ALFIN WORLD
ShareChat
click to see wallet page
@meghast
meghast
ALFIN WORLD
@meghast
വർക്കിച്ചാ ലെവൻ പുലിയാണ്കേട്ടാ
https://www.facebook.com/share/17PmDHCufE/ #💪🏻 സിപിഐഎം #🗳️ രാഷ്ട്രീയം #🔴 എൽഡിഎഫ് #🟥 സിപിഐ പി പി ദിവ്യക് സീറ്റില്ല റിപ്പോട്ടർ, മാതൃഭൂമി, മനോരമ വിലാപം... സാമാന്യ ബുദ്ധിയുള്ളവർക്ക് ചിന്തിച്ചാൽ മനസ്സിലാക്കാൻ കഴിയുന്ന കാര്യമാണ് ഒരു തദ്ദേശ സ്ഥാപനത്തിൽ ഒരു വ്യക്തി 3 തവണ മത്സരിക്കുന്നത് തന്നെ അപൂർവമാണെന്ന്. പി പി ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ അംഗമായി, വൈസ് പ്രസിഡന്റ്‌, പ്രസിഡന്റ്‌ ചുമതല വഹിച്ചു 15 വർഷം പൂർത്തിയാക്കി. സിപിഐഎം എനിക്ക് നൽകിയ വലിയ പരിഗണന ജില്ലാ പഞ്ചായത്തിൽ മറ്റാർക്കും ലഭിച്ചിട്ടില്ല...ഇതൊക്കെ മറച്ചു വെച്ച് വാർത്ത ദാരിദ്ര്യം കാണിക്കാൻ ഓരോ വാർത്തയുമായി വന്നു കൊള്ളും... വേട്ട പട്ടികളുടെ ചിത്രം ലോഗോ ആക്കി സ്വീകരിക്കുന്നതാ ഈ മാധ്യമങ്ങൾക് നല്ലത്... തിരഞ്ഞെടുപ്പ് കഴിയും വരെയുള്ള എല്ലാ സ്ക്രിറ്റിപ്പിലും എന്നെ ഉൾപ്പെടുത്തു മായിരിക്കും.... പ്രതീക്ഷയോടെ....
സംസ്ഥാനത്തെ സ്ത്രീശക്തിയുടെ പ്രതീകമായ കുടുംബശ്രീ പ്രസ്ഥാനത്തിന് കൂടുതൽ കരുത്തുപകരുന്ന നിർണ്ണായകമായ തീരുമാനവുമായി സർക്കാർ മുന്നോട്ട് വരുന്നു. നഗരങ്ങളിലും ഗ്രാമങ്ങളിലും കുടുംബശ്രീയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന എ.ഡി.എസ്സുകൾക്ക് (Area Development Society) പ്രതിമാസ പ്രവർത്തന ഗ്രാന്റ് നൽകിക്കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. 2025 നവംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിൽ, എ.ഡി.എസ്സുകൾക്ക് പ്രതിമാസം ₹1000/- (ആയിരം രൂപ ) നൽകാൻ ഉത്തരവായി. ചരിത്രത്തിൽ ആദ്യമായാണ് എ.ഡി.എസ്സുകൾക്ക് പ്രവർത്തന ഗ്രാന്റ് അനുവദിക്കുന്നത് #💪🏻 സിപിഐഎം #🔴 എൽഡിഎഫ് #🗳️ രാഷ്ട്രീയം #🟥 സിപിഐ
അടിക്കും എന്ന് പറഞ്ഞിട്ടുണ്ട് എങ്കില്‍ ഞങ്ങൾ അത് ചെയ്യുക തന്നെ ചെയ്യും. തിരുത്താൻ കഴിയില്ലെന്ന് കരുതിയത് ഒക്കെയും പണ്ട് പണ്ടേ തിരുത്തി കുറിച്ച് കൊണ്ട് മറ്റു വാൻ കഴിയില്ലെന്ന് ഉറപ്പിച്ച ആ ഇരുണ്ട കാലത്തെ, ജാതി പിശാചുക്കള്‍ ഉറഞ്ഞു തുള്ളി യ ആ കെട്ട കാലത്തെ ആട്ടി പായിച്ച പാരമ്പര്യമാണ് ഞങ്ങളുടേത്. അത് ഞങ്ങൾ തുടരുക തന്നെ ചെയ്യും ജീര്‍ണ്ണത പിടിച്ച സനാതന ധര്‍മ്മം എന്ന അ ധര്‍മ്മം തിരികെ കൊണ്ടു വരാന്‍ ആരു ശ്രമിച്ചു എങ്കിലും ആ പിന്തിരിപ്പന്‍ ശക്തികളെ ഞങ്ങൾ വിപ്ലവ കേരള യുവത്വം ആട്ടി പായിച്ച് കളയുക തന്നെ ചെയ്യും. ഇത് SFI എന്ന നട്ടെല്ല് പണയം വെക്കാത്ത വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ വാക്ക്. അല്ല ഉറപ്പ് 💪SFI 💪 #💪🏻 സിപിഐഎം #🔴 എൽഡിഎഫ് #🗳️ രാഷ്ട്രീയം
അതിദാരിദ്ര്യ നിര്‍മ്മാര്‍ജനം എന്ന വലിയ നേട്ടം സ്വന്തമാക്കിയ കേരളത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും പ്രകീര്‍ത്തിച്ച് ശിവസേന എം പി സഞ്ജയ് റൗത്. കേരളം എങ്ങനെയാണ് കടുത്ത ദാരിദ്ര്യം ഇല്ലാതാക്കിയതെന്ന തലക്കെട്ടിൽ സാമ്‌ന ദിനപത്രത്തിലാണ് എം പി സഞ്ജയ് റൗത് മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ വെല്ലുവിളിച്ചത്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ ഇത്തരമൊരു പ്രഖ്യാപനം നടത്താൻ കഴിയുമോയെന്ന് സഞ്ജയ് റൗത് ചോദിക്കുന്നു. ദാരിദ്ര്യനിര്മാർജ്ജനത്തിന്റെ കാര്യത്തിൽ അവരുടെ വഴികളും ശ്രമങ്ങളും പരാജയവുമാണെന്നും റൗത് ചൂണ്ടിക്കാട്ടി. കേരളത്തിൽ അതിദാരിദ്ര്യം തുടച്ച് നീക്കിയ പ്രഖ്യാപനം ദൈവത്തിന്റെ സ്വന്തം നാടിന് മാത്രമല്ല, രാജ്യത്തിനും അഭിമാനമാണെന്നും ഈ നേട്ടം കൈവരിച്ച കേരള മന്ത്രിസഭയെ അഭിനന്ദിക്കണമെന്നും ശിവസേന താക്കറെ പക്ഷം നേതാവ് പറഞ്ഞു. പദ്ധതികൾക്കായി അംഗീകരിച്ച പണം ലക്ഷ്യബോധത്തോടെ ചിലവഴിക്കാൻ കഴിഞ്ഞതാണ് ഈ നേട്ടത്തിന് കാരണമായി റൗത് ചൂണ്ടിക്കാട്ടിയത്. രാജ്യത്തിന്റെ പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരും ബിഹാറിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലാണ്. അതിനിടയിലാണ് രാജ്യത്തിന് വലിയ പ്രതീക്ഷ നൽകി കേരള മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രഖ്യാപനം. ഇത്തരമൊരു നേട്ടം കൈവരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം. ഇതൊരു അഭിമാന നിമിഷമാണ് കേരളത്തിനും, അതോടൊപ്പം ഇന്ത്യയ്ക്കും. ഇത് നടപ്പിലാക്കുന്നത് എളുപ്പമല്ലെന്നും സഞ്ജയ് റൗത് ലേഖനത്തിൽ പ്രതിപാദിക്കുന്നു. ഇത്തരമൊരു ദൗത്യത്തിന് ഉറച്ച രാഷ്ട്രീയ പ്രതിബദ്ധതയും കാര്യക്ഷമമായ ഭരണവും ആവശ്യമാണ്. ബിജെപി ഭരണമുള്ള സംസ്ഥാനങ്ങളിൽ ദാരിദ്ര്യനിര്മാർജ്ജനം