പാചകം paachakam
53 Posts • 254K views
𝓡𝓪𝓳𝓪𝓶𝓸𝓷𝔂
585 views 7 days ago
മുട്ട റോസ്റ്റ് 😋😋😋😋 ദിവസവും ഒരു മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണു. മുട്ടയിൽ വിറ്റാമിൻ ഡി, കാൽസ്യം, പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം നമ്മുടെ ആരോഗ്യത്തിന് ആവശ്യമുള്ളതുമാണ്. എന്നാൽ വെറുതെ ഓരോ മുട്ട ദിവസവും കഴിക്കുന്നതിനു പകരം അല്പം വെറൈറ്റി ആയിട്ട് എന്തെങ്കിലും വിഭവങ്ങൾ ഉണ്ടാക്കിയാൽ കഴിക്കാനും താല്പര്യം കൂടും. അത്തരത്തിൽ എല്ലാവർക്കും ഇഷ്ടമാകുന്ന ഒരു മുട്ട റോസ്റ്റ് ആവാം ഇന്നത്തെ റെസിപ്പി. ആവശ്യമായ ചേരുവകൾ:- മുട്ട- 2 സവാള- 1 ഇഞ്ചി- 1 തക്കാളി- 1 പച്ചമുളക്- 1 വെളുത്തുള്ളി- 2 അല്ലി മല്ലിയില- ഒരു പിടി കറിവേപ്പില- ഒരു പിടി മല്ലിപ്പൊടി- 1 ടീസ്പൂൺ മുളകുപൊടി- 1 ടീസ്പൂൺ ഗരംമസാല- 1/2 ടീസ്പൂൺ മഞ്ഞൾപ്പൊടി- 1/2 ടീസ്പൂൺ വെളിച്ചെണ്ണ- 1 ടേബിൾസ്പൂൺ തയ്യാറാക്കുന്ന വിധം:- ആദ്യം തന്നെ സവാള, തക്കാളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, എന്നിവ ചെറുതായി അരിഞ്ഞെടുക്കുക. ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കിയ ശേഷം അതിലേക്ക് അൽപ്പം വെളിച്ചെണ്ണ ഒഴിക്കാം. ഇതിൽ അരിഞ്ഞു വച്ചവയെല്ലാം ചേർത്ത് വഴറ്റിയെടുക്കാം. ഇത് വഴന്ന നല്ലതുപോലെ വെന്തുവരുമ്പോൾ അതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരംമസാല, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. കൂടാതെ ഒരു അരക്കപ്പ് വെള്ളവും ഇതിലേക്ക് ഒഴിക്കാം. ഇനി പുഴുങ്ങിയ മുട്ട രണ്ടായി മുറിച്ച് തിളച്ചു വരുന്ന കറിയിൽ ചേർക്കാം. വെള്ളം വറ്റി കുറുകി തുടങ്ങുമ്പോൾ അടുപ്പണയ്ക്കാം. ഇനി അൽപ്പം മല്ലിയില കൂടിയിട്ട് ചൂടോടെ വിളമ്പാം. 😋😋😋😋 #മുട്ട റോസ്റ്റ് 😋😋😋 #രുചി #രുചി #പാചകം #പാചകം paachakam
9 likes
14 shares
𝓡𝓪𝓳𝓪𝓶𝓸𝓷𝔂
451 views 9 days ago
