
കിസ്സകളുടെ സുൽത്താൻ
@kissakal
🔝 കിസ്സകളുടെ കലവറ#⃣
Insta ID: kissakaludesulthan
http://kissakaludesulthan.blogspot.com/2025/10/blog-post_21.html #📔 കഥ #📙 നോവൽ #💞 പ്രണയകഥകൾ #💌 പ്രണയം #കിസ്സകൾ
പ്രണയമായിരുന്നു മുടിഞ്ഞ പ്രണയം...
തൊട്ടടുത്ത വീടായിരുന്നു അത് കൊണ്ടു തന്നെ ലെവൻ നെഞ്ചും വിരിച്ചു ഓളുടെ വീട്ടിൽ പോയി ഓളെ എനിക്ക് കെട്ടിച്ചു തരണം എന്ന് പറഞ്ഞപ്പോൾ വീട്ടുകാർക്ക് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല...,
കൂടുതൽ അന്വേഷണവും വേണ്ടി വന്നില്ല ചെക്കൻ വെട്ടു കല്ലിന്റെ പണിക്കു പോന്നവൻ ചെറിയ പ്രായത്തിൽ തന്നെ അദ്ധ്വാനിച്ചു അത്യാവശ്യം കുഴപ്പം ഇല്ലാത്ത ഒരു കോൺക്രീറ്റ് വീടുണ്ടാക്കി ഓളോടുള്ള പ്രണയം കൊണ്ടാണെന്ന് തോന്നുന്നു പൈസയൊക്കെ വളരെ സൂക്ഷിച്ചു ചിലവഴിക്കും...!!
അവന്റെ ജീവിത ലക്ഷ്യം തന്നെ ഓളെ കെട്ടുക എന്നത് തന്നെ ആയിരുന്നു ഓൾക്കും അങ്ങിനെ തന്നെ ആയിരുന്നു....
അങ്ങിനെ രണ്ടു വീട്ടുകാരുടെയും. പൂർണ സമ്മതത്തോടെ കല്യാണം കഴിഞ്ഞു രണ്ടു പിള്ളേരും ആയി ഒരു മോളും ഒരു മോനും മോളു എട്ടാം ക്ലാസ്സിൽ പഠിക്കുവായിരുന്നു മോൻ നാലാം ക്ലാസിലും ആ പ്രദേശത്തെ എല്ലാവരും അസൂയയോടെ നോക്കികാണുന്ന ജീവിതം ആയിരുന്നു അവരുടേത്!!
ഒരു ദിവസം രാത്രി ചങ്ങായിയെ ഏതോ ഒരുത്തൻ കള്ള് ഷാപ്പിൽ കേറ്റി മൂക്കറ്റം കുടിപ്പിച്ചു വിട്ടു സ്വബോധം ഇല്ലാതെ അവന്റെ ചങ്ങാതിമാർ അവന്റെ വീടിന്റെ ഉമ്മറത്ത് കൊണ്ടു പോയി തള്ളി സ്ഥലം വിട്ടു ഓള് ആദ്യമായി ആയിരുന്നു അവനെ ഈ കോലത്തിൽ കാണുന്നത് അവൾക്കു അത് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു....
വളർന്നു വരുന്ന പെൺകൊച്ചു ഇല്ലാത്ത ഓരോ ശീലങ്ങൾ തുടങ്ങി വെയ്ക്കുന്നു ജീവിതത്തിന്റെ താളം തെറ്റുകയാണോ ദൈവമേ ഓള് എന്തൊക്കെയോ ചിന്തിച്ചു കൂട്ടി താങ്ങി പിടിച്ചു പുറത്തെ ബാത്‌റൂമിൽ കൊണ്ടുപോയി ഇട്ടു കിണറ്റിൽ നിന്നും വെള്ളം കോരി ഒഴിച്ച് കുളിപ്പിച്ച്....
അപ്പോഴേക്കും ചെറിയ ബോധം ഒക്കെ. വന്നു അവൾ അപ്പോൾ ഒന്നും പറഞ്ഞില്ല പിറ്റേ ദിവസം രാവിലെ പിള്ളേർ സ്കൂളിൽ പോയ സമയം നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു ഇനി മുതൽ ഇതു ആവർത്തിക്കില്ല ഓളെ കാലിൽ പിടിച്ചു മാപ്പ് പറഞ്ഞു ജോലിക്ക് പോയി ഒരാഴ്ച ഒരു കുഴപ്പവും ഇല്ല!!!
ഒരാഴ്ച കഴിഞ്ഞപ്പോൾ ലെവൻ വീണ്ടും ഫുൾ ഫിറ്റ് ആയി വീട്ടിൽ. കേറി ചെന്നു...
ഇത് കണ്ടപാടേ ഓൾടെ കണ്ട്രോൾ പോയി പിള്ളേരെ മുന്നിൽ വച്ചു നല്ലോണം ചൂടായി സംസാരിച്ചു അവനു അത് നാണക്കേട് ആയി അവൻ ഓൾടെ മുഖം അടക്കി ഒന്ന് കൊടുത്തു...!!
രാത്രി ആണെന്നൊന്നും നോക്കാതെ ഓള് പിള്ളേരെയും കൂട്ടി അപ്പൊ തന്നെ വീട്ടിന്നു ഇറങ്ങി ഓൾടെ വീട്ടിൽ പോയി ഓൻ രാവിലെ അവളുടെ വീട്ടിൽ പോയി കൂടെ വരാൻ പറഞ്ഞു .... "ഓള് ഞാൻ വരില്ല ഇനി എന്നെ വിളിക്കാൻ ഇങ്ങോട്ട് വരണ്ട ഞാൻ ഇവിടെ നിന്നോളം ഞാൻ ഇവിടെ സേഫ് ആണ് എന്റെ മേല് കൈവെയ്ക്കാൻ ഇവിടെ ഒരുത്തനും ഇല്ല"...
ഓള് കട്ട കലിപ്പിൽ ആയിരുന്നു ഓളെ മുഖഭാവവും ഓളെ ഡയലോഗും കേട്ടപ്പോൾ പന്തികേടാണ് എന്ന് തോന്നി ചങ്ങായി തിരിച്ചു പോന്നു.....!!
അന്നത്തെ ബ്രേക്ക് ഫാസ്റ്റ് ദോശയും ചട്ടിണിയും ഒരു പാത്രത്തിൽ ആക്കി മോളുടെ കയ്യിൽ കൊടുത്തു വിട്ടു മോളു തിരിച്ചു വീട്ടിൽ എത്തുന്നതിനു മുൻപ് നാല് ദോശയും. ചട്ടിണി പാത്രവും പറന്നു ഇപ്പുറത്തെ വീട്ടിൽ എത്തി....,
😄😄 ഓനും കലിപ്പായി എന്ന് തോന്നുന്നു 😄
😄 അന്നത്തെ ദിവസം അങ്ങിനെ പോയി അതിനടക്കു ദോശയും ചമ്മന്തിയും പറന്നു ഇപ്പുറത്തു എത്തുന്നത് പതിവായി എന്നാലും ഓള് ഡെയിലി എല്ലാം വച്ചുണ്ടാക്കി മോളുടെ കയ്യിൽ കൊടുത്തു വിടും...,
പിന്നെ പിന്നെ കാലി പത്രം മാത്രമായിരുന്നു തിരിച്ചു വീട്ടിൽ എത്തിയത് അവൻ ഒരു പൊടിക്ക് അടങ്ങി പിള്ളേരെ ചിലവും സ്കൂൾ ഫീസും എല്ലാ ചിലവും അവൻ നോക്കുമായിരുന്നു....,
തൊഴിലുറപ്പിന്റെ പണിയും അത് കഴിഞ്ഞു തയ്യൽ ജോലിയും. ചെയ്തു ഓളും വരുമാനം കണ്ടെത്തിയിരുന്നു അതിനിടയ്ക്ക് പൗര പ്രമുഖന്മാരുടെയും കുടുംബകാരുടെയും സഹായത്തോടെ ഒത്തു തീർപ്പു ശ്രമങ്ങൾ നടന്നോണ്ടിരിന്നു ഓള് തീരുമാനം മാറ്റിയില്ല.....
ഒരു ദിവസം ലെവൻ ചക്ക ഇടാൻ പ്ലാവിൽ വലിഞ്ഞു കേറി തിരിഞ്ഞു മറിഞ്ഞു താഴെ വീണു കാലും കയ്യും ഒടിഞ്ഞു ഹോസ്പിറ്റൽ അഡ്മിറ്റായി ഒളിതറിഞ്ഞു ഹോസ്പിറ്റലിൽ പോയി നിന്ന് ഓന്റെ എല്ലാ കാര്യങ്ങളും ചെയ്തു കൊടുത്തു....!
ഡിസ്ചാർജ് ചെയ്തു വീട്ടിൽ വന്നപ്പോളും ഓള് തന്നെ എല്ലാ കാര്യങ്ങളും ചെയ്തു ലെവൻ ഇത്തിരി മെച്ചപ്പെട്ടു വന്നപ്പോൾ ഓള് തിരിച്ചു പോയി....പിന്നെ അവിടെ കേറിയില്ല വീണ്ടും അക്കരെ ഇക്കരെ തന്നെ ആയി....,
"ഞാൻ ഇത് എഴുതുന്ന ഈ സമയം വരെ ഓള് ഓളെ തീരുമാനം മാറ്റിയിട്ടില്ല "
നാട്ടുകാരിൽ ചിലര് ഓള് അഹങ്കാരി ആണ് ഓൾക് ഇത്തിരി ക്ഷമിച്ചാൽ എന്താ ഓൾടെ കെട്ടിയോനോടല്ലേ എന്നൊക്കെ പറഞ്ഞു നടക്കുന്നുണ്ട് ചിലര് ഓള് എടുത്ത തീരുമാനം പൊളിയാണ് പെണ്ണിനെ കൈവെക്കുന്ന എല്ലാ ഭർത്താക്കന്മാർക്കും ഇതൊരു പാഠം ആണ് എന്നും പറയുന്നവരും ഉണ്ട് ഓളെ എങ്ങിനെ വീട്ടിൽ തിരിച്ചെത്തിക്കാം എന്ന ആലോചനയിൽ അവനും അവന്റെ വാക്കും പഴയ ചാക്കും ഒരുപോലെ ആണെന്ന് കരുതി കട്ട കലിപ്പിൽ നിൽക്കുകയാണ് അവളും എന്താവുമോ എന്തോ....
📝CNS #📔 കഥ #📙 നോവൽ #💞 പ്രണയകഥകൾ #📖 കുട്ടി കഥകൾ #കിസ്സകൾ
കല്യാണം കഴിഞ്ഞ പുതുമോടിയിൽ പൊണ്ടാട്ടിയുമായി തനിച്ചിരിക്കുമ്പോൾ ചുമ്മാ അവളെ ഒന്ന് ഇമ്പ്രെസ്സ് ചെയ്യിക്കാൻ വേണ്ടി അവളുടെ കാർകൂന്തൽ നന്നായി മെടഞ്ഞു കെട്ടികൊടുത്തു....
ഉടനെ അവൾ എണീറ്റു കണ്ണാടിക്ക് അഭിമുഖമായി നിന്നു കൊണ്ടെന്നോട് ചോദിച്ചു പെങ്ങമ്മാരു പോലും ഇല്ലാത്ത ഇയാൾക്കിതു എങ്ങിനെ അറിയാം ഇത്ര മനോഹരമായി മുടി കെട്ടാൻ...?
ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു വർഷങ്ങൾക്കു മുൻപ് ഒരു ഓണത്തലേന്ന് പിറ്റേ ദിവസത്തേക്കുള്ള ഭക്ഷണം തയ്യാറാക്കുന്നതിന്റെ തിരക്കിൽ അമ്മാമ ഒന്നു സ്റ്റൈർകേസിൽ കാലു തെന്നി വീണു ഒരു കയ്യ് പൊട്ടിയിരുന്നു
ഒരുപാട് മുടിയുള്ളത് കൊണ്ട് എപ്പോഴും ഭക്ഷണം കഴിക്കുമ്പോളൊക്കെ പ്ലേറ്റിലേക്കൊക്കെ അഴിഞ്ഞു വീഴും വല്ലാതെ ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ അന്ന് കെട്ടികൊടുത്തു
പിന്നെ എല്ലാ ദിവസവും രാവിലെ മുടിയൊക്കെ ഞാൻ തന്നെ ആണ് കെട്ടികൊടുക്കാറ് വൈകുന്നേരം സ്കൂൾ വിട്ടു വരുന്നത് വരെ ആ തല മുടി അങ്ങിനെ അഴിഞ്ഞു പോകാതെ കിടക്കും ഭദ്രമായി
പിന്നീട് ഒന്ന് രണ്ടു മാസം കഴിഞ്ഞാണ് പ്ലാസ്റ്റർ അഴിച്ചത് ഞാൻ എപ്പോഴും ആ തലമുടിയിൽ പല രീതിയിൽ ഉള്ള പരീക്ഷണങ്ങൾ നടത്തിയിരുന്നു
അതിനു ശേഷം ഒരുപാട് തലമുടിയൊക്കെ ഉള്ള ആളെ അടുത്ത് കിട്ടുന്നത് കല്യാണം കഴിഞ്ഞതിനു ശേഷം ആണ്
അപ്പൊ ചുമ്മാ പണ്ടത്തെ ഓർമയിൽ അവളുടെ തലമുടിയിൽ കളം വരച്ചു നോക്കിയതാണ്.....
എന്റെ മറുപടി കേട്ടപ്പോളാണ് അവളുടെ മുഖം കൂടുതൽ തെളിഞ്ഞു കണ്ടത് 😊😊
📝CNS #📔 കഥ #📙 നോവൽ #💞 പ്രണയകഥകൾ #📖 കുട്ടി കഥകൾ #കിസ്സകൾ
കല്യാണം കഴിഞ്ഞ അന്ന് മുതൽ അവളുടെ കഷ്ടകാലം തുടങ്ങി ഹസ്ബൻഡ് ഒടുക്കത്തെ കുടിയാണ് കുടിച്ചു വന്നു അവളെ പൊതിരെ തല്ലും ചെറിയ ചെറിയ കാരണങ്ങൾ മതി..
അവൾക്കു അയാളെ മുൻപേ മടുത്തു തുടങ്ങിയിരുന്നു.പിന്നെ മൂന്നു വയസ്സുള്ള മകനെ ഓർത്താണ് ചാവാതെ പീഡനങ്ങൾ ഏറ്റുവാങ്ങി ജീവിക്കുന്നത് .....
ലോറിയുടെ വളയം പിടിക്കുന്ന തഴമ്പ് വന്ന കൈകൊണ്ടു നടുപ്പുറം നോക്കി തല്ലി പരുവം ആക്കിയിട്ടുണ്ട് ഓരോ ശക്തമായ ഇടി കിട്ടുമ്പോഴും പുറത്തു ബ്ലഡ് കോട്ടായ പാടുകൾ കാണാം.....ഇടയ്ക് അടി കിട്ടി ചുമച്ചു ചമച്ചു തുപ്പുമ്പോൾ അയാൾ വന്നു ഒന്ന് പുറം തടവി തരും എന്നെങ്കിലും അവൾ പ്രതീക്ഷിച്ചിരുന്നു....അയാൾക്ക് അവളൊരു ഭോഗവസ്തു എന്നതിലപ്പുറം മറ്റൊന്നുമല്ലായിരുന്നു
എങ്കിലും സ്വന്തം വീട്ടിൽ പോകാനും അച്ഛനോടും അമ്മയോടും എന്നെയും കുഞ്ഞിനേയും ഇവിടുന്നു രക്ഷിച്ചു കൊണ്ട് പോകാനും പറയാൻ അവൾക്ക് കഴിയില്ല അവൾക്ക് താഴെയും പെൺകുട്ടികൾ ആണ് അച്ഛന്റെ തുച്ഛമായ വരുമാനം കൊണ്ടാണ് വീട് കഴിയുന്നത് അവളുടെയും കുഞ്ഞിന്റെയും കാര്യം കൂടെ നോക്കാൻ ഇനി അവർക്കു കഴിയില്ല എന്ന് അവൾക്ക് നന്നായി അറിയാം....
ഒരു നാൾ ലോറിയുമായി എവിടേയോ ലോങ്ങ് ട്രിപ്പ് പോയപ്പോൾ കുടിച്ചു പൂസ്സായി ആരെയോ തെറിവിളിച്ചു അടിയുണ്ടാക്കി ഏതോ ഒരുത്തൻ പിച്ചാത്തി പള്ളക്ക് കേറ്റി ആള് സ്പോട്ടിൽ രക്തം വാർന്നു കാഞ്ഞു പോയി....
വിവരം അറിഞ്ഞു നാട്ടുകാരെയും കുടുംബക്കരെയും കാണിക്കാൻ ഇത്തിരി സങ്കടവും കരച്ചിലുമാക്കെ ആയി അവന്റെ ഡെഡ് ബോഡിക്കു അരികിൽ കെട്ടി പിടിച്ചു കിടന്നു ആ കിടപ്പിൽ അവൾ ഉള്ളുകൊണ്ട് സന്തോഷിക്കുകയായിരുന്നു അവന്റെ മരണം അവൾ ആഗ്രഹിച്ചത് തന്നെ ആണ്...
എന്നെങ്കിലും ഒരിക്കൽ ഉണ്ടാക്കി കൊടുക്കുന്ന ഭക്ഷണത്തിൽ ഇത്തിരി വിഷം കലക്കി കൊടുക്കാൻ അവൾ തീരുമാനിച്ചത് തന്നെ ആണ് ദൈവമായി അതിനു മുന്നേ അയാളെ അങ്ങ് തിരിച്ചു വിളിച്ചത് പോലെ ആയി ....
പന്ത്രണ്ടു സെന്റ് സ്ഥലവും പുരയിടവും പിന്നെ ലോറി മുതലാളി കൊടുത്ത കുറച്ചു പണവും അവൾക്ക് കിട്ടി അതൊക്കെ വച്ചു ചെറിയ രീതിയിൽ ടൈലറിങ് ഷോപ്പ്. ഇട്ടു...
അവളുടെ ദയനീയത കണ്ടിട്ടാണോ എന്നറിയില്ല പരിചയമുള്ളവർ ഓക്കേ അവൾക്ക് തയ്ക്കാൻ കൊണ്ടു കൊടുക്കും ചെറിയ രീതിയിൽ വരുമാനം ഓക്കേ ആയി പിന്നീട് ഹോളിഡേയ്സ്ൽ ഓക്കേ മകനെയും എടുത്തു കറങ്ങാൻ പോകും ഉത്സവത്തിന് പോകും സിനിമയ്ക്കു പോകും അവൾക്ക് ഏതാണ്ട് സ്വാതന്ത്രം കിട്ടിയത് പോലെ ആണ് ...
പിന്നീടങ്ങോട്ട് നാട്ടിൽ നടക്കുന്ന എല്ലാതരം ആഘോഷങ്ങളിലും അവൾ പങ്കെടുക്കും വർക്ക് ചെയ്യുക ആഴ്ചയിൽ ഒരു ദിവസം എന്തെങ്കിലുമൊരു എന്റർറ്റൈൻട്മെന്റ് ജീവിതത്തിൽ ഉറപ്പാക്കുക..
.അങ്ങിനെ ജീവിച്ചോണ്ടിരിക്കുമ്പോൾ ആണ് വീണ്ടും തന്തയും തള്ളയും കൂടെ മറ്റൊരു കല്യാണം കഴിക്കാൻ അവളെ നിർബന്ധിക്കാൻ തുടങ്ങിയത് അവരോടു പോയി പണി നോക്കാൻ പറഞ്ഞു ഒരുത്തൻ വന്നു മേലാകെ പലതരത്തിലുള്ള പാടുകൾ അവശേഷിപ്പിച്ചിട്ടാണ് പോയത് ഇനി വരുന്നവൻ ഏതു തരത്തിൽ ഉള്ളതായിരിക്കും ഒരുപിടിയും ഇല്ലല്ലോ...
