ലക്ഷ്മി . ഭാഗം. 5
പിറ്റേന്നു രാവിലേ അമ്പലക്കുള പടവിൽ ഒരു പെൺകുട്ടിയുടെ ശരീരം പൊങ്ങി, രാത്രി മുതൽ കാണാതെ പോയ തന്റെ മകളായിരുന്നുവതെന്ന് തിരിച്ചറിഞ്ഞ അച്ഛൻ നെഞ്ച് തല്ലി കരഞ്ഞു
“തോൽപിച്ചു കളഞ്ഞുവല്ലോ മോളെ നീ, എന്തായിരുന്നുവെങ്കിലും വരാമായിരുന്നില്ലേ, ഞാനില്ലായിരുന്നോ നിനക്ക് ”ആ വൃദ്ധൻ ആവർത്തിച്ചു
പ്രതീക്ഷ അസ്തമിച്ച ഒരു സ്ത്രീ അലറിവിളിച്ചു
അനിയത്തികുട്ടികൾ എങ്ങലടിച്ചുകരഞ്ഞു, ആയമ്മയും കാർത്തിയമ്മയും ഒന്നും പറയാനാകാതെ നിന്നു
“വല്ല അവിവേകവും കാണിച്ചിട്ടുണ്ടാകാം കിളിന്തു പെണ്ണല്ലേ മാമ്പള്ളിയിൽ ആയിരുന്നിലെ, കൂടി നിന്നവർ ആരൊക്കെയോ എന്തൊക്കെയോ പുലമ്പി, കേട്ടാൽ അറക്കുന്ന കഥകൾ പരന്നു,
“സാർ ഇതിപ്പോ കേസ് ഫയൽ ചെയ്യണ്ട,?
“ഇത് ഒരു ആൽമഹത്യ തന്നെയാ, ഇനിയും ഇതിന്റെ പുറകെ വള്ളി പിടിക്കാൻ വയ്യ, ആ പോസ്റ്റ് മാർട്ടം റിപ്പോർട്ടിൽ അവൾ ഗർഭിണി ആയിരുന്നു എന്ന് എഴുതി ചേർക്ക്, എന്നിട്ട് ആ പുറമ്പോക്കിൽ താമസിക്കുന്ന ഏതേലും ഒരുത്തനെ പിടിച്ചു കൂട്ട്, കൊണ്ടുക്കേണ്ട രീതിയിൽ രണ്ടെണ്ണം കൊടുത്താൽ എല്ലാ അവന്മാരും സമ്മതിച്ചോളും ”
സബ് ഇൻസ്പെക്ടർ കോൺസ്റ്റബിളിനോട് പറഞ്ഞു, അയാൾ തല കുലുക്കി പോയി
ഇല്ല ഞാൻ പിഴച്ചിട്ടില്ല, ഞാൻ ഗർഭിണി അല്ല, ഞാൻ നില വിളിച്ചു ആരും എന്നെ കേട്ടില്ല ,ആരും, എന്റെ നിലവിളി ഒരു കാറ്റ് കണക്കെ എങ്ങോ പോയി മറഞ്ഞു
കർക്കിടക മഴ പെയ്തൊഴിഞ്ഞ ഒരു വൈകുന്നേരം ശക്തമായ അടിയോഴുക്കുള്ള ഒരു പുഴയിൽ നീന്തി കളിക്കുന്ന ഒരു മധ്യവയസ്ക്കനേയും ഒരു അഞ്ചു വയസുകാരി പെൺകുട്ടിയെയും കണ്ടു, ഒഴുകി വരുന്ന മല വെള്ളപ്പാച്ചിലിൽ കൈ ഇട്ട് അടിച്ചും കാലുകൾ ചലിപ്പിച്ചും നീന്തി തുടിക്കുകയായിരുന്നു ആ കുഞ്ഞു പെൺകുട്ടി, ആ അഞ്ചു വയസുകാരിക്ക് എന്റെ മുഖമായിരുന്നു, ആ മധ്യവയസ്ക്കനാകട്ടെ എന്റെ അച്ഛന്റെയും
പെട്ടന്നു ഞാൻ കണ്ണുകൾ തുറന്നു, ശ്വാസം നിലച്ചിട്ടില്ല, ജീവൻ ഇനിയും ശരീരം വിട്ട് അകന്നിട്ടില്ല, സർവശക്തിയുമെടുത്തു ഞാൻ കുതിച്ചു മുകളിലേക്കു പിന്നെയും മുകളിലേക്കു. ........
ജലപരപ്പിന് മുകളിൽ ശിരസു വച്ചു ആവുവോളം ശ്വസിച്ചു ജീവവായു, അന്ന് മാമ്പള്ളിയിൽ വച്ച് ദേവൻ സാർ ആശുപത്രിയിൽ ആയ ദിവസം കുളിക്കാൻ കുളപടവിലേക് കാർത്തിയ്മ്മക്ക് കൂട്ട് ഞാനുമുണ്ടായിരുന്നു, മൂന്ന് തവണ മുങ്ങി പൊങ്ങിയ കാർത്തിയമ്മ പറഞ്ഞു തന്ന ഒരു ശക്തമായ മന്ത്രമായിരുന്നു,
“ഒന്നു മുങ്ങി കുളിച്ചാൽ തീരുന്നതേ ഉള്ളു പെണ്ണിന്റെ അഴുക്ക് എന്നത് ”
നനഞ്ഞോട്ടിയ വസ്ത്രമിട്ടു ആ രാത്രിയിൽ ആ കുറ്റകൂരിരുട്ടിൽ ഞാൻ നടന്നു..................
“ഡി ചേച്ചി നീ ഇത് ഏതു ലോകത്താ? ”
ഓരോന്നും ഓർത്തു വീടു എത്തിയത് അറിഞ്ഞില്ല,
പണിക്കൊന്നും പോകുന്നില്ലേ, സമയം എന്തായി എന്നാ വിചാരം
“അയ്യോ എന്റെ ഭഗവതി, ഇന്നും ലേറ്റ് ആയതു തന്നെ ഇന്നും കേക്കണോ ചീത്ത, കൈയിലൊരു വാച്ചും കെട്ടി ബാഗും തോളിലിട്ട് ഇറങ്ങി
”മോളെ ഇതാ, അമ്മ തന്ന ചോറ്റും പാത്രം ബാഗിലിട്ടു, മുറ്റത്തിരുന്ന അച്ഛനോടും, ഇറയത്തു നിന്ന അമ്മയോടും അനിയത്തിയോടും യാത്ര പറഞ്ഞു ഞാനിറങ്ങി. .........
മാമ്പള്ളി അതിപ്പോഴും ഉണ്ട് പഴയ പ്രൗഡി പോയെങ്കിലും വീടു വീട് തന്നെയല്ലേ, സരസ്വതിയമ്മയും ഭർത്താവും മൂത്ത മകൻ വിഷ്ണുവിനോപ്പം മുംബൈലേക്ക് പോയി, ഒരിക്കൽ വീണു പോയിയെങ്കിലും പറക്കാൻ ചിറകു വിരിച്ച കാർത്തിയമ്മ മുടങ്ങിപോയ പഠനം പുനരാരംഭിച്ചു ,കണ്ടു കൂട്ടിയ സ്വപ്നങ്ങൾ നേടിയെടുത്തു, ഇഷ്ടപെട്ട ജോലി സ്വന്തമാക്കി, അടുത്തൊരു സ്കൂളിൽ തന്നെ ടീച്ചറാണ്, മൂന്ന് കൊല്ലം മുൻപ് ദേവൻ സാർ മരിച്ചു, ജീവനും ജീവിതവും അസ്തമിച്ചു എന്നു കരുതിയ കാർത്തിയമ്മയെ പ്രണയം എന്തെന്നും എങ്ങിനെ പ്രണയിക്കണമെന്നും മറ്റൊരാൾ പഠിപ്പിച്ചു, മാധവൻ മാഷ്, കാർത്തിയമ്മയുടെ സഹപ്രവർത്തകൻ, എല്ലാവരും നിർബന്ധിച്ചപ്പോൾ വീണ്ടുമൊരു മണവാട്ടിയാകാൻ കാർത്തിയമ്മ സമ്മതിച്ചു, ഒരിക്കലും ഒരു അമ്മയാകാൻ കഴിയില്ല എന്ന് വിശ്വസിച്ച കാർത്തിയമ്മയെ ദേവി തുണച്ചു, ഇന്നു കാർത്തിയമ്മക്ക് കൂട്ടുണ്ട് രണ്ട് ഇരട്ട കണ്ണന്മാർ
ഒടുക്കം ആ വീട്ടിൽ ആയമ്മയും ഭർത്താവും തനിച്ചായി ജോലി തേടി ബാംഗ്ലൂർ പോയ മനുവേട്ടൻ വർഷത്തിൽ ഒന്നോ രണ്ടോ തവണ വന്നാലായി, ഇനി ഞാൻ, ഞാൻ ഇവിടെ ഒക്കെ തന്നെയുണ്ട്, ആയമ്മക് ഞാൻ വെറും പണിക്കാരി മാത്രമായിരുന്നില്ലല്ലോ മകൾകൂടിയായിരുന്നില്ലേ
അന്നത്തെ പോലെ ചില വൈകുന്നേരങ്ങളിൽ ഞങ്ങൾ മൂവരും ഒത്തു ചേരാറുണ്ട് , കഥകൾ പറയാറുണ്ട് പൊട്ടി ചിരിക്കാറുണ്ട്, സ്വപ്നം കാണാൻ കൊതിച്ച വെറും മൂന്ന് പെണുങ്ങൾ
മാമ്പള്ളിയിൽ കല്യാണമേളം കൊട്ടിക്കയറി , ആളും ആരവവും നിറഞ്ഞു, ബന്ധുക്കൾ എത്തിതുടങ്ങി , ആരാധ്യയും കുടുംബവും നേരത്തെ എത്തി. ..........