നടന്നിട്ടില്ല. ബിഹാർ, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങൾ നിരന്തരം കേന്ദ്രസർക്കാർ സഹായം തേടുമ്പോൾ, കേരളം സ്വതന്ത്രമായി പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കിയ മാതൃക ശ്ലാഘനീയമാണ്. കേന്ദ്രസർക്കാരിന്റെ കണക്കനുസരിച്ച്, ബിഹാറിലെ ജനങ്ങളിൽ മൂന്നിലൊന്നിലധികം പേർ ഇപ്പോഴും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. അതേസമയം, കേരളത്തിലെ സംഖ്യ 0.7 ശതമാനമാണ് — രാജ്യത്തിലെ ഏറ്റവും കുറഞ്ഞത്. കേരള സർക്കാർ അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയുടെ ഭാഗമായി 640006 അതീവ ദാരിദ്ര്യ കുടുംബങ്ങളെ തിരിച്ചറിഞ്ഞു. ഈ കുടുംബങ്ങൾക്ക് വേണ്ട ഭക്ഷണം, വസ്ത്രം, പാർപ്പിടം, ആരോഗ്യ സംബന്ധിയായ സഹായം എന്നിവ നൽകി അവരെ കടുത്ത ദാരിദ്ര്യത്തിൽ നിന്നും മോചിപ്പിക്കുകയാണ് ചെയ്തത്. ഇത് മറ്റു സംസ്ഥാനങ്ങൾക്കും ഒരു മാതൃകയാണ്. സംസ്ഥാനത്തിന്റെ കൃത്യമായ പദ്ധതികളും സർക്കാരിന്റെ ഉറച്ച മനസും ഇതിനു പിന്നിലാണ്. അതെ സമയം ഭാരതീയ ജനതാ പാർട്ടിയുടെ ജനസേവനം തിരഞ്ഞെടുപ്പ് സമയങ്ങളിൽ നടത്തുന്ന വാഗ്ദാനങ്ങളിൽ ഒതുങ്ങുകയാണെന്നും ഇന്നും സാധാരണ ജനങ്ങൾ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഷ്ടപ്പെടുകയാണെന്നും റൗത് കുറ്റപ്പെടുത്തി. ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പറഞ്ഞ് വോട്ടുകൾ നേടാനുള്ള ശ്രമങ്ങളും ഇവർ നടത്തുന്നുണ്ട്. ഹിന്ദുത്വത്തിന്റെ പേരിൽ, ജനങ്ങളെ വിഭജനത്തിലേക്ക് തള്ളുകയാണ്. തിരഞ്ഞെടുപ്പുകൾക്കായി ഇവർ മതവും ജാതിയും ഉപയോഗിക്കുന്നു. കേരളം അതിൽ നിന്ന് വ്യത്യസ്തമാണ്. ഇവിടെ സർക്കാർ പൂർണ്ണമായും സാമൂഹ്യനീതിനിഷ്ഠമായ സമീപനം സ്വീകരിച്ചു. കേന്ദ്രസർക്കാരിന്റെ 38 പദ്ധതികളിൽ നിന്ന് ‘അതിദാരിദ്ര്യ നിര്മാർജ്ജന’ പദ്ധതി കേരളം ഫലപ്രദമായി നടപ്പിലാക്കി. ഇന്ന് ലോകത്ത് ‘ലാൻഡ് ജിഹാദ്’, ‘ലവ് ജിഹാദ്’ തുടങ്ങിയ വിഷയങ്ങളിൽ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന അന്തരീക്ഷമാണ്. എന്നാൽ കേരളത്തിലെ ജനങ്ങൾ ശാന്തമായ ജീവിതം നയിക്കുന്നു. ഇവിടെ മതഭേദമില്ലാതെ എല്ലാ വിഭാഗങ്ങളും സമാധാനത്തിലും മുന്നേറ്റത്തിലും ശ്രദ്ധിക്കുന്നു. രാജ്യത്ത് പല സംസ്ഥാനങ്ങളും തെരഞ്ഞെടുപ്പിന് മുന്നോടിയായി സൗജന്യങ്ങൾ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും, യാഥാർത്ഥ്യത്തിൽ ദാരിദ്ര്യ നിര്മാർജ്ജനത്തിന് കാര്യമായ മുന്നേറ്റം കാണുന്നില്ല. അതിനാൽ കേരളത്തിന്റെ ഈ നേട്ടം വളരെ പ്രസക്തമാണ്.. Kairalinews MP #💪🏻 സിപിഐഎം
