#🔎 October 6 Updates
പൂജാ അവധിക്ക് ഹോസ്റ്റലില്‍ നിന്നും വീട്ടിലെത്തി; തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍.
പതിനഞ്ചുകാരിയായ സൗപർണികയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
സൗപർണിക ജീവനൊടുക്കിയതെന്നാണ് പ്രാഥമിക വിവരം. ആലപ്പുഴ കലവൂർ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് സൗപർണിക. പട്ടികജാതി പ്രീ മെട്രിക് ഹോസ്റ്റലില്‍ താമസിച്ചാണ് പഠനം നടത്തുന്നത്. പൂജാ അവധിയ്ക്ക് നാട്ടില്‍ എത്തിയതായിരുന്നു വിദ്യാർത്ഥിനി.
#ചൂടുള്ള വാർത്തകൾ 👌👌👌 #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #📈 ജില്ല അപ്ഡേറ്റ്സ്
യുഎസില്‍ ഇന്ത്യൻ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; സംഭവം പാര്‍ട്ട് ടൈം ജോലിക്കിടെ..
ഡെന്റല്‍ സർജറിയില്‍ ഉന്നത പഠനത്തിനായി യുഎസില്‍ എത്തിയ ചന്ദ്രശേഖർ ദല്ലാസിലെ ഗ്യാസ് സ്റ്റേഷനില്‍ പാർട് ടൈം ആയി ജോലി ചെയ്തുവരികയായിരുന്നു. ഇന്നലെ രാത്രിയിലാണ് തോക്കുധാരിയായ ഒരാള്‍ ഗ്യാസ് സ്റ്റേഷനിലെത്തി വെടിയുതിർത്തത്.
2023ലാണ് ചന്ദ്രശേഖർ ഹൈദരാബാദില്‍നിന്നും ഡെന്റല്‍ സർജറിയില്‍ ബിരുദം പൂർത്തിയാക്കി അമേരിക്കയിലേക്ക് ഉന്നത പഠനത്തിനായി എത്തിയത്. ആറ് മാസം മുൻപ് ഉന്നത പഠനം പൂർത്തിയായെങ്കിലും യുഎസില്‍ തന്നെ സ്ഥിരം ജോലിക്കായി ശ്രമിക്കുകയായിരുന്നു.
യുവാവിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി കുടുംബം സർക്കാരിന്റെ സഹായം തേടി.
ബിആർഎസ് എംഎല്‍എ സുധീർ റെഡ്ഡി, മുൻ മന്ത്രി ടി ഹരിഷ് റാവു എന്നിവർ ചന്ദ്രശേഖറിന്റെ ഹൈദരാബാദിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടു.
#🔎 October 5 Updates #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #ചൂടുള്ള വാർത്തകൾ 👌👌👌
#🔎 October 5 Updates
അച്ഛനെ വെട്ടിയശേഷം പുരപ്പുറത്ത് കയറി ഭീഷണി; നിലത്തിറങ്ങിയതോടെ പൊലീസിന് നേരെ മുളകുപൊടിയേറ്; കസ്റ്റഡിയില്‍
വിഷ്ണു എന്നയാളാണ് അച്ഛന് ശിവനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. അതിന് ശേഷം വീടിന് മുകളില്‍ കയറി നിന്ന് ഇയാള്‍ ആത്മഹത്യാ ഭീഷണി മുഴക്കുകയും പരാക്രമം കാണിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു.
രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം പൊലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് ഇയാളെ താഴെയിറക്കുകയായിരുന്നു. എന്നാല്‍ നിലത്തിറങ്ങിയ വിഷ്ണു പൊലീസിന് നേരെ മുളകുപൊടിയെറിഞ്ഞു. വീടിന് പരിസരത്ത് ആഭിചാരക്രിയകള്‍ നടത്തിയതിന്റെ അവശേഷിപ്പുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. യുവാവിന് മാനസികാസ്വസ്ഥ്യമുണ്ടെന്നാണ് നാട്ടുകാരും പൊലീസും പറയുന്നത്.
#📈 ജില്ല അപ്ഡേറ്റ്സ് #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #ചൂടുള്ള വാർത്തകൾ 👌👌👌
#🔎 October 5 Updates
ഭാഗ്യവാൻ ലോട്ടറിയുമായി എത്തിയില്ല; സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടും ഫലമില്ല; ഏജന്റ് ലതീഷ്..
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ആളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നും ലതീഷ് പറഞ്ഞു. കുമ്ബളം സ്വദേശിയാണ് വിജയി എന്ന സംശയം ഉണ്ടായിരുന്നു. എന്നാല്‍ ആള് നേരിട്ടെത്തി ലോട്ടറി അടിച്ചിട്ടില്ലെന്ന് അറിയിച്ചുവെന്നും ലതീഷ് പറയുന്നു.