“മനൂ ഒന്നോടി വാ ദേ അമ്മ വീണു കിടക്കുന്നു, മനുവും മറ്റുള്ളവരും ആരാധ്യയുടെ ശബ്ദം കേട്ട് അങ്ങോട്ടേക്കോടി, വീണു കിടക്കുന്ന അമ്മയെ എടുത്തു വണ്ടിയിൽ കയറ്റി ,ആശുപത്രിയിലെ എമർജൻസി എന്നെഴുതിയ ആ ബോർഡിന് മുന്നിൽ വണ്ടി നിന്നു, തൊപ്പി വച്ച സെക്യൂരിറ്റിയും വെളുത്ത ഉടുപ്പിട്ട ഒരു നഴ്സും അമ്മയെ സ്ട്രെച്ചറിൽ എടുത്തു അകത്തേക്കു കയറി, പുറകെ ചെന്ന മനുവിനെയും കൂട്ടരെയും പുറത്ത് നിർത്തി, മനുവിന് മുന്പിലെ എമർജൻസി വാതിൽ അടയും മുന്നേ വെള്ള കോട്ടിട്ട് സ്തെതസ്കോപ്പും കഴുത്തിലിട്ട് അമ്മക്കരുകിലേക്ക് പോകുന്ന അവളെ കണ്ടു മനു വിറച്ചു
അന്നൊരിക്കൽ കീറി തുടങ്ങിയ പാവാടയും നിറം മങ്ങിയ ബ്ലൗസ്മിട്ട് തനിക്കു മുന്നിൽ നടന്നവൾ, പെണ്ണും കള്ളും ലഹരിയായിരുന്ന നാളുകൾ, വീട്ടിലെ സർവ്വതിനും അവകാശി, അവളെയും നേടണമെന്നുണ്ടായിരുന്നു, ആദ്യശ്രമത്തിൽ അവൾ ചെറുത്തു നിന്നു, പണമോ ഭക്ഷണമോ അവൾക്കു വേണ്ടിയിരുന്നില്ല, ബുക്സ് ആയിരുന്ന അവളുടെ ബലഹീനത, ഒടുക്കം താൻ അത് നേടി അവളുടെ വിശ്വാസം, പല തവണ ശ്രെമിച്ചു പൂർണമായി നേടാൻ കഴിഞ്ഞില്ല,ഒരിക്കൽ അവളുടെ അരക്കെട്ടിനു കീഴെ കൈ പതിഞ്ഞപ്പോൾ എന്നിൽ നിന്നും അവൾ ഓടിയകന്നു, അങ്ങിനെ പലതവണ, നേടണമെന്നു കൊതിച്ചിട്ട് നേടാൻ കഴിയാതെ പോയവൾ ഇവൾ മാത്രം
“അതെ നിങ്ങളെ ഡോക്ടർ വിളിക്കുന്നുണ്ട് ”നേഴ്സ് വന്നു പറഞ്ഞത് കേട്ട് മനു ചിന്തയിൽ നിന്നും ഉണർന്നു
ഡോക്ടർ ലക്ഷ്മി എന്ന് എഴുതിയ നെയിം ബോർഡ് വച്ച മേശക്ക് മുന്നിലുള്ള കസേരയിൽ മനുവിനും ശ്രാവണിനുമൊപ്പം ഇരിക്കുമ്പോൾ ആരാധ്യ ദേഷ്യം കൊണ്ടും അസൂയ കൊണ്ടും വിറച്ചുതുള്ളിയിരുന്നു, രണ്ട് നാൾ മുൻപ് അമ്പലത്തിൽ വച്ചു കണ്ട ആ പഴയ ലക്ഷ്മി തലയുയർത്തിപിടിച്ചു തങ്ങൾക്കു മുന്നിൽ ഇരിക്കുന്നത് അവൾക് സഹിക്കുന്നുണ്ടായിരുന്നില്ല
“സാർ ഇതൊരു അല്പം സീരിയസ് ആണ്, ആയമ്മയോട് മുൻപും ഞാൻ പറഞ്ഞിട്ടുണ്ട്, എത്രയും പെട്ടന്നു ഓപ്പറേഷൻ നടത്തണം ”
“ഓപ്പറേഷനോ നീ കാര്യം തെളിച്ചു പറ ലക്ഷ്മി ”
