ഗൗരി
Part 3
കരഞ്ഞിട്ട് പെൺകുട്ടിയുടെ കണ്ണൊക്കെ കലങ്ങിയിരുന്നു
"അച്ഛാ .... എന്താ പ്രശ്നം ആരാ ഇത് ,എനിക്കൊന്നും മനസ്സിലാവുന്നില്ല"
"ഇത് അഭിരാമി
നിന്റെ ചേട്ടന്റെ ഭാര്യയാണ് ''
"ചേട്ടന്റെ ഭാര്യയോ ??''
"ലതേ .... നീ അഭിരാമിയെ മുറിയിലേക്ക് കൊണ്ടു പോയേ ,ഞാൻ ശരത്തിനോട് കാര്യങ്ങൾ പറയട്ടേ "
ശരത്ത് ഒന്നും മനസ്സിലാവാതെ നിൽക്കുകയായിരുന്നു
"ശരത്തേ .... നീ ഇവിടെയിരിക്ക് "
"അച്ഛാ എന്താ സംഭവിച്ചെന്ന് ഒന്നു വേഗം പറയ് ,നാട്ടിലെ കല്യാണത്തിന് പോയതല്ലേ, എന്നിട്ട് എങ്ങനെ ചേട്ടന്റെ കല്യാണം കഴിഞ്ഞു "
"നീ ഒന്നു സമാധാനമായിരിക്ക് ,കല്യാണത്തിന് പോയതാണ് ,നിനക്കറിയാലോ എന്റെ കൂട്ടുക്കാരന്റെ മകളുടെ വിവാഹം ,പക്ഷേ വിവാഹം നടന്നില്ല കാരണം കെട്ടാൻ പോകുന്ന ചെക്കന് വെറെ ഒരു പെൺകുട്ടിയുമായി ബന്ധമുണ്ടായിരുന്നു
ഇന്ന് കാലത്ത് ചെക്കൻ ആ പെൺകുട്ടിയുമായി പോയി.
കല്യാണവീട് മരണവീട് പോലെ ആയി
പെൺകുട്ടിയുടെ അമ്മ ബോധംകെട്ട് വീണു
കല്യാണം മുടങ്ങി മറ്റുള്ളവരുടെ മുൻപിൽ തലകുനിച്ച് നിന്ന അവരോട്ഞാനാണ് പറഞ്ഞത് എന്റെ മകൻ ആ പെൺകട്ടിയുടെ കഴുത്തിൽ താലികെട്ടുമെന്ന് "
"അച്ഛൻ ചേട്ടനോട് സമ്മതം ചോദിച്ചോ "
"ആ സമയത്ത് എനിക്കത് തോന്നിയില്ല
എനിക്ക് എന്റെ കൂട്ടുക്കാരനെ നാണക്കേടിൽ നിന്നും രക്ഷക്കണമെന്നു മാത്രമേ ഉണ്ടായിരുന്നുള്ളു"
"അച്ഛനിപ്പോ കൂട്ടുക്കാരന്റെ കുടുംബത്തെ രക്ഷിക്കുകയല്ല ചെയ്തത് അവരെ ദു:ഖങ്ങളുടെ പടുകുഴിയിലേക്ക് തള്ളിവിടുകയാണ് ചെയ്തത് "
"നീ എന്നെ കുറ്റപ്പെടുത്തുകയാണോ ശരത്തേ "
"കുറ്റപ്പെടുത്തിയതല്ല അച്ഛാ ഞാൻ അത് ഒരു സത്യമാണ്, ചേട്ടന്റെ സ്വഭാവം
അച്ഛനറിയാവുന്നതല്ലേ, ഏട്ടത്തിക്ക് കനത്ത ബാങ്ക് ബാലൻസ് ഉണ്ടോ, അച്ഛൻ സമ്പന്നൻ ആണോ അതൊക്കെയാണ് ചേട്ടന് ആവശ്യം "
"അഭിരാമി പി ജി കഴിഞ്ഞ കുട്ടിയാണ് "
"അതൊന്നും ചേട്ടന് പ്രശ്നമല്ല "
"അപ്പോ ഞാനിങ്ങനെ കടന്ന് ചിന്തിച്ചിരുന്നില്ല .പിന്നെ സമ്മത കുറവുണ്ടെങ്കിൽ അവൻ അഭിരാമിയുടെ കഴുത്തിൽ താലി കെട്ടുമായിരുന്നോ "
"ഇങ്ങനെയൊക്കെ അച്ഛൻ ചോദിച്ചാൽ മറുപടി പറയാൻ എനിക്കറില്ല ,പക്ഷേ ഒന്നറിയാം സന്തോഷകരമായ ഒരു ജീവിതമായിരിക്കില്ല"
"നീ ഒരോന്ന് ആലോചിച്ച് കൂട്ടണ്ടാ "
''അച്ഛാ ഇതൊക്കെ നടക്കാൻ പോകുന്ന കാര്യങ്ങളാണ് "
"ശരത്തേ ......"
