ഫോളോ
khalippu
@khalippu786
23,522
പോസ്റ്റുകള്‍
36,551
ഫോളോവേഴ്സ്
khalippu
1.4K കണ്ടവര്‍
1 മണിക്കൂർ
"ധനവകുപ്പ് കൃത്യമായ ഹോംവർക്ക് ചെയ്തിട്ടാണ് മുഖ്യമന്ത്രി ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ചത്. രണ്ട് മാസത്തോളമായി ഇതിന്റെ പണിപ്പുരയിലായിരുന്നു. എൽഡിഎഫ് സർക്കാർ വെറുതെ വാ​ഗ്ദാനങ്ങൾ നൽകില്ല. പറയുന്നത് ചെയ്യും, ചെയ്യാവുന്നതേ പറയൂ എന്നുള്ള വിശ്വാസം ജനങ്ങൾക്കുണ്ട്. സാധാരണ ജനങ്ങളോടുള്ള പ്രതിബന്ധതയാണ് ഈ സർക്കാരിന്റെ മുഖമുദ്ര" #💰 ഞെട്ടിച്ച് പിണറായി സർക്കാരിന്റെ വൻ പ്രഖ്യാപനം ; 'ഇതൊരു സർജിക്കൽ സ്ട്രൈക്ക്' #💪🏻 സിപിഐഎം #🔎 October 30 Updates #🔴 എൽഡിഎഫ് #🗳️ രാഷ്ട്രീയം
khalippu
377 കണ്ടവര്‍
1 മണിക്കൂർ
"ജനങ്ങളുടെ സുരക്ഷയും ക്ഷേമവും മുൻനിർത്തി മുഖ്യമന്ത്രി സ. പിണറായി വിജയൻ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കാമെന്നതിൽ നല്ല ആത്മവിശ്വാസമുണ്ട്. കേരളത്തിന് കേന്ദ്രസർക്കാർ സാമ്പത്തികമായി ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കിയ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. കേരളത്തിൽ ഒന്നും നടക്കാൻ പോകുന്നില്ല, എല്ലാം അടച്ചുപൂട്ടിപ്പോകും, ശമ്പളം മുടങ്ങും, ട്രഷറി പൂട്ടും എന്നെല്ലാം പ്രചരണമുണ്ടായി. വലിയ സാമ്പത്തിക ഉപരോധത്തിലാക്കി. എന്നിട്ടും നമ്മൾ അവിടുന്ന് പിടിച്ചുകയറി. വലിയ വിഭാ​ഗത്തിനാണ് നേട്ടം ലഭിക്കുന്നത്. പ്രഖ്യാപിച്ച പദ്ധതികളിൽ പലതും പ്രകടനപത്രികയിലുളളവയാണ്" #💰 ഞെട്ടിച്ച് പിണറായി സർക്കാരിന്റെ വൻ പ്രഖ്യാപനം ; 'ഇതൊരു സർജിക്കൽ സ്ട്രൈക്ക്' #🔴 എൽഡിഎഫ് #💪🏻 സിപിഐഎം #🗳️ രാഷ്ട്രീയം #🔎 October 30 Updates
khalippu
470 കണ്ടവര്‍
4 മണിക്കൂർ
ഉയർത്തിയത് ക്ഷേമപെൻഷനുകൾ മാത്രമല്ല ആത്മാഭിമാനം കൂടിയാണ് ക്ഷേമപെൻഷനുകളുടെ ചരിത്രം ജനപക്ഷസർക്കാരുകളുടേത് കൂടിയാണ് #💰 ഞെട്ടിച്ച് പിണറായി സർക്കാരിന്റെ വൻ പ്രഖ്യാപനം ; 'ഇതൊരു സർജിക്കൽ സ്ട്രൈക്ക്' #💪🏻 സിപിഐഎം #🔴 എൽഡിഎഫ് #🔎 October 30 Updates #🗳️ രാഷ്ട്രീയം