ലതീഷ് വിറ്റ ഓണം ബമ്ബര്‍ ലോട്ടറി ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. മറ്റ് വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം താന്‍ വാങ്ങിയ ടിക്കറ്റുകളെല്ലാം വിറ്റുപോയെന്നും ആരാണ് ടിക്കറ്റ് എടുത്തതെന്ന് ഓര്‍മയില്ലെന്നും ലതീഷ് പറഞ്ഞിരുന്നു.
O #ചൂടുള്ള വാർത്തകൾ 👌👌👌 #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #📈 ജില്ല അപ്ഡേറ്റ്സ്
#🔎 October 1 Updates
ഏകാന്തത അവസാനിപ്പിക്കാൻ 75കാരൻ 35കാരിയെ വിവാഹം ചെയ്തു,..
ജൗൻപൂർ: ഏകാന്തത അവസാനിപ്പിക്കാൻ 75കാരൻ 35 കാരിയെ വിവാഹം ചെയ്തെങ്കിലും പിറ്റേ ദിവസം രാവിലെ മരിച്ചു. ഉത്തർപ്രദേശിലെ ജോൻപുരിലാണ് സംഭവം.
സംഗ്രുറാം എന്ന വയോധികനാണ് ആദ്യരാത്രിയുടെ പിറ്റേന്ന് മരണത്തിന് കീഴടങ്ങിയത്. ജോൻപൂർ ജില്ലയിലെ കുച്ച്മുച്ച് ഗ്രാമ വാസിയാണ് ഇയാള്‍. ഒരു വർഷം മുമ്ബ് ആദ്യ ഭാര്യയെ നഷ്ടപ്പെട്ട ആള് അന്നുമുതല്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. കുട്ടികളില്ലാത്തതിനാല്‍ കടുത്ത ഏകാന്തത അനുഭവിച്ചിരുന്നു. പിന്നീടാണ് രണ്ടാമത് വിവാഹം കഴിക്കാൻ തീരുമാനിച്ചത്. പുനർവിവാഹം വേണ്ടെന്ന് അദ്ദേഹത്തിന്റെ വീട്ടുകാർ ഉപദേശിച്ചെങ്കിലും അദ്ദേഹം മുന്നോട്ട് പോകാൻ തീരുമാനിച്ചു. സെപ്റ്റംബർ 29 തിങ്കളാഴ്ച, ജലാല്‍പൂർ പ്രദേശത്തെ താമസക്കാരിയായ 35 കാരിയായ മൻഭവതിയെ അദ്ദേഹം വിവാഹം കഴിച്ചു.
ദമ്ബതികള്‍ വിവാഹം രജിസ്റ്റർ ചെയ്യുകയും പിന്നീട് ഒരു ക്ഷേത്രത്തില്‍ പരമ്ബരാഗത ആചാരങ്ങള്‍ നടത്തുകയും ചെയ്തു. ചടങ്ങിനുശേഷം സംസാരിച്ച മൻഭവതി, വീട്ടുകാര്യങ്ങള്‍ ഏറ്റെടുക്കുമെന്നും ജനിക്കുന്ന കുട്ടികളെ പരിപാലിക്കുമെന്നും ഭർത്താവ് ഉറപ്പുനല്‍കിയതായി പറഞ്ഞു. വിവാഹ
രാത്രിയില്‍ ഇരുവരും ഏറെ നേരം സംസാരിച്ചുകൊണ്ടിരുന്നതായി അവർ പറഞ്ഞു. എന്നാല്‍, രാവിലെയോടെ, സംഗ്രുറാമിന്റെ ആരോഗ്യനില പെട്ടെന്ന് വഷളായി. അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു. മരണത്തില്‍ ചില ബന്ധുക്കള്‍ ദുരൂഹതയാരോപിച്ചു. ദില്ലിയില്‍ താമസിക്കുന്ന അനന്തരവൻമാർ ഉള്‍പ്പെടെയുള്ള മരിച്ചവരുടെ ബന്ധുക്കള്‍ ശവസംസ്കാര ചടങ്ങുകള്‍ നിർത്തിവച്ചു. ബന്ധുക്കള്‍ എല്ലാവരും എത്തിയതിന് ശേഷം മാത്രമേ ശവസംസ്കാരം നടത്താവൂ എന്ന് അവർ ആവശ്യപ്പെട്ടു..
#🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #ചൂടുള്ള വാർത്തകൾ 👌👌👌
#🔎 September 30 Updates
കരൂര്‍ ദുരന്തം; ടിവികെ നേതാവ് ജീവനൊടുക്കി, ഡിഎംകെ മുൻമന്ത്രിക്കെതിരെ ആരോപണം.