"എന്താ അമ്മേ ...."
"അഭിരാമിക്ക് ഡ്രസ്സൊക്കെ വാങ്ങണം ആ കുട്ടി മറാൻ ഒന്നുമില്ല
നീ എന്റെ കൂടെ വരണം ശ്യാമിനോട് പറയാൻ എനിക്കൊരു പേടി "
"അതിനെന്താ അമ്മേ ഞാൻ വരാം ,ചേട്ടനെ ഒന്നു കണ്ടിട്ട് വരട്ടേ ഞാൻ "
"നീ അവനെ ഒന്നു ഉപദേശിക്ക് ''
"ആര് ഞാനോ .. ചേട്ടനെ ,അമ്മയുടെ മകന്റെ സ്വാഭാവം അമ്മക്കറിയാവുന്നതല്ലേ "
"കല്യാണമൊക്കെ ദൈവ നിശ്ചയം പോലെ നടക്കു ,അതിപ്പോ ആര് ഏങ്ങനെ തടഞ്ഞാലും ,അച്ഛന്റെ ഒപ്പം നീയല്ലേ പോകാനിരുന്നത് ,നിനക്ക് ലീവ് കിട്ടാതെ വന്നപ്പോൾ ശ്യാം പോയി ,വിധിയെ നമ്മുക്ക് തടുക്കാൻ പറ്റില്ല "
* * *
ശരത്ത് ചെല്ലുമ്പോൾ ശ്യാം കിടക്കുകയായിരുന്നു
അവനെ കണ്ടപ്പോൾ കട്ടലിൽ ചാരിയിരുന്നു
മുഖമൊക്കെ കനത്തിരുന്നു
''ചേട്ടാ .... "
"എന്തടാ നിയെന്നെ ഉപദേശിക്കാൻ വന്നതാണോ"
"നടക്കാനുള്ളത് നടന്നു ഇനി അതുമായി പൊരുത്തപ്പെട്ട് പോവുക"
''നിനക്കങ്ങനെ പറയാം എന്റെ ജീവിത മല്ലേ നശിച്ചത് "
"ചേട്ടനെന്തൊക്കെയാണ് പറയുന്നത് ജീവിതം നശിക്കേ
എങ്ങനെ"
"എന്റെ അച്ഛൻ ചെയ്തൊരു പുണ്യം കാരണം "
"ചേട്ടന് സമ്മതമല്ല എന്നു പറയാമായരുന്നില്ലേ "
"എനിക്ക് പറയാൻ ആരും അവസരം തന്നില്ല
ഞാനിനി ആളുകളുടെ മുഖത്ത് എങ്ങനെ നോക്കും ,ഓഫീസിലും ,ഷോപ്പി ലുമൊക്കെ എങ്ങനെ പോകും അവരൊക്കെ അറിഞ്ഞിട്ടുണ്ടാവും എംഡി ഒരു ദരിദ്രവാസി പെണ്ണിനെ കല്യാണം കഴിച്ച കാര്യം "
"കാശാണ് ചേട്ടന് പ്രധാനം "
''അതേ ..... എനിക്ക് കാശ് തന്നെയാണ് വലുത് ,
"ചേട്ടന് താഴെക്ക് ഏട്ടത്തിയമ്മയോട് സംസാരിക്കാമല്ലോ, ആളെന്ത് വിചാരിക്കും"
"ഏട്ടത്തിയമ്മയോ ??? ഓ അപ്പോഴെക്കും അങ്ങനെയൊക്കെയയോ ,ഞാനും അവളും ഒരു ബന്ധമില്ല ,എന്റെ മുറിയിലേക്കും അവൾക്ക് പ്രവേശനമില്ല"
"നടക്കാനുള്ളത് നടന്നു ,ചേട്ടന് അതുമായി പൊരുത്തപ്പെട്ടു കൂടെ "
"നീ അങ്ങനെ പറയും നിന്റെ കാര്യം സെയ്ഫാണല്ലോ"
ശരത്ത് അതിനു മറുപടി പറയാൻ നിന്നില്ല ,അവൻ വേഗം താഴേക്ക് ചെന്നു
അമ്മ കാത്തു നിൽക്കുന്നുണ്ടായിരുന്നു
"അമ്മേ ഏട്ടത്തിയമ്മ എവിടെ "
"ആ കുട്ടി കരച്ചിൽ തന്നെയാണ് ,ഞാനെന്തു പഞ്ഞാണ് അശ്വസിപ്പിക്കുക "
ശരത്തേ അഭിരാമിയുടെ അടുത്തേക്ക് പോയി
"ഏട്ടത്തി...."
