മുംബൈയിലുണ്ടായ വാഹനാപകടത്തിൽ നടിയും അവതാരകയുമായ നോറ ഫത്തേഹയ്ക്ക് നിസ്സാര പരിക്ക്. ശനിയാഴ്ച വൈകുന്നേരം നടി സൺബേൺ ഫെസ്റ്റിവലിലേക്ക് പോകവെ നാലു മണിയോടെയാണ് അപകടമുണ്ടായത്.
നോറ ഫത്തേഹി സഞ്ചരിച്ചുകൊണ്ടിരുന്ന വാഹനത്തിലേക്ക് മറ്റൊരു വാഹനം ഇടിച്ചു കയറുകയായിരുന്നു. ഈ വാഹനത്തിന്റെ ഡ്രൈവർ വിനയ് സക്പാൽ(27) മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
അപകടത്തിൽ ഫത്തേഹയ്ക്ക് ഗുരുതരമായ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നും ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിൽ പ്രഥമശുശ്രൂഷയ്ക്കായി എത്തിക്കാൻ കഴിഞ്ഞെന്നും മുംബൈ പോലീസ് അറിയിച്ചു.
ഒരു വൈദ്യപരിശോധനയ്ക്ക് ശേഷം, നടി മുംബൈയിൽ നടന്ന പരിപാടിയിൽ പങ്കെടുത്തതായി പോലീസ് വൃത്തങ്ങൾ പറഞ്ഞു.
ഡ്രൈവർക്കെതിരെ അശ്രദ്ധമായി വാഹനമോടിച്ചതിനും മദ്യലഹരിയിൽ വാഹനമോടിച്ചതിനും ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
#😱 നടിക്ക് വാഹനാപകടത്തിൽ പരിക്ക്; കാറിലേക്ക് മദ്യപൻ വാഹനം ഇടിച്ചുകയറ്റി