💜നെഞ്ചോരമായ് 💜... 3
വിശ്വനാഥന്റെയും വിമലയുടെയും നോട്ടവും ഭാവവും കണ്ടു ചില്ലുവും പവിയും ഡീസന്റ് ആയി...വിശ്വനാഥൻ
ചില്ലുവിന്റെ അച്ഛനാണ്.. അമ്മയുടെ പേര് ലതിക... പവിയുടെ അമ്മയാണ് വിമല..അച്ഛൻ ഹരിദാസ്... അവൾ കുഞ്ഞായിരിക്കുമ്പോഴേ അവളുടെ അച്ഛൻ മരിച്ചു... പിന്നീട് അവളുടെയും അമ്മയുടെയും കാര്യങ്ങൾ നോക്കിയത് മാമനായ വിശ്വനാഥനായിരുന്നു... അവരുടെ വീട്ടിലായിരുന്നു പവിയുടെ ബാല്യവും കൗമാരവും ഒക്കെയും.. അതിനാൽ ചില്ലുവുമായി അവൾക്ക് അത്രയ്ക്ക് ആത്മബന്ധമുണ്ടായിരുന്നു.. അവർക്കിടയിൽ രഹസ്യങ്ങൾ ഒന്നും ഇല്ലായിരുന്നു......
പവി.. മോളെ.. എന്താ മോളുടെ ഉദ്ദേശം.. ഇനിയും നിന്റെ അമ്മയെ വിഷമിപ്പിക്കണോ....... ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും നിനക്ക് വേണ്ടി മാറ്റി വെച്ചു നിനക്ക് വേണ്ടി മാത്രമാണ് നിന്റെ അമ്മയിന്നു ജീവിക്കുന്നത്..... അത് നീ മറന്നു പോവരുത്....
വിശ്വനാഥന്റെ വാക്കുകൾ പവിയുടെ ഹൃദയത്തിൽ തറഞ്ഞു പോയിരുന്നു... അവൾ തന്റെ അമ്മയെ നോക്കിയപ്പോൾ
അമ്മ സാരിത്തലപ്പ് കൊണ്ട് കണ്ണുനീർ തുടയ്ക്കുന്നു.. എന്തോ ആ കാഴ്ച അവളെ വേദനിപ്പിച്ചു.....
ഞാൻ.. ഞാനിനി നന്നായിക്കോളാം വിശ്വമാമേ.. ഞാനിനി ഒരു പ്രശ്നത്തിനും പോവില്ല.. നല്ല കുട്ടിയായി പഠിച്ചോളാം.....ഞാനിനി എന്റെ അമ്മയെ വിഷമിപ്പിക്കില്ല.. ഞാൻ വാക്ക് തരുവാ...പവി തന്റെ അമ്മയുടെ കരം കവർന്നു കൊണ്ട് പറഞ്ഞു....
പവിയുടെ വാക്കുകൾ ഇടുത്തീ പോലെ
ചില്ലുവിന്റെ നെഞ്ചിൽ തുളച്ചു കയറി...
ഇവള് നന്നായിക്കോളാമെന്ന് വാക്ക് കൊടുത്ത സ്ഥിതിക്ക് ഞാനും വാക്ക് കൊടുത്തേക്കാം ഇല്ലെങ്കിൽ അച്ഛന്റെ വായിലിരിക്കുന്നത് മുഴുവൻ ഞാൻ കേൾക്കേണ്ടി വരുമെന്ന് കരുതി അവളും തന്റെ അച്ഛന്റെ കരം കവർന്നു..
ഞാനും നന്നായി അച്ഛാ... ഇനി മുതൽ ഈ മോളെ ഓർത്തു എന്റെ അപമാനിക്കാം..അല്ല അഭിമാനിക്കാം...
ചില്ലുവിന്റെ പറച്ചിൽ കേട്ട് വിശ്വനാഥൻ അവളെ കൂർപ്പിച്ചു നോക്കി..
സോറി അച്ഛാ നാക്കുളുക്കി പോയതാ.. എന്താന്നറിയില്ല ഈയിടെയായി ഉളുക്കലോഡ് ഉടുക്കലാണ്... ദേ പിന്നേം ഉടുക്കി... ഛെ.. ഉളുക്കി..
ഹ്മ്മ്.. ഹ്മ്മ്... മതി... നീയാണ് ഇവളെ ഇങ്ങനെ ചീത്തയാക്കുന്നത്... നിനക്കൊന്ന് നന്നായിക്കൂടെ ചില്ലു..
തന്റെ അച്ഛൻ പറയുന്നത് കേട്ടതും ചില്ലു പവിയെ ഒന്നിരുത്തി നോക്കി...
ഡീ... മഹാപാപി question paper അടിച്ചു മാറ്റാൻ ഞാനില്ലെന്ന് ഞാൻ എന്തോരം പറഞ്ഞതാ... എന്നിട്ടിപ്പോ കുറ്റം മുഴുവൻ എനിക്ക്..... ചില്ലു ആത്മഗതം പറഞ്ഞോണ്ട് ചില്ലുവിനെ നോക്കി പല്ല് ഞെരിച്ചതും ഞാനൊന്നും അറിഞ്ഞില്ലേ എന്ന ഭാവത്തിൽ പവി തന്റെ അമ്മയുടെ പിന്നിലൊളിച്ചു..
