അരികിലായി... 😍❤️
ബസ് സ്റ്റോപ്പിൽ എത്തിയപ്പോൾ കണ്ടു ഓപ്പോസിറ്റു ഉള്ള കടയുടെ മുമ്പിൽ നിർത്തിയിരിക്കുന്ന ബുള്ളറ്റിൽ ഇരിക്കുന്ന ശിവയെയും അവന്റെ കൂടെ ഇരിക്കുന്ന വിഷ്ണുവിനെയും...
അവരെ കണ്ടെന്നോണം വിഷ്ണു അവർക്കടുത്തേക്ക് വന്നു... ശിവ വേറെങ്ങോ നോട്ടം പായിച്ചു അവിടെ തന്നെ ഇരുന്നു ...
ആഹാ... ബസ് വന്നില്ലെടി....
വന്നെങ്കിൽ ഞങ്ങൾ പോവില്ലേ ഇവിടെ നിക്കുവോ..
വിഷ്ണുവിന്റെ ചോദ്യത്തിൽ ഇത്തിരി ചൊടിയോടെ തന്നെ നിത്യ മറുപടി പറഞ്ഞു... ചെക്കൻ പെണ്ണിനെ ഒന്ന് പുച്ഛിച്ചു വിട്ടു....
അപ്പോഴേക്കും ബസ്സും വന്നു... അവർ അകത്തേക്ക് കയറിയതും വിഷ്ണു ശിവയുടെ അടുത്തേക്ക് നടന്നു... ബസ് സ്റ്റാർട്ട് ചെയ്തതും നിത്യ ആരും കാണാതെ വിഷ്ണുവിനൊരു ഫ്ലയിങ് കിസ്സ് കൊടുത്തു... ചെക്കൻ ഒന്ന് ചിരിച്ചുകൊണ്ട് തിരിച്ചും... മൃതിയിലും ഒരു ചിരി മോട്ടിട്ടു.. അവൾ വിഷ്ണുവിന്റെ അരികിൽ ബുള്ളറ്റിൽ ഇരിക്കുന്ന ശിവയെ നോക്കി...... ഒരു നോട്ടം പോലും തന്നിലേക്ക് വരുന്നില്ല എന്നു കണ്ടതും ആ മിഴികൾ നിറഞ്ഞു...
ബസ് കോളേജ് സ്റ്റോപ്പിൽ എത്തിയതും നിത്യയും മൃതിയും ഇറങ്ങി..
"എന്താണ് മുഖത്തൊരു വാട്ടം..."
ഒറ്റ പിരികം പൊക്കി തന്നോട് ചോദിക്കുന്നവളെ കണ്ടു മൃതി ഒന്നുമില്ലെന്ന് തലയാട്ടി
"നീ വിഷമിക്കാതെ എന്റെ മൃതി, പതിയെ ഏട്ടൻ റെഡി ആകും.. പിന്നെ ഒരുപാടു പ്രശ്നങ്ങളും ഉണ്ടായിരുന്നല്ലോ നിങ്ങളുടെ വിവാഹത്തിൽ മനുവേട്ടന്റെയും നയനെച്ചിയുടെയും വേർപാടും ഒക്കെ കൂടി ആയതുകൊണ്ടായൊരിക്കും" പറഞ്ഞു വന്നപ്പോൾ മൃതിയുടെയും നിത്യയുടെയും കണ്ണുകൾ കൂടെപ്പിറപ്പുകളെ ഓർത്തു ഈറൻ അണിഞ്ഞു...
പതിവ് പോലെ കോളേജ് കഴിഞ്ഞു ബസ് സ്റ്റോപ്പിലേക്കു വന്നു... നാലര ആയപ്പോഴേക്കും ബസ്സും വന്നു.. സ്കൂളും കോളേജും ഒക്കെ വിടുന്ന സമയം ആയതു കൊണ്ട് തന്നെ നല്ല തിരക്കായിരുന്നു...
അവരുടെ സ്റ്റോപ്പ് എത്തിയതും നിത്യയും മൃതിയും ഇറങ്ങി..
