നീണ്ട അഞ്ച് വർഷങ്ങൾക്കു ശേഷം നാട്ടിലേക്ക് കാലെടുത്തു വക്കാൻ ഇനി മണിക്കൂറുകൾ മാത്രം. ഈ ഒരു യാത്ര തനിക്ക് നീറുന്ന ഓർമ്മപ്പെടുത്തലുകളാണല്ലോ സമ്മാനിക്കുന്നത് എന്നോർത്തപ്പോൾ.............
വേണ്ടായിരുന്നു ഒന്നും....... അല്ലെങ്കിലും ഒന്നും അറിഞ്ഞു കൊണ്ടല്ലല്ലോ.,... അനൂപിൻ്റെ മനസ് കുറച്ച് വർഷം പിന്നിലോട്ട് സഞ്ചരിച്ചു..
ഒരിക്കെ ട്രെയ്ൻ കയറി കോഴിക്കോടിന് പോകുമ്പോൾ അഭിയാണ് ട്രെയ്ൻ ബാത്ത് റൂമിൻ്റെ പുറത്തുള്ള ഒരു ഭാഗത്ത് call me എന്നെഴുതിയ തി നു താഴെയുള്ള മൊബൈൽ നമ്പർ കാണിച്ചു തന്നത്.
"ടാ .... വിളിച്ചു നോക്കിയാലൊനോക്കിയാലൊ....???
"ആരോ പറ്റിക്കാൻ എഴുതി വച്ചതാവും.... നീ ചിന്തിക്കണപോലെ കിളികളൊന്നുമാവില്ല..." ഞാൻ പറഞ്ഞു.
"എന്തായാലും ഫ്രീ ഓഫർ ഉള്ളതല്ലേ ജസ്റ്റ് ഒന്നു ട്രൈ ചെയ്യട്ടെ" അഭി ആവേശത്തിലാണ്.
"ഓ .... ആയിക്കോട്ടെ.... പക്ഷേ ഈ ട്രെയ്നിൽ വച്ച് വേണ്ട." ഞാൻ പറഞ്ഞു
അന്നൊന്നും സ്മാർട്ട് ഫോൺ ഇത്ര വ്യാപകമായിട്ടില്ല.... പിന്നെ അൺലിമിറ്റഡ് കാൾ പിന്നെ ട Mട ഓഫർ എന്നിവയൊക്കെ പ്രചാരത്തിലുള്ള സമയവും.
കോഴിക്കോട് പോയി തിരിച്ചു നാട്ടിലെത്തി. അന്ന് സന്ധ്യയായാൽ അമ്പലത്തിലെ ആൽമരത്തിനു താഴെ ഒരു പത്ത് മണി വരെ കൂട്ടുകാരൊടൊത്ത് ചില വഴിക്കുന്ന കാലമല്ലേ..... ഞങ്ങൾ അവിടെയെത്തിയപ്പോ മറ്റു വാലുകളൊന്നും എത്തിത്തുടങ്ങിയിട്ടില്ല.
" ടാ... എത്ര നേരായി.... നീ വന്നിട്ട് വിളിക്കാമെന്ന് വച്ച് ... ആളെ ഇങ്ങനെ..... വേഗം വാ.... ഡയൽ ചെയ്യ...... അഭിയുടെ ആവേശം കണ്ട് ചിരിച്ചു പോയി.
സ്ഥലത്തെ എല്ലാ കുട്ടികളുടെയും കണ്ണിലെ തനി പൂവാലൻ.........
ഓ.,,,,,, ആയ്ക്കോട്ടെ......