ഹ്മ്മ്..കഴിഞ്ഞതൊക്കെ കഴിഞ്ഞു... നാളെ മുതൽ നിങ്ങൾ പുതിയൊരു കോളേജിലാ പഠിക്കുന്നത്.....മിക്സഡ് കോളേജാണ്....
വിശ്വനാഥൻ പറഞ്ഞതും.. ഞങ്ങൾ എല്ലാം അറിഞ്ഞു എന്ന ഭാവത്തിൽ രണ്ടും കാലുകൊണ്ട് കളം വരക്കുന്നുണ്ട്.... പിന്നെ വീണ്ടും സ്വപ്നത്തേരിലേരി ചെയർമാന്റെ കൂടെയുള്ള duet അടിക്കാൻ തുടങ്ങി..
ഞാൻ പറയുന്നത് വല്ലതും നിങ്ങൾ കേൾക്കുന്നുണ്ടോ..?? രണ്ടിന്റേം പ്രവർത്തി കണ്ടു് വിശ്വനാഥൻ കനപ്പിച്ചു ചോദിച്ചു....അന്നേരം രണ്ടും
ഡീസന്റ് ആയി അയാളുടെ വാക്കുകൾ കാതോർത്തു..
അവിടെ നിങ്ങളുടെ ഒരു കുരുത്തക്കേടും നടക്കില്ല.....ചില്ലു നിന്റെ ചെറിയമ്മാവൻ ഹരി അവിടത്തെ സാറാണ്....അതുകൊണ്ട് അവിടെ ഒരില അനങ്ങിയാൽ ഞാനറിയും... നേരെ ചൊവ്വേ നിന്നാൽ നിങ്ങൾക്ക് കൊള്ളാം.... ഇല്ലേൽ രണ്ടിനെയും കെട്ടിച്ചു വിടും..വിശ്വനാഥൻ പിള്ളേർക്ക് വാണിങ്ങും കൊടുത്ത് അകത്തേക്ക് പോയതും മോനെ മനസ്സിൽ ലഡ്ഡുപൊട്ടി എന്നപോലെ രണ്ടും മുഖത്തേക്ക് മുഖം നോക്കി നാണിച്ചു നിന്നു...
അമ്മേ.. നിങ്ങളുടെയൊക്കെ ആഗ്രഹം അങ്ങനെ ആണെങ്കിൽ അത് തന്നെ നടക്കട്ടെ.. ഞങൾ എതിര് നില്കുന്നില്ല..എന്നുള്ള പവിയുടെ പറച്ചിൽ കേട്ട് വിമല അവളെ വല്ലാത്ത ഭാവത്തിൽ നോക്കി...
എന്തോന്നാ പവി നീ പറഞ്ഞു വരുന്നത്..??
അല്ല വിശ്വമാമയല്ലേ പറഞ്ഞത് കെട്ടിച്ചു വിടുമെന്ന്.. കെട്ടിച്ചു വിട്ടൊ... ഞങ്ങൾക്ക് എതിർപ്പൊന്നുല്ല...
ഡീ..വായടക്കി അവിടെ ഇരുന്നോണം. കെട്ടിച്ചു വിടണം പോലും... മുട്ടയിൽ നിന്നു വിരിഞ്ഞില്ല... അതേ രണ്ടും കേൾക്കാൻ വേണ്ടി പറയുവാ..മുപ്പത് കഴിയാതെ ഇവിടെ ആരും കെട്ടിപോണില്ല....
ഇത് കേട്ടതും മിഴിഞ്ഞ കണ്ണാലെ മുഖത്തോട് മുഖം നോക്കി..
അയ്യോ അപ്പച്ചി അങ്ങനെയുള്ള കടുത്ത തീരുമാനങ്ങൾ ഒന്നും എടുക്കരുത്....മുപ്പത് എന്നത് നമുക്ക് ഒരു ഇരുപത്തി അഞ്ചു ആക്കാൻ പറ്റുമോ... 25 ഫിക്സഡ്..അങ്ങോട്ടും ഇല്ല ഇങ്ങോട്ടും ഇല്ല ചില്ലു വിമലയുടെ സാരിത്തുമ്പ് ചുഴറ്റികൊണ്ട് പറഞ്ഞു....
പൊക്കോണം രണ്ടും അവിടുന്ന്.. വിമല രണ്ടിനെയും നോക്കി ദഹിപ്പിച്ചുകൊണ്ട് പറഞ്ഞൂ....
പിന്നെ എന്തിനാ കെട്ടുന്നത്... പവി പതിയെ പറഞ്ഞതാണെങ്കിലും വിമല കേട്ടിരുന്നു..
