അദൃശ്യം
ഭാഗം 18
ഷാനു.വടക്കാഞ്ചേരി
അത് കേട്ടപ്പോൾ ശരത് ഒരു ഹോട്ടലിന്റെ മുമ്പിൽ വണ്ടി നിർത്തി.കുറച്ചു അപ്പുറത്തായി ആ ഇനോവ കാറും. അവർ മൂന്ന് പേരും വണ്ടിയിൽ നിന്നും ഇറങ്ങി ഹോട്ടലിലേക്ക് കയറി. കുറച്ചു സമയത്തിന് ശേഷം അവരെ നിരീക്ഷിച്ചുകൊണ്ട് വന്ന ഇനോവ കാറിലുള്ള ആളും ഇറങ്ങി അകത്തേക്ക് കയറി.അവർ ഇരിക്കുന്നതിന് കുറച്ച് അപ്പുറത്തായി അയാളും ഇരുന്നു.ഇതെല്ലാം കണ്ടുകൊണ്ട് ശരത്തും ഇരുന്നു. ഫിറോസ് വെയ്റ്ററെ വിളിച്ച് അവർക്ക് വേണ്ട ഭക്ഷണം ഓർഡർ ചെയ്‌തു. അവർ ഭക്ഷണം കഴിച്ച് പുറത്തിറങ്ങി.ശരത് ഫിറോസിനെ വിളിച്ചു...
ഫിറോസ് നീ ആ കിടക്കുന്ന ഇനോവ കാർ ശ്രദ്ധിച്ചോ കുറച്ചു സമയമായി ആ വണ്ടി നമ്മളെ ഫോളോ ചെയ്യുന്നു.നമ്മൾ ഫുഡ് കഴിക്കാൻ കയറിയപ്പോൾ ആ വണ്ടിയിലുള്ള ആളും കൂടെ കയറിയിട്ടുണ്ട്...
ആരാണ് അയാൾ. അയാൾ എന്തിനാ നമ്മളെ ഫോളോ ചെയ്യുന്നത്...
അറിയില്ല...നമ്മൾ അയാളെ കണ്ടത് അയാൾക്ക് അറിയില്ല. നീ ഒരു കാര്യം ചെയ്യ്. നീ ഇവിടുന്ന് ഒരു ഓട്ടോ വിളിച്ച് തിരിച്ച് ആ ഫ്ലാറ്റിലേക്ക് തന്നെ പോ.ഞാനും വേറൊരു ഓട്ടോ വിളിച്ച് അങ്ങോട്ട് വരാം. മേടം ഈ കാറുമായി അങ്ങോട്ട് വരട്ടെ...
അതെന്തിനാ...
അവൻ ആരെ ഫോളോ ചെയ്യും എന്ന് അറിയാനാ. ആദ്യം നീ പോ ഞാൻ മേടത്തിനോട് കാര്യം പറയട്ടെ. കുറച്ചു കഴിഞ്ഞ് ഞങ്ങൾ വരാം. ഞങ്ങൾ ഇവിടെ നിന്നും അല്പം മുന്നോട്ട് മാറി നിക്കാം...
Ok...
അതും പറഞ്ഞ് ശരത്തും രുദ്രയും വണ്ടിയിൽ കയറി...
അല്ല ഫിറോസ് ഇത് എവിടേക്കാ പോകുന്നത്. അയാൾ വരുന്നില്ലേ...
(രുദ്ര ചോദിച്ചു )
വരും മേടം നമ്മുക്ക് കുറച്ച് അപ്പുറത്ത് നിൽക്കാം...
അതെന്താ...
പറയാം മേടം...
