എന്റെ കഥകൾ
16 Posts • 40K views
എഴുത്തുകാരി
1K views 29 days ago
💜മാംഗല്യം💜                രചന: ഗൗരി ഗായത്രി 🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲 പുതുതായി വായിക്കുന്ന ഒരാളെങ്കിലും ഫോളോ ചെയ്‌താൽ അത്രയും ഉപകാരം ആയിരിക്കും. വയ്യറ്റി പിഴപ്പാണ്. ഫോളോവേർസിനെ ആരെയും ഞാൻ msg അയച്ച് ബുദ്ധിമുട്ടിക്കില്ല. 🙏 ✨✨✨✨✨✨✨✨✨✨✨✨✨✨✨ NB: പ്രണയ കഥയാണ്, താത്പര്യമുള്ളവർക്ക് വായിച്ച് പോകാം. 2026 കഥയാണ്. മനസ്സിൽ പെട്ടന്ന് ഒരു തീം വന്നപ്പോൾ എഴുതി തുടങ്ങി എന്നെ ഉള്ളു. ✨✨✨✨✨✨✨✨✨✨✨✨✨✨✨                        തുടക്കം💜 "നീ ആ ഡ്രൈവിംഗ് സ്കൂളിലെ ജോലി ഉപേക്ഷിച്ച് സിനിമ പിടിക്കാൻ ഇറങ്ങി എന്ന് കേട്ടല്ലോ! ഉള്ളതാണോടാ ഊവെ! അപ്പൊ നിനക്ക് നിന്റെ കടം തീർക്കണമെന്ന് യാതൊരു ആഗ്രഹവുമില്ലേ! ചായക്കടയിലിരുന്ന് പുട്ടും മൊട്ടക്കറിയും തട്ടി വിടുന്ന പലിശക്കാരൻ വേണുവുന്റെ സംസാരം കേട്ട് ഹരി ഒന്ന് പതറി പോയി. എന്താടാ! എന്നെ നീ ഇവിടെ തീരെ പ്രതീക്ഷിച്ചില്ലല്ലെ? എങ്ങനെ പ്രതീക്ഷിക്കാനാ! എന്റെ കയ്യീന്ന് രൂപ ഇരുപത്തിയയ്യാരം  എണ്ണി വാങ്ങി ഞണ്ണിയത് നീ മറന്ന് പോയോടാ നാറീ. അതെങ്ങനാ അവൻ അവന്റെ തന്തേടെ സ്വഭാവമല്ലേ കാണിക്കൂ. അത്രക്ക് ദാരിദ്രമാണേൽ നീ നിന്റെ പെങ്ങളെ കൊണ്ടെന്റെ വീട്ടിൽ നിർത്തടാ. നീ എനിക്ക് തരാനുള്ളത് മുതലാക്കി കഴിയുമ്പോൾ തിരിച്ചു കൊണ്ട് വിട്ടോളാം ഞാനവളെ. അമ്മയെയും പെങ്ങളെയും കൂട്ടി കൊടുക്കാൻ പറയുന്നവരെയെല്ലാം തല്ലാൻ നിന്നാൽ, ഹരിക്ക് അതിന് മാത്രമേ നേരമുണ്ടാവൂ. കൈ ഞരമ്പുകൾ വേണുവിനെ തല്ലാൻ ഊറ്റം കൊണ്ടപ്പോഴും, അയാളോട് കടം വാങ്ങിയ വലിയ തുക അവനെ അതിൽ നിന്ന് പിന്തിരിപ്പിച്ചു. രാവിലത്തെ കാപ്പിക്ക് ഒന്നും ഉണ്ടാക്കിയിട്ടില്ല. അമ്മയ്ക്ക് ആണേൽ മരുന്ന് കഴിക്കാനുള്ളതാ. മൂന്ന് ദോശ പാഴ്സൽ ചെയ്തേക്കാവോ ചേട്ടാ. മടിച്ച് മടിച്ചാണെങ്കിലും ഹരി അയാളോട് ആഹാരം ആവശ്യപ്പെട്ടു. നീ ആദ്യം കഴിഞ്ഞ മാസത്തെ പറ്റ് തീർക്ക് ഹരിയെ! എന്നിട്ട് മതി ഇനി ഇവിടുന്ന് പൊതി കൊണ്ട് പോകുന്നത്. അമ്മയുടെ അവസ്ഥയൊക്കെ ചേട്ടനും അറിയാവുന്നതാണ്. ബാപ്പൂട്ടി ചേട്ടൻ അങ്ങനെ പറയാറ് പതിവുള്ളതല്ല. ഇന്നിപ്പോ വേണു ചേട്ടൻ ഇരിക്കുന്നത് കൊണ്ട് പറഞ്ഞതാവും. അവൻ നിസ്സഹായതയോടെ വീട്ടിലേക്ക് നടന്നു. അനിയത്തി മുറ്റത്ത്‌ തന്നെ കാത്തിരിക്കുന്നുണ്ട്. വെറും കൈയ്യോടെ വരുന്നത് കണ്ട് അവളുടെ മുഖം ഒന്ന് വാടി. ഇനിയിപ്പോ അമ്മയോട് എന്താ പറയുക! അവന്റെ ഉള്ളം വിങ്ങി. സ്വന്തം അമ്മയ്ക്കും പെങ്ങൾക്കും ഒരു നേരത്തെ ആഹാരം കൊടുക്കാൻ  പോലും ഗതിയില്ലാതെ ആയിരിക്കുന്നു. ഈ മാസത്തെ കാശ് പോലും തരാതെ ജോലിയിൽ നിന്ന് പിരിച്ച് വിട്ട ആശാനോട് എങ്ങനെയാണ് കടം ചോദിക്കുന്നത്! ഹരി ഉമ്മറത്തെ ചവിട്ട് പടിയിൽ ഇരുന്ന് ആലോചിക്കുവാൻ തുടങ്ങി. അമ്മയുടെ മരുന്നൊക്കെ ഏതാണ്ട് തീരാറായി. ഞാനും കൂടെ എന്തേലും ജോലിക്ക് പോയാലോ എന്ന് ആലോചിക്കുവാ! ഹിമയുടെ ശബ്ദം കേട്ട് ഹരി ഞെട്ടി ഉണർന്നു. ജോലിക്ക് പോകണ്ടാന്ന് അവളോട് എങ്ങനെ പറയാനാ! അവള് കൂടി ഒരു ജോലി കണ്ടെത്തിയാലെ വീട്ടിലെ ചിലവ് എങ്കിലും നടക്കുവുള്ളു. ഇപ്പോഴത്തെ അവസ്ഥയിൽ തനിക്ക് ആരും ജോലി തരുമെന്ന് തോന്നുന്നില്ല. അവൻ അവളെ നിറകണ്ണുകളോടെ നോക്കി. പതിനെട്ട് വയസ്സ് മാത്രം പ്രായമുള്ള അനിയത്തിയെ കണ്ട് അവന്റെ ഉള്ളം വിങ്ങുകയാണ്. പഠിക്കാൻ അവള് മിടു മിടുക്കിയാണ്. അവളെയെങ്കിലും പഠിപ്പിച്ച് ഒരു കരയിൽ എത്തിക്കണം എന്ന ലക്ഷ്യവുമായിയാണ് കുടുംബ ഭാരം മുഴുവൻ തലയിൽ ഏറ്റിയത്.  എന്നിട്ടിപ്പോ അവളെയും കൂടി ഈ നശിച്ച ജീവിതത്തിലേക്ക് വലിച്ചിഴക്കുന്നു. ഹരിക്ക് തല പൊട്ടി പോകുന്നത് പോലെ തോന്നി. ഹിമയുടെ കയ്യിലൊരു കവറുണ്ട്. എങ്ങോട്ടോ പോകാനുള്ള തയ്യാറെടുപ്പിലാണ്. അഷ്‌ട്ടിക്ക് വക ഇല്ലാത്തവനോട്‌ അനുവാദം ചോദിക്കാൻ തല കുനിച്ച് നിൽക്കുന്ന അനിയത്തിയെ കണ്ട് അവന് സഹിക്കാനായില്ല. അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ചുണ്ടുകൾ വിതുമ്പുന്നത് അവൻ അവളിൽ നിന്ന് മറച്ച് പിടിക്കനായില്ല. മല്ലിക ചേച്ചിയുടെ കൂടെ കമ്പനി പണിക്ക് ചെന്നാൽ വൈകുന്നേരം മുന്നൂറ് രൂപ തരാമെന്ന് പറഞ്ഞു. ചേട്ടൻ പേടിക്കണ്ട. അവിടെ ആരും എന്നെ ഒന്നും ചെയ്യില്ല. മല്ലിക ചേച്ചിയും, ഇവിടെ അയലോക്കത്തുള്ളവരുമെല്ലാം അവിടെ തന്നെയാ പണിക്ക് പോകുന്നത്. ഞാൻ അവിടെ സുരക്ഷിതയായിരിക്കും ചേട്ടാ. അനുവാദത്തിന് കാത്ത് നിന്ന അനിയത്തിയുടെ നെറ്റിയിൽ അവൻ അമർത്തി ചുംബിച്ചു. പോയി വാ. അവൻ അവളെ യാത്ര അയച്ചു. അവന്റെ ചൂട് കണ്ണുനീർ പതിഞ്ഞ നെറ്റി തടത്തിൽ അവൾ മെല്ലെ തലോടി. നിവർത്തി ഇല്ലാത്തത് കൊണ്ടാണ് ചേട്ടന് തന്നെ ഈ പണിക്ക് വിടേണ്ടി വന്നതെന്ന് അവൾക്ക് നന്നായി അറിയാം. തളർന്ന് കിടക്കുന്ന അമ്മയ്ക്ക് ഒരു നേരത്തെ ആഹാരം കൊടുക്കാൻ പോലും കയ്യിൽ അഞ്ചിന്റെ പൈസയില്ല. അച്ഛനായിട്ട് ഉണ്ടാക്കി വച്ച കടം തീർക്കാനായി പതിമൂന്നാം വയസ്സിൽ പഠിപ്പ് നിർത്തിയതാണ് ഏട്ടൻ. ഇന്നിപ്പോ അച്ഛന്റെ നാലിരട്ടി കടം ഉണ്ടാക്കി വച്ചിട്ടുണ്ട്. ഇനി അതിൽ നിന്നൊരു മോചനം പ്രതീക്ഷിക്കുന്നില്ലെങ്കിലും, ഒരു നേരത്തെ ആഹാരത്തിനുള്ള വക കണ്ടെത്തണം. ഹിമ മല്ലിക ചേച്ചിയുടെ വേലിക്കൽ  ചെന്ന് ഉച്ചത്തിൽ വിളിച്ചു. ചേച്ചി..............., മല്ലിക ചേച്ചി........., കമ്പനി പണിക്ക് പോകാൻ ചേട്ടൻ സമ്മതിച്ചു. ഹിമക്ക് ചെമ്മീൻ കിള്ളാനൊക്കെ  അറിയാമോ? അതിന് അവൾ ഇന്നുവരെ ചെമ്മീൻ ഒന്ന് അടുത്ത് നിന്ന് കണ്ടിട്ട് പോലുമില്ല. ആഗ്രഹം ഉണ്ടായിട്ട് പോയതായിരിക്കില്ല. ചിലപ്പോ എന്റെ കൂടെ ഇവിടെ ഒറ്റക്ക് നിക്കുന്നതിലും ഭേദം പുറത്ത് എവിടെയെങ്കിലും പോകുന്നതാണെന്ന് തോന്നിക്കാണും. അവൻ വിങ്ങി പൊട്ടി കരയുവാൻ തുടങ്ങി. എന്താ കുട്ടിയെ..... ആരാ അവിടെ കരയുന്നെ! എന്റെ ഹരിമോന്റെ ശബ്ദമല്ലേ അത്. കണ്ണാ............., മക്കളെ................, എന്തിനാടാ നീ കരയുന്നത്? കട്ടിലിൽ കിടക്കുന്ന അമ്മയുടെ വിതുമ്പൽ അവനെ സ്വബോധത്തിൽ എത്തിച്ചു. അച്ഛൻ ഉണ്ടാക്കി വച്ച കടം  അറിയിക്കാതെ അമ്മയാണ് ഇത്രനാളും അവരെ നോക്കിയിരുന്നത്. പക്ഷെ അപ്രതീക്ഷിതമായി കൺസ്ട്രക്ഷൻ സൈറ്റിൽ ഉണ്ടായ ആക്‌സിഡന്റിനെ തുടർന്ന് എന്നെന്നേക്കുമായി അവരുടെ ചലന ശേഷി നഷ്ട്ടപ്പെട്ടു. എട്ടും പൊട്ടും തിരിയാത്ത ഒരു പെങ്കൊച്ചിനെയും, പത്താം തരം പോലും പൂർത്തിയാക്കാത്ത ഹരിയെയും ഒറ്റക്കാക്കി അച്ഛനൊപ്പം അമ്മയും പോകുമെന്നാണ് കരുതിയത്. പക്ഷെ വിധി അവരെ മരണത്തിന് വിട്ട് കൊടുത്തില്ല. ദൈവം പോലും അതിനോട് ഒരിത്തിരി ദയ കാട്ടിയില്ല. ഹരി അമ്മയുടെ കട്ടിലിന് ഓരം ചെന്നിരുന്നു. കണ്ണാ! എന്ത് പറ്റിയെടാ! കരയുവാരുന്നോ നീയ്? അവർ അവന്റെ കണ്ണുകളിൽ മെല്ലെ തലോടി. തുടച്ച് നീക്കിയിട്ടും ഉറവ വറ്റാത്ത കണ്ണുനീർ അവരുടെ കൈ വെള്ളയിലൂടെ ഒലിച്ചിറങ്ങി... കരയാതെ മോനെ! സാരമില്ല. അമ്മ വേണോന്ന് വച്ച് വീണ് പോയതല്ലല്ലോ? എന്റെ കുട്ടികൾക്ക് ബുദ്ധിമുട്ടായിട്ട് ഇങ്ങനെ കിടക്കേണ്ടി വരുമെന്ന് ഞാൻ ഒരിക്കൽ പോലും നിനച്ചിട്ടില്ല. കിട്ടുന്ന കാശൊക്കെ അമ്മേടെ മരുന്നിന് വേണ്ടിയും ചികിത്സക്ക് വേണ്ടിയും ചിലവാക്കി ചിലവാക്കി എന്റെ കുഞ്ഞുങ്ങള് രണ്ടും ചാവാതെ ചാവുന്നത് കണ്ടോണ്ട് കിടക്കാൻ അമ്മയ്ക്ക് വയ്യടാ. എത്ര കാലമെന്ന് പറഞ്ഞാ ഞാനീ കിടപ്പ് കിടക്കുന്നത്. ഞാൻ കാരണം എന്റെ കുഞ്ഞിന്റെ പഠിപ്പ് മുടങ്ങി. ഇപ്പൊ ദേ തുമ്പി മോളുടെയും. അവൾ ഇന്ന് തൊട്ട് ചെമ്മീൻ നുള്ളാൻ പോണെന്ന് പറയണത് കേട്ടു. അവള് പോകുമ്പോൾ നീ അമ്മയ്ക്ക് വല്ല വിഷവും തന്ന് കൊന്ന് കളഞ്ഞേക്ക് മോനെ! എനിക്കും അതൊരു ആശ്വാസമാകും. ഇങ്ങനെ നരകിച്ചു ചാവുന്നതിലും ഭേദം എന്റെ കുഞ്ഞിന്റെ കൈ കൊണ്ട് തീരുന്നതാ. പത്ത് കൊല്ലമായില്ലേ ഞാൻ ഇങ്ങനെ കിടക്കുന്നത്. ചത്താലും ആരും തിരക്കി വരില്ല. എന്റെ മോൻ എന്നെ അങ്ങ് കൊന്ന് കളഞ്ഞേക്ക്. നമ്മുടെ എല്ലാ പ്രശ്നത്തിനും ഒരു പരിഹാരമാകും. എന്റെ കണ്ണനല്ലേ! സ്വന്തം മരണത്തിന് വേണ്ടി ആ വൃദ്ധ മകനോട് അപേക്ഷിക്കുവാൻ തുടങ്ങി. അപ്പോഴും അവന്റെ കൈ അവർ നെഞ്ചോട് ചേർത്ത് പിടിച്ചിരുന്നു. അവനത് സഹിക്കാനായില്ല. ദിവസം ചെല്ലും തോറും ക്ഷീണിച്ച് അവശയായി വരുന്ന അമ്മയുടെ നെഞ്ചിലേക്ക് അവൻ മറിഞ്ഞു വീണു. ഇതിപ്പോൾ ആദ്യമായിയല്ല അവർ അവനോട് മരണം യാചിക്കുന്നത്. പക്ഷെ ഇത്തവണ അവന് പിടുത്തം നഷ്ടമായി. ഒരായുസ്സിന്റെ മുഴുവൻ ദുഃഖവും അവൻ അവരുടെ നെഞ്ചിൽ പെയ്തു തീർത്തു. ഞാൻ വരുന്നത് വരെ നല്ല കുട്ടിയായിട്ട് ഇവിടെ കിടന്നോളണം കേട്ടോ! കുരുത്തക്കേട് എന്തേലും കാണിച്ചാൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല. അവൻ അവരുടെ കവിളിൽ അമർത്തി ചുംബിച്ച് മുറിക്ക് പുറത്തിറങ്ങി. വിഷം വാങ്ങാൻ പോലും പത്തു രൂപ തികച്ചെടുക്കാൻ അവന്റെ കയ്യിൽ  ഉണ്ടായിരുന്നില്ല. കൊടുത്താൽ കാശ് കിട്ടുന്നതെല്ലാം വിറ്റ് പെറുക്കിയാണ് അവസാനം അമ്മയ്ക്ക് മരുന്ന് വാങ്ങിച്ചത്. ഇനി തന്റെ കയ്യിൽ ഒന്നുമില്ല. അഴയിൽ നനച്ചിട്ടിരിക്കുന്ന കാവി കൈലി കാറ്റിൽ ആടുന്നത് കണ്ട് അവന് ചിരി സഹിക്കാനായില്ല. അടുത്ത മഴക്കുള്ള വരവാണ്. ഇന്ന് കൂടി ഉണങ്ങി കിട്ടിയില്ലെങ്കിൽ ഉടുത്ത് ഇരിക്കുന്നത് മുഷിഞ്ഞു നാറി തുടങ്ങും. അവൻ കണ്ണുകൾ തുടച്ച് അഴയിൽ നിന്നും കൈലി മുണ്ട് എടുത്ത് തോളിൽ ഇട്ടു. പണം കൊടുക്കാനുള്ളവരെല്ലാം മുറ്റത്ത് വന്ന് നിന്ന് തെറി പാട്ട് പാടാൻ തുടങ്ങിയിട്ട് നാളുകളായി. ആകെ ഉണ്ടായിരുന്ന പ്രതീക്ഷ ഈ ജോലി ആയിരുന്നു. പത്താം ക്ലാസ്സ്‌ പാസ്സാകാത്തവന് വേറെ എന്ത് ഉദ്യോഗം കിട്ടാനാ! ഇനീപ്പോ തുമ്പിയുടെ കാര്യം അവള് നോക്കിക്കോളും. മല്ലിക ചേച്ചിയും, അംബിക അമ്മായിയുമൊക്കെ ഉള്ളടത്തോളം കാലം ആരും അവളെ തൊടില്ല. ഇങ്ങനെ ഒരു ആങ്ങള ഉണ്ടെന്ന് പറയുന്നതിലും ഭേദം അതിനെ വല്ല വിഷവും കൊടുത്ത് കൊല്ലുന്നതാണ്. താൻ കടം വാങ്ങിയവരുടെയെല്ലാം കണ്ണ് നീളുന്നത് തുമ്പിയുടെ മാറിലേക്കാണ്. താൻ കാരണം അവള് ചീത്തയാകുന്നത് കണ്ട് നിൽക്കാൻ എനിക്ക് ആവില്ല. ഹരി സ്വയം പിറുപിറുത്ത് കൊണ്ട് ഫാനിലെ കുരുക്ക് മുറുക്കി. തുടരും ❤️ സ്നേഹത്തോടെ ഗൗരി ഗായത്രി 🫂💜 ------------------------------------------------------------ ആൾറെഡി മൂന്ന് രചന എഴുതിയത് തീർക്കാതെ വേറെ തുടങ്ങിയത് എന്തിനാ എന്ന് ചോദിക്കരുത്. മനസ്സിൽ വന്ന ഒരു തീം എഴുതി പിടിപ്പിക്കാൻ തോന്നി. പഴയ കഥകൾ  ജനുവരിയിൽ തീരും. അതിന് ശേഷം മാത്രമേ ഇത് എഴുതുകയുള്ളു. ഇഷ്ട്ടമായാൽ ഒരു വരി കുറിക്കാമോ? 💜💜💜💜💜💜💜💜💜💜💜💜💜💜 #നോവൽ #നോവൽ #എന്റെ കഥകൾ #📙വായന മുറി 📙 #വായന
14 likes
1 comment 13 shares
Vijay's Whims
701 views 2 days ago
https://dcink.in/readers-ink/malayalam-story-avasana-ormma-written-by-vijay-p-joy കടന്നു വരാനിരിക്കുന്ന, ക്രിസ്തുമസ് കേക്ക് കാലത്തിനു മുന്നേ വായിച്ചു തീർക്കാൻ കേക്കുമായി ബന്ധപ്പെട്ട ഒരു ചെറു കഥ. കഥ എഴുതാനുള്ള ആദ്യ ശ്രമമാണ്. സമയം പോലെ വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു 🙏🏾 DC ink ലാണ് പ്രസിദ്ധീകരണം #കഥകൾ #എന്റെ കഥകൾ
10 likes
14 shares
Siraj
2K views 18 days ago