മുപ്പത്.. മുപ്പത് മതി... അമ്മയുടെ നോട്ടം കണ്ടു് പവി അറിയാതെ പറഞ്ഞുപോയി..... വിമല ഇരുവരെയും ഒന്നിരുത്തി നോക്കി അകത്തേക്ക് നടന്നു.....
എന്ത് വിധിയിത് വല്ലാത്ത ചതിയിത്.. എന്നപോലെ ഇരുവരും മുഖത്തോട് മുഖം നോക്കി....
പിറ്റേന്ന് രാവിലെ.......
ഇന്നാണ് ചില്ലുവും പവിയും പുതിയ കോളേജിലേക്ക് പോവുന്നത്... അലാറം അടിക്കുന്നത് കേട്ടിട്ടാണ്.. ചില്ലു ഉണരുന്നത്...അവൾ എഴുന്നേറ്റ ഉടനെ പവിയെ വിളിച്ചുണർത്തി...
ഡീ... പല്ലി... എഴുന്നേൽക്ക് സമയം ഏഴു കഴിഞ്ഞു....ചില്ലു പവിയെ ഉണർത്തി..പിച്ചും പെയ്യും പറഞ്ഞുകൊണ്ട് പവി എഴുന്നേറ്റു..
പവിയും ചില്ലുവും കോളേജിലേക്ക് പോവാനുള്ള ഒരുക്കത്തിലാണ്.. രണ്ടു പേരും ജീൻസും ടോപ്പും ധരിക്കാനുള്ള ഒരുക്കത്തിലാണ്... അതിനിടയിലാണ് പവിയുടെ 'അമ്മ വിമലയും ചില്ലുവിന്റെ അമ്മ ലതികയും മുറിയിലോട്ട് കയറി വരുന്നതും ഇരുവരും എടുത്ത് വെച്ച ജീൻസും ടോപ്പും മാറ്റി ഇരുവർക്കും ദാവണി സെറ്റ് കൊടുക്കുന്നത്... രണ്ടും ഒരുപാട് പറഞ്ഞു നോകിയെങ്കിലും അമ്മമാർ രണ്ടും വിടുന്ന മട്ടില്ല... ദാവണിക്ക് ചേരുന്ന ഓർണമന്റ്സും ഹെയർ സ്റ്റൈലും ഒക്കെയും അമ്മമാർ തന്നെ സെറ്റാക്കി രണ്ടിനെയും കോളേജിലേക്ക് പറഞ്ഞു വിട്ടു... പോവുന്ന വഴിക്ക് അമ്പലത്തിൽ കയറി പ്രാർത്ഥിക്കാനും അമ്മമാർ പ്രത്യേകം പറഞ്ഞിരുന്നു..... പിള്ളേർക്ക് കണ്ടക ശനിയാണത്രെ.. കുടുംബ ജ്യോൽസ്യൻ കവടി നിരത്തിയപ്പോൾ കണ്ടതാണ് പോലും.......ഈ പടക്കം പോലെയാണ് ആളുടെ പ്രവചനവും ഒന്ന് രണ്ടെണ്ണം അങ്ങ് ചീറ്റിപ്പോയാലും ബാക്കി ഒക്കെയും ശരിയായിക്കോളും.. അതാണ് അമ്മമാർക്ക് അത്രയ്ങ്ങട് വിശ്വാസം....സ്കൂട്ടിയിലാണ് ഇരുവരുടെയും യാത്ര... പവിയാണ് വണ്ടിയോടിക്കുന്നത്... ചില്ലു പിറകിൽ ഇരുന്നിട്ടുണ്ട്... അമ്മമാർ പറഞ്ഞത് പോലെ മഹാദേവ ക്ഷേത്രം എത്തിയതും
ഇരുവരും വണ്ടി നിർത്തി.. പവിക്ക് പീരീഡ്‌സ് ആയതിനാൽ അമ്പലത്തിൽ കയറാൻ പാടില്ലായിരുന്നു.... അതിനാൽ തനിക്കുള്ളത് കൂടി പ്രാർത്ഥിച്ചിട്ട് പോന്നോളാൻ ഏല്പിച്ചു പവി ചില്ലുവിനെ പറഞ്ഞു വിട്ടു..... ആ നേരത്താണ് സിദ്ധുവിന്റെ കൂട്ടുകാരൻ തേജസും അമ്മയും അമ്പലത്തിലേക്ക് വരുന്നത്.. തേജ അമ്മ മാധവിയുമൊത്താണ് അമ്പലത്തിലേക്ക് വന്നത്.....
ഡാ.. നീ ചെന്ന് പ്രാർത്ഥിക്ക്.... ഞാൻ അർച്ചന കഴിപ്പിച്ചിട്ട് വരാം... ദൈവമേ ഇതോടെയെങ്കിലും ഇവൻ നന്നായാൽ മതിയായിരുന്നു..... ഈശ്വരാ ഭഗവാനെ.. ഇവനെ നല്ലൊരു എഞ്ചിനീയർ ആയിട്ട് എന്റെ മുന്നിൽ നിർത്തിയാൽ...ഞാൻ
മാധവി എന്തോ പറയാൻ വന്നതും തേജ അമ്മയുടെ വാ പൊത്തിപിടിച്ചു...