അവനെ കണ്ടപ്പോൾ അഭിരാമി എഴുനേറ്റുനിന്നു
"ഏട്ടത്തി ഇരുന്നോളു "
പക്ഷേ അഭിരാമി ഇരുന്നില്ല
വിഷമിക്കണ്ട ,പെട്ടെന്നുള്ള കല്യാണമായത് കൊണ്ട് ചേട്ടനത് ഉൾക്കൊള്ളാൻ കുറച്ച് സമയമെടുക്കും അത്രയുള്ളു ,ചേട്ടനോട് ദേഷ്യമൊന്നും തോന്നണ്ടാട്ടോ, പിന്നെ ഞങ്ങളൊക്കെയില്ലേ"
അതിനു മറുപടി ഒരു തലയാട്ടൽ മാത്രമായിരുന്നു ,അവളുടെ മനസ്സിൽ ഒരു സങ്കട കടൽ ഇരമ്പുന്നുണ്ടായിരുന്നു
* * *
"അമ്മക്ക് ഏട്ടത്തിയെ ഇഷ്ടമായോ"
"അതെന്താ ശരത്തേ നീ അങ്ങനെ ചോദിച്ചത് ,ഞാൻ ചെറുപ്പത്തിൽ കണ്ടിട്ടുള്ളു അഭിരാമിയെ ,നല്ല മോളാണെന്ന് അച്ഛൻ പറയാറുണ്ട് ''
"ചേട്ടൻ നല്ല ദേഷ്യത്തിലാണ് "
"അതൊക്കെ കുറച്ച് കഴിയുമ്പോൾ ശരിയാവും''
"അതു വരെ ഏട്ടത്തിയമ്മയെ അമ്മയുടെ കൂടെ കിടത്തിയാൽ മതി ''
"നീ എന്തൊക്കെയാണ് പറയുന്നത് ,ഒരു പെൺകുട്ടിക്കും സഹിക്കാൻ കഴിയില്ലത് "
"അമ്മേ ... ഇപ്പോഴത്തെ സാഹചര്യത്തിൽ ഏട്ടത്തിയമ്മക്കതൊരു ആശ്വാസമാകും''
അമ്മ ഒന്നു മൂളി
സാധനങ്ങളൊക്കെ വാങ്ങി കൊടുത്ത് അമ്മയെ വീട്ടിൽ കൊണ്ടാക്കിയിട്ടാണ് ശരത്ത് ബാങ്കിലേക്ക് പോയത്
ബാങ്കിലെ ഏല്ലാവരോടും അവൻ ചേട്ടന്റെ കല്യാണം കഴിഞ്ഞ കാര്യം പറഞ്ഞു ,അതിനുണ്ടായ സാഹചര്യവും
* * *
പിറ്റേ ദിവസം
ഗൗരിയുടെ അച്ഛൻ ബാങ്കിലേക്ക് വന്നു
''ലോണിന്റെ കാര്യമൊക്കെ ശരിയാക്കിയിട്ടുണ്ട് "ആളെ കണ്ടപ്പോഴെക്കും ശരത്ത് പറഞ്ഞു ,അവന് ഒരു ചമ്മൽ ഉണ്ടായിരുന്നു
"സാറെ ഞാനിപ്പോ വന്നത് ലോണിന്റെ കാര്യത്തിനല്ല ,എന്റെ മോളും കൂട്ടുക്കാരിയും കൂടി സാറിനെ ബുദ്ധിമുട്ടിച്ചതിന് ക്ഷമ പറയാൻ വേണ്ടിയാണ്"
"അതൊന്നും സാരമില്ല ,ക്ഷമയൊന്നും ചോദിക്കണ്ടാട്ടോ ,എന്റെ ഭാഗത്തു നിന്നും തെറ്റുണ്ട് "
"അവര് സാറിനോട് അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു, എനിക്കതൊരു വിഷമായി അതു കൊണ്ടാണ് ഞാൻ കാലത്ത് തന്നെ വന്നത്''
"ഏയ് ഞാനത് ഒരു കുട്ടികളിയായിട്ടേ കണ്ടുള്ളു"
"അത് സാറിന്റെ വലിയ മനസ്സ്''
"അതൊക്കെ പോട്ടേ ലോൺ ശരിയായിട്ടുണ്ട്
രണ്ടു ദിവസം കഴിഞ്ഞിട്ട് വന്നാൽ മതി"
"ശരി സാറെ ...."