ഇന്നത്തെ കാലത്തു ജീവിക്കാൻ ഒരു പുരുഷന്റെ ആവശ്യം ഒന്നും ഇല്ലന്നെ എനിക്കെന്റെ മകനുണ്ട് അവനിൽ ആണ് ഇനിയുള്ള പ്രതീക്ഷ അമ്മയ്ക്കും അച്ഛനും നൂറു ശതമാനം ഉറപ്പു തരാൻ കഴിയുമോ ഇനി എന്റെ ജീവിതത്തിലേക്ക് വരുന്നവൻ എന്നെ സ്നേഹം കൊണ്ട് മൂടുന്നവൻ ആയിരിക്കും എന്ന് ഇല്ലല്ലോ അപ്പൊ ഇനിയുള്ള ജീവിതമെങ്കിലും എനിക്ക് വിട്
ഞാൻ നിങ്ങളെ ആരെയും ശല്യപെടുത്താൻ വരില്ല അതുപോരെ ഇത് പറയാൻ ഈ വീട്ടിലേക്കു ഇനി നിങ്ങളാരും വരണമെന്നില്ല .....അനുഭവിച്ചത് ഞാൻ ആണ് അതിന്റെ വേദന നിങ്ങൾക്കാർക്കും മനസ്സിലാവില്ല എന്ന് പറഞ്ഞു അവൾ തന്റേടിയായി ഇന്നും ജീവിക്കുന്നു.....വിധവ എന്ന് വച്ചാൽ ചിലർക്കൊക്കെ സ്വാതന്ത്രം,രക്ഷപ്പെടൽ,സമാധാനം എന്നൊക്കെ കൂടി അർത്ഥം ഉണ്ട് 😊😊
📝CNS #📔 കഥ #📙 നോവൽ #💞 പ്രണയകഥകൾ #📖 കുട്ടി കഥകൾ #കിസ്സകൾ
#മൗനവ്രതം.
പുഞ്ചിരിയോടെ ക്ഷമയോടെ സ്‌നേഹത്തോടെ ആണൊരുത്തൻ ഒരു പെണ്ണിനോട് ഫോണിൽ സംസാരിക്കുന്നുവെങ്കിൽ അവൾ അവന്റെ ഭാര്യയാവില്ലന്ന് ചിലർ തമാശയോടെ പറയാറുണ്ട്.
"എന്തൊരു ശല്യമാണ്.. വീട്ടിൽ ആയാലും പുറത്ത് ഇറങ്ങിയാലും ഓരോന്നു പറഞ്ഞു മനുഷ്യനെ ദേഷ്യം പിടിപ്പിക്കും.. ഞാൻ അങ്ങോട്ടന്നല്ലെ വരുന്നത്.. പിന്നെ എന്തിനാ എപ്പോ വരുമെന്ന് ചോദിച്ചു ഇടിക്കിടെ വിളിക്കുന്നത്...?"
എന്റെ മറുപടി സുലുവിന് സങ്കടമായാത് കൊണ്ടായിരിക്കും.. അവൾ വേറെയൊന്നും പറയാതെ കാൾ കട്ട് ചെയ്തത്.
വീട്ടിൽ വന്നാൽ അവളെ വഴക്ക് പറഞ്ഞതൊന്നും അവൾ ഓർത്ത് വെക്കില്ല. ഒന്നും പറഞ്ഞിട്ടില്ലന്നുള്ള വിധം അവൾ എന്നെ സ്വീകരിക്കും.
രാത്രിയിൽ മക്കൾ ഉറങ്ങിയാൽ അവൾ എന്റെ അരികിലേക്ക് ചേർന്ന് കിടക്കും.
ചുണ്ടുകൾ തമ്മിൽ ബന്ധനത്തിലാകുന്ന നിമിഷം ഭൂമിയിലെ സകല ശബ്‌ദങ്ങളെയും നിശബ്‌ദമാക്കിക്കൊണ്ട് രണ്ടു ഹൃദയമിടിപ്പുകൾ അത്യുച്ചത്തിലാവും.
അവൾ എന്നിൽ നിന്നും ആഗ്രഹിക്കുന്നത് എന്റെ ചുംബനങ്ങളാണ്. എനിക്ക് അറിയാം എന്തൊക്കെ പരിഭവങ്ങളും. പരാതികളും ഉണ്ടങ്കിലും ഒരൊറ്റ ചുംബനത്തിൽ അവൾ എല്ലാം മറക്കും.
"രാത്രിമാത്രം ഉള്ളു സ്‌നേഹം.. പകൽ ഒന്ന് മിണ്ടാൻ പോലും വരില്ല."
"ഹേയ്.. നീ ഓരോ തിരക്കിൽ അല്ലെ."
"അതൊന്നും അല്ല.. ഏത് നേരത്തും കണ്ണ് മൊബൈലിലാണ്."
അവളോട് എന്തങ്കിലും മിണ്ടാൻ ചെന്നാൽ അവൾ വേറെ എന്തങ്കിലുമൊക്കെ പറയാൻ തുടങ്ങും.ആ സമയം എനിക്ക് ദേഷ്യം വരും.അതുകൊണ്ട് ആണ് മിണ്ടാത്തതന്ന് ഞാൻ പറഞ്ഞില്ല.
ഞാൻ അവളെ കെട്ടിപിടിച്ചു എന്നിലേക്ക് ചേർത്ത് പിടിച്ചു.
"നിനക്ക് ക്ഷീണം അല്ലെ ഉറങ്ങിക്കോ.."
"ഹേയ്.. എൻ്റെ ക്ഷീണമൊന്നും കുഴപ്പമില്ല.."
എപ്പോഴും അവൾ അങ്ങനെയാണ് എന്റെ യും മക്കളുടെയും സന്തോഷം മാത്രമാണ് അവളുടെ തൃപ്തി.അതൊക്കെ അറിഞ്ഞിട്ടും അവളുടെ സംസാരിക്കാതെ അവളെ മനസിലാക്കാൻ നിക്കാതെ ഞാൻ ഒഴിഞ്ഞു മാറും.
രാവിലെ ഉണർന്നു ഞാൻ എണീറ്റ് കുളിച്ചു വരുമ്പോൾ എനിക്ക് കഴിക്കാൻ ഉള്ള ഭക്ഷണം റെഡിയാക്കി വെച്ചിട്ടുണ്ടാവും.അതിന്റെ ഒപ്പം ഉച്ചക്കു കഴിക്കാൻ ഉള്ള ഭക്ഷണം.പിന്നെ ജീരകം ഇട്ട് തിളപ്പിച്ച് വെള്ളവും.
പന്ത്രണ്ട് മണിയാവും ഉറങ്ങാൻ.എങ്ങനെയാണാവോ അവൾക്ക് വെളുപ്പിന് ഒരു ദിവസം പോലും സമയം തെറ്റാതെ ഉണരാൻ കഴിയുന്നത്.
പണിക്ക് പോയി പണി തുടങ്ങും മുൻപേ അവൾ വിളിക്കും.
എപ്പോ എത്തി.. സൂക്ഷിക്കണം.. ചുറ്റിക കൊണ്ട് അടിക്കുമ്പോൾ കൈ നോക്കണം.. അങ്ങനെ പലതും.. ഒരു മൂളലിലോടെ ഞാൻ മറുപടി കൊടുക്കും.
പിന്നെ ഉച്ചക്കു വിളിക്കും.. ചോർ തിന്നോ.. വെള്ളം അത് മതിയായോ.. കുറച്ചു നേരം റസ്റ്റ് എടുക്കു.. അടുത്ത വിളി ചായ സമയത്താണ്.. പിന്നെ വീട്ടിലേക്ക് എപ്പോ എത്തും.. വണ്ടി ഓടിക്കുമ്പോൾ ശ്രദ്ധിക്കണം.. പതുക്കെ ഓടിച്ചാൽ മതി..
എല്ലാ ദിവസവും ഇങ്ങനെ ഓരോന്ന് പറയുമ്പോൾ എനിക്ക് ദേഷ്യം വരും.കൂടെ പണിയിടുക്കുന്നവർ കളിയാക്കി തുടങ്ങി.
" നീ ഇടക്കിടെ വിളിച്ചു തിന്നോ കുടിച്ചോ.. എന്നൊന്നും ചോദിക്കണ്ട.. അതൊക്കെ നേരത്തിനു നടക്കും."
"നിങ്ങക്ക് ദേഷ്യം വരുന്നുണ്ടല്ലേ.. വല്ലപ്പോഴും എന്നോട് ചോദിച്ചിട്ടുണ്ടോ.. നീ കഴിച്ചോന്ന്..?"
"അതൊക്കെ ചോതിക്കണോ...?"
'വയ്യാണ്ടായാൽ പോലും ചോദിക്കില്ല."
"ഞാൻ ഇങ്ങനെയാണ്.. എനിക്ക് ഇങ്ങനെയേപറ്റുള്ളൂ."
പിന്നെയങ്ങോട്ട് എന്തൊക്കയെ പറഞ്ഞു വഴക്കിടും.
അവൾ പറയുന്നതും കാര്യമാണ്.എന്റെ എല്ലാകാര്യങ്ങളും ഒരു മുടക്കവുമില്ലാതെ നടത്തി തരുന്നവളാണ്.ഒരു പനി വന്നാൽ പോലും. എന്തൊരു ശ്രദ്ധയാണ് അവൾക്ക്.അലാറം വെക്കാതെ ഉണർന്ന് പാതിരാത്രി അവൾ നെറ്റിയിൽ തൊട്ട് നോക്കും.
അവൾ അങ്ങനെയൊക്കെയാണ്.. പക്ഷെ എനിക്ക് എന്താണ് അതുപോലെ അവളെ ശ്രദ്ധിക്കാൻ കഴിയാത്തത്.
പലപ്പോഴും ഓരോന്ന് അവൾ പറയുമ്പോൾ എനിക്ക് എന്താണ് ദേഷ്യം വരുന്നത്. എല്ലാ. ഭർത്താന്മാരും അങ്ങനെയായിരിക്കൊ..?
"നീ ഒന്ന് മിണ്ടാതിരിക്കോ... കുറച്ചു സമാധാനം കിട്ടും."
പലപ്പോഴും അവളുടെ സംസാരം കൊണ്ട് ദേഷ്യം വരുമ്പോൾ അവളോട് പറയുന്നത് അവളോട് മിണ്ടാതെ ഇരിക്കാനാണ്.. പക്ഷെ ഇപ്പൊ അവൾ മിണ്ടാതെയാപ്പോൾ മനസിൽ നിറയുന്ന സങ്കടം എത്ര വലുതാണ്.
ഹോസ്പിറ്റലിൽ ടോക്കൺ നമ്പർ കയ്യിൽ പിടിച്ചു സുലുവിന്റെ ഒപ്പം ഇരിക്കുമ്പോൾ ഓരോന്ന് ഓർത്ത് അനസിന്റെ കണ്ണ് നിറഞ്ഞു.അയാൾ അവളുടെ കൈ മുറുക്കി പിടിച്ചു.
ഒരാഴ്ച ആയിട്ടുള്ളു അവൾക്ക് സംസാരിക്കാൻ പറ്റാതെ ആയിട്ട്.
അവളുടെസംസാരം നിന്നുപോയപ്പോഴാണ് അയാൾക്ക് അവളുടെ സംസാരത്തിന്റെ വില മനസ്സിലായത്.
ചുറ്റും നിറയുന്ന നിശബ്ദതയിൽ അയാളുടെ ഉള്ളു പുകയുന്നുണ്ട്.
അവൾ എന്തങ്കിലുമൊന്ന് ചോദിച്ചിരുന്നങ്കിലെന്ന് അവളുടെ ശബ്ദം ഒന്ന് കേൾക്കാൻ പ്രാർത്ഥനയോടെ കാത്തിരിക്കുന്നുണ്ട് അനസ്.
"സുലു അനസ്."
സുലുവും അനസും ഡോക്ടറുടെ റൂമിലേക്ക് കയറി.
"ഒരാഴ്ചയായി ഇവൾ സംസാരിച്ചിട്ട്.ഒരു പനി വന്നതാ.പിന്നെ അവൾ മിണ്ടിയിട്ടില്ല.രണ്ട് ഡോക്ടറെ വേറെ കണ്ടു.. അവരൊക്കെ പറയുന്നത് കുഴപ്പമില്ലന്നാണ്."
"ശെരി.. ഞാനൊന്ന് നോക്കട്ടെ."
ഡോക്ടറുടെ പരിശോധന കഴിഞ്ഞു.അനസിനോട് കുറച്ചു ടൈം പുറത്ത് നിൽക്കാൻ പറഞ്ഞു.
അനസ് പോയപ്പോൾ ഡോക്ടർ സുലുവിനോട് ചോദിച്ചു.
"എന്താണ് നിങ്ങൾ സംസാരിക്കാത്തത്..?"
"എനിക്ക് ഒന്നുല്ല ഡോക്ടർ.. ഞാൻ മിണ്ടുമ്പോ.. ഇക്കാക്ക് ദേഷ്യം വരും.അതുകൊണ്ട് കുറച്ചു ദിവസം മിണ്ടാതിരിക്കാൻ നോക്കി.."
"അയാൾക്ക് നല്ല വിഷമം ഉണ്ട്."
"കുറച്ചു വിഷമിക്കട്ടെ ."
അനസ് തിരിച്ചു ഡോക്ടറെ റൂമിൽ എത്തി.
"പേടിക്കണ്ട.. കുറച്ചു ദിവസം കഴിഞ്ഞാൽ സംസാരിച്ചോളാം.പരമാവധി സ്‌നേഹത്തോടെ പരിചരിക്ക്.. എല്ലാം ശെരിയാവും."
മൂന്നാമത്തെ ഡോക്ടറും പറഞ്ഞത് സുലുവിന് കുഴപ്പമില്ലെന്നാണ്.പിന്നെ എന്താവും അവൾ സംസാരിക്കാത്തത്.ആ ഒരു ചിന്തയാണ് അനസിന്റെ മനസിൽ.
"പടച്ചോനെ.. സുലു എന്തങ്കിലുമൊന്നു സംസാരിച്ചില്ലങ്കിൽ ഞാൻ മരിച്ചു പോകും.അവളെ ശബ്ദം കേൾക്കാതെ ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നുന്നു."
വീട്ടിൽ വന്ന് ടീവി കാണുമ്പോളും മൊബൈൽ നോക്കുന്ന നേരത്തും സുലുവാണ് മനസ്സിൽ.
"വാപ്പിച്ചിടെ കണ്ണ് നിറഞ്ഞിട്ടുണ്ടല്ലോ.?"
"മ്മ്.. ഉമ്മിച്ചി സംസാരിക്കുന്നത് കേട്ടാലേ വാപ്പിക്ക് സന്തോഷം ആവും."
"ഉമ്മിച്ചി മിണ്ടും.. ന്റെ വാപ്പിച്ചി കരയണ്ടാട്ടോ."
മോളോട് സംസാരിക്കുന്നതും അനസ് മോളേ കെട്ടിപിടിച്ചു കണ്ണ് തുടക്കുന്നതും സുലു കാണുന്നുണ്ട്. പക്ഷെ അതൊന്നും അവളെ സംസാരിക്കാൻ അനുവദിച്ചില്ല.
അന്ന് രാത്രി അവളെ കെട്ടിപിടിച്ചു കിടക്കുമ്പോൾ അയാൾ കരഞ്ഞുപോയി.കരച്ചിലോടെ അവളെ കവിളിൽ ചുംബിച്ചു.അപ്പോഴും സുലു ഒന്നും മിണ്ടാതെ കിടന്നു.
നേരം പുലർന്നപ്പോൾ അവൾ ആദ്യം ഉണർന്നു.പണിക്ക് പോകാനുള്ള സമയം ആയപ്പോൾ സുലു അനസിനെ വിളിച്ചു.
"ഞാൻ ഇന്ന് പോകുന്നില്ല.. കുറച്ചു നേരം കൂടി ഉറങ്ങട്ടെ."
അനസ് വീണ്ടും പുതപ്പ് എടുത്തു പുതച്ചു കണ്ണടച്ച് കിടന്നു.
സുലു തിരിഞ്ഞു മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ നേരത്താണ് കഴുത്തിൽ മാലയില്ലെന്ന് കണ്ടത് .
"പടച്ചോനെ എന്റെ മാല എവിടെ...?"
മുറിയിലും ബെഡിലും അടുക്കളയിലും എല്ലായിടത്തും നോക്കി.കാണുന്നില്ല.ആകെയുള്ളതാണ് ഒരു സ്വർണമാല.
"ഇക്കാ... ഇക്കാ... ന്റെ മാല കാണുന്നില്ല."
അനസ് നല്ല ഉറക്കത്തിൽ ആണെന്ന് അവൾക്ക് തോന്നി. തലവഴി പുതപ്പ് പുതച്ചു കണ്ണ് തുറന്ന് കിടക്കുന്നത് അവൾക്ക് അറിയില്ല.
"ഇക്കാ ഒന്ന് എണീക്കു.. ന്റെ മാല കാണുന്നില്ലന്നെ.."
അനസ് കണ്ണ് തുറന്നു.. അവളെ നോക്കി പുഞ്ചിരിച്ചു.
"മാല കാണുന്നില്ലന്ന് പറഞ്ഞിട്ട് ഇങ്ങള് എന്താണ് ചിരിക്കുന്നത്."
"അപ്പൊ നിനക്ക് സംസാരിക്കാൻ പറ്റും അല്ലെ കള്ളി സുലു."
മാല കാണാതെ ആയപ്പോൾ മൗന വ്രതത്തിന്റെ കാര്യമൊക്കെ സുലു മറന്നുപോയി.
"അതെ..നിന്റെ മാല എന്റെ ഷർട്ടിന്റെ പോക്കറ്റിൽ ഉണ്ട്.."
അവളെ കൈ പിടിച്ചു അനസ് കട്ടിലിലേക്ക് വലിച്ചിട്ടു.ചുണ്ടിൽ കടിച്ചു.
"കള്ളി സുലു.. എനിക്ക് ഇന്നലെ ചെറിയൊരു സംശയം ഉണ്ടായിരുന്നു.. ഇത് നിന്റെ സമർഥ്യം ആണോന്ന്.മോളേ നീ മിണ്ടാതെയപ്പോൾ ഞാനങ്ങ് ഇല്ലാണ്ടായി."
"നിങ്ങളല്ലേ പറഞ്ഞത്.. മിണ്ടാതെ ഇരുന്നാൽ കുറച്ചു സമാധാനം കിട്ടുമെന്ന്.അതാ ഞാൻ."
"ഹേയ്.. നീ ഓരോന്ന് പറഞ്ഞും ചോദിച്ചും പിന്നാലെ നടക്കുമ്പോൾ എനിക്ക് അറിയാത്തത് ഈ ഒരാഴ്ച കൊണ്ട് ഞാൻ അറിഞ്ഞു... സോറി."
"വിട് ചെക്കാ..പണിയുണ്ട്."
അനസിന്റെ കൈ വീടിച്ചു അവൾ അടുക്കളയിലേക്ക് പോയി.
പറഞ്ഞു കേട്ടിട്ടുണ്ട് പലരും ഭാര്യന്മാരോട് പരുക്കൻ ശൈലിയിൽ ആവും മിക്കവാറും ഭർത്താക്കന്മാരും സംസാരിക്കുക. ചിലർക്ക് ദേഷ്യം വരും.അവളൊന്നു മിണ്ടാതെയായി നോക്കണം ഒരുവാക്ക് കേൾക്കാൻ കൊതിയോടെ പ്രാർത്ഥനയോടെ അനസിനെ പോലെ കാത്തിരിക്കും.
📝നവാസ് ആമണ്ടൂർ. #📔 കഥ #📙 നോവൽ #💞 പ്രണയകഥകൾ #📖 കുട്ടി കഥകൾ
#മറിമായം.
രാത്രിയിലാണ് ഭാര്യമാരുടെ കിന്നാരം പറച്ചിലും പായാരം പറച്ചിലും. ആ സമയമാണ് ഭർത്താവ് അവൾക്ക് സ്വന്തമാകുന്നത്.
"എനിക്കൊരു കുഞ്ഞിമോളെ കൂടെ വേണെന്ന് തോന്നുവാ."