പ്ലീസ് അമ്മ നേരരുത്... ഞാൻ വേണേൽ അമ്മയുടെ കാൽ പിടിക്കാം....തേജ യാജനയുടെ സ്വരത്തിൽ പറഞ്ഞു..
ശിവ.. ശിവ.. എന്താ ഈ കുട്ടി കാണിക്കണേ... വേഗം പോയി പ്രാർത്ഥിച്ചിട്ട് വരിക... എന്നിട്ട് വേണം ശയനപ്രദക്ഷണം നടത്തി വഴിപാട് പായസം വിതരണം നടത്താൻ...തന്റെ അമ്മയുടെ പറച്ചിൽ കേട്ട് തേജ വല്ലാത്ത ഭാവത്തിൽ അമ്മയെ നോക്കി മുന്നോട്ട് നടന്നു...
എന്റെ കൈലാസ നാഥാ.. എന്നെയും പവിയെയും കാത്തോളണേ... എങ്ങനെയെങ്കിലും ഞങളെയൊന്ന് കരകയറ്റി വിടണേ.. ഞങ്ങൾക്ക് നന്നാവണം.. അതിന് അങ്ങു കൂടി മുൻകൈ എടുക്കണം... ചില്ലു ദൈവത്തിനോട് ഓരോന്ന് പറയുന്നുണ്ട്..
അങ്ങനെ പ്രാർത്ഥനയൊക്കെ കഴിഞ്ഞു തലയുഴിഞ്ഞു നാണയവും സമർപ്പിച്ചു ചില്ലു ധൃതിയിൽ തിരിഞ്ഞു നടന്നു..അന്നേരമാണ് തേജയുമായി കൂട്ടിമുട്ടുന്നത്.. ഇരുവരുടെയും നെറ്റി തമ്മിൽ കൂട്ടി മുട്ടി.. രണ്ടു പേരും പരസ്പരം മുഖത്തോട് മുഖം നോക്കി.. അന്നേരം ഇരുവർക്കും എവിടെയോ കണ്ട പരിചയം.. പക്ഷെ എവിടെയാണെന്ന് ഒരു പിടിത്തവും ഇല്ലായിരുന്നു...രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും ഒരു സോറിയും പറഞ്ഞു മുന്നോട്ട് നടന്നു.. അതിനിടയിലാണ് ചില്ലുവിന് കത്തുന്നത്..
ഇത് അവനല്ലേ പല്ലിയെ ഉമ്മിച്ച അവന്റെ കൂട്ടുകാരൻ... ഇവന്മാർ അല്ലെ അവനെ തിരി കൊളുത്തി വിട്ടു ഓരോന്ന് ചെയ്യിപ്പിച്ചേ.... തെണ്ടികൾ.. അന്നവൾ എന്തോരം കരഞ്ഞതാ.. ഇവനെ അങ്ങനെ വിട്ടാൽ ശരിയാവില്ല എന്നും പറഞ്ഞു ചില്ലു തിരിഞ്ഞു നോക്കി അന്നേരം അവൻ മുന്നോട്ട് നടക്കുന്നുണ്ട്.... ചുറ്റിലും ആരും ഇല്ലെന്ന്
ഉറപ്പ് വരുത്തി ഒച്ചയുണ്ടാക്കാതെ തിരിഞ്ഞു നടന്നു അവന്റെ പുറം നോക്കി ഒരിടി കൊടുത്തതും അവൻ ദേഷ്യത്തോടെ തിരിഞ്ഞു നോക്കി.. അന്നേരം അവൾ ഒരൊറ്റ ഓട്ടമായിരുന്നു... ഡീ... അവനവളുടെ പിടിക്കാനായി ചെന്നപ്പോഴേക്കും അവൾ
എത്തേണ്ടിടത്തു എത്തിയിരുന്നു.. ഓടുന്നതിനിടയിൽ ചെന്ന് പെട്ടത് തേജയുടെ അമ്മ മധുവിന്റ മുന്നിലും..
ദാ കുട്ടി കഴിച്ചോളൂ.. എന്റെ മകന് വേണ്ടി നേർന്ന വഴിപാടാണ്.. അതിനിടയിൽ മധു ഒരു ഗ്ലാസ് പായസം നൽകികൊണ്ട് പറഞ്ഞതും അവൾ ഒറ്റ വലിക്കു പായസം അകത്താക്കി അമ്മയുടെ മോന് നല്ലതേ വരൂ ഞാൻ പ്രാർത്ഥിക്കാം...എന്നും പറഞ്ഞു ഓട്ടം തുടർന്നു..