കവലയിൽ നിന്നും വീട്ടിലേക്കു പോകുന്ന വഴിയിൽ ഒക്കെയും നിത്യ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു മൃതിയെല്ലാം മൂളി കേട്ടു... നടന്നു നടന്നു വായന ശാലയുടെ അടുത്തെത്തിയപ്പോൾ കണ്ടു അവിടെ നിൽക്കുന്ന വിഷ്ണുവിനെയും സായിയെയും ശിവയെയും...
"ഈ സായി ചേട്ടൻ ബാംഗ്ലൂരിൽ നിന്നു തിരിച്ചു വന്നോ.. "
എന്നാ നിത്യയുടെ ചോദ്യത്തിലാണ് മൃതിയും അവിടേക്ക് നോക്കിയത്.. കൂട്ടുകാരുമൊത്തു എന്തൊക്കെയോ പറഞ്ഞു ഇരിക്കുന്നവനിലേക്ക് അവളുടെ നോട്ടം ചെന്നു...
വിഷ്ണുവിനെ കണ്ടതും നിത്യ മൃതിയേയും കൂട്ടി അവർക്കരിലേക്ക് നടന്നു...
"സായി ചേട്ടൻ എപ്പഴാ വന്നത്... ഇന്ന് രാവിലെ വരെ കണ്ടില്ലല്ലോ "
"ഓ.. എന്റെ നിത്യേ ഇവന്മാര് ഒന്നുമില്ലാതെ എനിക്കവിടെ നിൽക്കാൻ വയ്യ.. പിന്നെ അവിടെ വല്യ കുഴപ്പമില്ല.. കമ്പനി നല്ല രീതിയിൽ ആണ് പോകുന്നത്.. പിന്നെ മാസത്തിൽ ഒരിക്കൽ അങ്ങോട്ട് ചെന്നാൽ മതിയല്ലോ "
സായി ഒരു ചിരിയോടെ മൃതിയേയും നിത്യയെയും നോക്കി നിന്നു...
നിങ്ങള്ക്കു വീട്ടിൽ പൊക്കൂടെ..
നിത്യയെ തന്നെ നോക്കി നിൽക്കുന്ന വിഷ്ണുവിനെ ശിവ ഒന്ന് ഇരുത്തിനോക്കികൊണ്ട് കടുപ്പിച്ചു പറഞ്ഞു...
അത് കേട്ടതും നിത്യയും മൃതിയും അവിടുന്ന് നടന്നു നീങ്ങി..
" നിനക്ക് എന്താ ശിവ.. എനിക്കെന്റെ പെണ്ണിനോട് ഒന്ന് മിണ്ടാൻ കൂടി പറ്റിയില്ല "
ഓ... നിന്റെ മിണ്ടൽ കുറച്ചു കൂടുന്നുണ്ട്... കല്യാണം കഴിഞ്ഞുള്ള മിണ്ടലും നോക്കലും ഒക്കെ മതി കേട്ടോടാ...
ശിവ അതും പറഞ്ഞതും വിഷ്ണു ഒന്ന് പുച്ഛിച്ചു നിത്യ പോയ വഴിയേ നോക്കി....
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
"അല്ല നിത്യേ.. ഇവർക്കാർക്കും ജോലി ഒന്നുമില്ലേ.. "
ആർക്കു... നിത്യ സംശയത്തോടെ മൃതിയോട് ചോദിച്ചു..
അല്ല വിഷ്ണു ഏട്ടനും.. ശിവേട്ടനുമൊക്കെ...
അയ്യേ കല്യാണം കഴിഞ്ഞു ആറു മാസം ആയി കൂടെ താമസിക്കാൻ തുടങ്ങിട്ടു 2,3 ദിവസം ഇപ്പഴും കെട്ടിയോന്റെ ജോലി അറിയില്ല.. മോശം തന്നെ മിത്തു.. ( മൃതിക )
മിത്തുവിനെ നോക്കിയെന്നു കളിയാക്കി ചിരിച്ചു നിത്യ നടന്നതും പെണ്ണൊന്നു ചുണ്ടുകോട്ടി...