അത്യധികം ദേഷ്യത്തോടെ മനു അലറി
ആയമ്മയുടെ ഹൃദയത്തിൻ ബ്ലോക്ക് ഉണ്ട് ഒന്നല്ല മൂന്ന്, മുൻപ് ഇത് കണ്ടെത്തിയിരുന്നു പക്ഷെ ആയമ്മയാണ് സമ്മതിക്കാതിരുന്നത്, ഇതിപ്പോ അത്ര ചെറുതല്ലാത്തൊരു ഹാർട്ട് അറ്റാക്കയിരുന്നു, ഇനിയും വൈകിപ്പിച്ചാൽ ശരിയാകില്ല, ടെസ്റ്റ് റിസൾട്ടുകൾ ഞാൻ കാർഡിയോളജിസ്റ്റിനു കൈമാറിയയിട്ടുണ്ട്, അതെല്ലാം നോക്കിയ ശേഷം ബാക്കി തീരുമാനങ്ങൾ അദ്ദേഹം പറയും ”
എല്ലാം കേട്ട് ദീർഘശ്വാസം വിട്ടു മനു “ഓ അത്രേ ഉള്ളോ, സർജറി ഒക്കെ ചെയ്യാം കുഴപ്പമില്ല, ശേഷം വി കൂട്ടുകാരൻ ശ്രാവണിനു, മനു, ലക്ഷ്മിയെ പരിചയപ്പെടുത്തി
“ശ്രാവൺ ഇത് ലക്ഷ്മി, നമ്മുടെ വീട്ടിൽ പണിക്കു വന്നിരുന്നതാ ഇവളും ഇവളുടെ അമ്മയും, വീട്ടിലെ ഉപ്പും ചോറും തിന്നു അവളെങ്ങു വലുതായി, പക്ഷെ എത്ര വലിയ നിലയെത്തിയാലും ഇവളൊക്കെ എന്റെ വീട്ടിലെ മുഷിപ്പ് തൂത്തവളല്ലേ, നമ്മുടെ തട്ട് താണ് തന്നെ ഇരിക്കും, എന്നാലും മുന്നിൽ വന്നു നിന്നാൽ ഇപ്പോഴും കാല് വിറക്കും അല്ലെ ലക്ഷ്മി? മനു ചിരിച്ചു
പരിഹാസ ചുവയുള്ള വാക്കുകൾ കേട്ട് ലക്ഷ്മി തല കുനിച്ചു, ആരാധ്യ ചിരിച്ചു തെളിഞ്ഞു, ശ്രാവണിനു ആ വാക്കുകൾ അസ്വസ്ഥതയുള്ളവാക്കി, തനിക്കു വന്ന കാൾ എടുക്കാനായി അയാൾ പുറത്തേക്കു പോയി
, ശ്രാവൺ പുറത്തേക്കു പോയി എന്നുറപ്പായപ്പോൾ ലക്ഷ്മി പറഞ്ഞു, “സാർ പറഞ്ഞത് ശരിയാ ഞാൻ നിങ്ങളുടെ വീട്ടിലെ വേലക്കാരിയായിരുന്നു വെറും വേലക്കാരി , എങ്കിലും അത് മാത്രമായിരുന്നെങ്കിൽ സ്വപ്നങ്ങൾ കണ്ടുകൂട്ടി പറക്കാൻ കൊതിച്ച വെറുമൊരു പെണ്ണാകുമായിരുന്നു ഞാനും നിങ്ങളുടെ അമ്മയെ പോലെ, പക്ഷെ ഞാൻ അതു മാത്രമല്ലലോ അരവയർ കൂട്ടി മുറുക്കി മക്കളെ പഠിപ്പിക്കാൻ ശ്രെമിച്ച ഒരു കൂലിപ്പണിക്കാരന്റെ മകൾ കൂടിയല്ലേ, കണ്ടവന്റെ വിഷുപ്പും അലക്കി മക്കളെ ഊട്ടുന്ന ഒരു സ്ത്രീയുടെ മകൾ, അനിയത്തിമാരുടെ ചേച്ചി, അങ്ങിനെയങ്ങു തളരാൻ പറ്റില്ലാലോ ,