"ഞാൻ എപ്പോഴേ റെഡിയാ.. നീയല്ലേ സമ്മതിക്കാത്തത്."
"അയ്യടാ.. ചെക്കന്റെ പൂതി നോക്കിക്കേ.. ഞാൻ വെറുതെയൊരു തമാശ പറഞ്ഞത്.. ന്റെ കുട്ടി ഉറങ്ങിക്കോ."
"കൊരങ്ങത്തി.... ബെർതെ മനുഷ്യനെ കൊതിപ്പിച്ചു."
അങ്ങനെ ഓരോന്ന് പറഞ്ഞു അവന്റെ കൈത്തണ്ടയിൽ തല വെച്ച് നെഞ്ചിൽ കവിൾ ചേർത്ത് കെട്ടിപ്പിടിച്ച് ആയിഷ ഉറങ്ങി. അതുവരെ മൊബൈൽ തോണ്ടിക്കിടന്ന ഫൈസിയും മൊബൈൽ എടുത്തു വെച്ചു അവളെ ചേർത്ത് പിടിച്ചു കണ്ണടച്ചു.
ഡും... ഡും...
വാതിലിൽ ആരോ മുട്ടുന്ന ശബ്ദം.
ആയിഷ വാതിൽ തുറന്നു. പുറത്ത് പത്ത് വയസ്സോളം പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടി.
ആ കുട്ടിയെ കണ്ടപ്പോൾ ആയിഷാക്ക് ഓർമ്മ വന്നത് ഫൈസിയുടെ മൈബൈൽ ഡിസ്പ്ലേയിൽ കണ്ടിട്ടുള്ള ഫോട്ടോയാണ്.
"ഏതാ ഇക്ക ആ കുട്ടി..?"
"ഏത്...?"
"മൈബൈൽ വാൾ പേപ്പറിൽ."
"അതൊരു ബാലനടിയാ.. കണ്ടപ്പോൾ ഇഷ്ടായി.. അങ്ങനെ ഇട്ടതാ."
"നല്ല മൊഞ്ചുള്ള കുട്ടിയാ."
ദാ നിക്കുന്നു കണ്മുന്നിൽ ബാലനടിയാണെന്ന് പറഞ്ഞ കുട്ടി. ഒന്നും മനസ്സിലാകാത്തത് പോലെ അത്ഭുതത്തോടെ ആയിഷ ആ കുട്ടീടെ അരികിൽ ചെന്നു നിന്നു.
"മോൾ ഏതാ...?"
"വാപ്പിച്ചി ഇല്ലേ.."
"ആരെ... വാപ്പിച്ചി.. നിന്റെ വാപ്പിച്ചി ഇവിടെ എങ്ങനെ ഉണ്ടാവും."
"ഉമ്മിച്ചിക്ക് തീരെ വയ്യ.. ഫൈസൽ ന്റെ വാപ്പിച്ചിയാ.. ഒന്ന് വരാൻ പറയോ."
ആകാശത്ത് നിന്നും ഒരു മിന്നൽ പിണർ താഴെ വന്നു പോയപോലെ ഞെട്ടിപ്പോയി ആയിഷ. ദേഷ്യവും സങ്കടവും മുഖത്തേക്ക് വന്നപ്പോൾ കണ്ണുകൾ നിറഞ്ഞ് ഒഴുകാൻ തുടങ്ങി.
പെട്ടന്ന് ആയിഷ മുറിയിലേക്ക് പോയി.
"ഇക്കാ... എണീക്ക്... ഒരാൾ കാണാൻ വന്നേക്കുന്നു.. എണീക്ക് ഇക്കാ."
"ഈ സമയത്ത് ആരാ.."
"നിങ്ങളെ ബാലനടി."
പെട്ടന്ന് ഫൈസി ചാടി എണീറ്റ് ആയിഷയെ നോക്കി.
"ഇത്രയും നാൾ എന്നെ പറ്റിക്കുവായിരുന്നല്ലേ...?"
അവൾക്ക് മറുപടി കൊടുക്കാതെ പുറത്തേക്ക് പോയി ഫൈസി.
"എന്താ മോളെ ഈ നേരത്ത് ഇവിടെ.?"
"ഉമ്മിച്ചിക്ക് തീരെ വയ്യ.. ഉമ്മിച്ചിയാ വാപ്പിച്ചിയെ വിളിക്കാൻ പറഞ്ഞത്."
കത്തുന്ന കണ്ണുകളുമായി ആയിഷ രണ്ട് പേരെയും നോക്കി. ഇനി കള്ളങ്ങൾ പറഞ്ഞു പറ്റിക്കാൻ കഴിയില്ല.
"ആയിഷ.. പറ്റിപ്പോയി.."
"പറ്റിപ്പോയിന്നല്ല.. പറ്റിച്ചുപോയിന്നു വേണം പറയാൻ.. നിങ്ങക്ക് നാണമുണ്ടോ മനുഷ്യ വേറെയൊരുത്തിടെ ഒപ്പം.. ഛെ."
"നീയും എന്റെ ഒപ്പം വാ.. അവൾക്ക് തീരെ വയ്യാന്നാണ് പറയുന്നത്."
"ഞാൻ എന്തിന് വരണം. നിങ്ങളെ പ്രണയത്തിന് കുട പിടിക്കാൻ ഞാനില്ല."
"പ്ലീസ്..."
എന്തായാലും അവളെയൊന്ന് കാണാനും നല്ല രണ്ട് വർത്താനം പറയാനും മനസ്സിൽ ഉറപ്പിച്ചു ആയിഷ ഫൈസിയുടെ ഒപ്പം പോയി.
"ന്റെ ഇക്കാനെ തട്ടിപ്പറിച്ചവളുടെ അവസാനമായിരിക്കും.. ഇന്ന്."
"ന്താ ആയിഷ.."
"ഹേയ് ഒന്നുല്ല."
വീട് എത്തി. ആദ്യം മോൾ അകത്തേക്ക് കയറി. പിറകെ ഫൈസിയും ആയിഷയും.
അകത്തെ മുറിയിൽ പുതപ്പിനുള്ളിൽ ഒരു പെണ്ണ് തിരിഞ്ഞു കിടക്കുന്നു.
"ഫാത്തിമ ..."
ഫൈസി സ്‌നേഹത്തോടെ അവളെ നോക്കി വിളിച്ചു.
"ഹോ.. എന്തൊരു സ്‌നേഹം.. എന്നെ പോലും. ഇത്രയും സ്‌നേഹത്തോടെ വിളിച്ചിട്ടില്ല."
വിളികേട്ട് അവൾ പുതപ്പ് മാറ്റി ഫൈസിയെ നോക്കി ചിരിക്കാൻ ശ്രമിച്ചു.
"എണീക്കാൻ പോലും വയ്യ.. അതാ മോളെ വിട്ടത്.. ബുദ്ദിമുട്ടായോ.."
അവളുടെ മുഖം കണ്ടപ്പോൾ ആയിഷ ഒന്നൂടെ ഞെട്ടി.
"ങ്ങേ... ഇവൾ എന്താണ് എന്നെപ്പോലെ.. ഇത് ആരാ ഇക്ക."
"ഇത്... ഫാത്തിമ.നീ എന്നോട് ക്ഷമിക്കണം."
"ക്ഷമയൊക്കെ പിന്നെ.. ഇവൾ എന്താണ് എന്നെപോലെ..സത്യം പറ... തിരിച്ചറിയാതിരിക്കാൻ പ്ലാസ്റ്റിക് സർജറി ചെയ്തതാണോ..?"
"പ്ലാസ്റ്റിക്കും മെഴുകൊന്നുമല്ല.."
എന്നാലും ഇങ്ങനെയുണ്ടോ ഒരു സാമ്യം. ചുണ്ടിനു താഴെയുള്ള മറുക് പോലും അതേ പടി ഉണ്ട്.
"ഇനി ന്റെ ഉപ്പാക്ക് തെറ്റ് പറ്റിയതാവോ.. ഹേയ് ഉപ്പ പാവമാ.. ഉപ്പ അങ്ങനെ ഒന്നും തെറ്റ് ചെയ്യില്ല."
സ്വയം ഓരോ ചോദ്യങ്ങൾ ചോദിച്ചു അന്തം വിട്ട് നിന്ന ആയിഷയുടെ കൈയിൽ ഫാത്തിമ പിടിച്ചു.
"ആയിഷ എന്നോട് ക്ഷമിക്കണം.."
അവൾ അത് പറഞ്ഞു തീരും മുൻപേ അവളുടെ കൈയുടെ പിടിത്തം വിടീച്ചു ആയിഷ അവളെ തള്ളി.
ആ തള്ളലിൽ കട്ടലിൽ നിന്നും താഴെ വീണത് ഫൈസി.
ആ സമയം ഫൈസി സ്വപ്നത്തിലൊരു വഞ്ചിയിലും. വല കൈയിൽ പിടിച്ചു വീശി എറിയാൻ നേരത്താണ് ആയിഷയുടെ തള്ളൽ.
പെട്ടെന്ന് വഞ്ചിയിൽ നിന്നും പുഴയിൽ വീണ പോലെ തോന്നിയിട്ട് ഫൈസി തറയിൽ കിടന്ന് നീന്തി കരകയറാൻ ഒരു ശ്രമം നടത്തി.
ഫൈസി നിലത്ത് നിന്നും എണീറ്റ് കട്ടിലിൽ കയറി കിടക്കുമ്പോഴും ഫൈസിയെ തട്ടി താഴെ ഇട്ടതൊന്നും അറിയാതെ ആയിഷ നല്ല ഉറക്കത്തിലാണ്.
അപ്പോഴും അവൾ ഉറക്കത്തിൽ വിതുമ്പുന്നുണ്ട്.അത് കണ്ട ഫൈസി ആയിഷയെ നെഞ്ചോട് ചേർത്ത് പിടിച്ചു.
ഫൈസിക്ക് അറിയാം.. ആയിഷ ഇടക്കിടെ ഇങ്ങനെ ഭർത്താവ് വേറെ കേട്ടീന്ന് സ്വപ്നം കാണുന്നത്..പലപ്പോഴും ഉറക്കത്തിൽ വിളിച്ചുണർത്തി വഴക്ക് കൂടാൻ വരും.. അല്ലങ്കിൽ രാവിലെ കണ്ട സ്വപ്നവും പറഞ്ഞു സങ്കടത്തോടെ നിക്കും. പക്ഷെ എന്ത് കൊണ്ടാണ് അവൾ ഇങ്ങനെ ഇടയ്ക്കിടെ സ്വപ്നം കാണുന്നതെന്ന് അറിയില്ല.
📝 നവാസ് ആമണ്ടൂർ #📔 കഥ #📙 നോവൽ #💞 പ്രണയകഥകൾ #📖 കുട്ടി കഥകൾ
💠കല്യാണം💠
ബന്ധുക്കൾക്കൊപ്പം പന്ത്രണ്ട് വയസ്സുള്ള മൻസൂർ, ഓപ്പറേഷൻ തീയറ്ററിലേക്ക് കയറ്റിയ ഉമ്മയെ കാത്തിരുന്നു. വാപ്പ ഗൾഫിലാണ്. ഉമ്മാക്ക് കൂട്ടായി അവൻ മാത്രം. ജീവിതത്തിൽ വൈകി വന്ന സന്തോഷമാണ് ഉമ്മയുടെ വയറ്റിലെ കുഞ്ഞാവ.
"ഉമ്മിച്ചി... പെൺകുട്ടി മതിട്ടോ."
"പോടാ ചെക്കാ... അതൊക്കെ പടച്ചോൻ അല്ലെ തീരുമാനിക്കുന്നത്."
നിമിഷങ്ങൾ കഴിഞ്ഞുപോയി. ഓപ്പറേഷൻ തീയറ്ററിന്റെ വാതിൽ തുറന്നു സിസ്റ്റർ കുഞ്ഞിനെ കൊണ്ട് വന്നു. മൻസൂർ രണ്ട് കൈകൾ കൊണ്ട് ഉമ്മിച്ചി തന്ന സമ്മാനം ഏറ്റു വാങ്ങി. ഉമ്മിച്ചി പോയത് പിന്നീടാണ് അവൻ അറിഞ്ഞത്. ഉമ്മിച്ചിയെ ഖബറിൽ വെച്ച ദിവസം മുതൽ ഇക്കാക്കയാണ് മെഹ്റിനെ നെഞ്ചോട് ചേർത്ത് വളർത്തിയത്.
മെഹ്റിൻ വളർന്നു. വലുതായി പഠിച്ചു ഒരു ജോലിയും കിട്ടി. പക്ഷെ അവൾ കല്യാണത്തിന് സമ്മതിക്കുന്നില്ല. അത് തന്നെയാണ് വാപ്പയുടെയും ഇക്കയുടെയും ഇക്കയുടെ ഭാര്യ സൈറയുടെയും ഇപ്പോഴത്തെ ഏറ്റവും വലിയ തലവേദന.
"മെഹ്റിൻ കല്യാണത്തിന് സമ്മതിക്കുക.'
ആ ഒരു ലക്ഷ്യത്തിന് വേണ്ടി വലിയ ചർച്ചയും പ്ലാനിങ്ങും മൂവർ സംഘത്തിന്റെ ഗൂഢാലോചനയും ആ വീട്ടിൽ മുടങ്ങാതെ നടക്കുന്നുണ്ട് അവൾ അറിയാതെ.അവളുടെ മനസ്സിലുള്ളത് അവർക്കും അറിയില്ല.
സ്കൂളിൽ പഠിക്കുന്ന സമയത്ത് കൂട്ടുകാരിയോട് മെഹ്റിൻ ചോദിച്ചു..
" ചിന്നൂ ..പ്രസവിച്ചാ മരിക്കോ...?"
"എന്റെ അമ്മ പ്രസവിച്ചിട്ട് മരിച്ചില്ലല്ലോ മെഹ്റിൻ..."
"എന്റെ ഉമ്മ... മരിച്ചു. അതുകൊണ്ട് ഞാൻ പ്രസവിക്കില്ല."
"കല്യാണം കഴിഞ്ഞാൽ പ്രസവിക്കും."
"അതിന് ഞാൻ കല്യാണം കഴിക്കുന്നില്ലല്ലോ..."
അന്ന് കൂട്ടുകാരിയോട് പറഞ്ഞ തീരുമാനത്തിൽ ഇന്നും മെഹ്റിൻ ഉറച്ചു നിൽക്കുന്നു.
ഒന്നിടവിട്ട് എല്ലാം ഞാറാഴ്ചകളിലും ബ്രോക്കർ വീട്ടിൽ വരും. പുതിയൊരു ഫോട്ടോയും അഡ്രസും കൊടുക്കും.. അടുത്ത ഞായറാഴ്ചക്കുള്ളിൽ ആ പയ്യനെ കുറിച്ച് ഇക്കാക്ക അന്വേഷണം നടത്തും. ഓക്കേ ആണെങ്കിൽ അത് കഴിഞ്ഞുള്ള ഞായറാഴ്ച ആ പയ്യൻ പെണ്ണിനെ കാണാൻ വരും. പതിവ് പോലെ എല്ലാരുടെയും നിർബന്ധത്തിന് വഴങ്ങി മെഹ്റിൻ ഉടുത്തൊരുങ്ങി അവർക്ക് മുൻപിൽ വന്നു നിൽക്കുകയും കല്യാണത്തിന് സമ്മതമില്ലെന്ന് ഇക്കയോട് പറയുകയും ചെയ്യും..
ഇന്ന് ഞായറാഴ്ചയാണ്. രാവിലെ ബ്രോക്കർ വന്നിട്ടുണ്ട്.ഷാനു എന്നാണ് ചെക്കന്റെ പേര്. ഗൾഫിൽ ഒരു ഷോപ്പ് ഉണ്ട്. ഇക്കാക്ക ഫോട്ടോ എടുത്തു നോക്കി.
"കാണാനൊക്കെ കൊള്ളാം."
"എന്നിട്ട് എന്ത് കാര്യം."
"സൈറ... ഇത് എങ്ങനെയെങ്കിലും അവളെ കൊണ്ട് സമ്മതിപ്പിക്കണം."
"ഒരു രക്ഷയുമില്ല. മൊഞ്ചില്ലാത്തത് അല്ലല്ലോ ഓളെ പ്രശ്നം. കല്യാണം വേണ്ടെന്നുള്ള വാശിയല്ലെ "
ഇതെങ്കിലും നടന്നാൽ മതിയെന്നുള്ള പ്രാർത്ഥനയിലാണ് ബ്രോക്കർ.
"മോൾക്ക് പ്രണയം വല്ലതും ഉണ്ടാവോ....?"
സ്വല്പം മടിച്ചാണ് ബ്രോക്കർ അങ്ങനെയൊരു സംശയം മുന്നോട്ട് വെച്ചത്. അത് കേട്ടപാടെ മൻസൂറും സൈറയും ചിരിച്ചു.
"അവൾക്ക് പ്രണയം ഉണ്ടാവണേന്ന് ഞങ്ങൾ പ്രാർത്ഥിക്കാറുണ്ട്..അങ്ങനെയെങ്കിലും കല്യാണം നടത്തികൊടുക്കാൻ..പക്ഷെ കുരിപ്പിന് അതും ഇല്ല.പണ്ട് ഒരുത്തൻ പിന്നാലെ നടന്നതാ.. ഞാനാണ് അവനെ ഓടിച്ചു വിട്ടത്... അതിൽ ഇപ്പോ വിഷമം ഉണ്ട്."
എന്തായാലും ഷാനുവിനെ കുറിച്ച് തിരക്കിയിട്ട് ബാക്കി പറയാമെന്നു പറഞ്ഞു. ബ്രോക്കറേ വിട്ടു.
"ഉപ്പയും ഇക്കയും ചേർന്ന് കൊച്ചിനെ വഷളാക്കി... ഹല്ല പിന്നെ."
"സൈറ... ഉമ്മച്ചിയെ ഓപ്പറേഷൻ തീയറ്ററിൽ കേറ്റുമ്പോൾ എന്റെ മോൾ ഉമ്മിച്ചിടെ വയറ്റിലാണ്. രണ്ടാളും കൂടി പോയിട്ട് അവൾ മാത്രമാണ് തിരിച്ചു വന്നത്. എനിക്കന്ന് പന്ത്രണ്ട് വയസ്സാണ്. എന്റെ കൈയിലേക്ക് തന്നിട്ടാണ് ഉമ്മ പോയത്. അന്നുമുതൽ ഞാനാണ് അവളെ വളർത്തിയത്. അവളുടെ ആഗ്രഹങ്ങൾ പറ്റുന്ന പോലെ ചെയ്തു കൊടുത്തു. അവൾക്കൊരു സങ്കടം ഉണ്ടാവാതിരിക്കാൻ ശ്രമിച്ചു. അവൾ പഠിച്ചു. ജോലി കിട്ടി. കല്യാണം വേണ്ടെന്ന് മെഹ്റിൻ പറഞ്ഞാലും അവളൊരു കുടുംബത്തൊടെ ജീവിക്കുന്നത് കാണാൻ ആശ കൊണ്ടാണ്... ഇങ്ങനെയൊക്കെ."
"അയ്യേ കരയുന്നൊ പുന്നാര ഇക്കാക്ക. എല്ലാം ശെരിയാകുമെന്ന്. ഞാനും ഉണ്ടല്ലോ കൂടെ."
അടുത്ത ഒരു ദിവസത്തിലേക്ക് ബ്രോക്കർ തന്ന അഡ്രെസ്സ് മാറ്റി വെക്കുമ്പോൾ മെഹ്റിന്റെ ഇക്കാക്ക് വലിയ പ്രതീക്ഷയൊന്നുമില്ല.എങ്ങനെയെങ്കിലും അവളുടെ നിക്കാഹ് നടക്കാനുള്ള പ്രാർത്ഥനയാണ് അയാളുടെ മനസ്സിൽ.
മെഹ്റിനോട് അഭിപ്രായം ഒന്നും ചോദിക്കാറില്ല. ചെക്കന്മാർ വരും. കാണും. പോകും. പതിവ് പോലെ അവൾ അവളുടെ വഴിക്ക് പോകും.