*ദേശാഭിമാനി മുഖപ്രസംഗം* " *വിജയമുറപ്പിക്കാൻ ഇടതുപക്ഷം* *Nov 13, 2025* , വീണ്ടും ഒരു തദ്ദേശ തെരഞ്ഞെടുപ്പിന് നാടൊരുങ്ങി. രണ്ടുഘട്ടമായാണ് സംസ്ഥാനത്ത് വോട്ടെടുപ്പുനടപടികൾ പൂർത്തിയാകുക. പെരുമാറ്റച്ചട്ടം നിലവില്‍വന്നു. 14ന് വിജ്ഞാപനം ഇറങ്ങിയാല്‍ നാമനിര്‍ദേശപത്രിക സ്വീകരിച്ചുതുടങ്ങും. ഡിസംബര്‍ ഒന്പതിനും 11നുമായാണ് തെരഞ്ഞെടുപ്പ്. 13ന് വോട്ടെണ്ണലും. പുതിയ ഭരണസമിതികള്‍ 20ന് നിലവില്‍വരും. ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലായി സംസ്ഥാനത്താകെ 23,612 ജനപ്രതിനിധികളാണ് ചുമതലയേൽക്കുക. വാര്‍ഡ് വിഭജനത്തെ തുടര്‍ന്ന് 2020നേക്കാള്‍ 1712 ജനപ്രതിനിധികളെ കൂടുതല്‍ തെരഞ്ഞെടുക്കണം." "നാട്ടിലാകെ പ്രചാരണപ്രവർത്തനങ്ങള്‍ ആരംഭിച്ചു. പരമ്പരാഗതരീതികൾക്കപ്പുറം സമൂഹമാധ്യമങ്ങൾവഴിയാണ് ഇക്കുറി പോരാട്ടത്തിന് തുടക്കമായത്. മുഖ്യമായും രണ്ടു മുന്നണിയാണ് നേര്‍ക്കുനേര്‍ ജനങ്ങളെ അഭിമുഖീകരിക്കുന്നത്. സിപിഐ എം നേതൃത്വം നൽകുന്ന എൽഡിഎഫും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫും. കാലാകാലങ്ങളില്‍ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിനുതന്നെയാണ് മേൽക്കൈ. ഇത്തവണയും അതിന്‌ മാറ്റംവരാൻ ഇടയില്ലെന്നുമാത്രമല്ല, ഒരിക്കലും ഇടതുപക്ഷത്തോട് ആഭിമുഖ്യം കാണിക്കാതിരുന്ന പ്രദേശങ്ങള്‍പോലും മാറി ചിന്തിക്കുന്ന അവസ്ഥയാണ്. വര്‍ധിതമായ ആത്മവിശ്വാസത്തോടുകൂടിയാണ് എൽഡിഎഫ്‌ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കഴിഞ്ഞ ഒമ്പതരവർഷമായി സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളും നാട്ടിലാകെ നടപ്പാക്കിയ വികസനപദ്ധതികളും ജനങ്ങൾ വിലയിരുത്തും. എണ്ണിയെണ്ണി പറയാവുന്ന നേട്ടങ്ങളാണ് എല്‍ഡിഎഫ് സര്‍ക്കാരിനുള്ളത്" "തദ്ദേശസമിതികള്‍വഴി വികസന, ക്ഷേമ പ്രവര്‍ത്തനം കൃത്യമായി നടപ്പാക്കാനും അത് എല്ലാ വിഭാഗം ജനങ്ങളിൽ എത്തിക്കാനും സാധിച്ചു. വ്യവസായസംരംഭം തുടങ്ങുന്നതിന്, വിജ്ഞാനാധിഷ്ഠിത തൊഴില്‍പരിശീലനത്തിന്, അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍ ഉറപ്പാക്കാന്‍, കിടപ്പാടം