ഒരിക്കൽ ഞാൻ തോറ്റിരുന്നു, കൂടെപ്പിറപ്പുകളുടെ വയർ നിറക്കാൻ, മാനം മറക്കാൻ ആഗ്രഹിച്ചു നിങ്ങളുടെ വീട്ടിലെത്തിപ്പെട്ട നാൾ, വീട്ടിലെ ചുവരോടും, കുളപടവിലും, കാവിലും നിങ്ങളെന്നെ ചേർത്ത് പിടിച്ചു ചുംബനങ്ങൾ നിറച്ച ദിവസങ്ങളിൽ നിങ്ങളെ ഞാൻ സ്നേഹിച്ചിരുന്നു, ആരോ പറഞ്ഞു കേട്ടതും, കഥകളിൽ വായിച്ചറിഞ്ഞതുമായ പ്രണയമാണ് നിങ്ങൾക്ക് എന്നോട് എന്ന് കരുതി, പണമോ പ്രതാപമോ ഞാൻ കൊതിച്ചിട്ടില്ല പക്ഷെ എന്നിട്ടും നിങ്ങള് എന്നെ നേടി, നിങ്ങളെ കാണാതിരുന്ന നാളുകളിൽ രാവുകൾ തോറും ഞാൻ കരഞ്ഞു , അത്രമേൽ ആഴത്തിൽ നിങ്ങളെ ഞാൻ പ്രണയിച്ചു ഒടുക്കം അത് തുറന്നു പറഞ്ഞ നേരം ഞാൻ കൊള്ളരുതാത്തവളായി, നിങ്ങളുടെ പണവും പ്രതാപവും കണ്ടു മോഹിച്ചു വന്നവളെന്നും , നിങ്ങളെ സ്പർശിക്കാൻ യോഗ്യതയിലെന്നും പറഞ്ഞു കൂട്ടുകാർക്കൊപ്പം ചവിട്ടി കൂട്ടി പാടത്തെറിഞ്ഞു,
അന്ന്, അന്ന് ഞാൻ തോറ്റിരുന്നു, വെറുത്തിരുന്നു, അത് നിങ്ങളെയോ നിങ്ങളുടെ പ്രണയതെയോ നഷ്ടമായി എന്നോർത്തിട്ടല്ല മറിച്ചു ഇനിയും ലോകം കണ്ടു തുടങ്ങിയിട്ടല്ലാത്ത, ഇരുളും വെളിച്ചവും തിരിച്ചറിയാൻ കഴിയാത്ത വെറുമൊരു പതിനാലുകാരി, അസ്ഥികൾ ഓരോന്ന് പോലും എണ്ണിപറുക്കിയെടുക്കാമായിരുന്ന അവളുടെ ശരീരത്തിൽ പോലും കാമം കണ്ടെത്തിയ നിങ്ങളെ പോലുള്ള ഒരുത്തനു ചുംബിക്കാൻ എന്റെ കഴുത്തു നീട്ടി തന്നതുകൊണ്ട്, നിങ്ങടെ എച്ചിൽ തൂത്തു തുടച്ചു നിങ്ങളുടെ അടിവസ്ത്രങ്ങൾ പോലും കഴുകിതുടച്ചിരുന്ന അവളെ പോലും വെറുതെ വിടത്തിരുന്ന നിങ്ങളെ പോലുള്ള ഒരുത്തനെ വിശ്വസിച്ചു പോയത് കൊണ്ട്, നിങ്ങളെ പ്രണയിച്ചതിനു ഞാൻ വെറുത്തു എന്നെ തന്നെ
ജീവൻ അവസാനിപ്പിക്കാനായിരിന്നു ആദ്യ തീരുമാനം പക്ഷെ അങ്ങിനെയങ്ങു തോറ്റോടാൻ പറ്റില്ലായിരുന്നു, ലക്ഷ്മിയുടെ വാക്കുകളുടെ ചൂടിൽ, എ സി യുടെ കുളിരിലും മനു വിയർത്തു, പിന്നെ ,ഇന്നു ആ പഴയ അടുക്കള പണിക്കാരിയോടുള്ള സഹതാപമോ സ്നേഹമോ അല്ലലോ നിങ്ങളെ ഇവിടെ എനിക്കി മുന്നിൽ ഇരുത്തിയിരിക്കുന്നെ ഞാൻ ഇട്ടിരിക്കുന്ന ഈ കോട്ടിനോടും ഞാൻ നേടിയ ഡിഗ്രികളും കൊണ്ടല്ലേ?