khalippu
582 കണ്ടവര്‍
4 മണിക്കൂർ
കേരള വികസനമാതൃകയ്‌ക്ക് കൂടുതൽ തിളക്കവും പ്രസരിപ്പും നൽകിക്കൊണ്ട് രാജ്യത്തെ അതിദാരിദ്ര്യം ഇല്ലാത്ത ആദ്യസംസ്ഥാനമായി കേരളം മാറുകയാണ്. കേരളപ്പിറവിയുടെ 70–ാം വാർഷിക ദിനമായ നവംബർ ഒന്നിന് മുഖ്യമന്ത്രി സ. പിണറായി വിജയൻ ഇതുസംബന്ധിച്ച ഔദ്യോഗികപ്രഖ്യാപനം നടത്തും. എൽഡിഎഫ് സർക്കാരിന് പാവങ്ങളോടും അരികുവൽക്കരിക്കപ്പെട്ടവരോടുമുള്ള അചഞ്ചലമായ കൂറ് വ്യക്തമാക്കുന്ന മറ്റൊരു നടപടികൂടിയാണിത്. സാമൂഹ്യ ക്ഷേമ പെൻഷൻ 2000 രൂപയായി ഉയർത്തുന്നതടക്കം സാധാരണജനതയോടുള്ള പ്രതിബദ്ധത വെളിവാക്കുന്ന നിരവധി പ്രഖ്യാപനങ്ങളാണ്‌ ബുധനാഴ്‌ച മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി നടത്തിയത്‌. സംസ്ഥാന സർക്കാർ ജീവനക്കാർ, അധ്യാപകർ, പെൻഷൻകാർ എന്നിവർക്ക് നൽകാനുള്ള ഡിഎ, ഡിആർ കുടിശ്ശിക ഈ വർഷം ഒരു​ ഗഡുകൂടി അനുവദിക്കാനും തീരുമാനിച്ചു. പാവപ്പെട്ട സ്ത്രീകൾക്ക് എല്ലാ മാസവും സാമ്പത്തികസഹായം നൽകുന്ന സ്ത്രീ സുരക്ഷാ പദ്ധതി, കണക്ട് ടു വർക് സ്കോളർഷിപ്, പട്ടികവിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കുള്ള പോസ്റ്റ് മെട്രിക് സ്കോളർഷിപ്, കുടുംബശ്രീ പ്രവർത്തന ഗ്രാന്റ്‌, റബർ താങ്ങുവില വർധന, നെല്ലുസംഭരണ വിലവർധന തുടങ്ങിയ നിരവധി തീരുമാനങ്ങൾ മന്ത്രിസഭായോഗം കൈക്കൊണ്ടു. അങ്കണവാടി വർക്കർ, ഹെൽപ്പർ, പ്രേരക്‌മാർ, ആശാ വർക്കർ, പാചകത്തൊഴിലാളി, പ്രീ പ്രൈമറി ടീച്ചർ, ആയ തുടങ്ങിയവരുടെ വേതനം ആയിരം രൂപവീതം വർധിപ്പിച്ചു. ഇതടക്കം എല്ലാ വിഭാഗങ്ങളുടെയും ക്ഷേമം പരിഗണിച്ച തീരുമാനങ്ങളാണ്‌ മുഖ്യമന്ത്രി അറിയിച്ചത്‌. കമ്യൂണിസ്റ്റ് പാർടികൾ ഭരണം നടത്തുന്ന ചൈനയും വിയറ്റ്‌നാമും വർഷങ്ങളെടുത്ത് നേടിയതാണ്‌, മുതലാളിത്ത വികസനപാത സ്വീകരിച്ച് മുന്നേറുന്ന ഇന്ത്യയിലെ ഒരു സംസ്ഥാനത്തുമാത്രം അധികാരത്തിലുള്ള സിപിഐ എമ്മിന്റെ നേതൃത്വത്തിലെ സർക്കാർ അതിദാരിദ്ര്യനിർമാർജനത്തിലൂടെ കൈവരിക്കുന്നത്. ബൂർഷ്വാ ജനാധിപത്യരാഷ്ട്രത്തിൽ കേന്ദ്രാധികാരം