Rafseena Namaf
5.6K views
20 days ago
റയാന്റെ കമ്പനിയിൽ ലണ്ടനിൽ നിന്നുള്ള ക്ലയന്റുകളുമായുള്ള വലിയൊരു മീറ്റിംഗ് നടക്കുകയാണ്. കമ്പനിയുടെ ഭാവി നിർണ്ണയിക്കുന്ന ഡീൽ ആണിത്. യാമി ആയിരുന്നു റയാന്റെ അസിസ്റ്റന്റായി പ്രസന്റേഷൻ തയ്യാറാക്കേണ്ടിയിരുന്നത്. മീറ്റിംഗ് റൂമിൽ എല്ലാവരും എത്തിക്കഴിഞ്ഞു. റയാൻ തന്റെ ലാപ്ടോപ്പുമായി ഗൗരവത്തിൽ ഇരിക്കുകയാണ്. അവൻ ഇന്ന് സൂട്ടും കോട്ടും ധരിച്ച് കൂടുതൽ ഹാൻഡ്‌സം ആയിരിക്കുന്നു. പക്ഷേ അവന്റെ കണ്ണുകൾക്ക് ചുറ്റും നേരിയ കരുവാളിപ്പ് കണ്ട യാമിക്ക് ബെല്ല പറഞ്ഞ വാക്കുകൾ ഓർമ്മ വന്നു. "റയാൻ രാത്രി ഉറങ്ങാറില്ല." മീറ്റിംഗ് തുടങ്ങിയപ്പോൾ യാമി പ്രസന്റേഷൻ വിവരിക്കാൻ തുടങ്ങി. ഇടയ്ക്ക് ലണ്ടൻ ക്ലയന്റ് ഒരു സംശയം ചോദിച്ചു. "Excuse me Miss Yami, ഈ പ്രോജക്റ്റിന്റെ റിസ്ക് ഫാക്ടേഴ്സ് നിങ്ങൾ കാൽക്കുലേറ്റ് ചെയ്തിട്ടുണ്ടോ?" യാമി ഒന്ന് പതറി. പെട്ടെന്ന് റയാൻ ഇടപെട്ടു. "Of course, we have. യാമി, show them the 14th slide. See Mr. Smith, we don't play safe, we play smart. റിസ്ക് എവിടെയുണ്ടോ അവിടെയാണ് പ്രോഫിറ്റ്." റയാന്റെ ആത്മവിശ്വാസം കണ്ട് ക്ലയന്റുകൾ ഇംപ്രസ്സായി. മീറ്റിംഗിനിടയിൽ പെട്ടെന്നാണ് യാമി അത് ശ്രദ്ധിച്ചത്. റയാന്റെ തൊട്ടടുത്താണ് അവൾ നിൽക്കുന്നത്. റയാന്റെ ശരീരത്തിൽ നിന്ന് ഒരു പ്രത്യേക തരം ഗന്ധം വരുന്നു. അത് ഒരു പെർഫ്യൂമിന്റേതല്ല... ഉണങ്ങിയ മണ്ണിന്റെയോ അതോ പഴക്കമേറിയ ഏതോ ഒന്നിന്റെയോ മണം പെട്ടെന്ന് മീറ്റിംഗ് റൂമിലെ എയർ കണ്ടീഷണർ നിന്നുപോയി. പുറത്ത് ആകാശം കറുത്തിരുണ്ടു. റയാന്റെ മുഖത്ത് ചെറിയൊരു അസ്വസ്ഥത പ്രകടമായി. അവന്റെ വിരലുകൾ ടേബിളിൽ അസ്വാഭാവികമായ വേഗതയിൽ തട്ടുന്നുണ്ടായിരുന്നു. "Rayan sir, are you okay?" യാമി പതുക്കെ ചോദിച്ചു. റയാൻ അവളെ നോക്കി. അവന്റെ കണ്ണുകളിൽ വീണ്ടും ആ വന്യത തെളിഞ്ഞു വരുന്നു. അവൻ പല്ലുകൾ അമർത്തിപ്പിടിച്ചു. "I'm fine, Yami. Just finish the meeting soon. എനിക്ക്... എനിക്ക് ഇപ്പോൾ ഇവിടുന്ന് പോകണം." അവന്റെ ശബ്ദം വല്ലാതെ മാറിയിരുന്നു, ഒരുതരം ഘനഗംഭീരമായ ശബ്ദം. മീറ്റിംഗ് എങ്ങനെയൊക്കെയോ അവസാനിച്ചു. ക്ലയന്റുകൾ പോയിക്കഴിഞ്ഞതും റയാൻ തന്റെ ക്യാബിനിലേക്ക് ഓടുന്നത് പോലെ പോയി വാതിൽ അടച്ചു. യാമിക്ക് എന്തോ ഒരു പന്തികേട് തോന്നി. അവൾ മെല്ലെ ക്യാബിന്റെ അടുത്തേക്ക് ചെന്നു. വാതിൽ പൂർണ്ണമായും അടഞ്ഞിരുന്നില്ല. അവൾ ഉള്ളിലേക്ക് നോക്കിയ കാഴ്ച