ഓ എനി അതിന്റെ പേരിൽ മോന്ത വീർപ്പിക്കണ്ട... ഞാൻ വിശദമായിട്ടു പറഞ്ഞു തരാം...
ശിവേട്ടനും വിഷ്ണു ഏട്ടനും സായി ചേട്ടനും ഒക്കെ കൂടിയാണ് ബാംഗ്ലൂർ ഉള്ള കമ്പനി നോക്കുന്നത്.. പക്ഷെ മാസത്തിൽ ഒരു തവണ ഒക്കെ പോയാൽ മതി... പിന്നെ നാട്ടിൽ ഫിനാൻസും കൃഷിയും ബസ്സും ഒക്കെ ഉണ്ടല്ലോ... അതുകൊണ്ടാണ് ഇവരെല്ലാം നാട്ടിൽ തന്നെ നിൽക്കുന്നേ...ഇതെല്ലാം കേട്ടു മൃതി മെല്ലെ തലയാട്ടി....
വീട്ടിൽ ചെന്നപ്പോഴേക്കും അമ്മ ചായ എടുത്തു വെച്ചിരുന്നു..റൂമിൽ കയറി കുളിച്ചു ഫ്രഷ് ആയി ഡ്രസ്സ് മാറി വന്നു.. ഏഴുമണിക്ക് പഠിക്കാൻ ഇഇരിക്കണം അതിനു മുമ്പേ മൃതി ഫോണിൽ അമ്മയെ ഒന്ന് വിളിച്ചു...
ഹലോ..മോളെ നിനക്ക് സുഖമാണോ.. അവിടെ എങ്ങനെ ഉണ്ടെടാ...
അമ്മയുടെ ആ ചോദ്യം കേട്ടത് മൃതിയുടെ മിഴികൾ നിറഞ്ഞു..
അവൾ ഒന്ന് മൂളി...
അല്ലെ തന്നെ എന്റെ കുഞ്ഞിന് എന്ത് സന്ദോഷം.. സ്വന്തം ചേട്ടനെ കൊന്നവന്റെ കൂടെ ന്റെ കുഞ്ഞു... പത്മിനി അത് പറഞ്ഞതും മൃതിക്ക് വല്ലാത്ത ദേഷ്യം തോന്നി...
എന്തിനാ അമ്മേ.. അങ്ങനെയൊക്കെ.. അറിയാത്ത കാര്യം പറയല്ല്.. ശിവേട്ടൻ തെറ്റ് ചെയ്യാത്തത് കൊണ്ടാണ് രക്ഷപ്പെട്ടത്.. അല്ലാതെ.. എല്ലാവരും കുറ്റം പറയുന്ന പോലെയല്ല...
പിന്നെ ആരാ മിത്തു... അവർ ഏറി വന്ന ദേഷ്യത്തോടെ തന്നെ ചോദിച്ചു...
അതെനിക്കറിയില്ല അമ്മേ.. പക്ഷെ ശിവേട്ടൻ അങ്ങനെ ഒന്നും ചെയ്യില്ലമേ.. പോയത് നമ്മൾക്ക് മാത്രമല്ലല്ലോ ആ മനുഷ്യന്റെ ചേച്ചി കൂടിയല്ലേ... ഇനിയെങ്കിലും കാര്യം അറിയാതെ ആരെയും കുറ്റപ്പെടുത്തരുത് മൃതി അത് പറഞ്ഞതും പത്മിനിയും വല്ലാതെ ആയി... അവർ ഒന്ന് മൂളിയതല്ലാതെ വേറെ ഒന്നും പറഞ്ഞില്ല...
അച്ഛൻ എന്തിയെ അമ്മേ...
കിടക്കുവാ... നീ എന്താ ഇന്നലെ ഒന്നുവിളിക്കാഞ്ഞേ മൃതി...
ഇവിടെ ആകെ തിരക്കായിരുന്നു അമ്മേ.. കോളേജിൽ പോകേണ്ട തിരക്കുകളും ഒക്കെ ആയി.. ഒന്നിനും സമയം കിട്ടിയില്ല...
