത്തിൽ കിടക്കുന്ന താലി അവൻ കണ്ടു... നെറ്റിൽ ചാർത്തിയ സിന്ധൂരം അവൻ കണ്ടു... അവന്റെ കാലുകളുടെ വേഗത പെട്ടന്നാണ് കുറഞ്ഞത്.. തീക്ഷണതക്കും മുകളിലായി ദയനീയമായി എന്നെ നോക്കി കൊണ്ട് അവൻ ഉമ്മറത്തേക്ക് കയറി.. കോലായിൽ ചുമര് ചാരി സ്തംഭിച്ചു നിൽക്കുന്ന അമ്മയുടെ കാലിൽ അവനും അവളും അനുഗ്രഹത്തിനായി വീണു.. അവരെ പിടിച്ചു എഴുന്നേല്പിക്കാൻ പോലും അമ്മ മുതിരുന്നതായി ഞാൻ കണ്ടില്ല ഇതെല്ലാം കണ്ട് നിറഞ്ഞ കണ്ണാലെ എന്തോ തേടുന്ന പോലെ വാതിലിന്റെ മറവിൽ നിന്ന് അവൾ മുറിയിലേക്ക് നടന്നു.. കല്യാണം കഴിഞ്ഞ് ഇത്ര ആയിട്ടും അവനു ഒരു കുഞ്ഞിനെ തലോലിക്കാൻ ഭാഗ്യം ഉണ്ടായില്ലെന്ന്... അതിന്റെ ചികിത്സക്കായി നാട്ടിൽ വന്നതാണെന്നു.. പിന്നെ ഒന്നും അവനെ പറഞ്ഞു മുഴുവുവിപ്പിക്കാൻ 'അമ്മ സമ്മതിച്ചില്ല.. ഈ വീട്ടിലും മനസിലും നിനക്ക് സ്ഥാനമില്ലാന്ന് ഒരു അമ്മയുടെ പതറാത്ത മനസോടെയാണ് 'അമ്മ അവന്റെ മുഖത്തു നോക്കി പറഞ്ഞു മറിച്ചൊന്നും പറയാതെ ക്ഷണിക്കാതെ എത്തിയ അതിഥിയെ പോലെ എന്നെ പറ്റി ചേർന്ന് നിന്നിരുന്ന അമ്മുന്റെ കവിളിൽ തലോടി കൊണ്ട് അവൻ ഇറങ്ങി.. അവനെ മടക്കി വിളിക്കാനായി ഒരായിരം തവണ മനസിൽ ഞാൻ കൊതിച്ചു..... ഒരിക്കലും അവന് ഒരു ഏട്ടത്തിയമ്മയുടെ സ്ഥാനത്തവളെ കാണാൻ കഴിയില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു.. അവന്റെ മുന്നിൽ അമ്മുനെ സ്വന്തം മകളെ പോലെ തലോലിക്കാനും എനിക്ക് കഴിഞ്ഞെന്ന് വരില്ല.. ജീവിതം കൈ വിട്ട് പോകുന്ന പേടിയാൽ അവൻ പടി ഇറങ്ങുന്നതും നോക്കി മൗനമായി ഞാൻ ഉമ്മറത്ത് നിന്നു.. #📔 കഥ #💞 പ്രണയകഥകൾ #✍️ വട്ടെഴുത്തുകൾ
വിളിച്ചിറക്കി കൊണ്ട് പോകാൻ വേണ്ടി അവൻ വീടിന്റെ മുന്നിൽ വന്നു നിന്നു...! നൊന്ത് പ്രസവിച്ച അമ്മയെ അടക്കം എന്നെയും അച്ഛനെയും ഒരു നോക്കു കുത്തിയാക്കി കൊണ്ട് ചേച്ചി അവനോടൊപ്പം പൂവാണെന്ന് പറഞ്ഞ് ഇറങ്ങി... അമ്മയുടെ നെഞ്ച് തല്ലിയുള്ള കരച്ചിൽ കേട്ട് അയൽപ്പകത്തെ വീടിന്റെ വാതിലുകൾ ഒന്നൊന്നായി തുറന്നു.. പലരും മൂക്കത്തു വിരൽ വെച്ച് കൊണ്ട് മതിലിന്റെ അരികത്ത് സ്ഥാനം പിടിച്ചു.. തോൽപ്പിച്... , എല്ലാം നേടിയത് പോലെ എന്നെയും അച്ഛനെയും നോക്കി അവൻ പടിക്കൽ നിൽക്കുന്നത് കണ്ടപ്പോൾ നിയന്ത്രണം വിട്ട് അവനെ തല്ലാൻ വേണ്ടി മുറ്റത്തേക്ക് ഇറങ്ങിയ എന്നെ അച്ഛൻ തടഞ്ഞു നിർത്തി ... അൽപ്പസമയത്തിനകം അവളെയും കൊണ്ട് അവൻ വന്ന കാർ പടി കടക്കുന്നത് കണ്ടപ്പോൾ കരഞ്ഞു തളർന്ന് കിടന്ന അമ്മ എന്തോ ഓർത്തെടുത്ത പോലെ തെക്കേ പുറത്തെ വേലിക്ക് അരികിലേക്ക് ഓടി.. !!. കാഴ്ചയിൽ നിന്ന് മായും വരെ നിറഞ്ഞ കണ്ണുകളോടെ അമ്മ അവിടെ തന്നെ നിന്നു..... പിന്നെ ദേഷ്യത്തിൽ കണ്ണുകൾ തുടച്ചു... അവളുടെ മുറിയിൽ നിന്ന് വാരി കൂട്ടിയ തുണികളുമായി അമ്മ അടുക്കള വാതിലിലൂടെ പറമ്പിന്റെ ഒരു അറ്റത്തേക് പോകുന്നത് കണ്ടു.. എന്തൊക്കെയോ പിറു പിറുത് ...... തുണികൾ ചവറിന്റെ കൂടെ കൂട്ടി ഇട്ട് മണ്ണെണ്ണ ഒഴിച്ച് ഒരു തീ പെട്ടി കൊള്ളി അതിലേക്ക് ഉരസി ഇട്ടു.. കത്തി ആളുന്ന തീയിലേക്ക് നോക്കി ശപിച് കൊണ്ട് അമ്മ കാർക്കിച്ചു ഒന്ന് തുപ്പി.. ഒരു പ്രതികാരത്തോടെ കുറച് നേരം ആ എരിയുന്ന തീയിലേക് തന്നെ അമ്മ നോക്കി നിന്നു... എനിക്ക് ആദ്യമായ് ശമ്പളം കിട്ടിയ അന്ന് ഞാൻ അവൾക്ക് വാങ്ങി കൊടുത്ത പച്ച ധവണിയിൽ തീ പടർന്ന് പിടിക്കുന്ന കണ്ടപ്പോൾ എന്റെ മനസൊന്നു വിങ്ങി... അമ്മയുടെ പരാക്രമം കണ്ട് തടയാൻ ഓടിയെത്തിയ സുധേടത്തിക്കും കേട്ടു വയറു നിറച്ച്.. എല്ലാം കണ്ട് സ്തംഭിച്ചു നിൽക്കുന്ന എന്നോട് അമ്മ കിതപ്പ് മാറാതെ പറഞ്ഞു... ഇനി മുതൽ നിനക്ക് അങ്ങനെ ഒരു ചേച്ചി ഇല്ലാട്ട...!!! കേട്ടോടാ...? അമ്മയുടെ ആ വാക്കുകൾക്ക് കേട്ട് പ്രായം മറന്ന് ഒരു കുട്ടിയെ പോലെ ഞാൻ തലയാട്ടി.. ആരൊക്കെയോ ഫോണിൽ വിളിച്ച് അറിയിച് അച്ഛനും ഇടനാഴിയിലെ തിണ്ണയിൽ വന്നിരുന്നു.. വീട്ടിൽ ആകെ ഒരു നിശബ്ദത പരന്നു... പെട്ടന്ന് അടുക്കളയിൽ നിന്ന് പാത്രങ്ങൾ വീഴുന്ന ശബ്ദം കേട്ട് ഞാനും അച്ഛനും ഓടി എത്തുമ്പോൾ തറയിൽ ബോധം കേട്ട് വീണ് കിടക്കുന്ന അമ്മയാണ് കണ്ടത്.... കരഞ്ഞു തളർന്നിട്ട് വീണാതായിരുന്നു ഞാനും അച്ഛനും അമ്മയെ എടുത്ത് കട്ടിൽ കിടത്തി... ചേച്ചിയെ കല്യാണം ഉറപ്പിച്ച വീട്ടിലേക്ക് വിവരം അറിയിക്കാൻ അച്ഛന്റെ കൂടെ എന്നോടും കൂടെ ചെല്ലാൻ പറഞ്ഞു .. പോകാനായി ഞാൻ വണ്ടി വിളിക്കാൻ ഒരുങ്ങുന്നത് കണ്ട് അച്ഛൻ ചോദിച്ചു .... നാണക്കേട് കൊണ്ടാണോ വണ്ടി വിളിക്കാൻ പോകുന്നതെന്ന് ....?? നാണക്കേട് ഭയന്ന് ഒളിച്ചോടാൻ നിന്നാൽ ഇനി ഈ നാട്ടിൽ ജീവിക്കാൻ പറ്റിന്നു വരില്ല.. ഇന്ന് മുതൽ എല്ലാവർക്കും മുന്നിലൂടെയും തല കുനിച് നടന്ന് ശീലിക്കേണ്ടി വരുമെന്നും പറഞ്ഞ് അച്ഛൻ മുന്നിൽ നടന്നു... പോകുന്ന വഴിയിലും കവലയുടെ മൂലയിലും പരിഹാസം നിറഞ്ഞ മുഖങ്ങളും അടക്കം പറഞ്ഞ് ചിരിച്ചവരെയും ഞാൻ കാണാതിരുന്നില്ല... പന്തലും പാത്രങ്ങളും ഏൽപ്പിച്ച കടയിൽ വേണ്ടന്ന് പറഞ്ഞ് പുറത്തിറങ്ങിയപ്പോൾ അവരുടെ ഇടയിൽ നിന്നും കേട്ടു ഒരു കൂട്ട ചിരി.... ചെക്കന്റെ വീട്ടിൽ എത്തി മകൾ ഒരുത്തന്റെ കൂടെ ഒളിച്ചോടിപോയെന്ന് പറയാൻ പണിപ്പെട്ട് അവരുടെ വീടിന്റെ പടിക്കൽ തളർന്ന് നിന്ന അച്ഛനോട് ഉള്ളിലൊട്ടു വരണ്ടന്ന് പറഞ്ഞ് അവരോട് പോയി സംസാരിച്ചത് ഞാൻ ആയിരുന്നു ... പൊട്ടി തെറിക്കും അധിക്ഷേപങ്ങൾക്കും ഒടുവിൽ ... മാനനഷ്ടമായും നിശ്ചയത്തിന് അവർ അവൾക്കിട്ട ഒരു പവന്റെ വളയുടെയും കണക്ക് പറഞ്ഞ് ഒരു ഒരു വലിയ തുക അവർ തന്നെ നിശ്ചയിച്ചു..... അതെ ചൊല്ലി തർക്കിക്കാൻ പോയ എന്നോട് എത്രയാണ് എന്ന് വെച്ചൽ അവർ ചോദിക്കുന്നത് കൊടുത്തൊള്ളാൻ അച്ഛൻ പറഞ്ഞപ്പോൾ മുപ്പത് പവൻ തികയ്ക്കാൻ വേണ്ടി ഇത്ര കാലം ഓടി നടന്ന അച്ഛന്റെ പിശുക് പോലും മാറി നിന്ന് ഞങ്ങളെ നോക്കി പുച്ഛിക്കുന്ന പോലെ എനിക്ക് തോന്നി .... വീട്ടിൽ തിരിച്ച് എത്തി... വീട് നിറച്ച് ആളുകൾ.. ചെറിയച്ചന്മാർ... മേമ്മമാർ.. വിവരം അറിഞ്ഞ് അമ്മാവനും എത്താതെ ഇരുന്നില്ല.... വീട്ടിൽ എവിടെ തിരിഞ്ഞാലും ചേച്ചിയെ പഴിച്ചും പ്രാകിയുമുള്ള ശകാര വർഷങ്ങൾ... പല വട്ടം എന്നെ ചായിപ്പിന്റെ അടുത്തേക്ക് വിളിച്ച് ചെറിയച്ഛൻ ചോദിച്ചു അവളെയും അവനും എന്താ വേണ്ടതെന്ന്.. അഞ്ചു വയസ് തികയാത്ത അമ്മാവന്റെ മകൾ എന്തോ കുരുത്ത കേട് കാണിച്ചതിന് അമ്മായി ഈർക്കിളി ഒടിച് അവളെ തല്ലുമ്പോൾ ഉച്ചത്തിൽ പറയുണ്ടായിരുന്നു വലുതാക്കുമ്പോൾ നീ ആരുടെ കൂടെയാ ഒളിച്ചോടാൻ കണ്ടേക്കുന്നതെന്ന്... കരഞ്ഞു തളർന്ന് അകത്തെ മുറിയിൽ കിടക്കുന്ന അമ്മയുടെ അടുത്ത് ചെന്നപ്പോൾ പിച്ചും പിഴയും പറയുന്ന കണക് അമ്മ എന്നോട് ചോദിച്ചു.. മോനെ മോള് തിരിച്ചു വന്നോ എന്ന്... മടങ്ങി വന്ന് ആരോടും ഒന്നും മിണ്ടാതെ ഉമ്മറത്തെ കസേരയിൽ ഇരുന്ന ഇരിപ്പ് ഇരിക്കുന്ന അച്ഛനോട് ഒരു കപ്പ് കാപ്പിയെങ്കിലും കുടിക്കാൻ പറഞ്ഞ് അമ്മായി അച്ഛനെ ഏറെ നിര്ബന്ധിക്കുന്നത് കേട്ടു... ഇന്നലെ സന്ധ്യക്ക് ഞാൻ വാങ്ങി കൊണ്ട് വന്ന കല്യാണ കുറികളിലൊക്കെ അമ്മാവന്റെ മക്കൾ എന്തൊക്കെയോ കോറി വരച് കളിക്കുന്നത് കണ്ടു . ചിലതൊക്കെ പിച്ചി ചിന്തി തെങ്ങിന്റെ കടക്കലും കിടന്നു.. ... മനസിലെ ഇഷ്ട്ടം ആദ്യമേ തുറന്ന് പറഞ്ഞ ചേച്ചിയോട് അച്ഛൻ വാശി തീർത്തത് അവളുടെ സമ്മതമില്ലാതെ ഉറപ്പിച്ച കല്യാണം കൊണ്ടായിരുന്നു... അവൾ കരഞ്ഞു പറഞ്ഞപ്പോഴും കാലു പിടിച്ചപ്പോഴും അച്ഛന്റെ വാശി കൂടി ... ഒരിക്കൽ അവൻ വന്ന് പെണ്ണ് ചോദിച്ചതിന് ജാതിയുടെ പേരും പറഞ്ഞ് അച്ഛൻ അവരെ പുച്ഛിച് ഇറക്കി വിടുമ്പോൾ അച്ഛൻ ഓർത്തില്ല സ്വന്തം ചോരയിൽ പിറന്ന മകൾക്കും അതെ വാശി കാണുമെന്ന് .. വീടിന് പുറത്തിറങ്ങാൻ വിലക്കിയതും.. അവളെ മാമന്റെ വീട്ടിൽ മാറ്റി താമസിപ്പിച്ചതും എല്ലാം അവൾ അവനെ മറക്കുമെന്നുള്ള അച്ഛന്റെ പ്രതീക്ഷകളായിരുന്നു.. കോലായിലെ തിണ്ണയിൽ ഇരുന്ന് മനസിലേക്ക് തെളിഞ്ഞു വരുന്ന ആ കഴിഞ്ഞു പോയ നിമിഷങ്ങൾ ഓരോന്നും തള്ളി നീക്കാൻ ഞാൻ ഏറെ പാടുപെട്ടു... സന്ധ്യയായിപ്പോൾ വന്നവരെല്ലാം സമാധാന വാക്കുകളും പറഞ്ഞ് മടങ്ങി പോയി... വീടിന് അടുത്ത അമ്പലത്തിൽ അവന്റെയും അവളുടെയും കല്യാണം നാളെത്തേക്ക് ചീട്ടാക്കിയിട്ടുണ്ടെന്ന് രാത്രി എന്നെ കാണാൻ വന്ന കൂട്ടുക്കാരിൽ ഒരാളിൽ നിന്ന് ഞാൻ അറിഞ്ഞു.. കല്യാണം വിവരം കേട്ട് അച്ഛൻ ഒരു കുറ്റ ബോധത്തോടെ പറഞ്ഞു.. അച്ഛന് തെറ്റ് പറ്റി പോയെന്ന്... അച്ഛൻ വാക്കുകൾ കേട്ട് അകത്തളത്തിൽ നിന്ന് കണ്ണീര് കൊണ്ട് മാത്രം ഉത്തരം പറഞ്ഞ അമ്മയുടെയും മനസ്സ് അലിയുന്നത് ഞാൻ കണ്ടു.. അച്ഛനെയും കഴിപ്പിച് രണ്ട് പിടി ചോറുണ്ട് ഞാൻ നേരത്തെ കിടന്നു.... ഉറങ്ങാൻ കഴിയുന്നില്ല... കണ്ണടക്കുമ്പോൾ മുഴുവൻ ചേച്ചിയുടെ മുഖം മനസ്സിൽ തെളിയുന്നു .. അമ്മ വലിച്ചെറിഞ് പൊട്ടിച്ച ചേച്ചിയുടെ ഫോട്ടോ ആരും കാണാതെ ഞാൻ എന്റെ മുറിയിൽ കൊണ്ട് വെച്ചു.. ഇന്നലെ വരെ ഈ വീടിന്റെ എല്ലാമായിരുന്നവളെ ഇനി നേർക്ക് നേർ കണ്ടാൽ പോലും മിണ്ടാൻ മടിക്കുന്ന തരത്തിൽ ആരുമല്ലതായി തീർന്നെന്ന് എന്നോർത്തപ്പോൾ എന്റെ നെഞ്ച് പിടഞ്ഞു.. എനിക്ക് എന്റെ കണ്ണുനീരിനെ തടഞ്ഞു നിർത്താനായില്ല.. ശബ്ദം അടക്കി പിടിച്ച് ഞാൻ ആ രാത്രി മുഴുവൻ കരഞ്ഞു.... പിറ്റേന്ന് രാവിലെ അച്ഛൻ തന്ന് വിട്ട സ്വർണ്ണ പണ്ടം വിറ്റ് പൈസ ഞാൻ അവർക്ക് കൊണ്ട് കൊടുത്തു. എന്റെ മുന്നിൽ നിന്ന് ഓരോ നോട്ട് എണ്ണിത്തീർക്കുമ്പോഴും പ്രതീക്ഷിക്കാതെ കിട്ടിയ ഒരു സ്വഭാഗ്യത്തിന്റെ തിളക്കമായിരുന്നു ആ കാരണവരുടെ മുഖത്ത്... ശപിച്ചു കൊണ്ട് ആ മുഖത്ത് നോക്കി എനിക്ക് വിളിച്ച് പറയാണമെന്നുണ്ടായിരുന്നു ഇതൊരു മനുഷ്യന്റെ ഒരായുസിന്റെ സമ്പാദ്യമാണെന്ന്... തിരിച്ച് കവലയിൽ ബസ് ഇറങ്ങി ഞാൻ നേരെ വീട്ടിലേക്ക് നടന്നു... ചോദ്യങ്ങളെ ഭയന്നിട്ടവണം എവിടെയും തങ്ങാൻ എന്റെ മനസ് അനുവദിച്ചില്ല .... അമ്പലത്തിന്റെ വഴി എത്തിയപ്പോൾ മനസ്സിൽ ഒരു കല്യാണ മേളത്തിന്റെ താള പെരുപ്പം കേൾക്കുന്ന പോലെ ... വീർപ്പ് മുട്ടലോടെ ഞാൻ വീട്ടിൽ വന്നു കയറി ... ഞാൻ അച്ഛനെ തിരഞ്ഞു... അമ്മയോട് ചോദിച്ചു.... കുറച് നേരം മുൻപ് വരെ ഉമ്മറത് ഇരിക്കുന്നത് കണ്ടെന്ന് അമ്മ പറഞ്ഞു.. ... ഉമ്മറത് ഇല്ല... ഞാൻ വെപ്രാളപ്പെട്ട് തൊടിയിലേക് ഇറങ്ങി ... അവിടെയും ഇല്ല.. അയാൽപ്പകത്തെ വീടുകളിലെ മുറ്റത്തേക്കും ഉമ്മറത്തേക്കും എത്തി നോക്കി. അവിടെയും കണ്ടില്ല .... എന്തോ അരുതാത്തതു സംഭവിച്ചെന്ന് ഒരു തോന്നൽ..... ഞാൻ കവലയിലേക്ക് ഓടി.... ഗോപിയേട്ടന്റെ ചായ പീടികയിൽ ചോദിച്ചു എന്റെ അച്ഛനെ കണ്ടോന്ന്... ഇല്ലാന്ന് മറുപ്പടി പറഞ്ഞ് അവർ പരസ്പരം മുഖത്തേക് നോക്കി... ഇടയിൽ വെച്ച് ആരോ പറഞ്ഞു കുറച്ച് നേരത്തെ അമ്പല കുളത്തിന്റെ വഴി ഇറങ്ങുന്ന കണ്ടെന്ന്..... ശ്വാസം അടക്കി പിടിച്ച് ഞാൻ കുളത്തിന്റെ അടുത്തേക്ക് ഓടി.. . കിതപ്പ് മാറാതെ കുള കടവിലും ആൽത്തറയിലും ഞാൻ പരതി കണ്ടില്ല.... എന്റെ കണ്ണിൽ ഇരുട്ട് കയറുന്ന പോലെ തോന്നി.. ഞാൻ ആ കൽപടവിൽ തളർന്നിരുന്നു...... അമ്പലത്തിന്റെ ഉള്ളിൽ നിന്ന് കേൾക്കുന്ന നാദസ്വരത്തിന്റെയും തകിലിന്റെയും ശബ്ദം എന്നെ പ്രാന്ത് പിടിപ്പിച്ചു... ഒരു വീടിന്റെ എല്ലാ സന്തോഷവും സമാധാനവും കളഞ്ഞു ജീവിക്കാൻ പോയവളോട് എന്തെന്നില്ലാത്ത പ്രതികാരം എനിക്ക് തോന്നി.... എന്റെ ഞരമ്പുകൾ വലിഞ്ഞു മുറുകി.. രണ്ടും കൽപ്പിച്ചു ഞാൻ അമ്പലത്തിന്റെ ഉള്ളിലേക് നടന്നു... ഞാൻ മുന്നിൽ കണ്ട ആളുകളെ ഒന്നൊന്നായി തള്ളി മാറ്റി... വിയർത്തോലിച്ചു നടന്ന് വരുന്ന എന്നെ പലരും ശ്രദ്ധിച്ചു.. പെട്ടന്ന് എന്റെ കണ്ണുകൾ എവിടെയായോ തടഞ്ഞു... അച്ഛൻ.....!!!! അതെ... അവളെയും അവനെയും ആശിർവദിചു കൊണ്ട് അച്ഛൻ നിറഞ്ഞ കണ്ണുകളോടെ നിൽക്കുന്നു.... സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ പതിയെ നിറഞ്ഞൊഴുക്കി.... നഷ്ടപ്പെട്ടതെല്ലാം എനിക്ക് തിരിച്ചു കിട്ടിയിരിക്കുന്നു... പരിഹസിച്ചവരോടും പുച്ഛിച്ചവർക്കും മുന്നിൽ മുഖമുയർത്തി നടക്കാൻ ആദ്യമേ അച്ഛന്റെ ഈ ക്ഷമ മതിയാകുമായിരുന്നു.. മുപ്പത് പവൻ സ്ത്രീധനം ചോദിച് കല്യാണം ഉറപ്പിച്ചവനെക്കാൾ ഒരു തുണ്ട് പൊന്നില്ലാതെ സ്നേഹിച്ച പെണ്ണിനെ സ്വന്തമാക്കാൻ കാണിച്ച മനസ്സിന്റെ പത്തരമാറ്റ് തിളക്കം അച്ഛന്റെ അരികിൽ നിന്നിരുന്ന അവന്റെ മുഖത്തെ പുഞ്ചിരിക്ക് ഉണ്ടായിരുന്നു കണ്ണുകൾ തുടച് ഞാൻ ആളുകൾക്ക് ഇടയിലേക് മറഞ്ഞു നിന്നു... മേളങ്ങൾ മുറുകി അവളുടെ നെറുകയിൽ സിന്ധൂരം ചേർന്നു...... വീഴാൻ പോയ കണ്ണുനീർ തുടച്ചു കൊണ്ട് അച്ഛൻ അവരെ ചേർത്ത് പിടിച്ചു... എല്ലാം മിഴി വെട്ടാതെ ഞാൻ നോക്കി നിന്നു.. ഞാൻ വേഗത്തിൽ കവലയിലെ ഭാസ്കേരട്ടന്റെ പിടികയിലേക്ക് നടന്നു.. പൊതി കെട്ടി കൊണ്ടിരിക്കുന്ന ഭാസ്കേരട്ടനോട് ഞാൻ തിടുക്കത്തിൽ പറഞ്ഞു.. ഭാസ്കരേട്ട ഒരു സദ്യക്ക് ഉള്ള പച്ചക്കറി വേണം.. പച്ചക്കറിയും വാങ്ങി വെപ്രാളപ്പെട്ട് ഞാൻ വീട്ടിലേക് ഓടി.. വീട്ടിൽ എത്തി കാര്യങ്ങൾ പറഞ്ഞ് അമ്മയെ എടുത്ത് രണ്ട് വട്ടം കറക്കി.. കൈയിലെ പച്ചക്കറികൾ ഞാൻ അമ്മയെ ഏൽപ്പിച്ചു... എന്നിട്ട് ഒരു ഉഗ്രൻ സദ്യ ഉണ്ടാക്കാൻ പറഞ്ഞു.. ഇലയിൽ വിളമ്പാനായി തൊടിയിൽ നിൽക്കുന്ന പാതി പഴുത്ത ഞാലി പൂവന്റെ കുല വെട്ടി ഞാൻ മടങ്ങി വരുമ്പോൾ... അമ്മ ഇന്നലെ കത്തിച്ച അവളുടെ തുണികൾ മണ്ണിട്ട് മൂടാനും ഞാൻ മറന്നില്ല... #✍️ വട്ടെഴുത്തുകൾ #💞 പ്രണയകഥകൾ #📔 കഥ
ചടങ്ങിനു വേണ്ടി കത്തിച്ചു വെച്ച നിലവിളക്കിനു മുന്നിൽ പുല്ലു പായ നിവർത്തി ഇടുന്നതിനിടയിൽ ദേവയാനി കേൾക്കാനായി അനന്തുവിന്റെ മുത്തശ്ശി ചോദിച്ചു. പ്രസവികാത്ത പെണ്ണുങ്ങൾ ഇങ്ങനത്തെ ചടങ്ങിന് ഒന്നും പങ്കെടുക്കരുതെന്ന് അറിഞ്ഞുടെ ദേവയാനിക് ...?? ചടങ്ങിന്റെ സമയത്ത് മച്ചിയായ ഒരു പെണുണ്ടായാൽ പ്രസവം തന്നെ നടന്നുവെന്ന് വരില്ല... ഞങ്ങൾക്ക് ഞങ്ങളുടെ മകന്റെ കുട്ടിയാ വലുത് ദേവയാനി പറ്റിയാൽ കുറച്ച് നേരത്തേക്കു അവിടെ നിന്ന് ഒന്ന് മാറി നിന്നോള്ളൂ... ചടങ്ങിനായി എത്തിയ എല്ലാവർക്കും മുന്നിൽ വെച്ച് അത് കേട്ടപ്പോ മറിച്ചൊന്നും പറയാനാവാതെ ദേവയാനി തിടുക്കത്തിൽ നിറഞ്ഞ നിറഞ്ഞകണ്ണുകളുമായി മുറിയിൽ കയറി വാതിലടച്ചു..... മാളുവിനെ പ്രസവത്തിനായി കൊണ്ട് പോകുന്ന ദിവസമാണ് ഇന്ന് .. ഈ നാടിനെക്കാളും ഏറെ സൗകര്യം അവരുടെ അവിടെ ആയത് കൊണ്ട് പ്രസവം അവിടെ മതിയെന്ന് അനന്തുവിന്റെ വീട്ടുക്കാർ നിർബന്ധിച്ചു പറഞ്ഞപ്പോൾ ... മാളുവിന്റെ അച്ഛനും അത് സമ്മതിക്കുകയായിരുന്നു... ഒരു ഇരുപത് വർഷങ്ങൾ മുൻപ് വേണുവേട്ടൻ എന്നെ പെണ്ണ് കാണാനായി വരുമ്പോൾ .. വേണുവേട്ടന്റെ അരികിൽ നിന്ന് മാറാതെ നിൽക്കുന്ന ഒരു മൂന്ന് വയസുകാരിയെ ഞാൻ ശ്രദ്ധിച്ചിരുന്നു... ആരും കാണാതെ അവളെ ഞാൻ എന്റെ അടുത്തേക്ക് വിളിച്ചു.. മടിച് മടിച് അവൾ അടുത്തേക്ക് വരുമ്പോ.. നാണം കൊണ്ട് അവളുടെ കുഞ്ഞു കവിളുകൾ തുടുത്തിരുന്നു.. ആ കവിളുകളിലെ നുണകുഴി തലോടി കൊണ്ട് ഞാൻ അവളോട് പേര് ചോദിക്കാനായി തുടങ്ങുമ്പോഴേക്കും എനിക്ക് അടുത്ത് നിന്നിരുന്ന എന്റെ അമ്മ അവളെ നോക്കി കൊണ്ട് എന്നോട് പറഞ്ഞു.. ഇത് വേണുവിന്റെ ചേട്ടന്റെ മകളാണ് മോളെ .. .!! അമ്മ ഇല്ലാത്ത കുട്ടിയത്രേ... കണ്ടില്ലേ കുട്ടിയുടെ മുടി നേരെയൊന്ന് ചീവുക പോലും ചെയ്യാതെ കെട്ടി കൊടുത്തേക്കുന്നത് ... എത്രയൊക്കെ ആയാലും പെൺകുട്ടികൾക്ക് അമ്മയുടെ സ്ഥാനത്ത്‌ അമ്മ തന്നെ വേണമെന്ന് പണ്ടുള്ളവർ പറയാറുള്ളത് എത്ര സത്യമാ... അവളുടെ വിധിയെ പഴിച്ചു കൊണ്ട് എന്റെ അമ്മ പറഞ്ഞ ആ ദയനീയമായ വാക്കുകളൊന്നും തിരിച്ചറിവിന്റെ കാലമെത്തിയിട്ടില്ലാത്ത അവളുടെ കുഞ്ഞു മുഖത്തെ ആ നിഷ്കളങ്കമായ പുഞ്ചിരിയെ മായ്‌ച്ചിരുന്നില്ല.. സഹതാപത്തിന്റെ കണ്ണുകളോടെ ഞാൻ അവളോട് താഴ്ന്ന സ്വരത്തിൽ ചോദിച്ചു ... എന്താ മോളുന്റെ പേര്.... മാളു... ആ പേര് ഒരു വിധത്തിൽ എന്നോട് അവൾ പറഞ്ഞൊപ്പിച്ചു .. ഞാൻ കൈ കൊണ്ട് കോതി ഒതുക്കി അവളുടെ മുടി അഴിച്ചു കെട്ടി കൊടുത്തപ്പോ പകരമായി എന്റെ കവിളത്ത്‌ ഒരു ഉമ്മ തന്നു കൊണ്ട് അവൾ വേണുവേട്ടന്റെ അരികിലേക്ക് ഓടി.... വേണുവേട്ടൻ അവളെ എടുത്ത് മടിയിൽ വെക്കുന്നതിന്റെ ഇടയിൽ എന്നെ നോക്കി പതിയെയൊന്നു പുഞ്ചിരിച്ചു... ആ പുഞ്ചിരിയുടെ സമ്മതത്തിലായിരുന്നു ഞാൻ വേണുവേട്ടന്റെ ജീവിതത്തിലേക്ക് കടന്നു ചെല്ലുന്നത്... ആദ്യത്തെ രാത്രി തന്നെ വേണുവേട്ടൻ എന്നിൽ നിന്ന് വാങ്ങിയ വാക്കാണ് നാളെ നമുക്ക് ഒരു കുഞ്ഞുണ്ടായാലും മാളുവിന് കൂടി നീ ഒരു അമ്മയാവണം എന്നുള്ളത്... നിറഞ്ഞ മനസോടെ ഞാൻ അത് സമ്മതിച്ചപ്പോഴും പിന്നീടുള്ള ജീവിതത്തിൽ അവൾക്കൊരു അമ്മയാകേണ്ടി വന്നപ്പോഴും... ഒരിക്കൽ പോലും മാളുനെ കൊണ്ട് ഞാൻ എന്നെ അമ്മ എന്ന് വിളിപ്പിച്ചിട്ടില്ല ... ഒരു പക്ഷേ അവൾ എന്നെ അങ്ങനെ വിളിച്ചു തുടങ്ങിയാൽ .. ഒരിക്കൽ അവൾക്ക് ജീവൻ പകർത്തു നൽകി അവളെ ഒന്ന് തലോലിക്കാനുള്ള ഭാഗ്യം പോലും കിട്ടാതെ എന്നേക്കുമായി ഈ ലോകത്തോട് വിട പറയേണ്ടി വന്ന അവളുടെ അമ്മ അവൾക്ക് ആരുമല്ലാതായി മാറുമെന്ന് എനിക്ക് തോന്നി... എനിക്കും വേണുവേട്ടനും സ്വന്തമായി ഒരു കുഞ്ഞ് എന്നാ മോഹം വൈകുമ്പോഴും പ്രാർത്ഥനയും വഴിപാടുകളുമായി എന്നെക്കാൾ തിടുക്കം വേണുവേട്ടനായിരുന്നു.. ഒരിക്കലും ഒരു കുഞ്ഞിന് ജന്മം നൽകാൻ വേണുവേട്ടന് കഴിയില്ല എന്ന് ഡോക്ടർമാർ വിധി എഴുതിയപ്പോ ആ തീരാ ദുഃഖത്തിൽ ഞങ്ങൾ ആശ്വസിച്ചത് ഈ വീടിന് മകളായി മാളു ഉണ്ടല്ലോ എന്നോർത്താണ്... പകലുകളിലെ അവളുടെ കുസൃതികൾക്കും കൊഞ്ചലിനും വിരാമമിടുന്ന ഓരോ രാത്രികളിലും അവളെ ഞാൻ മാറോടണച്ചു ഉറക്കുമ്പോഴും.. എന്റെ വയറ്റിൽ തുടിക്കാതെ പോയ ജീവനായി മാറുകയായിരുന്നു അവൾ... എന്റെ വിരൽ തുമ്പിൽ ചേർന്ന് കൊണ്ട് അവൾ എനിക്ക് ഒപ്പം എന്റെ വീട്ടിൽ വരുമ്പോഴെല്ലാം എന്റെ വീട് അവളുടെ അമ്മ വീടായി മാറുമായിരുന്നു.. .. എന്റെ അച്ഛനും അമ്മയും അവൾക്ക് മുത്തശ്ശനും മുത്തശ്ശിയുമായി..എന്റെ കുഞ്ഞനിയൻ അവൾക്ക് മാമനായി.. എന്റെ അച്ഛൻ ഇവിടെ വരുമ്പോ കൊണ്ട് വരാറുള്ള പലഹാര പൊതികൾ അവളുടെ ഇഷ്ടത്തിന് വേണ്ടി മാത്രമുള്ളതായി... ഓണമായാലും വിഷു ആയാലും കാവിലെ ഉത്സവമായാലും ഈ വീടിന്റെയും ഞങ്ങളുടെയും എല്ലാ ആഘോഷങ്ങളും സന്തോഷങ്ങളും എന്റെ മാളുവിന് വേണ്ടി മാത്രമായിരുന്നു.. എപ്പോഴും എനിക്ക് അവളോടുള്ള സ്നേഹവും കരുതലും കാണുമ്പോ മാളുവിന്റെ അച്ഛൻ വീടിനകത്തെ അവളുടെ അമ്മയുടെ ഫോട്ടോക്ക് മുന്നിൽ നിറഞ്ഞ കണ്ണുകളോടെ നിൽക്കുന്നത് ഞാൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്... അവളുടെ ചില കുറുമ്പിനായി ഞാൻ അവളെ ശാസിക്കുമ്പോഴും.. ഇടക്കിടക്കൊക്കെ എനിക്ക് ഈർക്കിലി എടുക്കേണ്ടി വരുമ്പോഴും അർഹതയില്ലാത്തതാണ് ഞാൻ ചെയ്യുന്നതെന്ന് തോന്നിപ്പിക്കുന്ന ഒരു നോട്ടം പോലും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് എനിക്ക് ഉണ്ടായിട്ടില്ല.... പണ്ടൊരിക്കൽ ഒരത്യാവശ്യത്തിനായി എനിക്ക് രണ്ട് ദിവസം വീട്ടിലേക്ക് പോകേണ്ടി വന്നപ്പോ ഞാൻ തിരിച്ചു മടങ്ങും മുൻപേ എന്നെ അന്വേഷിച്ചു പരിഭ്രാന്തിയോടെ വേണുവേട്ടൻ എന്റെ വീട്ടിൽ എത്തിയിരുന്നു.. ഇന്നലെ മാളു സ്കൂൾ വിട്ട് വന്നതിന് ശേഷം ആരോടും മിണ്ടാതെ കതകടച്ചു മുറിയിൽ ഇരിപ്പാണെന്ന് എന്നോട് വേണുവേട്ടൻ ഇടറുന്ന സ്വരത്തോടെയാണ് പറഞ്ഞു നിർത്തിയത്.. സ്വതവേ പിടിവാശികളും പരിഭവങ്ങളും ഇല്ലാത്തെ കുട്ടിയാണവൾ. വേണുവേട്ടനും ചേട്ടനും നിശബ്ദതയുടെ കാരണം അവളോട് മാറി മാറി പല വട്ടം ചോദിച്ചിട്ടും അവൾ കരയുകയല്ലാതെ മറുപടി ഒന്നും പറഞ്ഞില്ലെന്ന് കൂടി കേട്ടപ്പോ... എന്റെ നെഞ്ചിടിപ്പിന്റെ ആഴം കൂടിയിരുന്നു.. ഉടുത്ത സാരിപോലും മാറാതെ ഓടി കിതച് അവൾക്ക് അരികിൽ എത്തുമ്പോൾ... കരഞ്ഞു കലങ്ങിയ കണ്ണുകൾ കൊണ്ട് അവൾ എന്നെ ഒന്ന് നോക്കി... എന്നിട്ടവൾ എന്നെ വല്ലാതെ അങ്ങ് കെട്ടി പിടിച്ചു... അവളുടെ അലസമായി കിടന്നിരുന്ന മുടിയിഴകൾ തഴുകി കൊണ്ട് ഞാൻ ചോദിച്ചു... എന്താ എന്റെ മാളുവിന് പറ്റിയെ... ? വാതിലിന് അരികിൽ കാര്യം എന്താണെന്ന് അറിയാനായി കാത്തു നിൽക്കുന്ന വേണുവേട്ടനെ നോക്കി കൊണ്ട് ഇടറുന്ന സ്വരത്തോടെ അവൾ എന്റെ കാതിൽ പറഞ്ഞു ചെറിയച്ചനോട് അപ്പുറത്തേക്കു ഒന്ന് പോകാൻ പറയുമോ മേമ്മ.. വേണുവേട്ടനോട് ഒന്ന് അപ്പുറത്തേക്ക് മാറി നില്ക്കാൻ പറഞ്ഞ് ഞാൻ വാതിൽ അടച്ചു .. ഞാൻ അവളെ വീണ്ടും നിർബന്ധിച്ചപ്പോൾ ആരോടും പറയില്ല എന്ന് എന്നെ കൊണ്ട് സത്യം ഇടിപ്പിച്ചു അവൾ പറഞ്ഞു തുടങ്ങി കഴിഞ്ഞ ദിവസം സ്കൂളിൽ വെച്ച് അരുതാത്തത് എന്തോ തന്നിൽ സംഭവിച്ചെന്നും എനിക്ക് എന്തോ വലിയ അസുഖം വരുന്നുണ്ടന്നും പറഞ്ഞു കൊണ്ട് അവൾ വിതുമ്പി കരയാൻ തുടങ്ങി .. പതിയെ നടന്ന കാര്യങ്ങളോടെ ഓരോന്നായി അവൾ എന്നോട് പറഞ്ഞു നിർത്തുമ്പോ ... ഒന്നും മിണ്ടാൻ പോലും കഴിയാതെ അത്രയും സന്തോഷം കൊണ്ട് ഞാൻ അവളെ ചേർത്ത് നിർത്തി. എന്നിട്ട് നെറ്റിയിൽ ഒരുമ്മ വെച്ച് കൊണ്ട് ഞാൻ അവളോട് പറഞ്ഞു... എന്റെ മാളുസേ.. നീ ഞങ്ങളെയൊക്കെ പേടിപ്പിച്ചു കളഞ്ഞല്ലോ എന്റെ കുട്ടി... അതെ മോള് കണ്ട കാര്യങ്ങളൊക്കെ ഒരു പ്രായം എത്തുമ്പോ എല്ല പെണുങ്ങൾക്കും ഉണ്ടാകുന്നത് തന്നെയാ.... എന്റെ മാളൂസ് വലിയ പെണ്ണായി അതാ അങ്ങനെ ഒക്കെ ഉണ്ടായത് .. ഞാൻ പറഞ്ഞത് മഴുവനായി മനസ്സിലാവാതെ ഇരുന്നിരുന്ന അവളുടെ അരികിൽ നിന്ന് ഞാൻ വാതിൽ തുറന്ന് വേണുവേട്ടന്റെ അടുത്തേക്ക് ഓടി... കിതപ്പിന്റെ ആക്കം കുറച്ചു കൊണ്ട് ഞാൻ വേണുവേട്ടനോട് പറഞ്ഞു... ന്റെ വേണുവേട്ടാ....!!!! പേടിക്കയല്ല സന്തോഷിക്കയാ വേണ്ടത്.വേണുവേട്ടൻ പോയി കുറച്ച് മധുര പലഹാരം വാങ്ങിച്ചിട്ടു വാ... നോക്കുമ്പോ മാളുവിന്റെ മുഖത്ത് കണ്ട അതെ അന്താളിപ്പ് തന്നെയായിരുന്നു.. 40 കഴിഞ്ഞ വേണുവേട്ടന്റെ മുഖത്തും... ഓ...... വേണുവേട്ടാ നമ്മുടെ മാളു വയസ്സ് അറിച്ചതാണ് .. പാവം കണ്ട ലക്ഷണങ്ങൾ ഒക്കെ അസുഖമാണെന്നും വിചാരിച്ചു എന്റെ കുട്ടി കുറെ പേടിച്ചു... ഞാൻ പറഞ്ഞു നിർത്തും മുൻപേ വേണുവേട്ടൻ അവളെ കാണാനായി അവൾ ഇരുന്നിരുന്ന മുറിയുടെ അടുത്തേക്ക് ഓടി... അന്ന് വരെ ഇല്ലാത്ത നാണത്തോടെ അവൾ വേണുവേട്ടനെ കണ്ട് എണീറ്റ് നിന്നപ്പോഴേക്കും.. അവിടേക്ക് മാളുവിന്റെ അച്ഛനും വന്നിരുന്നു... ഒരു നിറഞ്ഞ പുഞ്ചിരിയോടെ അദ്ദേഹം എന്നെ ഒന്ന് നോക്കി... തുടർന്ന് അടുത്ത ബന്ധുക്കളെ വിളിച്ച് സദ്യ ഒരുക്കിയതും മഞ്ഞൾ തൊടിച് അവളെ വീടിന്റെ ഒരു ഭാഗത്ത് ഇരുത്തിയതും ഞാൻ തന്നെയായിരുന്നു... എനിക്ക് എന്റെ അമ്മ തന്ന പാലക്ക മാലക്കൊപ്പം പണ്ടൊരിക്കൽ അവൾ എന്നോട് കെഞ്ചി കരഞ്ഞ മൂക്കുത്തി എന്നാ മോഹവും അവൾക്കായി ഞാൻ അന്ന് സാധിപ്പിച്ചു കൊടുത്തു ... വർഷങ്ങൾ പിന്നെയും പിന്നിട്ടു കൗമാരവും കഴിഞ്ഞവൾ യൗവനത്തിൽ എത്തിയ നിമിഷങ്ങളിൽ കൂടെ പഠിച്ചിരുന്ന അനന്തുവിനോട് മനസ്സിൽ തോന്നിയ പ്രണയം അവൾ പറഞ്ഞ് ഞാൻ അറിയുമ്പോഴേക്കും.. ആ ബന്ധത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ആവാത്ത അത്രയും ആഴത്തിലേക്കു അവർ അടുത്ത് കഴിഞ്ഞിരുന്നു.. ആദ്യമൊക്കെ വേണുവേട്ടൻ അടക്കം എല്ലാവരും അതിനെ എതിർത്തു. ഈ വീടിന് ഒരു ചീത്ത പേരില്ലാതെ.. എല്ലാവരോടും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി അവരെ എനിക്ക് തന്നെ ഒന്നിപ്പിക്കേണ്ടി വന്നു അല്ലെങ്കിൽ ഒരുപക്ഷേ എനിക്കെന്റെ മാളുവിനെ എന്നന്നേക്കുമായി നഷ്ടമായനെ ... ഇന്നും നിറം മങ്ങാത്ത ഓർമ്മകളുടെ ലോകത്ത് നിന്നും ദേവയാനി ഉണർണത്.. വാതിൽ മുട്ടിയുള്ള മാളുവിന്റെ വിളി കേട്ടുകൊണ്ടാണ്... കണ്ണുകൾ തുടച്ചു ഞാൻ വാതിൽ തുറന്നു. കരഞ്ഞു തളർന്ന എന്റെ മുഖത്ത് നോക്കി കൊണ്ട് അവൾ ചോദിച്ചു... എന്താ മേമ്മ ഇവിടെ നിൽകുന്നേ.... മറുപടി ഒന്നും പറയാൻ അറിയാത്ത ആ നിമിഷം അവൾക്കു മുന്നിൽ തലകുനിച്ചു നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളു... എന്റെ മൗനം കണ്ട് അവൾ ബലമായി എന്റെ കൈയിൽ പിടിച്ചു കൊണ്ട് സദസ്സിലേക്ക് നടന്നു... അവിടെ കൂടി നിന്ന എല്ലാവർക്കും മുന്നിൽ വെച്ച് എന്നെ ചേർത്ത് പിടിച്ചു കൊണ്ട് അവൾ പറഞ്ഞു... ഈ ഒരു അമ്മയുടെ ശാപം കൊണ്ട് എനിക്ക് ഒരു കുഞ്ഞിന്റെ അമ്മയാകാൻ കഴിയില്ലെന്ന് വിശ്വസിക്കുന്നവരോടായി എനിക്ക് ഒന്നും പറയാനില്ല.... ഇന്നുവരെ എനിക്ക് കിട്ടിയ എല്ലാ സൗഭാഗ്യങ്ങൾക്കും അപ്പുറം ഒരു നഷ്ടമായി ഞാൻ ഇന്നും മനസ്സിൽ സൂക്ഷിക്കുന്ന ഒന്നേ ഉള്ളു... ഒരു ജന്മം കൊണ്ട് ഈ അമ്മയുടെ വയറ്റിൽ പിറക്കാനുള്ള ഭാഗ്യം എനിക്ക് കിട്ടാതെ പോയല്ലോ എന്ന്... അവളുടെ ഈ വാക്കുകൾക്കൊപ്പം നിശബ്ദമായി തീർന്ന സദസ്സിന് മുന്നിൽ വെച്ച് ഒരു തുണ്ട് വെറ്റില ചീന്തിൽ എനിക്ക് അവൾ ദക്ഷിണ നീട്ടി എന്റെ കാൽക്കൽ കുമ്പിട്ടപ്പോ സന്തോഷം കൊണ്ട് നിറഞ്ഞ എന്റെ കണ്ണുകൾ അവൾ പുഞ്ചിരിച്ചു കൊണ്ട് തുടച്ചു .. എന്നിട്ട് ഓരോരുത്തരോടായി യാത്ര പറഞ്ഞു കൊണ്ട് വീടിന്റെ പടികൾ ഇറങ്ങി.... മോഹിച്ച ഒരുകാലത്ത് ഒരു കുഞ്ഞിനെ നൽകാൻ മറന്നു പോയ ദൈവങ്ങളോട് ഒരു പരിഭവങ്ങളോ പരാതികളോ ഇല്ലാതെ ഇന്നൊരു മുത്തശ്ശിയാകാനുള്ള കാത്തിരിപ്പിലും പ്രാർത്ഥനയിലുമാണ് ദേവയാനി.... #📔 കഥ #💞 പ്രണയകഥകൾ #✍️ വട്ടെഴുത്തുകൾ
