deleted_ user
ShareChat
click to see wallet page
@deleteduser0000111
deleteduser0000111
deleted_ user
@deleteduser0000111
❤️👋
സൈരന്ദ്രി❤ part 1 "ചന്ദ്രിയമ്മേ...ഈ വാഴക്കുലകൾ ശർക്കരവരട്ടിക്കും വറുത്തുപ്പേരിക്കും ഉള്ളതാട്ടോ.. ഇനി ഇതീന്ന് എടുത്ത് കറിവെക്കണ്ട.. കറിക്കുള്ളത് കുമാരേട്ടൻ കൊണ്ടുവരുന്നുണ്ട്.. " അടുക്കളപ്പുറത്തെ പന്തലിനോരത്ത് നേന്ത്രക്കുലകൾ ഇറക്കി വെച്ചു കൊണ്ട് അടുക്കളയിലേക്ക് നോക്കി കേശു വിളിച്ചു പറഞ്ഞു... "ശരി കുഞ്ഞേ... ഞാൻ നോക്കിക്കോളാം..." അടുക്കള വാതിൽക്കലൂടെ ചന്ദ്രിക തല പുറത്തേക്കിട്ട് കൊണ്ട് പറഞ്ഞു... " ഊണിന് പന്തല് പണിക്കാരും ഉണ്ടാവും ട്ടോ.." ധൃതിപ്പെട്ട് നടക്കുന്നതിനിടയിൽ കേശു വീണ്ടും പറയുന്നുണ്ടായിരുന്നു... "അതൊക്കെ ഞാൻ നോക്കിക്കോളാം.. ഇത്തിരി കഞ്ഞികുടിച്ചിട്ട് പോയേ കുഞ്ഞേ..." പിന്നിൽ നിന്നും ചന്ദ്രികയുടെ ശബ്ദം കേട്ടു.. "ലേശം ചേന കൂടി പറിക്കാനുണ്ട്... എന്നിട്ടാവാം..." എന്നു പറഞ്ഞവൻ പോകുമ്പോൾ "നേരം വെളുത്ത് ഉച്ചയാവാറായി.. ഈ നേരം വരെ ഒരു വക കഴിച്ചിട്ടില്ല ഈ കുട്ടി... വെശപ്പൂല്ല ദാഹോം ല്ല.. പണിതന്നെ പണി.. " അവൻ പോകുന്ന വഴിയേ നോക്കി ഒന്നു നിശ്വസിച്ചിട്ടവർ അടുക്കളയിലേക്ക് നടന്നു... തിളച്ച് മറിയുന്ന ചോറൊന്ന് തവിയിൽ കോരി വിരലിനാൽ ഉടച്ച് നോക്കി... ഒന്നൂടി വേവാനുണ്ട്.. ഉപ്പേരിക്ക് പയർ നുറുക്കാനെടുത്തു... "ചന്ദ്രികേച്ചീ...പാലിരിപ്പുണ്ടോ...?" അടുക്കള വാതിൽക്കൽ സൗഭാഗ്യയുടെ ശബ്ദം കേട്ടു... " ഉണ്ടല്ലോ മോളെ... അതാ ആ ചരുവത്തിൽ ഉണ്ട്.. ആർക്കാ പാല്...?" ടൈലിട്ട സ്ലാവിലേക്ക് ചൂണ്ടിയവർ ... " അമ്മേടെ നാട്ടീന്ന് രണ്ട് മൂന്ന് പേര് വന്നിട്ടുണ്ട്... ചായ വേണം..അമ്മാവൻ്റെ മക്കളെന്നാ പറഞ്ഞത്.. ഞാനാദ്യായിട്ടാ കാണണത്..." ചായക്ക് പാത്രം എടുക്കുന്നതിനിടയിൽ സൗഭാഗ്യ പറഞ്ഞു.. ഇതാണ് മാണിക്യമംഗലം തറവാട്... തറവാട്ടിൽ നാളെയൊരു വിശേഷം നടക്കുന്നുണ്ട്... ഇവിടുത്തെ മുത്തശ്ശി പത്മാവതിയമ്മയുടെ എൺപതാം പിറന്നാൾ ആഘോഷം... മുത്തശ്ശിക്ക് നാല് മക്കളാണ്... ഒരു പെണ്ണും മൂന്ന് ആണും... അതിൽ മകൾ സാവിത്രിയുടെ മകനാണ് ആദികേശ് എന്ന കേശു ...മുത്തശ്ശിയുടെ കേശൂട്ടൻ.കേശുവിൻ്റെ അമ്മ പ്രസവത്തോടെ മരിച്ചതാണ്... അമ്മ മരിച്ചതോടെ അച്ഛനും എങ്ങോ പോയി... പിന്നീടൊരിക്കലും അയാൾ മകനെത്തേടി വന്നിട്ടേയില്ല... കേശുവിന് അച്ഛനും അമ്മയും എല്ലാം മുത്തശ്ശിയാണ്... മുത്തശ്ശിയെ പിരിഞ്ഞിരിക്കാൻ കഴിയാത്തത് കൊണ്ടാണ് വക്കീൽ പഠനം പാതിവഴിയിൽ നിർത്തിയ കക്ഷി കൃഷിയിലേക്ക് തിരിഞ്ഞത്... പത്മാവതിയമ്മയുടെ ഇളയമകൻ ഡോക്ടർ സതീഷും ഭാര്യ സൗഭാഗ്യയും രണ്ടു മക്കളും ബാംഗ്ലൂരാണ് താമസം... അവര് നേരത്തെ എത്തിയിട്ടുണ്ട്. ബാക്കിയുള്ളവർ എത്തുന്നതേയുള്ളൂ... "ചന്ദ്രിയമ്മേ... കഞ്ഞി.. " അടുക്കളയിലേക്ക് കയറിയ കേശു പറഞ്ഞു... " സമയം 12.30 കഴിഞ്ഞു... ഇനി ഇപ്പോ കഞ്ഞി കുടിച്ചിട്ട് എപ്പഴാ ചോറുണ്ണുന്നത്... അതോണ്ട് ചോറ് തരാം... കുഞ്ഞ് കൈകഴുകി ഇരുന്നോ.." കയ്യിലെ വെള്ളം ഉടുത്തിരിക്കുന്ന മുണ്ടിൻ്റെ തലപ്പിൽ ഒപ്പിക്കൊണ്ട് ചന്ദ്രിക പറഞ്ഞു... "ആയിക്കോട്ടെ ... " ഒരു സ്റ്റൂളും വലിച്ചിട്ട് കേശു ഇരുന്ന് കഴിഞ്ഞിരുന്നു.... " ഇവിടെയോ... അകത്തെ മേശമേലിരിക്ക് കുഞ്ഞേ.. ആളോള് കാണും... "ചന്ദ്രിക പരിഭ്രമത്തോടെ പറഞ്ഞു... "അതിനെന്താ ചന്ദ്രിയമ്മേ...ദേ.. എനിക്ക് വേറെ ഒരു പാട് ജോലിയുള്ളതാട്ടോ... വേഗം താ.. അവിടായാലും ഇവിടായാലും വയറ് നിറഞ്ഞാപോരെ.. മനുഷ്യൻ്റെ കുടല് കരിഞ്ഞു മണം വന്ന് തുടങ്ങി..."അൽപ്പം കുറുമ്പോടെ പറഞ്ഞവൻ... " പറഞ്ഞാ കേൾക്കില്ലാലോ.. രാവിലെ കഴിച്ചിട്ട് പോവാൻ എത്ര തവണ പറഞ്ഞതാ.. എന്നിട്ടിപ്പോ കുടല് കരിഞ്ഞ മണം വന്നത്രേ.. സമയത്തും കാലത്തും തിന്നില്ലേൽ അവനോൻ്റെ ശരീരത്തിനാ കേട്.. " പ്ലേറ്റിൽ വിളമ്പിയ ചോറ് കേശുവിൻ്റെ മുന്നിൽ വെച്ചു കൊണ്ടവർ അൽപ്പം ദേഷ്യത്തോടെ പറഞ്ഞു... " അതേയ്... ഈ ഉപദേശമല്ലാതെ മറ്റെന്തിങ്കിലും ചോറിന് കൂട്ടാനുണ്ടോ....?" അവൻ കളിയായി ചോദിച്ചതും ചന്ദ്രിയമ്മ അവനെ നോക്കി കണ്ണുരുട്ടി.. സാമ്പാറും തോരനും പപ്പടവും ചുറ്റും നിരന്നപ്പോഴും " അച്ചാറും കൂടി... " എന്നു പറയുന്നവനെ നോക്കി വാത്സല്യത്തോടെ ചിരിച്ചവർ.. എത്ര കറികളുണ്ടെങ്കിലും ചെക്കന് അച്ചാറ് വേണം... കുഞ്ഞിലെ മുതൽ അവനായി എന്നും അച്ചാറ് ഭരണി നിറച്ച് വെക്കും അവൻ്റെ ചന്ദ്രിയമ്മ... മാണിക്യ മംഗലത്തെ അടുക്കളയിലെ കാര്യങ്ങൾ നോക്കാനായി 30 വർഷങ്ങൾക്ക് മുൻപ് വന്നതാണ് ചന്ദ്രിക... അവർക്ക് സ്വന്തമെന്ന് പറയാൻ ആരുമില്ല.. അമ്മയില്ലാത്ത കുഞ്ഞിക്കേശുവിനെ മകനെപ്പോലെ നോക്കുമായിരുന്നവർ... അത് കൊണ്ട് തന്നെ അവനവർ ചന്ദ്രിയമ്മയായിരുന്നു.... ❄❄ ഉച്ചകഴിഞ്ഞതോടെ വിരുന്നുകാരുടെ ബഹളം തുടങ്ങിയിരുന്നു.. സാധനങ്ങൾ വാങ്ങാനും കലവറയിലേക്ക് പച്ചക്കറികൾ എത്തിക്കുന്നതിൻ്റെയും തിരക്കിലാണ് കേശു. സതീഷ് കൂടെ ഉണ്ടായിരുന്നുവെങ്കിലും ഇടക്ക് അത്യാവശ്യം പറഞ്ഞ് പുറത്തേക്ക് പോയി... "പരശുവേട്ടാ.. കറികളൊക്കെ ഉഷാറാവണം ട്ടോ.. എന്താ വേണ്ടേന്ന് വെച്ചാ പറഞ്ഞാ മതി.. സദ്യ ഗംഭീരമാവണം... "കലവറയിൽ ദേഹണ്ഡത്തിന് എത്തിയ പരശുരാമനോട് കേശു പറഞ്ഞു... " ആയിക്കോട്ടെ കുഞ്ഞേ.... " പരശുവേട്ടനും സഹായികളും സദ്യക്കുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു.... "ടാ..കേശു... " നീട്ടിയുള്ള വിളി കേട്ടപ്പോഴേ ആളെ മനസ്സിലായി... ദേഷ്യത്തോടെ തിരിഞ്ഞു നോക്കുമ്പോൾ സോറീ ടാ.. എന്ന് മുഖം ചുളിച്ചു കൊണ്ടവൻ ചുണ്ടനക്കുന്നുണ്ട്.. "എവിടെപ്പോയിക്കിടക്കുവാരുന്നൂടാ.. രാവിലെ വരാന്ന് ഇന്നലേംകൂടെ പറഞ്ഞവനാ..." കേശുവിൻ്റെ ദേഷ്യം കണ്ടതും സാംസൺ അവൻ്റെ കയ്യിൽ പിടിച്ചു.. "സോറീ ടാ... രേഷ്മേടെ കുഞ്ഞിന് പനിയാണെന്ന് പറഞ്ഞ് രാവിലെ വിളിച്ചിരുന്നു.. വേഗം ഹോസ്പിറ്റലിൽ പോയിട്ട് വരാംന്ന് വിചാരിച്ചതാ.. അവിടെ തിരക്കായിരുന്നു.. വീട്ടിൽ വന്നതും ഓടി വന്നതാടാ ഞാൻ.." അവൻ ക്ഷമാപണം പോലെ പറഞ്ഞു... കേശുവിൻ്റെ സുഹൃത്താണ് സാംസൺ എന്ന സാം... സാമിൻ്റെ പെങ്ങളാണ് രേഷ്മ.. "എന്നിട്ട് കുഞ്ഞിന് എങ്ങനെയുണ്ട്.. " "കുറഞ്ഞെടാ.. ഇൻഞ്ചെക്ഷൻ ചെയ്തു... " "ന്നാ.. നീയീ കലവറേലെ കാര്യങ്ങളൊക്കെ നോക്ക്.. ഞാനിപ്പോ വരാം.. " എന്നു പറഞ്ഞ് നടന്നു കേശു... അകത്തേക്ക് കയറുമ്പോഴാണ് വല്യമ്മാവനും കുടുംബവും മുത്തശ്ശിക്ക് ചുറ്റുമിരുന്ന് സംസാരിക്കുന്നത് കണ്ടത്... "വല്യമ്മാമ എപ്പൊ എത്തി... " കേശു ദേവരാജന് അരികിലെത്തി ചോദിച്ചു.. "ഇപ്പൊ വന്നതേ ഉള്ളൂടാ... ഫാക്ടറീല് കുറച്ച് പ്രോബ്ലംസ്.. ഞാനില്ലാതെ പറ്റില്ല.. അതാ വൈകീത്.. പിന്നെ നീയിവിടെ ഉള്ളതോണ്ട് ഒരു സമാധാനം... " ഇട്ടിരിക്കുന്ന സിൽക്കിൻ്റെ ജുബ്ബ ഒന്നുകൂടി വലിച്ചിട്ട് അയാൾ പറഞ്ഞപ്പോൾ അവനൊന്ന് ചിരിച്ചു.. "നീയാകെ ക്ഷീണിച്ചു പോയല്ലോ ൻ്റെ കേശൂ... ഒന്നും കഴിക്കണില്ലേ നീയ്യ്..." അവൻ്റെ മുഖത്ത് കൈവിരൽ ചേർത്തുകൊണ്ട് ദേവരാജൻ്റെ ഭാര്യ ഭാനുമതി ചോദിച്ചു.. "വല്യമ്മായിക്ക് തോന്നുന്നതാ... അല്ലാ ബാക്കിയുള്ളോരൊക്കെ എവിടെ..?" എന്നവൻ ചോദിക്കുമ്പോഴേക്കും.... "കേച്ചുമാമാ....." എന്നൊരു കുഞ്ഞു ശബ്ദം കേട്ടതും" പപ്പൂസേ...." എന്ന് വിളിച്ച് കൈ നീട്ടിയിരുന്നു കേശു... അവൻ നീട്ടിയ കൈകളിലേക്ക് ഒരു കുഞ്ഞിക്കുറുമ്പൻ ചാടി വീണു.... ദേവരാജൻ്റെ മൂത്ത മകൾ ശ്രേയയുടെ മകൻ പത്മനാഭ് എന്ന പപ്പൂസ്... കേശു പപ്പൂസിനെ എടുത്ത് വട്ടം കറക്കി.... പപ്പൂസ് അവൻ്റെ മീശയിൽ പിടിച്ചു വലിച്ചു... കവിളിൽ തുരുതുരെ ഉമ്മകൾ നൽകി... "അവൻ്റെ കേശുമാമനെ കണ്ടാൽ പിന്നെ വേറെ ആരെയും വേണ്ട ചെക്കന്..." അൽപ്പം കുശുമ്പോടെ പറയുന്ന ശ്രേയയെ നോക്കി "ഞങ്ങൾ അങ്ങനെയാ ല്ലേടാ.. പപ്പൂസേ... " എന്നു പറഞ്ഞ് കുഞ്ഞിനെ ഇക്കിളിയിട്ടവൻ... കുലുങ്ങിച്ചിരിച്ചു പപ്പൂസ്... "അളിയനെവിടെ കണ്ടില്ലല്ലോ.... " ചുറ്റും നോക്കിക്കൊണ്ട് കേശു ചോദിച്ചു.. "ദീപുവേട്ടന് ഹോസ്പിറ്റലിൽ തിരക്കായോണ്ട് നാളെയേ വരു... " ശ്രേയ മറുപടി പറഞ്ഞു... കേശുവൊന്ന് ചിരിച്ചു.. "കേശൂ... നീയെവിടെയായിരുന്നു... ഞാനിവിടെയൊക്കെ നോക്കി... " ശബ്ദം കേട്ടിടത്തേക്ക് നോക്കുമ്പോൾ മാധവമ്മാമ്മയാണ്.. കേശുവിൻ്റെ രണ്ടാമത്തെ അമ്മാവൻ... " ഞാൻ പുറത്തായിരുന്നു... മാമ്മ എപ്പഴെത്തി.. " "ഞങ്ങൾ ഒരുമിച്ചാണ് വന്നത്... അമ്മയെ കണ്ടിട്ട് ഇപ്പൊ അങ്ങട്ട് മാറീതേ ഉള്ളൂ.. " മാധവൻ്റെ ഭാര്യ നിർമ്മലയും കൂടെ ഉണ്ടായിരുന്നു... കുറച്ച് നേരം അവരോട് വിശേഷങ്ങൾ പറഞ്ഞ് തിരിഞ്ഞപ്പോഴേക്കും ഒരു കൈ അവനെ പിടിച്ചു നിർത്തിയിരുന്നു... " എല്ലാവരെയും തിരക്കി.. എന്നെ മാത്രം അന്വേഷിച്ചില്ല.. ദുഷ്ടൻ.." ദേവരാജൻ്റെ മകൾ ശാലിനി പരിഭവത്തോടെ പറഞ്ഞു... " ശാലു... നീയെവിടെയായിരുന്നു... കണ്ടില്ലല്ലോ..." അനന്തു അവളോടു ചോദിച്ചു.. "ഞാനവിടെത്തന്നെ ഉണ്ടായിരുന്നല്ലോ.. " ശാലു പരിഭവത്താൽ ചുണ്ടു കൂർപ്പിച്ചു... "ശെടാ.. ഞാൻ കണ്ടില്ലപെണ്ണേ... പോട്ടെ.. ഇനി ശ്രദ്ധിച്ചോളാം... ട്ടോ.." അവളുടെ കവിളിൽ തട്ടി പറഞ്ഞവൻ തിരികെ നടക്കുമ്പോൾ ശാലുവിൻ്റെ ചുണ്ടിൽ ചിരി വിരിഞ്ഞു .. കണ്ണുകൾ തിളങ്ങി.. രാത്രിയേറെ വൈകിയിട്ടും കേശു കലവറക്കുള്ളിൽ തന്നെയായിരുന്നു... " പരശുവേട്ടാ...പായസത്തിനൊക്കെ മധുരം മുന്നോട്ട് തന്നെയിരുന്നോട്ടെ.. എന്നാലെ ഉഷാറാവു... ഞാനൊന്ന് കുളിച്ചിട്ട് വരാം.. " വെളുപ്പിന് 5 മണിയായപ്പോൾ പരശുവിനോട് പറഞ്ഞവൻ അകത്തേക്ക് നടന്നു... കുളിച്ച് റെഡിയായി അലമാരക്കുള്ളിൽ നിന്നും അമ്മമ്മക്കുവേണ്ടി വാങ്ങിയ സെറ്റും മുണ്ടും എടുത്ത് പുറത്തേക്ക് നടന്നു... പത്മാവതിയമ്മയുടെ റൂമിന് പുറത്തെത്തിയപ്പോഴേ അകത്ത് വെളിച്ചം കണ്ടു... വാതിൽ തുറന്ന് അകത്ത് കയറി അമ്മമ്മയെ കെട്ടിപ്പിടിച്ചു.. "ഹാപ്പി ബെർത്ത് ഡേ...അമ്മമ്മേ.. ഇനിയും ഒരു അമ്പത് വർഷം കൂടി ഇങ്ങനെ ജീവിക്കട്ടെ.. " കവിളിൽ ഉമ്മ വെച്ചു കൊണ്ട് കേശു പറഞ്ഞതും " അമ്പത് വർഷോ..അതിത്തിരി കൂടിപ്പോയില്ലേ കേശൂട്ടാ.. നിൻ്റെ കല്യാണം കൂടിയിട്ട് മരിച്ചാ മതിയെനിക്ക്.. അത്രേയുള്ളൂ ആഗ്രഹം... " പത്മാവതിയമ്മ അവൻ്റെ മുഖത്തൂടെ തഴുകി... കേശുവിന് ഓർമ്മ വച്ച നാൾ മുതൽ ഓരോ പിറന്നാളിനും ആദ്യം വിഷ് ചെയ്യുന്നത് അവനാണ്.. തന്നെ ചുറ്റിപ്പറ്റി നടക്കുന്ന കുഞ്ഞി കേശൂട്ടൻ്റെ മുഖം ഓർമ്മയിൽ തെളിഞ്ഞതും പത്മാവതിയമ്മ പുഞ്ചിരിച്ചു.. "ദാ... ഇതുടുത്ത് റെഡിയായിട്ട് വിളിക്ക്.. നമുക്ക് അമ്പലത്തിലൊക്കെ പോയിട്ട് വരാം..." കയ്യിലിരുന്ന സെറ്റും മുണ്ടും നീട്ടിക്കൊണ്ട് കേശു പറഞ്ഞു... "ആയിക്കോട്ടെ..." അവരത് വാങ്ങി ചേർത്ത് പിടിച്ചു... അമ്പലത്തിലേക്ക് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് പിന്നിൽ നിന്നും ശബ്ദം കേട്ടത്.. " കേശുവേട്ടാ..ഞാനും കൂടി വരട്ടെ... " ശാലുവാണ്... "പോരെ... " സമ്മതം കിട്ടിയതും ഓടിവന്ന് കാറിൽ കയറിയവൾ... അമ്പലത്തിനടുത്ത് കാർ ഒതുക്കി നിർത്തി പത്മാവതിയമ്മയെ ചേർത്ത് പിടിച്ച് നടക്കുന്നവൻ തന്നെയൊന്ന് നോക്കാത്തതിൽ പരിഭവം തോന്നി ശാലിനിക്ക്... - ഉടുത്ത് നടക്കാനറിയാതെ സാരിയും ചുറ്റി കൂടെ ഇറങ്ങിയതേ കേശുവേട്ടന് ഇഷ്ടാവുംന്ന് കരുതീട്ടാ.. അതും ആൾക്കേറ്റവും ഇഷ്ടപ്പെട്ട കരിമ്പച്ചക്കളർ... സാരിയുടെ ഞൊറിവ് ഒരു കൈ കൊണ്ട് പൊക്കിപ്പിടിച്ച് നടക്കുമ്പോൾ പരിഭവത്തോടെ കേശുവിനെ നോക്കി.. അമ്പലത്തിലെ ശിവഭഗവാൻ്റെ പ്രതിഷ്ഠക്ക് മുന്നിൽ കൈകൂപ്പി നിൽക്കുമ്പോൾ ഇനിയും ഒത്തിരിക്കാലം അമ്മമ്മ തനിക്കൊപ്പം ഉണ്ടാവണേ.. എന്ന് മനമുരുകി പ്രാർത്ഥിച്ചവൻ... അമ്മയും അച്ഛനുമെല്ലാം അമ്മമ്മയാണ്... ഒരു സങ്കടവും അറിയിക്കാതെയാണ് തന്നെ വളർത്തിയത്... " പറ്റുന്നപണിക്ക് പോയാപ്പോരെ ൻ്റെ ശാലു... " അമ്പലത്തിൽ നിന്നിറങ്ങുമ്പോൾ സാരിയും പൊക്കിപ്പിടിച്ച് കഷ്ടപ്പെട്ട് നടക്കുന്നവളെ നോക്കി കേശു ചോദിച്ചതും പെണ്ണ് കണ്ണു കൂർപ്പിച്ചു നോക്കി... " അവള് വല്യ കുട്ടിയായില്ലേ കേശൂട്ടാ.. സാരിയൊക്കെ ഉടുത്തു പഠിക്കണ്ടെ..." അമ്മമ്മ അവളെ നോക്കി പറഞ്ഞതും.. "അങ്ങനെ പറഞ്ഞ് കൊടുക്ക് അച്ഛമ്മേ... ചെലോർക്കൊന്നും നമ്മളെ കണ്ണിൽ പിടിക്കണില്ലാല്ലോ.. " കേശുവിനെ ഒളികണ്ണിട്ടു നോക്കി കുസൃതിയോടെ പറഞ്ഞു ശാലു... "എന്നാപ്പിന്നെ ഇവളെയങ്ങ് കെട്ടിച്ചു വിടാൻ വല്യമ്മാമ്മയോട് പറയാം ലേ.. അമ്മമ്മേ..." ശാലുവിനെ ഇടംകണ്ണിട്ട് നോക്കിക്കൊണ്ടവൻ പത്മാവതിയമ്മയോട് പറഞ്ഞു... ശാലു ഇടുപ്പിൽ കൈ കുത്തി നിന്ന് ദേഷ്യത്തോടെ കേശുവിനെ നോക്കി... " ഇങ്ങനെ നിന്നാലേ അമ്പലത്തിൽ വരുന്നോര് ഭദ്രകാളിയാണെന്ന് കരുതും... " അവളുടെ നിൽപ്പ് നോക്കി വീണ്ടുമവൻ പറഞ്ഞതും "നോക്ക് അച്ഛമ്മേ..." പെണ്ണ് തുള്ളിക്കൊണ്ട് പറഞ്ഞു ... " ൻ്റെ കേശൂട്ടാ നീയതിനെ ദേഷ്യം പിടിപ്പിക്കാതെ വരണുണ്ടോ...?രണ്ടിനെയും കെട്ടിക്കാൻ പ്രായമായി എന്നിട്ടാ തല്ലു കൂടണത്... വന്നേ രണ്ടാളും..." അൽപ്പം ഗൗരവം നടിച്ച് പത്മാവതിയമ്മ പറഞ്ഞതും രണ്ടും മിണ്ടാതെ നടന്നു.. തിരികെ വീട്ടിലെത്തുമ്പോൾ ക്ഷണിച്ചവരെല്ലാം എത്തിയിരുന്നു.... " അമ്മയെത്തിയല്ലോ.. ഇനി കേക്ക് മുറിക്കാം.. വൈകിക്കണ്ട.." മാധവനാണ്.. വലിയൊരു കേക്ക് മേശമേൽ സ്ഥാനം പിടിച്ചു.. " പണ്ടൊക്കെ പിറന്നാളെന്ന് വെച്ചാൽ സദ്യയും പായസവുമാണ് ഉണ്ടാവുക.. ഇന്നത്തെ കാലത്തത് കേക്കും ബിരിയാണിയുമൊക്കെയായി മാറിയിരിക്കുന്നു... കാലം പോയ പോക്കെ.. " പത്മാവതിയമ്മയൊന്ന് നെടുവീർപ്പിട്ടു... "പണ്ടത്തെ കഥയൊക്കെ വൈകിട്ടിരിക്കുമ്പോ പറയാം... ഇപ്പൊ വന്ന് ഈ കേക്കൊന്ന് മുറിക്കെൻ്റെ പത്മാവതിയമ്മേ.. " കേശു അവരെ പിടിച്ച് കേക്കിന് മുന്നിൽ നിർത്തി.. ആരെയോ പ്രതീക്ഷിച്ചെന്ന പോലെ പത്മാവതിയമ്മ ഇടക്ക് പുറത്തേക്ക് നോക്കുന്നുണ്ട്.. " അച്ഛമ്മ ആരെയാ നോക്കുന്നെ.. എല്ലാവരും ഇവിടെത്തന്നെയുണ്ടല്ലോ... "ശാലുവാണ്... "ഇന്നൊരാള് വരാമെന്ന് പറഞ്ഞിരുന്നു... പക്ഷേ ഇത്ര നേരമായിട്ടും കണ്ടില്ല.. " പത്മാവതിയമ്മയുടെ സ്വരത്തിൽ നിരാശ കലർന്നു... "ആരാ അങ്ങനെയൊരാള്..."ശാലു ചോദിക്കുമ്പോഴേക്കും മുറ്റത്ത് ബുള്ളറ്റിൻ്റെ ശബ്ദം കേട്ടു... ബുള്ളറ്റിൽ നിന്നുമിറങ്ങിയ ആൾ ഹെൽമെറ്റ് ഊരിമാറ്റി തൻ്റെ വലിയ ബാഗും തോളിലിട്ട് അകത്തേക്ക് നടന്നു.. അകത്തേക്ക് വരുന്നയാളെ കണ്ടതും പത്മാവതിയമ്മയുടെ ചുണ്ടിൽ ചിരി വിരിഞ്ഞു... "മാണിക്യമംഗലത്തെ പത്മാവതിയമ്മക്ക് ഒരായിരം പിറന്നാൾ ആശംസകൾ.." പറഞ്ഞു കൊണ്ടവൾ അവരെ കെട്ടിപ്പിടിച്ചു കവിളിൽ ഉമ്മ വെച്ചു.... " സൈരന്ദ്രി..." ചുറ്റും നിന്നവരിൽ ആരോ പറയുന്നത് കേട്ട് അവൾ മുഖമുയർത്തി.. തുടരും.. രചന :: രജിഷ #📖 കുട്ടി കഥകൾ #📝 ഞാൻ എഴുതിയ വരികൾ #📔 കഥ #💞 പ്രണയകഥകൾ #📙 നോവൽ