“ലക്ഷ്മി ”
ഡോർ തുറന്നു ഒരാൾ അവിടേക്കു വന്നു അയാളെ കണ്ടു ലക്ഷ്മി എഴുന്നേറ്റ് നിന്നു
“ലക്ഷ്മി നീ പറഞ്ഞ പേഷ്യന്റിനെ ഞാൻ പരിശോധിച്ചു, ഇനിയും വച്ചോണ്ടിരിക്കാൻ പറ്റില്ല, എത്രയും പെട്ടന്നു തന്നെ ബാക്കി ടെസ്റ്റുകൾ ചെയ്യണം ”
“സാർ ഇതവരുടെ മകനാണ് ”
“മനു സാർ ഇത് ഡോക്ടർ ശ്രീധരൻ നമ്മുടെ വാസ്ക്കുലർ സർജൻ ആണ് ”ലക്ഷ്മി പരിജയപെടുത്തി
“ഹലോ സാർ, മനു പറഞ്ഞു
മേശക്കു ഒരു വശത്തിൽ ഉണ്ടായിരുന്ന കസേരയിൽ ഇരുന്നുകൊണ്ട് ഡോക്ടർ ഗംഗദരൻ സംസാരിക്കാൻ തുടങ്ങി
“സി മിസ്റ്റർ മനു, നിങ്ങളുടെ അമ്മയുടെ ഹൃദയ ധമനികളിൽ രക്തം കട്ട പിടിച്ചിട്ടുണ്ട്, അത് മാറ്റിയില്ലെങ്കിൽ എന്തും സംഭവിക്കാം നിലവിൽ വേദനക്കുള്ള മരുന്ന് കൊടുത്തിട്ടുണ്ട് നാളെ രാവിലെ ബാക്കിയുള്ള ടെസ്റ്റുകൾ ചെയ്യാം അത് കഴിഞ്ഞു തീരുമാനിക്കാം ബൈപാസ് സർജറി വേണോ അതോ ആഞ്ചിയോപ്ലാസ്റ്റി വേണോ എന്ന്, തത്കാലം നമ്മുക്ക് അഡ്മിറ്റ് ചെയ്ത് ഐ സി യു വിലേക്ക് മാറ്റം ”
“ഓക്കേ സാർ, അങ്ങിനെ ചെയ്യാം ”മനു പറഞ്ഞു
“ആ ലക്ഷ്മി, അവരെ ഐ സി യുവിലേക് മാറ്റിക്കോളൂ ”
“ശരി സാർ ”
അതും പറഞ്ഞു ഡോക്ടർ ഗംഗദരാൻ പുറത്തേക്കു പോയി,
അദ്ദേഹം തുറന്നു പോയ ഡോർ അടയും മുന്നേ മറ്റൊരാൾ അവിടേക്കു പ്രവേശിച്ചു, സുന്ദരനും സുമുഖനുമായ ആ ചെറുപ്പക്കാരനെ കണ്ടു ആരാധ്യ അത്ഭുതസ്സ്തബ്ദയായി ,അവളുടെ മുഖം സന്തോഷം കൊണ്ട് നിറഞ്ഞു, “എയ് മനു എനിക്ക് ഇയാളെ അറിയാം ഹി ഈസ് ഡോക്ടർ കാർത്തിക്, ഇന്ത്യയിലെ വൺ ഓഫ് ദി ബെസ്റ്റ് ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ മാസ്റ്റർ ബ്രെയിൻ, ഈ കൊല്ലത്തെ യുവ സംരഭകനുള്ള അവാർഡ് നേടിയ ഡോക്ടർ കാർത്തിക് ”
“ലക്ഷ്മി നിന്റെ ഫോൺ എവിടെ എത്രനേരമായി ഞാൻ വിളിക്കുന്നു?അകത്തേക്കു വന്ന ഉടൻ കാർത്തിക് ചോദിച്ചു ”
“ഓ സോറി കാർത്തിക്ക്, ഫോൺ എന്റെ ക്യാബിൻൽ ആണ്, ആയമ്മ കൊണ്ട് വന്നു എന്ന് കേട്ടപ്പോൾ ഞാൻ പെട്ടന്നിങ്ങോട്ട് പോന്നു ”