" ഫോൺ ഡയൽ ചെയ്ത ശേഷം ചെവിയിൽ വച്ച് അവൻ ......" ശ്ശെ..... ഓഫർ തീർന്നു.,,,, നിൻ്റെ ഫോൺ താടാ...... പ്ലീസ്.,,,,,
"അയ്യട മോനെ എൻ്റെ ഫോൺ തരില്ല.,, നീ റിചാർജ് ചെയ്ത് വിളിച്ചാ മതി.,,,,, ഞാൻ പറഞ്ഞു
"കോപ്പ്..... നിന്നെ അറിയുന്ന ആളല്ലല്ലോ.,,, ചുമ്മാ ഒന്ന് വിളിച്ച് പെട്ടെന്ന് വക്കാടാ.....താ......please
അവൻ്റെ ആവേശം കണ്ടിട്ടാ ഫോൺ കൊടുത്തത്... അതൊരു തണുത്ത ഡിസംബർ മാസത്തിലായിരുന്നു........
അവൻ ആ നമ്പറിലേക്ക് വിളിച്ചു. അപ്പുറത്തു നിന്ന് ഹലോ എന്ന ഒരു പെൺകുട്ടിയുടെ ശബ്ദം....
"ടാ... കിളി തന്നെ...... അവൻ എന്നെ നോക്കി അതു പറയുമ്പോൾ തണുത്ത ഒരു കാറ്റ്'.,,......
അവളെക്കുറിച്ച് ഓർക്കുമ്പോഴൊക്കെ ആ തണുത്ത കാറ്റിൻ്റെ കുളിര് ഏതു ചൂടിലും തൻ്റെ ഉള്ളിൽ വീശാറുണ്ട്.,,, കുളിരണിയാറുണ്ട്...
"ആരാ.... എന്ന് ചോദിച്ചപ്പോൾ സംസാരിച്ചപ്പോൾ റോംഗ് നമ്പർ ആണെന്നും പറഞ്ഞുവച്ചു.
വീണ്ടും വിളിച്ചു.,,,,,
പിന്നെ അപ്പുറത്തു നിന്നും എന്തോ കാര്യമായ തെറി കേട്ടതുകൊണ്ടാകും അഭി ഫോൺ വച്ചത്.
ടാ..... മുടിഞ്ഞ തെറി.... വല്ലാത്ത പെണ്ണ്..... അവളെ അങ്ങനെ വിടാനൊക്കൂല ഇതിനുള്ള പണി ഞാൻ കൊടുക്കുന്നുണ്ട്.. അഭി ദേഷ്യം കൊണ്ട് പലതും പറയുന്നുണ്ട് ഞാനാണേൽ അവനെ കളിയാക്കി കൊന്നു എന്നു പറയാലൊ. അപ്പളേക്കും മറ്റുള്ള കൂട്ടുകാർ വന്നപ്പോൾ ഞങ്ങൾ വിഷയം മാറ്റി.
പിറ്റേ ദിവസവും വിളിച്ചു. അപ്പോഴും നല്ല ചീത്ത വിളി അപ്പുറത്തു നിന്നു കേട്ടു....
പിറ്റേ ദിവസം ക്രിസ്തുമസ് '
ഞാൻ രാവിലെ ആ നമ്പറിലേക്ക് ഒരു ഹാപ്പി ക്രിസ്തുമസ് അയച്ചു. നോ റിപ്പൈ ... പിന്നെ SMട കൊറെ അയച്ചു.,,,, പലതും... പക്ഷേ ഒന്നിനും റിപ്ലൈ ഇല്ല.,,
അങ്ങനെയിരിക്കെ ഒരു ദിവസം ആ നമ്പറിൽ നിന്ന് ഒരു കാൾ വന്നത്.
"ഹലോ " പതുങ്ങിയ ഒരു ശബ്ദം.. . . . .