ഇല്ലാതെ ഒരു സംസ്ഥാനത്തുമാത്രം അധികാരം കൈയാളുമ്പോഴും അതെങ്ങനെ ജനക്ഷേമത്തിനും വികസനത്തിനും ഉപയോഗിക്കാമെന്ന വലിയ പാഠമാണ് എൽഡിഎഫ് സർക്കാർ ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നൽകുന്നത്. മുതലാളിത്തത്തിന്റെ കൂടപ്പിറപ്പാണ് സാമ്പത്തിക അസമത്വം. ധനികർ കൂടുതൽ ധനികരാകുകയും ദരിദ്രർ കൂടുതൽ ദരിദ്രരാകുകയും ചെയ്യുന്ന വ്യവസ്ഥയാണത്. അതുകൊണ്ടുതന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക, സൈനിക ശക്തിയാകുമ്പോഴും അമേരിക്കയിൽ 3.7 കോടിപ്പേർ (11 ശതമാനം) ദരിദ്രരായി തുടരുന്നത്. അതിദാരിദ്ര്യംപോലും തുടച്ചുനീക്കാൻ അവർക്ക് ഇനിയും കഴിഞ്ഞിട്ടില്ല. എന്നാൽ, എൽഡിഎഫ് ഭരിക്കുന്ന കേരളത്തിന് അതിനു കഴിഞ്ഞിരിക്കുന്നു. ശിശുമരണനിരക്ക്‌ അമേരിക്കയിലേതിനേക്കാൾ കേരളത്തിൽ വളരെ കുറവാണെന്ന വാർത്ത കുറച്ചുദിവസം മുമ്പാണല്ലോ വന്നത്. ഈ പശ്ചാത്തലത്തിൽ തിളക്കമാർന്ന നേട്ടമാണ് കേരളം കൈവരിക്കുന്നത് എന്ന് നിസ്സംശയം പറയാം. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റശേഷം ചേർന്ന ആദ്യ മന്ത്രിസഭായോഗത്തിലാണ് സംസ്ഥാനത്തെ അതിദാരിദ്ര്യത്തിൽനിന്ന്‌ മുക്തമാക്കണമെന്ന തീരുമാനമെടുത്തത്. തുടർന്ന്‌ നാലുവർഷം നടത്തിയ പ്രവർത്തനത്തിന്റെ ഫലമായാണ് ലോകം ശ്രദ്ധിക്കുന്ന ഈ നേട്ടം കൈവരിക്കാനായത്. 2021 ജൂലൈയിൽത്തന്നെ അതിദരിദ്രരെ കണ്ടെത്താനുള്ള സർവേ ആരംഭിച്ചു. കുടുംബശ്രീ പ്രവർത്തകരെ ഉപയോഗിച്ച് നടത്തിയ സർവേയിൽ 14 ലക്ഷം പേരാണ് ഭാഗഭാക്കായത്. ഭക്ഷണം, വരുമാനം, ആരോഗ്യം, താമസം എന്നിവ പ്രധാന മാനദണ്ഡമാക്കിയാണ് അതിദരിദ്രരെ നിശ്ചയിച്ചത്. സംസ്ഥാനത്ത് 64,006 കുടുംബങ്ങളിലായി 1,03,099 പേരെയാണ് ഈ വിഭാഗത്തിൽ കണ്ടെത്തിയത്. ഇവരെ ഈ സ്ഥിതിയിൽനിന്ന്‌ മുക്തമാക്കാൻ ഹ്രസ്വകാല, ഇടക്കാല, ദീർഘകാല പദ്ധതികൾ ആവിഷ്കരിച്ച്‌ നടപ്പാക്കി. ആദ്യഘട്ടത്തിൽ ഒരു തിരിച്ചറിയൽ കാർഡും ഇല്ലാത്തവർക്ക് അത് ലഭ്യമാക്കി. ആധാർ കാർഡ്, റേഷൻ കാർഡ്, വോട്ടർ കാർഡ് എന്നിവയും ഹെൽത്ത് ഇൻഷുറൻസുമാണ് ലഭ്യമാക്കിയത്. 