തെറ്റ് എന്റേതാണ്.... സമ്മതിച്ചു... ഇനിയിപ്പോ ഞാൻ എന്ത് ചെയ്യണം???അവൻ പരിഹാസം നിറഞ്ഞ ചിരിയോടെ ചോദിച്ചു.... "താൻ പറഞ്ഞതൊക്കെ തിരിച്ചെടുക്കണം... പറ്റുവോ ???"യാതൊരു കൂസലും ഇല്ലാത്ത അവളുടെ മറുചോദ്യം അവൻ ഒരുനിമിഷം നിശബ്ദൻ ആയി നിന്നു.. "അതിനി നടപ്പില്ലല്ലോ...." "എന്നാൽ ഞാൻ പോകുന്നു ... വേറൊന്നും എനിക്ക് വേണ്ട..." ഉറച്ച കാൽവയ്പ്പുകളോടെ ഇറങ്ങി പോകുന്ന അവളെ അവൻ പുശ്ചത്തോടെ നോക്കി.... സിറ്റിയിലെ അത്യാവശ്യം തിരക്കുള്ള ടെക്സ്റ്റയിൽ ഷോപ്പ്... തിരക്കുള്ള സമയം..... കാഴ്ചയിലും വസ്ത്രധാരണത്തിലും ആഡ്യത്വം വിളിച്ചോതുന്ന കസ്റ്റമേഴ്സ്..... ഡ്രസുകൾ സെലക്ട്‌ ചെയ്യുന്നതിനിടയിൽ സെയിൽസ്മാനോട് തർക്കിക്കുന്നത് കണ്ടാണ് ഷോപ്പിന്റെ ഓണർ ആയ അവൻ ആ പെൺകുട്ടിയോട് ദേഷ്യപ്പെട്ടു സംസാരിച്ചത്.... നിറം മങ്ങിയ ഒരു കോട്ടൺ ചുരിദാർ ആണ് വേഷം....അവൾ തിരിച്ചു പറഞ്ഞപ്പോൾ ഇഷ്ടമായില്ല.... പുശ്ചിച്ചു സംസാരിച്ചു... അങ്ങനെ എങ്കിലും ഒന്ന് മിണ്ടാതിരിക്കട്ടെ എന്ന് കരുതി.... പിന്നീട് ആണ് മനസിലായത് സെയിൽസ്മാൻന്റെ ഭാഗത്തു ആയിരുന്നു മിസ്റ്റേക്ക് എന്ന്.... ആരുടെയും മുന്നിൽ താൻ അത്ര താഴ്ന്ന് കൊടുക്കാറില്ല... അതിപ്പോ സ്വന്തം തെറ്റാണെങ്കിൽ പോലും.... തെറ്റ് സമ്മതിച്ചു എന്ന് പറഞ്ഞത് തന്നെ പരിഹാസച്ചുവയോടെ ആയിരുന്നു .... അതിനു അവൾ തന്നെ തിരിച്ചു പരിഹസിച്ചു ഇറങ്ങി പോയി... ഒരാഴ്ച കഴിഞ്ഞു കാർ ചെറിയൊരു ആക്‌സിഡന്റിൽ ഇൻഷുറൻസ് ക്ലെമിനായി വർക്ക്‌ ഷോപ്പിൽ കയറ്റിയത് കൊണ്ട് യാത്ര ട്രെയിനിൽ ആക്കേണ്ടി വന്നു... അങ്ങിനെ ആണ് വീണ്ടും അവളെ കാണുന്നത്.... മുഖത്തേക്ക് നോക്കാൻ ഒരു ജാള്യത തോന്നി..... പെട്ടന്ന് എന്നെ കണ്ടു... ചെറിയൊരു പുഞ്ചിരി നൽകി.... ഞാനും ഒരു ചമ്മലോടെ ചിരിച്ചു.... അധികം മോടിയൊന്നുമില്ലാത്ത വേഷവിധാനം... മിതമായ മെയ്ക്കപ്പ്.....എന്നിട്ടും വളരെ സുന്ദരി.... സാദാ പ്രസ്സന്നമായ മുഖഭാവം... ചുണ്ടിലെപ്പോഴും മായാതെ ഒരു ചെറു പുഞ്ചിരി..... കാണുമ്പോൾ തന്നെ എന്തോ ഒരു പോസിറ്റീവ് എനർജി സ്പ്രെഡ് ചെയ്യുന്ന ഫീലിംഗ്..... തന്നെ സൂക്ഷിച്ചു നോക്കുന്നത് കണ്ടിട്ടാവണം ഇങ്ങോട്ട് വന്നു സംസാരിച്ചു തുടങ്ങിയത്..... "ഹായ്... എന്തൊക്കെയുണ്ട്......" "മമ്..... അങ്ങനെ പോകുന്നു " ചെറിയ വിശേഷങ്ങൾ ചോദിച്ചു കൂട്ടത്തിൽ പറഞ്ഞു.... "വില കൂടി ഡ്രസ്സ്‌ ഉപയോഗിച്ചാൽ മാത്രമേ നമ്മെ ബഹുമാനിക്കു എന്നുണ്ടോ.... എന്റെ ഡ്രസ്സ്‌ ന്റെ വില നോക്കി എന്നെ ബഹുമാനിക്കുന്നവരുടെ ബഹുമാനം എനിക്ക് വേണ്ട...." "നിങ്ങളെ പോലുള്ളവരാണ് സാധരണക്കാർക്ക് ഇവിടെ ജീവിക്കാൻ ബുദ്ധിമുട്ടുണ്ടാകുന്നത്... നമുക്ക് ഇഷ്ടം ഉണ്ടെങ്കിൽ... ആവശ്യം ആണെങ്കിൽ വാങ്ങാം .... അല്ലാതെ സ്റ്റാറ്റസ് കൂട്ടാൻ വേണ്ടി ഓരോന്ന് വാങ്ങി കൂട്ടുന്നത് എന്തിനാണ്...?." മറുപടി ഒന്നും പറയാനില്ലായിരുന്നു... "ഞങ്ങൾക്കും ജീവിക്കേണ്ടേ???"അങ്ങിനെ പറഞ്ഞു ഒഴിഞ്ഞു.... പിന്നെ ദിവസവും അവളെ കാണാറുണ്ട്... അതേ ട്രെയിനിൽ... ഒന്ന് ചിരിക്കും....എന്തോ ഒരു ബഹുമാനം ഒക്കെ തോന്നി പിന്നീട് അവളോട്...പിന്നെ പരിചയപെട്ടു....... "ഐ സ്പെഷ്യലിസ്റ്റ് ആണ്........മെഡിക്കൽ കോളേജിൽ വർക്ക്‌ ചെയ്യുന്നു..." പിന്നീട് ഏകദേശം ഒരു മണിക്കൂറോളം നീളുന്ന യാത്രകളിൽ വിരസത ഒഴിവായത് അവളുടെ യാത്രാവിവരണങ്ങളിലൂടെയാണ് ...ഒരു കേൾവിക്കാരൻ മാത്രമാണ് ഞാൻ.... കാടും മലയും പുഴയും താണ്ടി ഇന്ത്യയിലെ വിവിധ ഗ്രാമാന്തരങ്ങളിലൂടെയുള്ള യാത്രകളുടെ വിശേഷങ്ങൾ....കൂടുതലും സാധാരണക്കാരായ ആളുകളുടെ ജീവിതം തൊട്ടറിഞ്ഞുള്ള യാത്രകൾ... ഒരു ചാരിറ്റിറ്റബിൾ ട്രസ്റ്റ്‌നു വേണ്ടി വർക്ക്‌ ചെയ്യുന്നത് കൊണ്ട് അതിന്റെ ഭാഗമായുള്ള ഫ്രീ ഐ ചെക്ക്അപ്പ്‌ ക്യാമ്പിന് വേണ്ടിയുള്ള യാത്രകൾ.....ശമ്പളം ഇല്ലാതെയുള്ള ജോലികൾ .....ഓർഫനെജിലെ താമസം... രാജ്യത്തിലെ വിവിധ ഗ്രാമങ്ങൾ, ആചാരങ്ങൾ, ഉത്സവങ്ങൾ ഇതൊക്ക അടുത്തറിയാനുള്ള യാത്രകൾ ആണ് അധികവും നടത്തിയിട്ടുള്ളത് ....... അവൻ അത്ഭുതത്തോടെ എല്ലാം കേട്ടിരിക്കും...ഒരു പെൺകുട്ടി തനിച്ചും അല്ലാതെയും ഇത്രയും ദൂരയാത്രകൾ.... അവളുടെ സംസാരത്തിൽ ഞാൻ പലതും ഓർത്തു.....ഞാൻ എന്നിലേക്ക് തന്നെ ഒരു ഓട്ടപ്രദിക്ഷണം നടത്തി... ലാഭത്തിന്റെയും നഷ്ടത്തിന്റെയും അവസാനിക്കാത്ത കണക്കെടുപ്പുകൾക്കിടയിൽ പണത്തിനു പിന്നാലെ ഉള്ള എന്റെ പാച്ചിലുകൾക്കിടയിൽ എനിക്കു നഷ്മായ സന്തോഷവും സമാധാനവും .....എന്നോ മറന്നു പോയ ആ പഴയ ഞാൻ....... ബാല്യത്തിലെവിടെയോ മറന്നു വച്ച പുഞ്ചിരി......ഇതെല്ലാം അവളിൽ കണ്ടു..... വരുമാനം കൂടുന്നതിനനുസരിച്ചു ജീവിത നിലവാരം കൂട്ടാൻ വെമ്പൽ കൊള്ളുമ്പോൾ പിന്നെയും സമ്പാദ്യത്തിന് വേണ്ടി നെട്ടോട്ടമോടുമ്പോൾ ഞാൻ മറക്കുന്നത് ജീവിക്കാൻ തന്നെയാണ്.... നഷ്ടപെടുന്നത് എന്റെ നല്ല നിമിഷങ്ങൾ ആണ് .... സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള സാഹചര്യങ്ങൾ ആണ്..... ചുറ്റുമുള്ളവരെ ഒന്ന് ചേർത്തു പിടിക്കാനാണ്.... സാധാരണക്കാരുടെ ജീവിതം ഇതുവരെ കാണാൻ ശ്രമിച്ചിട്ടില്ല......അവരോടൊത്തു സമയം ചിലവഴിക്കാൻ താല്പര്യപ്പെട്ടിട്ടില്ല... കുട്ടിക്കാലത്തെ സമ്പത്തിന്റ ഏതാണ്ട് ഇരട്ടി ഇന്നുണ്ട്... എന്നാൽ അന്ന് അനുഭവിച്ചിരുന്ന സന്തോഷമോ സമാധാനമോ ഇന്നില്ല...... പണത്തിനു പിറകെയുള്ള പാച്ചിലിനിടയിൽ വീണുകിടക്കുന്നവരെ ഒന്ന് തിരിഞ്ഞു നോക്കാനോ അവരുടെ വിഷമങ്ങൾ അറിയാനോ ഒരു കൈത്താങ്ങാവാനോ ശ്രമിച്ചിട്ടില്ല .....