അതും പറഞ്ഞ് ശരത് വണ്ടി മുന്നോട്ട് എടുത്തു. അല്പം ദൂരം സഞ്ചരിച്ചു. ഇതെല്ലാം കണ്ട് അയാൾ എന്ത് ചെയ്യണമെന്നറിയാതെ അവിടെ നിൽക്കുന്നുണ്ടായിരുന്നു. ശേഷം ഫിറോസ് ഓട്ടോയിൽ കയറി പോകുന്നത് കണ്ട് അയാളും ധൃതിയിൽ അയാളുടെ വണ്ടിയും എടുത്ത് ഫിറോസിന്റെ പിന്നാലെ പോയി.അത് കണ്ട ശരത് രുദ്രയോട് പറഞ്ഞു...
മേടം ആ പോകുന്ന ഇനോവ കാർ കണ്ടോ. കുറച്ചു സമയമായി ആ വണ്ടി നമ്മളെ ഫോളോ ചെയ്യുന്നുണ്ടായിരുന്നു.അയാൾ ആരാണെന്ന് കണ്ട് പിടിക്കണം. ഇപ്പോൾ ഫിറോസിനെ ഫോളോ ചെയ്താണ് അയാൾ പോകുന്നത്.ഫിറോസ് പോകുന്നത് നമ്മൾ ആദ്യം പോയ ഫ്ലാറ്റിലേക്കാണ്. നമുക്ക് ആ വണ്ടിയെ ഫോളോ ചെയ്‌തു പോകണം.അതും പറഞ്ഞ് ശരത് വണ്ടി മുന്നോട്ട് എടുത്തു. ആദ്യം ഞാൻ കരുതിയത് നമ്മൾ മൂന്ന് പേരും മൂന്ന് വണ്ടിയിൽ പോകാം എന്നായിരുന്നു. ഇനി അതിന്റെ ആവശ്യം ഇല്ല. കാരണം അയാൾ ഫിറോസിനെ ഫോളോ ചെയ്ത് പോയി. നമുക്ക് ഇനി അയാളെ ഫോളോ ചെയ്യാം. മേടം ഒരു കാര്യം ചെയ്യൂ. ഇവിടെ ടൗൺ പോലീസിനെ വിവരമറിയിക്ക് എന്നിട്ട് ആ വണ്ടിയുടെ നമ്പർ അവർക്ക് കൈമാറ്. അവരോട് ആ ഫ്ലാറ്റിന്റെ ഏതേങ്കിലും ഒരു ഭാഗത്ത് മാറി നിൽക്കാൻ പറ. അയാളെ ഇന്ന് നമ്മുടെ കൈയ്യിൽ കിട്ടണം...
ഇത് കേട്ട രുദ്ര വേഗം ടൗൺ എസ് ഐ വിനോദിനെ വിവരമറിയിച്ചു.ഫിറോസ് കയറിയ ഓട്ടോ ഫ്ലാറ്റിന്റെ മുമ്പിൽ എത്തി. ഫിറോസ് വണ്ടിയിൽ നിന്നും ഇറങ്ങി നിന്നു. ഫിറോസിനെ ഫോളോ ചെയ്ത് വന്ന ഇനോവയും കുറച്ചു പിന്നിലായി വന്നു നിന്നു. തൊട്ടു പിന്നാലെ ശരത്തും രുദ്രയും എത്തി.കുറച്ചു അപ്പുറത്തായി എസ് ഐ വിനോദിന്റെ വണ്ടിയും. രുദ്ര ഇനി എന്താ ചെയ്യേണ്ടത് എന്ന ഭാവത്തിൽ ശരത്തിനെ നോക്കി. അത് കണ്ട ശരത് പറഞ്ഞു...
മേടം വിനോദിനോട് ആ വണ്ടിയിലുള്ള ആളെ ബ്ലോക്ക് ചെയ്യാൻ പറ. അവൻ നമ്മളെ കണ്ടാൽ ഒരു പക്ഷേ അവിടെ നിന്നും വണ്ടിയും എടുത്തു പോകാൻ സാധ്യതയുണ്ട് അത് പാടില്ല.അത് കേട്ടാ രുദ്ര വിവരം വിനോദിനെ അറിയിച്ചു. വിനോദ് ആ വണ്ടിയുടെ അടുത്തായി പോലിസ് വാഹനം കൊണ്ട് വന്ന് നിർത്തി. അത് കണ്ട ഇനോവയിലുള്ള ആൾക്ക് എന്ത് ചെയ്യണം എന്നറിയാതെ ഒരു നിമിഷം നിന്നു. ഉടനെ ശരത് തന്റെ വണ്ടിയിൽ നിന്നും ഇറങ്ങി ഓടി ആ ഇനോവയുടെ മുൻ സീറ്റിൽ കയറിയിരുന്നു. ശരത്തിന്റെ ഓട്ടം കണ്ട ഫിറോസും ആ വണ്ടി ലക്ഷ്യമാക്കി ഓടി വന്ന് ഇനോവയുടെ മുമ്പിൽ നിന്നു. വിനോദ് ജീപ്പിൽ നിന്നും ഇറങ്ങി ഡ്രൈവറുടെ ഡോർ തുറന്നു. ഇതെല്ലാം കണ്ട് അയാൾ എന്ത് ചെയ്യണം എന്നറിയാതെ തറച്ചിരുന്നു. അത് കണ്ട ശരത് അയാളോട് പറഞ്ഞു...
പൂവാം നമ്മുക്ക്...
അയാൾ ഒന്ന് അമ്പരന്ന് അവരെ എല്ലാവരെയും നോക്കി. അത് കണ്ടുകൊണ്ട് നിൽക്കുന്ന ഫിറോസും വിനോദും ഇനോവയുടെ പിൻ സീറ്റിൽ കയറിയിരുന്നു. എന്നിട്ട് അയാളോട് വണ്ടി എടുക്കാൻ ആവശ്യപ്പെട്ടു.വണ്ടി എടുക്കാൻ വിസമ്മതിച്ച അയാളോട് ശരത് പറഞ്ഞു...
താൻ ആരാ എന്തിനാ ഞങ്ങളെ ഫോളോ ചെയ്തത്...
ഞാൻ.. ഞാൻ അയാൾ എന്ത് പറയണം എന്നറിയാതെ ഇരുന്നു...
ആ തനിക്ക് പറയാൻ ബുദ്ധിമുട്ടാണെങ്കിൽ പറയണ്ട. നമുക്ക് പോകാം. കുറച്ചു ദേഷ്യത്തോടെ വിനോദ് പറഞ്ഞു. വണ്ടി സ്റ്റേഷനിലേക്ക് എടുക്ക് ബാക്കി അവിടെ ചെന്ന് പറയാം.വണ്ടി എടുക്കെടോ വിനോദ് അയാളെ മുടിയിൽ കുത്തിപിടിച്ചു പറഞ്ഞു. അയാൾ ഭീതിയോടെ വണ്ടി മുന്നോട്ട് എടുത്തു. അത് കണ്ട രുദ്രയും തന്റെ വണ്ടി ആ ഇനോവയുടെ പിന്നാലെ എടുത്തു. അല്പം ദൂരെ എത്തിയപ്പോൾ ശരത് വണ്ടി നിർത്താൻ ആവശ്യപ്പെട്ടു. അയാൾ വണ്ടി നിർത്തി.പിന്നാലെ വന്നിരുന്ന രുദ്രയും വണ്ടി നിർത്തി. ശരത് വണ്ടിയിൽ നിന്നും ഇറങ്ങി രുദ്രയെ വിളിച്ചു ഇനോവയിൽ കേറാൻ ആവശ്യപ്പെട്ടു.കൂടെ ശരത്തും കയറി.ഇയാളെ ഇപ്പോൾ സ്റ്റേഷനിൽ കൊണ്ട് പോകണ്ട ആദ്യം ഇയാളുടെ ഉദ്ദേശ്യം എന്താണെന്ന് അറിയണം എന്നിട്ട് തീരുമാനിക്കാം ബാക്കി. ഇയാൾ ഇപ്പോൾ നമ്മുടെ കസ്റ്റഡിയിൽ ഉണ്ടെന്നറിഞ്ഞാൽ ഒരു പക്ഷേ ഇയാളെ രക്ഷപ്പെടുത്താൻ ആരെങ്കിലും വരും. അത് കേട്ട ബാക്കിയുള്ളവർ അത് ശെരി വെച്ചു. ഇയാളെ തൽക്കാലം വേറൊരിടത്തേക്ക് മാറ്റണം. വിനോദിനെ നോക്കി ശരത് പറഞ്ഞു.അത് കേട്ട് വിനോദ് പറഞ്ഞു...
ഇയാളെ നമ്മുക്ക് തൽക്കാലം എന്റെ വീട്ടിലേക്ക് കൊണ്ട് പോകാം അവിടെ ഇപ്പോൾ താമസമൊന്നും ഇല്ല. ഞാൻ ഇപ്പോൾ വാടക വീട്ടിലാണ് താമസം. ഇവിടുന്ന് കുറച്ചു ദൂരമുണ്ട്...
അത് കേട്ട ശരത് ok പറഞ്ഞു.കുറച്ചു സമയത്തിന് ശേഷം ഇനോവ കാർ വിനോദിന്റെ വീടിന്റെ മുമ്പിൽ വന്ന് നിന്നു. ശരത്തും ഫിറോസും അയാളെ വണ്ടിയിൽ നിന്നും ഇറക്കി വീടിന്റെ ഉള്ളിലേക്ക് കൊണ്ട് പോയി അയാളെ ഒരു കസേരയിൽ ഇരുത്തി.ശേഷം ഫിറോസ് പറഞ്ഞു...
താൻ സത്യം പറഞ്ഞോ ഇനി തനിക്ക് രക്ഷയില്ല. ഇല്ലെങ്കിൽ താൻ ഇനി പുറലോകം കാണില്ല.താൻ എന്തിനാണ് ഞങ്ങളെ ഫോളോ ചെയ്തത്. ആര് പറഞ്ഞിട്ടാ. എന്തായിരുന്നു തന്റെ ഉദ്ദേശം...
സാർ... ഞാൻ സുജാതയുടെ ചേട്ടനാണ്.
പേര് സൂര്യൻ...
അത് കേട്ടപ്പോൾ ശരത്തും ഫിറോസും രുദ്രയും ഒന്ന് ഞെട്ടി...
താൻ എന്തിനാ ഞങ്ങളെ ഫോളോ ചെയ്യുന്നത്... രുദ്ര ചോദിച്ചു...
മേടം... അത്
താൻ കാര്യം പറയടോ...
എല്ലാം ഞാൻ പറയാം....
ഞാനും ബാലുവും കൂടിയാണ് ഇവിടുത്തെ ബിസിനസ്സ് എല്ലാം നോക്കിയിരുന്നത്. എന്റെ പെങ്ങളെ ബാലുവിന് വിവാഹം കഴിച്ച് കൊടുക്കുന്നതും അങ്ങനെയാണ്. പിന്നെ പിന്നെ ബാലുവിന്റെ നാട്ടിലുള്ള ബിസിനസ്സും ഇവിടുത്തെ ബിസിനസ്സും കൂടി അവൻക്ക് നോക്കി നടത്താൻ പറ്റാതെ വന്നപ്പോൾ എല്ലാം എന്നെ ഏൽപ്പിച്ചു. മാസത്തിൽ ഒന്നോ രണ്ടോ തവണ ഇവിടെ വരും ഇവിടുത്തെ കാര്യങ്ങൾ അന്വേഷിക്കും. അങ്ങനെയിരിക്കെ ഒരു ദിവസം അവൻ എന്നേ കാണാൻ വന്നു...
എന്താ ബാലു നിന്റെ മുഖം വല്ലാതെ ഇരിക്കുന്നത് എന്ത് പറ്റി...