മധുര പച്ചടി ( സദ്യ സ്പെഷ്യൽ ) 😋😋😋😋😋😋 ഇന്ന് നമുക്ക്‌ സദ്യ സ്പെഷ്യൽ മധുര പച്ചടി തയ്യാറാക്കുന്നത്‌ എങ്ങെനെ എന്ന് നോക്കാം ._ ചേരുവകൾ:- പൈനാപ്പിൾ - 1 എണ്ണം_ ഏത്തപ്പഴം - 1 എണ്ണം_ കറുത്ത മുന്തിരി - 10 -15 എണ്ണം_ തേങ്ങപീര - 1 കപ്പ്_ നല്ല ജീരകം - അര ടീസ്പൂൺ_ കടുക് - അര ടീസ്പൂൺ_ മഞ്ഞൾ പൊടി - അര ടീസ്പൂൺ_ മുളക് പൊടി - 1 ടീസ്പൂൺ_ തൈര് - 1 കപ്പ് പഞ്ചസാര - 1 ടേബിൾ സ്പൂൺ_ പച്ചമുളക് - 3 എണ്ണം വേപ്പില - ആവശ്യത്തിന്‌_ ഉണക്കമുളക് - 3 എണ്ണം_ വെളിച്ചെണ്ണ - 3 ടേബിൾ സ്പൂൺ_ ഉപ്പ് - പാകത്തിന്_ തയാറാക്കുന്ന വിധം:- പൈനാപ്പിൾ മഞ്ഞൾ, മുളക് പൊടിയും, ഉപ്പും , പാകത്തിന് വെള്ളവും ചേർത്ത് വേവിക്കുക._ ശേഷം ഏത്തപ്പഴം നുറുക്കിയതും , വേപ്പിലയും, പഞ്ചസാരയും ആവശ്യമെങ്കിൽ വെള്ളവും ചേർത്ത് അടച്ച്‌ വെച്ച് 5 മിനിട്ട് വേവിക്കുക._ ഇനി തേങ്ങ ,ജീരകം ,കുറച്ച് കടുക്, പച്ചമുളക്, എന്നിവ തൈര് ചേർത്ത് അരക്കുക._ ശേഷം ഈ അരപ്പ് വേവിച്ച പൈനാപ്പിൾ, പഴം കൂട്ടിലേക്ക് ചേർത്ത് ചെറുതീയിലിട്ട് കുറുകി വരുന്നത് വരെ ഇളക്കുക._ ശേഷം ബാക്കിയുള്ള തൈരും, മുന്തിരിയും ചേർത്ത് ഒന്ന് ചൂടാക്കിയ ശേഷം തീ ഓഫാക്കുക._ മറ്റൊരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി, കടുക് പൊട്ടിച്ച് , ഉണക്കമുളകും വേപ്പിലയുമിട്ട് താളിച്ച് കറിക്ക് മുകളിലായി ഒഴിക്കുക. അടിപൊളി മധുരക്കറി ( മധുര പച്ചടി ) റെഡി... 😋😋😋😋 #മധുര പച്ചടി😋😋😋 #രുചി #പാചകം #പാചകം paachakam
11 likes
1 comment 14 shares
𝓡𝓪𝓳𝓪𝓶𝓸𝓷𝔂
606 views 11 days ago
മത്തങ്ങ സൂപ്പ് 😋😋😋😋😋😋 മത്തങ്ങ സൂപ്പ് ഉണ്ടാക്കാനുള്ള ചേരുവകൾ:- 1 കപ്പ് മത്തങ്ങ, തൊലി കളഞ്ഞ്, ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക 6 പിസ്ത, തൊലികളഞ്ഞത്, വറുത്ത് അരിഞ്ഞത് ചുട്ടുപഴുത്ത ക്രൂട്ടോണുകൾ (ഓപ്ഷണൽ) കറുവപ്പട്ട പൊടി നുള്ള് ആവശ്യത്തിന് പാലും വെള്ളവും ഉപ്പ്, കുരുമുളക്, രുചി മത്തങ്ങ സൂപ്പ് ഉണ്ടാക്കുന്നതിനുള്ള പാചകക്കുറിപ്പ്:- മത്തങ്ങ കഷ്ണങ്ങൾ മൂടാൻ ആവശ്യമായ വെള്ളത്തിൽ വേവിക്കുക. മത്തങ്ങ മിക്സിയിൽ പൊടിക്കുക. ആവശ്യമുള്ള അളവിൽ പാൽ, വെള്ളം അല്ലെങ്കിൽ ചാറു എന്നിവ ചേർത്ത് സൂപ്പ് പാകമാകുന്നതുവരെ തിളപ്പിക്കുക. രുചിയിൽ സീസൺ. പൊടിച്ച കറുവപ്പട്ട ഉപയോഗിച്ച് പൊടിച്ചെടുത്ത വറുത്ത പിസ്തയും കൂട്ടോണുകളും ഉപയോഗിച്ച് തളിക്കണം. 😋😋😋😋😋 #മത്തങ്ങാ സൂപ്പ് 😋😋😋 #രുചി#രുചി #പാചകം #പാചകം paachakam
13 likes
12 shares