21,263 കുടുംബങ്ങൾക്കാണ് ഇതിന്റെ ഗുണം ലഭിച്ചത്. ഭക്ഷണം ലഭിക്കാത്തവർക്ക് ഫുഡ്‌കിറ്റ് എത്തിച്ചും കുടുംബശ്രീവഴി പാചകം ചെയ്ത ഭക്ഷണം എത്തിച്ചും പട്ടിണിക്ക് അന്ത്യമിട്ടു. വീടില്ലാത്ത 3913 കുടുംബങ്ങൾക്ക് വീട്‌ നൽകാനും 1338 പേർക്ക്‌ ഭൂമി നൽകാനും 5651 പേർക്ക് വീട് വാസയോഗ്യമാക്കാൻ സഹായധനം നൽകാനും തയ്യാറായി. നൈപുണി വികസനം, വിദ്യാഭ്യാസം, നിത്യവരുമാനത്തിനുള്ള മാർഗങ്ങൾ എന്നിവ നൽകുന്നതിനുള്ള ദീർഘകാല പദ്ധതികളും ആരംഭിച്ചു. അതായത് നാലുവർഷം നീണ്ട കൂട്ടായ, ചിട്ടയായ പ്രവർത്തനത്തിന്റെ ഫലമാണ് ഈ നേട്ടമെന്നർഥം. ഈ നേട്ടം കൈവരിക്കുന്നതിനുപിന്നിൽ മുൻ ഇടതുപക്ഷ കമ്യൂണിസ്റ്റ് സർക്കാരുകളുടെ പ്രവർത്തനം സഹായിച്ചിട്ടുണ്ടെന്ന കാര്യം വിസ്മരിക്കാനാകില്ല. ദാരിദ്ര്യനിർമാർജനം സാധ്യമായതിനുപിന്നിൽ മറ്റു പല ഘടകങ്ങളുമുണ്ട്. ഭൂപരിഷ്കരണം, സാർവത്രികവും സൗജന്യവുമായ വിദ്യാഭ്യാസം, സൗജന്യചികിത്സ, സാമൂഹ്യ സുരക്ഷാ പെൻഷനുകളും പദ്ധതികളും, തൊഴിലാളി യൂണിയനുകളുടെയും ചെറുകിട ഉൽപ്പാദകരുടെയും ക്ഷേമനിധികൾ, ലൈഫ് മിഷൻപോലുള്ള പദ്ധതികൾ, മിച്ചഭൂമിവിതരണം, തൊഴിലുറപ്പ് പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പ്, സ്ത്രീശാക്തീകരണവും ദാരിദ്ര്യലഘൂകരണവും ലക്ഷ്യമാക്കിയുള്ള കുടുംബശ്രീ പ്രസ്ഥാനം, ഫലപ്രദമായ റേഷൻ സംവിധാനം, സഹകരണപ്രസ്ഥാനങ്ങളുടെ ഇടപെടൽ എന്നിവയെല്ലാം അതിദാരിദ്ര്യം ഇല്ലാതാക്കാൻ കേരളത്തെ സഹായിച്ചു. 1957ൽ അധികാരമേറിയ ഇ എം എസ് നേതൃത്വത്തിലുള്ള സർക്കാരാണ് ഭൂപരിഷ്കരണത്തിനുള്ള നടപടികൾക്ക് തുടക്കമിട്ടത്. ജന്മിത്വ ഭൂപ്രഭുത്വം അവസാനിപ്പിച്ചതാണ് ദാരിദ്ര്യനിർമാർജനത്തിലേക്ക് കേരളത്തെ നയിച്ച പ്രധാനഘടകങ്ങളിലൊന്ന്. വിദ്യാഭ്യാസവും ആരോഗ്യമേഖലയും സൗജന്യമാക്കിയതും ഇതിന് വേഗംപകർന്നു. നാലുവർഷത്തിനിടയിൽ 25.17 ലക്ഷംപേർക്ക് 7036 കോടിയുടെ സൗജന്യചികിത്സയാണ് നൽകിയത്. കാരുണ്യ ആരോഗ്യ ഇൻഷുറൻസിലൂടെ 2762 കോടിയുടെ സൗജന്യചികിത്സയും നൽകി. 