ഓർമകളിൽ തിലകൻ ചേട്ടൻ
9 Posts • 280K views
സെപ്റ്റംബർ 24: മലയാള സിനിമയുടെ പെരുന്തച്ചൻ തിലകന്റെ സ്മൃതി ദിനം...🎬 💐➖💐➖💐➖💐➖💐➖💐 കാ​ലം​ ​പോ​യ് ​മ​റ​യു​മ്പോ​ഴും​.. ​ മ​ല​യാ​ള​ ​സി​നി​മ​യു​ടെ​ ​ആ​ ​ '​തി​ല​ക​'ക്കു​റി​ ​ഓ​ർ​മ്മ​ക​ളു​ടെ​ ​തി​ര​ശീ​ല​യി​ൽ​ ​ഒ​ളി​മ​ങ്ങാ​തെ ​ഇ​ന്നുമുണ്ട്.​. ​ പെ​രു​ന്ത​ച്ച​നി​ലെ​ ​ത​ച്ച​നും​ ​ മൂ​ന്നാം​ ​പ​ക്ക​ത്തി​ലെ​ ​ത​മ്പി​ ​ മു​ത്ത​ശ്ശ​നും​ ​ക​ണ്ണെ​ഴു​തി​ ​ പൊ​ട്ടും​ ​തൊ​ട്ടി​ലെ​ ​ന​ടേ​ശ​ൻ​ ​മു​ത​ലാ​ളി​​യും​ ​യ​വ​നി​ക​യി​ലെ​ ​വ​ക്ക​ച്ച​നും ​ കീ​രി​ട​ത്തി​ലെ​ ​ അ​ച്യു​ത​ൻ​ ​നാ​യ​രും​ ​സ്ഫ​ടി​ക​ത്തി​ലെ​ ​ചാ​ക്കോ​ ​മാഷും ​ കാ​ട്ടു​ ​കു​തി​ര​യി​ലെ​ ​ കൊ​ച്ചു​വാ​വ​യുമൊ​ക്കെ​ ​ മ​ല​യാ​ളി​ക​ളുടെ ഇടനെഞ്ചിൽ ഇന്നും തുടിക്കുന്നു.. *2012​ ​സെ​പ്തം​ബ​ർ​ 24​ ​നാ​യി​രു​ന്നു​* ​തി​ല​ക​നെ​ന്ന​ ​ മ​ഹാ​വി​സ്മ​യം​ ​മ​ല​യാ​ള​ ​ സി​നി​മ​യോ​ട് ​വി​ട​ ​പ​റ​ഞ്ഞ​ത്.. രാജ്യം കണ്ട മികച്ച അഭിനയ പ്രതിഭകളിലൊന്ന്.. സ്വാഭാവികമായ ഡയലോഗ് പ്രസന്റേഷനിലൂടെ തനതായ അഭിനയശൈലിയുടെ ഉടമ.. മുഴുവൻ പേര് സുരേന്ദ്രനാഥ് തിലകൻ.. ആറാം വയസ്സിൽത്തന്നെ അഭിനയത്തിന്റെ പ്രതിഭ കാട്ടിയ തിലകൻ കോളേജ് വിദ്യാഭ്യാസകാലത്ത് തന്നെ നാടകങ്ങളിലൂടെ അഭിനയരംഗത്ത് സജീവമായിരുന്നു.. 1955ൽ കോളേജ് പഠനം ഉപേക്ഷിച്ച് സുഹൃത്തുക്കളുമൊത്ത് “മുണ്ടക്കയം” നാടകസമിതിക്ക് രൂപം കൊടുത്തു..1966 വരെ കെപിഎസിയുടെ ഭാഗമായിരുന്ന തിലകൻ പിന്നീട് കൊല്ലം കാളിദാസകലാകേന്ദ്ര, ചങ്ങനാശേരി ഗീത എന്നീ നാടകസംഘങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു.. തുടർന്ന് പി.ജെ ആന്റണി രൂപം കൊടുത്ത നാടകസമിതിയിലും പ്രവർത്തിച്ചു.. പി ജെ ആന്റണിയുടെ മരണശേഷം ആ നാടക ട്രൂപ്പ് സ്വന്തമായി ഏറ്റെടുത്ത് പ്രവർത്തിപ്പിച്ചിരുന്നു.. റേഡിയോ നാടകങ്ങളിലും ശബ്ദം നൽകിയിരുന്നു.. പി ജെ ആന്റണിയുടെ ഏക സംവിധാനസംരഭമായിരുന്ന