എരിഞ്ഞ കനലിലിനിയും
ഒരു തരി ജീവൻ
ബാക്കിയുണ്ട്.
എരിഞ്ഞും പൊരിഞ്ഞും കരിഞ്ഞും
പ്രാവാസമിനിയും
മരുപ്പച്ചയായി മുന്നിലുണ്ട്.
നാട്ടിലെ മഴയെന്നും
ഹൃദയത്തിലാഞ്ഞു പെയ്ത്
കുളിരു കോരുന്നുണ്ട്.
സ്നേഹവും പരിഭവവും
ആവോളം ഓൺലൈനായി
പകരുന്നുമുണ്ട്.
അലാറമിലോടുന്ന
യാന്ത്രിക ജീവിതത്തിൽ
ചുറ്റും നാല്ചുമർ മാത്രം.
ക്‌ളൈമാക്സിലൊരു
മനോഹര നാളെകൾ
സ്വപ്ന മരീചികയായി
ഹാപ്പി ലൈഫ്
നയിക്കുന്നുണ്ട്.
#pravaasam #jeevitham #സന്തോഷം