പാർക്കിംഗ് ഏരിയയിൽ ചില്ലുവിനെയും കാത്തു വണ്ടിയുടെ മണ്ടയിൽ ഇരിക്കുകയാണ് പവി...പല്ലി മോളെ വണ്ടി വിട് എന്നുള്ള ചില്ലുവിന്റെ പറച്ചിൽ കേട്ട്
പവി വണ്ടി പറപ്പിച്ചു.. അതിനിടയിൽ അവൾ കാര്യങ്ങൾ ഒക്കെയും പവിയോട് പറഞ്ഞിരുന്നു... അന്നേരം പവിയുടെ മനസ്സിൽ സിദ്ധിവിന്റെ മുഖം തെളിഞ്ഞു. ഒപ്പം അവനെ കൊല്ലാനുള്ള ദേഷ്യവും തോന്നി...
കോളേജ് കവാടത്തിനുള്ളിലൂടെ പവി യുടെ സ്കൂട്ടി കടന്നു പോയി.. വണ്ടി പാർക്ക് ചെയ്ത് ഇരുവരും ആ കോളേജ് മുറ്റത്തുകൂടെ പ്രിൻസിയുടെ മുറി ലക്ഷ്യം വെച്ചു നടന്നു... അവിടെ ചില്ലുവിന്റെ മാമൻ
ഹരി ശങ്കർ ഉണ്ടാവുമെന്നും ഇരുവരോടും അങ്ങോട്ട് ചെല്ലാനും പറഞ്ഞിട്ടുണ്ടായിരുന്നു... ഇരുവരും പരിസരം ഒക്കെയും വീക്ഷിച്ചുകൊണ്ട് മുന്നോട്ട് നടന്നു..... കണ്ണെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന കോളേജ് കെട്ടിടവും ക്യാമ്പസും.... അങ്ങിങ്ങായി പിള്ളേർ കൂട്ടം കൂടി നിന്നിട്ടുണ്ട്.. അതിൽ പെൺപിള്ളേരും ഉണ്ടായിരുന്നു... എല്ലാവരും കോളേജ് യൂണിഫോം ധരിച്ചിട്ടുണ്ട്.. ബ്ലാക്ക് കളർ പാന്റും purple colour plain full സ്ലീവ് ഷർട്ടും ആയിരുന്നു
യൂണിഫോം.. ഷർട്ട് ഇൻ ചെയ്ത് വെച്ചു ആൺപിള്ളേരും പെൺപിള്ളേരും ഒരുപോലെ സ്റ്റൈൽ ചെയ്തിട്ടുണ്ട്.. പിന്നെ രണ്ടു കൂട്ടരുടെ കഴുത്തിലും ഐഡി കാർഡ് കൂടി ഉണ്ട്..ഒരു ഭാഗത്തു നിരനിരയായി ബൈക്ക് പാർക്ക് ചെയ്തിട്ടുണ്ട്... അതിൽ പല കമ്പനികളുടെ ബൈക്കും സ്കൂട്ടിയും എല്ലാം ഉണ്ട്.... ചിലവന്മാർ ബൈക്കിന്റെ മണ്ടയിൽ കയറിയിരുന്നു സംസാരിക്കിന്നുണ്ട്.... ചിലയിടത്ത് പെൺപിള്ളേർ മാത്രം കൂട്ടം കൂടിയിട്ടുണ്ട്...ചിലയിടത്ത് ആണും പെണ്ണും ഒരുമിച്ചു കത്തിയടിക്കുന്നുണ്ട്...
തണൽമരത്തിനു കീഴെയും സിമന്റ് ബെഞ്ചിലും ചില ഇണക്കുരുവികൾ സ്ഥാനം പിടിച്ചിട്ടുണ്ട്.. ഇതൊക്കെയും നോക്കി കൊണ്ട് വരികയാണ് ചില്ലുവും പവിയും.. രണ്ടിന്റെയും costume കണ്ടിട്ടാവണം എവിടെന്നോ ഒരു വിളിവന്നു...
ഹേയ്.. ചിന്താമണീസ് ഇങ് വാ...
എവിടുന്നാ ആ വിളി എന്നറിയാൻ രണ്ടും തിരിഞ്ഞും മറിഞ്ഞും നോക്കി.. നോക്കുമ്പോൾ തൊട്ടരികിലെ ഒരു കൂട്ടം ചേച്ചിമാരായിരുന്നു വിളിച്ചത്..
ഡീ...പല്ലി നമ്മളെ വിളിക്കുന്നു..ദേ ഇത് അത് തന്നെ റാഗിങ്.... എനിക്ക് പേടിയാവുന്നു...നമുക്ക് മലർ മിസ്സുകൾ ആണെന്ന് പറഞ്ഞു രക്ഷപ്പാപെട്ടാലോ.
ചില്ലു നേരിയ ഭയത്തോടെ പറഞ്ഞു..
"മലർമിസ്സുകൾ."... പവി അവളെ ഒന്നിരുത്തി നോക്കി.....
നീ വാടി അവരെക്കാൾ വലിയ രാജവെമ്പാലയെയാണ് അവര് ചവിട്ടിയതെന്ന് അറിയില്ലല്ലോ...
പവി ചില്ലുവിനെ സമാധാനിപ്പിച്ചുകൊണ്ട് മുന്നോട്ട് നടന്നു..
എന്താ നിങ്ങളുടെ പേര്..