"ഹലോ പറയൂ " ഞാൻ
"ഞാനൊരു കാര്യം പറയാനാ വിളിച്ചത്..... നിങ്ങൾക്ക് ഈ നമ്പർ എവിടെ നിന്ന് കിട്ടി എന്നെ നിക്ക് അറിയില്ല.,,, പക്ഷേ അത് നാടുനീളെ എഴുതി വച്ച് ഞങ്ങളെ ഉപദ്രവിക്കുന്നവനെ എനിക്കറിയാം.,,, അവൻ്റെ പ്രണയം നിരസിച്ചതിനുള്ള പ്രതികാരം..... ദയവു ചെയ്ത് ഈ നമ്പറിലേക്ക് വിളിക്കരുത് ഇതൊരപേക്ഷയാണ്.... ഉപദ്രവിക്കുന്നവനെതിരെ പ്രതികരിക്കാനുള്ള ത്രാണിയൊന്നും ഞങ്ങൾക്കില്ല.... പിന്നെ നമ്പർ മാറ്റിയാലൊ എന്ന് തോന്നി. പക്ഷേ പലരേഖകളിലും ഈ നമ്പർ കൊടുത്തു പോയതുകൊണ്ടാണ് അല്ലെങ്കിൽ ''.......
അപ്പുറത്തു നിന്നുള്ള ദയനീയ ശബ്ദം
" അപ്പോ ആ തെറി വിളിച്ചതൊക്കെ കുട്ടിയാണോ? ഞാൻ ചോദിച്ചു '
"സോറി.... പലരും വിളിച്ച് ശല്യം ചെയ്തപ്പോൾ അനിയത്തി ... അവൾ അറിയാതെ ദേഷ്യപ്പെട്ടു പോയതാ.,,,, ഒരാഴ്ചയായി.... ഇങ്ങനെ ഓരോ കോൾ... ഫോൺ സൈലൻ്റ് ആക്കി വക്കേണ്ട ഗതികേടാ ഇപ്പോ ......
ഒന്നും തിരിച്ചു പറയാൻ തോന്നിയില്ല.,,
ചിന്തിച്ചപ്പോൾ ന്യായം അവരുടെ പക്ഷത്താണല്ലോ. അഭിയെ വിളിച്ച് കാര്യം പറഞ്ഞു. അവൻ ഇനി വിളിക്കില്ല എന്ന് പറഞ്ഞപ്പോൾ സമാധാനം തോന്നി.
"കുറച്ചു ദിവസങ്ങൾക്ക് ശേഷം ഇതുപോലെ സന്ധ്യക്ക് ആൽ ചുവട്ടിൽ എത്തിയപ്പോൾ ആരും ഉണ്ടായിരുന്നില്ല. ചുമ്മാ ഫോൺ എടുത്ത് നോക്കിയപ്പോൾ റോംഗ് നമ്പർ എന്ന് സേവ് ചെയ്ത ആ നമ്പർ...... ആരുമില്ല... വിളിച്ചാലോ.,,,,, ആ ശബ്ദം കേൾക്കാൻ ഒരു കൊതി..... ഓർത്തപ്പോൾ വീണ്ടും മനസിനുള്ളിൽ ഒരു തണുത്ത കാറ്റ് വീശി.
ഡയൽ ചെയ്തു.,, അപ്പുറത്ത് എടുത്തത് ഭാഗ്യത്തിന് ചേച്ചി തന്നെ
"ഹലോ.... സോറി ഉപദ്രവിക്കാനല്ല ട്ടോ വിളിച്ചത്.... ഇപ്പോളും ആരെങ്കിലും വിളിക്കാറുണ്ടോ
" ഉം പലരും .... സത്യം പറഞ്ഞാൽ പറഞ്ഞു മടുത്തു.,,,, സാരല്യ വിളിക്കണോർക്ക് സത്യം മനസിലായാൽ അതൊരു കാര്യല്ലേ..... ഒരിക്കെ വിളിച്ചവർ സത്യമറിഞ്ഞ ശേഷം വിളിക്കാറില്ല്യ.,,,,,
അവിടെ നിന്നും സംസാരം കേട്ടപ്പോൾ പാവം തോന്നിപ്പോയി
" എവിടെപ്പോയി കാന്താരി അനിയത്തി "
"പഠിക്കുന്നുണ്ട്
"ഇയാൾക്ക് പഠിക്കാനില്ലേ "
"ഉം..... ശരി ന്നാ..... വച്ചോളൂ
അതും പറഞ്ഞ് കോൾ കട്ടാക്കി
പിന്നീടുള്ള ദിവസങ്ങളിൽ അവളുടെ ശബ്ദത്തിനനുസരിച്ച് പല രൂപങ്ങൾ മനസ്സിൽ സൃഷ്ടിക്കാൻ തുടങ്ങി.