ഇല്ലാത്തവര്‍ക്ക് വീട് ഉറപ്പാക്കാന്‍, അതിദാരിദ്ര്യം ഇല്ലാതാക്കാൻ എന്നിങ്ങനെ എല്ലാ ജനകീയ ഇടപെടലും ഏറെ പ്രശംസനീയമായ വിധത്തില്‍ നടപ്പാക്കാനും എല്‍ഡിഎഫ് സര്‍ക്കാരിന് സാധിച്ചു. ഫണ്ട് വിനിയോഗത്തിലും തദ്ദേശസമിതികളില്‍ ഭൂരിപക്ഷവും കാര്യക്ഷമമായ ഇടപെടലാണ് നടത്തുന്നത്. അതില്‍ ഇടതുപക്ഷം നേതൃത്വം നല്‍കുന്ന ഭരണസമിതികളാണ് മുന്നില്‍ നില്‍ക്കുന്നത്. ഇതിന്റെ തുടര്‍ച്ച നാടിന്റെ ആവശ്യമാണ്. ഇത്തരത്തില്‍ വികസന, ജനക്ഷേമ പദ്ധതികൾ തയ്യാറാക്കാനും അവ ഫലപ്രദമായി നടപ്പാക്കാനും സാധിക്കുന്നത് മാറിമാറി വന്ന എല്‍ഡിഎഫ് സര്‍ക്കാരുകള്‍ നടപ്പാക്കിയ അധികാരവികേന്ദ്രീകരണത്തിന്റെ ഫലമാണ്. സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രി ഇ എം എസിന്റെ നേതൃത്വത്തില്‍ തുടങ്ങിവച്ച നടപടികളാണ് നാടിന്റെ മുഖച്ഛായ മാറ്റിയത്. ജനകീയാസൂത്രണപ്രക്രിയ നടപ്പാക്കിയതും വാര്‍ഡ്, ഗ്രാമസഭകള്‍ ചേര്‍ന്ന് ജനകീയാവശ്യങ്ങള്‍ അറിഞ്ഞ് തദ്ദേശസ്ഥാപനത്തിന്റെ പദ്ധതിപ്രവര്‍ത്തനം മുന്നോട്ട്‌ കൊണ്ടുപോകുന്നതിന് തുടക്കമിട്ടതും ഇടതുപക്ഷ സര്‍ക്കാരുകളാണ്. ജനകീയ അഭിലാഷങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നതില്‍ രാജ്യത്തിനുതന്നെ മാതൃകയായ ഭരണനിര്‍വഹണ നടപടികളാണ് കേരളത്തിൽ നിലവിലുള്ളത്. അതിന്റെ തുടര്‍പ്രവര്‍ത്തനത്തിനാണ് ഈ തെരഞ്ഞെടുപ്പിലൂടെ ജനം വിധിയെഴുതുക. തീര്‍ച്ചയായും അത് എ‍ല്‍ഡിഎഫിന് അനുകൂലമാകുമെന്ന്‌ ഉറപ്പാണ്‌." "തികഞ്ഞ ശുഭാപ‍്തിവിശ്വാസത്തോടെയാണ് എല്‍ഡിഎഫ് ജനങ്ങളെ സമീപിക്കുന്നത്. നവകേരളസൃഷ്ടി ലക്ഷ്യംവച്ചുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന് ഇതിനകം വലിയ പിന്തുണയാണ് എല്ലാ മേഖലയില്‍നിന്നും ലഭിച്ചിട്ടുള്ളത്. പ്രചാരണത്തിന്റെ ഭാഗമായ എല്‍ഡിഎഫ് കണ്‍വന്‍ഷനുകള്‍ തുടങ്ങി. സ്ഥാനാര്‍ഥികളുടെ പ്രചാരണവും തുടങ്ങി. അതേസമയം, ചേരിതിരിഞ്ഞ് തമ്മിലടിയുടെ വാര്‍ത്തകളാണ് യുഡിഎഫ് കേന്ദ്രങ്ങളില്‍നിന്ന് വരുന്നത്. അതില്‍ ആ മുന്നണിയിലെ ‌ഒരു ഘടകകക്ഷിയും വേറിട്ട് നില്‍ക്കുന്നില്ല. അധികാരമില്ലെങ്കില്‍ ഭ്രാന്തുപിടിക്കുന്ന അവസ്ഥയില്‍, ഏതുവിധത്തിലും അധികാരം നേടുക എന്ന ലക്ഷ്യത്തോടെ എല്ലാതരത്തിലുമുള്ള വര്‍ഗീയകൂട്ടുകെട്ടിനും അവര്‍ പ്രവര്‍ത്തനം