𝓡𝓪𝓳𝓪𝓶𝓸𝓷𝔂
449 views
5 days ago
ഗീ ബനാന ബ്രഡ്‌ 😋😋😋😋😋😋 _പഴം, ബ്രഡ്‌ , ബനാന , പാൽ തുടങ്ങി കുറച്ച്‌ ചേരുവകൾ മാത്രം ഉപയോഗിച്ച്‌ ഇന്ന് നമുക്ക്‌ അടിപൊളി വിഭവം തയ്യാറാക്കാം ഗീ ബനാന ബ്രഡ്‌._ ചേരുവകൾ:- 😋😋😋 _1, പഴം - 3 എണ്ണം_ _2, നെയ്യ്‌ - 2 ടേബിൾ സ്പൂൺ_ _3, കശുവണ്ടി, ഉണക്ക മുന്തിരി - കുറച്ച്‌_ _4, തേങ്ങ - 1/2 കപ്പ്‌_ _5, പഞ്ചസാര - 3 ടേബിൾ സ്പൂൺ +ഏലക്ക പൊടി - 2 ടീസ്പൂൺ_ _6, മുട്ട്‌ - 3 എണ്ണം + പഞ്ചസാര -1/2 കപ്പ്‌_ _7, പാൽ - 1 കപ്പ്‌ + ഏലക്ക പൊടി - 1/4 ടീസ്പൂൺ_ _8, ഉപ്പ്‌ - ആവശ്യത്തിന്‌_ _9, ബ്രഡ്‌ - ഒരു പാക്കറ്റ്‌_ തയ്യാറാക്കുന്ന വിധം:- 😋😋😋 _ആദ്യം പാനിൽ നെയ്യ് ഒഴിച്ച് പഴം നന്നായി വഴറ്റുക._ _അതിലേക്ക് 3,4,5 ചേരുവകൾ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തു തീ ഓഫ് ചെയ്യുക_ _ഫില്ലിംഗ് റെഡി_ _ഇനി മിക്സിയുടെ ജാറിൽ 6,7,8 ചേരുവകൾ ചേർത്ത് ഒന്ന് അടിച്ചെടുക്കുക._ _ഇത് ഒരു ബൗളിൽ ഒഴിക്കുക._ _ഇനി ഒരു സോസ് പാൻ അല്ലെങ്കിൽ ഫ്രൈ പാൻ എടുത്ത് കുറച്ച് നെയ്യ് പുരട്ടുക._ _ഇനി ബ്രഡ് സൈഡ് കളഞ്ഞ് മുട്ടയുടെ മിക്‌സിൽ മുക്കി പാനിൽ നിരത്തുക._ _ഒട്ടും ഗ്യാപ് ഉണ്ടാവരുത് .ഇതാണ് ബേസ്.സൈഡ് കുറച്ച് പൊക്കി വേണം ബ്രെഡ് വെക്കാൻ._ _ഇനി മുകളിൽ ഫില്ലിംഗ് നിരത്തുക._ _ശേഷം ആദ്യം ചെയ്ത പോലെ ബ്രെഡ് മുട്ടയുടെ മിക്സിൽ മുക്കി മുകളിൽ കവർ ചെയ്യുക.ഗ്യാപ്പ്‌ ഇല്ലാതെ വേണം ചെയ്യാൻ._ _ഗ്യാപ്പ്‌ ഉള്ള സ്ഥലത്ത് ബ്രെഡ് പീസ് വെച്ച് കവർ ചെയ്യുക._ _ഇനി ഇത് അടുപ്പിൽ വെച്ച് മീഡിയം ഫ്ലേമിൽ 2 മിനുട്ട് അടച്ച് വെക്കുക._ _ശേഷം അടി കട്ടിയുള്ള പാത്രത്തിന് മുകളിൽ വെച്ച് 20-25 മിനുട്ട് ചെറുതീയിൽ വെക്കുക._ _ശേഷം മറ്റൊരു പാനിൽ അല്ലെങ്കിൽ അതേ പാനിൽ തന്നെ കുറച്ച് നെയ്യ് പുരട്ടി കമിഴ്ത്തി 1-2 മിനുട്ട് കൂടി വെക്കുക._ _നമ്മുടെ ഗീ ബനാനാ ബ്രഡ്‌ റെഡി ആയിട്ടുണ്ട്‌._ 😋😋😋 #ഗീ ബനാന ബ്രഡ് 😋😋 #രുചി #രുചി #പാചകം #പാചകം paachakam