ആയിടെയാണ് ഗൾഫിൽ എനിക്ക് ഒരു ജോലി ശരിയാക്കാൻ ശ്രമിക്കുന്നുണ്ടെന്ന് ഏട്ടൻ വിളിച്ചപ്പോൾ ഏട്ടത്തിയമ്മയോട് പറഞ്ഞത് 'കേട്ടപ്പോൾ വിരുന്നു വന്ന ചേച്ചിക്കും അളിയനും അമ്മക്കും സന്തോഷം രണ്ട് പേരും ഒരുമിച്ചായാൽ സമാധാനായി എന്ന് അവർ പറയുന്നുണ്ടായിരുന്നു'
കുറച്ചു ദിവസം കഴിഞ്ഞപ്പോൾ വീണ്ടും വിളിച്ചു നോക്കി.. എടുത്തത് കാന്താരി'..... അപ്പോൾ തന്നെ കട്ട് ചെയ്തു. കുറച്ച് കഴിഞ്ഞ് ഒന്നു ടെ വിളിച്ചു.,,,, അപ്പുറം നമ്മുടെ രാജകുമാരി
"ഹലോ എന്തേ വിളിച്ചത് "
അതേയ് നേരത്തെ ഞാനെടുത്തപ്പോ പേടിച്ച് കട്ടാക്കിയ ആളാ.,,, കാന്താരിയുടെ ശബ്ദം കേൾക്കാം
" ചുമ്മാ ഒരു തെറിഫ്രീയായി കേൾക്കണ്ടല്ലോ കരുതി " ഞാൻ പറഞ്ഞു.
അപ്പുറത്തു നിന്നും രണ്ട് ചിരി.....
ഹൊ സമാധാനം
"അല്ല ... നിങ്ങളുടെ പേരെന്താ.... വീടെവിടാ...." ഞാൻ ചോദിച്ചു
'' പേര്....... ഞാൻ നാരായണി ഇവൾ കല്യാണി..... പറഞ്ഞത് കാന്താരിയാണ് പി.ന്നെ വീട്..... അത് കൊച്ചുണ്ണീടെ നാട്ടില.....
"ഓ.,,, "ശരി നാരായണീ... ഞാൻ കോന്തുണ്ണി
ഞാനും വിട്ടില്ല.... അതു കേട്ടപ്പോൾ അപ്പുറത്ത് വലിയ ചിരി..... പിന്നെ പെട്ടെന്ന് ഫോൺ കട്ട് ചെയ്തു
പിന്നീട് പലപ്പോഴും ഒരു 5 മിനിട്ട് മാത്രം ദൈർഘ്യമുള്ള വിളികൾ.... തമാശകൾ..... ഞാൻ ആരോടും പറഞ്ഞില്ല അവരെപ്പറ്റി..... അഭിയോടു പോലും. വിളികളിൽ നിന്ന് മനസിലായത് അച്ഛനുമമ്മയ്ക്കും 2 പെൺമക്കൾ'.. അച്ഛൻ ഒരു പ്രസ്സ് നടത്തുന്നുണ്ട്.അമ്മയ്ക്കു അവിടെ ജോലിയുണ്ട്.... സാധാരണ കുടുംബം..... ഇത്രയൊക്കെയായിട്ടും അവൾ കല്യാണിയും നാരായണിയും ഞാൻ കോന്തുണ്ണിയും തന്നെ.... മാസങ്ങൾ കഴിയുന്തോറും അവളോടെനിക്ക് പ്രണയം തോന്നിത്തുടങ്ങി.,,, അവളുടെ സംസാരം കേൾക്കാതെ ഉറങ്ങാൻ പറ്റാതായി.,,,, അവളോട് പറയാനുള്ള 'ധൈര്യവുമില്ല