സൂര്യ എന്റെ നാട്ടിലെ ബിസിനസ്സ് അത് വലിയ നഷ്ട്ടത്തിലാണ്. കൂടെ ഉണ്ടായിരുന്ന പാർടണർമാരെല്ലാം എന്നേ ചതിക്കുകയായിരുന്നു. ഓരോരുത്തരും അവർക്ക് ആവശ്യമുള്ളതെല്ലാം കൈക്കലാക്കി. ഓരോ ബിസിനസ്സും അവരുടെ കൈയ്യിലാണ് പലതും കള്ള പ്രമാണം ഉണ്ടാക്കി അവരുടെ പേരിലേക്ക് മാറ്റി. ഇനിയുള്ളത് കോയമ്പത്തൂരിലുള്ള ആ ഹോസ്പിറ്റൽ മാത്രമാണ്.അതും എന്റെ അച്ഛന്റെ പേരിലുള്ളത് കൊണ്ട് മാത്രമാണ് അല്ലെങ്കിൽ അതും അവർ കൈക്കലാക്കും എനിക്ക് എന്ത് ചെയ്യണമെന്നറിയില്ല സൂര്യ. അതറിഞ്ഞു ഒരാഴ്ച്ച കഴിഞ്ഞപ്പോഴാണ് എന്റെ ബാലു ഒരാക്സിഡന്റിൽ മരണപ്പെടുന്നത്. അതിന് ശേഷം കൂറേ പേര് വന്ന് എന്നേയും കുടുംബത്തേയും സുജാതയേയും നിരന്തരം വന്ന് ശല്ല്യപ്പെടുത്തുകയും ഭീഷണിപെടുത്തുകയും ചെയ്തു. ബാക്കിയുള്ള എല്ലാ സ്വത്തുകളും അവർക്ക് അവകാശപ്പെട്ടതാണ് എന്ന് പറഞ്ഞ്.ഇപ്പോൾ നിങ്ങളുടെ കൈ വശമുള്ള പെട്ടിയിൽ അവന്റെ ആകെയുള്ള സമ്പാദ്യം ആണ് അത് സുജാതയുടേയും ബാലുവിന്റെ മകൻ മനുവിന്റെ പേരിലാണ് അവൻ എഴുതി വെച്ചത്. അതും അവർക്ക് അവകാശപ്പെട്ടതാണ് എന്ന് പറഞ്ഞാണ് അവർ ഞങ്ങളെ....
അതും പറഞ്ഞ് സൂര്യൻ നിർത്തി.അത് കണ്ട രുദ്ര ചോദിച്ചു...
നിങ്ങളെ ഭീഷണിപ്പെടുത്തി എന്ന് പറയുന്നുണ്ടല്ലോ അത് ആരാണ്...
ബാലുവിന്റെ പാർടണർമാർ...
അത് ആരാണ് എന്നാണ് ചോദിച്ചത്... ഫിറോസ് പറഞ്ഞു...
അഡ്വവെക്കേറ്റ് സകറിയ, dr ജോൺ,
dr എബ്രഹാം, സാദിഖ് അലി, വിനയചന്ദ്രൻ,ബാനുമതി, ഇവർ ആറ് പേരെയാണ് എനിക്കറിയുന്നവർ. അവരെ കുറിച്ചുള്ള മുഴുവൻ ഡീറ്റേൽസ്സും ആ പെട്ടിക്കുള്ളിൽ ഉണ്ട് സാർ...
ഈ പെട്ടി നമ്പർ ലോക്കാണല്ലോ. ഇതിന്റെ നമ്പർ തനിക്കറിയുമോ...