നാലു പെൺപിള്ളേരിലൊരുത്തി അല്പം ഗൗരവത്തിൽ ചോദിച്ചു...
പല്ലവി... ചിലങ്ക... ഇരുവരും യഥാക്രമം പേര് പറഞ്ഞു.
നിങ്ങളിവിടെ അരങ്ങേറ്റത്തിന് വന്നതാ..അല്ല ലുക്കും costume കണ്ടിട്ട് ചോദിച്ചതാ... മറ്റൊരുത്തി പരിഹാസത്തോടെ പറഞ്ഞു...
വേണേൽ അങ്ങനെയും പറയാം.. പവി ഒരീണത്തിൽ പറഞ്ഞു...
എന്നാൽ പിന്നെ അരങ്ങേറ്റം ഇവിടെ തന്നെ ആയിക്കോട്ടെ അല്ലെ കൂട്ടത്തിലെ
ജാഡക്കാരിയാണ് ആ പറഞ്ഞത്..
ഒരാള് പാടട്ടെ മറ്റെയാൾ ആടട്ടെ.. അല്ലെ നന്ദു ... ജാഡക്കാരിയുടെ കൂട്ടുകാരി ഏറ്റു പിടിചു...
റാഗിങ് ആണോ ചേച്ചിമാരുടെ ഉദ്ദേശം..അതേ ഞങ്ങൾ ട്രാൻസ്ഫർ സ്റ്റുഡന്റസ് ആണ് ചേച്ചിമാരെ.... പവി പറഞ്ഞു..
ട്രാൻസ്ഫർ സ്റ്റുഡന്റസ് ആണെങ്കിലും നിങ്ങളിവിടെ ഫ്രഷേഴ്‌സ് ആണ് ഞങൾ സീനിയേഴ്‌സും.. സോ ഞങ്ങളെ അനുസരിച്ചേ പറ്റു... ജാഡക്കാരി നന്ദന അല്പം തലക്കനത്തോടെ പറഞ്ഞു..
ശരി... ഞങ്ങൾ അനുസരിക്കാം...ഈ പാട്ടും ഡാൻസും ഒക്കെയും ഔട്ട് ഓഫ് ഫാൻഷൻ അല്ലെ.. നമുക്ക് വെറൈറ്റി പിടിച്ചൂടെ... ഞാൻ വേണേൽ ഇവിടെയുള്ള ഏതേലും ചേട്ടന്മാരെ പ്രൊപ്പോസ് ചെയ്ത് കാണിക്കാം... അതൊക്കെയാവുമ്പോല്ലേ കാണുന്ന നിങ്ങൾക്കും ഒരു ത്രില്ലുണ്ടാവുള്ളു... ചില്ലുവാണ് പറഞ്ഞത്..
എടീ യെ...ത്രില്ലും വെറൈറ്റിയും ആണുട്ടോ ലവളുമാരുടെ മെയിൻ... എന്തായാലും ഒരുപോലത്തെ ഡ്രെസ്സും ഇട്ട് വന്ന ഈ പരട്ടകൾക്ക് നമുക്ക് വെറൈറ്റി തന്നെ കൊടുക്കാം അല്ലിയോ... ലവളുമാരുടെ couple ramp walk വിത്ത് ലിപ് lock... എങ്ങനെയുണ്ടാവും... ജാഡക്കാരി ഇരുവരെയും നോക്കി വല്ലാത്ത ഭാവത്തിൽ പറഞ്ഞു...അവളുടെ പറച്ചിൽ കേട്ട് പവിയും ചില്ലുവും പരസ്പരം മുഖത്തോട് മുഖം നോക്കി..
സെച്ചിമാർ ഞങ്ങൾക്ക് ലെസ്ബിയൻ പട്ടം നേടിത്തരാനുള്ള പുറപ്പാടിലാണോ...പവി ജാഡക്കാരിയെ നോക്കിക്കൊണ്ട് പറഞ്ഞു..
അപ്പൊ നിങ്ങൾ ലെസ്ബിയൻ ആണെന്ന് സമ്മതിച്ചു അല്ലെ.. തന്റെ കഴുത്തിലെ ഐഡി കാഡ് നേരെയിട്ട് കൊണ്ട് ജാഡക്കാരി മറുപടി പറഞ്ഞൂ.. അന്നേരമാണ് പവി അവളുടെ ഐഡികാർഡിലെ പേരും ബാച്ചും ഇയർ ഒക്കെയും. കാണുന്നത്.. അന്നേരം പവിയുടെ മുഖത്ത് ഒരു തരം ചിരി വിരിഞ്ഞു..പവി ജാഡക്കാരിയുടെ ഐഡികാർഡ് തനിക്ക് കാണും വിധത്തിൽ ഉയർത്തി പിടിച്ചു കുറച്ചു ഉറക്കെ വായിച്ചു..
നന്ദന പരമേശ്വർ.. ഫസ്റ്റ് ഇയർ cse... എടീ ചില്ലുവെ.. ലവൾ സീരിയറല്ല ജൂനിയറാടി.....