🕺Best Friends💃 പാർട്ട്‌ -3 "അനു അന്ന് അങ്ങനെ പറ്റിപ്പോയി. ഇനിയെങ്ങനെ ഒന്നും ഉണ്ടാവില്ല. " "വേണ്ട സുജിത്തേ, മുൻപ് ഞാൻ നിന്നെ എല്ലാം മറന്ന് വീണ്ടും സ്നേഹിച്ചതാണ്. എന്നിട്ട് നീയെന്താ കാണിച്ചത്. " "അനു നീ പറയണപോലെ അല്ലാ ഒന്നും. എനിക്കവളെ വെറുപ്പിക്കാൻ കഴിയില്ലായിരുന്നു. അത്കൊണ്ടണ് ഞാൻ ഒന്നും പറയാതെ പോയത്. " "സുജിത്തേ, ഞാൻ വല്ല ഉപകരണം വല്ലോം ആണോ. തോന്നുമ്പോൾ വാങ്ങാനും തോന്നുമ്പോൾ കളയാനും." "എടി നീയെന്തിനാ ഇങ്ങനെയൊക്കെ പറയുന്നേ. ഒരു തവണ കൂടി നീയെനിക്ക് അവസരം താടി. " "തന്നതൊക്കെ മതി. നീ നിന്റെ പണി നോക്കി പോയെ ഞാൻ ഫോൺ വെക്കുന്നു " ജീവിതത്തിൽ ആദ്യമായാണ് അവനോട് അത്ര കടുപ്പത്തിൽ അവൾ കാര്യങ്ങൾ പറയുന്നത്.. അവൾക്ക് തന്നെ അതിശയമായിരുന്നു. അവൻ വീണ്ടും അവളെ വിളിച്ചിട്ടിരുന്നു. അവൾ ഒന്നിനും മറുപടി കൊടുത്തില്ല. വിഷമം തോന്നിയോ അറിയില്ല.. വല്ലാത്തൊരു മാനസികാവസ്ഥ.... ഒറ്റയടിക്ക് പറയണമായിരുന്നോ എന്ന് പോലും അവൾ ചിന്തിച്ചു. അപ്പോഴാണ് അഭി വിളിക്കുന്നത്.. "ഡീ, എന്തെടുക്കുവാ? " "ചുമ്മാ ഇരിക്കുന്നു. " "കഴിച്ചോ " "മ്മ് " "എന്ത് പറ്റി സോദരി. ദുഃഖത്തിലാണെന്ന് തോന്നുന്നു. ഒരു നിശബ്ദത. " "ഒന്നുല്ലേ " "ഒന്നുല്ലെങ്കിൽ താഴേക്കു പോര്. ഞാൻ ഹോസ്റ്റൽന്റെ മുന്നിലുണ്ട്." "അഹ് ഞാൻ വരുവാ " അവൾ പെട്ടെന്ന് റെഡിയായി അവന്റെ അടുത്തെത്തി... "എന്ത് പറ്റി പെണ്ണെ, കടന്നാൽ കുത്തിയോ? " "അഹ് കുത്തി " "അഹ് തോന്നി. മ്മ് കേറ് വായിനോക്കി നിൽക്കാതെ " "എടാ നടക്കാം " "അഹ് എങ്കിൽ നടക്കാം വാ. എന്തെങ്കിലും ഉണ്ടെങ്കിൽ വാ തുറന്നു പറയണം." ഞാൻ കണിയാൻ അല്ല ഗ്രഹിച്ചെടുക്കാൻ. " "നീ പോടാ." (അവൾ സുജിത്ത് വിളിച്ച കാര്യം അവൾ അവനോട് പറഞ്ഞു.) "നിനക്ക് പഴയത് പോലെ ഒക്കെ ആകണമെങ്കിൽ ആയിക്കോളു. പക്ഷെ, പിന്നെ എന്റെ മുന്നിൽ കിടന്ന് മോങ്ങരുത്.. " "ഞാൻ പഴയത് പോലെ പോകുന്നു എന്ന് നിന്നോട് പറഞ്ഞോ? " "പഴയത് പോലെ ആവാതിരുന്നാൽ നിനക്ക് നല്ലത്. കഴിഞ്ഞ തവണത്തെയൊക്കെ ഓർമയുണ്ടല്ലോ അല്ലെ? "ഉണ്ട് " "എന്നാലും അതല്ല ഞാൻ ആലോചിക്കുന്നത്, അവൻ എങ്ങനെ നിന്നെ സ്നേഹിച്ചു.. എന്ത് കണ്ടിട്ടാണെന്ന എനിക്ക് മനസിലാവാത്തത്. " "അയ്യടാ, എന്താടാ എനിക്ക് കുഴപ്പം. സൗന്ദര്യത്തിലല്ല മോനെ, മനസിലാണ് കാര്യം " "ഉവ്വ ഉവ്വ, മനസ് കണ്ടിട്ടാണെൽ രണ്ടാം ദിവസം അവൻ ജീവനും കൊണ്ടോടിയേനെ. " "പോടാ നാറി " അവന് ഒരിക്കലും അവൾ വിഷമിച്ചിരിക്കുന്നത് കാണുന്നത് ഇഷ്ടമായിരുന്നില്ല. തല്ല് കൂടിയിട്ടാണേലും അവളെകൊണ്ട് വഴക്കിടിപ്പിക്കും... നിശബ്ദതയെക്കാൾ ആ വഴക്കായിരുന്നു അവനിഷ്ടം. പെട്ടെന്നവൾ ഓർമകളിൽ നിന്ന് തിരികെയെത്തി സമയം നോക്കി. 12.30 am. ഓർമ്മകൾക്ക്‌ എന്ത് സമയം... അവൾ മനസിലോർത്ത് ഉറങ്ങാൻ കിടന്നു... പെട്ടന്ന് തന്നെ അവൾ നിദ്ര പൂകി. രാവിലെ പാറുവിന്റെ "കുഞ്ഞു " വിളിക്കേട്ടാണ് അനു ഉണർന്നത്.. (കുഞ്ഞമ്മേ എന്നുള്ളത് കുഞ്ഞു എന്ന് വിളിക്കുന്നതാണ് ) എണിക്കാനുള്ള മടി കാരണം പാറു വിനെ പിടിച്ചു കൂടെ കിടത്തി.. പാറുവാണേൽ കിടന്നിടത്ത് കിടന്ന് കുസൃതി.. "കുഞ്ഞു ചായ കുടിച്ചാം " അവർത്തിച്ചാവാർത്തിച്ച് അവൾ അങ്ങനെ പറഞ്ഞിട്ടിരുന്നു. "മിണ്ടാതിരിയെടി കാന്താരി " കുഞ്ഞു ഇച്ചിരി കൂടെ ഉറങ്ങട്ടെ " ആരോട് പറയാൻ ആര് കേൾക്കാൻ. പിന്നെ പാറുവിന്റെ അഭ്യാസം മുഴുവൻ അവളുടെ മുകളിലായിരുന്നു. അവസാനം പാറുവിനുമുൻപിൽ അനു തോൽവി സമ്മതിച്ചു.. അപ്പോൾ പാറുവിന്റെ ചിരി കണ്ട് അവളും ചിരിച്ചുപോയി. അനു പാറുവിനെയും എടുത്തോണ്ട് അടുക്കളയിൽലേക്ക് നടന്നു.. അച്ഛനും ചേട്ടനും ടീവിയുടെ മുന്നിലും, അനിയൻ എവിടെയോ തിരക്കിട്ട് പോകാനുള്ള ധൃതിയും, അമ്മയും ചേച്ചിയും അടുക്കളയിലും.. അവളെ കണ്ടപാടെ ചേച്ചി ചോദിച്ചു. "ആഹാ എണിച്ചോ?" "ദേ നിങ്ങളുടെ മോള് ഉണർത്തി " "അവള് അങ്ങോട്ട്‌ വന്നപ്പോഴേ ഞാൻ ഇവിടെ അമ്മയോട് പറഞ്ഞു നീയിപ്പോൾ ഇങ്ങെത്തുമെന്ന് " അപ്പോഴേക്ക് അമ്മ അവൾക്ക്‌ ചായ കൊടുത്തു.. പാറുവിനെ താഴെ നിർത്തി അവൾ ചായ വാങ്ങി. പാറു കിലുക്കി കിലുക്കി ഹാളിൽ ചെന്ന് കുരുത്തകേട് തുടങ്ങി.. ചായേം കൊണ്ട് പാറുവിന്റെ പിറകെ പോകാൻ നേരം ചേച്ചി പറഞ്ഞു, "അനു, രാവിലെ പോയി കുളിക്ക്. ഇന്നലെ നിന്നെ ഒരു ഫോട്ടോ ഞാൻ കാണിച്ചില്ലേ ശ്യാം. അവർ ഇന്ന് നിന്നെ കാണാൻ വരുന്നുണ്ട്. " "എന്തോന്ന് " ഇടിത്തി വീണപോലെ അവൾ നിന്നു. എന്തായാലും ചൂട് ചായ നാക്ക്‌ പൊള്ളിച്ചു.. "നിയെന്താ പൊട്ടിയാണോ " ചായ കുടിച്ചിട്ട് പോയി റെഡിയാവ്‌. " അവൾ ഒന്നും മിണ്ടാതെ ഹാളിലേക്ക് വെച്ചുപിടിച്ചു . അച്ഛനോട് അവൾ പരാതി ബോധിപ്പിച്ചു. "അച്ഛാ ഞാൻ ഇന്നലെ വന്നതല്ലെ ഉള്ളു. അതിനിടക്ക് അവരെയൊക്കെ ഇങ്ങോട്ട് വിളിക്കേണ്ട കാര്യമുണ്ടോ? " "എടി അവർ രാവിലെ വിളിച്ചു പറഞ്ഞതാണ് ഇന്ന് ഇങ്ങോട്ട് വരുന്നു എന്ന്. " "കണ്ടിട്ട് പോകട്ടെ" അവൾ പിന്നെ മറുപടിയൊന്നും പറഞ്ഞില്ല. നേരെ മുറിയിലേക്ക് പോയി.. ചായ കപ്പ്‌ മേശമേൽ വെച്ചു. മേശപുറത്തിരുന്ന ഫോൺ റിങ് അടിച്ചപ്പോൾ ഫോൺ എടുക്കാൻ തുനിയുകയും കൈ തട്ടി ചായ അടുത്ത് ഇരുന്ന ഫോട്ടോയിലേക്ക് വീഴുകയും ഒരുമിച്ചായിരുന്നു. പെട്ടെന്നവൾ അടുത്ത് കിടന്ന തുണിയെടുത്ത് ഫോട്ടോ തുടച്ചു. വല്ലാത്തൊരു വിഷമം അവളിൽ നിറഞ്ഞു. അപ്പോഴാണ് പാറുവിന്റെ വരവ്... വന്നപാടെ അവൾ അനുവിന്റെ കയ്യിലിരുന്ന ഫോട്ടോയ്ക്ക് ബലം പിടുത്തം തുടങ്ങി.. പാറു കരയുമെന്നായപ്പോൾ ഫോട്ടോ അവളുടെ കയ്യിൽ കൊടുത്തു.. താഴെ ഇട്ട് പൊട്ടിക്കരുത് എന്ന് പറഞ്ഞതും, പാറുവിന്റെ കയ്യിൽ നിന്ന് ഫോട്ടോ താഴെ വീണ് ചില്ല്കഷ്ണങ്ങളായി. പാറു ഒളികണ്ണിട്ട് അനുപമയേ നോക്കി. അനുപമയുടെ കണ്ണ് നിറഞ്ഞു... ഫോട്ടോ താഴെ വീണ ശബ്ദം കേട്ട് ചേച്ചി വന്നു.. വന്നപാടെ താഴെ വീണ് കിടക്കുന്ന ചില്ല്കഷ്ണം കണ്ട് പാറുവിനെ അർച്ചന വഴക്ക് പറഞ്ഞു.. ചില്ല് മൊത്തം വാരികളയാൻ എടുക്കുമ്പോൾ അർച്ചന അനുപമയേ പതിയെ നോക്കി... അനുവിന്റെ നിറഞ്ഞ മിഴികൾ കവിളുകളേ തലോടിയൊഴുകി.. അർച്ചന എണിച്ച് അനുപമയുടെ അടുത്ത് വന്നു. "അനു, പോട്ടെടി. കുഞ്ഞല്ലേ അവൾ. അവൾക്കറിയാതെ പറ്റിയതല്ലേ" ചേട്ടനോട് പറയാം ഇത് ശരിയാക്കി തരാൻ. വിഷമിക്കണ്ട.. " "പോ ചേച്ചി, എനിക്ക് കുഴപ്പമൊന്നുമില്ല. അവൾക്ക്‌ അബദ്ധം പറ്റിയതാണ് എനിക്കറിയാം.എന്തോ പെട്ടെന്ന് താഴെ വീണപ്പോൾ വിഷമം തോന്നി. എനിക്ക് വേറെ കുഴപ്പമൊന്നുമില്ല." കരയുന്ന അവളെ വിഷമത്തോടെ നോക്കി നിന്ന പാറുവിനെ അവൾ കയ്യിലെടുത്തു.. അനുപമ പാറുവിനെ നോക്കിയൊന്ന് ചിരിച്ചു.. പാറുവും ഒന്ന് ചിരിച്ചു... മേശമേൽ വീണ ചായ നോക്കി അർച്ചന അവളോട്‌ ചോദിച്ചു. "നിനക്ക് ചായ വേണോ " "വേണ്ട " "എങ്കിൽ പോയി കുളിക്ക്. അവർ 11 മണിക്ക് വരുമെന്ന പറഞ്ഞെ.. 9.30 ആയി." "മ്മ് " ഫോട്ടോ ശരിയാക്കി തരാമെന്ന് പറഞ്ഞ് അർച്ചന ചില്ല് ഇല്ലാത്ത ഫോട്ടോയെടുത്തോണ്ട് താഴേക്കുപോയി... കൂടെ, കളയാനുള്ള ചില്ല് കഷ്ണങ്ങളും.. പാറുവും പിറകെ വെച്ചു പിടിച്ചു.. പിന്നെയും അവളുടെ മിഴി നിറഞ്ഞു... വാതിൽ ലോക്ക് ചെയ്ത് അവൾ ജനലരികിലെത്തി. മഴതുള്ളികൾ പറ്റിച്ചേർന്ന ജനൽപാളികൾ തുറന്നിട്ട് അവൾ പുറത്തേക്ക് നോക്കി.. മഴ ചാറുന്നുണ്ട്.. വീണ്ടും ഓർമകളിലേക്ക് അവൾ മടങ്ങി.. ഇതുപോലൊരു മഴകാലത്ത് കൂടെ കൂടിയതാണ് അഭി ... അവളുടെ ഏറ്റവും പ്രിയപ്പെട്ട സൗഹൃദം..... എന്നും അനു നന്നായി കാണണമെന്ന് ആഗ്രഹിച്ച ചിലരിൽ ഒരാൾ... ഒരു ദിവസം അഭിയോടൊപ്പം അവൾ ഒരു മാളിൽ പോയി.... ആദ്യമായാണ് അവൾ അവിടെ പോകുന്നത്.. മാളിനുള്ളിൽ കയറിയിറങ്ങി , തിരിച്ച് മാളിന് പുറത്തെയൊരു പടിക്കെട്ടിൽ അവർ ഇരുന്നു.. അവർ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ അഭിയുടെ ഫോൺ റിങ് ചെയ്തു.. അവൻ ഫോണെടുത്തു.. ഓഫീസിലെ കാര്യമെന്തോ ആണ്.. അവൾ അവനെ നോക്കി അവൻ സീരിയസ് ആയി സംസാരിക്കുന്നത്പോലെയവൾക്ക് തോന്നി.. അവൻ ഫോൺ കട്ട്‌ ചെയ്ത ശേഷം പറഞ്ഞു. "ഡി എനിക്ക് പോണം. ഓഫീസിന്നാണ് വിളിച്ചത്. ഒരു അത്യാവശ്യമുണ്ട്". "നിനക്കിന്ന് ഓഫാല്ലേ.. പിന്നെയെന്താ " "അത്യാവശ്യമുണ്ട് പെണ്ണെ, " "നീ വിളിച്ചിട്ടല്ലേ ഞാൻ വന്നത്," (അവൾ ദേഷ്യത്തോടെ മറുപടി പറഞ്ഞു. ) "എടി പുല്ലേ, ഞാൻ അറിഞ്ഞോ ഇപ്പോൾ അവർ വിളിക്കുമെന്ന് " "അഹ് നീ പൊക്കോ. ഞാൻ എന്ത് വേണം.. " "എന്തോന്നാടി വഴക്കുണ്ടാക്കല്ലേ.. നിനക്ക് ഞാൻ ക്യാബ് ബുക്ക്‌ ചെയ്ത് തരാം." "വേണ്ട ഞാൻ പൊക്കോളാം. " "അയിന് നിനക്ക് തിരിച്ചുപോകാൻ അറിയോ..." "നിനക്ക് വേണേൽ നീ പോ.. ചുമ്മാ എന്റെ കാര്യം നോക്കി ഇരിക്കാതെ.. " "എന്തോന്നടി വേറെ ദിവസം ഇങ്ങോട്ട് നമുക്ക് വരാം." "നീയൊന്ന് പോകാമോ." (അവൾ ദേഷ്യപ്പെട്ടു ) "നീയെന്തേലും കാണിക്ക് ഞാൻ പോവാ. " എന്ന് പറഞ്ഞ് അവൻ അവിടുന്ന് ദേഷ്യപ്പെട്ട് പോയി.. പെട്ടെന്നവൻ ദേഷ്യപ്പെട്ടപ്പോൾ അവളുടെ കണ്ണ് നിറഞ്ഞു.. ചോദിച്ചു മേടിച്ചതല്ലേ എന്നവൾ മനസ്സിലോർത്തു. ഒരു ഫ്ലോയിൽ കേറിയങ്ങ് പറഞ്ഞതാണ് ഒറ്റക്ക് പൊക്കോളാം എന്ന്.. എങ്ങനെ പോകും.. വഴി പോലും നേരെ ചൊവ്വേ അറിയില്ല... അത്കൂടി ഓർത്തപ്പോൾ അവളുടെ മിഴി തുളുമ്പി നിന്നു. അവനാണെങ്കിൽ ദേഷ്യപ്പെട്ട് പോവുകയും ചെയ്തു.. അവൾ അവളുടെ മറ്റൊരു സുഹൃത്തിനെ വിളിക്കാൻ നോക്കി.. റിങ് ഉണ്ട് എടുക്കുന്നില്ല.. എന്ത്‌ ചെയ്യും എന്നാലോചിച്ച് തല കുനിച്ചിരുന്നു. പെട്ടെന്ന് ദേഷ്യപ്പെട്ടുപോയ അഭി തിരിച്ചു വന്ന് അവളുടെ അടുത്തിരുന്നു.. സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ എന്നറിയില്ല. അവൾ അഭിയേ കെട്ടിപിടിച്ചു കരഞ്ഞു.. അഭി ചോദിച്ചു, "പേടിച്ചുപോയോ മകളെ " "പിന്നെ പേടിക്കത്തില്ലേ " അവൾ കണ്ണ് തുടച്ചോണ്ട് പറഞ്ഞു. "ഞാൻ ഒറ്റക്കാക്കിയിട്ട് പോകുമെന്ന് തോന്നിയോടി പുല്ലേ.. " "തോന്നി. നിന്റെ പോക്ക് അങ്ങനെയല്ലാരുന്നോ." "പോടീ. എന്നിട്ട് വേണം വല്ല പിള്ളേരെപിടുത്തകാർ പിടിച്ചുകൊണ്ട് പോയിട്ട് നിന്റെ അച്ഛൻ വന്ന് എന്നെ തല്ലാൻ. " "നീ പോട പട്ടി " "എടി പുല്ലേ നിന്നെ ഒറ്റക്കാക്കിട്ട് പോകാൻ എനിക്ക് തോന്നണ്ടേ. നീ പോകുവോ ഇല്ലയോ എന്നറിയാൻ ഞാൻ മാറി നിന്നതല്ലേ. ഇനി ഞാൻ പോവട്ടെ മാഡം". അത്യാവശ്യം ആയോണ്ടാ. ഞാൻ ക്യാബ് ബുക്ക്‌ ചെയ്തു തരാം. " "മ്മ് ചെയ്". അവൾ തിരിച്ചു ഹോസ്റ്റലിൽ എത്തി. മുറിയിൽ ആരുമില്ല. ആകെപാടെ നിശബ്ദത. കുറച്ചു നേരം മയങ്ങാം എന്ന് കരുതി കണ്ണടച്ച് കിടന്നപ്പോൾ മനസ്സിൽ തെളിഞ്ഞത് അവന്റെ മുഖം.. അവൾ പെട്ടന്ന് എണിച്ചിരുന്നു . അവനോടൊപ്പം ഉണ്ടായിരുന്ന സംഭവങ്ങൾ അവൾ ആലോചിച്ചു. ദേഷ്യപെട്ടുപോയ അവൻ പെട്ടന്ന് തിരിച്ചു വന്ന് അടുത്തിരുന്നപ്പോൾ താൻ അവനെ കെട്ടിപിടിച്ചുകരഞ്ഞു.. എപ്പോഴും തന്റെ കണ്ണിൽ നോക്കി സംസാരിക്കുന്ന അവൻ എന്ത്കൊണണ്ടാണ് ഇത്തവണ താൻ നോക്കുമ്പോളൊക്കെ കണ്ണ് വെട്ടിച്ച് കാര്യങ്ങൾ പറഞ്ഞിരുന്നത്. എപ്പോഴും അവന്റെ കൈ പിടിച്ചു നടക്കാറുള്ള തനിക്ക് ഇന്നവൻ "സൂക്ഷിച്ചുപോ. എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കണം" എന്ന് പറഞ്ഞ് തന്റെ കൈ പിടിക്കുമ്പോൾ ഒരിക്കൽ പോലും തോന്നാത്ത ഒരു ഫീൽ ആ ഒരു നിമിഷം തനിക്ക് തോന്നിയത് എന്ത്കൊണ്ടായിരുന്നു. താൻ നോക്കുന്നത് കണ്ടപ്പോൾ തന്നെ നോക്കാതെ ഡ്രൈവറോട് എന്തൊക്കെയോ പറയുവാരുന്നു അവൻ . താൻ പോകും വരെ തന്നെ അവൻ നോക്കിനിന്നത് അവളോർത്തു.. "എടി അനു നീ റെഡിയായോ, വാതിൽ തുറക്കടി. അവർ ഇപ്പോൾ വരും വന്ന് ഫുഡ്‌ കഴിക്ക്.. " പുറത്തുനിന്ന് ചേച്ചിയുടെ വിളികേട്ട് അവൾ ഓർമ്മകളിൽ നിന്ന് തിരികെയെത്തി, "ചേച്ചി പൊക്കോ ഞാൻ താഴേക്ക് ഇപ്പോൾ വരാം" അവൾ മറുപടി പറഞ്ഞു. (തുടരും) . രചന :: anju krshna #📙 നോവൽ #📖 കുട്ടി കഥകൾ #📝 ഞാൻ എഴുതിയ വരികൾ #📔 കഥ #💞 പ്രണയകഥകൾ
മുറ ചെറുക്കൻ..... പതിനാലാം ഭാഗം അവന്റെ വാക്കുകൾ അവളുടെയുള്ളിൽ വല്ലാത്തൊരു അസ്വസ്ഥത തീർത്തിരുന്നു..... ഇള നീർ ചുണ്ടോടു ചേർക്കുമ്പോഴും അതിന്റെ തണുപ്പിന് ഹൃദയത്തിലെ യാ ചൂടിനെ തണുപ്പിക്കാൻ കഴിയാത്തത് പോലെ.... അപ്പോഴാണ് തന്റെ മനസ്സിലെ യാ കുഞ്ഞ് തോന്നലിന് ഇത്രയേറെ വേര് പടർന്നിട്ടുണ്ടെന്ന് അവളറിയുന്നത്.... അങ്ങോട്ട് മാറി നിന്നേ രണ്ടാളും..... തേങ്ങ വീഴും.... അവന്റെ ഗൗരവമേറിയ ശബ്ദം കേട്ടതും അവൾ പെട്ടെന്ന് അവനെയൊന്ന് നോക്കി..... അവന്റെ നോട്ടം തന്നിലേക്ക് മാത്രമായത് അവളറിഞ്ഞു.... ആ കണ്ണുകളിൽ ഒളിപ്പിച്ചോരു കുസൃതി അവൾക്ക് മാത്രമായി കാണാൻ കഴിഞ്ഞത് പോലെ..... കണ്ണുകളിൽ പരിഭവം നിറച്ചവൾ അവനെയൊന്ന് നോക്കിയ ശേഷം മീനുവിന്റെ പിറകിലായി നടന്നു..... നിഷ്കളങ്കമായ ആ കണ്ണുകളിലെ പരിഭവത്തിന് പോലും വല്ലാത്തൊരു ഭംഗി തോന്നിയിരുന്നു സച്ചുവിന്..... അവളിലേക്ക് നോക്കും തോറും അവളെന്ന കുഞ്ഞു പൂമ്പാറ്റ പാറി വന്നു തന്റെ ഹൃദയത്തിലേക്ക് ചേക്കേറുന്നത് പോലെ.... പക്ഷെ താനത് ഇപ്പോഴെങ്കിലും വിലക്കിയില്ലെങ്കിൽ അല്ലെങ്കിലേ മുറിവേറ്റ അവൾ കൂടുതൽ തകർന്ന് പോവും... ഒപ്പം കുടുംബങ്ങളിലും അതൊരു വിള്ളൽ നൽകും.... മുത്തശ്ശി ഏറെ വേദനിക്കും...... വേണ്ടാ.... ഒന്നും വേണ്ടാ.... നല്ല കുറച്ചു ഓർമ്മകൾ മാത്രം മനസ്സിൽ നിറച് അവളിവിടെ നിന്ന് പോകട്ടെ...... മറ്റൊന്നും മനസ്സിലേക്ക് കുടിയേറാൻ സമ്മതിക്കാതെ താനും അകന്ന് നിൽക്കണം..... അവൻ സ്വയം പറഞ്ഞു കൊണ്ട് തിരിയുമ്പോഴും അടുക്കള മുറ്റത് തന്നെ നോക്കി നിന്ന് ഇള നീർ കുടിക്കുന്നവളുടെ കണ്ണിലുള്ള ഭാവം ദൂരെ നിന്നും അവന് വ്യക്തമായിരുന്നു...... അമ്മേ.... ഇതൊന്ന് പൊളിച്ചു തന്നേ.... മീനു അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞതും തനൂജ വന്നാ രണ്ട് തേങ്ങയും നടുവിലായി പൊളിച്ചു കൊടുത്തു...... മീനു കയ്യിൽ കരുതിയിരുന്ന രണ്ട് ചകിരി പൂളുകളിൽ നിന്ന് ഒന്നെടുത്തു ഇഷാനിക്ക് നേരെ നീട്ടി...... ഇത് കൊണ്ട് കഴിച്ചു നോക്ക്...... മീനു അത്‌ പറയുമ്പോൾ ഇഷാനിയുടെ കണ്ണുകളിൽ ഒരു കൗതുകം കൂറി.. അവളുടെ ഉള്ളിലെ വിങ്ങൽ താത്കാലികമായി അവൾ മറവിക്ക് വിട്ട് കൊടുത്തു..... വേണ്ട മീനു..... ആ കുട്ടിക്കതൊന്നും ശീലണ്ടാവില്ല .... മോളീ സ്പൂൺ കൊണ്ട് കഴിച്ചോ.... തനൂജ അത്‌ പറഞ്ഞതും മീനു അതവിടെ തന്നെ വെച്ചു.... എന്നാൽ ഇഷാനിയുടെ കണ്ണുകൾ ആ ചകിരി പ്പൂള് കൊണ്ട് ഇള നീർ കാമ്പ് കോരി കഴിക്കുന്ന മീനു വിലായിരുന്നു.... അവളും മീനു വെച്ച അതെടുത്തു കോരി കഴിക്കുമ്പോൾ മീനുവും തനൂജയും ഒരു പോലെ അവളെ നോക്കി.... കോരി വായിലേക്ക് വെച്ചു കൊണ്ടുള്ള അവളുടെ നിഷ്കളങ്ക മായ മുഖ ഭാവവും അവരിൽ വല്ലാത്തൊരിഷ്ടം തീർത്തിരുന്നവളോട്...... അപ്പോഴാണ് ഉടുത്തിരുന്ന മുണ്ട് നേറെ മടക്കി കുത്തി സച്ചുവങ്ങോട്ട് വരുന്നത്..... കഴിഞ്ഞ തവണത്തെ പോലെയല്ല.... ഇത്തവണ നല്ല കായ് ഫലമുണ്ട്.... സച്ചുവതും പറഞ്ഞു കൊണ്ടാ തിണ്ണയിലേക്ക് വന്നിരുന്നതും ഇഷാനിയുടെ മുഖം വീണ്ടും മാറി.... ആ കണ്ണുകൾ ഒരു ഗൗരവത്തിന്റെ മുഖം മൂടി അണിയുന്നത് ഒരു പുഞ്ചിരിയോടെ യാണ്‌ സച്ചുവിന്റെ കണ്ണുകൾ നോക്കി കണ്ടത്...... പക്ഷെ അവൻ മനപ്പൂർവം അത്‌ കണ്ടില്ലെന്ന് നടിച്ചു.... അവൾക്ക് തന്നോട് തോന്നിയ ത് വെറുമൊരു ആകാരശണമാവാം.... അതൊരിക്കലും ഊതി പെരുപ്പിച്ചു അതിനെ വേദനിപ്പിക്കാൻ വയ്യ...... അവളിലേക്ക് നോക്കാതെ തന്നെ ആ കണ്ണുകൾ തന്നെ തഴുകുന്നത് അവനറിഞ്ഞിരുന്നു.... 