1980ൽ ഇ കെ നായനാർ സർക്കാരാണ് കർഷകത്തൊഴിലാളികൾക്ക് 45 രൂപ പെൻഷൻ പ്രഖ്യാപിച്ച് ക്ഷേമപെൻഷനുകൾക്ക് തുടക്കംകുറിച്ചത്. ഭൂമിയില്ലാത്തവർക്ക് പട്ടയം നൽകുന്ന നടപടി ഇപ്പോഴും തുടരുന്നു. പിണറായി സർക്കാർ അധികാരമേറിയശേഷം നാലുലക്ഷംപേർക്ക് ഭൂമി പതിച്ചുനൽകി. 4.5 ലക്ഷംപേർക്ക് ലൈഫ് മിഷൻ പദ്ധതിയിൽ വീടും നൽകി. കേന്ദ്രസർക്കാർ കഴിഞ്ഞ ഒമ്പതുവർഷമായി കേരളത്തിന് അർഹമായ 1,70,000 കോടി രൂപയാണ് തരാതിരുന്നത്. ഈ കടുത്ത സാമ്പത്തികപ്രതിസന്ധിയിലും പാവങ്ങളെ കൈവിടാൻ സർക്കാർ തയ്യാറല്ലെന്നതിന്റെ തെളിവാണ് അതിദാരിദ്ര്യനിർമാർജനം. ദേശീയപ്രസ്ഥാനകാലത്തും സ്വാതന്ത്ര്യാനന്തരകാലത്തും രാഷ്ട്രീയനേതൃത്വത്തെ അലട്ടിയ വിഷയമായിരുന്നു ദാരിദ്ര്യവും നിരക്ഷരതയും. "എന്റെ ഏറ്റവും വലിയ ആശങ്ക ഇന്ത്യയിലെ ജനങ്ങളുടെ അജ്ഞതയും ദാരിദ്ര്യവുമാണ്‌’ എന്ന് മഹാത്മാഗാന്ധിതന്നെ പറഞ്ഞിട്ടുണ്ട്. എന്നാൽ, ജവാഹർലാൽ നെഹ്റുവിന്റെ ഭരണകാലത്തുപോലും ദാരിദ്ര്യനിർമാർജനത്തിന് പ്രത്യേക ഇടപെടലുകൾ ഉണ്ടായില്ല. പഞ്ചവത്സരപദ്ധതിയിലൂടെ നടപ്പാക്കുന്ന ത്വരിതഗതിയിലുള്ള വ്യവസായവൽക്കരണം സൃഷ്ടിക്കുന്ന സാമ്പത്തികവളർച്ച ദാരിദ്ര്യത്തെ സ്വയം നിർമാർജനം ചെയ്യുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ, മൂന്നാം പഞ്ചവത്സരപദ്ധതി കഴിഞ്ഞപ്പോഴും ദാരിദ്ര്യനിരക്ക് ഉയർന്നുതന്നെ തുടർന്നു. ഈ പശ്ചാത്തലത്തിലാണ് ഇന്ദിരാഗാന്ധി സർക്കാർ ‘ഗരീബി ഹഠാവോ’ എന്ന മുദ്രാവാക്യം ഉയർത്തിയതും ഇരുപതിന പരിപാടി പ്രഖ്യാപിച്ചതും. 1973-–74ൽ ദേശീയ ദാരിദ്ര്യനിരക്ക് 55 ശതമാനമായിരുന്നു. അന്ന് കേരളത്തിൽ ദേശീയ ശരാശരിയേക്കാൾ ഉയർന്ന 59 ശതമാനമായിരുന്നു നിരക്ക്. എന്നാൽ, ഈ ഘട്ടത്തിൽ പേരിനെങ്കിലും തുടങ്ങിയ ദാരിദ്ര്യനിർമാർജന നടപടികൾ 1991ൽ നവ ഉദാരനയങ്ങൾ ആരംഭിച്ചതോടെ വീണ്ടും ഉപേക്ഷിച്ചു. ജിഡിപി വളർച്ചനിരക്ക് കൂടുന്നതിനൊപ്പം ദാരിദ്ര്യനിർമാർജനവും നടക്കുമെന്ന വാദമാണ് നവഉദാരവാദികൾ മുന്നോട്ടുവച്ചത്. ഇതും പരാജയപ്പെട്ടുവെന്ന്, സ്വാതന്ത്ര്യം ലഭിച്ച് 78 വർഷത്തിനുശേഷവും ദിവസവരുമാനം 