തുടങ്ങി. മുമ്പ് രഹസ്യമായിരുന്നെങ്കില്‍ ഇപ്പോള്‍ പരസ്യമായിത്തന്നെയാണ് വര്‍ഗീയകക്ഷികളുമായി യുഡിഎഫ് ധാരണയുണ്ടാക്കുന്നത്. വികസനം മാത്രമല്ല, സാമൂഹ്യാന്തരീക്ഷത്തിന് പോറലേല്‍ക്കാത്തവിധം ജനങ്ങളെ ജാതി, മത ധ്രുവീകരണത്തില്‍നിന്ന് മാറ്റി ഒറ്റക്കെട്ടായി മുന്നോട്ടുനയിക്കാന്‍ ഇടയാക്കിയത് ഇടതുപക്ഷത്തിന്റെ ഇടപെടലാണെന്നത് പരക്കെ അംഗീകരിച്ചതാണ്. അതിനാല്‍ വികസന, ക്ഷേമ പ്രവര്‍ത്തനത്തിനൊപ്പം ഐക്യവും മതനിരപേക്ഷതയും കാത്തുസൂക്ഷിക്കാനും വർഗീയ ശക്തികളെ ചെറുത്തുതോല്‍പ്പിക്കേണ്ടത് നാടിന്റെയാകെ ആവശ്യമാണ്. വ്യക്തിപരമായ സൗഹൃദങ്ങളിലൂന്നിയല്ല വോട്ട് രേഖപ്പെടുത്തേണ്ടതെന്ന് വ്യക്തം. അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയെന്ന നിലയിലും ഈ വോട്ടെടുപ്പിന്റെ പ്രാധാന്യം ഏറെയാണ്. അത് മനസ്സിലാക്കി സമ്മതിദാനം വിനിയോഗിക്കുന്നതില്‍ ഏവരുടെയും പങ്കാളിത്തം ഉറപ്പാക്കണം." #🗳️ രാഷ്ട്രീയം
*കേരളം എൻ്റെ നാട്* *P A Muhammad Riyaz ✍️* *ഗവിയിൽ പോകുന്ന സഞ്ചാരികൾക്ക് കൂടുതൽ താമസസൗകര്യം ഏർപ്പെടുത്തണമെന്നത് ദീർഘകാലമായുള്ള ആവശ്യമായിരുന്നല്ലോ. അതിന് റിസൾട്ട് ഉണ്ടായിരിക്കുകയാണ്.* https://www.facebook.com/share/r/1CdBLrPo1W/ ഇതാ കാണാം ഗവിയിലെ റിസൾട്ട്.. *#ചെയ്യുന്നത് പറയൂ, പറഞ്ഞാൽ ചെയ്തിരിക്കും* *#Positive_vibes_only* *#Come_on_kerala* #ഇതാറിസൾട്ട് #Gavi #Pathanamthitta #🔴 എൽഡിഎഫ്
#🗳️ രാഷ്ട്രീയം #💪🏻 സിപിഐഎം #കേരളത്തിലെ പ്രതിപക്ഷം😊 #☭ ഇടതുപക്ഷം ഹൃദയപക്ഷം #🟥 സിപിഐ
🗳️ രാഷ്ട്രീയം - Han.E సా Intsolll 6@|020 0@0@0)20 00[0)0 60000/ 00g 0ڈ@030 0u00|)0, pogaaloa  06I6IIJ 000 006n2qs Qu9 mtiflulgnil ஜ 00 மிஷன a [ 0I NATIONALLEAGUE CYBER MEDIA Han.E సా Intsolll 6@|020 0@0@0)20 00[0)0 60000/ 00g 0ڈ@030 0u00|)0, pogaaloa  06I6IIJ 000 006n2qs Qu9 mtiflulgnil ஜ 00 மிஷன a [ 0I NATIONALLEAGUE CYBER MEDIA - ShareChat
#💪🏻 സിപിഐഎം
💪🏻 സിപിഐഎം - ٥٥٥٨؟ ذ Mldguuo FOR LDE TE mnm గయింగాగన [aaafl. [[n3qmbilaulM] B- [latuti LDFஈமomமம ஸ ஜேoல்ஜஜ கஸவ விஜறிவிமலக ٥٥٥٨؟ ذ Mldguuo FOR LDE TE mnm గయింగాగన [aaafl. [[n3qmbilaulM] B- [latuti LDFஈமomமம ஸ ஜேoல்ஜஜ கஸவ விஜறிவிமலக - ShareChat