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ഇഷാനിക്ക് പ്രത്യേകിച്ചൊരു സുഖവും തോന്നിയില്ല...... എല്ലാത്തിനും ഒരു മൂഖത.... അവൻ അടുത്തുള്ള സമയങ്ങളിലൊക്കെയും അവളുടെ കണ്ണുകൾ അവനിലേക്ക് നീണ്ടു പോയെങ്കിലും അവന്റെ കണ്ണുകളിൽ അടക്കി വെച്ചൊരു ഗൗരവമാണ്.... അതവൻ തനിക്ക് തന്ന ആ താക്കീതിൽ നിന്നാണെന്ന് വ്യക്തം..... പക്ഷെ അപ്പോഴും അവൾക്കവനെ നോക്കാതിരിക്കാൻ കഴിയുന്നില്ല..... ഹൃദയം അവനേ മാത്രം പിന്തുടരുന്നു...... അവൻ വീട്ടിലുള്ള സമയങ്ങളിലൊക്കെ ഒരു നെഞ്ചിടിപ്പോടെ യാണ് അവനുള്ള ഭാഗത്തായി ചുറ്റി പറ്റിയവൾ നിന്നതെങ്കിൽ അവൻ പോകുന്ന ആ നിമിഷം മുതൽ എന്തോ ഹൃദയത്തിൽ പേരറിയാത്തൊ രു ശൂന്യത തോന്നിയവൾക്ക്....... മുറ്റത്ത് നിന്നും ബൈക്കിന്റെ ശബ്ദം അകലുന്നതും നോക്കി അവളാ തൂണിനു പിറകിൽ അള്ളി പ്പിടിച്ചു നിന്നു..... തൂണിന് പിറകിലായി പാറി കളിക്കുന്ന അവളുടെ ചുരിദാറിന്റെ തുമ്പ് സച്ചു മനഃപൂർവം കണ്ടില്ലെന്ന് നടിച്ചു...... അവൻ പോയി കഴിഞ്ഞും ആ അര തിണ്ണയിൽ മുത്തശ്ശിയോടൊപ്പം ചെറു കാറ്റേറ്റ് അവളങ്ങനെയിരുന്നു.... ഇത് വരെ മനസ്സിൽ നിറഞ്ഞു നിന്നത് ഈ ചുറ്റുപാടിനോടുള്ള ഇഷ്ടമാണെങ്കിൽ ഇന്ന് ഒരോന്നിലും അവന്റെ ഓർമകളാണ്..... അവന്റെ കയ്യെത്താത്ത ഒന്നും ഈ വീട്ടിലുണ്ടാവില്ല.... അവൻ തഴുകി കടന്ന് പോകുന്ന തൊടിയിലെ ഇലകളോട് പോലും അവൾക്കസൂയ തോന്നി.... പ്രണയം ഒരാളെ എത്ര മാത്രം മാറ്റിയെടുക്കുന്നുവെന്നോർത്ത് അവൾക്കത്ഭുതം തോന്നി.... തന്റെ വീട്ടിലെ മുറിപ്പെടുത്തുന്ന ഓർമ്മകൾ തന്റെ മനസ്സിൽ നിന്ന് പാടെ മാഞ്ഞു പോയത് പോലെ.... മറ്റെല്ലാ ചിന്തകളും ഒരു കോണിലേക്ക് നീങ്ങി പ്പോയിരിക്കുന്നു.... പകരം... അവനെന്നൊരു ചിന്ത യിലേക്ക് മാത്രമായി താൻ ചുരുങ്ങിയിരിക്കുന്നു..... അവൾ കാലുകൾ രണ്ടും തിണ്ണയിലേക്ക് കയറ്റി വെച്ചു കൊണ്ട് കാൽ മുട്ടിൽ താടി തുമ്പ് ചേർത്തങ്ങനെ യിരുന്നു..... ദൂരെ വയലേലകളിൽ നിന്നും ഒഴുകിയെത്തിയ കുളിർ കാറ്റ് അവളെയൊന്ന് തരളിതയാക്കി.... തനൂജ അവളെ തന്നെയൊന്ന് നോക്കി.... മുന്നത്തേതിൽ നിന്നും വ്യത്യസ് തമായി അവൾ പോലുമറിയാതെ അവളുടെ ചുണ്ടിലൊരു ഇളം ചിരി പറ്റി പ്പിടിച്ചിരിപ്പുണ്ടായിരുന്നു... ഇവിടേക്ക് വരുമ്പോൾ ആ കണ്ണുകളിൽ കണ്ടിരുന്ന നിർവികാരത പാടെ മാഞ്ഞു പോയത് പോലെ.... അവർക്കേറെ സന്തോഷം തോന്നിയിരുന്നു..... അപ്പോഴും ഇഷാനിയുടെ മനസ്സിൽ ഒരോറ്റ പ്രയാസമേ കുരുങ്ങി കിടന്നിരുന്നുള്ളു.... അതവൻ പറഞ്ഞ ആ വാക്കുകൾ കൊണ്ട് മാത്രമായിരുന്നു...... മുറിയിൽ കിടക്കുമ്പോഴും കണ്ണുകളിൽ തെളിഞ്ഞു നിന്ന കൃഷ്ണ കിരീട പൂക്കൾക്കു പോലും പ്രണയത്തിന്റെ ഗന്ധമായി  തോന്നിയവൾക്ക്... അവൾ പാതി മയക്കത്തിലേക്ക് വീണു പോയി...... 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 പതിയെ കണ്ണുകളൊന്ന് തുറന്നപ്പോഴാണ് അവൻ വരാനുള്ള സമയമായെന്ന് അവൾക്ക് തോന്നിയത്..... അവൾ പെട്ടെന്നെഴുന്നേറ്റ് മുറിയിൽ നിന്ന് പുറത്തേക്ക് നടന്നതും പെട്ടെന്ന് ആരുടെയോ ദേഹത്തു ഇടിച്ചൊന്ന് നിന്നിരുന്നു....... പെട്ടെന്ന് ഇടിച്ച ആ വേദനയിൽ അവൾ നെറ്റിയൊന്ന് തടവുമ്പോഴാണ് മുമ്പിൽ നിൽക്കുന്നവന്റെ ഗന്ധം അവളിലേക്ക് പടർന്നത്.... വിയർപ്പിന്റെയും പെർഫ്യൂമിന്റെയും ഇട കലർന്നൊരു തരം സുഗന്ധം...... അവന്റെ കറുപ്പ് നിറത്തിലുള്ള ഷർട്ടിൽ തറഞ്ഞു നിന്ന  മിഴികൾ അവൾ പതിയെ യൊന്നുയർയത്തി...... അവന്റെ നോട്ടം തന്നിലേക്ക് മാത്രമാണെന്നത് അവളിലൊരു പിടപ്പ് തീർത്തു..... അവന്റെ ശ്വാസം അവളുടെ മൂക്കിൻ തുമ്പിലൊന്ന് പതിച്ചതും അവളിലൂടെ ഒരു വിറയൽ കടന്ന് പോയത് പോലെ...... വേദനിച്ചോ.... അവൻ അവളോടത് ചോദിക്കുമ്പോൾ ആ കണ്ണുകളിൽ കണ്ടൊരു ഭാവം അവളെ പാടെ തളർത്തി കളഞ്ഞു..... ഇങ്ങനെയൊരു ഭാവം..... ഇങ്ങനെയൊരു ചോദ്യം ഇതൊക്കെ മാത്രമേ താനും ആഗ്രഹിച്ചിട്ടുള്ളൂ..... അവൾ ഒന്നും മിണ്ടാതെ അവനിലേക്ക് തന്നെ നോക്കി നിൽക്കെ പതിയെ അവന്റെ ബലമുള്ള കയ്യിന്റെ ചൂട് അവളുടെ നെറ്റിയിലൊന്ന് പടർന്നു...... നെറ്റിയിൽ വെച്ചിരുന്ന അവളുടെ നിളൻ വിരലുകളിൽ അവന്റെ കയ്യൊന്നുരസി മാറി..... ഇല്ലാ..... ഒന്നും പറ്റിയിട്ടില്ല..... അവൻ തൊട്ട് നോക്കിയ ശേഷം അതും പറഞ്ഞു കൊണ്ട് കൈ പിൻ വലിക്കുമ്പോൾ ആ ചൂടിൽ തന്നെ അടങ്ങിയിരിക്കുവാൻ തോന്നിയവൾക്ക്.... ആ കൈകൾ എപ്പോഴും സുരക്ഷിതമായി തന്നെ പൊതിഞ്ഞു പിടിച്ചിരുന്നെങ്കിൽ എന്നവളേറെ കൊതിച്ചു..... അവന്റെ നോട്ടം ഒരു നിമിഷം അവളുടെ മിഴികളിലൊന്ന് കൊരുത്തു.... വിടർന്ന കണ്ണുകളിലെ കൃഷ്ണ മണി വല്ലാതെ പിടച്ചു.... അവളിൽ നിന്ന് നോട്ടം വെട്ടിക്കാൻ അവനും വല്ലാത്തൊരു പ്രയാസം തോന്നുന്നുണ്ടായിരുന്നു..... പെട്ടെന്ന്  അവൻ അവിടെ നിന്നും നടക്കുമ്പോൾ അവളുടെ മിഴികളും മനസ്സും അവനിൽ തന്നെയായിരുന്നു... അവളോടൊപ്പമുള്ള നിമിഷങ്ങളിൽ സച്ചുവിനും വല്ലാത്തൊരു പിടപ്പ് തോന്നുന്നുണ്ടായിരുന്നു.. പക്ഷെ.... ദുർബലമായ ചിന്തകളെ മായ്ച്ചു കളയാൻ അവൻ ശ്രമിക്കുമ്പോഴും അവളുടെ നിഷ്കളങ്ക മായ മിഴികൾ തന്നോട് പറയാതെ പറയുന്നത് മനസ്സോർമിപ്പിച്ചു കൊണ്ടേയിരുന്നു..... അപ്പോഴും അവളുടെ നെറ്റിയിലെ ചൂട് പതിഞ്ഞ അവന്റെയാ രണ്ട് വിരലുകൾ അറിയാതെ ഇടയ്ക്കിടെ അവന്റെ മുഖത്തേക്ക് ചേരുന്നുണ്ടായിരുന്നു..... തുടരും Aysha akbar #📙 നോവൽ #📝 ഞാൻ എഴുതിയ വരികൾ #📖 കുട്ടി കഥകൾ #📔 കഥ #💞 പ്രണയകഥകൾ
വേട്ട ഭാഗം 13 “ഗെറ്റ് ഡൗണ്‍ മിസ്റ്റർ രാമനാഥൻ. ..... ” അയാൾ രാമനാഥനെ നോക്കി ചിരിച്ചുകൊണ്ട് അടുത്തേക്ക് വന്ന് തുടർന്നു. ...... “കോയമ്പത്തൂരിൽ എൻജിനീയറിങ്ങിനു പഠിക്കുന്ന നിന്റെ മകന് നേരെ ഇന്ന് എത്ര തവണ അറ്റാക്ക് ഉണ്ടായി എന്ന് നീ വിളിച്ചു ചോദീര്. .. ഒരു വാടിയ താമര തണ്ടു പോൽ നിന്റെ കൈകളിലോട്ട് കൊണ്ടു വന്നു തരട്ടെ രാമനാഥാ ഞാൻ അവനെ....“ അയാൾ പറഞ്ഞത് കേട്ട് രാമനാഥൻ ഞെട്ടിപ്പോയി ...... .“അയ്യോ വേണ്ട ”രാമനാഥൻ ജീപ്പിൽ നിന്നും പുറത്തേക്ക് ഇറങ്ങി അയാൾ ആ തണുപ്പിലും വിയർത്തിരുന്നു അയാൾക്ക് ഒരു ചെകുത്താന്റെ ഭാവമാണെന്ന് തോന്നി രാമനാഥന്. .... പിന്നെ അയാൾ നേരെ നടന്നു ചെന്ന് നിന്നത് ആന്റണിയുടെ മുൻപിൽ ആണ് അയാൾ ആൻറണിയുടെ തോളിൽ കൈവച്ചു.... “ബലഹീനയായ ഒരു പെണ്ണിനെ വാകത്തിക്ക് വെട്ടി കൊലപ്പെടുത്തി ജയിലിൽ പോയ്‌ തിരിച്ചുവന്ന് തോട്ടം തൊഴിലാളികളെയടക്കം ഇവിടുത്തെ പാവപ്പെട്ട മനുഷ്യരെ പേടിപ്പിച്ചു നിർത്തിയപ്പോൾ നീ വലിയൊരു ചട്ടമ്പി ആണെന്ന് നിനക്ക് തോന്നിയോടാ നീ കണ്ടിട്ടുള്ളത് അവരെ മാത്രമാണ് ...അതിനു മേലെ ഒരു കളി നീ കണ്ടിട്ടില്ല കളിച്ചിട്ടുമില്ല.......“ അയാൾ റിവോൾവർ ആന്റണിയുടെ വായിക്കകത്തേക്ക് തിരുകി. . ആന്റണി വിയർത്തു. ... കാലിനു ഒരു വിറയൽ പോലെ തോന്നി അയാൾക്ക്‌. ... “എന്തുവാടാ നീ വിയർക്കുന്നല്ലോ അയാൾ റിവോൾവർ ആന്റണിയുടെ വായിലേക്ക് തള്ളി കയറ്റി.....പിന്നെ തുടർന്നു അങ്ങനെ തോന്നുന്നുണ്ടെങ്കിൽ നീ അതങ്ങ് നിർത്തിയേര് … നിങ്ങൾ തൊട്ടിട്ടു പോയത് ഒരു ചാരം മൂടിയ തീ കനലാണ്…. കാത്തിരുന്നോളൂ കരുതിയിരുന്നോളൂ രണ്ടുപേരും…. നിങ്ങളെ ഞാനൊന്ന് നുള്ളി നോവിക്കത്തു പോലുമില്ല അത് അവന് ഇഷ്ടമാവില്ല. .... അവന് വേണ്ടി മാറ്റിവെച്ചേക്കുവാണ് ഞാൻ. ... നിങ്ങളുടെ പിന്നിൽ തന്നെയുണ്ട് അപകടം. .. ദൈവം തമ്പുരാൻ നേരിട്ട് ഇറങ്ങി വന്നാലും രക്ഷയില്ല.. .. അയാളുടെ കൈയിൽ റിവോൾവർ ഉണ്ടായിരുന്നത് കൊണ്ടു ആൻറണിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല ആന്റണി പല്ല് ഞെരിക്കുന്നുണ്ടായിരുന്നു.. ഒന്നും ചെയ്യാൻ കഴിയാതെ രോഷം കടിച്ചമർത്തി..... ഇനി നിങ്ങൾ ഫേസ് ചെയ്യേണ്ടത് ഒരേ ഒരു ആളെ കാലം കാത്തുവെച്ച നീതി അവൻ നടപ്പാക്കും... രാമനാഥന് നേരെ വിരൽചൂണ്ടി അയാൾ ജിപ്സിയിലേക്ക് നടന്നു.... അതൊരു താക്കീത് ആയിരുന്നു ഒരു മുരൾച്ചയോടെ ജിപ്സി മുന്നോട്ടു കുതിച്ചു. ... ❤️❤️❤️ പകൽ എരിഞ്ഞടങ്ങിയിരുന്നു സൂര്യൻ കടലിൽ താഴാൻ വെമ്പിനിൽക്കുന്നു ... തെരുവ് വിളക്കുകൾ തെളിഞ്ഞു തുടങ്ങി കടൽ ഏറെക്കുറെ ശാന്തമായിരുന്നു അയാൾ കടലിനു അഭിമുഖമായി നിന്നു അയാളുടെ ചിന്തകൾക്ക് തീപിടിച്ചിരുന്നു..... ജോൺ അക്ഷമയോടെ അയാളെത്തന്നെ നോക്കിയിരുന്നു എന്തിനാണ് ഇയാൾ തന്നെ ഇങ്ങോട്ട് വിളിച്ചു കൊണ്ടുവന്നത്... കുറെ നേരമായി...ഒരു കാര്യം പറയാനുണ്ട് കാറിൽ കയറാൻ പറഞ്ഞു കാറിൽ കയറി ഇതുവരെ അയാൾ ഒന്നും മിണ്ടുന്നില്ല. ... “എന്തിനാണ് നിങ്ങൾ എന്നെ ഇങ്ങോട്ട് കൊണ്ടുവന്നത്”ജോൺ ചോദിച്ചു .... അയാൾ തിരിഞ്ഞു നോക്കി “മറന്നുപോയ ഒരു കാലത്തെക്കുറിച്ച് ഓർമിപ്പിക്കാൻ... നിങ്ങൾ ഇവിടെ ഭാര്യയും മക്കളുമായി ആഘോഷിച്ചു ജീവിച്ചപ്പോൾ കണ്ണീരും പട്ടിണിയുമായി.... സമൂഹത്തിൽ ഒറ്റപ്പെട്ടുപോയ ഒരു പാവം സ്ത്രീയെ കുറിച്ച്... ആളുകളുടെ പരിഹാസവും അവഗണനയും കണ്ടും കേട്ടും ആ അമ്മയുടെ നെഞ്ചോട് ചേർന്ന് വിങ്ങിപ്പൊട്ടിയ ഒരു മകനെ കുറിച്ച്. ..... ഓർമ്മയുണ്ടാവില്ല ഒന്നും അല്ലെ അറിയില്ല നിങ്ങൾക്ക് അപ്പോഴേക്കും എല്ലാം മറന്നു നിങ്ങൾ പുതിയൊരു ജീവിതം തുടങ്ങിയിരുന്നു.... അയാൾ ജോണിന് അടുത്തേക്ക് വന്നു..... “എന്താണ് നിങ്ങൾ പറയുന്നത് എനിക്ക് ഒന്നും മനസ്സിലാവുന്നില്ല...” “മനസ്സിലാവില്ല നിങ്ങൾക്ക് മനസ്സിലാവണമെങ്കിൽ കാലങ്ങൾ ഒരുപാട് പിന്നിലേക്ക് പോകണം.... ഇവിടെ വരുന്നതിനു മുമ്പ് നിങ്ങൾ ആദ്യമായി ജോലിക്ക് പോയ തടി മില്ലിലെ കണക്കെഴുത്തുകാരൻ ഔസേപ്പിനെ ഓർമ്മയുണ്ടോ. ...? നിങ്ങളെ ഒരു മകനെ പോലെ സ്നേഹിച്ച .....ഔസേപ്പിന്റെ മകൾ ആലീസിനെ. ......! നിങ്ങൾ സിനിമയിലോ നാടകങ്ങളിലോ കണ്ടിട്ടുള്ള പോലെ അപ്പനെ തേടി അലഞ്ഞു സ്നേഹം ഇരന്നു വാങ്ങാൻ വാങ്ങിക്കാൻ വന്നവനല്ല. ...... ഞാൻ മറ്റുള്ളവരെ പോലെ അപ്പൻ എനിക്കു ഒരു വികാരവുമല്ല... എവിടെയും സ്നേഹത്തിനു വേണ്ടി കൈ നീട്ടി നിന്നിട്ടുമില്ല....... എനിക്കെല്ലാം എന്റെ അമ്മച്ചിയായിരുന്നു... മറ്റെന്തിനെക്കാളു .... അവിടെയും നിങ്ങൾ എന്നെ തോൽപ്പിച്ചു... നിങ്ങളെക്കുറിച്ച് കുറ്റപ്പെടുത്തി ഒരു വാക്കുപോലും പറയുന്നത് അമ്മച്ചിക്ക് ഇഷ്ടമല്ലായിരുന്നു... അപ്പോഴും എന്നേക്കാൾ ഒരു തൂക്കം കൂടുതൽ നിങ്ങളോടായിരുന്നു സ്നേഹം നിങ്ങളെ പ്രതീക്ഷയോടെ കാത്തിരുന്നുഒരു പാട് നാൾ അവർ, കണ്ണടയും മുമ്പേ എന്റെ അമ്മച്ചിക്ക് ഒരു നല്ല ചികിത്സ കൊടുക്കാൻ പോലും എനിക്ക് വഴിയില്ലായിരുന്നു.... ഇന്ന് ജീവിച്ചുരിപ്പുണ്ടായിരുന്നെങ്കിൽ........... അമ്മച്ചിയെ ഒരു രാഞ്ജിയെ പോലെ നിങ്ങളുടെ മുമ്പിൽ കൊണ്ടു വന്നു നിർത്തുമായിരുന്നു.... പൂനയിലെ തെരുവുകളാണ് എന്നെ വളർത്തിയത് ...... നിങ്ങളോടുള്ള വാശിയായിരുന്നു എന്റെ വളർച്ച.... പൂനയിലെ തെരുവീഥികളിൽ എവിടെയോ ആണ് ഞാൻ ബെഞ്ചമിനെ പരിചയപ്പെടുന്നത് അറിയാതെ.... “സ്നേഹത്തിന് ഇത്രയും മാധുര്യമുണ്ടെന്നും സ്നേഹം കൊണ്ട് എന്തും കീഴ്പ്പെടുത്താൻ കഴിയുമെന്നും എന്നെ പഠിപ്പിച്ച എന്റെ സഹോദരൻ..... അവന്റെ ദേഹത്തു കൈവെച്ച ഒരുത്തനും ഇന്ന് ഉണർന്ന് എഴുന്നേൽക്കില്ലായിരുന്നു അവനു വേണ്ടി ഞാൻ ഈ ഗ്രാമം ചുട്ടെരിക്കുമായിരുന്നു പക്ഷേ ചെയ്തില്ല.... കണക്കുകൾ മാറ്റിവെച്ചേക്കുവാണ്. .... അവന് വേണ്ടി ........ അവന്റെ മനസ്സിലെ തീ അണയണമെങ്കിൽ അവൻ നേരിട്ട് തീർക്കണം... എല്ലാം കേട്ട് സ്തബ്തനായി നിൽക്കുകയായിരുന്നു ജോൺ.... “മോനെ....”ജോണിന്റെ ശബ്ദം ഇടറി. ... ആലീസ് ...ഞാ. ...ഞാൻ ഒന്നും അറിഞ്ഞില്ല. .. അവൾ കല്യാണം എല്ലാം കഴിഞ്ഞ് എവിടെയെങ്കിലും സുഖമായി ഇരിക്കുന്നുണ്ടാവും എന്ന് ഓർത്തു...“ അയാൾ പരിഹാസത്തോടെ ഒന്ന് ചിരിച്ചു ”എന്റെ അമ്മച്ചി ഒരാളെയേ സ്നേഹിച്ചിട്ടുള്ളൂ എന്റെ അമ്മച്ചി ഒരാൾക്കേ മനസ് കൊടുത്തിട്ടുള്ളൂ...എന്റെ അമ്മച്ചിയുടെ പേര് ആലീസ് എന്നായിരുന്നു.... അയാൾക്ക് മുൻപിൽ ഒന്നും പറയാൻ കഴിയാതെ തലതാഴ്ത്തി കളഞ്ഞു..... അയാൾ ഒരു സിഗരറ്റ് എടുത്ത് ചുണ്ടിൽ വെച്ചു കൊളുത്തി.... ഞാൻ ക്രിസ്റ്റി ജോൺ. ..!!! ജോണിന്റെ മകൻ ...... അമ്മച്ചിക്ക് നിർബന്ധമായിരുന്നു എന്റെ പേരിനൊപ്പം നിങ്ങളുടെ പേര് വേണമെന്ന് .... തലയിൽ എന്തോ മൂളുന്നത് പോലെ തോന്നി ജോണിനു.... അയാൾ ജിപ്സിയിലേക്ക് കയറി...... ജോൺ നോക്കി നിൽക്കെ അയാളുടെ മുമ്പിലൂടെ ജിപ്സി അതിവേഗത്തിൽ പാഞ്ഞു പോയ്‌. ....... ❤️❤️❤️ വീട്ടിലെത്തിയിട്ടും ജോൺ ഏറെനേരം മിണ്ടാതിരുന്നു. എല്‍ സിയുടെ മുഖത്തേക്ക് നോക്കാൻ അയാൾക്ക് കുറ്റബോധം തോന്നി.., അവൾക്ക് ഇന്നേവരെ അറിയാത്ത കഥ ആരോടും പറയാത്ത കഥ പെട്ടെന്ന് ഒരുപാട് വർഷങ്ങൾക്ക് ശേഷം ഒരാൾ വന്നു പറയുമ്പോൾ... അതും തന്റെ മകനെന്ന് അവകാശപ്പെടുന്ന ഒരാൾ..... ബെഞ്ചമിന് എന്തെല്ലാമോ അറിയാം പക്ഷേ എങ്ങനെ എങ്ങനെ തന്റെ മകന്റെ മുഖത്ത് നോക്കി അത് ചോദിക്കും. .. അയാൾ ബെഞ്ചമിന്റെ അടുത്തേക്ക് ചെന്നു ഇപ്പോൾ ഒരുപാട് ഭേദമായിട്ടുണ്ട്... അയാൾ കുറെ നേരം അവനെത്തന്നെ നോക്കിയിരുന്നു..... ബെഞ്ചമിൻ അയാളുടെ കണ്ണുകളിലേക്കും “എന്താ അപ്പാ” അവൻ തിരക്കി “ഇന്ന് എന്നെ കാണാൻ ഒരാൾ വന്നിരുന്നു ഒരു ക്രിസ്റ്റി....”ജോൺ അവന്റെ മുഖത്തുനോക്കാതെ ആണ് സംസാരിച്ചത്.... “എനിക്ക് അറിയാം അപ്പ ക്രിസ്റ്റിയെ ഞാൻ പൂനയിൽ ജോലി ചെയ്തിരുന്ന കാലത്ത് പരിചയപ്പെട്ടതാണ്” ബെഞ്ചമിന്റെ വാക്കുകൾ കേട്ട് സംശയത്തോടെ ജോൺ അവനെ നോക്കി അപ്പോൾ ക്രിസ്റ്റി ഇവ നോടൊന്നും പറഞ്ഞിട്ടില്ലേ. .. അല്ലെങ്കിൽ ഇത്ര ലാഘവത്തോടെ ഇവൻ മറുപടി പറയില്ലായിരുന്നു..... ജോണിനു തെല്ല് ആശ്വാസം തോന്നി. .... രാത്രി ഉറങ്ങാൻ കിടന്നപ്പോഴും പല ചിന്തകളും ജോണിന്റെ മനസ്സിനെ അലോസരപ്പെടുത്തി കൊണ്ടിരുന്നു..... എൽസി നല്ല ഉറക്കം പിടിച്ചിരുന്നു..... ആലീസിനെ കുറിച്ച് ഓർത്തപ്പോൾ ആയാൾക്ക് നല്ല വിഷമം തോന്നി.. സത്യത്തിൽ താനല്ല ഒന്നിനും കാരണക്കാരൻ ഔസേപ്പ് ചേട്ടൻ ഈ ബന്ധത്തിന് സമ്മതിച്ചിരുന്നില്ല... ഒരു പാട് ശ്രമിച്ചെങ്കിലും നടന്നില്ല അയാൾ ഓരോന്ന് ആലോചിച്ച് തിരിഞ്ഞും മറിഞ്ഞും കിടന്നു... നല്ല ഇരുട്ടുള്ള രാത്രി ആയിരുന്നു. ..... ❤️❤️❤️ ആൻറണി അത്താഴം കഴിഞ്ഞ് വീട്ടുമുറ്റത്ത് കൂടി നടക്കുകയായിരുന്നു... അത് അയാൾക്ക്‌ പതിവാണ് നല്ല ചൂട് വീട്ടിൽ വേറെ ആരുമില്ല ഭാര്യ മരിച്ചതിൽ പിന്നെ അയാൾ ഒറ്റയ്ക്കാണ് താമസം.... അയാളുടെ മനസ്സ് വ്യാകുലമായിരുന്നു.... എസ് ഐ സാറിനെയും തന്നെയും ആക്രമിച്ചത് ആരാണ്? ഒരു പിടിയുമില്ല.... ഇവിടെ തൊപ്പിയിട്ടു വന്നു ആക്രമണങ്ങൾ നടത്തിയത് ഇയാൾ തന്നെയോ.....അതോ ബെഞ്ചമിനോ. ..... പത്തുമണി ആകുമ്പോഴേക്കും എന്നും കിടക്കുന്നതാണ് ഇന്ന് എന്തോ ഉറക്കം വരുന്നില്ല... കാപ്പിത്തോട്ടത്തിന് ഇടയിലൂടെ കുറച്ച് ഉള്ളിലേക്ക് കയറിയാണ് ആൻറണിയുടെ വീട്.. അടുത്തൊന്നും അധികം വീടുകൾ ഇല്ല.... കാപ്പി ചെടികൾക്കിടയിലൂടെ ഒരു കാറ്റ് മൂളി വന്നു..... കാലൻ കോഴി കൂവി. .... പിറകുവശത്ത് എന്തോ ശബ്ദം കേട്ട് ആൻറണി ഓടിച്ചെന്നു... കറുത്ത ജാക്കറ്റ് ധരിച്ച ഒരു ആൾരൂപം....! ആന്റണി ഞെട്ടി. ...! ഇന്നലെ വന്നയാളുടെ ശബ്ദം ആൻറണിയുടെ കാതിൽ മുഴങ്ങി “കാത്തിരുന്നോളൂ ........കരുതിയിരുന്നോളൂ ......ഇനി നിങ്ങൾ ഫേസ് ചെയ്യേണ്ടത് ഒരേ ഒരു ആളെ“ അയാൾ മുന്നോട്ടു വന്നു. .. “ആരാ”ആൻറണിയുടെ വാക്കുകളിൽ ഭയം ഉണ്ടായിരുന്നു... അപ്പോഴാണ് ആൻറണി ശ്രദ്ധിച്ചത് അയാളുടെ ഇടതു കൈയിൽ പ്ലാസ്റ്റർ ഇട്ടിട്ട് ഉണ്ടായിരുന്നു..... അയാളുടെ ചായം പൂശിയ മുഖം ആന്റണിക്ക് വ്യക്തമായില്ല അയാളുടെ മുഖത്ത് ഒരു ചിരിയുണ്ടായിരുന്നു അത് പിശാചിന്റെതാണെന്ന് തോന്നി ആന്റണിക്ക്..... “ആന്റണി. .... എനിക്ക് ഇന്ന് തന്നെ വേണമായിരുന്നു നിന്നെ......ഇപ്പോൾ നീയും രാമനാഥനും ഏകദേശം കാര്യങ്ങൾ ഊഹിച്ചെടുത്തിട്ടുണ്ടാവും...അതുകൊണ്ട് നിനക്കറിയാലോ നീ ഇനി വായ തുറന്നാൽ... നീ തുറക്കും ആൻറണി പോളച്ചന്റെ നോട്ടുകെട്ടിന് മുന്നിൽ നീ അറിയാതെ തുറന്ന് പോകും അതുകൊണ്ട് നിന്റെ വായ ഞാൻ എന്നെന്നേക്കുമായി അടക്കുകയാണ്“ അയാൾ പല്ലു കാട്ടിച്ചിരിച്ചു അയാളുടെ പല്ലുകൾക്കിടയിൽ അപ്പോഴും രക്തം ഉണ്ടായിരുന്നു......, ഒരു വല്ലാത്ത ഭാവമായിരുന്നു അയാൾക്ക്‌. ... ഒരു സിഗരറ്റ് എടുത്ത് ചുണ്ടിൽ വെച്ചു ലൈറ്റർ തെളിഞ്ഞു സിഗരറ്റിന്റെ അഗ്രം ആളി..... ഹാറ്റ് ഒന്ന് ചെരിച്ചു വെച്ചു പെട്ടെന്നായിരുന്നു അത് സംഭവിച്ചത് അടുത്തുണ്ടായിരുന്ന കോടാലിയെടുത്ത് ആൻറണി വീശി. . അയാൾ വെട്ടി ഒഴിഞ്ഞു മാറി വെട്ട് കൊണ്ടത് ഭിത്തിയിലാണ് ഭിത്തി അടർന്നുപോയി.... അയാൾ ആൻറണിയെ പുറകിൽ നിന്നും ആഞ്ഞൊരു തൊഴി ആയിരുന്നു ആൻറണി നേരെ ചെന്ന് ഭിത്തിയിൽ മുഖം ഇടിച്ചു വീണു..... അയാൾ ആൻറണിയെ കുത്തിപ്പൊക്കി എഴുന്നേൽപ്പിച്ചു മുഷ്ടി ചുരുട്ടി മുഖത്ത് ഇടിച്ചു ഒന്നല്ല പല തവണ. .. ആൻറണിയുടെ മൂക്കിൽ കൂടിയും വായിൽ കൂടിയും കൊഴുത്ത ചോര ഒലിച്ചിറങ്ങി. ... ചോരകൊണ്ട് അയാൾ ഉന്മാദത്തോടെ ചിരിച്ചു... “ആന്റണി......” ആൻറണിയുടെ കഴുത്ത് ഒരു ഭാഗത്തേക്ക് ഒടിഞ്ഞ് തൂങ്ങിയിരുന്നു. .. എന്നിട്ടും അയാൾ നിർത്തിയില്ല കൈ ചുരുട്ടി ചങ്കിൽ ഇടിച്ചു ആന്റണിക്ക് നിലവിളിക്കാൻ പോലും ശേഷി ഇല്ലായിരുന്നു ഓർമ്മകൾ മുറിയുന്ന പോലെ തോന്നി. ..... അയാൾ ആൻറണിയെ നിലത്തേക്ക് മറിച്ചിട്ടു ആൻറണി തറയിൽ കിടന്നു ഞരങ്ങി.. ബൂട്ടിട്ട കാലുകൊണ്ട് അയാൾ ആന്റണിയുടെ നെഞ്ചിൽ ആഞ്ഞ് ചവിട്ടി.... “ഈ രൂപം നീ ഒന്ന് ഓർത്തു വെച്ചേക്കണം ആൻറണി.നീ ഒരിക്കലും മറന്നു പോകരുത് ..”അയാൾ ആൻറണിയുടെ നെഞ്ചിൽ നിന്നും കാലെടുത്തു മാറ്റി ഇനി എനിക്ക് വേണ്ടത് രാമനാഥനെ. ...... ആൻറണി എന്തോ പറയാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല... അപ്പോൾ അയാൾ ഒരു സത്യം തിരിച്ചറിഞ്ഞിരുന്നു തനിക്ക് ശബ്ദിക്കാൻ കഴിയുന്നില്ല എന്ന്.... അയാൾ ചാടി മതിൽ കടന്നു ഇരുളിൽ മറിഞ്ഞു തുടരും രചന :: ആന്റണി #📝 ഞാൻ എഴുതിയ വരികൾ #📖 കുട്ടി കഥകൾ #📔 കഥ #📙 നോവൽ #🕵️‍♀️ കുറ്റാന്വേഷണ കഥകൾ
സമർപ്പണം.45. Aniprasad. V. 🎫🎫🎫🎫🎫 ആളിക്കത്തുന്ന ഒരു അഗ്നികുണ്ഡത്തിന് മദ്ധ്യേയാണ് താൻ നിൽക്കുന്നതെന്ന് ദേവികയ്ക്ക് തോന്നി. ചുറ്റിനും വീശിയടിയ്ക്കുന്ന കാറ്റിൽ ആളിപ്പടരുന്ന തീച്ചൂടേറ്റ് ശരീരവും, മനസും ഒരേപോലെ വെന്തുരുകുകയാണ് . ദേവിക മെല്ലെയൊന്നു മുഖമുയർത്തി തനിയ്ക്ക് മുമ്പിൽ നിൽക്കുന്ന വിജിതയെ നോക്കി. വിജിതയുടെ നോട്ടം അവളുടെ തന്നെ മുഖത്തായിരുന്നു. ഫോണിലൂടെ മിലൻ എന്താണ് പറയുന്നതൊന്നും അവൻ പറയുന്നതെല്ലാം ഏട്ടത്തി കേൾക്കുകയാണല്ലോ എന്നും ഓർത്തപ്പോൾ ഞൊടിയിടയിൽ ആ ഫോൺ തട്ടിപ്പറിച്ചെടുത്ത്‌ തറയിൽ അടിച്ചു പൊട്ടിച്ച് കളഞ്ഞാലോ എന്ന് ദേവികയ്ക്ക് ഒരു ചിന്തയുണ്ടായി. എന്നാൽ വിജിതയുടെ കയ്യിൽ നിന്ന് ഫോൺ തട്ടിയെടുക്കാൻ പോയിട്ട് കൈ ഒന്ന് പൊന്തിയ്ക്കാൻ പോലും അവൾ അശക്തയായിരുന്നു. വിജിതയുടെ മുഖത്ത് മാറി മാറി തെളിയുന്ന ഭാവങ്ങൾ അവളെ കൂടുതൽ ഭയപ്പെടുത്തിക്കൊണ്ടിരുന്നു. ദേവിക നോക്കി നിൽക്കേ വിജിത ഫോൺ താഴ്ത്തി സാരിത്തുമ്പു കൊണ്ട് പൊതിഞ്ഞു പിന്നിലേക്ക് മാറ്റി പിടിച്ചിട്ട് ദേവികയോട് അടക്കിയ ശബ്ദത്തിൽ പറഞ്ഞു. "നാളെ നീ എത്തിയ്ക്കോളാം എന്ന് ഒരൊറ്റ വാക്കേ പറയാവൂ അവനോട്...'' "ഏട്ടത്തീ..." ദേവിക ദീനതയോടെ വിളിച്ചു. "ശബ്ദിയ്ക്കരുത്.. പറയുന്നത് അനുസരിച്ചോണം..." അവൾ മുരണ്ടു. അനന്തരം വിജിത ഫോൺ തന്റെ കയ്യിൽ തന്നെ പിടിച്ചുകൊണ്ട് സ്പീക്കർ മോഡിൽ ഇട്ട് ദേവികയുടെ കാതിലേക്ക് ചേർത്തു വച്ചു. "മിലൻ..." അവൾ ഒരു വിറയലോടെ വിളിച്ചുകൊണ്ട് വിജിതയെ നോക്കി. "പറഞ്ഞോ മോളേ.. രാവിലെ വരില്ലേ നീ.. വരാമെന്ന് പറയാൻ നിനക്കെന്താ ഇത്ര മടി.നമ്മൾ രണ്ടുപേരല്ലാതെ ഇവിടാരുമില്ല. അക്കാര്യത്തിൽ നീ പേടിയ്ക്കേണ്ട.. മാത്രമല്ല, ബാക്കിയുള്ള ഫോട്ടോസും നിൻറെ മുമ്പിൽ വച്ചു തന്നെ ഞാൻ ഡിലീറ്റ് ചെയ്തിരിയ്ക്കും. പോരേ...ഇനി ആ ഫോട്ടോസിനെ ചൊല്ലി നമ്മൾ തമ്മിൽ ഒരു വാഗ്വാദം നടക്കാൻ പാടില്ല..." "ഞാൻ... ഞാൻ വരാം..." ദേവിക വിക്കി വിക്കി പറഞ്ഞു. "അത് പറയാൻ നിനക്കെന്താടീ ഒരു നാണം പോലെ. അന്ന് ഞാനിതെല്ലാം വേണ്ടെന്ന് വച്ചത് അവിടെ നിഖിൽ ഉള്ളത് കൊണ്ടാമോളെ... നാളെ ആ പേടി വേണ്ട..അവനെന്നല്ല ഒരു കിളിക്കുഞ്ഞു പോലും ഇതൊന്നും അറിയാനും പോണില്ല. ഇന്ന് രാത്രി ഞാൻ ഉറങ്ങാതെ കാത്തിരിയ്ക്കും.. എന്നെ പറഞ്ഞു പറ്റിയ്ക്കുവൊന്നും ചെയ്തേക്കല്ലേ മോളേ..." തമാശയും എന്നാൽ അൽപ്പം ഭീഷണിയും കലർത്തിയാണ് അവന്റെ സംസാരാമെന്ന് വിജിതയ്ക്ക് തോന്നി. അവൾ ഫോൺ ദേവികയുടെ കാതിൽ നിന്ന് മാറ്റി പ്പിടിച്ചുകൊണ്ട് കാൾ കട്ട് ചെയ്തു. അടുത്ത നിമിഷം അതിലെ വാട്സാപ്പിലേക്ക് മിലന്റെ മെസ്സേജ് വന്നു. 'അപ്പോൾ നാളെ.. ഓക്കേ.' ഇത്രമാത്രം. വിജിത അതിലേക്ക് മിലൻ അയച്ചിരുന്ന ഫോട്ടോകൾ ഒന്നൊന്നായി നോക്കി. അവളുടെ ചിന്തകളിലും, മസ്‌തിഷ്ക്കത്തിലും തീ ആളി തുടങ്ങിയിരുന്നു. ദേവിക ഇരു കൈകൊണ്ടും മുഖം പൊത്തി നിന്നു. ശബ്ദമില്ലാത്ത തേങ്ങലിൽ അവളുടെ ഉടൽ മെല്ലെ വിറഞ്ഞു കൊണ്ടിരുന്നു. വിജിത മെല്ലെ അവളുടെ മുഖം മൂടിയിരുന്ന കൈകൾ പിടിച്ചുമാറ്റി. അവളുടെ മുഖം നിറയെ കണ്ണീർ നനവ് ആയിക്കഴിഞ്ഞിരുന്നു. "ഇനി കരഞ്ഞിട്ടെന്താ കാര്യം.. നീയല്ലെടീ കരയേണ്ടത്.. അവന്മാരാ.. ആ ചെറ്റകൾ.. അവനെ ജീവനെ പോലെ സ്നേഹിച്ചു വിശ്വസിച്ചു പോയി എന്നൊരു തെറ്റല്ലേ നീ ചെയ്തുള്ളൂ.. അവൻ നിനക്ക് തിരിച്ച് തന്നതെന്താ... ചതി... അല്ലേ.ലോകത്ത്‌ ഒരാണും തന്നെ സ്നേഹിയ്ക്കുന്ന പെണ്ണിനോട് ചെയ്യാത്തത്ര പെരും ചതി...." "തെറ്റ് പറ്റിപ്പോയി ഏട്ടത്തീ എനിയ്ക്ക്.. എനിയ്ക്കറിയില്ലായിരുന്നു... അവൻ ഇത്ര ദുഷ്ടനാണെന്ന് എനിയ്ക്കറിയില്ലായിരുന്നു..." അവൾ ദേവികയെ നോക്കി തൊഴുതു. "നിനക്കറിയില്ലെന്ന് അറിഞ്ഞുകൊണ്ടല്ലേടീ ജയൻ നിനക്ക് മുന്നറിയിപ്പ് തന്നതും തല്ലിയതും... എന്നിട്ടും നിനക്കത് മനസിലാക്കാനുള്ള കഴിവില്ലാതായി പോയല്ലോ മോളേ..." "അവരാരും അറിയല്ലേ ഏട്ടത്തീ.. ഞാൻ ചത്ത്‌ കളയും.. മറ്റൊരു വഴിയുമില്ല എനിയ്ക്ക്... എന്റെ ഏട്ടന്മാരുടെയും അമ്മയുടേയുമൊക്കെ മുഖത്ത്‌ ഞാൻ എങ്ങിനെ നോക്കുമോ..." ആ കൊച്ച് പെൺകുട്ടിയുടെ ദുഃഖം വിജിതയുടെ ഉള്ളൂലച്ചു കളഞ്ഞിരുന്നു. തിരിച്ചറിവില്ലായ്മയുടെ ചൂഷണമാണ് രണ്ട് കാട്ടാളന്മാർ ചേർന്ന് നടത്താൻ പോകുന്നത്.അതിന്റെ ആദ്യ വല അവന്മാർ എറിഞ്ഞു കഴിഞ്ഞു. അതിൽ കുടുങ്ങിക്കിടക്കുന്ന ഇര രക്ഷപ്പെടാനുള്ള പ്രാണ വെപ്രാളത്തിൽ ചിറകിട്ടടിയ്ക്കുന്ന കാഴ്ചയാണ് തനിയ്ക്ക് മുമ്പിൽ കാണുന്നത്. വിജിതയ്ക്ക് ഇത് ഏത് വിധേനയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് കുറച്ചൊന്ന് ആലോചിയ്‌ക്കേണ്ടി വന്നു. കീഴടങ്ങി കൊടുക്കുന്ന ഭാവേന അവന്റെ മുമ്പിൽ ചെല്ലാതെ തരമില്ല. "ആർക്കും ഒരു സംശയവും തോന്നിപ്പിയ്ക്കരുത്. ഇവിടെ ഇപ്പോൾ നടന്ന ഈ കാര്യം നമ്മളല്ലാതെ മറ്റൊരാൾ അറിയാതെയും നോക്കിയ്ക്കോണം.. അമ്മ വരുമ്പോ നീ കരഞ്ഞു വീർത്ത മുഖവുമായി ഇരിയ്ക്കല്ലേ മോളേ... എല്ലാവരോടും സാധാരണ പോലെ പെരുമാറാൻ ശ്രമിയ്ക്കണം...നിന്റെ കൂടെ ഞാനില്ലേ. പേടിയ്ക്കണ്ട..." അവൾ ദേവികയ്ക്ക് ധൈര്യം പകർന്ന് കൊടുത്ത് അവളോട് പോയി കുളിച്ചിട്ട് വരാൻ പറഞ്ഞ ശേഷം തന്റെ റൂമിലേക്ക് മടങ്ങി പോന്നു. അവിടെ മുരളീകൃഷ്ണൻ അവളെ കാത്തിരിയ്ക്കുന്നുണ്ടായിരുന്നു. "നീ ഇത് എവിടെപോയിരുന്നതാ വിജീ.. ദേ, കുഞ്ഞുങ്ങൾ രണ്ടും നിന്നെ നോക്കിയിരുന്നു കാണാതായപ്പോൾ തനിയേ പോയി കുളിച്ചിട്ട് വന്നിരിയ്ക്കുന്നു...സാധാരണ നീയല്ലേ അവരെ കുളിപ്പിച്ച് തോർത്തുന്നത്..." വിജിതയെ കണ്ടപ്പോഴേ മുരളീ കൃഷ്ണൻ പറഞ്ഞു. വിജിതയുടെ മനസ്സിൽ മറ്റൊരു ചിന്തയായിരുന്നു. ദേവികയുടെ കാര്യം മുരളീ കൃഷ്ണനെ ഇപ്പോൾ അറിയിച്ചാലുള്ള അവസ്ഥ അവൾ ഓർത്തുനോക്കുകയായിരുന്നു. മുരളിയേട്ടൻ എങ്ങിനെ അതിനെ ഉൾക്കൊള്ളും.. ഒരു പക്ഷേ ആ കിടക്കയിൽ നിന്നും ചാടിയെണീൽക്കാൻ പോലും ശ്രമിച്ചെന്നിരിയ്ക്കും... അങ്ങിനെ വന്നാൽ ഇത്രയും നാൾ കാത്തു ശു ശ്രൂഷിച്ചതിനൊന്നും ഒരു പ്രയോജനവും ഇല്ലാതായിപ്പോവില്ലേ.. ഇനി ഒരു പക്ഷേ താൻ നിസ്സഹായാവസ്ഥയിലായിപ്പോയല്ലോ എന്നോർത്ത്‌ ആ വിവരം മുരളിയേട്ടൻ ജയകൃഷ്ണനോട് പറഞ്ഞാലോ... അങ്ങിനെ വന്നാൽ ബാക്കി കാര്യം പറയുകയും വേണ്ട... എടുത്തു ചാട്ടക്കാരനായ അവൻ അവളെ കൊല്ലാതെ വിട്ടാൽ ഭാഗ്യം. "നീ ഈ ലോകത്തൊന്നും അല്ലേ വിജീ..." താൻ പറഞ്ഞത് വിജിത കേട്ടില്ലെന്ന് തോന്നിയപ്പോൾ മുരളീകൃഷ്ണൻ ചോദിച്ചു. "ങേ... എന്താ മുരളിയേട്ടൻ ചോദിച്ചത്..." അവൾ പെട്ടന്ന് ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നിട്ടെന്നോണം തിരക്കി. "കൊള്ളാം.. അപ്പോൾ നീ എന്റെ മുമ്പിൽ വന്നു നിന്ന് സ്വപ്നം കാണുകയായിരുന്നു അല്ലേ..." അത്രയും പറഞ്ഞിട്ട് മുരളീ കൃഷ്ണൻ ഒരിയ്ക്കൽ കൂടി അവളോട് ചോദ്യം ആവർത്തിച്ചു. "അവര് തനിയേ കുളിച്ചു ശീലമാകട്ടെ മുരളിയേട്ടാ. ഞാൻ നാളെ ഒറ്റദിവസം കൂടിയെല്ലാ പകൽ ഈ വീട്ടിൽ കാണൂ. നാളെക്കഴിഞ്ഞു ഞാൻ ജോലിയ്ക്ക് പോയി തുടങ്ങിയാൽ തിരികെ വരാൻ സന്ധ്യയാകില്ലേ.. അവർ കുളി കഴിഞ്ഞു വരുമ്പോ മുടിയൊക്കെ ശരിയ്ക്ക് തുവർത്തുന്നുണ്ടോ എന്ന് മുരളിയേട്ടൻ ഒന്ന് ശ്രദ്ധിച്ചാൽ മതി.. ഇല്ലെങ്കിൽ അതൊക്കെ ഇവിടെ കിടന്നുകൊണ്ട് തന്നെ അത് പറഞ്ഞു ചെയ്യിപ്പിയ്ക്കണേ.അവരെല്ലാം കണ്ടറിഞ്ഞു തന്നെ ചെയ്തോളും എന്നാലും മുരളിയേട്ടൻ ഒന്ന് ശ്രദ്ധിച്ചേക്കണം...." മുരളീകൃഷ്ണൻ അൽപ്പസമയം അവളുടെ മുഖത്തേയ്ക്ക് തന്നെ നോക്കിയിരുന്നു. തന്റെ വീഴ്ചയോടെ തന്റെ കുടുംബത്തിന്റെ താളം തെറ്റിപ്പോയത് അവന് അവളുടെ മുഖത്ത്‌ നിന്നും വായിച്ചെടുക്കാമായിരുന്നു. "ഞാൻ നാളെ രാവിലെ ടൗണിൽ വരെയൊന്നു പോകുവേ മുരളിയേട്ടാ..." അവൾ അവന്റെ അടുത്ത്‌ കിടക്കയിലേക്ക് ഇരുന്ന് കൊണ്ട് ചുളുങ്ങിപ്പോയ കിടക്കവിരി പിടിച്ച് നേരെയിട്ടു. "ടൗണിലോ.. എന്താ കാര്യം.. വീട്ടിലേക്ക് എന്തെങ്കിലും വാങ്ങിയ്ക്കാനാണെങ്കിൽ ജയനോട് പറഞ്ഞാൽ പോരേ. അവൻ വരുമ്പോ വാങ്ങിക്കൊണ്ട് വരില്ലേ...അവനാകുമ്പോ ബൈക്കിൽ കൊണ്ട് പോന്നോളുമല്ലോ.അതിന് വേണ്ടി നീയെന്തിനാ വിജീ വെറുതേ ടൗണിൽ പോകുന്നത്..." "ഗീത ചിറ്റയുടെ വീട്ടിൽ ഒന്ന് പോണം മുരളിയേട്ടാ... ശ്രീവിദ്യ വിളിച്ചപ്പോൾ അവൾ ഒരാഗ്രഹം പറഞ്ഞു. എന്നെയൊന്നു കാണാൻ കൊതിയാവുന്നെന്ന്.. ജോലിയ്ക്ക് പോയി തുടങ്ങുമ്പോ ആഴ്ചയിൽ കിട്ടുന്ന ഒരു അവധി ദിവസത്തിൽ, ഈ വീട്ടിൽ എത്ര ചെയ്താലും തീരാത്തത്ര ജോലികൾ ബാക്കി കിടക്കുന്നുണ്ടാവും.. അതുമല്ല തിരികെ വരുമ്പോ എനിയ്ക്ക് ഞാൻ ജോലിചെയ്യാൻ പോകുന്ന സൂപ്പർമാർക്കറ്റിന്റെ മുമ്പിൽ കൂടി വരാല്ലോ.. നിങ്ങളൊക്കെ വലിയ സൂപ്പർ മാർക്കറ്റാണ് അത് എന്ന് പറഞ്ഞപ്പോൾ മുതൽ എനിയ്ക്കും ഒന്ന് കാണാൻ മോഹം..." "നാളെക്കഴിഞ്ഞാൽ അങ്ങോട്ടല്ലേ പോകുന്നത്.. അപ്പോൾ കാണാല്ലോ വിശദമായി..." "എന്നാലും അതിന്റെ രൂപവും, പരിസരവുമൊക്കെ അവിടെജോലിയ്ക്ക് ചെല്ലും മുമ്പേ മനസ്സിൽ ഉണ്ടാവുമല്ലോ മുരളിയേട്ടാ.." "ശരി പോയിട്ട് വാ.. ഞാനായിട്ട് ഇനി തടസം നിൽക്കുന്നില്ല..." വിജിത അവിടെ ഇരിയ്ക്കുന്നെങ്കിലും അവളുടെ ശ്രദ്ധ അവിടിരുന്നാൽ കാണാൻ പറ്റില്ലെങ്കിലും ദേവികയുടെ റൂമിനു നേർക്കായിരുന്നു. അവിടെ നിന്നും ഒരു ശബ്ദവും കേൾക്കുന്നില്ലെന്ന് തോന്നിയപ്പോൾ അവൾ എണീറ്റ് ദേവികയുടെ റൂമിലേക്ക് ചെന്നു. കുളികഴിഞ്ഞ ശേഷം ദേവിക വന്നു ബെഡിൽ ഇരിപ്പുണ്ടായിരുന്നു. അവളുടെ മുടിയിൽ നിന്നും വെള്ളം ഇറ്റിറ്റ് വീണ് ബെഡ് ഷീറ്റ് കുതിർന്നിരുന്നു. "നീ തല തൂവർത്തിയില്ലേ കുട്ടീ.. നീർക്കെട്ട് പിടിപ്പിച്ചേ അടങ്ങൂന്ന വാശിയാണോ നിനക്ക്.." അവൾ ബെഡിൽ ചുരുട്ടി ഇട്ടിരുന്ന നനഞ്ഞ തോർത്തെടുത്ത്‌ വിജിത അവളുടെ മുടിയിലെ ഈറൻ മുഴുവൻ ഒപ്പി മാറ്റി. ♦️ രാത്രി. എല്ലാവരും ആഹാരം കഴിയ്ക്കാൻ ഇരുന്നപ്പോൾ ദേവികയെ കാണാഞ്ഞ് വിജിത അവളുടെ അടുത്തേയ്ക്ക് ചെന്നു. "നീ എന്താ ആഹാരം കഴിയ്ക്കാൻ വരാതിരുന്നത്..." അവൾ ചോദിച്ചു. "എനിയ്ക്ക് വേണ്ട ഏട്ടത്തീ. നിങ്ങൾ കഴിച്ചോ..." അവളുടെ കവിളും കണ്ണുകളും ചുവന്നും, കൺപീലികൾ നനഞ്ഞും കാണപ്പെട്ടിരുന്നു. "അമ്മ തിരക്കും നിന്നെ. നീ കഴിച്ചില്ലെന്ന് അറിയുമ്പോ അമ്മ നിന്നെ തേടി ഇവിടേയ്ക്ക് വരും. അപ്പോൾ എന്ത് പറയും നീ. നീ എന്ത് പറഞ്ഞാലും അമ്മയ്ക്ക് നിന്റെ മുഖം കാണുന്ന മാത്ര മനസിലാകും നീ ഇവിടിരുന്ന് കരയുകയായിരുന്നു എന്ന്... നീ ഉത്തരം പറയേണ്ട കുറെ ചോദ്യങ്ങൾ നിന്നോട് അമ്മ ചോദിയ്ക്കും. അത് ഉണ്ടാവേണ്ടെങ്കിൽ എണീറ്റ് ചെന്ന് മുഖം കഴുകിയിട്ട് വന്ന് എന്തെങ്കിലും കഴിച്ചിട്ട് പോ.. നിന്റെ മുഖമെന്താ വീർത്തിരിയ്ക്കുന്നതെന്ന് ചോദിച്ചാൽ നീ കിടന്നങ്ങു മയങ്ങിപ്പോയെന്ന് പറഞ്ഞാൽ മതി.. എണീറ്റ് വാ..." വിജിത നിർബന്ധിച്ചപ്പോൾ ഒരു പ്രതിഷേധത്തിനും നിൽക്കാതെ അവൾ അവിടേയ്ക്ക് ചെന്ന് എന്തോ കഴിച്ചെന്നു വരുത്തി തീർത്തിട്ട് പോന്നു. പാത്രങ്ങളെല്ലാം കഴുകി വച്ച് അടുക്കള പൂട്ടിയ ശേഷം വിജിത നേരെ ദേവികയുടെ അടുത്തേയ്ക്കാണ് ചെന്നത്. "നീ കിടന്നില്ലേ.. കിടന്നുറങ്ങിക്കോ ദേവൂ..." ദേവിക ദീനതയോടെ 'ഈ രാത്രി എനിയ്ക്ക് ഒരുപോള കണ്ണടയ്ക്കാൻ പറ്റുവോ ഏട്ടത്തീ' എന്ന അർത്ഥത്തിൽ വിജിതയെ നോക്കി. "ഈ നിഖിൽ എന്ന് പറയുന്നവന്റെ വീട്ടിൽ ആരൊക്കെയുണ്ടെടീ.. അതോ അവനും ഒറ്റയ്ക്കാണോ താമസം.." "ഇല്ല.. അച്ഛനും അമ്മയും ഒരു സഹോദരിയും..." "ഓ.. പറഞ്ഞോണം അവന്റെ അച്ഛന്റെയും അമ്മയുടെയും വെഡിങ് ആനിവേഴ്സറി പറഞ്ഞാണല്ലോ അവന്മാർ നിന്നെ കുടുക്കിയത്. അല്ലേ... അതിരിയ്ക്കട്ടെ.. അവന്റെ പെങ്ങൾ പഠിക്കുവാണോ...അതോ കല്യാണം കഴിഞ്ഞു പോയോ..." "പഠിയ്ക്കുവാ...ഇപ്പോൾ പാലായിൽ ഒരു എൻട്രൻസ് കോച്ചിങ് സെന്ററിൽ...എന്താ ഏട്ടത്തീ..." "ഒന്നുമില്ല നീ കിടന്നോ..." ദേവികയെ ബെഡിലേക്ക് ചായ്ച്ചു കിടത്തിയശേഷം അവൾ തിരികെ മുരളീകൃഷ്ണന്റെ അടുത്തേയ്ക്ക് പോന്നു. രാവിലെ പതിവ് പോലെ ക്ലാസിന് പോകാൻ സമയമായപ്പോൾ ദേവിക പുറപ്പെടാൻ തയ്യാറായി. അതിന് മുമ്പ് അവൾ വിജിത നിൽക്കുന്നിടത്ത്‌ ചെന്ന് അവളെ കണ്ടു. "പേടിയ്ക്കാതെ പൊക്കോ. ഒമ്പതര മണിയാകുമ്പോൾ ഞാൻ പറഞ്ഞയിടത്ത്‌ നീ ഉണ്ടാകണം... ഞാൻ ഇവിടെ നിന്നിറങ്ങുമ്പോ നിന്നെ വിളിച്ചോളാം... അതിനിടയിൽ നിഖിൽ വിളിച്ചാൽ അധികം ഒന്നും അവനോട് സംസാരിയ്ക്കാൻ നിൽക്കണ്ട. പൊയ്ക്കോ..." വിജിതയെ തിരിഞ്ഞു നോക്കികൊണ്ട് തന്നെ ദേവിക നടന്ന് പോയി. ഒമ്പതാര മണിയ്ക്ക് തന്നെ വിജിത വീട്ടിൽ നിന്നിറങ്ങി. അതിനും മുമ്പേ അവൾ ദേവികയെ വിളിച്ചു താൻ ഇറങ്ങിയ വിവരം പറഞ്ഞു. ടൗണിൽ പ്രൈവറ്റ് ബസ് നിർത്തുന്ന ആദ്യത്തെ സ്റ്റോപ്പിൽ ദേവിക അവളെ കാത്തിരിയ്ക്കുന്നുണ്ടായിരുന്നു. (തുടരും ) രചന :: അനി പ്രസാദ് #💞 പ്രണയകഥകൾ #📝 ഞാൻ എഴുതിയ വരികൾ #📖 കുട്ടി കഥകൾ #📔 കഥ