വിഴുപ്പുറത്തെ ടിവികെ ബ്രാഞ്ച് സെക്രട്ടറി വി അയ്യപ്പൻ (50) ആണ് ആത്മഹത്യ ചെയ്തത് അയ്യപ്പൻ മുൻപ് വിജയ് ഫാൻസ് അസോസിയേഷൻ ഭാരവാഹിയായിരുന്നു. ദുരന്തവാർത്തകള്‍ കണ്ട് അയ്യപ്പൻ മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് കുടുംബം പറയുന്നു.
അയ്യപ്പന്റെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. കുറിപ്പില്‍ മുൻമന്ത്രിയും ഡിഎംകെ നേതാവുമായ സെന്തില്‍ ബാലാജിക്കെതിരെ ആരോപണമുണ്ട്. സെന്തില്‍ ബാലാജിയുടെ സമ്മർദ്ദം കാരണം കരൂർ പരിപാടിക്ക് സുരക്ഷയൊരുക്കിയില്ലെന്നാണ് കുറിപ്പിലുള്ളത്. അയ്യപ്പന്റെ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു.
കരൂരില്‍ നാല്പത്തിയൊന്നുപേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തില്‍ ടിവികെ സംസ്ഥാന ജനറല്‍ സെക്രട്ടറി ബുസി ആനന്ദ്, ജോയിന്റ് സെക്രട്ടറി സി.ടി നിർമല്‍ കുമാർ, കരൂർ ജില്ലാ സെക്രട്ടറി മതിയഴകൻ എന്നിവർക്കെതിരെ കേസെടുത്തിരുന്നു. മനപ്പൂർവമല്ലാത്ത നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഇതില്‍ മതിയഴകനെ ഇന്നലെ രാത്രിയോടെ അറസ്റ്റു ചെയ്തു.
#🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #ചൂടുള്ള വാർത്തകൾ 👌👌👌
#😭 ഹൃദയം നുറുങ്ങി നാട്; 39 പേർക്ക് ദാരുണാന്ത്യം, മരിച്ചതിൽ കുട്ടികളും! നടൻ വിജയ് അറസ്റ്റിലേക്ക്?
#😭 നടൻ വിജയ്യുടെ റാലിയിൽ തിക്കും തിരക്കും, മരണം 33; മരിച്ചവരിൽ കുട്ടികളും
വിജയ്യുടെ കരൂര്‍ റാലിക്കിടെ വൻ ദുരന്തം; കുട്ടികള്‍ ഉള്‍പ്പെടെ 29 മരണം, നിരവധി പേര്‍ക്ക് പരിക്ക്..
ചെന്നെ :ടി വികെ മേധാവിയും തമിഴ് സൂപ്പര്‍ താരവുമായ വിജയ്യുടെ സംസ്ഥാന പര്യടനത്തിനിടെ വന്‍ ദുരന്തം. കരൂരില്‍ സംഘടിപ്പിച്ച റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും മുപ്പതോളം പേര് മരിച്ചതായി റിപ്പോര്‍ട്ട്.
നിരവധി പേര്‍ക്ക് പരിക്കേറ്റതായും പ്രാഥമിക റിപ്പോര്ട്ടുകകള് പറയുന്നു. മരിച്ചവരില്‍ ആറ് പേര് കുട്ടികളും പത്തിലധികം സ്ത്രീകളും ഉണ്ടെണെന്നാണ് വിവരം.
സംസ്ഥാന പര്യടനത്തിന്റെ ഭാഗമായി കരൂരില്‍ സംഘടിപ്പിച്ച വന്‍ റാലിയാണ് അപകടത്തില്‍ കലാശിച്ചത്. ആയിരങ്ങളായിരുന്നു വിജയ്യെ കാണാനും പ്രസംഗം കേള്‍ക്കാനും തടിച്ചുകൂടിയത്. ഇതിനിടെ ഉണ്ടായ വന്‍ തിരക്കാണ് അപകടത്തിന് ഇടയാക്കിയത്. തിരക്ക് മൂലം നിരവധി പേര് കുഴഞ്ഞ് വീണതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പരിക്കേറ്റവരില്‍ പത്ത് പേരുടെ ആരോഗ്യനില ഗുരുതരമാണെന്ന് പ്രാദേശിക മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. മരണ സംഖ്യ ഉയരുമെന്നും ആശങ്കയുണ്ട്...
#🔎 September 27 Updates
കോഴിക്കോട് നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു: രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
#🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #ചൂടുള്ള വാർത്തകൾ 👌👌👌