പിന്നീടൊരിക്കെ വിളിച്ചപ്പോൾ ഞാനത് പറഞ്ഞു.,,,പിന്നെ ഒരാഴ്ച വിളിച്ചിട്ട് അവർ ഫോൺ എടുത്ത തേയില്ല...... അവളുടെ സ്വരം കേൾക്കാതെ.... ഭ്രാന്തു പിടിക്കണപോലെ.... ഉറക്കം കിട്ടാതായി.,,,,,,Sorry എന്ന് മെസേജ് അയച്ചു.,, നോ റിപ്ലൈ'..... പിന്നെ ഒരു കോയിൻ ബോക്സിൽ നിന്ന് വിളിച്ചു.,,, കോൾ എടുത്തു.
എൻ്റെ ശബ്ദം കേട്ടപ്പോൾ തന്നെ അവർക്ക് മനസിലായി
"സോറി ഇനി അങ്ങനെ ഉണ്ടാവല്ല... ഞാൻ ..... call കട്ടായി
എൻ്റെ ഫോണിൽ നിന്നും അപ്പോൾ തന്നെ വിളിച്ചു. എടുത്തു..... "നോക്കു... നിങ്ങൾ എന്നെ കണ്ടിട്ടില്ല.. ഞാൻ നിങ്ങളെയും'.... ഇനി കണ്ടാലും ഇതൊന്നും നടക്കില്ല... അതൊന്നും ശരിയല്ല.,,, ഒരു ചീത്ത പേര് കേൾപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.,, അച്ഛൻ്റെയും അമ്മയുടെയും പ്രതീക്ഷയാണ് ഞങ്ങൾ ഞങ്ങൾക്ക് വേണ്ടിയാ രാത്രിയാവോളം അവർ കഷ്ടപ്പെടുന്നത്... അവരെ ഒരു കാരണവശാലും ഞങ്ങൾ സങ്കടപ്പെടുത്തില്ല.,,,അതോണ്ട് ' പ്ലീസ് ഇനി വിളിക്കാതിരിക്കൂ....
കേട്ടപ്പോൾ എന്തു പറയാൻ.... അവളെ ....മുഖം പോലും ഇല്ലാത്ത അവളെ ഞാൻ ഇത്രയേറെ ഇഷ്ടപ്പെടാനുള്ള കാരണം ഇതൊക്കെ തന്നെ.,,,, അതെ അതൊരു പുണ്യ ജൻമം തന്നെ
ഈ സമയത്താണ് ഏട്ടൻ ഗൾഫിൽ നിന്ന് വി സിറ്റിംഗ് വിസ അയച്ചു തന്നത്. ഒരു മാറ്റം നല്ലതെന്ന് എനിക്കും തോന്നി. പോയി... വിസിറ്റിംഗിന് ചെന്നു ഒന്നു രണ്ട് ഇൻ്റർവ്യൂ അറ്റൻഡ് ചെയ്തു.,, കിട്ടാൻ സാധ്യതയുണ്ട് ഏട്ടൻ്റെ സൗഹൃദങ്ങൾ വഴി..'... ഏട്ടൻ്റെ റൂമിൽ തന്നെയാണ് താമസം.,, പകലും രാത്രിയും മനസിൽ അവൾ തന്നെ... ഏട്ടൻ അവിടത്തെ സിം കാർഡ് എടുത്തു തന്നു നാട്ടിലേക്ക് വിളിച്ചു.,, ഫ്രണ്ട്സ് നെ വിളിച്ചു.... മനസിൽ അവൾ തന്നെ കല്യാണി..... വിളിച്ചാലൊ '...... രണ്ടും കൽപ്പിച്ച് വിളിച്ചു. ഫോണെടുത്തത് കാന്താരി.... അവൾ ഫോൺ ചേച്ചിക്ക് കൊടുത്തു.,,
"ഹലോ "
"ഗൾഫിൽ പോയോ"
"ഉം..... ശല്യം ചെയ്യണ്ടല്ലോ കരുതി., ... പിന്നെ സുഖമാണോ.. ഡിഗ്രി പരീക്ഷ എത്തി അല്ലേ.,,,, നന്നായി പഠിക്കു....അച്ഛൻ്റെ പ്രതീക്ഷയല്ലേ കളയണ്ട....
