😋 നവരാത്രി മധുരം 🍪
33 Posts • 451K views
Jyothy
1K views 3 months ago
#😋 നവരാത്രി മധുരം 🍪 #👩‍🍳 പാചകലോകം +-----+-----+----+------+----+ _*🌶️ ഇന്നത്തെ പാചകം 🍳*_ _*നെയ്പായസം*_ _( നവരാത്രി സ്പെഷ്യൽ )_ +------+--------+-------+------+ _നവരാത്രി സ്പെഷ്യൽ നെയ്‌ പായസം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം._ _________________________ *ചേരുവകൾ* _________________________ _പായസം അരി (ഉണങ്ങലരി ) -- 1 കപ്പ്_ _ശർക്കര – 500 ഗ്രാം_ _നാളികേരം ചിരകിയത് -- 1 കപ്പ്_ _നെയ്യ് -- 3 ടേബിൾസ്പൂൺ_ _ഏലക്കായ പൊടി - ആവശ്യത്തിന്‌_ _നാളികേരക്കൊത്ത് - ആവശ്യത്തിന്‌_ _________________________ *തയ്യാറാക്കുന്ന വിധം* __________________________ _ശർക്കര ഒന്നര കപ്പ് വെള്ളം ചേർത്ത് പാനി ആക്കി അരിച്ചു വക്കുക .ഒരു കുക്കറിൽ അരിയും മൂന്നര കപ്പ് വെള്ളവും ചേർത്ത് വേവിക്കാൻ വെക്കാം ._ _കുക്കറിൽ മൂന്ന് വിസിൽ വന്നാൽ സ്റ്റൗ ഓഫ് ചെയ്യാം.കുക്കറിലെ പ്രഷർ മുഴുവനും പോയി കഴിഞ്ഞാൽ കുക്കർ തുറന്നു വേവിച്ച അരി ഒരു ഉരുളിയിലേക്കു മാറ്റാം ._ _വേവിച്ച അരിയിലേക്കു ശർക്കര കൂടി ചേർത്ത് നന്നായി ഇളക്കി കൊടുക്കാം ._ _ശർക്കര പാനി അരിയുമായി നന്നായി യോജിച്ചു ഒന്ന് തിളച്ചു വന്നാൽ ഒരു ടേബിൾസ്പൂൺ നെയ് ചേർത്തു കൊടുക്കാം ._ _പായസം ഒന്ന് കുറുതായി വന്നാൽ നാളികേരം ചിരകിയത് ചേർത്ത് നന്നായി ഇളക്കി കൊടുക്കാം_ _പായസം റെഡി ആയാൽ വീണ്ടും ഒരു ടേബിൾസ്പൂൺ നെയ്യും ആവശ്യത്തിന് ഏലക്കായ പൊടിയും ചേർത്ത് മിക്സ് ചെയ്തു പായസം സ്റ്റൗവിൽ നിന്നും മാറ്റാം._ _ഒരു ചെറിയ പാൻ ചൂടാക്കി കുറച്ചു നെയ് ഒഴിച്ച ശേഷം തേങ്ങാ കൊത്തു ചേർത്ത് വറുത്തു പായസത്തിൽ ചേർത്തു കൊടുക്കാം._ _അപ്പോൾ നമ്മുടെ ടേസ്റ്റി നെയ്യ് പായസം തയ്യാർ._ +------+------+------+-------+
5 likes
15 shares