Jayaram
854 views • 1 months ago
*അയ്യപ്പൻകാവ്* *ഡിവിഷൻ 19 ഉപതെരഞ്ഞെടുപ്പ്* - *NDA സ്ഥാനാർത്ഥിയായി* *ബിജോയ്*
കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ അയ്യപ്പൻകാവ് ഡിവിഷൻ 19 ലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ NDA സ്ഥാനാർത്ഥിയായി ബിജോയ് മത്സരിക്കും.
NDA ജില്ലാ നേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ് സ്ഥാനാർത്ഥിത്വം. അയ്യപ്പൻകാവ് മേഖലയിലെ സജീവ സാമൂഹ്യ - രാഷ്ട്രീയ പ്രവർത്തകനായ ബിജോയ്, ജനകീയ പ്രശ്നങ്ങളിൽ എന്നും മുൻപന്തിയിൽ നിന്നിട്ടുള്ള വ്യക്തിയാണ്.
അയ്യപ്പൻകാവ് ഡിവിഷനിൽ നിലനിൽക്കുന്ന കുടിവെള്ള ക്ഷാമം, മാലിന്യ പ്രശ്നം, റോഡുകളുടെ ശോചനീയാവസ്ഥ എന്നിവയ്ക്ക് ശാശ്വത പരിഹാരം കാണുക എന്നതാണ് പ്രധാന അജണ്ടയെന്ന് സ്ഥാനാർത്ഥി പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ വികസന പദ്ധതികൾ ഡിവിഷനിലെ ഓരോ വീട്ടിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരത്തിനിറങ്ങുന്നത്. #kochi
15 shares