അറിയാം സാർ. ഞാൻ പറഞ്ഞിട്ടാണ് ഈ പെട്ടി സുജാത ശീലയെ ഏൽപ്പിച്ചത്. ഇത് സുജാതയുടെ കൈയ്യിൽ ഉണ്ടെന്നറിഞ്ഞാൽ അവർ അവളെ വെറുതെ വിടില്ലെന്ന് എനിക്കറിയാമായിയുന്നു. അതാണ് ആരും അറിയാതെ അവരെ ഏൽപ്പിച്ചത്.നിങ്ങൾ ഫ്ലാറ്റിൽ എത്തിയപ്പോൾ എന്റെ ഒരു സുഹൃത്താണ് എന്നെ വിളിച്ച് വിവരം പറഞ്ഞത്. അവനും ആ ഫ്ലാറ്റിലാണ് താമസം.ഞാൻ ആദ്യം കരുതിയത് അവരുടെ ആളുകളാണ് നിങ്ങളെന്ന്. അതാണ് ഞാൻ നിങ്ങളെ ഫോളോ ചെയ്ത്...
Ok സൂര്യ ഇനി ഒരു കാര്യം കൂടി ഞങ്ങൾക്ക് അറിഞ്ഞാൽ കൊള്ളാമെന്നുന്നുണ്ട്...
(ശരത് പറഞ്ഞു )
എന്താണ് സാർ...
താൻ ഈ ഫോട്ടോയിൽ കാണുന്ന ആളെ അറിയുമോ...
അവനു നേരേ മുബൈൽ നീട്ടികൊണ്ട് ചോദിച്ചു.അവൻ ആ ഫോട്ടോയിലേക്ക് സൂക്ഷിച്ചു നോക്കി എന്നിട്ട് പറഞ്ഞു...
അറിയാം സാർ... ഇവനാണ് ബാലുവിന്റെ മരണത്തിനു ശേഷം എന്നേയും സുജാതയേയും ഭീഷണിപ്പെടുത്തികൊണ്ടിരുന്നത്. ഇവൻ അവരുടെ ആളാണ്...
ഇവനെ കുറിച്ച് തനിക്ക് എന്തേങ്കിലും അറിയുമോ...
ഇവൻ ഇവന്റെ പേര് മാണിക്ക്യം
പഴനി മാണിക്ക്യം.ഇവന്റെ നാട് പഴനി. ജോണിന്റെ ഡ്രൈവറാണ്. പക്ഷേ എപ്പോഴും അവന്റെ കൂടെ ഉണ്ടാകാറില്ല...
അത് കേട്ടപ്പോൾ എസ് ഐ വിനോദ് മാണിക്ക്യം പഴനി മാണിക്ക്യം ഈ പേര് ഇതിന് മുമ്പ് ഞാൻ എവിടെയോ കെട്ടിട്ടുണ്ടല്ലോ അവൻ മനസ്സിൽ പറഞ്ഞു. പക്ഷേ നേരിൽ കണ്ടിട്ടില്ലാത്തത് കൊണ്ട് അവൻ അത് ആരോടും പറഞ്ഞില്ല. എന്നാലും ഈ മാണിക്യം.. വിനോദ് ആലോചിച്ചു നിന്നു...
ഇവനെ പിന്നീട് എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ...
(അതിനിടയിൽ ഫിറോസ് ചോദിച്ചു )
അല്ല സാർ നിങ്ങളന്തിനാ ബാലുവിനെ കുറിച്ച് ഇപ്പോൾ അന്വേഷിച്ചു വരുന്നത്. അതും രണ്ട് കൊല്ലങ്ങൾക്ക് ശേഷം...
അതൊക്കെയുണ്ട് സൂര്യ.
അത് ഞങ്ങൾ വഴിയേ പറയാം. അതിന് മുമ്പ് ഈ മാണിക്ക്യത്തെ ഞങ്ങൾക്ക് ഒന്ന് കാണണം. ഇവനെ അന്വേഷിച്ചു കുറച്ചു കാലമായി ഞങ്ങൾ നടക്കുന്നു...