ചുറ്റുമുള്ളവരിലും വേണ്ടപ്പെട്ടവരിലുമൊക്കെ നിസ്സഹായതയും സഹായഭ്യർഥനയും നിറഞ്ഞ കണ്ണുകൾ കണ്ടിട്ടുണ്ട്.... പക്ഷെ കണ്ടില്ലെന്നു നടിച്ചതാണ്... കാറു പണികഴിഞ്ഞു കിട്ടിയിട്ടും യാത്ര ട്രെയിനിൽ തന്നെയാക്കി.. കുറച്ചു ദിവസങ്ങളിൽ അവൾ ഇല്ലായിരുന്നു.... ആകെ ഒരു ഏകാന്തത.... അവളുമായി ചിലവിടുന്ന കുറച്ചു സമയങ്ങൾ ആയിരുന്നോ എന്റെ ഒരു ദിവസം മുഴുവൻ ഹാപ്പിനെസ്സ് നിറച്ചിരുന്നത്??.... പിന്നെ വന്നത് ബോധിഗയയിൽ പോയ വിശേഷങ്ങൾ പങ്കു വച്ചായിരുന്നു..മിണ്ടാതെ പോയതിന്റെ പരിഭവം ഉണ്ടായിരുന്നു എനിക്ക്.. "ഫോൺ നമ്പർ തരാമോ??"ഒരുദിവസം ചോദിച്ചു "എന്തിനാ???" "വെറുതെ..." എനിക്ക് അവളോടുള്ള ക്രഷ് മനസിലാക്കിയിട്ടാവണം ഇങ്ങനെ പറഞ്ഞത്.. "സാമ്പത്തികം കുറഞ്ഞ വീട്ടിലെ സുന്ദരികളായ പെൺകുട്ടികളെ സ്നേഹിക്കുന്നത് കഥയിലും സിനിമയിലും സീരിയലിലും ഒക്കെയേ കാണൂ... ചുറ്റുപാടും കേൾക്കുന്നതോ കുറെ സ്വർണവും പണവും വാങ്ങി ഭർത്തുവീട്ടിലെ പീഡനവും......" "സാമ്പത്തികം... എനിക്ക് അറിയില്ല... ഈ സുന്ദരി ആയ പെൺകുട്ടി ഏതാ??" കളിയായുള്ള അവന്റെ ചോദ്യം കേട്ട് അവൾ ചിരിച്ചുകൊണ്ട് നോക്കി... "തമാശ ആണല്ലേ??..." "അല്ല.. സീരിയസായിട്ടാണ്.....'ഞാൻ പറഞ്ഞു " ഞാൻ എന്നെത്തന്നെ ഒന്ന് പൊക്കിപറഞ്ഞു... പ്രോബ്ലം ഇല്ലല്ലോ..."അവൾ പുരികകൊടികൾ ഉയർത്തി ചോദിച്ചു... "ഇല്ല... എന്നാലും തള്ളുമ്പോൾ ഒന്ന് മയത്തിൽ അയാൽ കൊള്ളാം..." "ഉത്തരവ്......"പൊട്ടിച്ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു... "ഞാൻ ഫോൺ അധികം യൂസ് ചെയ്യാറില്ല.... വാട്സ്ആപ്പ് ഇടയ്ക്കെ നോക്കു... ഏതെങ്കിലും മൂലയിൽ ആണ് എന്റെ ഫോണിന്റെ സ്ഥാനം...അതിനൊന്നും സമയമില്ല.."അവൾ കൂട്ടിച്ചേർത്തു... "താനൊരു പ്രസ്ഥാനം ആണ്....." "ഞാൻ പ്രസ്ഥാനവും യൂണിവേഴ്സിറ്റിയും ഒന്നും അല്ല... തള്ളുമ്പോൾ ഒന്ന് മയത്തിൽ വേണമെന്ന് എന്ന് കുറച്ചു മുൻപ് ആരോ പറയുന്നകേട്ടു ...." "ഞാനൊന്നും പറയുന്നില്ലേ...." കൈകൂപ്പി കൊണ്ട് പറഞ്ഞു... "ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ??" "ഉണ്ടോന്നോ.... ഒരുപാട്......" അവന്റ മുഖം മങ്ങിയോ???ബാക്കി കേട്ടപ്പോഴാണ് ആശ്വാസം ആയത്... "കാറ്റിനോട് കടലിനോട്.... യാത്രകളോട് ഒക്കെ അടങ്ങാത്ത പ്രണയം ആണ്" ഒരു ചെറു ചിരിയോടെ കേട്ടിരുന്നു.... "അതല്ല....വേറെ.....ആളുകളോട് പ്രണയം ഉണ്ടായിട്ടുണ്ടോ????" "ആ പ്രണയം താല്പര്യം ഇല്ല.... അത് ബന്ധനം അല്ലെ..... എനിക്കിങ്ങനെ ഒരു ബട്ടർഫ്‌ളൈയെ പോലെ പാറി പറന്നു നടക്കണം..... കെട്ടുപാടുകൾ ഒന്നും വേണ്ട..... " "മഹാരാഷ്ടയിൽ ഒരു ക്യാമ്പ് ഉണ്ട്.... വേൾഡ്സ് ലാർജ്സ്റ്റ് ഐ ചെക്ക്അപ്പ്‌ ക്യാമ്പ്... രണ്ടു മാസം ഉണ്ടാവും... പിന്നെ ഓപ്പറേഷൻ ഉള്ളവർക്ക് അതും.....ഞാൻ സെലക്റ്റഡ് ആയിട്ടുണ്ട് ....... ഉടനെ പോകണം " "ഇനിയെന്നാ തിരിച്ചു വരവ്....??" "ആറു മാസം കഴിയും " "അപ്പോൾ വീണ്ടും കാണാം അല്ലെ....?" "തീർച്ചയായും...നമുക്കിനിയും കാണാം....ഭൂമി ഉരുണ്ടതല്ലേ... ഇവിടെ അല്ലെങ്കിൽ വേറെ എവിടേലും വച്ചു കാണാം..." ആ തമാശ എനിക്ക് ആസ്വദിക്കാനായില്ല..... വീണ്ടും കണ്ടുമുട്ടിയില്ലെങ്കിലോ എന്ന ഭയം "വന്നിട്ട് വേണം കശ്മീർ തഴ്വാരങ്ങളിലൂടെ ഒരു യാത്ര പോകാൻ ...." അവൾ പറഞ്ഞു.. "ഞാനും വരാം...." "എന്താ ഉദ്ദേശം...ചിറകൊടിച്ചു കൂട്ടിലിടാനാണോ??" ആ ചോദ്യം എന്റെ നെഞ്ചിലാണ് കൊണ്ടത് "അല്ല... ഒരുമിച്ചു പറന്നുയരാൻ.... ഒരുമിച്ചു ലോകം ചുറ്റാൻ....ഇനിയുള്ള കാഴ്ചകൾ നമുക്ക് ഒരുമിച്ചു കാണാം...." അതിനു മറുപടി പറഞ്ഞില്ലെങ്കിലും ആ കണ്ണുകളിലെ സ്നേഹവും ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയും പറയുന്നുണ്ടായിരുന്നു.... സമ്മതം... നൂറുവട്ടം സമ്മതം..... ഇനി ആറുമാസം ....ഞാൻ കാത്തിരിക്കുകയാണ്. പുതിയവിശേഷങ്ങൾക്കു കാതോർക്കാൻ ..... ഇനിയുമൊരു വസന്തത്തെ വരവേൽക്കാൻ .... ഒരുമിച്ചുള്ള പുതിയ തുടക്കങ്ങൾക്കായി .... ഭംഗി ചോർന്നുപോകാതിരിക്കാനായി ഞാനിതാരോടും പറയുന്നില്ല.... #✍️ വട്ടെഴുത്തുകൾ #💞 പ്രണയകഥകൾ #📔 കഥ
അമ്മേ...അമ്മേ... ഈ അമ്മയിതെന്തെടുക്കുവാ.. എത്ര നേരമായി വിളിക്കുന്നു.. മോളുടെ കതകിൽ തട്ടിയുള്ള വിളിയിൽ അവൾ പെട്ടന്നു ഞെട്ടിയുണർന്നു.. ഷവർ ഓഫാക്കി. വരുന്നു മോളെ... വേഗമാകട്ടെ... വിശക്കുന്നു..! എത്ര നേരമായോ കുളിക്കാൻ കയറിയിട്ട്.. മനസ് ഒരിടത്തും അടങ്ങി നിൽക്കുന്നില്ല. ഓർമ്മകൾ നിറയെ അദ്ദേഹത്തിൻ്റെ ഫോണിൽ വന്ന മെസേജിലേക്കാണ് നീളുന്നത്.. ഇരുപതു വർഷത്തെ ദാമ്പത്യത്തിനു മേൽ അതൊരു കരിനിഴലായി പടരാൻ തുടങ്ങിയിരിക്കുന്നു... അമ്മേ... മോളുടെ സ്വരത്തിൽ ദേഷ്യത്തിൻ്റെ കലർപ്പ്.. വേഗം മുടി വാരിതോർത്തിൽ കെട്ടിയിറങ്ങി വന്നു. ഇനി താമസിച്ചാൽ അവൾ വീട് തിരിച്ചു വയ്ക്കും.. അവൾക്കുള്ള ബ്രെക്ക് ഫാസ്റ്റ് എടുത്തു വയ്ക്കുമ്പോഴും അമ്മയ്ക്കുള്ള മരുന്നെടുത്തു കൊടുക്കുമ്പോഴും ചിന്തകൾക്ക് ചിറകു പൊട്ടാൻ തുടങ്ങിയിരുന്നു... അച്ഛൻ വെറുതേയല്ല പറയുന്നത്... അമ്മയുടെ ചിന്ത ഇവിടല്ലെന്ന്.. കുടിക്കാൻ എന്തൊക്കിലുമെന്നു തരാൻ പറയണോ..?? അപ്പഴാ ഓർമ്മ വന്നത് ചായ അടുപ്പത്തിരുന്നു തിളച്ച് വറ്റുന്ന കാര്യം.. ജോലിയെല്ലാം ഒരു വിധം ഒതുക്കി അലക്കാനുള്ളതുണിയുമെടുത്ത് കടവിലേക്ക് നടന്നു.. "മിഷ്യനിൽ അലക്കിയാൽ പോരേ വിധു.. ". അദ്ദേഹം ചോദിക്കുന്നത് കേട്ടു... വീടിനോട് ചേർന്ന് പുഴയുള്ളപ്പോൾ വെറുതേയെന്തിനാ എന്നും മിഷ്യൻ യൂസ് ചെയ്യുന്നത്... ഇടയ്ക്ക് തുണി കല്ലിൽ തിരുമ്മിയാലേ വൃത്തിയാകൂ... പറത്തിട്ട് തിരിഞ്ഞു നോക്കാതെ നടന്നു . . "ഇയാൾടെ ഒരു കാര്യം.... ഞാനും വരണോ കൂടെ...? തിരിഞ്ഞു നോക്കാതിരിക്കാനായില്ല.. തന്നെ തന്നെ നോക്കി കൊണ്ട് ആ കണ്ണുകൾ... ആ കണ്ണുകളിലേയ്ക്ക് നോക്കിയാൽ തനിക്കൊന്നിനും ആവില്ലാന്നദ്ദേഹത്തിനും അറിയാം.. ഇരുപതു വർഷത്തെ ജീവിതത്തിൽ ഒരിക്കൽ പോലും പരാതികൾക്ക് സ്ഥാനമുണ്ടായിരുന്നില്ല... ഞങ്ങളുടെ സ്വകാര്യതകളിൽ എൻ്റെ കണ്ണുകളെ മറയ്ക്കുന്ന കൈകളെ അടർത്തിമാറ്റി സ്വന്തം കണ്ണുകളിലേയ്ക്ക് നോക്കിക്കുന്നതിൽ മാത്രം ഏട്ടനെന്നും പരാജയപ്പെട്ടു.. ഞാനും...!ആ തീഷ്ണത എനിക്കു താങ്ങാവുന്നതിലും അപ്പുറമായിരുന്നു.. എൻ്റേതായ ഇഷ്ടങ്ങളെന്തെങ്കിലും ഉണ്ടായിരുന്നോ..?? അറിയില്ല... എന്നും ആ ഇഷ്ടങ്ങൾക്കേ പ്രാധാന്യം കൊടുത്തിട്ടുള്ളൂ.. എന്നിട്ടും !!! "ഞാനിപ്പം വരാം... ഏട്ടനന്നേരത്തേയ്ക്ക് കുളിക്ക്.. " പറഞ്ഞിട്ട് പതിയെ കടവിലേക്കിറങ്ങി.. ഇരുവശവും മുളകൾ പുഴയിലേക്ക് ചാഞ്ഞുനിൽക്കുന്നു.. നല്ല കാറ്റ്.. വെളളത്തിലേക്ക് കാലെടുത്തു വച്ചതും തണുപ്പ് ശരീരത്തിലൂടെ ഇരച്ചു കയറി... കുറച്ചു നേരം ആ തണുപ്പിൽ ചേർന്ന് കൽപ്പടവുകളിൽ ഇരുന്നു.. കുറച്ചു നേരം മാറിനിന്ന ചിന്തകൾ വീണ്ടും ആക്കംകൂട്ടി സിരകളിലൂടെ നുരഞ്ഞു പൊന്താൻ തുടങ്ങി.. രാവിലത്തെ മയക്കത്തിനിടയിൽ ആവശ്യപ്പെട്ടതുകൊണ്ടു മാത്രമാ അദ്ദേഹത്തിൻ്റെ ഫോൺ ചാർജ് ചെയ്യാനായി കുത്തിയിടാനെടുത്തത്.. ഓണായ ഫോണിൻ്റെ സ്ക്രീനിലേക്ക് അപ്രതീക്ഷിതമായി കടന്നു വന്ന മെസേജും ഒപ്പം വന്ന ഫോട്ടോയും കണ്ട് സ്വയം വിശ്വസിക്കാനായില്ല.. വീണ്ടും ഓഫാക്കി ഓൺ ചെയ്ത് നോക്കി.. അതെ സത്യമാണ്... ആ മെസേജിൻ്റെ ഉറവിടം "തനു" തന്നെ... എഴുന്നേറ്റ് മുഖം കഴുകി വന്നുള്ള പതിവ് വിളി. വിധൂ... പിന്നിൽ വന്ന് ചേർത്തു നിർത്തുമ്പോഴേക്കും പതിവുള്ള ചിണുക്കത്തിനു നിൽക്കാതെ വേഗം അകന്നു മാറി... ചായ വാങ്ങിക്കുമ്പോൾ മുഖത്തേയ്ക്ക് നോക്കിയുള്ള തലേ രാത്രിയുടെ ബാക്കിയെന്നോണം ...,അർത്ഥം വച്ചുള്ള ചിരി കണ്ടില്ലെന്ന് വച്ച് തിരിഞ്ഞു നടന്നു.. ഒന്നമ്പരന്നോ? ആള്... ഫോണുമായി ചരൽ വിരിച്ച മുറ്റത്തിനരികിലേക്ക്... മുഖത്തെ ഭാവങ്ങൾ അടുക്കള ജനലിലൂടെ വീക്ഷിക്കുമ്പോഴും എല്ലാം തൻ്റെ തോന്നലാകണേന്നായിരുന്നു ഉള്ളു നിറയെ.. വാഷ്റൂമിൽ നിന്ന് ഫോൺ ഏൽപ്പിക്കുമ്പോൾ ലോക്കു വീണിരുന്നില്ല.. ആകാംക്ഷ അടക്കാനാവാത്തതിനാൽ വേഗം വാട്ട്സാപ്പെടുത്തു തനുവിൻ്റ ഫോട്ടോയുള്ള ചാറ്റിൻ്റെ, സ്ക്രീൻ ഷോട്ടുകളെടുത്തു സ്വന്തം ഫോണിലേക്ക് ഫോർവേഡ് ചെയ്തു.. കുളിക്കാനായി കയറിയപ്പോൾ ഫോണും കയ്യിലെടുത്തു...വായിച്ചു നോക്കിയതും ആകെ തകർന്നു പോയി... തൻ്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയാണ് തൻമയി... സ്നേഹത്തോടെ ഞാനവളെ തനൂന്ന് വിളിച്ചത് ഏട്ടനും അമ്മയും ഒക്കെ ആവർത്തിച്ചു.. മോളുടെ ബെസ്റ്റിയാണവൾ...ഹസ്ബൻ്റുമായുള്ള ബന്ധം, അയാളുടെ മദ്യപാനം കൊണ്ടുള്ള ഉപദ്രവം മടുത്ത് ഡിവോഴ്സായി... എല്ലാം അറിയാവുന്ന ഞാനവൾക്ക് ഒപ്പം നിന്നു... എന്തിനും.. കുറേനാൾ എൻ്റൊപ്പം നിർത്തി ഞാനവൾക്ക് കാവൽ നിന്നു... രാത്രികളിലുള്ള ഏട്ടൻ്റെ പരാതികളെ കണ്ടില്ലെന്ന് നടിച്ച്... അവളുടെ കൂടെ എപ്പോഴും നിന്നു... എന്നിട്ടിപ്പോൾ... ഫോണിലേക്ക് വീണ്ടും കണ്ണുകളുടക്കി .. ...'വിധു ഉറങ്ങിയോ' ഉം... ഇന്നും.. ഉം... എന്താ തീരുമാനം... എന്ത് തീരുമാനം...ഒന്നുമില്ല.. അവളെ കളഞ്ഞിട്ടൊരു ജീവിതം എനിക്കില്ല... '' അപ്പോൾ ഞാനെന്തുചെയ്യണം.." "ഞാൻ പറഞ്ഞല്ലോ... നിന്നെ എനിക്കിഷ്ടമാണ്... അവള് സമ്മതിച്ചാൽ... ജീവിതത്തിൽ കൂടെ കൂട്ടാനും ആഗ്രഹമുണ്ട്... പക്ഷെ അവളുടെ സമ്മതമില്ലാതെ എനിക്കൊന്നിനും പറ്റില്ല... " ..... തനൂ... എന്താ മിണ്ടാത്തെ... ... അറിയില്ല.. അവളെ ചതിക്കാൻ എനിക്കും കഴിയില്ല.. നിങ്ങളില്ലാതെ എനിക്കിനി ജീവിക്കാനും പറ്റില്ല. അത്രയ്ക്ക് ഞാൻ സ്നേഹിച്ചു പോയ്... നിങ്ങൾടെ കൈ പിടിച്ച് മഴയത്തൂടെ വഴി തീരുവോളം നടക്കണം... ആ മടിയിൽ കിടന്ന്... ആ കണ്ണിലേയ്ക്ക് നോക്കി ഒരായിരം കഥകൾ പറയണം... രാത്രിയിൽ നിങ്ങളുടെ നെഞ്ചിൽ തലവച്ച് മതിയാവോളം കഥകൾ വായിക്കണം... എന്നിട്ട്... ആ കണ്ണുകളിലേക്ക് നോക്കി........... ഏയ് ... എന്താ നിർത്തി കളഞ്ഞത്...?? ........ തനൂ... ഉം..... ഒന്നുമില്ല... ഇത്രയും വായിച്ചപ്പഴേക്ക് കണ്ണിലേക്ക് ഇരുട്ടു പരക്കുന്നതു പോലെ... പതിയെ കൽപ്പടവിൽ നിന്നെഴുന്നേറ്റ് തുണികൾ വേഗം കഴുകിയെടുത്തു... കയ്യും മുഖവും കഴുകിയിട്ടും തണുപ്പു തോന്നിയതേയില്ല... കുറച്ചൂടെ ഇറങ്ങിച്ചെന്നു... ഇല്ല തണുപ്പില്ല...കുറച്ചൂടെ... പതിയെ പതിയെ അവളുടെ ഉടലാകെ തണുപ്പ് അരിച്ചിറങ്ങാൻ തുടങ്ങി... അവളും അതിൽ ലയിച്ച്.... ഓർമ്മകൾ ഇല്ലാത്തത്ര തണുപ്പിലേയ്ക്ക് ആഴ്ന്നിറങ്ങി..! #✍️ വട്ടെഴുത്തുകൾ #💞 പ്രണയകഥകൾ #📔 കഥ