.
ShareChat
click to see wallet page
@73458116
73458116
.
@73458116
ഋശ്ചഝഢണ്മഡം
#💞 നിനക്കായ് എനിക്ക് ഒരു സംശയം... ഈ മുളച്ചു വരുന്ന പ്രണയം തഴച്ചു വളരാൻ എന്ത് ചെയ്യണം? ഒരു ഐഡിയ പറയൂ.... 🤭🤭
💞 നിനക്കായ് - ShareChat
00:16
“പ്രണയമെന്ന് വിളിക്കാൻ ധൈര്യമില്ല... സൗഹൃദമെന്ന് വിളിക്കാൻ അത്ര ചെറുതുമല്ല നീ.” ചിരികളിൽ കൂടെ നടന്നു നീ, കണ്ണീരിൽ ശബ്ദമില്ലാതെ എന്റെ കൈപിടിച്ചതും നീയായിരുന്നു.. നിനക്കൊപ്പം ആയിരുന്നപ്പോൾ എൻ്റെ ഹൃദയം സുരക്ഷിതമായിരുന്നു... പക്ഷേ പേരില്ലാത്ത ഒരു ഇഷ്ടം എപ്പോഴും ഉള്ളിൽ വളർന്നുകൊണ്ടേയിരുന്നു. ലോകം ചോദിക്കുമ്പോൾ 'എന്താണ് നിങ്ങൾ തമ്മിൽ?? ഞങ്ങൾ തമ്മിൽ മാത്രം അറിയുന്ന ഒരു നിശ്ശബ്ദ ബന്ധമാണ് അതെന്ന് പുഞ്ചിരിച്ച് മറുപടി പറയും. സൗഹൃദത്തിന്റെ മറവിൽ പ്രണയം ഒളിപ്പിച്ച രണ്ട് മനസ്സുകൾ... പിരിയാതെ, വേദനിപ്പിക്കാതെ, പരസ്പരം നഷ്ടപ്പെടുത്താതിരിക്കാൻ പഠിച്ച സ്നേഹമായിരുന്നു നമ്മുടെ.. “നീ എന്റെ പ്രണയം അല്ല... പക്ഷേ നിന്നില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല.” #❤ സ്നേഹം മാത്രം 🤗
പരിഗണനതന്നെയാണ് മനുഷ്യരെന്നും തിരയുന്ന സ്നേഹം... പരിഗണനയില്ലാത്തിടത് പരാതികൾക്ക് ഒരു സ്ഥാനവുമില്ല.. നമ്മിൽ അവശേഷിക്കുന്നതും അവസാനിക്കുന്നതും ഓർമ്മകൾ മാത്രമാണ്... വാക്കുകളിൽ തരുന്ന സ്നേഹത്തിലല്ല പ്രവർത്തികളിൽ തരുന്ന സ്നേഹത്തിലാണ് നാം വിശ്വാസമർപ്പിക്കേണ്ടത്... മറ്റൊരാളെ മനസ്സിലാക്കാൻ മാത്രം ഇന്നും ഓരോമനുഷ്യരും തോറ്റുകൊണ്ടേയിരിക്കുന്നു... കൂടെയുണ്ടെന്ന് പറയാൻ പലരുമുണ്ടാകും ഒരിക്കൽ അമ്പരന്നു പറഞ്ഞതെല്ലാം പാഴ് വാക്കുകളായിരുന്നുവെന്ന് തിരിച്ചറിയുന്ന നിമിഷം ആരും നമുക്കൊപ്പമില്ലെന്ന ആ സത്യം മനസ്സിലാകും നാം എന്നും തനിച്ചാണെന്ന്. തിരിച്ചറിയുകയും ചെയ്യും.. #🤔 ചിരിയും ചിന്തയും
പ്രിയപ്പെട്ട എനിക്ക്... കാലം ഇത്രയായിട്ടും സുഖമാണോ, ഹാപ്പിയാണോ എന്ന് ഇതുവരെ ഞാൻ ചോദിച്ചിട്ടില്ലല്ലോ. വിശേഷം ചോദിക്കു ന്നവരോടൊക്കെ സുഖമാണെന്ന് പറയുന്നുണ്ടെങ്കിലും ശരിക്കും നീ ഹാപ്പിയാണോ?... വാക്കുകൾ കൊണ്ട് മുറിവേറ്റിട്ടും എന്തിനാണ് നീ വാക്കുകൾക്കായി വീണ്ടും കാതോർക്കുന്നത്?.. വാഗ്ദാനങ്ങൾ തുടർച്ചയായി ലംഘിക്കപ്പെട്ടിട്ടും എന്തിനാണവ നീ വീണ്ടും വീണ്ടും വിശ്വസിക്കുന്നത്?.. വേർപെടാത്തതായി ഒന്നുമില്ലെന്ന സത്യമറിഞ്ഞിട്ടും എന്തിനാരെ നീ വേർപാടുകളിൽ കണ്ണു നിറയ്ക്കുന്നത്?.. നേടിയവർ എല്ലാം ഉപേക്ഷിച്ച് മടങ്ങണം എന്നറിഞ്ഞിട്ടും കിട്ടാത്തതിൽ എന്തിനാണ് നിനക്ക് നിരാശ?.. പരിഹാസങ്ങൾക്ക് നീ അവഗണിക്കും വരെ മാത്രമേ നിന്നെ നോവിക്കാനാവൂ എന്നറിഞ്ഞിട്ടും നീയെന്തിനാ അവയെ പരിഗണിക്കുന്നത്?.. സമയം കിട്ടുമ്പോൾ ഒന്നു താഴേക്ക് നോക്കണേ.. നീ എത്തിപ്പെട്ട ഉയരം കൊതിക്കുന്നവർ അവിടെയുണ്ട്... ഉയരങ്ങൾ മോഹിക്കരുത് എന്നല്ല, ഒപ്പം ആടിയുലയാതെ നിൽക്കണം എന്നാണ് ഉദ്ദേശിച്ചത്.. കുശുമ്പിലും കുന്നായ്മയിലും ആവലാതി വേണ്ട, നമ്മളും പൂർണ്ണമായി അതിൽ നിന്ന് മുക്തരല്ലല്ലോ.... പിന്നെ, സ്നേഹത്തിന്റെ കാര്യം, അതിതുവരെ കൊടുത്തത് പോലെയാർക്കും തിരിച്ചു കിട്ടിയിട്ടില്ല.. എന്തായാലും ഇടക്കൊക്കെ ഇതുപോലെ കത്തയക്ക്.. അവനവനോട് ചോദിക്കാൻ നേരവും കാലവും നോക്കേണ്ടല്ലോ!!.. എന്ന് സ്നേഹപൂർവ്വം എന്നോട്..തന്നെ...... #സ്നേഹം