അല്ലിയാമ്പൽ (ഭാഗം 2 ) രാവിലെ നിവേദ് ഉണരുമ്പോൾ കുഞ്ഞ് അടുത്തില്ലായിരുന്നു. റൂമിൽ അല്ലിയെയും കാണാനില്ലായിരുന്നു. താഴേക്ക് പടികളിറങ്ങുമ്പോഴേ കേട്ടു മോന്റെ ചിരിയും അവളുടെ കൊഞ്ചിയുള്ള സംസാരവും. ഹാളിലായി ഷീറ്റിൽ എണ്ണ തേച്ച് കുഞ്ഞിനെ കിടത്തിയിട്ടുണ്ട്. കാലുകൾ ഉയർത്തി കാൽവിരലുകൾ വായിലാക്കി നുണയാൻ ശ്രമിക്കുന്ന കുഞ്ഞിനെ ഇക്കിളിയിട്ട് ശ്രമം ഉപേക്ഷിപ്പിക്കുകയാണ് അവൾ. ഓരോ പ്രാവശ്യം വിരൽ വായിൽ കൊണ്ട് പോകുമ്പോഴും ആരു അവളെ ഇടങ്കണ്ണിട്ട് നോക്കും. ഇക്കിളിക്കുമ്പോൾ തേനൊഴുക്കി ചിരിക്കും. അംബികേച്ചിയും അമ്മയും അത് കണ്ട് ചിരിയോടെ അരികിലുണ്ട്. സോഫയിലേക്കായി അവൻ വന്നിരിക്കുമ്പോൾ കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ചു അല്ലി. നിവേദ് മോനെ തന്നെ നോക്കിയിരുന്നു. അവനെ കണ്ടതും മോണകാട്ടി ചിരിച്ചുകൊണ്ട് കുഞ്ഞൊന്ന് കമഴ്ന്ന് എഴുന്നേൽക്കാൻ ശ്രമിച്ചു. വീഴാതിരിക്കാൻ താങ്ങ് പോലെ അവളുടെ കൈകൾ നീണ്ടു. വഴുക്കലായതിനാൽ എഴുന്നേൽക്കാൻ സാധിക്കാതെ വന്നതുകൊണ്ടാകാം അവൻ ചുണ്ട് പിളർത്തി കരയാൻ ആരംഭമിട്ടതും. ചിരിയോടെ കുഞ്ഞിനെയെടുത്ത് നെഞ്ചോട് ചേർക്കുമ്പോൾ പല്ലില്ലാത്ത മോണയാൽ അവൻ നിവേദിന്റെ മുഖത്ത് കടിക്കാൻ തുടങ്ങി. എത്രയൊക്കെ അല്ലി ശ്രമിച്ചിട്ടും നിവേദിൽ നിന്നിറങ്ങാതെ അവൻ അള്ളിപ്പിടിച്ചിരുന്നു. ഒടുവിൽ കുഞ്ഞിനെ കുളിപ്പിക്കാൻ നിവേദുo ഒപ്പംകൂടി. അവനെ കൊഞ്ചിച്ചുകൊണ്ട് സോപ്പിന്റെ പത വീഴാതെ ശ്രദ്ധയോടെ അല്ലി കുളിപ്പിക്കുന്നത് അവൻ കൗതുകത്തോടെ നോക്കിയിരുന്നു. കാലിൽ കിടത്തി ശ്രദ്ധയോടെ കാച്ചിക്കുറുക്കിയ ഏത്തയ്ക്കാപ്പൊടി കൊടുത്തശേഷം അവനെ ഇഴഞ്ഞു കളിക്കാനായി വിട്ടു. വയർ നിറഞ്ഞശേഷം ഊർജ്ജസ്വലയോടെ ഇഴഞ്ഞു കളിക്കുന്ന മോനെ നോക്കിയശേഷം അവൻ മുകളിലേക്ക് കയറിപ്പോയി. കട്ടിലിലേക്കിരുന്നുകൊണ്ട് അവനാ ഫോട്ടോയിലേക്ക് മിഴികൾ പായിച്ചു. ആമീ.. ഒരുപാട് സ്വപ്നം കണ്ട ജീവിതം നമുക്ക് നഷ്ടമായല്ലേ. സ്വപ്നത്തിൽപ്പോലും നിന്നെയല്ലാതെ മറ്റൊരു പെണ്ണിനെ നിനയ്ക്കാത്ത എനിക്ക് മറ്റൊരുവളെ ഭാര്യയാക്കേണ്ടി വന്നു. ക്ഷമിക്കില്ലേടീ നീയെന്നോട്. എല്ലാം നീ കാണുന്നുണ്ടാകും അല്ലേ. ഓരോ നിമിഷവും അല്ലിയെ കാണുമ്പോൾ എന്റെ മനസ്സ് പതറുംപോലെ. നീ കാണുന്നില്ലേ അവൾ മോനെ നോക്കുന്നത്. അവന്റെ കണ്ണുകൾ നനഞ്ഞു. ടവ്വലുമെടുത്ത് ബാത്റൂമിലേക്ക് കയറുമ്പോൾ റൂമിന് പുറത്തായി എല്ലാം കേട്ടുകൊണ്ട് അല്ലി നിൽക്കുന്നുണ്ടായിരുന്നു. നിറഞ്ഞുവന്ന കണ്ണുനീരിനെ പുഞ്ചിരിയാൽ മറതീർത്തുകൊണ്ട് അവൾ താഴേക്കിറങ്ങി. ഒരാഴ്ചത്തേക്ക് ലീവ് എടുത്തതിനാൽ പ്രാതലിനുശേഷം അവൻ മുറ്റത്തേക്കിറങ്ങി. വീടിന്റെ ഒരുവശത്തായുള്ള ലവ് ബേർഡ്സിന്റെ കൂട്ടിൽനിന്നും കിളികളുടെ കളകള ശബ്ദം ഉയർന്നു കേൾക്കാമായിരുന്നു. കൂടിന്റെ കമ്പിയഴിയിലൂടെ വിരലോടിച്ചുകൊണ്ട് അവൻ അവയെ നോക്കിനിന്നു. നീലയും മഞ്ഞയും പച്ചയും നിറത്തിലെ കിളികൾ. ഇടയ്ക്ക് വെള്ളനിറത്തിലെ ഫിഞ്ചസും. നിലായ്ക്ക് പക്ഷികളെ ഒരുപാട് ഇഷ്ടമായിരുന്നു. അതിനാലാണ് ഈ കൂട് പണിതതും. എന്നാൽ എല്ലാ ഇഷ്ടങ്ങളും പകുതിക്ക് വച്ച് അവസാനിപ്പിച്ച് അവൾ.. അവളുടെ ഓർമ്മകളിൽ നിന്നും തനിക്ക് ഒരിക്കലും മുക്തി നേടാൻ സാധിക്കില്ലെന്ന് അവന് തോന്നി. കാരണം അത്രയേറെ അവൾ പ്രിയപ്പെട്ടവളായിരുന്നു. വീട്ടിൽ കയറുമ്പോൾ വീണ്ടും അല്ലിയുടെ പൊട്ടിച്ചിരിയും ആരുവിന്റെ ചിരിയും മുഴങ്ങിക്കേട്ടു. ഇപ്രാവശ്യം അങ്ങോട്ടേക്ക് ശ്രദ്ധ നൽകാതെ തന്നെ അവൻ വേഗം മുറിയിലേക്ക് കയറി. അല്ലിയുടെ നോട്ടം അവന് പിന്നാലെ നിരാശയോടെ പാഞ്ഞത് കണ്ടാകാം മഹേശ്വരി അവളുടെ നെറുകയിൽ തലോടിയത്. പറ്റുന്നില്ല ആമീ... എനിക്കാകെ ഭ്രാന്ത്‌ പിടിക്കുകയാണ്. നീയില്ലാതെ.. നിന്റെ സാമീപ്യമില്ലാതെ.. സ്നേഹിച്ചു കൊതിതീർന്നില്ലെടീ നിന്നെ.. തലയിണയിൽ ആഞ്ഞടിച്ചുകൊണ്ട് അവനതിലേക്ക് മുഖമമർത്തി. അപ്പോഴും ആ ഫോട്ടോയിലെ പെൺകുട്ടി പുഞ്ചിരി തൂകി നിന്നു. ദിവസങ്ങൾ കടന്നുപോയി. നിവേദിന് അല്ലിയോടുള്ള സമീപനത്തിൽ തെല്ലും മാറ്റം വന്നില്ല. പ്രതീക്ഷ കൈവിടാതെ അല്ലി നിവേദിനായി കാത്തിരുന്നു. രാവിലെ ജോലിക്ക് പോകാനായി ലാപ്ടോപ് ബാഗും എടുത്ത് ഇറങ്ങി വന്നപ്പോഴാണ് മഹേശ്വരി ആരുവുമായി വന്നത്. നിവേദേ.. കിനാശേരിയിലെ ഗോപാലൻ ചിറ്റപ്പന്റെ മോന്റെ മോളുടെ പിറന്നാൾ ഫങ്ഷൻ ഉണ്ട് ഇന്ന്. പൂർണ്ണിമ ആഡിറ്റോറിയത്തിൽ വച്ചാണ്. എനിക്ക് വയ്യ പോകാൻ. നീയും അല്ലിയും കൂടെ പോയി വരുമോ.? അവർ പ്രതീക്ഷയോടെ നോക്കുന്നത് കണ്ടാകാം അവൻ സമ്മതമെന്നോണം തലയാട്ടി. അവന്റെ മറുപടിയ്ക്കായി കാതോർത്തുകൊണ്ട് നിന്ന അല്ലി സന്തോഷം കൊണ്ട് മുഖമമർത്തി. വൈകുന്നേരം ഇളം നീല സാരി ധരിച്ച് അവൾ തയ്യാറായി. ആരുവിനെയും ഉടുപ്പൊക്കെയിട്ട് സുന്ദരനാക്കി. വിവാഹശേഷമുള്ള ആദ്യയാത്രയുടെ സന്തോഷമായിരുന്നു അവളിൽ നിറഞ്ഞു നിന്നത്. ഫങ്ഷൻ കഴിഞ്ഞ് തിരികെ ഇറങ്ങാൻ നേരത്താണ് ഒരു പെൺകുട്ടി അവർക്കടുത്തേക്ക് വന്നത്. ശ്വേത... അല്ലിയുടെ അധരം മന്ത്രിച്ചു. ഡിഗ്രി കാലഘട്ടത്തെ അടുത്ത സുഹൃത്തുക്കളിലൊരാൾ. അന്ന് പിരിഞ്ഞതിനുശേഷം ചുരുക്കം മാത്രമേ കോൺടാക്ട് ചെയ്തിരുന്നുള്ളൂ. എത്ര നാളായെടീ കണ്ടിട്ട്. വിവാഹo കഴിഞ്ഞല്ലേ. നിന്റെ മോനാ.. ആരുവിന്റെ കവിളിൽ അരുമയായി തഴുകിക്കൊണ്ട് അവൾ ചോദിച്ചു. അതിന് തലയാട്ടുമ്പോഴും എന്തോ വെപ്രാളത്താൽ അല്ലിയുടെ കണ്ണുകൾ ശ്വേതയിലേക്കും ഇടയ്ക്കിടെ നിവേദിലേക്കും തെന്നിപ്പാഞ്ഞു. ഹസ്ബന്റിനെ പരിചയപ്പെടുത്തുന്നില്ലേ.. ചിരിയോടെ അവൾ ചോദിച്ചപ്പോൾ അല്ലിയുടെ നോട്ടം നിവേദിൽ പതിച്ചു. അല്ലിയുടെ മുഖത്തെ ഭാവം എന്തെന്ന് മനസ്സിലായില്ലെങ്കിലും അവൻ ശ്വേതയ്ക്ക് നേരെ കൈനീട്ടി. നിവേദ് മുകുന്ദ്.. ആശ്ചര്യത്തോടെ അവരിരുവരെയും മാറിമാറി നോക്കി. നിവേദ് മുകുന്ദ്.. ദൈവമേ.. അപ്പോൾ നീ ഇഷ്ടപ്പെട്ട ആളിനെത്തന്നെ വിവാഹം ചെയ്തല്ലേ. ഞാൻ ഒട്ടും വിചാരിച്ചതേയില്ല കേട്ടോ. ഉടലോടെ കത്തിയമരുന്നതായി തോന്നിപ്പോയി അല്ലിയ്ക്ക്. നിവേദിന്റെ നീട്ടിയ കൈകൾ താനേ അയഞ്ഞു. കേൾക്കാൻ പാടില്ലാത്തതെന്തോ കേട്ടതുപോലെ അവന്റെ മുഖത്ത് ഞെട്ടലായിരുന്നു. കഷ്ടപ്പെട്ട് മുഖത്തൊരു പുഞ്ചിരി വിരിയിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ആ സമയത്താണ് ആരു കരച്ചിൽ തുടങ്ങിയതും. രക്ഷപ്പെടാനെന്നപോലെ അവളോട് യാത്ര പറഞ്ഞിറങ്ങി ഇരുവരും. തിരികെ പോകുന്നവഴി കാറിൽ നിശബ്ദത തളംകെട്ടി. നിവേദിന്റെ വലിഞ്ഞു മുറുകിയ ഭാവം കാണുന്തോറും അവളിലേക്ക് ഭയം അരിച്ചിറങ്ങാൻ തുടങ്ങി. മുരൾച്ചയോടെ പാലാഴിയിൽ കാർ നിന്നു. ആരോടൊക്കെയോ ഉള്ള ദേഷ്യം തീർക്കാനെന്നപോലെ അവൻ ഡോർ വലിച്ചടിച്ച് ഇറങ്ങിപ്പോയി. ആ ഒച്ചകേട്ട് ഉറങ്ങിക്കിടന്ന ആരു ഞെട്ടി. അല്ലി അവനെ നെഞ്ചോട് ചേർത്ത് മെല്ലെ തട്ടിയപ്പോൾ അവൻ വീണ്ടും ഉറക്കം പിടിച്ചു. മഹേശ്വരി കിടന്നതിനാൽ അംബികയാണ് വാതിൽ തുറന്നത്. അവരോട് ഒന്നും മിണ്ടാതെ നിവേദ് കയറിപ്പോയി. അമ്മയെവിടെ അംബികേച്ചീ.. മുഖത്തെ ഭാവം മാറ്റിവച്ച് അവൾ തിരക്കി. കിടന്നു മോളെ. കാൽവേദനയുണ്ടായിരുന്നു. ഞാനിച്ചിരി കൊട്ടൻചുക്കാദി തേച്ചുപിടിപ്പിച്ചു. അല്ലാ മോനുറങ്ങിയല്ലേ. നിങ്ങൾ കഴിച്ചോ അതോ എടുക്കട്ടെ കഴിക്കാൻ. ഞങ്ങൾ കഴിച്ചതാ ചേച്ചി കിടന്നോളൂ. ഞാൻ മോനെ കിടത്തട്ടെ... റൂമിലേക്ക് കയറുമ്പോൾ നിയന്ത്രണം തെറ്റിയ ഹൃദയമിടിപ്പ് നേരെയാക്കാൻ അവൾ പാടുപെട്ടു. കുഞ്ഞിനെയുണർത്താതെ വസ്ത്രം മാറ്റി അവനെ കിടത്തി തിരിഞ്ഞതും മുന്നിൽ നിവേദ്. ദേഷ്യത്താൽ അവന്റെ മുഖം ചുവന്നിരുന്നു. അത് കാൺകെ അവളുടെ ശിരസ്സ് കുനിഞ്ഞു. കള്ളം കാണിക്കുമ്പോൾ കുനിഞ്ഞു നിൽക്കുന്നത് തന്നെയാണ് നല്ലത്. എല്ലാവരെയും കൈയിലെടുക്കാൻ നീ മിടുക്കിയാണെന്നറിയാമായിരുന്നു. അഭിനയിക്കാൻ മാത്രമല്ല എല്ലാവരെയും ചതിക്കാനും കഴിയുന്നവളാണെന്ന് ഇപ്പോഴാ ബോധ്യമായത്. നീ ആരെയൊക്കെയാ ചതിച്ചതെന്നറിയാമോ. നിന്റെ വീട്ടുകാരെയും എന്റെ അമ്മയെയും എന്നെയും മാത്രമല്ല. നിന്റെ കൂടപ്പിറപ്പിനെ കൂടെ തന്നെയാണ്. മിനിറ്റുകളുടെ വ്യത്യാസത്തിൽ നിന്നോടൊപ്പം പിറന്നുവീണ നിന്റെ സഹോദരിയെ.. എന്റെ ആമിയെ. പിന്നെയീ കുരുന്നിനെയും. എന്തിനാടീ അഭിനയിച്ചത് എല്ലാവരുടെയും മുൻപിൽ. അവളുടെ ഇരുചുമലിലും ശക്തമായി ഉലച്ചുകൊണ്ട് അവൻ അലറി. ഞൊടിയിടയിൽ ആ കൈയവൾ തട്ടിയെറിഞ്ഞു. കത്തുന്ന മിഴികളോടെ അവളവന് നേർക്ക് വിരൽ ചൂണ്ടി. അതെ..നിവേദ് മുകുന്ദ് പറഞ്ഞത് ശരിയാ. അഭിനയിക്കുകയായിരുന്നു. എല്ലാവരുടെ മുൻപിലും അഭിനയിക്കുകയായിരുന്നു. പക്ഷേ ചതിച്ചെന്ന് പറഞ്ഞാലുണ്ടല്ലോ.. അവളുടെ മുഖത്തെ കോപം കണ്ട് അവൻ തെല്ല് അന്ധാളിച്ചു. സ്വന്തം സഹോദരിയുടെ ഭർത്താവിനെ അവളറിയാതെ സ്നേഹിക്കുന്നത് പിന്നെ ചതിയല്ലേടീ.. അവളുടെ കഴുത്തിൽ കുത്തിപ്പിടിച്ചുകൊണ്ട് അവൻ ചീറി. ഒന്ന് പിടഞ്ഞശേഷം അവളാ കൈ തട്ടി മാറ്റാൻ ശ്രമിച്ചു. അവൾക്ക് അസ്വസ്ഥത ഉളവാകുന്നുവെന്ന തോന്നലിലാകാം അവൻ കൈ അയച്ചു. അവൻ അമർത്തിയ കഴുത്ത് തടവിയ ശേഷം അവൾ തുടർന്നു. സ്നേഹം ചതിയാണോ നിവേദേട്ടാ..? നിങ്ങൾ പറഞ്ഞത് ശരിയാ അഭിനയിക്കുകയായിരുന്നു. എല്ലാം ഉള്ളിലൊതുക്കി ആരെയും ഒന്നുമറിയിക്കാതെ ഉള്ളിൽ ആർത്തുകരയുമ്പോഴും പുറമേ ചിരിച്ചുകൊണ്ട് അഭിനയിക്കുകയായിരുന്നു. ജീവനുതുല്യം സ്നേഹിച്ചിരുന്ന പുരുഷന്റെ മനസ്സിൽ മറ്റൊരു പെൺകുട്ടിയുണ്ടെന്ന് അറിയുമ്പോഴുണ്ടാകുന്ന വേദന അറിയാമോ നിങ്ങൾക്ക്. ആ പെൺകുട്ടി സ്വന്തം സഹോദരിയാണെന്ന് അറിയുമ്പോഴോ. അതെ.. നിങ്ങളെ ഞാൻ സ്നേഹിച്ചിരുന്നു..പക്ഷേ അതെന്റെ സഹോദരിയുടെ ഭർത്താവിനെയല്ല.. അതിനും മുൻപേ.. അതിനും എത്രയോ നാളുകൾക്ക് മുൻപേ.. ഒരുപക്ഷേ നിങ്ങളും അവളും കണ്ടുമുട്ടുന്നതിനുപോലും മുൻപേ.. അന്നേരം അവളുടെ കണ്ണുകൾ നിറഞ്ഞില്ല.. പകരം ആ ഓർമ്മകളിൽ പോലും അവളുടെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു. കേട്ടത് വിശ്വസിക്കാനാകാതെ.. അല്ലിയെ ഇനിയും മനസ്സിലാക്കുവാനാകാതെ നിവേദ് പകച്ചു നിന്നു. (തുടരും ) എല്ലാവരും എനിക്കുവേണ്ടി രണ്ടുവാക്ക് കുറിച്ചേക്കണേ. രചന :: ആർദ്ര നവനീത് , #📙 നോവൽ #💞 പ്രണയകഥകൾ #📝 ഞാൻ എഴുതിയ വരികൾ #📖 കുട്ടി കഥകൾ #📔 കഥ
അല്ലിയാമ്പൽ (ഭാഗം 1 ) കണ്ണുകളടച്ച് കൈകൂപ്പി നിവേദിന്റെ താലിയേറ്റ് വാങ്ങുമ്പോൾ അല്ലിയുടെ മനസ്സ് പിടച്ചു. അമ്മ നീട്ടിയ ചെപ്പിലെ സിന്ദൂരം സീമന്തരേഖയെ ചുവപ്പിക്കുമ്പോൾ മരണം വരെയും തന്റെ നെഞ്ചോട് ചേർന്ന് ഈ താലി ഉണ്ടാകണേയെന്നവൾ പ്രാർത്ഥിച്ചു. പരസ്പരം തുളസീമാലയണിഞ്ഞ് രജിസ്റ്ററിൽ ഒപ്പ് വച്ച് വിവാഹച്ചടങ്ങ് പൂർത്തിയാക്കി. കാറിലിരിക്കുമ്പോഴും നിവേദിന്റെ നോട്ടം പോലും അവളെ തേടിയെത്താത്തതിൽ തെല്ല് നിരാശ തോന്നിയെങ്കിലും അതവൾ മറച്ചു പിടിച്ചു. വീടിന് മുൻപിൽ കാർ എത്തുമ്പോൾ എന്തൊക്കെയോ ഓർമ്മകൾ അവളെ തഴുകി കടന്നുപോയി. ഈറനണിഞ്ഞ മിഴികളിലെ നനവ് ചൂണ്ടുവിരലാൽ തട്ടിത്തെറിപ്പിച്ചുകൊണ്ട് മഹേശ്വരി നൽകിയ നിലവിളക്കുമായവൾ "പാലാഴിയുടെ " മരുമകളായി വലംകാൽ വച്ചുകയറി. പൂജാമുറിയിൽ വിളക്ക് വച്ച് കൈകൾ കൂപ്പി പ്രാർത്ഥിച്ചപ്പോഴും യാതൊരു ഭാവമാറ്റവുമില്ലാതെ നിവേദ് അരികിലുണ്ടായിരുന്നു. പാലാഴിയിലെ മഹേശ്വരിയുടെ ഏകമകൻ നിവേദ് മുകുന്ദ്. ടെക്നോപാർക്കിലെ സോഫ്ട്‍വെയർ എൻജിനീയർ. പൂജാമുറിയ്ക്ക് പുറത്തിറങ്ങിയപ്പോൾ തന്നെ ജോലിക്ക് നിൽക്കുന്ന അംബിക ചേച്ചിയുടെ കൈയിലിരുന്ന് അലറിക്കരയുന്ന ആരുവിനെ കണ്ടു. നിവേദിന്റെ നേർക്ക് നോട്ടം പായിച്ചശേഷം അവൾ അവനെ വാരിയെടുത്തു. ചുവന്ന മുഖവും ഒഴുകുന്ന മൂക്കും അവൻ നന്നായി കരഞ്ഞിട്ടുണ്ടെന്ന് അവൾക്ക് തോന്നി. മഹേശ്വരി അവളെ നോക്കി ചിരിച്ചശേഷം അകത്തേക്ക് പോയി. അല്ലിയെ നോക്കിയതിന് ശേഷം നിവേദുo റൂമിലേക്ക് നടന്നു. കുഞ്ഞിനെ മാറോടടക്കി അവൾ അങ്ങോട്ടുമിങ്ങോട്ടും നടന്നു. അവന്റെ ഒട്ടിയ വയർ കണ്ടവൾക്ക് വല്ലാത്ത സങ്കടം തോന്നി. മോനൊന്നും കഴിച്ചില്ലായിരുന്നോ അംബികേച്ചീ.. ഇല്ല മോളേ.. ഭയങ്കര കരച്ചിലായിരുന്നു. പാൽ കുപ്പിയിലാക്കി കൊടുത്തിട്ടും കുടിക്കുന്നില്ല. വാഷ്ബേസിനരികെ ചെന്ന് വെള്ളം കൊണ്ട് കുഞ്ഞിന്റെ മുഖം കഴുകി ടവ്വൽ കൊണ്ട് മുഖം തുടച്ചു. അപ്പോഴേക്കും അംബിക പാൽ തണുപ്പിച്ച് കൊണ്ടുവന്നു. ടിന്നിൽനിന്നും ബിസ്ക്കറ്റ് എടുത്ത് പാലിൽ കുതിർത്ത് വായിൽ വച്ചുകൊടുത്തപ്പോൾ അവനത് നുണഞ്ഞിറക്കി. കരച്ചിൽ നിർത്തിയെങ്കിലും ഇടയ്ക്കിടെ ഏങ്ങൽ ഉയർന്നിരുന്നു. ഇടയ്ക്കിടെ ചെറിയ സ്പൂണിൽ പാൽ കോരി അവൾ കുഞ്ഞിന്റെ വായിലിറ്റിച്ചു. വയർ നിറഞ്ഞതിന്റെ സന്തോഷത്തിൽ അവൻ കാലുയർത്തി മോണകാട്ടി അവളെ നോക്കിച്ചിരിച്ചു. മുഖത്ത് പറ്റിയിരുന്ന ബിസ്ക്കറ്റും പാലും തുടച്ചശേഷം അവൾ അവനെയും കൊണ്ട് മുറിയിലേക്ക് നടന്നു. മുറിയിൽ നിവേദിനെ കണ്ടില്ലായിരുന്നു. ബാത്‌റൂമിൽ കയറി വെള്ളം കൊണ്ട് മോന്റെ ദേഹം കഴുകിച്ച് ടവ്വൽകൊണ്ട് നന്നായി ഒപ്പിയശേഷം കബോർഡിൽനിന്നും കുഞ്ഞുടുപ്പ് എടുത്ത് ഇടീപ്പിച്ചു. മോനെ നെഞ്ചോടടക്കി മെല്ലെ പുറത്ത് തട്ടിക്കൊണ്ട് നടന്നു. വയർ നിറഞ്ഞതിന്റെയാകാം പെട്ടെന്നുതന്നെ അവൻ ഉറക്കം പിടിച്ചത്. അവനെ കട്ടിലിലേക്ക് കിടത്തിയശേഷം വശത്തായി തലയിണ വച്ചു. ഫ്രഷ് ആയി വന്നപ്പോൾ നിവേദ് കുഞ്ഞിനടുത്തായി കിടപ്പുണ്ടായിരുന്നു. അവളെ കണ്ടതും അവനെഴുന്നേറ്റ് കട്ടിലിന്റെ ക്രാസിയിൽ ചാരിയിരുന്നു. ഞാൻ താഴേക്ക് ചെല്ലട്ടെ. ഊണെടുക്കാം ഏട്ടൻ വായോ.. അവൾ പറഞ്ഞുകൊണ്ട് വാതിലിനടത്തേക്ക് നീങ്ങി. അല്ലീ.. ആ വിളിയിൽ അല്ലി നിന്നു. മെല്ലെയവൾ തലചരിച്ചവനെ നോക്കി. ഞൊടിയിടയിൽ അവനവളെ വലിച്ച് ചുവരോട് ചേർത്തു. എന്നെയും എന്റെ ജീവിതത്തെയും കണ്ടവളാണ് നീ. എനിക്ക് അല്പം സമയം വേണം അല്ലീ. എന്റെ കാര്യങ്ങൾ അല്ലി നോക്കണമെന്നില്ല. കുഞ്ഞിന്റെ കാര്യങ്ങൾ മാത്രം നോക്കിയാൽ മതി. എട്ടുമാസമേയായുള്ളൂ അവന്. അതുകൊണ്ട് മാത്രം.. അതുകൊണ്ട് മാത്രമാണ് ഇഷ്ടമില്ലാതിരുന്നിട്ടുകൂടി അല്ലിയെ എനിക്ക് കൂടെ കൂട്ടേണ്ടി വന്നത്. ഞാൻ അല്ലിയോട് വിവാഹത്തിന് മുൻപേ പറഞ്ഞിരുന്നു പിന്മാറാൻ. അത് താൻ കേട്ടിരുന്നുവെങ്കിൽ ഇപ്പോഴെനിക്കിത് പറയേണ്ടി വരുമായിരുന്നില്ല.. ഇനിയിപ്പോൾ പറഞ്ഞിട്ട് കാര്യമില്ല പക്ഷേ എല്ലാം മറക്കാൻ എനിക്ക് സമയം വേണം. ഒരുറപ്പ് ഞാൻ നൽകാം ഞാൻ കാരണം നിന്റെ ജീവിതം ഇല്ലാതാകില്ല. നീ ആഗ്രഹിക്കുന്നതുപോലെ നല്ലൊരു ഭർത്താവാകാനുള്ള സമയം എനിക്ക് വേണം. അവന്റെ മുഖം മുറുകിയിരുന്നു. കൂടുതലൊന്നും പറയാൻ നിൽക്കാതെ അവൻ താഴേക്കിറങ്ങിപ്പോയി. നിറഞ്ഞുവന്ന കണ്ണുനീർ തട്ടിത്തെറിപ്പിച്ചു കളഞ്ഞു അവൾ. ഇനിയെന്നാ നിവേദേട്ടാ നിങ്ങൾ അല്ലിയെ മനസ്സിലാക്കുന്നത്.. നിങ്ങളെ മാത്രം ഹൃദയത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന എന്നെ അംഗീകരിക്കുന്നത്. എന്റെ മനസ്സ് പിടയുന്നത് നിങ്ങളെന്നിലേൽപ്പിക്കുന്ന ആഘാതങ്ങൾ കൊണ്ടാണെന്ന് മനസ്സിലാക്കാത്തതെന്താ നിങ്ങൾ... ചുവരോട് ചേർന്നവൾ വിങ്ങിപ്പൊട്ടി. കട്ടിലിന്റെ പിന്നിലെ ചുവരിലായി വലുതായി ഫ്രെയിം ചെയ്ത ഫോട്ടോയിലേക്കവളുടെ നോട്ടം തങ്ങിനിന്നു. നുണക്കുഴി കവിളുള്ള സുന്ദരിയായ പെൺകുട്ടി പൊട്ടിച്ചിരിക്കുന്നു. അവളുടെ തലമുടി പാറിപ്പറക്കുന്നുണ്ട്. പിന്നിൽ നിന്നും അവളെ പുണർന്ന പുരുഷന്റെ മുഖത്ത് അവളോടുള്ള പ്രണയഭാവം വ്യക്തമാക്കുന്നതായിരുന്നു. ആ പുരുഷന് നിവേദിന്റെ ഛായയായിരുന്നു.. പെൺകുട്ടിക്ക് അല്ലിയുടെയും. ഊണ് കഴിക്കുമ്പോഴും പിന്നീടുള്ള സമയങ്ങളിലുമെല്ലാം അവനെ തേടിച്ചെല്ലുന്ന അവളുടെ നോട്ടങ്ങളെ അവൻ അവഗണിച്ചു. ഉള്ളിലെ മുറിവിൽനിന്നും കിനിയുന്ന രക്തത്തുള്ളികൾ അവളെ വല്ലാതെ ശ്വാസം മുട്ടിച്ചു കൊണ്ടേയിരുന്നു. മോളേ.. മഹേശ്വരിയാണ്.. നിവേദിന്റെ അമ്മ. അവൾ ചിരിക്കാൻ ശ്രമിച്ചുകൊണ്ട് അവരെ നോക്കി. എനിക്കറിയാം കുട്ടീ ഒരുപാട് സങ്കടങ്ങൾ ഉള്ളിലൊളിപ്പിച്ചാണ് നീ ഈ ചിരിയുടെ ആവരണം അണിഞ്ഞിരിക്കുന്നതെന്ന്. കഴിഞ്ഞതെല്ലാം പെട്ടെന്ന് മറക്കാൻ അവനാകില്ലല്ലോ മോളേ. മോൾ അൽപ്പം ഒന്ന് ക്ഷമിക്കണം. എന്റെ മകന്റെ ജീവിതത്തിലെ പരീക്ഷണവസ്തുവായല്ല നിനക്ക് അവനോടുള്ള സ്നേഹം കണ്ടറിഞ്ഞ് തന്നെയാണ് അമ്മ നിന്നെ അവന്റെ പെണ്ണായി കൈപിടിച്ച് കയറ്റിയത്. കുഞ്ഞിനെ നോക്കാൻ വേണ്ടി മാത്രമല്ല അവനുള്ള കൂട്ടിന് വേണ്ടിയാ മോളെ അവന്റെ ഭാര്യയാക്കിയതും. ആരുമോന്റെ അമ്മയ്ക്കല്ലാതെ മറ്റാർക്കാണ് അവനെ നോക്കാൻ കഴിയുന്നത്. സ്നേഹം കൊണ്ട് മായ്ക്കാൻ കഴിയാത്ത മുറിവില്ലല്ലോ. മോൾക്ക് കഴിയും അവനെ പഴയ നിവേദാക്കാൻ.. കൈയിൽ ഒരു ഗ്ലാസ്സ് പാൽ നൽകി അവരവളെ മുറിയിലേക്ക് അയച്ചു. നിവേദിന്റെ പ്രതികരണം എന്താകുമെന്ന് ഭയന്ന് അവൾ മുറിയിലേക്ക് ചെന്നു. കുഞ്ഞിന് നേരത്തെ തന്നെ സെറിലാക്ക് കൊടുത്തിരുന്നു. നിവേദ് അവനെ തട്ടിയുറക്കിയിരുന്നു. കുഞ്ഞിനെ പുതപ്പിച്ചശേഷം തിരിഞ്ഞ അവൻ കണ്ടത് കൈയിൽ പാലുമായി നിൽക്കുന്ന അല്ലിയെയാണ്. ഒരുനിമിഷം അവന്റെ കണ്ണുകൾ അവളെ ഇമചിമ്മാതെ നോക്കി. യാന്ത്രികമായെന്നോണം അവന്റെ കാലുകൾ അവൾക്കരികിലേക്ക് ചലിച്ചു. അവൾക്കടുത്തേക്ക് വന്ന് ഇരുകൈകളാലും അവളുടെ മുഖം കോരിയെടുത്തുകൊണ്ടവൻ അവളുടെ നെറുകയിൽ അധരമമർത്തി. അവന്റെ അധരത്തിന്റെ നേർത്ത നനവ് അവൾ തിരിച്ചറിഞ്ഞു. കണ്ണുകളിൽ കുടുങ്ങിയ മിഴികളെ പിന്തിരിപ്പിച്ച് അവളുടെ ചെഞ്ചുണ്ടിലേക്കവന്റെ നോട്ടം എത്തിനിന്നു. തന്റെ ഹൃദയമിടിപ്പ് ക്രമാതീതമായി വർധിക്കുന്നത് അവൾ തിരിച്ചറിഞ്ഞു. വെൺശംഖുപോലുള്ള അവളുടെ കഴുത്തിൽ മുഖമടുപ്പിച്ചപ്പോൾ ആ കണ്ണുകൾ കൂമ്പിയടഞ്ഞു. ആമീ.. അവന്റെ സ്വരം ചെവിക്കരികിൽ പതിഞ്ഞതും അവൾ പിടപ്പോടെ കണ്ണുകൾ വലിച്ച് തുറന്നു. അവനെ പിന്നിലേക്ക് ആഞ്ഞുതള്ളുമ്പോൾ അവളുടെ ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു. താൻ ചെയ്തത് എന്താണെന്ന ബോധ്യം വന്നതുകൊണ്ടോ എന്തോ അവന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി. അതിന്റെ പരിണിതഫലമായി ഫ്ലവർകെയ്സ് തറയിൽ വീണുടഞ്ഞു. ശബ്ദം കേട്ട് കുഞ്ഞ് ഞെട്ടിയുണർന്ന് കരയാൻ തുടങ്ങി. മോന്റെയടുത്തേക്ക് പായാൻ നിന്ന അവളെ ഒരു നോട്ടം കൊണ്ട് തടഞ്ഞുകൊണ്ട് അവൻ കുഞ്ഞിനെ തട്ടിയുറക്കാൻ ശ്രമിച്ചു. കുഞ്ഞുറങ്ങിയെന്ന് ഉറപ്പായതും അവൻ അവൾക്കരികിലേക്ക് നടന്നടുത്തു. സോറി അല്ലീ.. ഞാൻ പെട്ടെന്ന്... എന്തൊക്കെയോ ഓർത്തുപോയി. ഐ ആം റിയലി സോറി. വാക്കുകൾ കിട്ടാതെ ചെയ്ത തെറ്റിനാൽ കുനിഞ്ഞ ശിരസ്സുമായി അവൻ മുൻപിൽ നിൽക്കുമ്പോൾ അവൾക്ക് കരച്ചിൽ തൊണ്ടക്കുഴിയിൽ ഞെരിഞ്ഞമർന്നു. കുഞ്ഞിനടുത്തായി അവൻ കിടന്നു. എന്ത് ചെയ്യണമെന്നറിയാതെ നിസ്സഹായയായി അവൾ നിലത്തേക്ക് ഊർന്നിരുന്നു. (തുടരും ) സ്ഥിരം ക്ലീഷേ അല്ല കേട്ടോ . ആശയം വ്യത്യസ്തമാണ്. അടുത്ത പാർട്ട്‌ ഇന്നുതന്നെ ഇടാം. ഒരുപാടൊന്നുമില്ലാത്ത ഒരു ചെറിയ തുടർക്കഥ. രചന :: ആർദ്ര നവനീത് #📙 നോവൽ #📝 ഞാൻ എഴുതിയ വരികൾ #📔 കഥ #💞 പ്രണയകഥകൾ #📖 കുട്ടി കഥകൾ
🕺Best Friends 💃. ഭാഗം -2 അങ്ങനെ എല്ലാവരും കൂടി വിശേഷം പറഞ്ഞ് വൈകുന്നേരം ആയി.. അന്തരീക്ഷം ഇരുണ്ടുകൂടി. മഴ ചാറാൻ തുടങ്ങി.. മഴ തകർത്തുപെയ്യും മുന്നേ വീടെത്തട്ടെ എന്ന് പറഞ്ഞ് ബന്ധുക്കൾ മടങ്ങി. അവരെ യാത്രയാക്കി നിക്കുമ്പോൾ ചേച്ചിയുടെ പ്രിയതമൻ വന്നു. ചേട്ടൻ വന്നയുടനെ അനുവിനോട് വിഷേശങ്ങൾ ആരാഞ്ഞു. ചേട്ടന്റെ ശബ്ദം കേട്ടിട്ടാവണം രണ്ടു വയസുകാരി പാറു പാദസ്വരം കിലുക്കി കിലുക്കി ചേട്ടനെ വന്ന്കെട്ടിപ്പിച്ചത്. ചേട്ടനെ കിട്ടിയതിൽ, ചേച്ചി ഭാഗ്യവതിയാണ്. രണ്ടാളും കീരിയും പാമ്പും ആണെങ്കിൽ പോലും പരസ്പരം രണ്ടുപേർക്കും ജീവനാണ്. അനുപമ പിന്നീട് അടുക്കളയിലോട്ട് ചെന്നു. അമ്മ രാത്രിയിലേക്കുള്ള ചപ്പാത്തി ഉണ്ടാക്കുന്നതിനുള്ള തിരക്കിൽ ആയിരുന്നു. ഞാൻ പരത്തം എന്ന് പറഞ്ഞ് ചപ്പാത്തി പലക വാങ്ങി അവൾ പരത്താൻ തുടങ്ങി. അമ്മ അതിശയത്തോടെ അവളെ നോക്കി.. എങ്ങനെ നോക്കാതിരിക്കും, പണ്ട് താഴെ കിടക്കുന്ന സാദനം കൈ കൊണ്ട് എടുക്കാത്ത മുതലാണ് "ഞാൻ ചെയ്യാം" എന്ന് പറയുന്നത്. അവൾ ചപ്പാത്തി പരത്തുന്നത് കണ്ട് അർച്ചന "അച്ഛാ ഒരു കാര്യം കാണണമെങ്കിൽ ഇങ്ങ് വാ" എന്ന് വിളിച്ചുകൂവീ. കേട്ടപാതി കേൾക്കാത്ത പാതി അച്ഛനും ചേട്ടനും അനിയനും അടുക്കളയിലേക്ക് വന്നു. പിന്നെ കൂട്ടചിരിയും പണ്ടത്തെ അവളുടെ മടിയെ പറ്റിയുമായ് വിശേഷം പറച്ചിൽ. പിന്നെ എല്ലാവരും ഭക്ഷണം കഴിച്ച് പിരിഞ്ഞു. ഒരു ദിവസം എന്ത് പെട്ടെന്നാണ് പോയത്. അവൾ മനസ്സിലോർത്തു. അവൾ ഉറങ്ങാൻ വേണ്ടി മുറിയിലേക്ക് ചെന്നു. മുറിയിലെത്തി ഫോൺ കയ്യിലെടുത്തു കിടന്നു. ആരൊക്കെയോ വിളിച്ചിട്ടുണ്ട്. മെസ്സേജിനെല്ലാം അവൾ മറുപടി കൊടുത്ത് ഫോൺ മാറ്റി വെച്ചു. ലൈറ്റ് ഓഫ്‌ ചെയ്ത് ഉറങ്ങാൻ കിടന്നപ്പോളാണ് മേശമേലിരുന്ന ഫോട്ടോ വീണ്ടും അവളുടെ ശ്രദ്ധയിൽപെട്ടത്. ഫോട്ടോ കണ്ടപ്പോൾ രാവിലെ കണ്ട പഴയ ബാഗ് അവൾ ഓർത്തു.. അവൾ എണിച്ച് ആ ബാഗ് തുറന്നു. പഴയ കുറെ പുസ്തകങ്ങളും, അവളുടെ കുത്തികുറിക്കലുകൾ നിറഞ്ഞ കുറെ കടലാസുകളും പിന്നെ ഒരു ഡയറിയും. അവൾ ആ ഡയറി കയ്യിലെടുത്തു. അവൾ പോലുമറിയാതെ അവളുടെ മുഖം വിഷാദം പൂണ്ടു.... "വേണ്ട വായിക്കണ്ട." അവൾ മനസ്സിൽ മന്ത്രിച്ചു. ഡയറി തിരികെ വെച്ച് ലൈറ്റ് ഓഫ്‌ ചെയ്ത് അവൾ വന്ന് കിടന്നു.. രാത്രിമഴ അവളെ അലോസരപ്പെടുത്തി. അവൾ മന്ത്രിച്ചു. "മഴ എനിക്കിഷ്ടമാണ്. പക്ഷെ, നനയാൻ പേടിയാണ് " അവൾ വീണ്ടും പഴയ ഓർമകളിലേക്ക് മടങ്ങി. എല്ലാ ദിവസവും ഉറങ്ങുംമുൻപ് അവൻ അവളെ വിളിക്കാറുണ്ട്. അഞ്ച് മിനിറ്റ് പോലും നീണ്ടു നിക്കാത്ത സംഭാഷണം തമ്മിൽതല്ലായിരിക്കും അവസാനിക്കുക. എങ്കിലും അവർക്കിടയിൽ സ്നേഹം നിലനിന്നിരുന്നു. നല്ല കറ കളഞ്ഞ സൗഹൃദം... പലർക്കും അസൂയ തോന്നിയിട്ടുണ്ട് അവരോട്.. അവർക്കിഷ്ടപെട്ട ഒരു സ്ഥലമുണ്ട്. പച്ചപ്പ് വിരിച്ച ഒരു പ്രദേശം.. അവർ ഏറ്റവും കൂടുതൽ കാണുന്നതും സംസാരിക്കുന്നതും അവിടെ വെച്ചായിരുന്നു. എന്ത്‌ സങ്കടം വന്നാലും സന്തോഷം വന്നാലും അവൾ അവനോട് മാത്രം പറയും.. അവൻ പക്ഷെ സങ്കടങ്ങൾ ഒന്നും അങ്ങനെ പറയറില്ലായിരുന്നു. എന്ത് പ്രശ്നം വന്നാലും ചിരിച്ചിട്ടിരിക്കുന്ന സ്വഭാവം ആയിരുന്നു അവന്റേത്. എല്ലാ കാര്യങ്ങളെയും പോസിറ്റീവ് ആയി കാണുന്ന ഒരാളായിരുന്നു അവൻ. അനുപമയാകട്ടെ, തൊട്ടതിനും പിടിച്ചതിനും എല്ലാം നെഗറ്റീവായി ചിന്തിക്കുന്ന ഒരാളും . പക്ഷെ, അഭിയെ അവൾക്കറിയാരുന്നു. അവൻ ഒന്നും പറഞ്ഞില്ലെങ്കിലും അവൾ മനസിലാക്കിയിരുന്നു. കീരിയും പാമ്പും ആയാത്കൊണ്ട് തന്നെ അവൾ പുറത്ത് കാണിച്ചിരുന്നില്ല. കുറെ നാൾ കഴിഞ്ഞപ്പോൾ ഒറ്റക്കുള്ള താമസം മതിയാക്കി അവൻ വേറെ കുറച്ചു കൂട്ടുകാരുടെയൊപ്പം റൂമെടുത്ത് താമസിക്കുവാൻ തുടങ്ങി. സൗഹൃദം പങ്കുവെച്ചു പോകുന്നതിൽ അനുവിന് നീരസം തോന്നി.. ചെറിയ രീതിയിലുള്ള കുറ്റപ്പെടുത്തലുകൾ അവൾ തുടങ്ങി.. സ്നേഹകൂടുതൽ കൊണ്ടാണെന്നുള്ള തിരിച്ചറിവ് അവനിലുണ്ടായത് കൊണ്ട്തന്നെ കൂടെയുള്ള സുഹൃത്തുക്കളെ കാട്ടി എന്റെ പുതിയ ഫ്രണ്ട്സ് ആണെന്ന് പറഞ്ഞ് അവളെ ദേഷ്യം പിടിപ്പിച്ചിരുന്നു. പക്ഷെ, അവൾക്ക്‌ ഉറപ്പായിരുന്നു താനല്ലാതെ മറ്റൊരു ബെസ്റ്റി അവനില്ല എന്ന്. അവന്റെ പുതിയ സുഹൃത്തുക്കളിൽ അനുവിന് ഇഷ്ടമില്ലത്ത ഒരു പെൺകുട്ടിയായിരുന്നു 'അമല'. ദേഷ്യം പിടിപ്പിക്കാൻ ആണെങ്കിൽ കൂടി അമലയുടെ കാര്യം എപ്പോഴും അനുവിനോട് പറഞ്ഞ് അവളുടെ മനസ്സിൽ ഇഷ്ടക്കേട് ഉണ്ടാക്കിയത് അഭി തന്നെയായിരുന്നു. ഒരു ദിവസം വൈകുന്നേരം അവർ ഒരു ക്ഷേത്രത്തിൽ പോയി. "ദൈവമേ ഈ സൗഹൃദം എന്നും ഇതുപോലെ ഉണ്ടാകണമെ എന്നവൾ പ്രാത്ഥിച്ചു." അവൻ ചന്ദനം അവളുടെ നെറ്റിയിൽ ഇട്ടുകൊടുത്തു.. അപ്പോഴേക്കും ഇരുട്ടി തുടങ്ങിയിരുന്നു.. പക്ഷെ അവൾക്ക് ഭയം തോന്നിയില്ല. കൂടെ അവനുണ്ടല്ലോ എന്ന ബലമായിരുന്നു അവൾക്ക്.. സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ അവർ മുന്നോട്ട് നടന്നു.. ആദ്യമായാണ് രാത്രിയിൽ അവൾ പുറത്തിറങ്ങുന്നത്. ജീവിതത്തിൽ അതുവരെ തോന്നാത്ത ഒരു അനുഭവം ആയിരുന്നു അവന്റെ കൈ പിടിച്ച് തല്ലുകൂടി നടക്കുമ്പോൾ..... തണുത്തകാറ്റ് പോലും അവളെ അത്ഭുതപെടുത്തി.. തിരികെ മുറിയിലെത്തി അവൾ കടലാസ്സിൽ കുറിച്ചു. "പെണ്ണിന് രാത്രിയേ പേടിയാണ്. പക്ഷെ കാണാൻ ഭംഗി രാത്രിയാണ്. കൂടെയൊരാൾ വിശ്വസ്തനെങ്കിൽ പെണ്ണെ നീ രാത്രിയിലേ തണുപ്പിലേക്ക് ഇറങ്ങിചെല്ലുക. നിലാവ് നിനക്ക് വെളിച്ചം പകരുമ്പോൾ നീയൊരു നിമിഷമെങ്കിലും രാത്രിയെ പ്രണയിക്കുക." ഒരു ദിവസം അനുപമ ഫേസ്ബുക്കിലെ ഒരു പോസ്റ്റ് അഭിക്ക് ഷെയർ ചെയ്തുകൊടുത്തു... അത് രണ്ട് "best friends" ന്റെ കഥയായിരുന്നു.. വായിച്ചപ്പോൾ കഥ അവരുടെ സൗഹൃദവുമായി സാമ്യമുള്ളത് പോലെ തോന്നി.. ഉടനെ വന്നു അഭിയുടെ മെസ്സേജ്. "നിനക്ക് പ്രാന്താടി... ഇത് എന്തിനാ എനിക്ക് ഷെയർ ചെയ്തേ." "ചുമ്മാ ഡാ വായിച്ചപ്പോൾ നിന്നെയാണ് ഓർമ വന്നത്." "എനിക്കും." അഭി ഞാൻ കെട്ടി പോയാൽ നിനക്ക് സങ്കടവുല്ലേ? " "ആവൂല്ലൊ പക്ഷെ, അതിനേക്കാൾ ഹാപ്പിയാവും. തലേന്ന് ഒഴിയുവല്ലോ. " "നീ പോടാ. ഞാൻ കെട്ടി പോകുമ്പോൾ നീ സങ്കടപെടും. ഞാൻ കാണിച്ചുതാരാടാ.." "പിന്നെ എനിക്കെന്താ പ്രന്തോ." "എന്നും ഇത് കേൾക്കണം." "കേൾക്കുവെടി." അവരുടെ വഴക്ക് ആയിരുന്നു അവരുടെ സ്നേഹം. അനുപമ പെട്ടന്ന് ദേഷ്യപെടുന്ന പ്രകൃതമായിരുന്നു. അഭിയാവട്ടെ ശാന്തമായ സ്വഭാവം.. പക്ഷെ, അവർ തമ്മിലുള്ള പിണക്കങ്ങളിൽ പരസ്പരം ഒരു ഉടമ്പടി ഉണ്ടായിരുന്നു. തെറ്റ് ചെയ്തവർ ക്ഷമ ചോദിക്കണം എന്ന്. അവർ അത് പാലിച്ചു. എങ്കിലും കൂടുതലും അഭിയായിരുന്നു മുന്നിട്ടിറങ്ങുന്നത്. അവൾ കണ്ടതിൽ വെച്ചേറ്റവും വലിയ മോട്ടിവേഷനൽ സ്പീക്കർ അവനായിരുന്നു... അവളെ സംബന്ധിച്ചിടത്തോളം സ്വയം തീരുമാനമെടുക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു അവൾക്ക്. അഥവാ എടുത്താലോ എട്ട് നിലയിൽ ചീറ്റി പോകും. അത്കൊണ്ട്തന്നെ അവനോട് ചോദിച്ചിട്ട് മാത്രമേ അവൾ ഒരു തീരുമാനത്തിൽ എത്തിചേരുമായിരുന്നുള്ളു. ഇടക്കൊക്കെ വീണുപോകുമ്പോൾ അവൻ തന്നെയായിരുന്നു കൂട്ട്. ഒരിക്കൽ പോലും നീയങ്ങനെയാവണം ഇങ്ങനെയാവണം എന്നൊന്നും അവൻ അവളോട്‌ പറഞ്ഞില്ല. നീയെങ്ങനെയാണോ അങ്ങനെയങ്ങ് ഇരുന്നാൽ മതിയെന്നാരുന്നു അവൻ പറയുക.. കാരണം അവൾ സങ്കടപ്പെട്ടിരിക്കുമ്പോഴുള്ള നിശബ്ദതയെക്കാൾ വഴക്കിടുമ്പോളുള്ള കലപിലയായിരുന്നു അവനിഷ്ടം. സ്വപ്‌നങ്ങൾ ഏറെയുള്ളൊരു പെൺകുട്ടിയായിരുന്നു അവൾ. സാദാരണ ഒരു കുടുംബത്തിൽ ജനിച്ച അവൾക്ക് എല്ലാവരെയും പോലെതന്നെ പ്രശ്നങ്ങളും ഏറെയായിരുന്നു... ലോൺ എടുത്താണ് അനുപമ പഠിച്ചത്.. ജോലി കിട്ടുമ്പോൾ തിരിച്ച് അടക്കാമെന്ന് കരുതി. പക്ഷെ, ജോലി കിട്ടിയപ്പോൾ തുച്ഛമായ ശമ്പളം ലോൺ അടവ് മുടക്കി.. ലോൺ എടുക്കാൻ നേരം വീടില്ലാത്തത് കൊണ്ട് ജാമ്യം നിന്നത് അവളുടെ വല്യച്ഛൻ ആയിരുന്നു... അവൾ പഠിച്ചോണ്ടിരിക്കുമ്പോൾ വെല്ല്യച്ഛൻ മരിച്ചു.. ബാങ്കിൽ നിന്ന് അവൾക്കും വല്യച്ഛന്റെ വീട്ടിലും തിരിച്ചടവിന്റെ തിയതി കാണിച്ച് നോട്ടീസ് വന്നുകൊണ്ടിരിക്കുന്നു.. അവർക്കൊരു ബുദ്ദിമുട്ടാകരുത് എന്ന് കരുതി അവളുടെ വീട്ടുകാർക്ക്‌ പലതവണയായി ആ പലിശ അടക്കേണ്ടി വന്നു. ഒരുദിവസം നോട്ടീസ് വന്നപ്പോൾ അവളുടെ കൂട്ടുകാര് തന്നെയാണ് അവളെ സഹായിച്ചത്. അഭിയും നല്ലൊരു തുക അവൾക്ക് നൽകി.. സുഹൃത്തുക്കളുടെന്ന് വാങ്ങിയതൊക്കെ പിന്നീട് അവൾ പതിയെ കൊടുത്ത്തീർത്തു.. സ്വന്തമായൊരു വീട് അവളുടെ സ്വപ്നമായിരുന്നു. പിന്നെയുമുണ്ടായിരുന്നു ചില സ്വപ്‌നങ്ങൾ. എങ്ങനെ എല്ലാം നടത്തും എന്നവൾക്കറിയില്ല, പക്ഷെ, എല്ലാം എന്നെങ്കിലും നടക്കുമെന്ന് അവൾ വിശ്വസിച്ചിരുന്നു. ഒരു ദിവസം അനുപമയുടെ പഴയ ലവർ സുജിത്ത് അവളെ വിളിച്ചു. അവർ തമ്മിൽ പിരിഞ്ഞിട്ട് ഇത് മൂന്നാമത്തെ തവണയാണ് അവളെ അവൻ വിളിക്കുന്നത്.. കഴിഞ്ഞ രണ്ടു തവണയും അവന് അവളെ തിരിച്ചുവേണമെന്ന് പറഞ്ഞായിരുന്നു വന്നത്. സുജിത്തും അവളും പിണങ്ങാനുള്ള കാരണം, സുജിത് ഒരേ സമയത്ത് തന്നെ അനുവിനെയും മറ്റൊരു പെൺകുട്ടിയെയും സ്നേഹിച്ചിരുന്നു. അവൾക്കത് സഹിക്കാൻ കഴിഞ്ഞിരുന്നില്ല.. ചെറിയ ചെറിയ പ്രശ്നങ്ങളിൽ തുടങ്ങി അവർ തമ്മിൽ വലിയ പ്രശ്നങ്ങളിൽ എത്തിചേർന്നു. അവസാനം പിരിഞ്ഞു.. അവളുടെ മനസ് മാറ്റാനുള്ള കഴിവ് സുജിത്തിനുണ്ടായിരുന്നു. അത്കൊണ്ട് തന്നെ കഴിഞ്ഞ രണ്ടു തവണയും എല്ലാ പിണക്കവും മാറ്റി സുജിത്തിനോട് അവൾ മിണ്ടിയിരുന്നു.. അവൻ പഴയ പോലെയാവില്ല എന്നവൾ വിശ്വാസിച്ചു . പക്ഷെ, വീണ്ടും മറ്റേ പെൺകുട്ടിയുമായി ഇഷ്ടത്തിലാണെന്ന് അറിഞ്ഞപ്പോൾ അവർ വീണ്ടും വഴക്കിട്ട് പിരിഞ്ഞു. അഭി ആദ്യത്തെ രണ്ട് തവണയും അവളോട്‌ പറഞ്ഞതാണ്. അവന്റെ പിറകെ പോകരുത് എന്ന്.. അഭിക്ക് സുജിത്തിനെ തീരെ ഇഷ്ടമായിരുന്നില്ല.. പക്ഷെ സുജിത്തിന്റെ സംസാരത്തിൽ അവൾക്ക് വീഴാതിരിക്കാനും കഴിയുമായിരുന്നില്ല.. ഇത്തവണ സുജിത് വിളിച്ചപ്പോൾ അവൾ ഫോൺ എടുത്തില്ല.. സാദാരണ എത്ര വഴക്കണേലും അവൾക്ക്‌ ഫോൺ എടുക്കാതിരിക്കാൻ കഴിയില്ലയിരുന്നു.. ഇത്തവണയും ഫോൺ എടുക്കാൻ അവൾ തുനിഞ്ഞതാണ്. പക്ഷെ, എന്ത്‌കൊണ്ടോ അവൾ ആ തീരുമാനം ഉപേക്ഷിച്ചു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ സുജിത്ത് മറ്റൊരു നമ്പറിൽ നിന്ന് അനുവിനെ വിളിച്ചു.. "ഹലോ, അനു ഞാനാണ് സുജിത്ത്. നീയെന്താ ഫോൺ എടുക്കാത്തത് " "ഞാൻ എന്തിനാണ് ഫോൺ എടുക്കുന്നത്. തോന്നുമ്പോ വരുക തോന്നുമ്പോൾ പോകുക. ഇപ്പോളെന്താ മറ്റേ പെങ്കോച്ചുമായിട്ട് വഴക്കിട്ടോ? ഇപ്പോൾ വന്നെക്കുന്നു. " "അനു എനിക്ക് പറയാനുള്ളത് കേൾക്ക്‌, ഞാൻ ചെയ്തത് തെറ്റാണ് സമ്മതിച്ചു. ഇനിയെങ്ങനെ ഒന്നും ഉണ്ടാവില്ല. " "അയ്യോ വേണ്ട. കഴിഞ്ഞ രണ്ടു തവണയും നീ ഇത് തന്നെയാണ് പറഞ്ഞത്. " ( തുടരും) രചന :: അഞ്ജു കൃഷ്ണ #📙 നോവൽ #📔 കഥ #📖 കുട്ടി കഥകൾ #📝 ഞാൻ എഴുതിയ വരികൾ #💞 പ്രണയകഥകൾ