"ഇതെങ്കിലും സെറ്റ് ആവോ ഇക്കാക്കോ."
"നീയല്ലേ മെഹറു.. വാശി പിടിച്ചു.. ഞങ്ങളെയൊക്കെ വിഷമിപ്പിക്കുന്നത്."
"ന്റെ പൊന്നിക്കാ അങ്ങനെ ഒന്നും പറയല്ലേ... എനിക്ക് താല്പര്യം ഇല്ലാത്തോണ്ട് അല്ലെ... പിന്നെ ഇവന്മാരെ കണ്ടിട്ട് ഒരു സ്പാർക് വരുന്നില്ല."
"ന്നാ ന്റെ കുട്ടിക്ക് സ്പാർക് ആവുന്ന ഒരാളെ കിട്ടിയിട്ടുണ്ട്.."
"ഫോട്ടോ കാണിച്ചേ..."
"ഇല്ല...അവൻ വരുമ്പോൾ കണ്ടാൽ മതി."
ഒരു കല്യാണാലോചന വന്നാൽ ചെക്കനെ കുറിച്ച് അന്വേഷിക്കാൻ ഏറ്റവും നല്ല സ്ഥലം ആ ചെക്കന്റെ വീടിനടുത്തുള്ള ചായക്കടയാണ്. അങ്ങനെയാണ് ഇക്കാക്ക ഷാനുവിന്റെ വീടിന്റെ അടുത്തുള്ള ചായക്കടയിൽ എത്തിയത്. ഒരു ചായക്ക് പറഞ്ഞിട്ട് ഇക്കാക്ക ഷാനുവിനെ കുറിച്ച് അന്വേഷണം തുടങ്ങി.
"ഇവിടെ അടുത്ത് ഷാനു എന്നൊരു പയ്യൻ ഉണ്ടോ..ഈയടുത്ത ദിവസം ഗൾഫിൽ നിന്ന് വന്ന ചെക്കൻ."
ആ സമയം ആ ചായക്കടയിൽ ഉണ്ടായിരുന്ന ഷാനുവും ഇക്കാക്കയുടെ ചോദ്യം കേട്ടു ഇക്കാക്കയെ നോക്കി.
"എടാ ഇത് നമ്മുടെ മെഹറിന്റെ ഇക്കാക്കയല്ലേ....?"
" നീ ഗൾഫിൽ നിന്ന് വന്നതറിഞ്ഞിട്ട് അന്നത്തെ ദേഷ്യം തീരാതെ വീണ്ടും തല്ലാൻ വന്നതാവും
"ഏയ് അതൊന്നും ആവില്ല... പടച്ചോനെ ഇനി അങ്ങനെ ആയിരിക്കോ..."
ഷാനു വേഗം എഴുന്നേറ്റ് ഇക്കാക്കയുടെ അടുത്തേക്ക് ചെന്നു. ഇക്കാക്കയുടെ കൈപിടിച്ചു പുറത്തേക്ക് കൊണ്ടു പോയി.
"നിങ്ങള് മെഹറിന്റെ ഇക്കാക്ക അല്ലേ.?"
"അതെ.... നിനക്ക് എങ്ങനെ എന്നെ അറിയാം."
"ഇക്കാക്ക് എന്നെ ഓർമ്മയില്ല ല്ലെ.. ഒരിക്കൽ മെഹറിന്റെ പിന്നാലെ നടന്നതിന് എന്നെ തല്ലും എന്നൊക്കെ പറഞ്ഞത് ഓർമ്മയുണ്ടോ... ആ എന്നെയാണ് ഇക്കാക്ക ഇപ്പോൾ അന്വേഷിക്കുന്നത്."
അന്നത്തെ പൊടി മീശ വെച്ച പയ്യനല്ല അവിനിപ്പോൾ.തടിയൊക്കെ വളർത്തി വേറെയൊരു രൂപമായി മാറിയ അവനെ കണ്ടപ്പോൾ മൻസൂറിന് മനസ്സിലായില്ല.കണ്ടപ്പോൾ പെട്ടെന്നൊരു അത്ഭുതം തോന്നിയെങ്കിലും ഇക്കാക്ക അവനോട് എല്ലാ കാര്യങ്ങളും പറഞ്ഞു.
"ഇത്രയും കാലമായിട്ട് അവൾ കല്യാണത്തിന് സമ്മതിക്കുന്നില്ല. നിന്റെ ഫോട്ടോ കണ്ടപ്പോൾ എനിക്ക് എന്തോ ഒരു ഇഷ്ടം തോന്നി. അതുകൊണ്ട് അവളോട് ഇതെന്തായാലും നടത്തുമെന്ന് വെല്ലുവിളിച്ചിട്ടാണ് ഞാൻ പോന്നിട്ടുള്ളത് "
"ഇക്കാക്ക അവൾ ഇതും സമ്മതിക്കില്ല. അവൾക്ക് കല്യാണത്തെയല്ല പേടി പ്രസവത്തെയാണ്... ഇക്കാക്ക അന്ന് ഭീഷണിപ്പെടുത്തിയിട്ടല്ല ഞാൻ അവളിൽ നിന്ന് തിരിഞ്ഞു പോയത്. അവളാണ് എന്നോട് പറഞ്ഞത് എനിക്ക് കല്യാണം കഴിക്കാൻ പേടിയാണ് കല്യാണം എന്നു പറയുമ്പോൾ എന്റെ ഉമ്മിച്ചി മരിച്ചതാണ് എനിക്ക് ഓർമ്മ വരുന്നതെന്ന്.."
അവർ രണ്ടുപേരും എല്ലാം സംസാരിച്ചു. ഇക്കാക്ക എന്തായാലും പെണ്ണ് കാണാൻ വരാൻ പറഞ്ഞു. കുറെ നാളുകൾ പിന്നാലെ നടന്ന ഷാനുവാണ് പെണ്ണുകാണാൻ വന്നതെന്ന് അറിഞ്ഞപ്പോൾ...വിസ്മയം തോന്നിയെങ്കിലും മെഹറിൻ പതിവുപോലെ കല്യാണം വേണ്ട എന്ന് തന്നെ പറഞ്ഞു മുറിയിലേക്ക് പോയി.
ഇക്കാക്ക ഷാനുവിനെ അടുത്ത് വിളിച്ചു.
"നീ അവളോട് സംസാരിക്ക്. ഞാൻ പറഞ്ഞു തരാം... അതുപോലെ പറഞ്ഞാൽ മതി."
ഇക്കാക്ക അവനോട് പതുക്കെ എന്തൊക്കെയൊ പറഞ്ഞു. എന്നിട്ടു മെഹ്റിനെ വിളിച്ചു.ഇക്കാക്ക വിളിച്ചത് കൊണ്ട് ഷാനുവിനോട് സംസാരിക്കാൻ സമ്മതിച്ചു.
"മെഹ്റിൻ നിനക്ക് പേടി കല്യാണം അല്ലല്ലോ. പ്രസവം അല്ലേ... കല്യാണം കഴിച്ചാൽ പ്രസവിക്കേണ്ടി വരും.... ഉമ്മിച്ചി അങ്ങനെ പോയതുകൊണ്ടല്ലേ നിനക്ക് പേടി... എന്നാൽ നമുക്ക് ഒരു കാര്യം ചെയ്യാം.. നീ പ്രസവിക്കണ്ട... നമുക്കിങ്ങനെ സ്നേഹിച്ച് ജീവിക്കാടി."
"അങ്ങനെ പറ്റോ...അങ്ങനെയാണെങ്കിൽ മാത്രം... ഞാൻ സമ്മതിക്കാ.. എനിക്ക് മുൻപേ നിന്നെ ഇഷ്ടമായിരുന്നു."
"പറ്റും... ഞാൻ വാക്ക് തരുന്നു."
ഷാനുവിന്റെ വാക്കിന്റെ ഉറപ്പിൽ കല്യാണം നടന്നു. ഒരിക്കലും അവളോട് പ്രസവത്തെക്കുറിച്ച് മിണ്ടില്ല കുട്ടിയുടെ കാര്യം പറയില്ല ചോദിക്കില്ല... എന്നൊരു കടുത്ത തീരുമാനം അവളുടെ മുമ്പിലേക്ക് വച്ചുകൊടുക്കണമെന്ന് ഇക്കാക്ക പറഞ്ഞപ്പോൾ ഷാനു അനുസരിച്ചു. മെഹ്റിൻ കല്യാണത്തിന് സമ്മതിച്ചു. മൻസൂറും സൈറയും വാപ്പിച്ചിയും കൂട്ടത്തിൽ ബ്രോക്കറും ഹാപ്പിയായി.
പക്ഷെ മഹ്റിന്റെ കണക്ക് കൂട്ടലുകൾ തെറ്റി.കല്യാണം കഴിഞ്ഞു മൂന്നുമാസം കഴിഞ്ഞപ്പോൾ ഷാനു ഗൾഫിലേക്ക് പോയതിന് ശേഷമാണ് മെഹറിൻ പ്രഗ്നനന്റായത് അവൾ ഉറപ്പിച്ചത്.
മാസങ്ങളായി ഫോണിലൂടെ ഷാനു എപ്പോൾ വിളിച്ചാലും മെഹ്റിൻ വഴക്ക് പറയുന്നത്. ഇക്കയും സൈറയും കൂടി ഒരു കുഞ്ഞിനെ നോക്കുന്ന പോലെ അവളിൽ പേടിയുടെ അലകൾ ഇല്ലാതിരിക്കാൻ പരമാവധി ശ്രമിച്ചു. എന്നിട്ടും അവൾക്ക് പേടിയുണ്ട്. ഇടക്ക് ഉമ്മിച്ചിടെ പഴയ ഫോട്ടോയിൽ നോക്കി ഇരിക്കുന്നത് കാണാം.
പ്രസവത്തിനുള്ള സമയം ആയപ്പോൾ ഷാനു ലീവ് എടുത്തു നാട്ടിൽ വന്നു.ഷാനു വന്നപ്പോൾ മെഹ്റിൻ മുഖത്തേക്ക് നോക്കിയില്ല.മിണ്ടിയില്ല.
" നീയെന്താണ് എന്നോട് മിണ്ടാത്തത്...? "
" നിന്നോട് മാത്രമല്ല ഇക്കാക്കയോടും മിണ്ടില്ല"
"കാരണം"
"രണ്ടാളും ചേർന്ന് എന്നെ പറ്റിച്ചു. നിന്നോട് ഞാൻ പറഞ്ഞതല്ലേ എനിക്ക് പ്രസവിക്കേണ്ടെന്ന്."
"എന്റെ പെണ്ണേ .... നീ എന്തിനാ പേടിക്കുന്നത്... നോക്ക് ഞാനും നിന്റെ ഇക്കാക്കയും ഇത്താത്തയും വാപ്പച്ചി എല്ലാവരും ഒപ്പം തന്നെയുണ്ട്... എന്റെ മോള് പേടിക്കേണ്ട.... ഉമ്മാക്കുശേഷം എത്രയോ പെണ്ണുങ്ങൾക്ക് പ്രസവിച്ചു...."
അതൊന്നും അവളെ സമാധാനപ്പെടുത്തിയിട്ടില്ല. പ്രസവ വേദനയിൽ ഓപ്പറേഷൻ തിയേറ്ററിലെ കൊണ്ടുപോകുമ്പോഴും അവൾ പറയുന്നുണ്ടായിരുന്നു..
"ഇക്കാക്കയും ഷാനും കൂടി എന്നെ ചതിച്ചതാ...."
പ്രസവം കഴിഞ്ഞ് മുറിയിലേക്ക് വന്നു. കുഞ്ഞിപ്പൈതലിനെ അരികിൽ കൊണ്ട് കിടത്തി... ആ കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി.... ആ കുഞ്ഞിനെ കണ്ടപ്പോൾ ശരിക്കും മഹറിന്‍റെ കണ്ണ് നിറഞ്ഞു. കണ്ണു മാത്രമല്ല മനസ്സും.
ഈ ഒരു നിമിഷമാണ് ഏതൊരു പെണ്ണും എല്ലാം മറക്കുന്നത്. ഇതുവരെ അനുഭവിച്ച വേദനയും കഷ്ടപ്പാടും എല്ലാം പ്രസവിച്ച കുഞ്ഞിനെ കാണുമ്പോൾ മറന്ന് പോകും.
"മെഹ്റിൻ.... നിന്റെ കുഞ്ഞിനെ കണ്ടപ്പോൾ തോന്നുന്നില്ലേ മോളെ സ്പാർക്."
"ഉണ്ട്... ഇക്കാക്ക."
അവളുടെ മുഖത്തെ സന്തോഷം കണ്ട് എല്ലാരും ചിരിച്ചു. മെഹ്റിൻ പുഞ്ചിരിയോടെ കുഞ്ഞികൈയിൽ മുത്തം കൊടുത്ത് കുഞ്ഞിന്റെ അരികിലേക്ക് ചേർന്നു കിടന്നു.
📝നവാസ് ആമണ്ടൂർ #📔 കഥ #📙 നോവൽ #📖 കുട്ടി കഥകൾ #💞 പ്രണയകഥകൾ #കിസ്സകൾ
മീരചേച്ചി
പ്രണയിച്ചു നടക്കുന്ന കാലം തൊട്ടേ ഞങ്ങൾക്കിടയിൽ ഒരു കല്ലുകടിയായിരുന്നു സനീഷേട്ടന്റെ ചേച്ചി. ടൗണിലെ ഒരു പ്രമുഖ ടെക്സ്ടൈൽ ഷോപ്പിലെ ഫ്ലോർ ഗേൾ ആയിരുന്നുമീര ചേച്ചി. സാമാന്യം നല്ല സുന്ദരിയാണെങ്കിലും ഇരുപത്തൊൻപത് വയസ്സായിട്ടും ചേച്ചിയുടെ വിവാഹം കഴിഞ്ഞിരുന്നില്ല. ഇടയ്ക്കിടെ അപസ്മാരം വരുന്നു എന്നതായിരുന്നു കല്യാണം നടക്കാതിരിക്കാൻ ഉള്ള പ്രധാന കാരണം. വന്ന ആലോചനകളെല്ലാം ഈ കാരണം പറഞ്ഞു മുടങ്ങിയപ്പോൾ പിന്നെ ചേച്ചി തന്നെ തീരുമാനിച്ചത്രെ ഇനി വിവാഹം വേണ്ടെന്ന്.
സനീഷേട്ടനായുള്ള അടുപ്പം അറിഞ്ഞപ്പോൾ തന്നെ കൂട്ടുകാരൊക്കെ പറഞ്ഞതും ചേച്ചി നിങ്ങൾക്കൊരു ബാധ്യതയാവും എന്ന് തന്നെയാണ്. അവിവാഹിതയായ ഒരു പെണ്ണ് വീട്ടിലുള്ളത് സന്തോഷകരമായ ഒരു ജീവിതത്തിൽ പല ബുദ്ധിമുട്ടുകളും ഉണ്ടാക്കുമെന്ന്. ഞാനിത് പലപ്പോഴും ഏട്ടനോട് സൂചിപ്പിച്ചതുമാണ്. എന്തുകൊണ്ടോ ഏട്ടനും ചേച്ചിയുമായി അത്ര രസത്തിലായിരുന്നില്ല. ഒരു സ്ഥിരജോലിയില്ലാത്ത സനീഷേട്ടൻ അടക്കം ചേച്ചിയുടെ ചെലവിലാണ് ജീവിക്കുന്നത് എന്നൊരു ധാർഷ്ട്യം ചേച്ചിക്കുണ്ട് എന്ന് പലപ്പോഴും ഏട്ടൻ പറഞ്ഞിട്ടുമുണ്ട്.
അതെല്ലാം കൊണ്ട് തന്നെയാവണം മനസ്സുകൊണ്ട് ചേച്ചിയെ അംഗീകരിക്കാൻ എനിക്ക് കഴിയാതെ പോയത്.
ഡിഗ്രി ഫൈനൽ ഇയർ പഠിക്കുമ്പോഴായിരുന്നു സനീഷേട്ടനുമായുള്ള അടുപ്പം എന്റെ വീട്ടിൽ അറിയുന്നതും പ്രശ്നമായതും. ഞാൻ കോളേജിൽ പോകുന്ന ബസിലെ കണ്ടക്ടർ ആയിരുന്നു സനീഷേട്ടൻ. ജാതിയിലും സാമ്പത്തികത്തിലും ഞങ്ങളെക്കാൾ താഴ്ന്ന സനീഷേട്ടനെ അംഗീകരിക്കാൻ എന്റെ കുടുംബത്തിനായില്ല. ഒടുവിൽ എല്ലാവരെയും വേദനിപ്പിച്ചു ഇറങ്ങിപ്പോരേണ്ടി വന്നു. പോലീസ് സ്റ്റേഷനിൽ വെച്ചു അച്ഛനും അമ്മയും ചങ്കുപൊട്ടി കരഞ്ഞിട്ടും എന്റെ മനസ്സിളകിയില്ല. ഇനി ഞങ്ങൾക്കിങ്ങനൊരു മകളില്ല എന്ന് ശപിച്ചിട്ടാണ് അവർ ഇറങ്ങിപ്പോയത്. ഈ വേദനയിലും ഞാൻ സനീഷേട്ടന്റെ ആയല്ലോ എന്ന സന്തോഷത്തിലായിരുന്നു ഞാൻ.
രജിസ്റ്റർ വിവാഹം കഴിഞ്ഞു ഏട്ടന്റെ വീട്ടിലേക്ക് കയറിയപ്പോൾ അമ്മയും അച്ഛനും വിളക്കെടുത്തു സ്വീകരിച്ചു എന്നെ. പക്ഷേ, ചേച്ചി. എന്നെ അടിമുടി ഒന്ന് നോക്കിയിട്ട് പുച്ഛത്തോടെയാണ് ചോദിച്ചത്, " എന്ത് കണ്ടിട്ടാണെടി സ്ഥിരമായി ഒരു വേലയും കൂലിയുമില്ലാത്ത ഇവന്റെ കൂടെ ഇറങ്ങിപ്പോന്നത്? " എന്ന്.
" ഞാൻ കൊണ്ടുവന്നിട്ടുണ്ടെങ്കിൽ ഞാൻ പോറ്റിക്കോളാം, നീ അതോർത്തു വിഷമിക്കണ്ട. " എന്ന് മറുപടി പറഞ്ഞ് ഏട്ടൻ എന്റെ മാനം രക്ഷിക്കുകയായിരുന്നു.അവിടെ ഞാനുറപ്പിച്ചു ഞാനെന്ന പെണ്ണിന്റെ ശത്രു അവർ തന്നെയാണെന്ന്.
പിന്നീടുള്ള ദിവസങ്ങൾ സന്തോഷത്തിന്റേതായിരുന്നു. മുഴുവൻ സമയം കറങ്ങിനടക്കലും കളിചിരികളുമായി. സ്നേഹമുള്ള അമ്മയും ആരെയും നോവിക്കാത്ത അച്ഛനും. ചേച്ചി മാത്രം അധികം അടുപ്പത്തിന് നിന്നില്ല. ഞങ്ങൾ അങ്ങോട്ടും.
പിന്നെ ഏട്ടന് ജോലിക്ക് പോകാനൊന്നും വലിയ താല്പര്യം കണ്ടില്ല. ഒരിക്കൽ, ജോലിക്ക് പോകാതെ വീട്ടിൽ ഇരിക്കുന്നതിനെചൊല്ലി ചേച്ചിയുമായി തർക്കം ഉണ്ടായി.
" നിനക്കൊരു കുടുംബം ഇല്ലാത്തതിന്റെ നിരാശയല്ലേടി നീയീ കാണിക്കുന്നത്? നിനക്ക് സൂക്കേട് വന്ന് കല്യാണം കഴിക്കാൻ പറ്റാത്തതിന് ഞങ്ങളുടെ മെക്കിട്ട് കേറാൻ വരുന്നതെന്തിനാ? " എന്ന് ഏട്ടൻ ചേച്ചിയോട് ചോദിച്ചു. ഏട്ടന്റെ വാക്കുകളേക്കാൾ ചേച്ചിയെ വേദനിപ്പിച്ചത് അമ്മയുടെ മൗനമാണെന്നു തോന്നി. എന്തായാലും രണ്ടു ദിവസത്തിനുള്ളിൽ ചേച്ചി അവരുടെ ഹോസ്റ്റലിലേക്ക് താമസം മാറി. അതിൽ ഞങ്ങൾക്കാർക്കും വലിയ വിഷമമൊന്നും തോന്നിയിരുന്നില്ല. . മകനോടുള്ള സ്നേഹക്കൂടുതൽ കൊണ്ട് അമ്മ മകളെ തടയാൻ ശ്രമിച്ചില്ല. പക്ഷേ, അച്ഛന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
എല്ലാവരും നിർബന്ധിച്ചു ഒരു ബസിൽ പണിക്ക് കേറ്റിയെങ്കിലും മുതലാളിയുമായി വഴക്കുണ്ടാക്കി അവിടെ നിന്നും പോന്നു. ആ ഒരൊറ്റ പ്രശ്നം മൂലം മറ്റു ബസ് ഉടമകളും ജോലി കൊടുക്കാതെയായി. പണത്തിനു ബുദ്ധിമുട്ട് വന്നപ്പോൾ മുതൽ ഞാൻ അതുവരെ കാണാത്ത മറ്റൊരേട്ടനെ കണ്ടു തുടങ്ങുകയായിരുന്നു ഞാൻ. കൂട്ടുകെട്ട് അത്ര ശരിയല്ല എന്ന് കേൾക്കുന്നുണ്ടായിരുന്നു. സ്ഥിരം കുടി തുടങ്ങി. ഇതിനുള്ള പണം എവിടെ നിന്ന് എന്ന ചോദ്യത്തിനുള്ള ഉത്തരം കിടപ്പറയിൽ മർദ്ദനമായിരുന്നു. അച്ഛനും അമ്മയും പോലും വിവരം അറിയാതിരിക്കാൻ ഞാൻ പരമാവധി ശ്രമിച്ചു. പോകെപ്പോകെ റൂമിനകത്തെ ബഹളം പുറത്തും അറിഞ്ഞു തുടങ്ങി. തടയാൻ വരുന്ന അമ്മയെയും അച്ഛനെയും അസഭ്യം പറഞ്ഞു. ഈ ഇരുപത്തിഅഞ്ചു വയസ്സിനുള്ളിൽ വിവാഹം കഴിക്കേണ്ടി വന്നത് ഒരു ബാധ്യത ആയെന്നും അതിനു കാരണക്കാരി ഞാൻ ആണെന്നും പറഞ്ഞായിരുന്നു മിക്കപ്പോഴും അടി. ഇവിടെ അടി കണ്ടു തടയാൻ വരുന്ന അയൽക്കാരെ കേട്ടാലറയ്ക്കുന്ന അസഭ്യം പറയാൻ തുടങ്ങിയതോടെ അവരും ഇടപെടാൻ വരാതെയായി.ആരോടും പരാതി പറയാതെ ഞാനെല്ലാം സഹിച്ചു. എല്ലാം ഞാൻ തന്നെ വരുത്തിവെച്ചതാണല്ലോ. എന്റെ പൊന്നുപോലെ വളർത്തിയ എന്റെ കുടുംബത്തെ വേദനിപ്പിച്ചതിനു ഈശ്വരൻ തരുന്ന ശിക്ഷയായി എല്ലാം സഹിക്കുകയായിരുന്നു ഞാൻ. ഡാഡിയോടും മമ്മിയോടും ചേട്ടനോടും ഒന്ന് മാപ്പു പറയണം എന്ന് പലപ്പോഴും വല്ലാതെ ആഗ്രഹിച്ചിരുന്നു. പക്ഷേ, അവരെ കാണാൻ പോകാനുള്ള ധൈര്യം വന്നില്ല. എന്റെ സ്ഥിതി കഷ്ടമാണെന്നു വീട്ടിൽ അറിയിച്ച സുഹൃത്തിനോട് അവളവിടെക്കിടന്നു മരിച്ചാലും ഞങ്ങളെ അറിയിക്കരുത് എന്നവർ പറഞ്ഞു എന്ന് കേട്ടപ്പോൾ പ്രത്യേകിച്ചും. അവരെ കുറ്റം പറയാനാവില്ലല്ലോ. അത്രക്കുണ്ടല്ലോ ഞാനവർക്ക് ഉണ്ടാക്കികൊടുത്ത അപമാനവും വേദനയും. അതിനിടയിൽ അച്ഛനും അമ്മയും വിദേശത്തുള്ള ഏട്ടന്റെ അടുത്തേക്ക് പോയെന്ന് അറിഞ്ഞു. അതോടെ എന്തൊക്കെ സംഭവിച്ചാലും ഓടിച്ചെല്ലാൻ എനിക്ക് മറ്റൊരു ആശ്രയം ഇല്ലെന്നായി. വല്ലപ്പോഴും വീട്ടിൽ വരുന്ന ചേച്ചി ഒന്നിലും ഇടപെടാതെ ചെലവിനുള്ള പണം അമ്മയെ ഏല്പിച്ചു തിരിച്ചു പോയി..അല്ലെങ്കിലും ഞങ്ങളുടെ കുടുംബകാര്യത്തിൽ ഇടപെടരുതെന്ന് ഞങ്ങൾ തന്നെയാണല്ലോ ചേച്ചിയോട് പറഞ്ഞതും.
അതിനിടക്ക് ഞാൻ ഗർഭിണിയായി. പിന്നെ കുഞ്ഞിനെ നശിപ്പിക്കണമെന്നു പറഞ്ഞായി വഴക്ക്. പൈസയില്ലാത്തപ്പോൾ അതിനെക്കൂടെ വളർത്തുന്നതെങ്ങനെ എന്നായി ചോദ്യം. പക്ഷേ എനിക്കതിനു വയ്യായിരുന്നു. കണ്ട സ്വപ്നങ്ങളെല്ലാം പൊലിഞ്ഞുപോയ എനിക്ക് മുന്നോട്ട് ജീവിക്കാൻ ഒരു കുഞ്ഞെങ്കിലും വേണമായിരുന്നു. പിന്നീട് ഗർഭിണിയാണെന്ന് പോലും നോക്കാതെ ഉപദ്രവം തുടങ്ങി. വല്ലപ്പോഴും വരുന്ന ചേച്ചി, എന്നോടധികം സംസാരിക്കാറില്ലെങ്കിലും ചിലവിനു കൊടുക്കുന്ന പണത്തോടൊപ്പം എന്റെ മരുന്നുകൾക്കുള്ള തുകകൂടി അമ്മയെ ഏല്പിക്കാറുണ്ടെന്നു എനിക്കറിയാരുന്നു.
ഒരു ജോലി ഉണ്ടായാൽ ഏട്ടന്റെ സ്വഭാവം മാറും, ഇപ്പോൾ പൈസയുടെ ബുദ്ധിമുട്ട് കൊണ്ടുള്ള നിരാശയാണ് എന്നായി അച്ഛനും അമ്മയും. എന്റെ ദേഹത്തുണ്ടായിരുന്ന ചില്ലറ സ്വർണം എല്ലാം വിറ്റ് ഒരു ഓട്ടോ വാങ്ങിക്കൊടുത്തു. പൈസ ആവശ്യത്തിന് കയ്യിൽ വന്നു തുടങ്ങി. പക്ഷെ, ഏട്ടന്റെ സ്വഭാവം കൂടുതൽ മോശമാവുകയാണുണ്ടായത്. മദ്യം മാത്രമല്ല കഞ്ചാവും ഉണ്ടെന്നു അച്ഛൻ പറയുന്നത് കേട്ടു. എത്ര ഓട്ടം കിട്ടിയാലും ഒരു രൂപ പോലും വീട്ടിലെത്താതായി. എന്നോടുള്ള ഉപദ്രവവും കൂടിക്കൂടി വന്നു.
ഏത് നിമിഷവും അവസാനിച്ചേക്കുമെന്നു പേടിയുള്ള ഒരു ജീവനും വയറ്റിലിട്ടു കഴിച്ചു കൂട്ടിയ ദിവസങ്ങൾ. പലരെയും കൊണ്ട് ഉപദേശിപ്പിച്ചു നോക്കിയിട്ടും ഫലമില്ലെന്നു കണ്ടപ്പോൾ അച്ഛനാണ് പറഞ്ഞത് പോലീസ് സ്റ്റേഷനിൽ ഒരു കംപ്ലയിന്റ് കൊടുക്കാമെന്ന്. അപ്പോഴും എനിക്ക് പേടിയായിരുന്നു, ഇത് കൂടുതൽ പ്രശ്നമാകുമോ എന്ന്. പക്ഷേ, അച്ഛൻ നിർബന്ധിച്ചു. മനസ്സില്ലാമനസ്സോടെ അമ്മയും സമ്മതിച്ചു. "ദേഹോപദ്രവം ഒന്നും ചെയ്യണ്ട, ഒന്നു പേടിപ്പിച്ചാൽ മതി. ഒരു നിവർത്തിയുമില്ലാഞ്ഞിട്ടാ സാറെ " എന്നു പറഞ്ഞ് അച്ഛൻ കൈകൂപ്പിയപ്പോൾ തോളത്തു തട്ടി ആശ്വസിപ്പിച്ചാണ് സാർ അച്ഛനെ പറഞ്ഞുവിട്ടത്. പക്ഷേ അതിത്ര വലിയ പ്രശ്നമാകുമെന്നു അച്ഛൻ പോലും കരുതിയില്ല.
പോലീസ് സ്റ്റേഷനിൽ വിളിച്ചു ശാസിച്ചത് കൂട്ടുകാർക്കിടയിൽ വലിയ നാണക്കേടായത്രേ. ഇനി പോലീസ് സ്റ്റേഷനിൽ കേറുന്നുണ്ടെങ്കിൽ അത് നിന്നെ കൊന്നിട്ടാവുമെന്ന് പറഞ്ഞായിരുന്നു കയറിവന്നത്. വലിച്ചിഴച്ചു റൂമിൽ ഇട്ടു കതകടച്ചു മർദ്ദനം തുടങ്ങി. എന്റെ കരച്ചിൽ കേട്ടു അച്ഛനും അമ്മയും അമ്മയും വാതിലിൽ വന്നു കരഞ്ഞു വിളിക്കുന്നുണ്ടായിരുന്നു. കഴുത്തിൽ പിടിച്ചു അമർത്തിയപ്പോൾ ജീവൻ പോകുമെന്ന് തോന്നിയ നിമിഷത്തിലാണ് അയാളെ തള്ളിയിട്ടു വാതിൽ തുറന്നു ഞാൻ പുറത്തേക്കോടിയത്. പുറകെ ഓടിയെത്തി പിടിക്കാൻ ശ്രമിച്ചപ്പോൾ ഇടയിൽ കയറിയ അച്ഛനെ ശക്തമായി പിടിച്ചു തള്ളിയതും തലയിടിച്ചു അച്ഛൻ താഴെ വീണു. അച്ഛന്റെ വീഴ്ചയും അമ്മയുടെ കരച്ചിലും കേട്ടു പുറത്തേക്ക് ഓടിയ ഞാൻ തിരിഞ്ഞു നിന്നു. അപ്പോഴേക്കും അയാൾ എന്നെ വീണ്ടും കടന്നു പിടിച്ചിരുന്നു. അടികൊണ്ടു വീണുപോയ എന്നെ മുടിയിൽ പിടിച്ചു മുറ്റത്തൂടെ വലിച്ചു. ബോധം നഷ്ടപ്പെട്ടെങ്കിൽ എന്നു ഞാൻ തീവ്രമായി ആഗ്രഹിച്ചു. ഏഴു മാസം ഞാൻ ചുമന്ന എന്റെ കുഞ്ഞിനോട് മനസ്സുകൊണ്ട് കൊണ്ട് ഞാൻ ക്ഷമ ചോദിച്ചു. നിലത്തിട്ട എന്നെ ചവിട്ടാനാഞ്ഞ കാലിൽ അമ്മ ഓടിവന്ന് പിടിച്ചു.
" കൊല്ലല്ലേടാ അതിനെ "എന്നു കരഞ്ഞതും അമ്മയെ അയാൾ ചവിട്ടിത്തെറിപ്പിച്ചു. അമ്മയുടെ കരച്ചിലിനു മേലെ അയാളുടെ കരച്ചിൽ കേട്ടാണ് കണ്ണിറുക്കിഅടച്ചു കിടന്നിരുന്ന ഞാൻ കണ്ണ് തുറന്നു നോക്കിയത്. തലയിൽ കൈവെച്ചു ഉറക്കെ അലറിവിളിക്കുന്ന അയാൾക്ക് പുറകിൽ ഒരു ഇരുമ്പ് പൈപ്പുമായി കത്തുന്ന കണ്ണുകളുമായി ചേച്ചി. അടുത്ത അടിക്ക് അയാൾ താഴെ വീണു.
" പെറ്റ തള്ളയെ ചവിട്ടിയ കാലുകൊണ്ട് നീയിനി നടക്കേണ്ട " എന്നു അലറിക്കൊണ്ട് ഭ്രാന്തെടുത്തപോലെ ചേച്ചി അയാളുടെ രണ്ടു കാലിലും മാറിമാറി അടിക്കുന്നുണ്ടായിരുന്നു. "മോളേ, " എന്നു വിളിച്ചുള്ള അച്ഛന്റെയും അമ്മയുടെയും കരച്ചിലായിരുന്നു ഞാൻ എന്റെ ഓർമയിൽ അവസാനമായി കേട്ടത്.
പിന്നെ ഓർമവരുമ്പോൾ ഞാൻ ഹോസ്പിറ്റലിൽ ആയിരുന്നു. എനിക്കേറ്റ ശാരീരികവും മാനസികവുമായ ആഘാതം മൂലം കുഞ്ഞിനെ രക്ഷിക്കണമെങ്കിൽ എമർജൻസിയായി ഓപ്പറേഷൻ വേണമെന്ന് ഡോക്ടർ പറഞ്ഞെന്ന്. വളർച്ച പൂർത്തിയാവാത്തത് കൊണ്ട് കുഞ്ഞിനെ കുറച്ചു നാൾ ഐസിയുവിൽ കിടത്തേണ്ടി വരുമെന്നും. അതേസമയം അടുത്ത തിയേറ്ററിൽ ഏട്ടന്റെ കാലിന്റെ സർജറിയും നടക്കുന്നുണ്ടായിരുന്നു. രണ്ടു കാലിന്റെ എല്ലും പലയിടത്തും നന്നായി തകർന്നിരുന്നത് കൊണ്ട് മേജർ സർജറി തന്നെ വേണ്ടി വന്നു. എഴുന്നേറ്റു നടക്കാൻ ഏകദേശം ഒരു വർഷത്തോളം വേണ്ടിവരുമെന്നും ഡോക്ടർ പറഞ്ഞു.
ഏട്ടനെ നോക്കിയതും പരിചരിച്ചതും അമ്മയായിരുന്നു. എന്നോടൊപ്പം ചേച്ചിയും. ആദ്യമെല്ലാം ഏട്ടൻ ഭയങ്കര ബഹളമായിരുന്നത്രെ. ഇവിടെ നിന്നെഴുന്നേറ്റാൽ "ആദ്യം എന്നെ ഇങ്ങനെയാക്കിയ അവളെ ഞാൻ കൊല്ലും " എന്നായിരുന്നു പറഞ്ഞുകൊണ്ടിരുന്നത്. പക്ഷേ, ഒന്നു മൂത്രമൊഴിക്കാൻ പോലും പരസഹായം വേണ്ടി വന്ന നിസ്സഹായതാവസ്ഥയിൽ, അതും താൻ ചവിട്ടിത്തെറിപ്പിച്ച അമ്മയുടെ പരിചരണത്തിൽ, അദ്ദേഹം തന്നിലേക്കൊന്നു തിരിഞ്ഞു നോക്കിയിട്ടുണ്ടാവണം. അല്ലെങ്കിൽ വാശിയും വൈരാഗ്യവും കുറഞ്ഞു വരില്ലല്ലോ. എന്നെയും മോളെയും കാണണം എന്നു പറഞ്ഞു കരഞ്ഞത്രേ. എന്തായാലും ഏട്ടൻ ഡിസ്ചാർജ് ആയിട്ട് പിന്നെയും രണ്ടാഴ്ച കൂടെ കഴിഞ്ഞാണ് കുഞ്ഞിനെ ഡിസ്ചാർജ് ചെയ്ത് ഞങ്ങൾ വീട്ടിലെത്തിയത്.
വീട്ടിൽ ചെന്നു കയറിയ ഉടനെ ഞാൻ ഏട്ടൻ കിടക്കുന്ന റൂമിലേക്ക് ഓടി. അടുത്തിരുന്നു കയ്യിൽ ഇറുകെ പിടിച്ചപ്പോഴേക്കും കരഞ്ഞു പോയിരുന്നു ഞാൻ.
" കണ്ടോടാ നീ. ഇത്രയൊക്കെ ദ്രോഹിച്ചിട്ടും അന്നുതൊട്ടീ നിമിഷം വരെ നിന്നെയോർത്തു കണ്ണീരൊഴുക്കുകയായിരുന്നു ഈ പെണ്ണ്. " വാതിൽക്കൽ കയ്യിൽ കുഞ്ഞുമായി ചേച്ചി.
" നിന്റെ മോളെ കണ്ടോ? ഈ പൊന്നിനെ ഓർത്താ അവളിതെല്ലാം സഹിച്ചത്. ഇനിയും നീ പഴയ സ്വഭാവത്തിലേക്ക് തിരിച്ചു പോകാനാണ് ഉദ്ദേശമെങ്കിൽ ഇനി ഞാനെടുക്കുക നിന്റെ കാലായിരിക്കില്ല".ചേച്ചിയുടെ സ്വരത്തിൽ പതിവിലധികം മൂർച്ച. ഏട്ടൻ ശബ്ദിച്ചില്ല. അവിടെ ഞാൻ മനസ്സിലാക്കുകയായിരുന്നു ഒരു പെണ്ണിന്റെ വേദനയറിയാൻ ഏറ്റവും നന്നായി കഴിയുന്നത് മറ്റൊരു പെണ്ണിന് തന്നെയാണെന്ന്.
ഞാൻ ഒന്നും മിണ്ടാതെ ചെന്നു കുഞ്ഞിനെ വാങ്ങി ഏട്ടന്റെ അടുത്തുചെന്നു. ആർത്തിയോടെ കുഞ്ഞിന്റെ നെറ്റിയിൽ ഉമ്മ വെച്ചു പൊട്ടിപ്പിളർന്നു കരയുകയായിരുന്നു ഏട്ടൻ.
ഇപ്പോൾ ഏട്ടന് ജീവിതം എന്തെന്നറിയാം. സ്നേഹത്തിന്റെ വിലയറിയാം. ചേച്ചിയോട് നന്ദിയും സ്നേഹവുമേ ഉള്ളു എന്നെപ്പോഴും പറയും. കാരണം എനിക്കെന്റെ കുടുംബം തിരിച്ചു തന്നത് ചേച്ചിയാണല്ലോ. ഈ കുടുംബത്തിന് വേണ്ടി അധികജോലികൾ വരെ ചെയ്യുന്നുണ്ടെന്നും അറിയാം. ഇവിടെ നിന്നെണീറ്റാൽ പിന്നെ ചേച്ചിയെ ഒരിക്കലും കഷ്ടപ്പെടുത്തില്ലെന്നും.
അന്നത്തെ സംഭവം കഴിഞ്ഞു ഏതാണ്ട് ഒരു വർഷമാകാറായിരിക്കുന്നു. അച്ഛനും മോളും ഒന്നിച്ചു പിച്ചവെക്കാൻ തുടങ്ങിയിട്ടുണ്ട്. മോളുടെ കൊച്ചു വേദനയിൽ കണ്ണുനിറഞ്ഞും വീഴാതെ താങ്ങിയും അച്ഛൻ കൂടെയുണ്ട്. ഇപ്പോൾ ഏട്ടനിൽ ഭീതിയോടെ ഞാനെന്റെ അച്ഛനെ കാണാറുണ്ട്. അനിവാര്യമായ ഒരു ശാപത്തിന്റെ ഫലം അനുഭവിക്കാനിടയാവരുതേ എന്ന് പ്രാർത്ഥിച്ചുകൊണ്ട്.........
