അരികിലായി 😍❤️
" മിത്തു ഇത് തന്നെ ബെസ്റ്റ് ചാൻസ് "
" എന്തിനു " മൃതി ചെറിയ സംശയത്തോടെ നിത്യയെ നോക്കി
" ഏട്ടനോട് സംസാരിക്കാൻ "
"ഇപ്പോഴോ "
" പിന്നല്ലാതെ ഇപ്പോൾ തന്നെ സംസാരിക്കണം "
" അതും പറഞ്ഞു നിത്യ മൃതിയേയും കൊണ്ട് ശിവയുടെ അരികിലേക്ക് നടന്നു "
" എവിടെ നോക്കി നിൽക്കുവാ നിങ്ങൾ ബസ് പോയത് കണ്ടില്ലേ.. ഇനി എങ്ങനെ കോളേജിൽ പോകും.. ഇവിടുന്നു നടന്നു പോകുവോ ഏഹ് " അവരെ നോക്കി തെല്ലൊരു ദേഷ്യത്തോടെ ശിവ ചോദിച്ചു...
" അ.. അത് ശിവേട്ടാ.. ഇന്ന് കോളേജ് സ്ട്രൈക്ക് ആണ്.. ഇവിടെ വന്നു കഴിഞ്ഞു ഞങ്ങളുടെ കോളേജിൽ പഠിക്കുന്ന ശാലിനി പറഞ്ഞപ്പോഴാ ഞങ്ങൾ അറിഞ്ഞത്.. അതാ.. "
" ആഹാ.. എന്നാ വീട്ടിൽ പൊക്കൂടേടി എന്തിനാ ഇവിടെ നിന്നു ചുറ്റി തിരിയുന്ന... "
വിഷ്ണു നിത്യയെ ഒന്ന് കൂർപ്പിച്ചു നോക്കി അത് ചോദിച്ചതും.. നിത്യയുടെ നോട്ടം മൃതിയിലായി...
" അ.. അത്... മൃതിക്ക് ഒരു.. കാര്യം.... പറയാൻ "
ശിവ.......
അവിടെ എല്ലാവരുടെയും നോട്ടം ഒരേ ദിശയിലേക്ക് പോയി — ആ വിളിയിലേക്കു, ആ പെൺകുട്ടിയിലേക്കു പോയി...
അവളുടെ നീളൻ മുടി ഇഴകൾ കാറ്റ് വീശുമ്പോൾ ഇഴകളായി പിരിഞ്ഞ് ഭാവനയിൽ ചലിക്കുന്ന പോലെ......അത്ര വെളുത്തതല്ലെങ്കിലും, അവളുടെ ത്വക്കിൽ ഒരു സുതാര്യമായ പ്രകാശമുണ്ട് ആ വെളുപ്പിൽ സ്വാഭാവികമായ മിനുക്കും ശാന്തതയും മിശ്രിതമാണ്. സാരിയാണവളുടെ വേഷം മൃദുവായ നിറം, മിതമായ ആഭരണങ്ങൾ, എന്നാൽ അതിനകത്ത് ഒരു ഭംഗി ഉണ്ട്. ഐശ്വര്യമുള്ള മുഖം കണ്ണുകൾ മയത്തിൽ നിറഞ്ഞവ, ചുണ്ടിൽ നിതാന്തമായൊരു പുഞ്ചിരി, ആ പുഞ്ചിരിക്ക് പിന്നിൽ അനവധി പറയാത്ത കഥകൾ ഒളിഞ്ഞിരിക്കുന്നു. അവൾ നടക്കുമ്പോൾ അവളുടെ സാരിയുടെ അറ്റം നിലത്ത് തഴുകി നിശബ്ദമായ ഒരു സംഗീതം പാടുന്നതുപോലെ തോന്നും അത്ര ശാന്തവും അത്ര മനോഹരവുമായ ഒരു പെൺകുട്ടി...
നിത്യ ആ പെണ്ണിനെ ഒന്ന് ചുളിഞ്ഞു നോക്കി....
" ശിവ... ഇന്ന് കുറച്ചധികം താമസിച്ചൂട്ടോ.. കുറെ നേരമായോ നോക്കിയിരിക്കാൻ തുടങ്ങിയിട്ട് "
ഒരു ചിരിയോടെയവൾ ശിവയുടെ അരികിലേക്ക് വന്നു അവന്റെ കയ്യിൽ പിടിച്ചു ചോദിച്ചതും നിത്യയുടെ കണ്ണുകൾ അത്രമേൽ മിഴിഞ്ഞുപോയി... ഒന്നും മിണ്ടാതെ നിൽക്കുന്ന മൃതിയിലേക്ക് നിത്യയുടെ നോട്ടം പാളി വീണു.. അത്രയേറെ ദുഃഖം ആ പെണ്ണ് അനുഭവിക്കുന്നു എന്നു അറിയാൻ മൃതിയുടെ മിഴികൾ തന്നെ തന്നേ ധാരാളമായിരുന്നു...
ആ പെൺകുട്ടിയുടെ നോട്ടം മൃതിയിലേക്ക് വീണു ശേഷം വീണ്ടും അവൾ ശിവയ്‌ക്കരികിലേക്ക് ഒരിക്കൽ കൂടി ഒരു പുഞ്ചിരിയോടെ ചേർന്ന് നിന്നു....
" ആ ഐഷു.. ഒരുപാടു ആയില്ലെടോ.. എന്താ വരാൻ താമസിച്ചത്..."
ആ നിശബ്ദതയെ കീറി മുറിച്ചു ഒരു പുഞ്ചിരിയോടെ ശിവ ആ പെൺകുട്ടിക്ക് നേരെ സംസാരിച്ചതും മൃതിയുടെ ഹൃദയത്തിൽ ഒരു ഭാരിച്ച കല്ലിട്ടത് പോലെ തോന്നി...
ഒരിക്കൽ പോലും തന്നോട് ഇത് പോലെ... ഒന്ന് സംസാരിച്ചിട്ടില്ല എന്തിനേറെ തനിക്കായി ഒരു നോട്ടം പോലും തന്നിട്ടില്ല...എന്നാൽ ഇന്ന് ഇത്രയേറെ അടുത്ത് ഒരുവളോട് അവൻ സ്നേഹത്തോടെ സംസാരിക്കുന്നതു കാണുമ്പോൾ അവളുടെ ഹൃദയത്തിൽ ഒരു കത്തികൊണ്ട് കോറി വരയ്ക്കുന്ന പോലെ തോന്നി.. ശിവയുടെ ചൊടികളിൽ മറ്റൊരുവൾക്കായി വിരിഞ്ഞ പുഞ്ചിരിച്ചു കാണെ.. ഒരിക്കലും പോലും ഈ ചൊടികൾ തനിക്കു നേരെ ഇതുപോലെ വിടർന്നില്ലല്ലോ എന്നോർത്ത് അവളുടെ കണ്ണുകൾ കലങ്ങി...
ഹൃദയത്തിന്റെ ഏതോ കോണിൽ തനിക്കായി അവൻ നൽകുമെന്നാശിച്ച പ്രണയത്തിന്റെ ചെമ്പകത്തിനിന്നു വേറൊരു അവകാശിയോ... ശിവയ്ക്കു അരികിലേക്ക് ചേർന്ന് നിന്നു ഒരു പുഞ്ചിരിയോടെ സംസാരിക്കുന്നവളെ കാണെ മൃതിയുടെ മിഴികളിൽ ഇരുട്ട് പടർന്നു... ശരീരം വിറച്ചു ഒരു ബലത്തിനെനെന്നോണം അവൾ നിത്യയെ മുറുകെ പിടിച്ചു....
" ആ.. നിത്യേ... എന്താ ഇവിടെ ഇന്ന് കോളേജിൽ പോകണ്ടേ "
ഐശ്വര്യ ഒരു ചിരിയോടെ നിത്യയോട് ചോദിച്ചതും അവൾക്ക് വല്ലാത്ത ദേഷ്യവും ഈർഷയും തോന്നി.... ഒന്നും മിണ്ടാതെ നിത്യയുടെ നോട്ടം വിഷ്ണുവിനെ നേരെയൊന്നു കൂർത്തു
രംഗം പന്തിയല്ലെന്നു മൃതിയുടെ നിൽപ്പും നിത്യയുടെ നോട്ടവും ഐശ്വര്യയുടെ ശിവയോടെ ചേർന്നുള്ള നിൽപ്പും കണ്ടു വിഷ്ണുവിന് മനസിലായി...