ഗൗരിക്ക് അവളുടെ അച്ഛന്റെ മുഖഛായയാണ് എന്നവന് തോന്നി
ഗൗരി .... ആ മൂക്കുത്തിക്കാരി അവളിപ്പോ തനിക്ക് ഒരു സുഖമുള്ള നോവാണ്
ശരത്ത് മനസ്സിൽ പറഞ്ഞു
* * *
ശ്യാമിന്റെ അച്ഛനും അമ്മയും അച്ഛന്റെ ബന്ധുവിനെ കണാൻ പോയി
അമ്മ പോകാതിരുന്നതാണ് അഭിരാമി ഒറ്റക്കാകുമെന്ന് കരുതിയിട്ട് ,ശ്യാം കാലത്ത് തന്നെ പോയിരുന്നു
അഭിരാമി നിർബന്ധിച്ചാണ് പറഞ്ഞ് വിട്ടത്
രാത്രി അമ്മയുടെ ഒപ്പമാണ് അ ഭി കിടന്നത് ,അവൾക്കതൊരു സമാധാനമായിരുന്നു ,വന്നതിൽ പിന്നെ ശ്യാം തന്റെ മുഖത്ത് നോക്കിയിട്ടില്ല
രാത്രി വീട്ടിലേക്ക് വിളിച്ചു അച്ഛനോടും അമ്മയോടും അനിയനോടും സംസാരിച്ചിരുന്നു അഭി ,കരച്ചിൽ പാട് പെട്ടാണ് അവൾ അടക്കി പിടിച്ചത്
പെട്ടെന്നാണ് കോളിംഗ് ബെൽ അടിച്ചത് ,തുടരെ തുടരെ അടിച്ച് കൊണ്ടിരുന്നു
അഭി വേഗം ചെന്ന് വാതിൽ തുറന്നു
ജീൻസും ഷർട്ടും ഇട്ട ഒരു യുവതി ആയിരുന്നു
വാതിൽ തുറന്നതും അവൾ വീടിനകത്തേക്ക് കയറിയിരുന്നു
കാലിൽ മേൽ കാൽ കയറ്റി വച്ചായിരുന്നു അവളിരുന്നത്
അവളുടെ ഇരിപ്പിലും ഭാവത്തിലും ഒരു അഹംങ്കാരമുണ്ടായിരുന്നു
"അഭിരാമിയല്ലേ "
"അതേ "
"കല്യാണം മുടങ്ങിയാലെന്താ നല്ലൊരു ചെറുക്കനെ കിട്ടിയില്ലേ ഇയാക്ക് "
അഭി ഒന്നും മിണ്ടിയില്ല
"ചായയെടുക്കട്ടേ "
യുവതി ഈ വീടുമായി നല്ല ബന്ധമുള്ള ആളാണ് എന്ന് തോന്നി അഭി ക്ക്, വൈകുന്നേരമായ തി നാലാണ് ചായ എടുക്കാമെന്ന് പറഞ്ഞത്
"ചായ ഞാൻ കുടിക്കാറില്ല ,പിന്നെ എന്തെങ്കിലും വേണമെങ്കിൽ അത് എടുത്തു കഴിക്കാനായിട്ട് ആരുടെ സഹായം വേണ്ട എനിക്ക് ''
അപ്പോഴെക്കും ശരത്ത് വന്നു
ശരത്തിനെ കണ്ടതും അവൾ മുറ്റത്തേക്ക് ഇറങ്ങി ചെന്നു
എന്നിട്ട് തന്നെ നോക്കി എന്തൊക്കെയോ ശരത്തിനോട് പറഞ്ഞ് ചിരിക്കുന്നത് അഭി കണ്ടു
കുറച്ച് കഴിഞ്ഞ് അവൾ പോയി
"ആരാ ശരത്തേ അത് "
"ആള് മോശമായി എന്തെങ്കിലും ഏട്ടത്തിയോട് പറഞ്ഞോ "
"ഇല്ല ,ബന്ധുവാണോ?''
"അതാണ് ഞാൻ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടി.
"ആർച്ച"
തുടരും #📔 കഥ #📙 നോവൽ