എന്നാ വെച്ചോ.. മോളെ...
മിത്തു ഫോൺ വെച്ചപ്പോഴും പത്മിനി അവൾ പറഞ്ഞതെല്ലാം മാധവൻ മാഷിനോട് പറഞ്ഞു...
നമ്മുടെ മുമ്പിൽ വെച്ചല്ലേ പത്മം ആ പോലീസ് ഉദ്യഗസ്ഥൻ പറഞ്ഞത് ശിവയാണെന്നു.. പിന്നെ അവനെ പോലൊരുത്തനു അത് അല്ലെന്നു തെളിയിക്കാൻ ഈ ക്യാഷ് മാത്രം മതിയല്ലോ.. പിന്നെ നമ്മുടെ മോളെയും വരുത്തിയിലാക്കി കാണും... കള്ളനാണ് വന്നു.. ഞാൻ ഈ അവസ്ഥയിൽ അല്ലായിരുന്നെങ്കിൽ ഒരിക്കൽ അവൻ എന്റെ മോളെ അവിടേക്ക് പറഞ്ഞു വിടില്ലായിരുന്നു ദേഷ്യത്തോടെ ഉള്ള മാധവന്റെ വാക്കുകൾ പത്മിനി ഒന്ന് മൂളി കേട്ടതല്ലാതെ ഒന്നും മിണ്ടിയില്ല... ആരാണ് തെറ്റുകാരെന്നു ഇപ്പോഴും അറിയില്ല.. എന്തിനാണ് എന്റെ കുഞ്ഞിനെ അവർ... ഭിത്തിയിൽ ഇരിക്കുന്ന മനുവിന്റെ ഫോട്ടോയിലേക്ക് നോക്കി ആ അമ്മ കണ്ണുകൾ തുടച്ചു....
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
പൂജമുറിയിൽ വിളക്ക് കത്തിച്ചു കുറച്ചു നേരം പ്രാർത്ഥിച്ചു.. ഏഴുമണി ആയപ്പോഴേക്കും നിത്യയും മൃതിയും ഹാളിൽ ഇരുന്നു പഠിക്കാൻ ആരംഭിച്ചു... എന്തൊക്കെയോ വരയ്ക്കാനും എഴുതാനുമൊക്കെ ഒരുപാടു ഉണ്ടായിരുന്നു...
8.30 ഒക്കെ ആയപ്പോഴേക്കും പുറത്തു ശിവയുടെ ബുള്ളറ്റിന്റെ സൗണ്ട് കേട്ടതും മൃതിയുടെ നോട്ടവും അവിടേക്കായി... തന്നെ നോക്കി ചിരിക്കുന്ന സായിയെ നോക്കിയൊന്നു ചിരിച്ചെന്നു വരുത്തിയെങ്കിലും അവനു പിന്നിലായി നടന്നു വരുന്ന ശിവായിലായിരുന്നു പെണ്ണിന്റെ കണ്ണുകൾ.. തന്നെ നോക്കാതെ മുകളിലേക്കു കയറി പോകുന്നവനെ കണ്ടു ആ പെണ്ണിന്റെ ഹൃദയം വല്ലാതെ നൊന്തു...ഒരിക്കലും തന്നെ എനി ഈ മനുഷ്യൻ സ്നേഹിക്കില്ലേ... അവൾ ആ ചോദ്യം വല്ലാതെ അലയടിച്ചു
Part 14
തുടരും.....
ഇന്ന് വയ്യാരുന്നു പിള്ളാരെ അതാ.. കുഞ്ഞി പാർട്ട്.. നാളെ വല്യ പാർട്ട് താരവേ.... ഈ സ്റ്റോറി പ്രതിലിപിയിൽ മാത്രം continue ചെയ്താലോ എന്നൊരു ഇത് ഉണ്ട്.. എന്താണ് നിങ്ങളുടെ അഭിപ്രായം... #📙 നോവൽ #📖 കുട്ടി കഥകൾ #❤️ പ്രണയ കവിതകൾ #💞 പ്രണയകഥകൾ #📔 കഥ