മിഴിയോരങ്ങളിൽ.. 24. aniprasad 🎫🎫🎫🎫🎫🎫🎫🎫 ആവണീശ്വരം ജങ്ഷനിൽ ബസ് ഇറങ്ങുമ്പോൾ ആശാലതയ്ക്ക് തോന്നിയത് താൻ മറ്റേതോ ലോകത്ത്‌ ചെന്ന് പെട്ട മാതിരിയാണ്. എന്നും താൻ കൊല്ലത്തേക്ക് പോയി വരുന്ന കണ്മുമ്പിൽ കാണുന്ന റെയിൽവേ സ്റ്റേഷൻ കണ്ടിട്ട് ആദ്യം അവൾക്ക് അതൊരു ചന്ത ആണെന്നാണ് തോന്നിയത്. തെങ്കാശിയിൽ നിന്നും കൊല്ലത്തേക്ക് പോകാനുള്ള ട്രെയിൻ വന്നു നിന്നപ്പോൾ അതിൽ നിന്നിറങ്ങി ആൾക്കാർ പുറത്തേക്ക് വരുന്നത് ഏതോ ചന്തയിൽ നിന്നും ഒരു പാട് ആൾക്കാർ എന്തൊക്കെയോ സാധന സാമിഗ്രികളും വാങ്ങി മടങ്ങുന്നു. സ്ഥിരം താൻ കവലയിൽ കാണാറുള്ള പരിചിത മുഖങ്ങൾ കണ്ടിട്ട് അവൾക്ക് ആരെയും തിരിച്ചറിയാൻ സാധിയ്ക്കുന്നില്ല.. ആരൊക്കെയോ എതിരെ വരുന്നു.. കല്യാണപ്പെണ്ണിനോടുള്ള സ്നേഹത്തോടെ സന്തോഷം പങ്കു വയ്ക്കുന്നു,സംസാരിയ്ക്കുന്നു.. അവർക്കൊക്കെ എന്ത് മറുപടിയാണ് താൻ കൊടുക്കുന്നതെന്നും അവൾക്ക് തിരിച്ചറിയാൻ പറ്റുന്നില്ല. മനസിന്റെ പിടിവള്ളിയോ, കടിഞ്ഞാണോ ഒക്കെ തന്റെ കയ്യിൽ നിന്നും നഷ്ടപ്പെട്ടു പോയ ഒരവസ്ഥയിൽ ആയിരുന്നു ആശാലത. ഒരു ഓട്ടോയിൽ കയറി വീട്ടിലേക്ക് പോകേണ്ട അവൾ തനിയ്ക്ക് പോകേണ്ട ദിശയോ, ദിക്കോ അറിയാതെ മുൻപോട്ട് നടന്നു പൊയ്ക്കൊണ്ടിരുന്നു. ♦️ ഉച്ചയ്ക്ക് രണ്ട് മണിയായിട്ടും ആശാലത തിരിച്ചെത്താതായതോടെ ഭാനുമതിയമ്മ വൃന്ദയോട് ഒരു തവണ കൂടി അവളുടെ ഫോണിലേക്ക് വിളിച്ചു നോക്കാൻ ആവശ്യപ്പെട്ടു. ആശാലതയുടെ ഫോൺ റിംഗ് ചെയ്യുന്നുണ്ടായിരുന്നെങ്കിലും ബെല്ലടിച്ചു നിന്നതോടെ വൃന്ദയ്ക്കും മനസ്സിൽ ഒരാശങ്ക തോന്നി. "നീ അശോകനെ ഒന്ന് വിളിച്ചു പറയ്‌ മോളേ.. അവൾ ഓഫീസിലേക്ക് ചെന്നിട്ടില്ലെന്നല്ലേ അവിടേയ്ക്ക് വിളിച്ചപ്പോൾ അവിടെയുള്ളവർ പറഞ്ഞത്... ദൈവമേ.. എന്റെ കുഞ്ഞിത് എവിടെപ്പോയതാണോ.." ഭാനുമതിയമ്മയുടെ മുഖം കണ്ടാൽ ഇപ്പോൾ കരഞ്ഞു പോകുമെന്ന മട്ട് ആയിട്ടുണ്ട്. "അമ്മേ. അശോകേട്ടൻ ഇപ്പോൾ വരും. ഇന്നുഉച്ച മുതൽ ലീവല്ലേ അശോകേട്ടൻ.. വെറുതെയെന്തിനാ അശോകേട്ടനെ വിളിയ്ക്കുന്നത്.." "വെറുതേ ആണോടീ.. ആശയെ കുറിച്ച് ഒരു വിവരവും ഇല്ലാഞ്ഞിട്ടല്ലേ.. അവളിത് നമ്മളോട് പറയാത്ത ഏതോ ഒരിടത്തേയ്ക്കാ പോയിരിയ്ക്കുന്നത് എന്ന് എന്റെ മനസ്സ് പറയുന്നു. ദൈവമേ.. അനിഷ്ടങ്ങളൊന്നും തന്നേക്കല്ലേ നീ ഈ സാധുക്കൾക്ക്..." അവർ നെഞ്ചത്ത്‌ കൈ വച്ചു കൊണ്ട് ഒരു കസേരയിലേക്ക് തളർന്നിരുന്നു. അശോകൻ യൂണിഫോം മാറിയത് ഒരു പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞെടുത്ത്‌ തന്റെ ബാഗിലേക്ക്‌ വച്ച ശേഷംഅവന്റെ അടുത്ത സുഹൃത്തുക്കളായ പോലീസ് ഉദ്യോഗസ്ഥരുടെ അടുത്തേയ്ക്ക് ചെന്നു. "നാളെ കഴിഞ്ഞ്... ഓർമയുണ്ടല്ലോ... പറ്റുമെങ്കിൽ നാളെ വൈകിട്ട് ഓഡിറ്റോറിയത്തിലേക്കും വന്നേക്കണേ..." അശോകൻ കൂട്ടുകാരോട് ആശാലതയുടെ കല്യാണത്തെ പറ്റി ഒരു തവണ കൂടി ഓർമിപ്പിച്ചു. ഇന്ന്‌ ഉച്ചമുതൽ ഇനി മൂന്ന് ദിവസത്തേയ്ക്ക് അശോകൻ ലീവ് എടുത്തിയ്ക്കുകയാണ്. "നാളത്തെ കാര്യം പറയാൻ പറ്റില്ലെടാ.. അറിയാല്ലോ നമ്മുടെ ഇവിടുത്തെ സ്ഥിതി.. മറ്റന്നാൾ ഓക്കേ.." അവർക്ക് കൈകൊടുത്ത ശേഷം അശോകൻ നടന്ന് തന്റെ ബൈക്കിന് അടുത്തേയ്ക്ക് ചെല്ലുമ്പോഴാണ് ഫോണിലേക്ക് വൃന്ദയുടെ കോൾ വരുന്നത്. അശോകൻ കോൾ അറ്റന്റ് ചെയ്ത ശേഷം കാര്യം തിരക്കി. ഭാര്യ പറഞ്ഞത് കേൾക്കവേ അശോകന്റെ നെറ്റി ചുളിഞ്ഞു. "അവൾ വേറേ എവിടെ പോകാൻ. അവൾക്ക് പോകാനുള്ള ഇടത്തിപ്പോൾ ആരുമില്ലല്ലോ.. അവൾ ചിലപ്പോ ട്രെയിനിൽ വരികയായിരിയ്ക്കും. അതുകൊണ്ട് റേഞ്ചില്ലാതെ കോൾ കട്ടായി പോകുന്നതാ.." "റേഞ്ചില്ലാഞ്ഞിട്ടാണോ അശോകേട്ടാ ഫോൺ ബെല്ലടിച്ചു നിൽക്കുന്നത്. അശോകേട്ടൻ ഒന്നിങ്ങോട്ട് വാ. അമ്മ ഇവിടിരുന്നു നിലവിളി തുടങ്ങി." അശോകൻ പെട്ടന്ന് കോൾ കട്ട് ചെയ്ത ശേഷം ബൈക്കോടിച്ചു വീട്ടിലേക്ക് ചെന്നു. വീട്ടിൽ ബൈക്ക് കൊണ്ട് നിർത്തി അതിൽ നിന്നിറങ്ങാതെ തന്നെ അശോകൻ ആശാലതയുടെ ഫോണിലേക്ക് വിളിച്ചു നോക്കി. ബെല്ലടിച്ചു നിന്നെങ്കിലും ആശാലത കോൾ അറ്റന്റ് ചെയ്യുന്നില്ല. "എന്താടാ മോനേ ചെയ്യുക... കല്യാണ വീടായതുകൊണ്ട് അവിടുന്നും ഇവിടുന്നും ഒക്കെ കേറി വന്ന ഓരോരുത്തരോട് മറുപടി പറഞ്ഞു ഞാൻ മടുത്തു.. അവസാനം വന്നവരോട് ഞാൻ പറഞ്ഞത് ആശ മുഖം മിനുക്കാൻ ബ്യുട്ടി പാർലറിൽ പോയേക്കുവാണെന്നാ.. വൈകിട്ട് ബന്ധുക്കാരൊക്കെ ആരെങ്കിലും വന്നാൽ ഞാനെന്ത് പറയുമോ എന്തോ... എവിടാണെങ്കിലും അവൾക്ക് ആ ഫോണൊന്നെടുത്ത്‌ രണ്ട് വാക്ക് സംസാരിയ്ക്കാൻ വയ്യേ.." അശോകനോടാണ് സംസാരിയ്ക്കുന്നതെങ്കിലും ഭാനുമതിയമ്മയുടെ കണ്ണുകൾ തുറന്നിട്ട ഗേറ്റിന് വെളിയിലേക്കായിരുന്നു. "അവളുടെ കൂട്ടുകാരെയൊക്കെ വിളിച്ചു നോക്കിയിരുന്നോ അമ്മേ... ഓഫീസിൽ അവൾ ചെന്നിട്ടില്ലെന്നാണോ പറഞ്ഞത്.." "അവൾപറഞ്ഞ പേരിൽ ആ ഓഫീസിൽ ഒരു സ്റ്റാഫ് ജോലി ചെയ്യുന്നേയില്ല മോനേ. അവൾ നമ്മളെ കബളിപ്പിയ്ക്കുകയായിരുന്നെടാ. കൊല്ലത്തു പോകാൻ വേണ്ടി അവൾ നമ്മളോട് പറഞ്ഞ കള്ളമാണ് അത്." അശോകൻ ഇനി എന്ത് ചെയ്യണം എന്ന വേപഥു വോടെ അമ്മയെ നോക്കി.. പകൽ നേരമാണെന്നും, ആശാലതയുടെ മൊബൈൽ റിംഗ് ചെയ്യുന്നു എന്നതും മാത്രം ആയിരുന്നു അവന്റെ ഒരേ ഒരാശ്വാസം.. അല്ലെങ്കിൽ തന്നെ ഇത് സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട ഒരു വിഷയമാണ്. നാളെ കഴിഞ്ഞാൽ കല്യാണം നടക്കേണ്ട പെണ്ണാണ് ആശാലത.. അവൾ കൊല്ലത്ത്‌ പോയിട്ട് തിരിച്ച് വരാൻ വൈകുന്നെന്നും,ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ല എന്നും പറഞ്ഞു ആരോടും സഹായത്തിന് ചെല്ലാൻ വയ്യ.. വിവാഹാനന്തരം അത് ചിലപ്പോൾ അവളുടെ ജീവിതത്തെ ആകമാനംബാധിച്ചേക്കാൻ സാധ്യതയുണ്ട്. "അമ്മ വിഷമിയ്ക്കാതിരിയ്ക്ക്.. നാലേ മുക്കാലിനുള്ള ട്രെയിനിൽ അവളുണ്ടോ എന്ന് നോക്കാം. ഇല്ലെങ്കിൽ നമ്മൾക്ക് വേണ്ടത് പോലെ എന്താണെന്ന് വച്ചാൽ അപ്പോൾ ചെയ്യാം." "അതുവരെ കാത്തിരിയ്ക്കണോ മോനേ.. അവൾ താമ്പരം ട്രെയിനിൽ ഇല്ലെങ്കിലോടാ... അത്രേം നേരം വെറുതേ പോകില്ലേ..." അന്തരീക്ഷത്തിന് അധികംചൂടില്ലാഞ്ഞിട്ടും ഭാനുമതിയമ്മ പുളിയിലക്കരയന്റെ തുമ്പ് ചുറ്റിപ്പിടിച്ചു മുഖത്തിന്‌ ചുറ്റും വീശുന്നുണ്ടായിരുന്നു. "ഇല്ലെന്ന് ഉറപ്പിയ്ക്കാൻ വരട്ടെ.. നമുക്ക് നോക്കാം അമ്മേ. വെറുതേ നാട്ടുകാരെക്കൊണ്ട് പറയിപ്പിയ്ക്കാൻ ഇപ്പോഴേ ആരോടും സഹായമൊന്നും ആവശ്യപ്പെടണ്ട." അശോകൻ തന്റെ ബാഗ് എടുത്ത്‌ അകത്തേയ്ക്ക് കൊണ്ട് പോയ ശേഷം വേഷം മാറി പുറത്തേയ്ക്ക് വന്നു. അശോകൻ വെളിയിൽ എത്തി ഫോൺ കയ്യിലെടുക്കുമ്പോഴാണ് ഗേറ്റ് കടന്ന് ഒരു വെളുത്ത ആൾട്ടോ കാർ മുറ്റത്തേയ്ക്ക് വന്നു നിൽക്കുന്നത്. അതിന്റെ നമ്പർ കണ്ടപ്പോൾ തന്നെ അത് തൃപ്പാളൂരെ ദേവരാജൻ മാഷിന്റെ കാറാണെന്ന് അശോകന് മനസിലായി. ദേവരാജൻ സാർ വില്ലേജ് ഓഫീസിൽ നിന്ന് വില്ലേജ് ഓഫീസറായി റിട്ടയർ ചെയ്ത ആളാണ്‌. അദ്ദേഹത്തിന്റെ മകൻ നഗരത്തിൽ സ്കൂളുകൾക്ക് സമീപത്തായി ഒന്നാന്തരം ഒരു ട്യൂട്ടോറിയൽ കോളേജ് നടത്തുകയാണ്. അദ്ദേഹം ഇവിടേയ്ക്ക് വരേണ്ട ആവശ്യമില്ലല്ലോ എന്നോർത്തു കൊണ്ട് അശോകൻ കാറിന് അടുത്തേയ്ക്ക് ചെന്നു. മുടിയിൽ പകുതിയിലേറെ നരച്ച ദേവരാജൻ സാർ ഡ്രൈവിംഗ് സീറ്റിൽ നിന്ന് വെളിയിൽ ഇറങ്ങി വന്നു എതിർ വശത്തെ ഡോർ തുറന്നു. അവിടെ ആശാലത ഇരിയ്ക്കുന്നത് കണ്ട് അശോകൻ അമ്പരന്നു പോയി. "ആശാലതാ.. ഇറങ്ങിയ്ക്കോ. വീടെത്തി." ദേവരാജൻ സാർ പറയുന്നത് കേട്ട് ആശാലത പുറത്തേയ്ക്ക് നോക്കി. അവിടെ തന്നെ തന്നെ നോക്കി, പണ്ടെപ്പോഴോ അർദ്ധമയക്കത്തിൽ താൻ കണ്ട സ്വപ്നത്തിലേതു പോലെ ഒരാൾ നിൽക്കുന്നു. "ആശേ.ഇറങ്ങിവാ മോളേ..." ആശാലത പുറത്തേക്കിറങ്ങിയപ്പോൾ അശോകൻ അവളുടെ കൈക്ക് പിടിച്ചു. അപ്പോൾ അവൾ അശോകനെ ഒരു നോട്ടം നോക്കി. അവൻ പെട്ടന്ന് തന്നെ അവളുടെ കയ്യിൽ പിടിച്ചിരുന്ന തന്റെ പിടി വിട്ടു. ഭാനുമതിയമ്മയും വൃന്ദയും വീട്ടിനുള്ളിൽ നിന്നിറങ്ങി അവളുടെ അടുത്തേയ്ക്ക് വന്നു. "ഞാൻ കാണുമ്പോ ആശാലത തലവൂർ റോഡിലൂടെ നടന്നു വരികയാണ്. പൊരി വെയിലത്ത്‌ ഒരു കുട പോലും കയ്യിലില്ലാതെ.. നടന്നു നടന്ന് ക്ഷീണിച്ച ലക്ഷണമാരുന്നു ഞാൻ കാണുമ്പോ.. കുരയിൽ ഉള്ള ഏതോ കൂട്ടുകാരിയുടെ വീട്ടിലേക്ക് പോവാണെന്ന് പറഞ്ഞു ഞാൻ ചോദിച്ചപ്പോൾ.. ഞങ്ങൾ അവിടൊരു കടയിൽ നിന്ന് ഒരു നാരങ്ങാവെള്ളം കുടിച്ചതിൽ പിന്നെയാ ആശയുടെ തല ഒന്ന് നിവർന്നു നിന്നത് തന്നെ.." "അവളുടെ കൂടെ സ്ഥിരം കൊല്ലത്തേക്ക് ട്രെയിനിൽ യാത്ര ചെയ്യുന്ന ഒരു കൂട്ടുകാരിയുണ്ട് സാറേ കുരയിൽ.. അവിടേയ്ക്ക് പോയതാ.. ഇവിടെ നിന്നിറങ്ങുമ്പോഴേ ഒരു ഓട്ടോ വിളിച്ചു പോയിട്ട് വാ മോളേ എന്ന് അമ്മ പറഞ്ഞാ വിട്ടത്.." "ഞാനും ചോദിച്ചു ഒരു ഓട്ടോയിൽ പോയാൽ പോരായിരുന്നോ എന്ന്.. അവിടെ സ്റ്റാന്റിൽ ഓട്ടോയൊന്നും ഇല്ലായിരുന്നെന്നാ ആശ പറഞ്ഞത്.. എന്നാലും ഇത്ര ദൂരം ഈ വെയിലും കൊണ്ട് വാടി തളർന്നു വന്നത് ഓർക്കുമ്പോഴാ... മറ്റന്നാൾ കല്യാണം നടക്കേണ്ട കുട്ടിയല്ലേ.കൂട്ടുകാരിയെ കാണണമെങ്കിൽ ഫോണിൽ വിളിച്ചു വീട്ടിലേക്ക് വരാൻ പറയുന്നതല്ലേ നന്ന്.." "പറഞ്ഞാൽ കേൾക്കണ്ടേ സാറേ... ഉച്ചകഴിഞ്ഞ് അശോകൻവരുമ്പോ ഇവളെ കാറിൽ കൊണ്ട് പോകാം എന്ന് ഞാൻ ആവുന്നതുംപറഞ്ഞതാ. എന്നിട്ടും കേട്ടില്ല അവൾ.. നോക്ക് പെണ്ണിന്റെ കോലം." ഭാനു.മതിയമ്മ, ആശയെയും കൂട്ടി അകത്തേയ്ക്ക് പോകവേ ദേവരാജൻ സാറിന് സംശയമൊന്നും തോന്നാത്ത വിധം പറഞ്ഞൊപ്പിച്ചു. അൽപ്പസമയം സംസാരിച്ച് നിന്നിട്ട് അദ്ദേഹത്തോട് നന്ദി പറഞ്ഞ ശേഷംഅശോകൻ വീട്ടിനുള്ളിലേക്ക് ചെന്നു. അടുക്കളയിൽ വൃന്ദയും, അമ്മയും സംസാരിച്ചിരിയ്ക്കുന്നിടത്തേക്കാണ് അശോകൻ ചെന്നത്. വാതിൽക്കൽ നിന്നുകൊണ്ട് അവൻ ആശാലത എവിടെ എന്ന് നോക്കി. അവിടെ അവർക്കൊപ്പം ആശാലതയെ കാണാനില്ലായിരുന്നു. "അവൾ അവളുടെ മുറിയിലുണ്ട്. കുറച്ച് നേരം അവിടിരിയ്ക്കട്ടെ അവൾ. അവളുടെ മനസ് ഒന്ന് തണുക്കട്ടെ മോനേ.." അമ്മ പറയുന്നത് കേട്ട് പിന്തിരിഞ്ഞു നടക്കാൻ തുടങ്ങിയ അശോകനെ പിന്നിൽ നിന്ന് വൃന്ദ വിളിച്ചു. അവിടെ നിന്നുകൊണ്ട് അവൻ തോളിന് മുകളിലൂടെ തല ചെരിച്ച് അവളെ നോക്കി. "അശോകേട്ടനിപ്പോൾ അവളുടെ അടുത്തേയ്ക്ക് പോകല്ലേ. അവളുടെ മുഖം കണ്ടാലറിയാം മനസ്സ് ആകെ കലങ്ങി കിടക്കയാണെന്ന്... ആ മനസ്സ് ഒന്ന് ശാന്തമായിക്കോട്ടെ അശോകേട്ടാ." "ആയിക്കോട്ടെ. വേണ്ടെന്ന് ഞാൻ പറഞ്ഞില്ലല്ലോ. പക്‌ഷേ അവളെങ്ങോട്ടാ ഈ പോയതെന്ന് നമുക്കൊന്ന് അറിയണ്ടേ..." "വേണം. അത് പക്‌ഷേ ഇപ്പോൾ വേണ്ടെന്നേ ഞാൻ പറഞ്ഞുള്ളൂ. അവളോട് സമാധാനമായിട്ട് അതൊക്കെ ചോദിച്ചറിയാൻ ഇനിയും സമയമുണ്ടല്ലോ അശോകേട്ടാ." "ഞാൻ അവളെ തല്ലാനോ, ഉപദേശിയ്ക്കാനോ ഒന്നും പോവല്ല. പക്‌ഷേ അവളെന്തിനാ നമ്മളോട് കള്ളം പറഞ്ഞിട്ട് ഇവിടെ നിന്നിറങ്ങിപ്പോയതെന്ന് നമുക്കൊന്ന് അറിയണ്ടേ. അത് കുറച്ച് കഴിഞ്ഞല്ല, ഇപ്പോൾ തന്നെ എനിയ്ക്കറിയണം." അശോകൻ'ആശാലതയുടെ മുറിയ്ക്ക് നേർക്ക് നടന്നു പോകവേ വൃന്ദയും, ഭാനുമതിയമ്മയും തമ്മിൽ തമ്മിൽ നോക്കി. കസേരയിൽ ഇരുന്ന് മേശപ്പുറത്തേക്ക് കൈകൾ പിണച്ച് വച്ച് അതിന്മേൽ മുഖം താഴ്ത്തി ഇരിയ്ക്കുകയായിരുന്നു ആശാലത. തനിയ്ക്ക് പിന്നിൽ ആരോ വന്നു നിൽക്കുന്ന കാലൊച്ച കേട്ടെങ്കിലും അവൾ ശിരസ്സുയർത്തി നോക്കിയില്ല. "നിനക്കെന്താ ആശേ.. തല വേദനയുണ്ടോ.. നമുക്ക് ഡോക്ടറെ കാണാൻ പോണോ.." അശോകൻ അവൾക്കടുത്തേയ്ക്ക് വന്ന് ആശാലതയ്ക്ക് അഭിമുഖമായി മേശയിലേക്ക് ചാരി നിന്നു. "ആശേ.. നിന്നോട് ഞാൻ ചോദിച്ചത് കേട്ടില്ലേ.." അവൾ ചലിയ്ക്കുക പോലും ചെയ്യുന്നില്ലെന്ന് കണ്ടപ്പോൾ അവൻ ചോദ്യം ആവർത്തിച്ചു. ആശാലത മെല്ലെ മുഖമുയർത്തി കൂടപ്പിറപ്പിനെ നോക്കി. അവളുടെ കണ്ണുകൾ കലങ്ങി ചുവന്നു കിടക്കുകയായിരുന്നു. കൺ പോളകളിലോ, കവിള്കളിലോ കണ്ണീർ നനവ് കാണാനില്ലെങ്കിലും അവളുടെ മനസ്സ് പിടയുന്നുണ്ടായിരിയ്ക്കും എന്ന് അശോകന് തോന്നി. തൽക്കാലം അത് കണ്ടില്ലെന്ന് നടിയ്ക്കുകയേ തനിയ്ക്ക് തരമുള്ളൂ. "അശോകേട്ടാ.. അശോകേട്ടന്റെ കാല് ഞാൻ പിടിയ്ക്കാം. ഈ കല്യാണത്തിൽ നിന്നും എന്നേ ഒന്നൊഴിവാക്കി തരുവോ അശോകേട്ടാ.. ദയവ് ചെയ്ത്...' അവൾ കസേരയിൽ നിന്നെണീറ്റ് അവന്റെ കാലിൽ തൊടാൻ നേരം അവൻ അവളുടെ ഇരു ചുമലുകളിലും പിടിച്ചു നിർത്തി. അവളിൽ നിന്നും അങ്ങിനെ ഒരു പ്രതികരണം അവൻ പ്രതീക്ഷിച്ചതേയില്ല. "ആശേ..." അശോകന് പെട്ടന്ന് എന്താണ് പറയേണ്ടതെന്ന് അറിയില്ലായിരുന്നു. "നമ്മുടെയെല്ലാം നല്ലതിന് വേണ്ടിയാ അശോകേട്ടാ ഞാനിതു പറയുന്നത്. നമ്മുടെ മാത്രമല്ല ഒരുപാട് പേരുടെ നല്ലതിന് വേണ്ടി... ഈ കല്യാണം നടന്നാൽ കുറെ മനുഷ്യർ കണ്ണീർഒഴുക്കുന്നത് അശോകേട്ടന് കാണേണ്ടി വരും.. അതിൽ ഏറെയും നിരപരാധികളായിരിയ്ക്കും അശോകേട്ടാ.." "നീ എന്താ ആശേ ഈ പറയുന്നത്.. നിനക്കെന്താടീ സമനില നഷ്ടപ്പെട്ടോ.." അശോകൻ അവളുടെ ഇരു ചുമലുകളിലും പിടിച്ചുലച്ചു കൊണ്ട് ചോദിച്ചു. ആശാലതയുടെ കണ്ണുകൾ തുളുമ്പി തൂവുന്നത് കണ്ടപ്പോൾ അവനൊരു വല്ലായ്മ തോന്നി. "എനിയ്ക്ക് വയ്യ.. എനിയ്ക്ക് വയ്യ അശോകേട്ടാ... ഒരു മനുഷ്യന്റെ ചിതയിലൂടെ കാൽ കുത്തി അതിനു കാരണക്കാരനായവന്റെ ജീവിതത്തിലേക്ക് പോകാൻ എന്നേ കൊണ്ടാകില്ല." ആശാലത ഇരു കൈകളും കൊണ്ട് വായ പൊത്തി. നെഞ്ച് പൊട്ടി വന്ന ഒരേങ്ങലിൽഅവളുടെ ശരീരം അപ്പാടെ ഉലയുന്നത് അവന് കാണാമായിരുന്നു. (തുടരും) രചന :: അനി പ്രസാദ് #📙 നോവൽ #📝 ഞാൻ എഴുതിയ വരികൾ #📔 കഥ #📖 കുട്ടി കഥകൾ #💞 പ്രണയകഥകൾ