📝ജെയ്‌നി റ്റിജു #📔 കഥ #📙 നോവൽ #📖 കുട്ടി കഥകൾ #💞 പ്രണയകഥകൾ #കിസ്സകൾ
ജ്വാലയായ്
കാറിൽ നിന്നും ഡോർ തുറന്നിറങ്ങിയ ആളുടെ മുഖം കണ്ടു ഞാൻ സ്തംഭിച്ചു നിന്നു. ലോകമാകെ കീഴ്മേൽ മറിയുന്ന പോലെ. കമ്പനി വിസിറ്റ് ചെയ്യാൻ എത്തിയ മേജർ ഷെയർഹോൾഡർ ജോർജ് ചെറിയാൻ സർ നെ സ്വീകരിക്കാൻ മെയിൻ ഡോറിനരികെ കാത്തു നിൽക്കുകയായിരുന്നു ഞാൻ. ഒരു നിമിഷത്തേക്ക് അദ്ദേഹം അടുത്ത് വന്നതും ഹാൻഡ് ഷേക്ക് ചെയ്യാനായി കൈനീട്ടിയതും ഒന്നും അറിയാതെ ഞാൻ തറഞ്ഞു നിന്നു പോയി.
അടുത്ത് നിന്ന മാനേജർ സുധീപ് തട്ടിവിളിച്ചപ്പോഴാണ് ഞാൻ പരിസരബോധം വീണ്ടെടുത്തതും അദ്ദേഹത്തെ കൈ കൊടുത്തു സ്വീകരിച്ചതും. എന്നെ അമ്പരപ്പിച്ചുകൊണ്ട് കാറിൽ നിന്നൊരു കുട്ടി കൂടി ഇറങ്ങി. കൂടിപ്പോയാൽ ഏഴോ എട്ടോ വയസ്സുണ്ടാവും.
" എന്റെ സെക്രട്ടറി ആണ്, ക്രിസ്റ്റി. അത് അവളുടെ മകൻ അലൻ."
വീണ്ടും ഞാൻ അവരെത്തന്നെ തന്നെ നോക്കുന്നത് കണ്ടിട്ടാവണം അദ്ദേഹം പരിചയപ്പെടുത്തിയത്. ഞാൻ അദ്ദേഹത്തെ നോക്കി ഒന്ന് പുഞ്ചിരിച്ചു എന്ന് വരുത്തി. എന്നിട്ട് അവരെയും ആനയിച്ചുകൊണ്ട് ഞാൻ എന്റെ ഓഫീസിനകത്തേക്ക് കേറി. അതിനിടയിൽ സുധീപ്, സ്‌റ്റെനോഗ്രാഫർ ലിജിയോട് കുട്ടിയെ ശ്രദ്ധിക്കണം എന്ന് പറയുന്നതും ലിജി വിളിച്ചപ്പോൾ അവൻ അമ്മയുടെ മുഖത്ത് നോക്കി സമ്മതം വാങ്ങി ലിജിയോടൊപ്പം പോകുന്നതും കണ്ടു.
ക്രിസ്റ്റി, ഒരിക്കൽ എന്റെ പേർസണൽ സെക്രട്ടറി ആയിരുന്നവൾ. ഒറ്റനോട്ടത്തിൽ കണ്ടാൽ തിരിച്ചറിയാനാവാത്തമാറ്റം. തീക്ഷണമായ ഭാവം.അവളിതെങ്ങനെ ഇയാളുടെ കൂടെ. എനിക്കൊന്നും മനസ്സിലാവുന്നില്ലായിരുന്നു.
വല്ലാത്ത ഒരു പ്രതിസന്ധിഘട്ടത്തിലാണ് ദുബായ് ബേസ്ഡ് ഫിനാൻസിങ് കമ്പനിയായ ജിസി ഗ്രൂപ്പിന്റെ എംഡി ജോർജ് സാറിനെ ഒരു സുഹൃത്ത് മുഖേന പരിചയപ്പെട്ടതും കമ്പനിയുടെ 46% ഷെയർ അദ്ദേഹം വാങ്ങുന്നതും എന്നെ രക്ഷിക്കുന്നതും.
അങ്ങനെയിരിക്കെയാണ് അദ്ദേഹം കമ്പനി വിസിറ്റ് ചെയ്യുന്നുണ്ടെന്ന് അറിയിച്ചത്. അദ്ദേഹത്തിന് എന്തെങ്കിലും ഇഷ്ടക്കേട് തോന്നിയാൽ അത് എന്റെ നിലനിൽപ്പിനെവരെ ബാധിക്കുമെന്നതിനാൽ ഏറ്റവും നല്ല സ്വീകരണവും താമസവും തന്നെയാണ് ഞാൻ ഒരുക്കിയത്. ആകെ തകർന്ന എനിക്ക് പിടിച്ചു കയറാനുള്ള പിടിവള്ളിയാണ് അദ്ദേഹം. അദ്ദേഹം ഒന്ന് എതിർത്താൽ പിന്നെ ഈ ഡയറക്ടറുടെ കസേരയിൽ ഞാനുണ്ടാവില്ല എന്നെനിക്ക് നന്നായറിയാം. പക്ഷെ, ക്രിസ്റ്റി, അവൾ എങ്ങനെ ഇയാളുടെ....
എന്റെ മാനേജർ പറഞ്ഞു കേട്ടിരുന്നു ജോർജ് സർ ന്റെ സെക്രട്ടറി മലയാളിയാണെന്ന്. സുദീപിന്റെ ഭാഷയിൽ ഒരു ഒരു അഡാർ ഐറ്റം.പക്ഷെ ഞാൻ മനസ്സിൽ പോലും ചിന്തിച്ചില്ല..
സാറിനോടൊപ്പം ഇരിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും സ്റ്റാഫിനെ പരിചയപ്പെടുത്തുമ്പോഴും എനിക്ക് ശ്രദ്ധ പാളിപ്പോകുന്നുണ്ടായിരുന്നു. പക്ഷെ, അവൾക്ക് എന്നെ അറിയാവുന്ന ഭാവം പോലുമുണ്ടായിരുന്നില്ല.
" സാറിന് ഇതെന്ത് പറ്റി? ആ പെണ്ണിനെ കണ്ടിട്ട് ആണെങ്കിൽ മുട്ടാൻ നിൽക്കണ്ട.അത് ആ കിളവന്റെ സ്വന്തം ആണെന്നാ കേൾവി. അയാളുടെ ഒക്കെ യോഗമാ യോഗം. "
സുദീപിന്റെ സ്വതസിദ്ധമായ ശൈലിയിലുള്ള കമെന്റ് എന്റെ ചെവിയിൽ.. എനിക്ക് സാധാരണ ഗതിയിൽ രസിക്കാറുള്ളതാണ് അവന്റെ ഭാഷ. പക്ഷെ, ഇത് എനിക്ക് എന്തോ സഹിച്ചില്ല. ഞാൻ അവനെ തീക്ഷ്‌ണമായി നോക്കി. പിന്നെ അവൻ ശബ്ദിച്ചില്ല.
ക്രിസ്റ്റി, ഒൻപത് വർഷങ്ങൾക്ക് മുൻപ് എന്റെ സെക്രട്ടറി ആയിരുന്നവൾ, അല്ല എന്റെ ആരോ ആയിരുന്നവൾ.. തെറ്റ്, എനിക്ക് അവൾ ആരുമായിരുന്നില്ല. പക്ഷെ, വിഡ്ഢിയായ പെണ്ണ്, അവൾക്ക് ഞാൻ ആരൊക്കെയോ ആയിരുന്നു. ഒന്നിച്ചുള്ള സമയങ്ങളിലെല്ലാം പെണ്ണിന്റെ കണ്ണുകളിലെ ആരാധനയും കൗതുകവും ഞാനും ശ്രദ്ധിക്കാറുണ്ടായിരുന്നു. ഞാനും അത് ആസ്വദിച്ചു.എനിക്ക് അവൾ ഒരു ഇരയെ അല്ലായിരുന്നു.. ഈ മുംബൈയിൽ എന്റെ കൈകളിലൂടെ കടന്നുപോകുന്ന അനേകം മോഡേൺ സുന്ദരികൾക്കിടയിൽ ഒരു സാദാ നാട്ടിൻപുറത്തുകാരിക്കെന്ത് പ്രത്യേകത..പക്ഷെ അവളെന്നെ സ്നേഹിച്ചിരുന്നിരിക്കണം..
ഒരിക്കൽ ഒരാഴ്ചത്തെ ഒരു ബിസിനസ് ടൂറിനിടയിൽ, ഒന്നിച്ചുള്ള യാത്രയിലും താമസത്തിനിടയിലും ഞങ്ങൾ ശരീരം കൊണ്ട് ഒന്നായി. മുൻകയ്യെടുത്തത് അവളായിരുന്നു. വന്നു കിട്ടുന്നത് കളയാൻ ഞാനും പുണ്യവാളൻ ഒന്നുമായിരുന്നില്ലല്ലോ.
ടൂർ കഴിഞ്ഞു തിരിച്ചു വന്നു ഉടനെ ഡാഡിയുടെ ഒരു സുഹൃത്തിന്റെ മകളുമായി എന്റെ കല്യാണം ഉറപ്പിച്ചു. എനിക്കും ഇഷ്ടമായിരുന്നു ആ കുട്ടിയെ.. ഗ്രീഷ്മ, എഡ്യൂക്കേറ്റഡ്, കാണാൻ സുന്ദരി, എന്തുകൊണ്ടും എന്റെ നിലയ്ക്കും വിലയ്ക്കും ചേർന്നവൾ.. ഉറപ്പിച്ചതിന് ശേഷമാണ് സ്റ്റാഫിനോടെല്ലാം പറഞ്ഞത്, ക്രിസ്റ്റിയോടും.. അവളാകെ ഞെട്ടിയത് പോലെ തോന്നി..
" സാറിന്റെ കല്യാണം ഉറപ്പിച്ചോ? "
അവിശ്വസനീയതയോടെയായിരുന്നു ചോദ്യം.
" അതെ, അടുത്ത മാസം ആണ് മാര്യേജ്.. എല്ലാക്കാര്യങ്ങളും ഓർഗനൈസ് ചെയ്യാൻ നീ മുന്നിലുണ്ടാവണം."
ഞാൻ ചിരിച്ചു കൊണ്ടാണ് പറഞ്ഞത്.
" എനിക്ക് സാറിനോട് സംസാരിക്കാനുണ്ട്. വളരെ അത്യാവശ്യം ആണ്.ഞാൻ രാവിലെ മുതൽ വിളിക്കുന്നതാ സാർ കോൾ എടുത്തില്ല. "
" ഞാൻ തിരക്കിലായിരുന്നു. ഇനി അധികം ദിവസമില്ല.. ഒരുപാട് കാര്യങ്ങൾ ചെയ്യാനില്ലേ. "
ഞാൻ നിസ്സാരമാക്കി പറഞ്ഞു.അവളെന്തോ പറയാൻ തുടങ്ങിയപ്പോഴേക്കും ബെഞ്ചമിൻ വന്നു, ബെന്നിച്ചൻ എന്ന് ഞാൻ വിളിക്കുന്ന എന്റെ ഏറ്റവും അടുത്ത സുഹൃത്ത്.
ഞാൻ അവനോട് സംസാരിച്ചു തുടങ്ങിയപ്പോൾ അവൾ ഭ്രാന്തെടുത്ത പോലെ ഇറങ്ങിപ്പോയി. കൊറിയറുകാരൻ കൊണ്ടുവന്ന പാക്കെറ്റുമായി അവൾ വീണ്ടും വന്നു. എന്റെ ഇൻവിറ്റേഷൻ കാർഡ് ആയിരുന്നു അത്. ഞാനും ഗ്രീഷ്മയും ഒന്നിച്ചു സെലക്ട് ചെയ്ത, ഞങ്ങളുടെ ഫോട്ടോ പതിപ്പിച്ച കാർഡ്..അതിലൊരെണ്ണം അവൾക്ക് നേരെയും നീട്ടിയപ്പോൾ അവൾ പൊട്ടിത്തെറിച്ചു.
" അപ്പൊ നിങ്ങളെന്നെ ചതിക്കുകയായിരുന്നു അല്ലെ? "
" ഞാൻ നിന്നെ ചതിച്ചോ, എങ്ങനെ? നിന്നെ കല്യാണം കഴിക്കാമെന്നു ഞാൻ പറഞ്ഞോ, അറ്റ്ലീസ്റ്റ് നിന്നോട് സ്നേഹമാണെന്നെങ്കിലും? "
എന്റെ ചോദ്യത്തിന് മുന്നിൽ അവളൊന്നു പതറി.. ബെഞ്ചമിൻ നിൽക്കുന്നതിന്റെ വല്ലായ്മ അവളിൽ കണ്ടെങ്കിലും എനിക്ക് സഹതാപം തോന്നിയില്ല..
" അല്ലെങ്കിലും നീയെന്തൊരു വിഡ്ഢിയാ. എന്നെപോലൊരാൾക്ക് നിന്നെ കെട്ടേണ്ട ആവശ്യമെന്താ. ഏത് തരത്തിലാ നീയെനിക്ക് ചേരുക, പണമുണ്ടോ, സൗന്ദര്യം, കുടുംബമഹിമ?നിന്റെ നാട്ടിൽ പോയി ചോദിച്ചാൽ നാലുപേര് കേട്ടാലറിയുന്ന മേൽവിലാസമെങ്കിലും ഉണ്ടോടി നിനക്ക്? "
ഞാൻ പരിഹസിച്ചു.
" അപ്പോ അന്ന് നമ്മൾ തമ്മിൽ സംഭവിച്ചത്... "
പൂർത്തിയാക്കാനാവാതെ അവൾ വിക്കി.
" ഓ അത്. അത് എനിക്ക് നിന്നോടുള്ള പ്രേമം കൊണ്ടാണെന്നാണോ നീ കരുതിയത്?അതെന്റെ ജീവിതത്തിൽ പുതിയ അനുഭവം അല്ല. സാധാരണ കാര്യം കഴിഞ്ഞാൽ അതിനുള്ള കൂലി കൊടുക്കുകയാണ് പതിവ്. നിനക്ക് ഞാനൊന്നും തന്നില്ലായിരുന്നു അല്ലെ? സോറി. എത്രയാ നിനക്ക് വേണ്ടത് പറഞ്ഞോ "
ഞാൻ പൊട്ടിച്ചിരിച്ചു.
" എന്നെയും നിങ്ങൾ ഒരു വേശ്യയായാണോ കണ്ടത്? "
അവളുടെ ശബ്ദം തളർന്നിരുന്നു.
" ഞാൻ അങ്ങനെ കരുതിയിട്ടില്ല. എനിക്കറിയാം നിന്റെ ആദ്യത്തെ അനുഭവം ആണെന്ന്. സാരമില്ല. ഇതാ ഇതൊരു ബ്ലാങ്ക് ചെക്കാണ് എത്രയാണെന്ന് വെച്ചാൽ എഴുതി എടുത്തോ."
അഹങ്കാരത്തോടെ ഒരു ചെക്ക് ലീഫ്എടുത്ത് സൈൻ ചെയ്ത് അവൾക്ക് നേരെ നീട്ടി.
അവളൊരു സ്വപ്നത്തിൽ എന്നപോലെ എന്നെ നോക്കികൊണ്ട് കൈനീട്ടി ചെക്ക് വാങ്ങി, അതേപോലെ ഇറങ്ങിപ്പോയി.
" റോഷീ, ഇതുവരെ നീ ചെയ്ത എല്ലാ തെമ്മാടിത്തരത്തിനും കൂട്ടു നിന്നിട്ടുണ്ട് ഞാൻ. പക്ഷെ, ഇവളെ നിനക്ക് വെറുതെ വിടാമായിരുന്നു. "ബെന്നിച്ചൻ പരുഷമായി പറഞ്ഞു.
" ബെന്നിച്ചാ, അതിനു ഞാനല്ല, അവളാ ഇങ്ങോട്ട്... "
പറഞ്ഞു മുഴുമിപ്പിക്കാൻ സമ്മതിക്കാതെ അവനിറങ്ങിപ്പോയി.
ഒരുനിമിഷം വല്ലാതായെങ്കിലും വരാനുള്ള നല്ല നിമിഷങ്ങളുടെ ഓർമയിൽ ഞാനത് വിട്ടു..
ഒരു റെസിഗ്നേഷൻ ലെറ്റർ മാനേജരെ ഏൽപ്പിച്ചു ആരോടും യാത്ര പോലും പറയാതെ അവൾ നാട്ടിലേക്ക് പോയി. കല്യാണത്തിരക്കുകൾക്കിടയിൽ എനിക്കതൊന്നും അന്വേഷിക്കാൻ സമയം ഉണ്ടായില്ല. താല്പര്യം ഉണ്ടായില്ലെന്നതാണ് സത്യം. പിന്നീട് വിരുന്നുകൾ, ഹണിമൂൺ യാത്രകൾ അങ്ങനെ ഒരുപാട് സന്തോഷങ്ങൾ.
എല്ലാം കഴിഞ്ഞു തിരിച്ചു വന്നപ്പോൾ ബെഞ്ചമിനെ കണ്ടു. അവൻ അവളെ പറ്റി അന്വേഷിച്ചിരുന്നത്രെ. പണ്ടും അവനു അവളോടൊരു സോഫ്റ്റ് കോർണർ ഉണ്ട്. അവന്റെ നാട്ടുകാരി എന്ന ലേബലിൽ അവന്റെ ഏതോ ഫ്രണ്ട് ന്റെ റെക്കമെന്റെഷനിലാണ് അവൾക്ക് അന്ന് ജോലി കൊടുത്തത്. വീട്ടിലെ സ്ഥിതി മോശമാണ്. രണ്ടാനമ്മയും മക്കളുമാണ് ഉള്ളത്. അപ്പൻ സുഖമില്ലാത്തതാണ് എന്നൊക്കെ സെന്റിമെന്റ്സും പറഞ്ഞിരുന്നു.
" റോഷീ, ക്രിസ്റ്റി;അവൾ പ്രെഗ്നന്റ് ആയിരുന്നെന്നോ വീട്ടിൽ അവളെ കേറ്റിയില്ലെന്നോ പിന്നീട് ഏതോ ബന്ധുവിന്റെ വീട്ടിലേക്ക് കൊണ്ടുപോയെന്നോ ഒക്കെ കേട്ടു. ഇപ്പോൾ വിവരം ഒന്നുമില്ല. "
തലയിൽ ഒരു ഇടിമുഴക്കം. കുറ്റബോധത്തേക്കാൾ സത്യത്തിൽ ആ നിമിഷം മനസ്സിലേക്ക് വന്നത് അവളെന്റെ കുടുംബം തകർക്കുമോ എന്നായിരുന്നു.
" റോഷീ, നീ ടെൻഷൻ ഒന്നുമാവണ്ട. അവളാ കുഞ്ഞിനെ നശിപ്പിച്ചു കാണും. അന്തസ്സായി വേറൊരുത്തനെ കെട്ടി ജീവിക്കുകയും ചെയ്യും. ഞാൻ കരുതിയത് നീ ചെക്ക് കൊടുത്തപ്പോ അവളത് നിന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു പോകുമെന്നാണ്. അത് അവൾ വാങ്ങിയ സ്ഥിതിക്ക് അവൾ പ്രാക്ടിക്കൽ തന്നെ ആണ്. എത്രയാണെന്ന് വെച്ചാൽ എടുക്കട്ടെ. അവളുടെ ജീവിതത്തിനുള്ളത്. ഒരു പ്രായശ്ചിത്തം ആയി കരുതിയാൽ മതി. "
അവനെന്നെ ആശ്വസിപ്പിച്ചു. പക്ഷെ, കുറച്ചു നാളുകൾ കഴിഞ്ഞിട്ടും അക്കൗണ്ടിൽ നിന്നും പണമൊന്നും കട്ടായില്ല. പിന്നെ എപ്പോഴോ ഞാനത് മറന്നു.