" ഉം "
''നിനക്ക് ഞാൻ .... എൻ്റെ ശബ്ദം കേൾക്കണമെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ."
അപ്പുറത്ത് മൗനം
" ശരി... ഞാൻ വെക്കുവാ.,, കാന്താരിയോട് പറയൂ പ്ലസ് ടു എക്സാമിന് നല്ല മാർക്ക് മേടിക്കണം എന്ന് '... നല്ല മാർക്ക് മേടിച്ചാൽ ഈ കോന്തുണ്ണി നല്ലൊരു സമ്മാനം കൊണ്ടു ത്തരാമെന്ന് ."
"ഉം''
"ശരി വക്കു വാ "
ഹൃദയം നീറിത്തുടങ്ങി.അവൾ ശരിക്കും തന്നെ ഇഷ്ടപ്പെടുന്നുണ്ടോ.,, ഏയ്.,,,...
പിന്നെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞാണ് വിളിച്ചത്
എടുത്തപ്പോൾ തന്നെ.... ഹലോ സുഖമല്ലേ.,, എന്ന് ആദ്യമായി ഇങ്ങോട്ടൊരു ചോദ്യം....
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു.
''അതെ സുഖം .. ഞാൻ .നാട്ടിലേക്ക് വരുന്നുണ്ട്..... വന്നിട്ട് ഇങ്ങോട്ട് തന്നെ വരും. എൻ്റെ ജോലി കൺഫേം ആയി.,,,,
"അതെയോ ...നല്ല ജോലിയാവട്ടെ എല്ലാ ആശംസകളും." അവൾ അറിയിച്ചു
"നാട്ടിൽ വന്നിട്ട് ഞാൻ തിരിച്ചു വരുന്നതിനു മുമ്പ് ഒന്ന് കാണാൻ വരട്ടെ നിന്നെ.......
"മൗനം '
ഞാൻ ഫോൺ വക്കുവാട്ടോ
പിന്നിട് നാട്ടിൽ വന്നു ചിലപേപ്പറുകളും മറ്റും ശരിയാക്കി ' തിരക്കൊഴിഞ്ഞപ്പോൾ അവളെ കാണാൻ ആഗ്രഹം പറഞ്ഞ് വിളിച്ചു.,.. ഇതിനിടയിൽ അവൾ കല്യാണിയല്ല ലക്ഷ്മിയാണെന്നും കാന്താരി ഗൗരിയാണെന്നും അറിഞ്ഞു .ഞാൻ അനൂപ് ആണെന്ന് അവർക്കും അറിയാം.,, പക്ഷേ വീട് അറിയില്ല.
കാണാമെന്ന് സമ്മതിച്ചു. വളരെ പേടിയോടെ '... കാണാൻ ഉദ്ദേശിച്ച ദിവസത്തിൻ്റെ രണ്ട് ദിവസം മുൻപ് ടിക്കറ്റ് ശരിയായി തിരിച്ചു പോകാൻ....