(ഫിറോസ് പറഞ്ഞു)
അതിനിടയിലേക്ക് കയറി വിനോദ് പറഞ്ഞു
മേടം ഈ മാണിക്ക്യത്തെ കുറിച്ചു അറിയാൻ ഒരു വഴിയുണ്ട്. എന്റെ ഓർമ്മ ശരിയാണെങ്കിൽ ആറ് മാസങ്ങൾക്ക് മുമ്പ് മഞ്ചേരി സ്റ്റേഷനിൽ ഒരു കുഴൽപ്പണ കേസ്സിൽ ഇവന്റെ പേരിൽ ഒരു അറസ്റ്റ് വാറണ്ട് പുറപ്പെടിവിച്ചിരുന്നു. പക്ഷെ അന്ന് അവനെ അറസ്റ്റ് ചെയ്യാൻ സാധിച്ചില്ല.
എസ് ഐ വിനോദ് പറഞ്ഞു.ഞാൻ ഒന്ന് അന്വേഷിച്ചു നോക്കട്ടെ.അതും പറഞ്ഞ് അവൻ ഫോൺ എടുത്ത് മഞ്ചേരി എസ് ഐ സഞ്ജുവിനെ വിളിച്ചു...
ആ സഞ്ജു ആറ് മാസം മുമ്പ് ഒരു കുഴൽ പണകേസുമായി ബെന്നി എന്നൊരാളെ നീ അറസ്റ്റ് ചെയ്തിരുന്നില്ലേ അവൻ ഇപ്പോൾ എവിടെ ഉണ്ട്. അവൻ അന്ന് പറഞ്ഞത് ആ പണം ഒരു മാണിക്ക്യം എന്നൊരാളെ ഏൽപ്പിക്കാനാണ് വന്നത് എന്നല്ലേ.
അതെ അവൻ ഇപ്പോൾ ഇവിടെ മഞ്ചേരി ബസ്റ്റാന്റിന് അടുത്ത് ഒരു തട്ട് കട നടത്തുകയാണ്. അന്നത്തെ സംഭവത്തിന് ശേഷം ഒരു ദിവസം എന്നേ കാണാൻ അവൻ വന്നിരുന്നു അവന്റെ ബുദ്ധിമുട്ടുകൾ എന്നോട് പറഞ്ഞു. അവന്റെ പെങ്ങളുടെ വിവാഹം നടത്താൻ വേണ്ടിയാണ് അന്ന് അങ്ങനെയൊക്കെ ചെയ്തത് എന്ന്.അറിഞ്ഞപ്പോൾ സ്റ്റേഷനിലെ കുറച്ചു പോലിസുകാർ കൂടി അവൻക്കൊരു തട്ട് കട തുടങ്ങാനുള്ള സഹായം ചെയ്‌തു കൊടുത്തു. ആ അതൊക്കെ പോട്ടേ നീ എന്തിനാ മാണിക്യത്തെ അന്വേഷിക്കുന്നത്...
ഒരു അത്യാവശ്യമുണ്ട്. ഞാൻ നിനക്ക് ഒരു ഫോട്ടോ അയച്ച് തരാം. നീ അത് നോക്കി മാണിക്യം തന്നെയാണോ എന്ന് കൺഫോo
ചെയ്തിട്ട് പറയു...
Ok... നീ അയക്ക്...
അതും പറഞ്ഞ് വിനോദ് ഫോൺ കട്ട് ചെയ്‌തു. ശേഷം ഫിറോസിനോട് പറഞ്ഞു...
സാർ ആ ഫോട്ടോ എനിക്ക് ഒന്ന് സെന്റ് ചെയ്‌തു തരാമോ...
ഫിറോസ് ആ ഫോട്ടോ സെന്റ് ചെയ്‌തു കൊടുത്തു. വിനോദ് അത് തിരിച്ച് സഞ്ജുവിനും....
തുടരും....
#📙 നോവൽ #📔 കഥ #🕵️♀️ കുറ്റാന്വേഷണ കഥകൾ