Jayaram
544 views • 3 days ago
*ബിൽ തരാതെ, ഫൈൻ വാങ്ങാൻ* *വരുന്ന വകുപ്പ് വേണോ?*
ഈ മാസത്തെ കറന്റ് ബിൽ വന്നില്ല. SMS വന്നില്ല.
ഇന്ന് ഒരു ഫോൺ കോൾ വരുന്നു - "ഇന്ന് നിങ്ങളുടെ ബില്ലിന്റെ ലാസ്റ്റ് ഡേറ്റ് ആണ്, പെട്ടെന്ന് അടച്ചില്ലെങ്കിൽ ഫൈൻ ആകും" എന്ന്.
ഞാൻ ചോദിച്ചു, ബില്ല് തന്നില്ലല്ലോ, മെസ്സേജ് തന്നില്ലല്ലോ എന്ന്.
മറുപടി: "ജീവനക്കാർ സമരത്തിലാണ്, അതുകൊണ്ട് ബില്ലും മെസ്സേജും വന്നില്ല."
എന്തൊരു ന്യായം!
സമരം നടത്തേണ്ടത് സർക്കാരിനോടും മാനേജ്മെന്റിനോടുമാണ്, ബില്ലടക്കുന്ന സാധാരണക്കാരനോടല്ല.
ബിൽ കൊടുക്കാതെ, സർവീസ് തരാതെ, ലാസ്റ്റ് ഡേറ്റ് കഴിഞ്ഞാൽ പിഴ ചുമത്താൻ മാത്രം സമയം കണ്ടെത്തുന്ന ഈ സംവിധാനം എന്തിനാണ്?
KSEB ഓർക്കേണ്ടത് ഒന്നാണ് - കറന്റ് നിങ്ങൾ തരുന്ന ഔദാര്യമല്ല, ഞങ്ങൾ പണം കൊടുത്ത് വാങ്ങുന്ന സേവനമാണ്.
1. ബില്ല് കൃത്യമായി എത്തിക്കാൻ കഴിയുന്നില്ലെങ്കിൽ ലാസ്റ്റ് ഡേറ്റ് നീട്ടി വെക്കണം. 2. സമരം മൂലം ബിൽ ലഭിക്കാത്തവരിൽ നിന്ന് ഒരു കാരണവശാലും പിഴ ഈടാക്കരുത്. 3. എന്തെങ്കിലും ഒരു ഇളവ് അല്ല, ഉത്തരവാദിത്തമാണ് വേണ്ടത്.
ജനത്തെ ബുദ്ധിമുട്ടിക്കാൻ മാത്രമാണോ ഈ വകുപ്പ്?
#KSEB #CurrentBill #🏕 എന്റെ നാട് #kochi
9 shares