ആ സമയത്ത് ജോലി വേണ്ടെന്ന് വച്ചാലൊ എന്ന് വരെ തോന്നിപ്പോയ്..... അവരെ വിളിച്ച് താൻ പോവുകയാണെന്ന് പറഞ്ഞു. .... പിന്നെ പുതിയ കമ്പനി നല്ല ജോലി ..ശമ്പളം... ഇടക്ക് സമയം കിട്ടുമ്പോൾ അഞ്ച് മിനിട്ട് സംസാരം.
ഇത്തവണ ലീവിന് വരുമ്പോ ഞാൻ ഒരു താലിമാല പണിതു കൊണ്ടുവരും.. നിൻ്റെ അച്ഛൻ്റെ അടുത്ത് വന്ന് ധൈര്യമായി പെണ്ണ് ചോദിക്കാലോ.,,, പണ്ടത്തെ പോലല്ല.... ഗൾഫിലെ പേരുകേട്ട കമ്പനിയിൽ നല്ല പോസ്റ്റില് ആണേ.,,, അച്ഛന് നോ പറയരുതല്ലോ.,,,
നിങ്ങൾ എന്നെ കണ്ടിട്ടില്ല' ഞാൻ ഒരു സുന്ദരിയല്ല .... നിങ്ങൾ ആഗ്രഹിക്കുന്ന ഒരാളല്ല ഞാനെന്ന് തോന്നിയാൽ'......
''നീ എൻ്റെ മനസ്സിലെ ഏറ്റവും സൗന്ദര്യമുള്ളവളാണ്:
ഇത്തവണ അവൾ ഒന്നു ചിരിച്ചോ
എനിക്ക് തോന്നിയതാണോ
.....
പിന്നെ സ്വപ്നത്തിൻ്റെ നാളുകൾ.,, ഇതിനിടക്ക് ഗൾഫിലെ ഫോൺ കേടായി നന്നാക്കാൻ കൊടുത്തു.,,,,
ആകെ ഭ്രാന്ത് പിടിക്കുന്ന അവസ്ഥ... ഫോൺ കിട്ടിയ പാടെ അവളെ വിളിച്ചു.
കാന്താരിയാണ് ഫോണെടുത്തത്
''ചേച്ചിക്ക് സുഖമില്ല. വെറുതെ വിളിച്ചതല്ലേ എന്നും പറഞ്ഞ് കാൾ കട്ടായി
"പിന്നെ പലവട്ടം വിളിച്ചു
ഒരു മാസം കഴിഞ്ഞു., പിന്നെയും വിളിച്ചു
"ഏട്ടനിനി വിളിക്കരുത് ചേച്ചിയുടെ കല്യാണം ഉറപ്പിച്ചു.... അടുത്ത മാസം'...... ഇനി ഈ നമ്പറിൽ വിളിക്കരുത്
സ്തബ്ദനായി നിന്നു പോയി.,,,, അവൾ നഷ്ടപ്പെടുന്നു എന്നറിഞ്ഞാൽ
വിളിച്ചു വീണ്ടും
എനിക്ക് ചേച്ചിയോട് സംസാരിക്കണം
"നിനക്ക് പറയാമായിരുന്നു അച്ഛനോട്... നീയില്ലാതെ ഞാൻ..... ഉറക്കെ കരഞ്ഞു പോയി
'' എന്താ ഞാൻ പറയ അച്ഛനോട് '..... ഇതു വരെ കാണാത്ത നാടറിയാത്ത'..... ഏതോ ഒരാളെ ഞാൻ കാത്തിരിക്കുവാണെന്നോ..... എത്ര തവണ ഞാൻ നിങ്ങളെ വിളിച്ചു.,, ഫോൺ റിംഗ് പോലുമില്ല. നിങ്ങളുടെ വീട്ടുകാരെയെങ്കിലും ഇങ്ങോട്ട് പറഞ്ഞു വിടാൻ പറയാൻ എത്ര തവണ ഞാൻ വിളിച്ചു.,,,.... ഉറക്കമില്ലാതെ..... പഠിക്കാതെ..... അവസാനം അവരത് ഉറപ്പിച്ചു... പലതും പറഞ്ഞെങ്കിലും .. വല്ലിച്ചൻ മാർക്കും മാമൻ മാർക്കും എല്ലാം പ്രിയപ്പെട്ട കല്യാണം അവരെല്ലാം ഉറപ്പിച്ചു..... ഇനി ''.????'വക്കട്ടേ
...ഏട്ടൻ്റെ മുറിയിലേക്ക് പോയി ഏട്ടനെ കെട്ടിപ്പിടിച്ച്.,,, ഉള്ളതെല്ലാം പറഞ്ഞ് കരഞ്ഞു.,....