100 രൂപയിൽ താഴെയുള്ളവരാണ് ജനസംഖ്യയിലെ 33 ശതമാനവും എന്നതിൽനിന്ന്‌ വ്യക്തമാകും. ലോകത്ത് ഏറ്റവും കൂടുതൽ നിരക്ഷരരുള്ള രാജ്യങ്ങളിലൊന്ന്‌ ഇന്ത്യതന്നെ. കണക്കിൽ മറിമായം നടത്തി ദരിദ്രരുടെ എണ്ണം കുറയ്‌ക്കുക എന്ന നയമാണ് മോദിസർക്കാർ സ്വീകരിക്കുന്നത്. എന്നിട്ടും നിതി ആയോഗ് പ്രസിദ്ധീകരിച്ച ബഹുമുഖ ദാരിദ്ര്യസൂചികയനുസരിച്ച് 2022–-23ൽ ഇന്ത്യയിലെ ദാരിദ്ര്യനിരക്ക് 11.28 ശതമാനമാണ്. കേരളത്തിലത് 0.48 ശതമാനവും. 2019-21ൽ 0.55 ശതമാനമായിരുന്നു കേരളത്തിലെ നിരക്ക്. കേന്ദ്രം ഭരിക്കുന്നവർ മാതൃകാസംസ്ഥാനമായി ഉയർത്തിക്കാട്ടുന്ന പ്രധാനമന്ത്രി മോദിയുടെ സംസ്ഥാനംകൂടിയായ ഗുജറാത്തിൽ 9.03 ആണ് നിരക്ക്. ബിജെപി ഭരിക്കുന്ന അസമിൽ 14.7ഉം മധ്യപ്രദേശിൽ 15.01ഉം ഉത്തർപ്രദേശിൽ 17.40ഉം ആണ് 2022-23ലെ ദാരിദ്ര്യനിരക്ക്. ബിജെപി സഖ്യം ഭരിക്കുന്ന ബിഹാറിലാണ് ഏറ്റവും ഉയർന്ന നിരക്കായ 26.59 ശതമാനമുള്ളത്. ഏറ്റവും കൂടുതൽ ദരിദ്രർ ജീവിക്കുന്ന സംസ്ഥാനത്തിലെ ഭരണമാണ് ബിജെപിക്ക് "സൽഭരണം’. അവിടത്തെ മുഖ്യമന്ത്രിയാണ് അവർക്ക് ‘സുശാസന ബാബു’. കേരളത്തിന്റെ ഈ നേട്ടം രാജ്യത്തെ ‘മടിത്തട്ട് മാധ്യമങ്ങൾ’ കണ്ടില്ലെന്നു നടിച്ചാലും ബദൽമാധ്യമങ്ങൾ വലിയ വാർത്താപ്രാധാന്യമാണ് ഈ റിയൽ സ്റ്റോറിക്ക് നൽകുന്നത്. ആഗോളമാധ്യമങ്ങളും അക്കാദമിക പണ്ഡിതരും വലിയ അത്ഭുതത്തോടെയാണ് കൊച്ചുകേരളത്തിന്റെ നേട്ടത്തെ കാണുന്നത്. തുടർഭരണമാണ് ഇത്തരമൊരു നേട്ടം സാധ്യമാക്കാൻ എൽഡിഎഫ് സർക്കാരിനെ സഹായിച്ചത്. അതുകൊണ്ടുതന്നെ മറ്റ് മേഖലകളിലും ഈ രീതിയിലുള്ള നേട്ടങ്ങൾക്ക്‌ എൽഡിഎഫ് സർക്കാരിന് തുടർഭരണം ലഭിക്കണം. ജനങ്ങൾ അതിന് തയ്യാറാകുമെന്നുതന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ. സ. എം വി ഗോവിന്ദൻ മാസ്റ്റർ സിപിഐ എം സംസ്ഥാന സെക്രട്ടറി #🗳️ രാഷ്ട്രീയം #🔎 October 30 Updates #💪🏻 സിപിഐഎം #🔴 എൽഡിഎഫ് #💰 ഞെട്ടിച്ച് പിണറായി സർക്കാരിന്റെ വൻ പ്രഖ്യാപനം ; 'ഇതൊരു സർജിക്കൽ സ്ട്രൈക്ക്'
See other profiles for amazing content