" എടൊ.. തന്നോടാ... താൻ ശിവയുടെ അനിയത്തി അല്ലെ.. ഇന്ന് കോളേജിൽ പോയില്ലേ... "
" ഇല്ല... "
അത്രയും പറഞ്ഞു നിത്യ വീണ്ടും മൃതിയെ നോക്കി....
" എന്ത് പറ്റി എന്തേലും വയ്യയോ "
" ഒന്നുമില്ല.. ഇന്ന് കോളേജ് സ്ട്രൈക്ക് ആണ്.. "
" ആഹാ.. അതാണോ.. ഞാൻ വിചാരിച്ചു.. ബസ് പോയിട്ടും പോവാത്തത് എന്തേലും വയ്യാത്തോണ്ടാണോ എന്നു.. ആഹാ.. അല്ല.. പിന്നെ എന്തെ വീട്ടിലേക്കു പോവാതെ ഇവിടെ നിക്കുന്നെ.. "
" എന്താ... പെട്ടെന്ന് വീട്ടിൽ പോകണം എന്നു നിർബന്ധം വല്ലോം ഉണ്ടോ?? .. അല്ലെ തന്നെ.. ഇപ്പോൾ ഞങ്ങൾ ഇങ്ങോട്ട് വന്നത് ദാ ഇവൾക്ക് ഇവളുടെ ഭർത്താവിനെ ഒന്ന് കാണണം അത് കൊണ്ടാ...ഞങ്ങൾ വന്നതിൽ നിങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ "
" എ.. എനിക്കെന്തു.. ഞ.. ഞാൻ വെറുതെ.. ചോദിച്ചതാ..."
ചൊടിയോടെ നിത്യ പറഞ്ഞതും ഐശ്വര്യ ആകെ വല്ലാതെ ആയി
വിഷ്ണു വളരെയധികം ദയനീയമായി ശിവയെ ഒന്ന് നോക്കി... അവന്റെ നോട്ടം ഐഷുവിന്റെ വാടിയ മുഖത്തിൽ ആണ് എന്നു കണ്ടതും വിഷ്ണുവിനു വല്ലാത്തൊരു ഈർഷ തോന്നി...
" എന്താ.. മൃതിക്കു ചോദിക്കാനുള്ളത് "
പെട്ടെന്ന് ശിവയുടെ ചോദ്യം ഉയർന്നതും നിത്യയും മൃതിയും ഒന്ന് ഞെട്ടി....
" എന്താ.. നിത്യേ... നിങ്ങൾ ചോദിക്കാനുണ്ടെന്നു പറഞ്ഞത് "
മൃതിയെ നോക്കി ശിവ നിത്യയോട് ചോദിച്ചു...
" ഒന്നുമില്ല.. നിത്യ വിഷ്ണുവേട്ടനെ കാണാൻ വന്നതാണ്.. "
അത്രയും പറഞ്ഞു നിത്യയുടെ കൈ പിടിച്ചു തിരിഞ്ഞു നടക്കുന്നവളെ ശിവ ഒരു നിമിഷം നോക്കി നിന്നു... ശേഷം വീണ്ടും ഐഷിവിനരികിലേക്ക് വന്നു
" ശിവ.. നാളെ നീ എന്റെ കൂടെ വരില്ലേ "??
" വരും "
ഐശ്വര്യയെ നോക്കി ഒരു ചിരിയോടെ പറയുന്നവനെ കാണെ വിഷ്ണുവിനു മൃതിയുടെ കലങ്ങി ചുമന്ന കണ്ണുകൾ ഓർമ വന്നു.. അവൻ ഒന്നും മിണ്ടാതെ ശിവയുടെ അടുത്ത് നിന്നും നിത്യയും മൃതിയും പോയ വഴിയേ നടന്നു....
Part 16
തുടരും.... ❤️🩷
ദെ... പിള്ളാരെ... സ്റ്റിക്കർ മാത്രം ഇടാതെ അഭിപ്രായം പറയണേ.... 🌝😁... ലാഗ് ഉണ്ടോ നമ്മുടെ സ്റ്റോറി... കൊള്ളാവോ.... എങ്ങനെ ഉണ്ട് ശിവയും വിഷ്ണുവും നിത്യയും മൃതിയുമൊക്കെ.. ഇഷ്ടായോ 😌 #💞 പ്രണയകഥകൾ #❤️ പ്രണയ കവിതകൾ #📔 കഥ #📖 കുട്ടി കഥകൾ #📙 നോവൽ