“ഹായ് സാർ ഞാൻ ആരാധ്യ, അവരുടെ സംഭാഷണത്തിനിടയിൽ കയറി ആരാധ്യ പറഞ്ഞു, ഞങ്ങൾ ബാംഗ്ലൂരിൽ ആണ്, എനിക്ക് സാറിനെ അറിയാം, പത്രത്തിൽ കണ്ടിട്ടുണ്ട്, പിന്നെ നിങ്ങളുടെ പുതിയ ബ്രാഞ്ച് വരുന്നത് ഞങ്ങളുടെ കമ്പനിക് അടുത്താണ് ”
“ഓഹ് അത് ശരി, കണ്ടു മുട്ടിയതിൽ സന്തോഷം, ഇപ്പോ ഇവിടെ? ”
“ഞങ്ങളുടെ അമ്മ ഉണ്ട് ഇവിടെ, ഡോക്ടർ ഗംഗദരൻ ആണ് നോക്കുനെ ”
“കാർഡിയക് ആണോ,?
“അതെ ”
“ടെൻഷൻ ഒന്നും വേണ്ട ഗംഗദരൻ സാർ എല്ലാം നോക്കിക്കൊള്ളും”
“ഉം ”ആരാധ്യ ഒന്നു മൂളി
“ആ ലക്ഷ്മി ഞാൻ വന്ന കാര്യം പറയാൻ മറന്നു അമ്മുവിന്റെ റിസൾട്ട് വന്നു, അവൾക്കു റാങ്ക് ഉണ്ട് ആൾ ഇന്ത്യ ലെവലിൽ സെക്കന്റ് റാങ്ക്, അത് പറയാനാ നിന്നെ ഞാൻ വിളിച്ചത് ”
“എന്റെ ദേവി ഞാൻ എന്താ ഈ കേൾക്കുന്നെ എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല, എത്ര നാളത്തെ കഷ്ടപ്പടാ എന്നറിയോ?”
“ആഹാ അപ്പോത്തെക്കും കണ്ണ് നിറഞ്ഞോ ”
“എയ് ഇല്ല,സന്തോഷം കൊണ്ട,”നിറഞ്ഞ കണ്ണ് തുടച്ചു കൊണ്ട് ലക്ഷ്മി പറഞ്ഞു
തെല്ലു കഴിഞ്ഞു ലക്ഷ്മി തുടർന്നു
ഒന്നും മനസിലാകാതെ മനുവും ആരാധ്യയും പരസ്പരം നോക്കി
“സോറി കാർത്തിക് പരിചയപെടുത്താൻ മറന്നു ഇത് മനുസാർ ഇത് സാറിന്റെ ഫിയൻസി, ഇവരുടെ വീട്ടിലാ അമ്മ പണിക്ക് നിന്നിരുന്നത് ഞാനും ”
“ഓഹ് അതുശരി, എനിക്ക് അറിയാം ഇവൾ പറഞ്ഞു കേട്ടിട്ടുണ്ട് എല്ലാരേയും പറ്റി പരിചയപെട്ടതിൽ സന്തോഷം ”കർത്തിക് പറഞ്ഞു
“മനുസാർ, ഇത് ഡോക്ടർ കാർത്തിക്,ഞങ്ങൾ ഒരുമിച്ചാണ് പഠിച്ചത് ”ലക്ഷ്മി പരിചയപ്പെടുത്തി
ശേഷം,കാർത്തിക് പറഞ്ഞു തുടങ്ങി,
സത്യത്തിൽ അച്ഛനും അമ്മയും തുടങ്ങിയ ഈ ഹോസ്പിറ്റൽസ് ഏറ്റെടുക്കുമ്പോൾ എനിക്ക് ഒന്നുമറിയില്ലായിരുന്നു, ഇത് ഇവിടെ വരെ എത്തിച്ചത് ഇവൾ ഒരാളാണ്, എനിക്ക് ഇവൾ സഹപാഠി മാത്രമല്ല, കൂട്ടുകാരിയും ,സഹയാത്രികയും എന്റെ നട്ടെല്ലുമാണ്, ഇനി അധികം വൈകാതെ എന്റെ ജീവിത പങ്കാളിയും “”അതും പറഞ്ഞു കാർത്തിക് ലക്ഷ്മിയെ തോളോട് ചേർത്ത് പിടിച്ചു,മേശ വലിപ് തുറന്ന് ഒരു കാർഡ് എടുത്തു അവർക്ക് നേരെ നീട്ടി
