Failed to fetch language order
ഇന്ത്യ
291 Posts • 2M views
മാഷ്
1K views 8 days ago
ബിജെപി ഭരണത്തില്‍ വിശന്നുവലയുന്നുടെ നേര്‍ചിത്രം വ്യക്തമാക്കി ആഗോള പട്ടിണി സൂചിക റിപ്പോര്‍ട്ട് പുറത്ത്. ആഭ്യന്തരകലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ട നേപ്പാളിനും ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും പിന്നിലായി സൂചികയിലെ ഗുരുതര വിഭാഗത്തിലേക്ക് ഇന്ത്യ കുപ്പുകുത്തി. 127 രാജ്യങ്ങളുടെ പട്ടികയില്‍ 25.8 സ്‌കോറുമായി 102-ാം സ്ഥാനത്താണ് ഇന്ത്യ. 42.6 സ്‌കോറുള്ള സൊമാലിയയാണ് ഏറ്റവും പിന്നില്‍. സൗത്ത് സുഡാന്‍ (37.5)- 121, കോംഗോ (37.5) 121, മഡഗാസ്‌ക്കര്‍ (35.8) 120, ഹെയ്തി (35.7) 119 എന്നിങ്ങനെയാണ് സൂചികയിലെ അവസാന അഞ്ചിലുള്ള മറ്റു രാജ്യങ്ങള്‍ ആശങ്കപ്പെടുത്തുന്ന അവസ്ഥയിലുള്ള രാജ്യങ്ങള്‍ ഇവയാണെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ഏറ്റവും കൂടുതല്‍ പട്ടിണി അനുഭവിക്കുന്ന ആദ്യ 10 രാജ്യങ്ങള്‍ ആഗോള പട്ടിണി സൂചിക (സ്‌കോര്‍) 1. സൊമാലിയ-42.6 2. സൗത്ത് സുഡാന്‍-37.5 3. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ-37.5 4. മഡഗാസ്‌കര്‍ 35.8 5. ഹെയ്തി-35.7 6. ചാഡ്-34.8 7. നൈജര്‍-33.9 8. സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്- 33.49 9. നൈജീരിയ-32.8 10. പാപുവ ന്യൂ ഗിനിയ-31.0 പതിറ്റാണ്ടുകളായുള്ള കലാപവും വരള്‍ച്ചയും കാരണം ദശലക്ഷക്കണക്കിന് ആളുകള്‍ സൊമാലിയയില്‍ ഭക്ഷണവും ശുദ്ധജലവും കണ്ടെത്താന്‍ കഷ്ടപ്പെടുകയാണ്. വെള്ളപ്പൊക്കം, അക്രമം, ആഭ്യന്തര കലാപം എന്നിവ മുലമുണ്ടായ വ്യാപകമായ ഭക്ഷ്യ അരക്ഷിതാവസ്ഥയാണ് സൗത്ത് സുഡാനിലെ പ്രതിസന്ധി. പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നവും ഫലഭൂയിഷ്ഠമായ ഭൂമിയുമുള്ള രാജ്യമായിരുന്നിട്ടും കോംഗോയില്‍ തുടര്‍ച്ചായ അക്രമങ്ങള്‍, മോശം അടിസ്ഥാന സൗകര്യങ്ങള്‍, വികസിതമല്ലാത്ത ഗ്രാമപ്രദേശങ്ങള്‍ എന്നിവയാണ് കടുത്ത ഭക്ഷ്യ പ്രതിസന്ധിയുണ്ടാക്കുന്നത്. ദയനീയം ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യഉത്പാദകരില്‍ ഒന്നായിരുന്നിട്ടും, ഇന്ത്യ ഗുരുതരമായ വെല്ലുവിളികളാണ് നേരിടുന്നത്. 106-ാം സ്ഥാനത്തുള്ള പാകിസ്ഥാനും 109-ാം സ്ഥാനത്തുള്ള അഫ്ഗാനിസ്ഥാനും മാത്രമാണ് ഇന്ത്യയ്ക്ക് പിന്നിലുള്ള അയല്‍രാജ്യങ്ങള്‍. ചൈന -6, ശ്രീലങ്ക - 61, നേപ്പാള്‍- 72, ബംഗ്ലാദേശ്- 85 എന്നിങ്ങനെ ഇന്ത്യയേക്കാള്‍ ബഹുദൂരം മുന്നിലാണ് മറ്റ് അയല്‍രാജ്യങ്ങള്‍. ഗുരുതരം' (Serious) എന്ന വിഭാഗത്തിലാണ് പട്ടിണി സൂചികയില്‍ ഇന്ത്യ ഉള്‍പ്പെടുന്നത്. ശിശുമരണ നിരക്ക്, കുട്ടികളിലെ പോഷകാഹാരക്കുറവ്, ഭക്ഷണ വിതരണത്തിലെ അസമത്വം, മാതൃ ആരോഗ്യത്തിലെ കുറവ്, ശുചിത്വമില്ലായ്മ എന്നിവയൊക്കെയാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളികള്‍. ദ്രുതഗതിയിലുള്ള ജനസംഖ്യാ വര്‍ദ്ധനവും പ്രാദേശിക അസമത്വങ്ങളും രാജ്യത്തെ അവസ്ഥ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു. ഭക്ഷണമുണ്ട്, എന്നിട്ടും പട്ടിണി. ലോകത്ത് പത്തില്‍ ഒരാള്‍ക്ക് ഭക്ഷണം കിട്ടുന്നില്ലെന്നാണ് ആഗോള പട്ടിണി സൂചിക 2025ലെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഏകദേശം 673 ദശലക്ഷം ആളുകളാണ് സ്ഥിരമായ വിശപ്പ് പേറി ജീവിക്കുന്നത്. ഭക്ഷ്യോത്പാദനത്തില്‍ ഉണ്ടാകുന്ന പുരോഗതി, ഭക്ഷണത്തില്‍ തുല്യമായ ലഭ്യത ഉറപ്പാക്കുന്നില്ല ദാരിദ്ര്യം, യുദ്ധം, സാമ്പത്തിക അസമത്വം, കാലാവസ്ഥാ വ്യതിയാനം, ദുര്‍ഭരണം - മുതലായവയാണ് പട്ടിണിക്ക് കാരണമാകുന്നത്. ഈ പ്രതിസന്ധികള്‍ എല്ലാം ഒരുമിച്ച് ചേരുന്നതിന്റെ ദുരന്തമാണ് ഏഷ്യയിലെയും ആഫ്രിക്കയിലെയും ഭക്ഷ്യക്ഷാമത്തിന് കാരണമാകുന്നതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. #💚 എന്റെ കേരളം #ഇന്ത്യ #ഇന്ത്യ #💸 ഇന്ന് നോട്ട് നിരോധനത്തിന്റെ വാർഷികം #👶കുട്ടികൾക്കുള്ള ആരോഗ്യ നുറുങ്ങുകൾ #😋 തനി നാടൻ രുചികൾ
18 likes
1 comment 14 shares