പവി പറയുന്നത് കേട്ടതും ചില്ലു എല്ലാവരുടെയും ഐഡികാർഡ് എടുത്ത് നോക്കി... ആൻ മരിയ, ഹിബ, ശ്വേത..മൂന്ന് പേരും cse ഫസ്റ്റ് ഇയഴ്‌സ്....
അതേ സേച്ചിമാരെ..... ഇപ്പോ മനസ്സിലായി ആരാ ലെസ്ബിയനെന്ന്.... ലിപ് ലോക്ക് കാണാൻ അത്രയ്ക്ക് പൂതിയാണെങ്കിൽ നാലുപേരില്ലേ അങ്ങട് ഉമ്മിച്ചു അർമാദിക്കുന്നെ... എന്നാൽ ഞങൾ പോട്ടെ... നമുക്ക് ഇനിയും കാണാം.. അല്ല കാണണം... എന്നും പറഞ്ഞു പവി അവൾക്ക് നേരെ ഒരു ലോഡ് പുച്ഛം വാരി വിതറി ചില്ലുന്റെ കയ്യും പിടിച്ചു സ്ലോ മോഷനിൽ മുന്നോട്ട് നടന്നു... അതിനിടയിൽ ബാഗിൽ നിന്നും കൂളിംഗ് ഗ്ലാസ് എടുത്ത് മുഖത്ത് വെക്കാൻ മറന്നില്ല.. ദാവണിയും ഉടുത്ത് കൂളിംഗ് ഗ്ലാസും വെച്ചു ഓഫീസിലേക്ക് കയറി പോവുന്ന പെൺപിള്ളേരെ ഇതേതാ യുദ്ധഭൂമിയിൽ പുതിയ ഭടികൾ എന്നപോലെ പലരും നോക്കി നിന്നു...ചില്ലുവും പവിയും പ്രിൻസിയുടെ ഓഫീസിനു മുന്നിലെത്തി... ഓഫീസിനു അകത്തേക്ക് കയറാൻ നേരം ഇരുവരും കൂളിംഗ് ഗ്ലാസ് മാറ്റി നിഷ്‌ക്‌വായി അകത്തു കയറി.. അവിടെ അവരെയും കാത്തു പ്രിൻസിപ്പലും ചില്ലുവിന്റെ മാമനായ ഹരി ശങ്കറും ഉണ്ടായിരുന്നു....ആള് അവിടത്തെ അസിസ്റ്റന്റ് പ്രൊഫസർ ഇൻ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് ആയിരുന്നു... അങ്ങനെ അവിടത്തെ ഫോർമാലിറ്റീസ് ഒക്കെയും കഴിഞ്ഞു ഹരി സാർ തന്നെ ഇരുവരെയും ഫസ്റ്റ് ഇയർ മെക്കിലേക്ക് കൊണ്ട് വിട്ടു... മാമനെ സോപ്പിടാൻ വേണ്ടി ഇരുവരും അനുഗ്രഹം ഒക്കെയും വാങ്ങിയിട്ടാണ് ക്ലാസ്സിൽ കയറിയത്... ഹരി സാർ അവിടത്തെ യങ് ആൻഡ് ഹാൻഡ് സം അധ്യാപകനാണ് പോരാത്തതിന് ബാച്ച്ലറും.... ഹരി സാർ തിരികെ മടങ്ങും നേരം പിടക്കോഴികൾ ഒക്കെയും വരാന്തയിൽ ഹാജരായിരുന്നു......
തങ്ങളുടെ കോളേജിൽ ഇതിപ്പോ ആദ്യമായിട്ടാണ്
പെൺ പിള്ളേർ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ജോയിൻ ചെയ്യുന്നത്...മെക്കിലെ നാലു ക്ലാസ്സിലും ഒരൊറ്റ പെൺപിള്ളേർ പോലും ഇല്ലായിരുന്നു... അതിൽ നിന്നും തങ്ങൾക്കൊരു മോചനം കിട്ടിയല്ലോ എന്ന എക്സയിട്മെന്റിലാണ് ഫസ്റ്റ് ഇയറിലെ ആൺ ക്ലാസ്സിലെ ആൺകുട്ടികൾ.. അവന്മാർ ആവേശവും ആർത്തിയും മൂത്ത് ഇരുവരെയും തങ്ങളുടെ ബെഞ്ചിലേക്ക് ഇൻവൈറ്റ് ചെയ്യ്തു... തങ്ങൾ ആരുടെയും ക്ഷണം നിരസിക്കുന്നില്ലെന്നും ഓരോ ദിവസം ഓരോ ബെഞ്ചിൽ ഇരിക്കാമെന്ന് പറഞ്ഞു ചിലവിമാർ എല്ലാവരെയും നൈസ് ആയി കയ്യിലെടുത്തു... ഒടുവിൽ ഇരുവരും സെക്കന്റ് ബെഞ്ചിൽ ഷാനിബെന്ന ഷാനുന്റെയും വിഖിൽ എന്ന വിക്കിയുടെയും നടുവിൽ ഇരുന്നു....പവിയും ചില്ലുവും പെട്ടെന്ന് തന്നെ അവരുമായി കൂട്ടായി....... ഫസ്റ്റ് ഇയർ മെക്കിൽ രണ്ട് പെൺപിള്ളേർ വന്നത് അറിഞ് ഒരുനോക്ക് കാണാൻ വേണ്ടി എല്ലാവരും വരാന്തയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും പരക്കം പാച്ചിലായിരുന്നു...ഹരിസാറിന്