അതിനിടയിൽ ബിസിനസ്സിൽ ചില പാളിച്ചകൾ.. പൂർണമായും വിശ്വസിച്ചിരുന്ന മാനേജർ ദിലീപ് ചതിച്ചു. കണക്കിൽ കുറെ വെട്ടിപ്പുകൾ, ടാക്സ് യഥാസമയം ഓഡിറ്റ് നടത്തി തീർത്തിരുന്നില്ല. അവസാനം എല്ലാം കൂടെ കോടികളുടെ നഷ്ടം. എല്ലാം എന്റെ പിടിപ്പുകേടാണ് എന്നായി. തിരിച്ചു പറയാൻ എന്റെ കയ്യിൽ ഉത്തരവുമില്ലായിരുന്നു. ഇതിനിടയിൽ കുടുംബം തകർന്നു. അവളാഗ്രഹിച്ച ഒരു ലൈഫ് ആയിരുന്നില്ലത്രേ അവൾക്ക് കിട്ടിയത്. എന്റെ തകർച്ചയിൽ കൂടെ നിൽക്കുന്നതിനു പകരം അവൾ എന്നെ ഉപേക്ഷിച്ചു പോയി.
ഡയറക്ടർ ബോർഡ്, പ്രശ്നം ചർച്ചക്ക് വെച്ച് എന്നെ എംഡിയുടെ സ്ഥാനത്ത് നിന്നു ഒഴിവാക്കുമെന്ന സാഹചര്യത്തിലാണ് കമ്പനിയുടെ ഷെയർ വാങ്ങാൻ ജോർജ് സാറിന് താല്പര്യം ഉണ്ടെന്ന് ദുബായിൽ ഉള്ള ഒരു സുഹൃത്ത് വഴി അറിയുന്നത്. അതെനിക്കൊരു പിടിവള്ളിയായിരുന്നു. അടച്ചുപൂട്ടേണ്ടിവരുമെന്ന് കരുതിയിടത്ത് നിന്നു ഒരു ഉയർത്തെഴുന്നേൽപ്പ്. ദുബായ് ഉപേക്ഷിച്ചു നാട്ടിൽ വരാൻ ആഗ്രഹിക്കുന്നുവെന്നോ അതിനു മുന്നോടിയായാണ് ഇന്ത്യയിൽ കുറച്ചു ഇൻവെസ്റ്റ്മെന്റ് നടത്തുന്നത് എന്നൊക്കെ സാർ പറഞ്ഞു. അദ്ദേഹം കുറച്ചു പ്രായമുള്ള ആളാണ്, മക്കളോ അവകാശികളോ അങ്ങനെ ആരുമില്ല. അതുകൊണ്ട് അധികാരത്തിലേക്ക് നോട്ടമുണ്ടാവില്ല എന്ന് ബെന്നിച്ചനും പറഞ്ഞു.. ഡയറക്ടർ ബോർഡിലെ മറ്റുള്ളവർ കയ്യിലെടുക്കുന്നതിന് മുന്പേ അദ്ദേഹത്തെ എന്റെ പക്ഷത്ത് നിർത്താനായി എന്റെ ശ്രമങ്ങൾ. അത് ഫലം കാണുകയും ചെയ്തു. അവർ ഇൻവെസ്റ്റ് ചെയ്യണമെങ്കിൽ കമ്പനിയുടെ തലപ്പത്ത് ഞാനുണ്ടാവണം എന്നദ്ദേഹം ആവശ്യപ്പെട്ടു.അതിനുള്ള നന്ദി പ്രകടനം കൂടെയായിരുന്നു ഈ ക്ഷണവും അദ്ദേഹത്തിന്റെ സന്ദർശനവും.
ഇപ്പോൾ ചിത്രം വ്യക്തമാകുന്നുണ്ട്. ക്രിസ്റ്റി. അപ്പോൾ അവളാണ് ഇതിനു പുറകിൽ. എന്ന് വെച്ചാൽ അവളെന്നെ ഇപ്പോഴും സ്നേഹിക്കുന്നുണ്ട് എന്നർത്ഥം.. പക്ഷെ, അവളെങ്ങനെ അയാളുടെ അടുത്തെത്തി? എന്താണ് അവൾക്ക് അയാളുമായുള്ള ബന്ധം. ആ കുട്ടി ആരുടേതാണ്, എന്നിങ്ങനെ ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങൾ എന്നെ ഭ്രാന്ത് പിടിപ്പിച്ചു.
ബെന്നിച്ചന്റെ നിർദ്ദേശപ്രകാരം രണ്ടും കല്പ്പിച്ചു ഞാനും ബെന്നിച്ചനും കൂടെ അവൾ താമസിക്കുന്ന ഹോട്ടലിൽ പോയി. ചെന്നപ്പോൾ വാതിൽ തുറന്നത് മോനായിരുന്നു.
" അപ്പാപ്പനാണെന്നു വിചാരിച്ചു. "
അവന്റെ സ്വരത്തിൽ നിരാശ.. അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ എന്റെ ഹൃദയം വല്ലാതെ പിടയ്ക്കുന്നുണ്ടായിരുന്നു.അപ്പോ ജോർജ് സാറിനെ ഇവൻ അപ്പാപ്പൻ എന്നാണ് വിളിക്കുന്നത്. അപ്പൊ എന്തായാലും അദ്ദേഹത്തിന്റെ കുഞ്ഞല്ല . ഇനി ഇവൻ എന്റെ കുഞ്ഞാണോ.
" മോന്റെ പേരെന്താ? "
ബെന്നിച്ചനാണ് ചോദിച്ചത്.
" അലൻ ക്രിസ്റ്റി. "
ഉറച്ച സ്വരം.
" മമ്മി കുളിക്കുകയാണ്. വെയിറ്റ് ചെയ്യൂ. അല്ലെങ്കിൽ അപ്പാപ്പനെ വിളിക്ക്. "
കാര്യഗൗരവത്തോടെയുള്ള സംസാരം. ഓഫീസിൽ വെച്ചു കണ്ടത് കൊണ്ടാവാം അവൻ പരിചയഭാവത്തിൽ തന്നെയാണ് സംസാരിച്ചത്.
ഞാൻ പതുക്കെ അവനരികിൽ മുട്ടുകുത്തി ഇരുന്നു.
" മോന്റെ ഡാഡിയുടെ പേരെന്താ? അതെന്താ മോന്റെ പേരിന്റെ കൂടെ ഡാഡിയുടെ പേര് ഇല്ലാത്തെ? "
ചളിപ്പോടെയാണ് ചോദിച്ചത്. ആ കുഞ്ഞിനോട് ഇതിൽ കൂടുതൽ എങ്ങനെ ചോദിക്കാൻ.
" എനിക്ക് . മമ്മി മാത്രമേ ഉള്ളു. പിന്നെ എന്റെ അപ്പാപ്പനും."
" കൂടുതൽ എന്തെങ്കിലും അറിയാനുണ്ടെങ്കിൽ അത് അവനോടല്ല എന്നോട്, എന്നോടാണ് ചോദിക്കേണ്ടത്. "
പുറകിൽ നിന്നു കനത്ത സ്വരം. ക്രിസ്റ്റി. അവളെ കണ്ടതും മോൻ റൂമിൽ കയറി ഡോർ അടച്ചു.
" അകത്തേക്ക് ഇരിക്കാം. "
ഞങ്ങൾ പതിയെ ലോഞ്ചിലെ സോഫയിലിരുന്നു..
" ക്രിസ്റ്റി. അന്ന് ഇവന് ഒരു തെറ്റുപറ്റി. അത് തിരുത്താൻ അവനിപ്പോ തയ്യാറാണ്. അലൻ റോഷന്റെ മോനാണെന്ന് ഞങ്ങൾക്ക് മനസ്സിലായി. നിന്നെയും മോനെയും സ്വീകരിക്കാൻ.. "
ബെന്നിച്ചൻ പറഞ്ഞു അവസാനിപ്പിക്കുന്നതിനു മുൻപ് അവൾ പൊട്ടിച്ചിരിച്ചു.
" ആരു പറഞ്ഞു അലൻ റോഷന്റെ മകനാണെന്ന്. ഞാൻ പറഞ്ഞോ. "
" ക്രിസ്റ്റി, അതുപിന്നെ. നമുക്ക് എല്ലാ കാര്യങ്ങളും അറിയാവുന്നതല്ലേ. പിന്നെന്തിനാ വെറുതെ.. "
ബെന്നിച്ചൻ വിക്കി.
" മിസ്റ്റർ ബെഞ്ചമിന് എന്തറിയാം? എന്നെപ്പറ്റി അറിയാമോ. ഞാൻ പണത്തിനു വേണ്ടി പലരുടെയും കൂടെ പോകുന്നവളായിരുന്നു.അവരെല്ലാം പ്രതിഫലം തന്നിട്ടുമുണ്ട്. ചിലർ പണമായിട്ടും ചിലർ ചെക്കായിട്ടും. "
അവളെന്നെ തറപ്പിച്ചു നോക്കിക്കൊണ്ടാണ് അത് പറഞ്ഞത്.ഞാൻ തലകുനിച്ചിരുന്നു.
" അതെല്ലാം കഴിഞ്ഞ കാര്യങ്ങളല്ലേ "
ബെന്നിച്ചൻ വീണ്ടും സംസാരിക്കാൻ ശ്രമിച്ചു.
" അതെ. കഴിഞ്ഞ കാര്യങ്ങളാണ്.. അന്ന് പിഴച്ചു ഗർഭിണിയായ എന്നെ വീട്ടുകാർ സ്വീകരിച്ചില്ല. അവിടെ നിന്നു കോട്ടയത്തുള്ള ഒരു അകന്ന ബന്ധുവീട്ടിലേക്ക്. അവിടെ നിന്ന് ജോർജ് സാറിന്റെ സുഖമില്ലാതിരുന്ന ഭാര്യയെ നോക്കാൻ ഒരു ജോലിക്കാരിയായി ദുബായിലേക്ക്. അവിടെ വെച്ചു ഞാൻ പ്രസവിച്ചു. അതിനിടയിൽ ഞാൻ സാറിനും അമ്മച്ചിക്കും മകളായി. എന്റെ മകന് അവർ അപ്പാപ്പനും അമ്മാമയുമായി.ഞാൻ അവരുടെ സ്വത്തിന്റെ അവകാശിയായി.പതുക്കെ പതുക്കെ പപ്പയുടെ ബിസിനസ് കാര്യങ്ങൾ നോക്കിതുടങ്ങി.
അമ്മച്ചി മരിച്ചതോടെ ഞാൻ പൂർണമായും ബിസിനസിലേക്കിറങ്ങി. തളർന്നു പോകുമെന്ന് തോന്നിയപ്പോഴൊക്കെ എന്നെ പിടിച്ചു നിർത്തിയതെന്താണന്നറിയാമോ, അത് ആ ചെക്കാണ്. നിങ്ങൾ എനിക്കിട്ട വില. ഇന്നും എന്റെ കയ്യിലുണ്ട് അത്. വേണമെങ്കിൽ നിന്റെ തലവര നിശ്ചയിക്കാൻ പാകത്തിന്, ഡേറ്റോ സംഖ്യയൊ എഴുതാത്ത ഒരു ചെക്ക് ലീഫ്. "
അവളൊന്നു ചിരിച്ചു.
" നിനക്ക് എന്നോട് ഇപ്പോഴും സ്നേഹമുണ്ടെന്നു എനിക്കറിയാം. അല്ലെങ്കിൽ ഇങ്ങനെ ഒരു പ്രതിസന്ധിഘട്ടത്തിൽ നീയെന്നെ സഹായിക്കില്ലായിരുന്നല്ലോ. "
ഞാൻ ആർദ്രമായി പറഞ്ഞു.
അവൾ വീണ്ടും പൊട്ടിച്ചിരിച്ചു.
" നിന്റെ കമ്പനി നഷ്ടത്തിലായതും നിന്റെ സ്ഥാനം നഷ്ടപ്പെടാൻ തുടങ്ങിയതും അറിഞ്ഞപ്പോൾ ഞാൻ പറഞ്ഞിട്ട് തന്നെയാണ് പപ്പാ ഷെയർ വാങ്ങിയത്. അത് നിന്നോടുള്ള സ്നേഹം കൊണ്ടല്ല.. നിന്നെയെന്റെ കാൽച്ചുവട്ടിൽ ഇങ്ങനെ കിട്ടാനാ. ഇന്ന് നിന്റെ കമ്പനിയിൽ വരെ നിന്റെ സ്ഥാനം നിശ്ചയിക്കുന്നത് ഞാനാണ്. ഇപ്പോൾ പറ, ഞാൻ എഴുതട്ടെ നിന്റെ ചെക്കിൽ ഞാൻ എന്റെ വില.. തന്നു തീർക്കാനുള്ള ആസ്തിയുണ്ടോടാ നിനക്ക്? "
അവളുടെ ശബ്ദം ഉയർന്നു.
" ക്രിസ്റ്റി. ഞാൻ ചെയ്തതിനൊക്കെ ഞാൻ ക്ഷമ ചോദിക്കുന്നു. നീ മോനെയും കൊണ്ട് എന്റെ കൂടെ വരണം. നിനക്കൊരു ജീവിതം വേണ്ടേ. നമ്മുടെ മോനു അവന്റെ അച്ഛനെ വേണ്ടേ? "
ഞാൻ ആത്മവിശ്വാസത്തിലായിരുന്നു.
" എന്റെ മോനു അപ്പനെ വേണ്ട. അവനു ഞാനുണ്ട്. അതുമതി. പിന്നെ അവൻ വളരുമ്പോൾ അവനോട് ഞാൻ പറയും അവൻ ഉണ്ടായത് ആർട്ടിഫിഷ്യൽ ഇൻസെമിനേഷൻ വഴിയാണെന്ന്. ബീജം ദാനം ചെയ്യുന്നവരുടെ അഡ്രസ് ആരും സൂക്ഷിച്ചു വെക്കാറില്ലെന്ന്. പിന്നെ, എനിക്കൊരു കൂട്ട് വേണമെന്ന് എനിക്കിത് വരെ തോന്നിയിട്ടില്ല.. തോന്നുമ്പോൾ ആണാണെന്ന് എനിക്ക് തോന്നുന്ന ഒരുത്തനെ ഞാൻ കൂടെക്കൂട്ടും. ജിസി ഗ്രൂപ്പിന്റെ അവകാശിയെ ആഗ്രഹിക്കാൻ എന്താണ് തന്റെ യോഗ്യത? "
ഞാൻ എണീറ്റു പുറത്തേക്ക് നടന്നു. ബെന്നിച്ചൻ അവളെ ഒന്നുകൂടി നോക്കിയിട്ട് എന്റെ പുറകെ വന്നു.അപ്പോഴേക്കും പുറകിൽ വാതിലടഞ്ഞിരുന്നു.
അന്ന് വൈകിട്ട് പതിവില്ലാതെ ഞാൻ അമ്മച്ചി കിടക്കുന്ന മുറിയിലേക്ക് ചെന്നു. കുറച്ചു നാളായി ആ വീട്ടിൽ അങ്ങനെ ഒരു മനുഷ്യജീവി ഉണ്ടെന്നു ഓർക്കാറെ ഇല്ലായിരുന്നു.. ആ കട്ടിലിനരികിൽ മുട്ടുകുത്തിയിരുന്നു എനിക്കൊന്നു കരയണമെന്ന് തോന്നി. ഇവിടെ അല്ലാതെ മറ്റെവിടെവിടെയാനെനിക്ക് കുമ്പസാരിക്കാനുള്ളത്? എല്ലാം കേട്ടിട്ട് അമ്മ പറഞ്ഞു,
" റോഷീ, മോൻ പോയി ഗ്രീഷ്മ മോളെ കൂട്ടിക്കൊണ്ട് വായോ. ചെറുപ്പത്തിന്റെ വിവരക്കേടിൽ എന്തൊക്കെയോ ചെയ്തെങ്കിലും അതിനിപ്പോ പശ്ചാത്താപം ഉണ്ട്. നീ ക്ഷമിക്കപെടണമെന്ന് ആഗ്രഹിക്കുമ്പോൾ ക്ഷമിക്കാൻ നീയും പഠിക്കണ്ടേ? "
" അമ്മേ, പക്ഷെ, ക്രിസ്റ്റി. എന്റെ മോൻ. അവനെ ഒന്ന് തൊടാൻ പോലും അവൾ അനുവദിക്കില്ല.അമ്മയൊന്നു സംസാരിക്കാമോ അവളോട്.അമ്മയല്ലേ പറഞ്ഞിട്ടുള്ളത്, ക്ഷമിക്കാനും സഹിക്കാനുമുള്ള കഴിവ് ഏറ്റവുമധികം കൊടുത്തിട്ടുള്ളത് പെണ്ണിനാണെന്ന്. "
" അതെ. പക്ഷെ, വെറുത്തുപോയാൽ ഏറ്റവും അങ്ങേയറ്റം വെറുക്കാനും പെണ്ണിന് തന്നെയാണ് പറ്റുക. അതും അവളുടെ മാനത്തിന് വിലയിട്ടവനെ. അവളെ തിരുത്താൻ കഴിയില്ല മോനെ എനിക്കെന്നല്ല ആർക്കും.അവളെ തോൽപ്പിക്കാനും ശ്രമിക്കേണ്ട. നടക്കില്ല. "
അമ്മയുടെ അടുത്ത് നിന്നു എഴുന്നേറ്റു പുറത്തേക്ക് നടക്കുമ്പോൾ ബെന്നിച്ചന്റെ വാക്കുകൾ എന്റെ ചെവിൽ മുഴങ്ങുന്നുണ്ടായിരുന്നു.
" ചില തെറ്റുകൾ തിരുത്താൻ കഴിയാറില്ല.ചില മുറിവുകൾ ഉണക്കാനും. അതിങ്ങനെ നീറിപ്പുകഞ്ഞുകൊണ്ടേയിരിക്കും, പ്രാണൻ വിട്ടകലുന്ന നിമിഷം വരെ...."
📝ജെയ്നി റ്റിജു #📔 കഥ #📙 നോവൽ #📖 കുട്ടി കഥകൾ #💞 പ്രണയകഥകൾ #കിസ്സകൾ
മകൾക്കായ്
കണ്ണടച്ച് തുറക്കുന്ന സമയം കൊണ്ട് ജീവിതം തകർന്നുവീഴുന്നത് നിസ്സഹായനായി നോക്കി നിൽക്കേണ്ടി വന്ന ഹതഭാഗ്യനാണ് ഞാൻ.. ഒരു തെറ്റും ചെയ്യാതെ കൊലപാതകിയെന്നു വിളിക്കപ്പെട്ടവനാണ് ഞാൻ. അതും ഞാൻ ജീവനുതുല്യം സ്നേഹിച്ചിരുന്ന എന്റെ ഭാര്യയെ കൊന്നു എന്ന് പഴി കേൾക്കേണ്ടി വന്നവൻ. എനിക്കെതിരെ സാക്ഷിയായത് എന്റെ സ്വന്തം മകളായിരുന്നു.. തിരിച്ചറിവില്ലാത്ത പ്രായത്തിലുള്ള ഒരു ആറു വയസ്സുകാരിയുടെ വാക്കുകൾ വീട്ടുകാരും നാട്ടുകാരും അധികാരികളും മുഖവിലക്കെടുത്തപ്പോൾ ഞാൻ ദുഷ്ടനായ ഭർത്താവായി, സ്വന്തം ഭാര്യയെ കുറ്റബോധമില്ലാതെ കൊന്നു കളഞ്ഞ നികൃഷ്ടനായി.
