sree Padmanabha
1 Post • 764 views
DREEAM STUDIO HARI PRASAD
1K views 2 months ago
🕉ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ മുറജപച്ചടങ്ങുകൾക്ക് തുടക്കം . ഇനി വേദമന്ത്രോച്ചാരണത്തിൽ മുഖരിതമായ 56 രാപകലുകൾ🕉 എട്ട് ദിവസം വീതമുള്ള 7 മുറകളിലായി 56 ദിവസം നീണ്ടു നിൽക്കുന്നതാണ് മുറജപ ചടങ്ങുകൾ. വേദജപം, മന്ത്രജപം, സഹസ്രനാമജപം, ജലജപം എന്നിങ്ങനെയുള്ള ഉപാസനകളാണ് മുറപോലെ നടക്കുന്നത്. അതുകൊണ്ടാണ് ചടങ്ങിനെ മുറജപം എന്നുപറയുന്നത്. രാജ്യഭരണത്തിൽ നീതി നടപ്പാക്കുമ്പോഴും, യുദ്ധക്കളങ്ങളിലും, രാജ്യ വിസ്തീർണ്ണം കൂട്ടേണ്ടി വരുമ്പോഴും മറ്റും മനഃപൂർവ്വമല്ലാതെ ഉണ്ടാകപ്പെടുന്ന പാപങ്ങളുടെ പരിഹാര ക്രിയയെന്ന നിലയിലാണ്‌ മുറജപം നടത്തിയിരുന്നത്‌. തിരുവിതാംകൂർ രാജ്യത്തിൽ ആറു വർഷത്തിൽ ഒരിക്കൽ ശ്രീ പത്മനാഭ സ്വാമി പ്രീതിക്കായി നടത്തിവന്നിരുന്ന ഒരു യാഗമാണ്‌ മുറജപം. രാജ്യ ഭരണത്തിൽ മനഃപൂർവല്ലാതെ സംഭവിച്ച പിഴവുകൾക്ക് പരിഹാരമായി തിരുവിതാംകൂർ രാജവംശമാണ് മുറ ജപച്ചടങ്ങുകൾ തുടങ്ങിയത്. 1744 ജൂലൈ 5 ന് അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവ് തുടങ്ങിവച്ചതാണ് ഈ ചടങ്ങ്. ഇതിന്റെ കാർമ്മികത്വത്തിലേക്കായി കേരളത്തിലെ പ്രശസ്തരായ (വേദ പാണ്‌ഡ്യത്യമുള്ള ബ്രാഹ്മണന്മാർ) ഒത്തു ചേരുന്നു. ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ, തിരുനാവായ വാധ്യാൻ, തൃശൂർ വാധ്യാൻ, കൈമുക്ക് വൈദികൻ, പന്തൽ വൈദികൻ, കപ്ലിങ്ങാട്, ചെറുമുക്ക് വൈദികർ എന്നിവർ ജപത്തിന് എത്തും. ശൃംഗേരി, ഉഡുപ്പി, ഉത്രാദി മഠം, കാഞ്ചീപുരം എന്നീ മഠങ്ങളിൽ നിന്നുള്ള സന്യാസിമാർക്ക് പുറമേ ഹൈദരാബാദിലുള്ള ചിന്നജീയർ സ്വാമികളും ജപത്തിൽ പങ്കെടുക്കും. താന്ത്രിക പൂജകൾ തരണനല്ലൂർ നമ്പൂതിരിമാരാണ് നിർവഹിക്കുക. 56 ദിവസം നീണ്ടു നിൽക്കുന്ന മുറജപം സഹസ്ര നാമങ്ങളും ജലജപങ്ങളും വേദ മന്ത്രങ്ങളും കൊണ്ട്‌ മുഖരിതമായിരിക്കും. https://www.instagram.com/reel/DRSbjsfAsAc/?igsh=YnFkOWFvMnkweGxn #sree Padmanabha
ShareChat QR Code
Download ShareChat App
Get it on Google Play Download on the App Store
13 likes
7 shares