വേണ്ടപെട്ട കുട്ടികൾ എന്ന നിലയിൽ എല്ലാവരും നല്ല രീതിയിൽ തന്നെ ഇരുവരോടും പെരുമാറി... ഇതേ സമയം തന്നെ ഫ്രണ്ട്സിന്റെ മുന്നിൽ വെച്ചു അപമാനിച്ച പവിയ്ക്കും ചില്ലുവിനുമിട്ട് ഒരു പണികൊടിക്കാൻ വേണ്ടി തന്ത്രം മെനയുകയായിരുന്നു നന്ദന... ലഞ്ച് ടൈമിൽ അവൾ computer സയൻസിലെ ഫൈനൽ ഇയർസ് പെൺകുട്ടികളെ കൂട്ടുപിടിച്ചു ഫസ്റ്റ് ഇയർ മെക്കിൽ ചെന്ന് പവിയെയും ചില്ലുവിനെയും ചെറുതായി വിരട്ടാൻ നോക്കി... അന്നേരമാണ് മെക്കിലെ പുലികുട്ടികളായ അർജുൻ റിജിൻ
ധനജ്ഞയ് എന്നിവർ വരുന്നത്... മൂവരെയും കണ്ടതും നന്ദുവും സീനിയർ പിള്ളേരും ചെറുതായൊന്നു പതറി...
അശ്വതി.. ഇവിടെ റാഗിങ് നടക്കില്ലെന്നു നിനക്ക് അറിയാല്ലോ.... വല്ലവരുടെയും വാക്ക് കേട്ട് ഇറങ്ങി പുറപ്പെടുന്നതിനു മുൻപ് നിനക്ക് ഇതൊന്ന് ചിന്തിച്ചൂടെ...അർജുൻ മാന്യമായ രീതിയിൽ പറഞ്ഞു..
അർജുൻ പറയുന്നത് കേട്ട് അശ്വതിയും കൂട്ടുകാരും മറുപടിയൊന്നും പറയാതെ തലയും താഴ്ത്തി ക്ലാസ്സ് മുറിവിട്ടിറങ്ങി... അന്നേരം നന്ദന മാത്രം ക്ലാസ്സിൽ ബാക്കിയായി.... പവി വിജയീ ഭാവത്തിൽ അവളെ നോക്കി കൂളിംഗ് ഗ്ലാസ് എടുത്ത് വെച്ച് സ്റ്റൈലിൽ അങ്ങനെ ഇരുന്നു...വീണ്ടും പവിയുടെയും ചില്ലുവിന്റെയും മുന്നിൽ തോൽക്കേണ്ടി വന്നതും നന്ദനയ്ക്കത് വല്ലാത്ത കുറച്ചിലായി.. എല്ലാവരെയും ദഹിപ്പിച്ചു നോക്കി പോവുന്ന നന്ദനയെ കണ്ടു് അർജുൻ പിന്നിൽ നിന്ന് വിളിച്ചു..
ഹെലോ ഒന്ന് നിന്നെ....നിന്റെ ചൊറിച്ചിലെ മെക്കിലെ പിള്ളേരോട് വേണ്ട...ഈ നില്കുന്നത് മെക്ക് ക്വീൻസ് ആണ്..ഇനി കാളിമാറാൻ പോവുകയാ... അവനോട് പോയി പറഞ്ഞേക്ക്...പിന്നെ ഹീറോയിസം കാണിക്കാൻ അവനിങ്ങോട്ട് വരികയും വേണ്ട...
അർജുൻ ന്റെ പറച്ചിൽ നന്ദനയെ പിന്നെയും അപമാനത്തിലാഴ്ത്തി...
അവൾ ദേഷ്യത്തോടെ ചവിട്ടിതുള്ളി പോവുന്നത് കണ്ടതും പവിയും ചില്ലുവും പരസ്പരം ഹൈഫൈ കൊടുത്തു..ഈ സമയം അർജുന്റെയും കൂട്ടരുടെയും നോട്ടം തങ്ങൾക്ക് നേരെ നീളുന്നത് തിരിച്ചറിഞ്ഞ പവി ചമ്മലോടെ കൂളിംഗ് ഗ്ലാസ് മാറ്റി അവരെ നോക്കി നന്നായിട്ടൊന്ന് ഇളിച്ചു കാണിച്ചു...ഇരുവർക്കും ഒരു ചെറു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് അർജുൻ അവിടുന്ന് നടന്നു നീങ്ങി....
തുടരും.....
#📙 നോവൽ #📔 കഥ #💞 പ്രണയകഥകൾ