ഏട്ടൻ ഒരു പാട് സമാധാനിപ്പിച്ചു.... വീട്ടിലേക്ക് അച്ഛനെ വിളിച്ച് കാര്യം പറഞ്ഞു. അച്ഛൻ അവരുടെ വീട്ടിൽ ചെന്നു ... സാധാരണ ഒരാലോചനയുമായി... അവിടെ കല്യാണതിരക്ക് ....കല്യാണക്കുറി വിതരണം ചെയ്തു തുടങ്ങി. കാര്യങ്ങൾ പറഞ്ഞപ്പോൾ അവളുടെ അച്ഛന് അതൊന്നും ഉൾക്കൊള്ളാനായില്ല. അയാൾ വാവിട്ട് കരഞ്ഞു., കുടുംബത്തിൻ്റെ സൽപേര്..... താഴെ ഒരു പെൺകുട്ടി കൂടി... നാണംകെട്ട് ജീവിക്കാൻ അവർ തയ്യാറായില്ല.,,
"അവസാനം അച്ഛൻ അവളെ ആശീർവദിച്ച് ഇറങ്ങിപ്പോന്നു.
അവളുടെ വിവാഹം കഴിഞ്ഞു.പയ്യൻ ... എഞ്ചിനീയറാണ് ' സൽസ്വഭാവി:.... നല്ല കുടുംബം
സുമംഗലീ ഭവ
പിന്നീട് ഒരു തവണ നാട്ടിൽ വന്നു.അവളറിയാതെ അവളുടെ നാട്ടിൽ പോയി..... അവളെ ആദ്യമായി കണ്ടു..,,, അവൾ സുന്ദരിയാണ് തൻ്റെ മനസിൽ വരച്ച അതേ ചിത്രം..... അവളുടെ കയ്യിൽ സുന്ദരിയായ ഒരു കുട്ടി..... അവളിന്ന് സന്തോഷവതിയാണ്. ഉള്ളിൽ തന്നെ ഓർക്കാതിരിക്കുമോ..,
പിന്നീട് ഗൾഫിൽ വന്ന ശേഷം നാട്ടിലേക്ക് പോയതേയില്ല. ഇപ്പോൾ വർഷം അഞ്ചാകുന്നു.... അവൾ ഒരു പാട് മാറിയിട്ടുണ്ടാകും.. അവൾക്ക് വേണ്ടി താൻ പണിയിച്ച..താലി... അത്...... അത് തൻ്റെ കയ്യിൽ തന്നെ കിടക്കട്ടെ.,, ഒരു കൂട്ടിന്..... വിമാനമിറങ്ങി ടാക്സി വിളിച്ച് അയാൾ വീട്ടിലേക്കുള്ള വഴി പറഞ്ഞു കൊടുത്തു.
അവളെക്കുറിച്ചോർക്കുമ്പോഴുള്ള... ആ തണുത്ത കാറ്റിൽ അവൻ്റെ ഉള്ളം ഒന്നു കൂടെ കുളിർത്തു.,....
#💞 പ്രണയകഥകൾ #📔 കഥ #✍️ വട്ടെഴുത്തുകൾ