അനുപല്ലവി. 8 🎫🎫🎫🎫🎫 വിനുമോളുടെ നോട്ടത്തിൽ ഒരു പന്തികേട് തോന്നിയെങ്കിലും അജിതകുമാരി അതിന് മുഖം കൊടുക്കാൻ നിന്നില്ല. "ആന്റിയെ മുത്തശ്ശി വിളിച്ചു വരുത്തിയതാണോ ഇങ്ങോട്ട്.." തോക്കിൻ കുഴലിലൂടെ എന്ന മട്ടിൽ അജിത കുമാരിയുടെ മുഖത്തേക്ക് നോക്കികൊണ്ട് വിനുമോൾ ചോദിച്ചു. "വിളിച്ചു വരുത്താനോ.. എന്നെയോ.. എന്തിന്... അമ്മ വിളിച്ചിട്ട് വേണോ മോളേ എനിയ്ക്ക് ഇങ്ങോട്ട് വരാൻ. ഞാൻ ജനിച്ചു വളർന്ന വീടല്ലേടീ ഇത്.. അമ്മ ഈ വീട്ടിൽ ജീവച്ചിരിയ്ക്കുവോളം കാലം ആരും വിളിച്ചിട്ട് വേണ്ട ആന്റിക്ക് ഇവിടേയ്ക്ക് വരാൻ.. അതെന്താ മോളേ നീ അങ്ങിനെ ചോദിച്ചത്.. അമ്മ വിളിച്ചു വരുത്തിയതാണോ എന്നെ എന്ന്." അജിതകുമാരി അവളുടെ മുടി പൂർണ്ണമായി കെട്ടി വച്ച ശേഷം മുഖത്തേയ്ക്ക് വീണുകിടന്ന ഒന്നോ രണ്ടോ അളകങ്ങളും ഒതുക്കി വച്ചു. "അപ്പോൾ ഒന്നും അറിയാതാണോ ആന്റി ഇങ്ങോട്ട് വന്നത്. പക്‌ഷേ ആന്റി പറഞ്ഞല്ലോ ഇപ്പോൾ, പ്രസന്ന ചേച്ചി പോയാൽ ഉടൻ ഇവിടെ വേറേ ആളുവരുമെന്ന്.." "അതേ.. അത് പക്‌ഷേ പ്രസന്ന ചേച്ചിയ്ക്ക് പകരമല്ലല്ലോ മോളേ.. മോളുടെ അമ്മയുടെ സ്ഥാനത്തല്ലേ.." കേൾക്കരുതാത്തത് എന്തോ കേട്ട മട്ടിൽ വിനുമോൾ പകച്ചു അജിത കുമാരിയുടെ മുഖത്തേയ്ക്ക് നോക്കി. "അങ്ങനെ എന്റെ അമ്മയുടെ സ്ഥാനത്തേയ്ക്ക് വേറൊരാൾ വരേണ്ട ആന്റി. എനിയ്ക്കത് ഇഷ്ടമല്ല. എനിയ്ക്ക് മാത്രമല്ല ഏട്ടനും ഇഷ്ടമല്ല.. ഞങ്ങൾക്കെന്നും അമ്മയുടെ സ്ഥാനത്ത്‌ എന്റെ അമ്മ മാത്രം മതി..ആരൂപമല്ലാതെ മറ്റൊരു മുഖം എന്റെ അച്ഛന്റെ അരികിൽ നിൽക്കുന്നത് പോലും എനിയ്ക്ക് സങ്കൽപ്പിയ്ക്കാൻ പറ്റുന്നില്ല. ഞാനും ഏട്ടനും അച്ഛനുമൊക്കെ നിൽക്കുന്ന ഇടത്ത്‌ ഇതാണ് മോളേ ഇനിമുതൽ നിന്റെ അമ്മ എന്ന് പറഞ്ഞു മറ്റൊരാൾ വന്നു നിന്നാൽ ഞങ്ങൾ അത് അംഗീകരിച്ചു കൊടുക്കില്ല." വിനുവിന്റെ മുഖത്തെ ദേഷ്യം സങ്കടത്തിനു വഴിമാറുന്നത് അജിതകുമാരിയ്ക്ക് കാണാമായിരുന്നു. ദേഷ്യമോ, സങ്കടമോ എന്ന് വേർതിരിച്ചറിയാൻ ആവാത്ത ഒരു ഭാവം വന്ന് അവളുടെ ചുണ്ടുകൾ വിറയ്ക്കുന്നു. "മോളേ.. നീ ആദ്യം ആന്റി പറയുന്നതൊന്ന് ശ്രദ്ധിച്ചു കേൾക്ക്. ഇവിടെ നിങ്ങളുടെ കൂടെ ജീവിയ്ക്കാൻ മോൾടെ അച്ഛന്റെ ഭാര്യയായി ഒരാൾ വരിക എന്ന് വച്ചാൽ അധികാര പൂർവ്വം അവർ മോളുടെ അമ്മയുടെ സ്ഥാനം തട്ടിയെടുക്കുന്നു എന്നല്ല അതിന്റെ അർത്ഥം.. അവർക്കൊരിയ്ക്കലും അതിന് കഴിയില്ല മോളേ.. അവർക്കതിനു കഴിയില്ലെന്ന് മാത്രമല്ല മോൾടെ അച്ഛന്റെ മനസ്സിൽ അമ്മയ്ക്കുണ്ടായിരുന്ന സ്ഥാനം അതേ പോലെ അവർക്ക് കൈമാറുകയും ഇല്ല. അവർക്ക് അച്ഛന്റെ ഭാര്യ എന്ന അധികാരമുണ്ടെങ്കിലും നിങ്ങളുടെ ആരുടെയെങ്കിലും സ്വാതന്ത്ര്യത്തിൽ കൈകടത്താനോ, അച്ഛന് നിങ്ങളോടുള്ള സ്നേഹത്തിന്റെ പങ്ക് പറ്റാനോ അല്ല അവർ വരുന്നത്... പ്രസന്ന ചേച്ചി പോയിക്കഴിഞ്ഞാലും നിങ്ങളുടെയെല്ലാ കാര്യങ്ങളും മുറ പോലെ നടക്കണ്ടേ.. മോൾടെകാര്യങ്ങൾ നോക്കണം.. അച്ഛന്റെ യും, മുത്തശ്ശിയുടെയും കാര്യങ്ങൾ നോക്കണം, ജീവന്റെ കാര്യങ്ങൾ നോക്കണം... ഇതിനൊക്കെ ഒരാള് വേണ്ടേ മോളേ.. അല്ലെങ്കിൽ പ്രസന്ന ചേച്ചി പോകുന്നതോടെ ഈ വീട്ടിലെ കാര്യങ്ങളെല്ലാം താറുമാറായി പോകില്ലേ.. ശാരദയെ കൊണ്ട് ഒറ്റയ്ക്ക് കൂട്ടിയാൽ കൂടില്ല മോളേ ഇതൊന്നും. എല്ലാ ഭാരവും കൂടി എടുത്ത് അവരുടെ ചുമലിലേക്ക് വച്ചു കൊടുത്താൽ അവരത് ഇവിടിട്ടിട്ടും ഇറങ്ങി പോകും." "പ്രസന്ന ചേച്ചി പോകുന്നതാണ് കാരണമെങ്കിൽ മറ്റൊരാളെ നോക്കിയാൽ പോരെ ആന്റി. കാശ് കൊടുത്താൽ ഇവിടെ താമസിച്ച് ജോലി ചെയ്യാൻ എത്രയോ പേരെ കിട്ടും. അതിന് വേണ്ടി അച്ഛനൊരു കല്യാണം കഴിച്ചു എന്റെയും, ഏട്ടന്റെയും സമാധാനം കൂടി ഇല്ലാതാക്കണോ.. ഏട്ടന് ഇവിടുന്നിറങ്ങി എങ്ങോട്ടെങ്കിലും പോകാമെന്നു വയ്ക്കാം. എനിയ്ക്കോ.." "കഷ്ടം..." അജിത കുമാരി അവളുടെ നെറുകയിൽ തഴുകി. "നിന്നോട് ഈ വിവരക്കേട് എല്ലാം ആരാ മോളേ പറഞ്ഞു തന്നത്. അച്ഛൻ വീണ്ടുമൊരു കല്യാണം കഴിയ്ക്കുന്നത് നിങ്ങൾക്ക് സമാധാനക്കേടുണ്ടാക്കാൻ ആണെന്നോ... ഈ വീടിന്റെ സമാധാനത്തിനും, ശാന്തിയ്ക്കും, മറ്റുള്ളവരുടെ സന്തോഷത്തിനും വേണ്ടിയാണ് അതെന്ന് ചിന്തിച്ചുകൂടെ കുഞ്ഞേ നിനക്ക്. പതിനാറ് വയസില്ലേ മോളേ നിനക്ക്. മാറ്റാരെങ്കിലും പറയുന്ന വിഡ്ഢിത്തം കേട്ട്, അവർ നയിയ്ക്കുന്ന കല്ലും മുള്ളും നിറഞ്ഞ പാതയിലൂടാണോ നീ സഞ്ചരിയ്ക്കേണ്ടത്. പറയുന്നവർ എന്തും പറഞ്ഞോട്ടെ. അതിൽ നന്മയുടെങ്കിൽ അത് മാത്രം എടുത്ത ശേഷം ബാക്കിയെല്ലാം നമുക്ക് ഉപേക്ഷിച്ചേക്കാം എന്ന് ചിന്തയ്‌ക്കേണ്ടതിനു പകരം... അതും പോട്ടെ.. എന്റെ അച്ഛന്റെ ആരാലും തിരുത്തപ്പെടാൻ പറ്റാത്ത ഒരു ദുരന്തം സംഭവിച്ചു പോയി.. ഇനിയുള്ള അച്ഛന്റെ ജീവിതത്തിനു എന്തെങ്കിലും സന്തോഷം എന്നെ കൊണ്ടോ ഏട്ടനെ കൊണ്ടോ നൽകാൻ കഴിയുമെങ്കിൽ ഞങ്ങൾക്ക് അത് നൽകേണ്ട കടമയുണ്ട് എന്ന് എപ്പോഴെങ്കിലും മനസ്സിൽ നീയൊന്ന് ഓർത്തിട്ടുണ്ടോ മോളേ... എവിടെ ഓർക്കാൻ.. അങ്ങനെ നീ ഓർത്തില്ലെങ്കിൽ അത് നിനക്ക് പറഞ്ഞു തരാൻ കടപ്പെട്ടവർ തന്നെയല്ലേ വന്ന് നിന്റെ മനസ്സ് മുഴുവൻ വിഷ വിത്തുകൾ വിതച്ചിട്ട് പോയിരിയ്ക്കുന്നത്.. അതിന്റെ പ്രത്യാഘാതം എന്തോ അതാണ്‌ ഞാനിപ്പോൾ നിന്നിൽ നിന്നും കാണുന്നത്." "അത് ആന്റിയുടെ ന്യായം.. അച്ഛൻ വിവാഹം കഴിച്ചു കൊണ്ട് വരുന്ന സ്ത്രീയിൽ നിന്നും ഞങ്ങൾക്കെന്തെങ്കിലും ദുരനുഭവം ഉണ്ടായെന്നറിയുമ്പോഴും ചിലപ്പോൾ ആന്റി ഇവിടെയ്ക്കു വന്നെന്നിരിയ്ക്കും. അന്ന് ആന്റി എന്റെ ചുമലിൽ തട്ടിക്കൊണ്ട് പറഞ്ഞേക്കും സംഭവിച്ചു പോയില്ലേ മോളേ.. കുറെയൊക്കെ നമ്മൾ കണ്ടില്ല കേട്ടില്ല എന്ന് കരുതി അനുഭവിച്ചേക്കണം എന്ന്. എനിയ്ക്കതിനു കഴിയില്ല ആന്റി.. എന്റെയോ ഏട്ടന്റെയോ സമ്മതത്തോടെ അച്ഛനവരെ കല്യാണം കഴിയ്ക്കില്ല. അച്ഛനവരെ കല്യാണം കഴിച്ചു ഈ വീട്ടിലേക്ക് കൊണ്ട് വന്നാലും ഞാനും ഏട്ടനും അവരെ അംഗീകരിച്ചു കൊടുക്കില്ല. ഞങ്ങളുടെ മനസിന്റെ പടിയ്ക്ക് പുറത്തായിരിയ്ക്കും ആന്റി എന്നും അവരുടെ സ്ഥാനം. ഞങ്ങളുടെ ജീവിതത്തിൽ നിന്നും കയ്യിട്ട് വാരാൻ വന്ന അവരെ ശത്രു പക്ഷത്തേ ഞങ്ങൾ നിർത്തൂ." യാതൊരു സന്ധിയ്ക്കും തയ്യാർ അല്ലെന്ന മട്ടിലായിരുന്നു വിനുവിന്റെ സംസാരം. നിങ്ങളിനി എന്ത് പറഞ്ഞാലും ഞാൻ അത് അംഗീകരിച്ചു തരാൻ പോകുന്നില്ല എന്ന് അവളുടെ മുഖത്തെഴുതി വച്ചിട്ടുണ്ട്. "സാരമില്ല മോളേ.. നിനക്കും നിന്റെ ഏട്ടനും അവരെ മനസിന്റെ പടിയ്ക്ക്പുറത്ത് നിർത്താം... അത് നിങ്ങളുടെ സ്വന്തം തീരുമാനം.. അവരെ മനസ്സ് കൊണ്ട് അംഗീകരിയ്ക്കാൻ നിങ്ങൾ തയ്യാറാല്ലെന്ന് പറഞ്ഞു... അതും നിങ്ങളുടെ തീരുമാനം.. നിങ്ങൾക് തീരുമാനമെടുക്കാൻ കഴിയുന്നത് പോലെ മറ്റുള്ളവർക്കുമുണ്ട് തീരുമാനമെടുക്കാനുള്ള കഴിവെന്ന് കൂടി മോൾ മനസിലാക്കണം. മോൾടെ അച്ഛനൊരു തീരുമാനമെടുക്കാനുള്ള കഴിവുണ്ട്. ഇത്രനാളും മക്കളുടെ സന്തോഷത്തെ കരുതി അദ്ദേഹം അത് മാറ്റി വച്ചു എന്നേയുള്ളൂ.. ആ തീരുമാനം ഒരു ശരിയാണെന്ന് തോന്നുന്നത് കൊണ്ട് തന്നെ മോൾടെ അച്ഛന്റെ ആഗ്രഹത്തെ നടത്തി കൊടുക്കാൻ തന്നെയാണ് എന്റെ തീരുമാനം." "ഞങ്ങളെ വെല്ലുവിളിച്ചു കൊണ്ട് ആന്റി അത് നടത്തുമോ.." വിനുവിന് പെട്ടന്ന് ദേഷ്യം വന്നു. "വെല്ലുവിളിയ്ക്കാനോ. ആരെ.. എന്തിന്... നീയും നിന്റെ സഹോദരനും ചേർന്ന് ഏറ്റെടുത്ത്‌ ചെയ്യേണ്ടിയിരുന്ന ഒരു കടമ ഞാൻ ചെയ്തുകൊടുക്കുന്നതാണോ മോളേ നിനക്ക് വെല്ലുവിളിയായിട്ട് തോന്നിയത്... അതിന് വിളിയ്ക്കേണ്ട പേര് വെല്ലുവിളിയെന്നല്ല, മനസാക്ഷിയെന്നാ. ഞാനിത്രയൊക്കെ പറഞ്ഞിട്ടും തിരിച്ചറിവായ നിന്റെ മനസിലേക്കല്ല അത് കയറുന്നതെങ്കിൽ ഇനി എന്ത് പറഞ്ഞിട്ട് എന്ത് കാര്യം.." താൻ പറഞ്ഞതിന്റെ മറുപടിയായി വിനുമോൾ എന്തെങ്കിലും പറയുന്നുണ്ടോ എന്ന് അജിതകുമാരി അൽപ്പസമയംകാത്തു നിന്നു. വിനുമോൾ പക്‌ഷേ അവളെയൊന്നു മുഖമുയർത്തി നോക്കാൻ പോലും തയ്യാറായില്ല. അജിത കുമാരി ഇരു കൈകളും പിന്നിൽ കെട്ടി അവളുടെ മുമ്പിലൂടെ നടന്ന് വന്ന് വാതിൽ തുറന്ന് പുറത്തേക്കിറങ്ങിപ്പോയി. അജിത കുമാരി വരുന്നതും കാത്തിരിയ്ക്കുകയായിരുന്നു വിമല കുമാരിയും, ബ്രോക്കർ കൃഷ്ണൻ കുട്ടിയും. "അവളെന്തു പറഞ്ഞു മോളേ.. അവളെ കൊണ്ട് സമ്മതിപ്പിയ്ക്കാൻ പറ്റിയോ നിനക്ക്." മകളെ കണ്ടയുടൻ വിമല കുമാരി തിരക്കി. "എവിടെ സമ്മതിയ്ക്കാൻ." അജിത കുമാരി കൈകൾ മലർത്തി കാട്ടി. "ഞാൻ അവളോട് തിരിച്ചും മറിച്ചും സ്നേഹത്തോടെയും കെഞ്ചിയും ഒക്കെ സംസാരിച്ച് നോക്കി അമ്മേ.. ആ ഒരു മണിയ്ക്കൂർ ഞാൻ കുടം കമിഴ്ത്തി വച്ചു വെള്ളം കോരിയഴിച്ചതിന്റെ അവസാനം എനിയ്ക്ക് കിട്ടിയ മറുപടി ഇതാ.. എന്റെയോ ഏട്ടന്റെയോ സമ്മതത്തോടെ അച്ഛനവരെ കല്യാണം കഴിയ്ക്കില്ല. അച്ഛൻ അവരെ കല്യാണം കഴിച്ചു ഈ വീട്ടിലേക്ക് കൊണ്ട് വന്നാൽ ഞങ്ങൾ അവരെ അംഗീകരിച്ചു തരില്ല. മാത്രമല്ല എന്റെയും ഏട്ടന്റെയും മനസിന്റെ പടിയ്ക്ക് പുറത്തായിരിയ്ക്കും എന്നും അവരുടെ സ്ഥാനം.. എങ്ങിനുണ്ട്.. മക്കൾക്ക് വേണ്ടി മാത്രം തന്റെ ജീവിതത്തിലെ നല്ലകാലത്തിൽ ഏറെയും നശിപ്പിച്ചു കളഞ്ഞ സ്വന്തം അച്ഛന് ഒരു ജീവിതമുണ്ടായാൽ ഞങ്ങൾ നേരിടുക ഇങ്ങനെയായിരിയ്ക്കും എന്നാണ് അവളെനിയ്ക്ക് തന്നമറുപടി." "അവളുടെ മനസ്സിൽ നിന്നും വരുന്നതല്ല മോളേ ഇത്. സുധയുടെയും, പ്രതാപന്റെയും പണിയാ.. അല്ലാതെ ഇത്തരം കുരുട്ട് ബുദ്ധിയൊന്നും അവളുടെ കൈവശമില്ല. ചേട്ടനും അനിയത്തിയും കൂടി ഫോണിൽ വിളിച്ചും നേരിൽ കണ്ടും ഇങ്ങനൊരു ഗുണം ആ കുഞ്ഞുങ്ങൾക്ക് ഉണ്ടാക്കി കൊടുത്തിട്ടുണ്ട്. എന്തൊരു ചെയ്ത്താണോ തമ്പുരാനേ രണ്ടും കൂടി ചെയ്യുന്നത്." വിമലകുമാരിയ്ക്കും സങ്കടം വന്നു. "അവരെ മാത്രംപറഞ്ഞിട്ട് കാര്യമില്ല അമ്മേ. ഇരുപതും, പതിനാറും വയസായരണ്ടു പിള്ളേരല്ലേ അവർ. സുധേച്ചിയും പ്രതാപേട്ടനും വന്നു പറഞ്ഞു തരുന്നതൊന്നും തങ്ങളുടെ നന്മയെ കരുതിയല്ലെന്ന് മനസിലാക്കാനുള്ള കഴിവൊന്നും രണ്ടിനും ഇല്ലേ." "നീയെന്തു പറഞ്ഞു മോളേ അവളോട്.. അവൾക്കാണെങ്കിൽ നമ്മളാരും അവളെ എതിർത്ത്‌ എന്തെങ്കിലും പറയുന്നത് ഒട്ടും ഇഷ്ടമുള്ള കാര്യമേയല്ല." "ഞാനെന്ത് പറയാൻ.. ജയേട്ടന്റെ ജീവിതം ഇനിയും ഇങ്ങനെ നീറ്റിച്ചു കളയാൻ നമ്മൾ കൂട്ട് നിൽക്കണമെന്നാണോ അമ്മ പറയുന്നത്. അവർക്ക് അംഗീകരിയ്ക്കാൻ പറ്റുന്ന ഒരു കാലം വരികയാണെങ്കിൽ അന്ന് അവർ അംഗീകരിയ്ക്കട്ടെ...അവരുടെ അച്ഛനല്ലേ അമ്മേ. എത്ര നാൾ അവർക്ക് പിണങ്ങാനും, പരിഭവിച്ചിരിയ്ക്കാനും ഒക്കെപ്പറ്റും. ഇനി അമ്മ ഒരു കാര്യം ചെയ്തേക്കണം. അമ്മയുടെ മക്കൾ ആരെങ്കിലും ഇവിടെ അമ്മയെ കാണാൻ വന്നിട്ടുണ്ടെങ്കിൽ അവരോട് അമ്മയെ കണ്ടിട്ട് പൊയ്ക്കൊള്ളാൻ പറയണം. അല്ലാതെ അവരുടെ സഹോദരന്റെ മക്കളേ കണ്ട് സംസാരിച്ചിരിയ്ക്കാനൊന്നും അമ്മ സമ്മതിച്ചേക്കരുത്. സമ്മതിച്ചേക്കരുത് എന്നല്ല നിങ്ങൾ ഇവിടെ ആരെ കാണാൻ വന്നിരിയ്ക്കുന്നോ അവരെ കണ്ടിട്ട് തിരിച്ച് പോകാൻ കർശനമായി പറയണം. അതോടെ ചിലപ്പോൾ ഈ വീട്ടിലെ പകുതി പ്രശ്നങ്ങൾക്കും പരിഹാരം കിട്ടിയേക്കും." അജിത കുമാരി പറഞ്ഞു നിർത്തി. "മോൾ അപ്പറഞ്ഞത് നേര്. മക്കളായാലും മരുമക്കൾ ആയാലും അവർക്ക് നമ്മൾ നമ്മുടെ വീട്ടിലും, അവിടുള്ളവർക്കിടയിലും മാന്യമായ ഒരു സ്ഥാനം കൊടുത്തേക്കണം വിമലാമ്മേ. അത് പക്‌ഷേ മറ്റുള്ളവരുടെ ജീവിത സ്വാതന്ത്ര്യത്തിലേക്കുള്ള കൈ കടത്താൻ വേണ്ടിയിട്ടുള്ള അവസരമാക്കാൻ അവരെ അനുവദിയ്ക്കരുത്." കൃഷ്ണൻ കുട്ടി പറഞ്ഞു. "കൃഷ്ണൻ കുട്ടി ചേട്ടൻ എന്നാൽ പൊയ്ക്കോ. ചേട്ടൻ ചന്ദ്രമംഗലത്ത്‌ ചെന്ന് പ്രത്യേകിച്ചൊന്നും പറയാൻ നിൽക്കണ്ട. അവർ ചേട്ടനെ വിളിച്ചെന്തെങ്കിലും ചോദിച്ചാൽ ജയേട്ടൻ ലീവായാലുടൻ അവരെ അറിയിച്ചോളാം എന്ന് പറഞ്ഞേക്ക്." അജിത അതു പറയുമ്പോൾ വിമലകുമാരി പ്രസന്നയെ വിളിച്ചു തന്റെ മേശയിൽ നിന്നും മുന്നൂറ്‌ രൂപ എടുപ്പിച്ചു അയാൾക് നൽകി. സന്തഷത്തോടെയാണ് അവിടെനിന്നും കൃഷ്ണൻ കുട്ടി തിരിച്ച് പോന്നത്. ♦️ വെഞ്ഞാറമൂട് ജoങ്ഷനിൽ നിന്ന് ആറ്റിങ്ങലേക്ക് പോകുന്ന റൂട്ടിൽ അര കിലോമീറ്റർ സഞ്ചരിച്ചാൽടൗൺ ഏരിയ തീരും മുന്നേ, മെയിൻ റോഡ് സൈഡിൽ തന്നെയാണ് പ്രതാപചന്ദ്രന്റെ വീട്. അയാളുടെ രണ്ട് ആൺമക്കളിൽ മൂത്തയാൾ ഇൻഫോപാർക്കിൽ ജോലിചെയ്യുന്നു. രണ്ടാമത്തെയാൾ ജീവൻ പഠിയ്ക്കുന്ന കോളേജിൽ ഡിഗ്രിയ്ക്ക് പഠിയ്ക്കുന്നു. വൈകുന്നേരം നാല് മണിയോടടുത്ത നേരം. പ്രതാപ ചന്ദ്രന്റെ ഭാര്യ രമ മുറ്റത്തെ ചെടികൾക്ക് ഹോസ് ഉപയോഗിച്ച് വെള്ളം നനച്ച് കൊണ്ട് നിൽക്കുമ്പോഴാണ് വിനീതിന്റെ ഡ്യൂക്ക് ബൈക്ക് പൊടി പറത്തി കൊണ്ട് തന്റെ അരികിലൂടെ വന്ന് പോർച്ചിലേക്ക് നിൽക്കുന്നത്. രമ ഹോസ് താഴത്തേയ്ക്ക് ഇട്ട ശേഷം വിനീതിന്റെ അരികിലേക്ക് വന്നു. ജീവൻ ഹെൽമറ്റ് തലയിൽ വച്ചിട്ടുള്ളതിനാൽ രമയ്ക്ക്, മകന്റെ പിന്നിലിരുന്നത് ആരാണെന്ന് മനസിലാക്കാൻ കഴിഞ്ഞില്ല. ജീവൻ ബൈക്കിൽ നിന്നിറങ്ങി നിന്ന് ഹെൽമറ്റ് ഊരി മാറ്റിയപ്പോൾ അവനെ കണ്ടു രമ അമ്പരന്നു പോയി. "ശോ.. ഇതെന്തൊരു കോലമാടാ മോനേ.. നീയെന്താ ചെക്കാ അവിടെ പട്ടിണി കിടക്കുവാരുന്നോ. കഴിഞ്ഞ തവണ വന്നിട്ട് പോയതിൽ നിന്ന് നിനക്ക് പത്ത്‌ കിലോയെങ്കിലും കുറഞ്ഞിട്ടുണ്ട്. ജിമ്മിൽ പോകുന്നത് കൊണ്ട് നിന്റെ തടിയെല്ലാം പോയല്ലോ മോനേ." അവനെ അടിമുടി നോക്കികൊണ്ട് രമപറഞ്ഞു. "ജിമ്മിൽ പോകുന്നോ.. ആര്... അതൊക്കെ ഞാൻ എന്നേ നിർത്തി ആന്റി. ആ വഴിയ്ക്ക് പോലും ഞാനിപ്പോൾ പോകാറില്ല." "ഹെന്റെ ദൈവമേ, എന്നിട്ടാണോ നീയിങ്ങനെ മെലിഞ്ഞു കോലം കെട്ടിരിയ്ക്കുന്നത്.. നീ ആഹാരം ഒന്നും കഴിയ്ക്കാറില്ലേ മോനേ... അതെങ്ങിനെ.. അവിടൊരു തന്തയ്ക്ക് കല്യാണ പൂതി ഒഴിഞ്ഞിട്ട് മക്കള് തിന്നുന്നോ കുടിയ്ക്കുന്നോ എന്ന് നോക്കാൻ എവിടെ നേരം.. നീയിനി കിളിമാനൂരിന് പോകേണ്ട മോനേ.. ഇവിടെ നിന്നാൽ മതി... നിനക്ക് ആവശ്യമുള്ളതെന്തും രാമയാന്റി ഉണ്ടാക്കി തരാമെടാ." "താങ്ക്സ് ആന്റി." രമയുടെ സംസാരം കേട്ടപ്പോൾ ജീവന്റെ കണ്ണും. മനസും നിറഞ്ഞു. "അമ്മാ.. ജീവൻ രണ്ട് ദിവസം ഇവിടാ. ഇനിയവൻ തിങ്കളാഴ്ചയെ മടങ്ങി പോകൂ.'' വിനീത് പറഞ്ഞു. രമ പോയി അവർക്ക് കഴിയ്ക്കാനുള്ള ചായയും പലഹാരവും എടുത്തു കൊണ്ട് വന്നു. "എന്നാലും എനിയ്ക്ക് നിന്റെ കോലം കാണുമ്പോഴാ." രമ അത്ഭുതം കണ്ണുകളിൽ നിറച്ചു താടിയ്ക്ക് കൈകൊടുത്ത്‌ നിന്ന് അവനെ നോക്കി. "ഇപ്പോഴാണെങ്കിൽ ഇത്രയെങ്കിലുമുണ്ട്. ഇനി നിന്റച്ഛൻ കല്യാണം കൂടി കഴിച്ചാലുള്ള അവസ്ഥയെ കുറിച്ച് ചിന്തിക്കാൻ പോലും ആവുന്നില്ലല്ലോടാ മോനേ.." രമ അവർ കുടിയ്ക്കുകയും തിന്നുകയും ചെയ്ത ഗ്ലാസ്സും, പാത്രവും ഒക്കെ എടുത്തുകൊണ്ട് കിച്ചണിൽ കൊണ്ട് വച്ചിട്ട് തിരികെ വന്നു. (തുടരും) രചന :: അനി പ്രസാദ് #📙 നോവൽ #📔 കഥ #💞 പ്രണയകഥകൾ #📝 ഞാൻ എഴുതിയ വരികൾ #📖 കുട്ടി കഥകൾ