അവളെ ഭയപ്പെടുത്തി. റയാൻ നിലത്തിരുന്ന് ശ്വാസം മുട്ടുന്നത് പോലെ പിടയുകയാണ്. അവന്റെ ഷർട്ടിന്റെ ബട്ടണുകൾ തെറിച്ചു പോകുന്നു. അവന്റെ കൈകളിലെ നഖങ്ങൾ നീണ്ടു വരുന്നു അവൻ വേദന കൊണ്ട് പുളയുകയാണ്. "Ray... Rayan!" യാമി അറിയാതെ വിളിച്ചുപോയി. ശബ്ദം കേട്ട് റയാൻ തലയുയർത്തി. അവന്റെ മുഖം മാറിക്കഴിഞ്ഞിരുന്നു. സാധാരണ മനുഷ്യന്റേതല്ല ആ രൂപം. പക്ഷേ അവൻ പെട്ടെന്ന് തിരിഞ്ഞു നിന്നു. "Go away, Yami! Just go! ഇങ്ങോട്ട് നോക്കരുത്... Please!" യാമിക്ക് എന്തുചെയ്യണമെന്ന് അറിയില്ലായിരുന്നു. പേടി കൊണ്ട് അവളുടെ കാലുകൾ വിറച്ചു. അവൾ അവിടെ നിന്ന് ഓടി പുറത്തിറങ്ങി. ലിഫ്റ്റിൽ കയറി താഴെയെത്തുമ്പോഴേക്കും അവൾക്ക് ശ്വാസം കിട്ടുന്നുണ്ടായിരുന്നില്ല.            🍂🍂🍂 വൈകുന്നേരം യാമി നേരെ പോയത് അനുപമയുടെ അടുത്തേക്കാണ്. വിറയ്ക്കുന്ന കൈകളോടെ അവൾ അനുവിനോട് എല്ലാം പറഞ്ഞു. "അനു... അവൻ മനുഷ്യനല്ല. ഞാൻ കണ്ടു... അവന്റെ രൂപം മാറുന്നത്! He is something else, Anu. ഒരു മോൺസ്റ്റർ!" അനുപമ സ്തംഭിച്ചു പോയി. "യാമി, നീ എന്തൊക്കെയാ ഈ പറയുന്നത്? ആധുനിക കാലത്ത് ഡ്രാക്കുളയും പിശാചുമൊക്കെ ഉണ്ടെന്നോ? നിനക്ക് തോന്നിയതാകും." "അല്ല അനു! ആ കണ്ണുകൾ... ആ നഖങ്ങൾ... എനിക്കത് ഒരിക്കലും മറക്കാൻ കഴിയില്ല. പക്ഷേ..." യാമി നിർത്തി. "പക്ഷേ എന്ത്?" "പക്ഷേ അവൻ വേദനിക്കുകയായിരുന്നു അനു. ഒരു ക്രൂരനായ രാക്ഷസനേക്കാൾ ഉപരി, എന്തോ വലിയൊരു ശാപം അനുഭവിക്കുന്ന ഒരാളെപ്പോലെയാണ് എനിക്ക് തോന്നിയത്." യാമിയുടെ മനസ്സിൽ റയാനോടുള്ള പേടിയോടൊപ്പം തന്നെ ഒരുതരം സഹതാപവും ഉടലെടുത്തു. ഈ സമയത്താണ് യാമിയുടെ ഫോണിലേക്ക് ഒരു മെസ്സേജ് വന്നത്. അത് റയാന്റേതായിരുന്നു. "Meet me at the office terrace tonight at 9 PM. എനിക്ക് നിന്നോട് ചിലത് പറയാനുണ്ട്. Don't be afraid. I won't hurt you." യാമി ആകെ ആശയക്കുഴപ്പത്തിലായി. പോകണമോ വേണ്ടയോ? ശത്രുക്കൾ അവളെ ലക്ഷ്യം വെക്കുന്നുണ്ടെന്ന് അവൾക്കറിയില്ല. റയാന്റെ ഈ ക്ഷണം അവളെ എങ്ങോട്ടാണ് എത്തിക്കുക? (തുടരും) അപ്പോൾ ഇഷ്ട്ടമായാൽ റിവ്യൂ and റേറ്റിംഗ് തരുമല്ലോ കൂടെ ഒന്ന് ഫോളോ ചെയ്‌തോ 🫣 "❣️ഡ്രാക്കുളയുടെ പ്രണയം❣️", എന്ന രചന പ്രതിലിപിയില്‍ വായിക്കൂ:, https://pratilipi.app.link/vX1x2vOEzZb ഒട്ടേറെ രചനകള്‍ വായിക്കുകയും എഴുതുകയും കേള്‍ക്കുകയും ചെയ്യൂ, സൗജന്യമായി! #❤ സ്നേഹം മാത്രം 🤗 #📝 ഞാൻ എഴുതിയ വരികൾ #📔 കഥ #💔 നീയില്ലാതെ #📙 നോവൽ