#😢 നടി ജ്യോതി അന്തരിച്ചു ; ആദാരഞ്ജലികൾ 🥀
മുംബൈ: മുതിർന്ന മറാത്തി നടി ജ്യോതി ചന്ദേക്കർ പുണെയിൽ 68ആം വയസ്സിൽ അന്തരിച്ചു. ജ്യോതിയുടെ മകളും നടിയുമായ തേജസ്വിനി പണ്ഡിറ്റ് ആണ് മരണവിവരം പുറത്തുവിട്ടത്. 'ഞങ്ങളുടെ പ്രിയ മാതാവും എല്ലാവരുടെയും പ്രിയങ്കരിയുമായ മുതിർന്ന നടി ശ്രീമതി ജ്യോതി ചന്ദേക്കർ പണ്ഡിറ്റിന്റെ വിയോഗം ഞങ്ങൾ വളരെ ദുഃഖത്തോടെയാണ് നിങ്ങളെ അറിയിക്കുന്നു. അവർ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുകയും ലോകത്തെ എപ്പോഴും ഊഷ്‌മളമായ പുഞ്ചിരിയോടെ സ്വീകരിക്കുകയും ചെയ്തു'വെന്ന് തേജസ്വിനി ഇൻസ്റ്റാഗ്രാമിൽ എഴുതി.
ചന്ദേക്കറുടെ സംസ്കാരം ഞായറാഴ്ച പുണെയിലെ വൈകുണ്ഠ് ശ്മശാനത്തിൽ നടന്നു. പന്ത്രണ്ടാം വയസ്സിൽ ജ്യോതി ചന്ദേക്കർ അഭിനയരംഗത്തേക്ക് പ്രവേശിച്ചു. തുടർന്നുള്ള അഞ്ച് പതിറ്റാണ്ടുകളിൽ അവർ മറാത്തി കുടുംബങ്ങളിൽലെ പരിചിത മുഖമായി മാറി. മീ സിന്ധുതായ് സപ്‌കൽ (2010), ഗുരു (2016) എന്നിവയാണ് അവരുടെ ശ്രദ്ധേയമായ ചിത്രങ്ങൾ. മറാത്ത ടെലി പരമ്പരയായ 'തരാല തർ മാഗി'ലെ പൂർണ അജി എന്ന കഥാപാത്രത്തിലൂടെ ഇവർ ശ്രദ്ധേയമായ അഭിനയം കാഴ്ചവെച്ചിരുന്നു.