എന്റെ സ്വപ്ന, പേരുകേട്ട തറവാട്ടിലെ ഏക പെൺസന്തതി. അതുകൊണ്ട് തന്നെ വാശിക്കാരിയായിരുന്നു അവൾ. ജാതകത്തിലുള്ള ചേർച്ചയും എന്റെ ജോലിയും കണ്ടിട്ടാണ് അവരുടെ പകുതി പോലും ആസ്തിയില്ലാതിരുന്നിട്ടും അവളെ എനിക്ക് വിവാഹം കഴിച്ചു തന്നത്. അവൾക്കെന്നെ കണ്ടപ്പോൾ തന്നെ ഇഷ്ടമായി എന്നൊരു കാരണം കൂടി ഉണ്ടായിരുന്നു. ജീവനുതുല്യം ഞാൻ അവളെ സ്നേഹിച്ചു. എന്റെ വീട്ടുകാരും വളരെ നന്നായി തന്നെയാണ് അവളോട് പെരുമാറിയിരുന്നത്..നിസ്സാര കാര്യങ്ങൾക്കായിരുന്നു അവളുടെ പിണക്കങ്ങളും പൊട്ടിത്തെറികളും.കുറച്ചു കഴിയുമ്പോൾ പക്വതയും പാകതയും വരുമെന്നു കരുതിയെങ്കിലും ഒരു കുഞ്ഞുണ്ടായിട്ടും അതിനു മാറ്റമുണ്ടായില്ല. ആരോടാ എന്താ പറയണ്ടേ എന്നൊരു നിശ്ചയമില്ലാത്ത പോലെ. പലപ്പോഴും എന്റെ നിയന്ത്രണം വിട്ടുപോയിട്ടുണ്ടെങ്കിലും കുടുംബത്തെ സമാധാനം ഓർത്തു ഞാൻ ക്ഷമിച്ചു. എന്നെ ഏറ്റവും വേദനിപ്പിച്ചിരുന്നത് അവൾ സ്വന്തം വീട്ടിൽ എന്റെ വീട്ടുകാരെ പറ്റി വളരെ മോശമായാണ് പറഞ്ഞിരുന്നത് എന്നതാണ്.
ഒരു നശിച്ച ദിവസം അച്ഛനുമായി അവൾ എന്തോ പറഞ്ഞു തെറ്റി.അച്ഛനെ അവൾ എന്തൊക്കെയോ പറഞ്ഞത് അമ്മക്ക് ഭയങ്കര ദേഷ്യമായി. പെങ്ങളും കുടുംബവും അന്ന് അവിടെ ഉണ്ടായിരുന്നു. ഇതെല്ലാം കണ്ടുനിന്ന അവരും ഇടപെട്ടതോടെ വലിയ വഴക്കായി. എല്ലാവരെയും നിയന്ത്രിക്കാൻ ഞാൻ ശ്രമിച്ചു. കയ്യിൽ നിന്ന് പോയി എന്ന് തോന്നിയതോടെ നിയന്ത്രണം വിട്ടു ഞാനവളെ അടിച്ചു.
അടികൊണ്ട് അവൾ വീണപ്പോൾ എല്ലാവരും പേടിച്ചു പോയി. എന്റെ മോളും പെങ്ങളുടെ കുഞ്ഞും കരഞ്ഞതോടെ പെങ്ങൾ അവരെയും കൂട്ടി പുറത്തേക്ക് പോയി. കുട്ടികളുടെ മനസ്സ് മാറ്റാനായി അവൾ അവരെക്കൊണ്ട് രണ്ടുവീട് അപ്പുറത്തുള്ള അമ്മാവന്റെ വീട്ടിലേക്ക് പോയി. ഞാൻ സ്വപ്നയെ പിടിച്ചു കൊണ്ടുപോയി റൂമിലിട്ട് ദേഷ്യത്തിൽ വാതിലടച്ചു പുറത്തേക്ക് വന്നു. കുറച്ചു കഴിഞ്ഞപ്പോൾ പെട്രോളിന്റെ മണവും സ്വപ്നയുടെ അലറിക്കരച്ചിലും കേട്ടാണ് ഞങ്ങൾ വീടിനു പുറകു വശത്തേക്കോടിയത്. ഞാൻ ചെല്ലുമ്പോൾ ഒരു തീഗോളമായി എന്റെ സ്വപ്‌ന.. കരഞ്ഞു കൊണ്ട് ഞാൻ അവളുടെ അടുത്തേക്ക് ഓടിയതും അളിയൻ കയറിപ്പിടിച്ചു. എങ്കിലും ചെറുതായി എനിക്കും പൊള്ളാലേറ്റു. അവർ വെള്ളമൊഴിച്ചു തീകെടുത്താൻ ശ്രമിച്ചു എങ്കിലും വൈകിപ്പോയിരുന്നു. തിരിച്ചറിയാനാവാത്തവിധം കത്തിക്കരിഞ്ഞിരുന്നു എന്റെ സ്വപ്ന.
തകർന്നുപോയിരുന്നു ഞാൻ. പക്ഷെ, അവളുടെ വീട്ടുകാർ വിവരം അറിഞ്ഞതോടെ എല്ലാം തകിടം മറിഞ്ഞു. ഞാനും എന്റെ വീട്ടുകാരും കൂടി കൊന്നതാണ് എന്നായി അവർ.ആ സംശയത്തിന് ആക്കം കൂട്ടിയത് എന്റെ പൊന്നുമോളുടെ നിഷ്കളങ്കമായ വാക്കുകളായിരുന്നു.
" അച്ഛൻ അമ്മയെ അടിച്ചപ്പോ അമ്മ വീണു... പിന്നൊന്നും മിണ്ടിയില്ല... ഞാൻ കരഞ്ഞപ്പോൾ ആന്റി എന്നെയും കിച്ചുവിനെയും വല്യമ്മമ്മടെ വീട്ടിലേക്ക് കൊണ്ടോയി.. "
ഇതായിരുന്നു മോളുടെ വാക്കുകൾ. അതോടെ എനിക്കെന്തോ കൈയബദ്ധം പറ്റിയെന്നും തെളിവ് നശിപ്പിക്കാൻ ഞാനും എന്റെ വീട്ടുകാരും കൂടി അവളെ പെട്രോളോഴിച്ചു കത്തിച്ചു എന്നും നാട്ടുകാരും അവളുടെ ബന്ധുക്കളും വിശ്വസിച്ചു. പോലീസിൽ കംപ്ലയിന്റ് ചെയ്തു. അവളുടെ ശരീരം അടക്കം ചെയ്യാൻ അവളുടെ വീട്ടിലേക്കാണ് കൊണ്ടുപോയത്. അതോടെ എന്റെ കുഞ്ഞിനേയും അവർ കൊണ്ടുപോയി.
ആളുകൾ പലതരം കഥകളും പറഞ്ഞു തുടങ്ങി . ഈ മരണത്തിലെ ലോജിക് ചർച്ച ചെയ്തു. എന്തിനു ഞാൻ രണ്ടു ലിറ്റർ പെട്രോൾ വാങ്ങി വീട്ടിൽ വെച്ചു? കുഞ്ഞിനെ അവിടെ നിന്നും എന്തിനു മാറ്റി? ആരെങ്കിലും ആത്മഹത്യാ ചെയ്യാൻ വീടിന്റെ പുറകിലുള്ള തുറസ്സായ സ്ഥലം തിരഞ്ഞെടുക്കുമോ? എന്ന് തുടങ്ങിയ ചോദ്യങ്ങൾക്ക് ഏറ്റവും സാധ്യതയുള്ള ഉത്തരം ഞാൻ അവളെ കൊന്നതാണ് എന്ന് തന്നെയായി. അങ്ങനെ നാട്ടിൽ ജനസമ്മതിയുള്ളവനും കോളേജിലെ വിദ്യാർത്ഥികളുടെ പ്രിയ അദ്ധ്യാപകനുമായ ഞാൻ വെറുമൊരു കൊലപാതകിയായി.
പിന്നീട് ഞാൻ അനുഭവിച്ച വേദനകൾ, പീഡനങ്ങൾ, പരിഹാസങ്ങൾ... ഞാൻ മാത്രമല്ല എന്റെ വീട്ടുകാരും. സ്ഥലത്തെ പ്രമാണിയായ ഗോപിനാഥമേനോന്റെ പണത്തിന്റെ ബലം കേസിനും ഉണ്ടായിരുന്നു. ഞാൻ അറസ്റ്റിലായി.അതിനിടയിൽ അവർ മോളെക്കൊണ്ട് മൊഴി കൊടുപ്പിച്ചു.
" അച്ഛൻ അമ്മയോട് എപ്പോഴും വഴക്കുണ്ടാക്കും. അപ്പൊ അച്ഛൻ അമ്മയെ തല്ലും. എനിക്ക് അച്ഛനെ പേടിയാ. അച്ഛൻ എന്നെയും കൊല്ലും "
എന്ന് പറഞ്ഞ് മോളു കരഞ്ഞെന്നു കേട്ടപ്പോൾ എന്റെ ഹൃദയം തകർന്നുപോയി. ഞാൻ നെഞ്ചിൽ കിടത്തിയുറക്കിയിരുന്ന എന്റെ മകൾ, അവൾക്കെന്നെ പേടിയാണത്രെ. എന്റെ സങ്കടം കണ്ടപ്പോൾ അച്ഛൻ പറഞ്ഞു,
"കുഞ്ഞുങ്ങളുടെ മനസ് ഒരു തെളിഞ്ഞ കണ്ണാടിപോലെയാ. അതിൽ നമ്മൾ കോറിയിടുന്ന ചിത്രങ്ങളാണ് പ്രതിഫലിക്കുക. അവർ നിന്റെ മോളുടെ മനസ്സിൽ വിഷം നിറച്ചിരിക്കുന്നു. അവളുടെ മനസ്സിൽ നീ അവൾക്ക് അമ്മയില്ലാതാക്കിയവനാണ്. ഉടനെയൊന്നും അവളെ തിരുത്താൻ നമുക്കാവില്ല. കാലം തിരുത്തട്ടെ."
പിന്നെയും എന്തൊക്കെയോ പറഞ്ഞു അച്ഛൻ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
എന്തായാലും കൊലപാതകക്കുറ്റം തെളിയിക്കാൻ കഴിഞ്ഞില്ല. പക്ഷെ, ഗാർഹികപീഡനത്തിനും ആത്മഹത്യാ പ്രേരണക്കും കേസെടുത്തു. എന്നെ മൂന്നു വർഷത്തെ കഠിനതടവിനു ശിക്ഷിച്ചു. അതോടെ കോളേജിൽ നിന്ന് എന്നെ ഡിസ്മിസ് ചെയ്തു.
പിന്നീട് എല്ലാവരോടും എനിക്ക് വെറുപ്പായി. വീട്ടുകാരോടും കൂട്ടുകാരോടും എന്തിന്, ഈ ലോകത്തോട് തന്നെ.
ഇത്രയെല്ലാം സഹിക്കാൻ ഞാൻ ഞാൻ എന്ത് തെറ്റാണ് ചെയ്തതെന്ന് എനിക്ക് മനസിലായില്ല.അവൾ എന്നോട് ചെയ്ത ദ്രോഹമായിട്ടാണ് എനിക്ക് തോന്നിയത്. എല്ലാവരും എന്നോടാണ് നീതികേട് പ്രവർത്തിച്ചത്. എന്നിട്ടും അനുഭവിക്കുന്നത് ഞാൻ. പിന്നെ പിന്നെ ഞാൻ അവളുടെ ഭാഗത്തു നിന്ന് ചിന്തിച്ചു തുടങ്ങി. ആ വഴക്കിൽ ഞാൻ കൂടി അവളെ ഒറ്റപ്പെടുത്തി എന്നവൾക്ക് തോന്നിയിരിക്കണം. അപ്പോഴവളെ അടിച്ചു എങ്കിലും പിന്നീട് അവളെ പറഞ്ഞു മനസിലാക്കാമെന്നു ഞാൻ കരുതി. അവളെ നിയന്ത്രിക്കാനാണ് എളുപ്പം എന്നായിരുന്നു എന്റെ ചിന്ത. പക്ഷെ, അവളെനിക്ക് അതിനുള്ള അവസരം തന്നില്ല. അവളുടെ വീട്ടുകാരെ സംബന്ധിച്ചിടത്തോളം പെട്ടെന്ന് മകളെ വിവാഹം കഴിപ്പിച്ച വീട്ടിൽ നിന്ന് വിളിച്ച് അവൾ ആത്മഹത്യ ചെയ്‌തെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയുമോ?എന്റെ സഹോദരിയാണെങ്കിലും ഞങ്ങൾ ഇങ്ങനെയേ പെരുമാറൂ. എല്ലാം എന്റെ വിധി.എന്റെ മകൾക്ക് വേണ്ടി ഇനിയെനിക്ക് ജീവിക്കണം. മൂന്നുവർഷം എല്ലാം സഹിക്കാൻ എന്നെ പ്രേരിപ്പിച്ചത് എന്റെ അമ്മുമോളുടെ മുഖമായിരുന്നു. അത് വെറുതെയാണെന്ന് ഞാൻ അറിഞ്ഞില്ല.
ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയപ്പോ ആദ്യം പോയത് മോളെ കാണാനായിരുന്നു. അവളെ പറഞ്ഞു തിരുത്താം എന്നെനിക്ക് പ്രതീക്ഷയുണ്ടായിരുന്നു.അവരെന്നെ ആട്ടിയിറക്കി. അത് ഞാൻ പ്രതീക്ഷിച്ചിരുന്നു. അവരുടെ മകളുടെ മരണത്തിനു ഉത്തരവാദി ഞാനാണല്ലോ. പക്ഷെ,എന്നെ ഏറ്റവും വേദനിപ്പിച്ചത് മോളെന്നെ കാണാൻ തയ്യാറായില്ല എന്നതാണ്. അവൾക്കെന്നെ വെറുപ്പാണെന്ന്, പേടിയാണെന്ന്. ചങ്ക് തകർന്നാണ് ഞാൻ അവിടെ നിന്ന് ഇറങ്ങിയത്.
നാട്ടിലും സ്വന്തം വീട്ടിൽ പോലും ഒറ്റപ്പെടൽ അനുഭവിച്ചു തുടങ്ങി എന്ന് തോന്നിയപ്പോൾ നാടുവിട്ടു. ബാംഗ്ലൂർ, ഹൈദരാബാദ് അങ്ങനെ പലസ്ഥലങ്ങൾ. പല ജോലികൾ. ആരെയും കോൺടാക്ട് ചെയ്യണമെന്ന് തോന്നിയില്ല. വീണ്ടും മടുപ്പ്. പതിനാല് വർഷങ്ങൾക്ക് ശേഷം തിരിച്ചു വന്നു. അപ്പോഴേക്കും എന്റെ മോളുടെ വിവാഹം കഴിഞ്ഞിരുന്നു. അറിയിക്കാൻ എന്നെ പറ്റി ആർക്കും അറിയില്ലായിരുന്നു. അല്ലെങ്കിൽ തന്നെ എന്നെ അറിയിക്കണമെന്ന് അവർ ആഗ്രഹിച്ചിരുന്നതുമില്ല. കല്യാണക്കുറിയിൽ പോലും എന്റെ പേരുണ്ടായിരുന്നില്ലത്രേ. ഗ്രാൻഡ് ഡോട്ടർ ഓഫ് ഗോപിനാഥമേനോൻ എന്നായിരുന്നത്രെ അവർ കൊടുത്തത്. എന്റെ മോളുടെ മനസ്സിൽ പോലും ഇല്ലാത്ത ഒരച്ഛന്റെ പേരെന്തിനു കല്യാണക്കുറിയിൽ?
പിന്നീട് ഞാൻ തിരിച്ചു പോയില്ല. നാട്ടിൽ തന്നെ കൂടി. അച്ഛനുമമ്മക്കും വയ്യാതായിരിക്കുന്നു. അവരുടെ കണ്ണുനീരിൽ ഞാൻ വാശി ഉപേക്ഷിച്ചു. എന്നെങ്കിലും എന്റെ മകൾ എന്നെ മനസ്സിലാക്കുമെന്നും അന്നവൾ എന്നെ തേടി വരും എന്നൊരു പ്രതീക്ഷ എനിക്കുണ്ട്.
കഴിഞ്ഞ ആഴ്ച എനിക്ക് പരിചയമില്ലാത്ത നമ്പറിൽ നിന്നും ഒരു കാൾ വന്നു. എന്റെ മോളുടെ ഭർത്താവ് ആയിരുന്നു .അവൻ ഒരുപാട് സംസാരിച്ചു. എന്റെ മോൾക്കിപ്പോ എന്നോട് വെറുപ്പില്ലെന്ന്. സംഭവിച്ചതെല്ലാം മനസ്സിലാക്കാൻ അവൾക്ക് ഇപ്പോൾ കഴിയുന്നുണ്ടെന്ന്..മറ്റുള്ളവരുടെ വാക്കുകേട്ട് എന്നെ വെറുത്തതിലും അകറ്റിനിർത്തിയതിലും മനസ്ഥാപമുണ്ടെന്ന്.
ഒരുപാട് സന്തോഷം തോന്നി അതെല്ലാം കേട്ടപ്പോൾ. എന്തായാലും ആ മോന്റെ നല്ല മനസ്സ്. എന്റെ മോൾക്ക് ഈ അച്ഛനെ മനസ്സിലാക്കാൻ മരുമകൻ വേണ്ടി വന്നു. പരാതിയില്ല. അവളുടെ വെറുപ്പ് മാറിയല്ലോ. അത് മതി. ഈ അച്ഛന്റെ നിരപരാധിത്വം അവൾ മനസ്സിലാക്കിയല്ലോ. അത് മതി. അതിനു വേണ്ടിയാണല്ലോ ഞാൻ ഇതുവരെ കാത്തിരുന്നത്.
ഇന്നലെ എന്റെ മോൾ എന്നോട് സംസാരിച്ചു.. സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ രണ്ടുപേർക്കും അധികം വാക്കുകൾ കിട്ടിയില്ല.. അവരിന്നു എന്നെ കാണാൻ വരുന്നുണ്ടെന്നു പറഞ്ഞ് അവൻ ഫോൺ വെച്ചു. തത്കാലം അമ്മാവനും മുത്തച്ഛനും ഒന്നും അറിയണ്ട എന്നും പറഞ്ഞു. ആരും അറിയണ്ട. എനിക്കവരെ ഒന്ന് കണ്ടാൽ മതി..
രാവിലെ മുതൽ സമയം പോകുന്നില്ല.. കുട്ടികളെ കാണുന്നുമില്ല. അമ്മയാണെങ്കിൽ ഭയങ്കര സന്തോഷത്തിലാണ്. വയ്യാഞ്ഞിട്ട് കൂടി കുട്ടികൾക്കു വേണ്ടി എന്തൊക്കെയോ ഉണ്ടാക്കുന്നുണ്ട്. നെഞ്ചിനെന്തോ ഒരു പിടുത്തം പോലെ. നെഞ്ചിലെന്തോ ഭാരം കയറ്റിവെച്ച പോലെ. അമിതമായ സന്തോഷം കൊണ്ടാവണം. അല്ലെങ്കിൽ എന്നെക്കാണുമ്പോൾ അവളുടെ പ്രതികരണം എന്താവുമെന്ന ആകാംക്ഷ കൊണ്ടാവാം. ചിലപ്പോൾ "അച്ഛാ " എന്നൊരു വിളിയുമായി കരഞ്ഞു കൊണ്ട് എന്റെ നെഞ്ചിലേക്ക് ഓടിവന്നേക്കും. അല്ലെങ്കിൽ കാലം വളർത്തിയ അകൽച്ചയിൽ പതറി പതിയെ അടുത്തുവന്നേക്കാം. ഈ ചിന്തകൾക്കിടയിൽ, പതിനേഴു വർഷത്തെ എന്റെ കണ്ണുനീരിനും കാത്തിരുപ്പിനും വിരാമമിട്ടുകൊണ്ട് അവരുടെ കാർ ഗേറ്റ് കടന്നു മുറ്റത്തേക്ക് കയറുന്നത് കണ്ട് വർധിച്ചു നെഞ്ചിടിപ്പോടെ ഞാൻ നിന്നു.....
📝ജെയ്‌നി റ്റിജു #📔 കഥ #📙 നോവൽ #💞 പ്രണയകഥകൾ #📖 കുട്ടി കഥകൾ #കിസ്സകൾ