🌹പറയാൻ ബാക്കി വെച്ച സ്വപ്നങ്ങൾ 🌹 സ്വപ്‌നങ്ങൾ അത് നമ്മുടെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് . ജീവിതത്തിൽ സ്വപ്‌നങ്ങൾ ഒന്നും ഇല്ലെങ്കിൽ ഒരാളുടെ ജീവിതം തന്നെ ഇല്ല. ആകാശം ഇരുണ്ടു കിടക്കുന്ന സമയം നക്ഷത്രങ്ങളുടെ തിളക്കമോ, ചന്ത്രന്റ വെളിച്ചമോ ഇല്ല അങ്ങനെ ഉള്ള ഒരു രാത്രിയുടെ യാമങ്ങളിലേക്ക് അവന്റെ മനസ്സ് സഞ്ചരിച്ചു തുടങ്ങി. ഇരുകളറയിൽ നിന്ന് കൂരാ ഇരുട്ടിലേക്ക് അവന്റെ മനസ്സ് വഴുതി വീണു തുടങ്ങി. അവന്റെ ചെറുപ്പകാലം മുതൽ അവൻ കണ്ടു തുടങ്ങി. ഒരു വിശാലമായ പാടം ആ പടത്തിന്റെ നടുവിൽ ആയി ഒരു ചെറിയ ഓല മേഞ്ഞ ഒരു വീട്. ആ വീടിന്റെ ഉള്ളിൽ നിഷ്കളങ്ക മനസ്സ് ഉള്ള ഒരു ഉമ്മയും ഉപ്പയും. അവർക്ക് രണ്ട് ചെറിയ പെൺ കുട്ടികളും. ഷഹന ഷബന അവർക്ക് ഒരു കുഞ്ഞു അനിയൻ വരുന്നത് കാത്തിരിക്കുന്നു. ഉമ്മക്ക് ഏകദേശം പ്രസവ സമയം ആയിരിക്കുന്നു. ഉപ്പ ഒരുപാട് വിഷമിക്കുന്നുണ്ട്. ജനിക്കുന്ന കുട്ടി ഒരു മോൻ ആയി കാണണം എന്ന് അതിയായ ആഗ്രഹം ഉണ്ട്. അന്ന് പാതിരാ സമയത്തു ഒരു ചെറിയ കരച്ചിൽ ആ വീടിന്റെ അകത്തളങ്ങളിൽ നിന്ന് പൊന്തി വന്നു അത് അവന്റെ കരച്ചിൽ ആയിരുന്നു. പൊന്നു മോനെ ഉപ്പ വാരി എടുത്തു കവിളിനോട് ചേർത്ത് വെച്ചു പേര് വിളിച്ചു ഷഫീക് എന്നായിരുന്നു. അവൻ ഈ ഭൂമിയിലേക്ക് വന്ന നിമിഷം അവൻ ചുറ്റിലും കണ്ണോടിച്ചു അവിടെ എന്റെ ഉപ്പ ഉണ്ട് എന്റെ രണ്ട് പെങ്ങന്മാർ ഉണ്ട്. എനിക്ക് വിശക്കുന്നു എന്റെ ഉമ്മയെ മാത്രം കാണുന്നില്ലല്ലോ എന്ന് മനസ്സിൽ ആലോചിച്ചു നിൽക്കുന്ന സമയം. അകത്തു നിന്ന് കുഞ്ഞു പെങ്ങളെ കരച്ചിൽ കേട്ടു. ആ കരച്ചിൽ വീടിനെ കുലുക്കി കൊണ്ട് ആയിരുന്നു. മാറത്തു നിന്ന് മാറാൻ പറ്റാത്ത സമയം. എന്റെ ഉമ്മയുടെ മുലപാൽ കുടിക്കാൻ ആഗ്രഹിച്ച സമയം . ഞാൻ എന്റെ പെങ്ങളിൽ നിന്ന് കേൾക്കുന്നു എന്റെ ഉമ്മ എന്നെയും എന്റെ ഇത്താത്തമാരെയും ഉപ്പയെയും വിട്ട് യാത്രയായി എന്ന്... ഉമ്മ ഇല്ലാത്ത ഒരു കുട്ടിക്കാലം നമുക്ക് ഓർക്കാൻ പോലും പറ്റില്ല. ഉമ്മയുടെ നെഞ്ചിന്റെ ചൂട് ഒരു നിമിഷം പോലും ആസ്വദിക്കാൻ കഴിയാതെ, ഉമ്മയുടെ മാറിൽ നിന്ന് വരുന്ന ആദ്യ ദാഹ ജലം കിട്ടാത്ത ഒരു മോൻ, ഉമ്മയുടെ ലാളനങ്ങൾ കിട്ടാത്ത ഒരു കുട്ടി ആയി അവൻ വളർന്നു. ഉപ്പ പകൽ സമയം ജോലിക്ക് പോകുന്ന സമയം ഷഹനയും ഷബനയും ആണ് അവനെ നോക്കുന്നത്. അവരായിരുന്നു അന്ന് മുതൽ അവന്റെ ഉമ്മ. ഒരു ഉമ്മ തന്റെ മകനെ നെഞ്ചോടു ചേർത്ത് പിടിച്ചു താരാട്ട് പാട്ട് പാടി ഉറക്കുന്നത് പോലെ അവന്റെ പെങ്ങന്മാർ അവനെ നെഞ്ചോടു ചേർത്ത് പിടിച്ചു പാടി ഉറക്കും ആയിരുന്നു. ഉമ്മ ഇല്ലാത്ത ഒരു വേദന അവനെ അറീക്കാതെ ആണ് വളർത്തിയത്. ഷഫീക് ഇപ്പൊ നടക്കുന്ന പ്രായം ആയി. രണ്ടു ഇത്താമാരെയും വിരലിൽ പിടിച്ചു അവൻ നടത്തം പഠിച്ചു. അവൻ ഇപ്പൊ സ്കൂളിൽ പോകാൻ ഉള്ള പ്രായം ആയി. അവന്റെ കളി കൂട്ടുകാരികൾ അവന്റെ ഇത്തമാർ തന്നെ ആണ്. അവന്റെ കൂട്ടുകാരിയും പെങ്ങളും ഉമ്മയും എല്ലാം അവർ തന്നെ. സ്കൂളിൽ നന്നായി പഠിക്കുന്ന കുട്ടി ആണ് ഷഫീക്. എല്ലാത്തിനും ഒന്നാമൻ ആയിരുന്നു. എല്ലാരേയും സ്നേഹിക്കാനും സൗഹൃദം കൂടാനും അവനെ കഴിഞ്ഞു ഒള്ളു വേറെ ഒരാളും. ടീച്ചർമാർക്ക് ഏറ്റവും ഇഷ്ടം ഉള്ള കുട്ടി ആയിരുന്നു. ഉമ്മ മരണപ്പെട്ട ശേഷം ഉപ്പാക്ക് എപ്പഴും മക്കളെ കാര്യങ്ങൾ ആലോചിച്ചു വിഷമം ആയിരുന്നു. എന്തൊക്കെ അസുഖം വന്നാലും, വിഷമങ്ങൾ വന്നാലും അതെല്ലാം ഉള്ളിൽ ഒതുക്കി തന്റെ മക്കളെ പട്ടിണി കൂടാതെ നോക്കാൻ ആ പ്രിയപ്പെട്ട ഉപ്പ കഷ്ടപ്പെടാണ്. വർഷങ്ങൾ കഴിഞ്ഞു പോയി. ഇത്തമാരുടെ വിവാഹ പ്രായം എത്തി. വാപ്പ ഇപ്പൊ അതികം ജോലിക്ക് പോകാൻ പറ്റാത്ത ഒരു അവസ്ഥയിൽ ആണ്. ഞങ്ങള്ക്ക് വേണ്ടി ഒരുപാട് കഷ്ട്ടപ്പെട്ടു. ഇപ്പൊ നടക്കാൻ ആരുടേങ്കിലും സഹായം വേണം. ഷഫീക് സ്കൂൾ പഠനം കഴിഞ്ഞു വന്നു ഒരു ഷോപ്പിൽ ജോലിക്ക് പോകും. അത് കൊണ്ട് ആയിരുന്നു അവരുടെ വീട് കഴിഞ്ഞു പോകുന്നത്. ഇത്താത്തമാരെ മുഖത്തു നോക്കുമ്പോൾ എനിക്ക് ഒരുപാട് വിഷമം തോന്നും. അവരെ ഒപ്പം പഠിച്ചവരുടെ എല്ലാം വിവാഹം കഴിഞ്ഞിരിക്കുന്നു. ഒരു ദിവസം ഷഫീക് ഷോപ്പിൽ നിന്ന് വന്ന സമയം ഉപ്പ മോനെ വിളിച്ചു അടുത്ത് ഇരുത്തി പറഞ്ഞു. എന്റെ പൊന്നു മോനെ.. വാപ്പ ഇപ്പൊ ഒരു രോഗി ആയി. മോനെ സഹായിക്കാൻ പറ്റാത്ത ഒരു അവസ്ഥയിൽ ആണ്. മോൻക് ഉമ്മയെ കാണാൻ ഉള്ള ഭാഗ്യം ഉണ്ടായില്ല. എനിക്ക് നല്ല വസ്ത്രങ്ങൾ വേടിച്ചു തരാൻ പറ്റിയിട്ടില്ല. ഇപ്പൊ ഇതാ രണ്ട് ഇത്താത്തമാരെ വിവാഹം ചെയ്തു കൊടുക്കാൻ ഉള്ള കടമ മോനെ ഏൽപ്പിക്കുന്നു. മോൻ എന്നെ ഒരിക്കലും പഴി ചാരരുത്. ഉപ്പ മോൻക്ക് വേണ്ടി മാത്രം ഒന്നും ചെയ്യാൻ സാധിച്ചില്ലല്ലോ എന്ന് എന്റെ മനസ്സിൽ വിഷമം ഉണ്ടെന്ന് ഉപ്പ പറഞ്ഞു കരഞ്ഞു. ഷഫീക് തന്റെ വാപ്പയെ നെഞ്ചോട് ചേർത്ത് പിടിച്ചു നെറ്റിയിൽ ചുംബിച്ചു എന്നിട്ട് പറഞ്ഞു. ഉപ്പ സാതിക്കുന്നത് എല്ലാം ഞങ്ങള്ക്ക് തന്നിട്ടുണ്ട്. ഞാൻ ഉമ്മ ഇല്ലാതെ ആയ ആ നിമിഷം എന്റെ ഉപ്പ എന്നെ എടുത്തു നെഞ്ചോടു ചേർത്ത് വെച്ചില്ലേ. എനിക്ക് ഈ ജീവിതത്തിൽ ഏറ്റവും സന്തോഷം കിട്ടിയത് ഉപ്പ എന്റെ ഉപ്പ ആയതു കൊണ്ട് ആണ്. ഉപ്പാക്ക് വേണ്ടി എനിക്ക് ഒന്നും ചെയ്യാൻ സാതിക്കുന്നില്ലല്ലോ എന്ന് ഉള്ള വിഷമം ആണ് എന്റെ ഉള്ളിൽ. ഇതൊക്കെ പറഞ്ഞു ഷഫീക് റൂമിൽ പോയി ഉറങ്ങി. രാവിലെ ഷഹന ചായയും ആയി ഉപ്പയുടെ റൂമിൽ ചെന്നു വിളിച്ചു. ഉപ്പാ എഴുനേൽക്കുന്നില്ല. വിളിക്കുന്നത് കേട്ട് ആണ് ഷഫീക് വരുന്നത്. അവൻ ഉപ്പയുടെ അടുത്ത് പോയി വിളിച്ചു. അപ്പോൾ ആണ് മനസ്സിലായത് എന്റെ ഉപ്പ ഈ ലോകത്തിൽ നിന്ന് വിട പറഞ്ഞു എന്ന്. എന്നെയും ഇത്താത്തമാരെയും തനിച്ചു ആക്കി എന്റെ ഉപ്പ പോയല്ലോ എന്ന് ആലോചിച്ചു ഒരുപാട് കരഞ്ഞു. ഷഫീഖിന്റെ അന്ന് മുതൽ ഉള്ള ജീവിതം പെങ്ങന്മാക്ക് വേണ്ടി ഉള്ളത് മാത്രം ആയി. പഠനം എല്ലാം വേണ്ടന്ന് വെച്ചു ഇപ്പൊ ഫുൾ ടൈം ജോലിക്ക് പോകണ്. ഒരു ദിവസം ജോലിക്കിടെ ഒരാളെ പരിചയപ്പെട്ടു ആൾ ഗൾഫിൽ ഒരുപാട് ഷോപ്പുകൾ ഉള്ള വെക്തി ആണ്. അവന്റെ കാര്യങ്ങൾ എല്ലാം അറിഞ്ഞു കൊണ്ട് അവനെ തേടി വന്ന വെക്തി ആണ്. അതികം വഴുകാതെ തന്നെ അവൻ ഗൾഫിലേക്ക് പോയി. ഷഫീക് ഇപ്പൊ ഗൾഫിൽ പോയിട്ട് രണ്ട് വർഷം തികയുന്നു. പെങ്ങമാരുടെ വിവാഹം ഉറപ്പിച്ചു. തന്റെ കൂടെ ജോലി ചെയ്യുന്ന ഒരു കൂട്ടുകാരന്റെ കുടുംബത്തിലേക്ക് ആണ് പെങ്ങളെ വിവാഹം ചെയ്തു കൊടുക്കുന്നത്. ഒരുപാട് സന്തോഷം ആയി ആണ് അവൻ നാട്ടിൽ വരുന്നത്. എയർപോർട്ടിൽ നിന്ന് വീട്ടിലേക്കു വരുന്ന വഴിയിൽ അവർ സഞ്ചരിച്ച വാഹനം വേറെ വാഹനം ആയി ഇടിച്ചു. അവൻ കണ്ണ് തുറന്നു നോക്കുമ്പോൾ ഹോസ്പിറ്റലിൽ ആണ്. അനങ്ങാൻ പോലും പറ്റാതെ കിടന്നിടത് നിന്ന് എഴുനേൽക്കാൻ പറ്റാത്ത ഒരു അവസ്ഥ ആയിരുന്നു. ദിവസങ്ങൾ കഴിഞ്ഞു അവൻ പതിയെ എണീറ്റ് കട്ടിലിൽ നിന്ന് ഇറങ്ങാൻ സമയം ആണ് അവൻ മനസ്സിലാക്കുന്നത് എനിക്ക് ഒരു കാൽ ഇല്ല. അന്നത്തെ അപകടത്തിൽ എന്റെ കാൽ നഷ്ടപ്പെട്ടിരിക്കുന്നു. അവന്റെ നഷ്‍ടങ്ങളെ ഓർത്തു കരഞ്ഞു മയങ്ങി പോയി. സമയങ്ങൾ പിന്നിട്ടു പ്രഭാതം പൊട്ടി വിടർന്നു സൂര്യ പ്രകാശം പടർന്ന് തുടങ്ങി. ഷഫീഖിനെ തട്ടി വിളിച്ചു അവൻ ഉണർന്നു നോക്കുമ്പോൾ അവന്റെ ഇത്താത്തമാർ ആണ്. രണ്ടു പേരും അവനെ ചേർത്ത് പിടിച്ചു ഒരുപാട് കരഞ്ഞു. Dr വന്നു പറഞ്ഞു ഇന്ന് വീട്ടിൽ പോകാം. കാൽ നന്നായി ശ്രദ്ധിക്കണം എന്ന് പറഞ്ഞു. ഹോസ്പിറ്റലിൽ നിന്ന് വീട്ടിൽ പോകുന്ന വാഹനത്തിൽ വെച്ചു ഷഫീക് ആലോചിച്ചു കണ്ണ് നിറഞ്ഞിരുന്നു. എന്റെ പെങ്ങന്മാരെ എങ്ങനെ വിവാഹം ചെയ്തു കൊടുക്കും എന്നായിരുന്നു. ഉമ്മ ഇല്ല ഉപ്പ ഇല്ലാത്ത യതീം ആയ കുട്ടി. ഇപ്പൊ എന്റെ അവസ്ഥ ഇങ്ങനെ ഇനി ആരാണ് ഒരു സഹായത്തിനു എന്നൊക്കെ ആലോചിച്ചു. വീടിന്റെ മുന്നിൽ കാർ എത്തിയപ്പോ വീട്ടിൽ ഒരുപാട് ആളുകൾ ഉണ്ട്. ഒരുപാട് പേര് സമ്മാന പൊതികൾ ആയി നിൽക്കുന്നുണ്ട്. അവിടെ ഉള്ളവർ എല്ലാം അവരുടെ വരവിനായി കാത്തു നില്കുന്നവർ ആണ്. പുറകിൽ ഇരുന്ന ഇത്താത്തമാർ പറഞ്ഞു ഇന്ന് ഞങ്ങളുടെ വിവാഹം ആണ്. ഞങ്ങളെ കൈ പിടിച്ചു കൊടുക്കാൻ ഞങ്ങൾക്ക് ഈ കുഞ്ഞു അനിയൻ അല്ലാതെ വേറെ ആരും ഇല്ല എന്ന് പറഞ്ഞു. കാറിൽ നിന്ന് ഇറങ്ങാൻ സമയം അവനെ ചേർത്ത് പിടിച്ചു നടത്താൻ ഒരു ആൾ ഉണ്ടായിരുന്നു. അത് അവന്റെ കൂടെ ഗൾഫിൽ ജോലി ചെയ്യുന്ന കൂട്ടുകാരൻ ആണ്. ഷഫീക് വീട്ടിൽ ഇല്ലാത്ത സമയത്തു അവിടെ ഉള്ള എല്ലാ കാര്യങ്ങൾ ഷഫീക് നോക്കുന്നത് പോലെ നോക്കി. ഇത്താത്തമാരെ വിവാഹ ദിവസം വരെ ഉള്ള എല്ലാം നോക്കിയത് കൂട്ടുകാരൻ ആണ്. അവൻ അവന്റെ ഒപ്പം നടന്നു വീട്ടിൽ കയറി. നിക്കാഹിനു സമയം ആയി പുതിയാപ്പിളയും വീട്ടുകാരും അവിടെ എത്തി. രണ്ടു പെങ്ങന്മാരെ നിക്കാഹ് ചെയ്തു കൊടുത്തു. അവരെ കൈ പിടിച്ചു ഏൽപ്പിച്ചു കൊടുത്തു. ഭക്ഷണം കഴിക്കാൻ വേണ്ടി എല്ലാവരെയും ഷഫീക് വിളിച്ചപ്പോൾ ആരും എഴുന്നേറ്റില്ല. അവിടെ ഒരു നിക്കാഹ് കൂടി നടക്കാൻ ഉണ്ടെന്ന് പറഞ്ഞു. എല്ലാരും അവിടെ തന്നെ ഇരുന്നു. അവൻക് ഒന്നും മനസ്സിലായില്ല. അവന്റെ കൂട്ടുകാരൻ ചെവിയിൽ വന്നു പറഞ്ഞു ഞാൻ നിനക്ക് വേണ്ടി ഒരു പെൺകുട്ടിയെ കണ്ടു വെച്ചിട്ടുണ്ട് അവളെ നീ നിക്കാഹ് ചെയ്യണം. നിന്റെ പോയ കാലിനു പകരം ആയി അവളുടെ കാലുകൾ നിനക്ക് വേണ്ടി നടക്കും. നീ ബാക്കി വെച്ച നിന്റെ വിവാഹം എന്ന സ്വപ്‌നങ്ങൾ അവളിലൂടെ നീ അനുഭവിച്ചു തീർക്കണം. ഷഫീക് ചോദിച്ചു ആരാണ് എന്റെ ഈ അവസ്ഥ കണ്ടിട്ട് എനിക്ക് തുണ ആയി വരുന്ന ആ പെൺകുട്ടി. കൂട്ടുകാരൻ പറഞ്ഞു അത് എന്റെ പെങ്ങൾ മെഹറിൻ ആണ്. നിന്നെ നെഞ്ചോടു ചേർത്ത് പിടിക്കും. ഒരു കാലത്തും നിന്നെ ○ഒറ്റപ്പെടുത്തില്ല. നമ്മുടെ സൗഹൃദം എന്നും നില നില്കും. അവരുടെ നിക്കാഹ് കഴിഞ്ഞു. ഇത്താത്തമാരെ വീട്ടിൽ നിന്ന് യാത്രയാക്കുന്ന സമയം അവൻ അവരോട് പറഞ്ഞു. എന്നെ നിങ്ങൾ എങ്ങനെ ആണോ നോക്കുന്നത് അത് പോലെ നിങ്ങൾ നിങ്ങളുടെ ഭർത്താവിനെയും കുടുംബത്തെയും നോക്കണം. എന്ന് പറഞ്ഞു കൊണ്ട് അവരെ യാത്രയാക്കി. അവർ അവിടെ നിന്ന് പടി ഇറങ്ങി പോകുമ്പോൾ അവന്റ കണ്ണുകൾ നിറഞ്ഞു അവനെ താലോലിച്ചു വളർത്തിയ അവന്റെ ഇത്താത്തമാർ അകന്ന് പോകുന്നു. മെഹറിൻ അവന്റെ കയ്യിൽ പിടിച്ചു എന്നിട്ട് പറഞ്ഞു. എന്റെ ഇക്ക. അവർ തന്നിരുന്ന സ്നേഹത്തെ പോലെ എന്റെ സ്നേഹം ചിലപ്പോൾ എത്തി എന്ന് വരില്ല. എന്നാലും എന്നെ കൊണ്ട് കഴിയാവുന്നത് പോലെ ഞാൻ സ്നേഹിക്കും. അവർ അവരുടെ വീടിന്റെ ഉള്ളിലേക്കു നടന്നു കയറി. അവരുടെ ജീവിതം സുഖകരമായി പോകുന്നു. അവന്റെ ഓരോ സ്വപ്‌നങ്ങൾ അവളിലൂടെ നടന്നു കൊണ്ടിരിക്കുന്നു. മെഹറിൻ ജോലിക്ക് പോയിരുന്നു. ഷഫീക്കിന് നടക്കാൻ പറ്റാത്തത് കൊണ്ട് അവൾ തന്നെ ആയിരുന്നു എല്ലാം നോക്കുന്നത്. അധി രാവിലെ തന്നെ അവൾ വീട്ടിൽ ഉള്ള എല്ലാ ജോലികൾ കഴിഞ്ഞു ആണ് ജോലി സ്ഥലത്തേക്ക് പോകുന്നത്. അതിനിടയിൽ ആയിരുന്നു അവരുടെ ഇടയിലേക്ക് ഒരു മോൾ കടന്നു വന്നത്. പ്രസവ ശേഷം മെഹറിൻ അധിക ദിവസം ഒന്നും ജോലിക്ക് പോകാൻ പറ്റുന്നുണ്ടായിരുന്നില്ല. തന്റെ ഭർത്താവിനെയും മകളെയും നല്ല പോലെ നോക്കണം എന്ന മനസ്സിൽ ഉറച്ച വിശ്വാസം കൊണ്ട് ആയിരുന്നു നടന്നിരുന്നത്. ആ വിശ്വാസം തെറ്റാൻ അധിക നാൾ വേണ്ടി വന്നില്ല. അവളെ ക്യാൻസർ എന്ന രോഗം പിടിപെട്ടു. ഒന്നിച്ചു ജീവിച്ചു കൊതി തീരും മുന്നേ അവൾ അവനിൽ നിന്ന് അകന്ന് പോയി. അവൾ അവനെ വിട്ട് കബറിലേക്ക് യാത്രയായി. തന്റെ മോളെ കെട്ടിപിടിച്ചു കരയാൻ അല്ലാതെ അവൻക് വേറെ ഒന്നിനും സാധിക്കുമായിരുന്നില്ല. ആ പൊന്നു മോളെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു. പതിയെ അവൻ ഉറങ്ങി തുടങ്ങി. അവൻ അവന്റെ പഴയ കാലം കാണാൻ തുടങ്ങി......... ഓരോ രാത്രിയിൽ ഉറങ്ങുമ്പോൾ അവൻ അവന്റെ ജനനം മുതൽ ഉള്ള കാര്യങ്ങൾ ആലോചിച്ചു വിഷമിക്കും. അന്ന് മുതൽ ഉള്ള എല്ലാം ദിവസം അത് മാത്രം ആയി. ഇപ്പഴും അവന്റെ പറയാൻ ബാക്കി വെച്ച സ്വപത്തെ അവൻ ആലോചിച്ചു കൊണ്ടിരിക്കുന്നു....... 🌹സ്നേഹത്തോടെ സിറാജ് തൃശൂർ 🌹 #കഥകൾ #എന്റെ കഥകൾ #കഥ #കഥ #📔 കഥ
ShareChat QR Code
Download ShareChat App
Get it on Google Play Download on the App Store
14 likes
1 comment 7 shares