ഡോക്ടർ ലക്ഷ്മി വെഡ്സ് ഡോക്ടർ കാർത്തിക് എന്നെഴുതിയ ആ ക്ഷണകത്ത് മനു വിറയർന്ന കൈകളാൽ വാങ്ങി, ആ കത്ത് കണ്ട് ആരാധ്യുടെ മുഖം മ്ലാനമായി
“ആ പിന്നെ ഒരു കാര്യം കൂടിയുണ്ട്, ആരാധ്യ പറഞ്ഞ ബാംഗ്ലൂരിലെ ഞങ്ങളുടെ പുതിയ ബ്രാഞ്ചില്ലേ അതിന്റെ മാനേജിങ് ഡയറക്ടർ ഇവളാണ് ”ആരാധ്യക്കും മനുവിനും അതൊരു ഞെട്ടൽ ഉളവാക്കി
“ക്ഷമിക്കണുട്ടോ, പറഞ്ഞു നിൽക്കാൻ നേരമില്ല, ഇവളുടെ അനുജത്തിയെ അറിയിലെ രണ്ടാമത്തെ അനുജത്തി അമ്മു, അവളുടെ സിവിൽ സർവീസ് പരീക്ഷ റിസൾട്ട് വന്നു രണ്ടാം റാങ്ക് ഉണ്ട്, അതോണ്ട് ഞങ്ങൾ ഒന്ന് ഇവളുടെ വീട് വരേം പോയേച്ചും വരാം ,നമ്മുക്ക് ഇനിയും കാണാം കേട്ടോ, കാർത്തിക് പറഞ്ഞു നിർത്തി, മനുവിനു കൈ കൊടുത്ത് ആരാധ്യയോട് യാത്ര പറഞ്ഞ് അവർ ഇറങ്ങി, ദേഷ്യവും, ഇഷ്ടക്കേടും ,അഹന്തയും, അസ്സൂയയും മനുവിന്റെയും ആരാധ്യയുടെയും മുഖത്തു തെളിഞ്ഞ നിന്നു,
കാർത്തിക്കിന്റെ കൈയും പിടിച്ചു നടക്കും നേരം ലക്ഷ്മി തിരിച്ചറിയുകയായിരുന്നു ഒരിക്കൽ താൻ കണ്ടു തീർത്ത സ്വപ്നങ്ങളിൽ തന്നെ രക്ഷിക്കാൻ വന്ന രാജകുമാരന്റെ മുഖം, അന്ന് മരണത്തിന്റെ കുളപടവിൽ നിന്നും തിരിച്ചു നടന്നു കയറിയപ്പോൾ ഒന്നും ചോദിക്കാതെ ഒന്നും പറയാതെ നെഞ്ചോട് ചേർത്ത് തളരരുത് എന്നും ജീവിച്ചു ജയിക്കണമെന്നും പറഞ്ഞു തന്ന തന്റെ അച്ഛന്റെ മുഖമായിരുന്നുവെന്നത്, അച്ഛനായിരുന്നു തന്റെ രക്ഷകൻ എന്ന് .........
“അല്ലെങ്കിലും ചില പ്രതികാരങ്ങൾ മധുരമാണ് തേൻ പോലത്തെ മധുരം അല്ലെ ”കാർത്തിക് ലക്ഷ്മിയുടെ കാതിൽ പറഞ്ഞു, അത് കേട്ട് അവൾ പുഞ്ചിരിച്ചു
അവർ പോകുന്നത് കണ്ടു നഷ്ടബോധത്താൽ മനു തല കുനിച്ചു, ഒപ്പം ഒന്നും പറയാനാകാതെ ആരാധ്യയും
.................അവസാനിച്ചു .....................
#📔 കഥ