പെരിയാർ(1973) എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചതെങ്കിലും ആദ്യം പുറത്തുവന്ന ചിത്രം ഗന്ധർവ്വക്ഷേത്രമാണ്(1972).. ഒരു മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഒരു റോളായിരുന്നു ഗന്ധർവ്വക്ഷേത്രത്തിൽ അദ്ദേഹത്തിനു ലഭിച്ചത്.. പിന്നീട് 1979ഓടെയാണ് സിനിമയിൽ സജീവമായത്.. കെ ജി ജോർജ്ജ് സംവിധാനം ചെയ്ത "ഉൾക്കടൽ" എന്ന ചലച്ചിത്രത്തിലൂടെയാണ് ആ യാത്രയുടെ തുടക്കം കുറിച്ചത്.. 1982ൽ കെ ജി ജോർജ്ജ് സംവിധാനം ചെയ്ത യവനിക എന്ന ചിത്രത്തിലെ കഥാപാത്രത്തിന് മികച്ച രണ്ടാമത്തെ നടനുള്ള അവാർഡ് കരസ്ഥമാക്കി.. തുടർന്ന് ഏറെ അവാർഡുകൾ തിലകനെത്തേടിയെത്തി..1990ൽ അജയൻ സംവിധാനം ചെയ്ത “പെരുന്തച്ചൻ”, 1994ൽ "സന്താനഗോപാലം,ഗമനം" എന്നീ ചലച്ചിത്രങ്ങളിലെ വേഷങ്ങൾ അക്കൊല്ലങ്ങളിലെ മികച്ച നടനുള്ള സംസ്ഥാന അവാർഡിന് തിലകനെ അർഹനാക്കി.. *2007ൽ ഏകാന്തം* എന്ന ചിത്രത്തിന് ദേശീയ ചലച്ചിത്ര ജൂറിയുടെ പ്രത്യേക പുരസ്ക്കാരം നേടി.. 2009ൽ രാജ്യം പദ്മശ്രീ പുരസ്ക്കാരം നൽകി തിലകനെ ആദരിച്ചു.. വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ കൊണ്ടും സൂക്ഷ്മമായ അഭിനയം കൊണ്ടും ആരാധകരുടെ മനസില്‍ പറിച്ചുമാറ്റാനാകാത്ത വിധം ഇടംപിടിച്ചുപറ്റാൻ തിലകനായി.. *1981-ൽ കോലങ്ങൾ എന്ന ചിത്രത്തിൽ മുഴുക്കുടിയനായ കള്ളുവർക്കി* എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് അദ്ദേഹം പ്രധാനവേഷങ്ങളിലേക്കു കടന്നു.. യവനിക, പെരുന്തച്ചൻ, കിരീടം, മൂന്നാംപക്കം, സ്ഫടികം, കാട്ടുകുതിര, ഗമനം, സന്താനഗോപാലം, ഋതുഭേദം, ഉസ്താദ് ഹോട്ടൽ, ഇന്ത്യൻ റുപ്പീ എന്നിവ തിലകന്റെ അഭിനയജീവിതത്തിലെ സുപ്രധാന ചിത്രങ്ങളാണ്.. ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം "സീൻ ഒന്ന് - നമ്മുടെ വീട്". ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നാണ് അദ്ദേഹത്തെ അസുഖം ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.. മരിക്കുന്നതിനു മുൻപ്.. അദ്ദേഹം അഭിനയിച്ച് പ്രദർശനത്തിനെത്തിയ അവസാന ചിത്രം സിംഹാസനമായിരുന്നു.. അച്ഛന്‍ വേഷങ്ങളില്‍ തിലകനെപ്പോലെ തിളങ്ങിയ നടന്‍ മറ്റാരും ഉണ്ടാകില്ല.. കര്‍ക്കശക്കാരനും വാത്സല്യനിധിയുമായ അച്ഛനായി തിലകന്‍ മലയാള സിനിമകളില്‍ എത്തി.. മോഹന്‍ലാല്‍ - തിലകന്‍ കോമ്പിനേഷനിലുള്ള അച്ഛന്‍ - മകന്‍ ചിത്രങ്ങള്‍ കയ്യടിക്കൊപ്പം കണ്ണീരും സൃഷ്ടിച്ചു.. അത്രത്തോളം ഹൃദയസ്പര്‍ശിയായിരുന്നു ഓരോ ചിത്രങ്ങളും.. *കിരീടത്തിലെ അച്യുതൻ നായർ,* *സ്ഫടികത്തിലെ ചാക്കോ മാഷ്,* *നരസിംഹത്തിലെ ജസ്റ്റിസ് കരുണാകര മേനോന്‍* എന്നീ കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷകരുടെ മനസ്സിൽ ജീവിക്കുന്നു.. ഒപ്പം നെഗറ്റീവ്, കോമഡി വേഷങ്ങളും തിലകന്റെ കൈകളിൽ ഭദ്രമായിരുന്നു.. പട്ടണപ്രവേശത്തിലെ അനന്തന്‍ നമ്പ്യാരും മൂക്കില്ലാത്ത രാജ്യത്തെ കേശവൻ എന്ന കഥാപാത്രവുമെല്ലാം പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ചു.. ആയപ്പോഴും മലയാള സിനിമയിലെ ഏറ്റവും ക്രൂരനായ വില്ലനായാണ് നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പിലെ തിലകന്റെ പോള്‍ പൗലോക്കാരനെന്ന കഥാപാത്രത്തെ കണക്കാക്കുന്നത്.. കണ്ണെഴുതി പൊട്ടും തൊട്ടിലെ സ്ത്രീ ലമ്പടനായ നടേശന്‍ മുതലാളിയും പ്രേക്ഷകരില്‍ വെറുപ്പ് സൃഷ്ടിച്ച മറ്റൊരു നെഗറ്റീവ് കഥാപാത്രമായിരുന്നു.. തനിക്ക് ലഭിക്കുന്ന ഓരോ കഥാപാത്രത്തിലേയ്ക്കും തന്നിലെ നടനവൈഭവത്തെ സന്നിവേശിപ്പിച്ച് സ്വയം ആ കഥാപാത്രമായി ജീവിച്ചു കാണിക്കുകയാണ് തിലകന്‍ ചെയ്തത്.. അതെല്ലാം എക്കാലത്തും ഓർമിക്കപെടുന്ന രീതിയിൽ അടയാളപ്പെടുത്താന്‍ തിലകന് കഴിഞ്ഞു.. ആ അടയാളപ്പെടുത്തലുകള്‍ മതി തിലകന്‍ എന്നും മലയാളിയുടെ ഓര്‍മ്മപ്പുസ്തകത്തില്‍ നിറഞ്ഞുനില്‍ക്കാന്‍...✍🏻 💐➖💐➖💐➖💐➖💐 #തിലകൻ ചരമവാർഷികം..🥀 #ഓർമകളിൽ തിലകൻ ചേട്ടൻ #അഭിനയ കലയുടെ പെരുന്തച്ചൻ തിലകൻ #മഹാനടൻ തിലകൻ
11 likes
14 shares