☠︎𝕧𝓲𝓫𝓲𝓷_𝓹_𝓶𝓮𝓷𝓸𝓷☠︎︎
ShareChat
click to see wallet page
@vibin666menon
vibin666menon
☠︎𝕧𝓲𝓫𝓲𝓷_𝓹_𝓶𝓮𝓷𝓸𝓷☠︎︎
@vibin666menon
Owner of KVS Services ,Writer, Mens Right Activist
#📙 നോവൽ #🧟 പ്രേതകഥകൾ! #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #💥💤🌟 Wrong prey ( A sequel കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം ) …………………………………. തൃശൂർ നഗരം അന്ന് അസ്വാഭാവികമായ ഒരു മൗനത്തിലായിരുന്നു. ആകാശത്ത് കരിമേഘങ്ങൾ ഉരുണ്ടുകൂടി മഴയ്ക്കായി ദാഹിച്ചു നിൽക്കുന്നു. സ്വരാജ് റൗണ്ടിലെ തിരക്കിനിടയിലൂടെ നീങ്ങുന്ന കെ.എസ്.ആർ.ടി.സി ലോ-ഫ്ലോർ ബസ്സിൽ പതിവ് പോലെ ജനക്കൂട്ടം തിങ്ങിനിറഞ്ഞിരുന്നു. ആ തിരക്കിനിടയിലാണ് വിജയ് പി. വർമ്മ എന്ന സാധാരണക്കാരന്റെ ജീവിതം ഒരു വലിയ കൊടുങ്കാറ്റിലേക്ക് വലിച്ചെറിയപ്പെട്ടത്. ബസ്സിലെ ഒരു കമ്പിയിൽ പിടിച്ച് ജനാലയ്ക്ക് പുറത്തെ ആകാശത്തേക്ക് നോക്കി നിൽക്കുകയായിരുന്നു വിജയ്. തൃശൂർ നഗരത്തിൽ 'വർമ്മ ട്രേഡ്‌സ്' എന്ന പേരിൽ ചെറിയൊരു പലചരക്ക് കട നടത്തുന്ന അയാൾക്ക് ആഡംബരങ്ങളോ വലിയ സൗഹൃദങ്ങളോ ഉണ്ടായിരുന്നില്ല. പെട്ടെന്നാണ് ബസ്സിനുള്ളിൽ ഒരു നിലവിളി ഉയർന്നത്. "നിർത്തൂ! ഡ്രൈവർ വണ്ടി നിർത്തൂ!" അനന്യ കൃഷ്ണ എന്ന അറിയപ്പെടുന്ന ഇൻഫ്ലുവൻസർ തന്റെ വിലകൂടിയ സ്മാർട്ട് ഫോൺ വായുവിൽ ഉയർത്തിപ്പിടിച്ചു. അവളുടെ കണ്ണുകളിൽ ക്രോധമായിരുന്നു. അവൾ ഒരു വലിയ നിലവിളിയോടെ വിജയിന് നേരെ വിരൽ ചൂണ്ടി. "നിങ്ങൾ എന്താണ് വിചാരിച്ചത്? ഈ തിരക്കിനിടയിൽ പെൺകുട്ടികളെ മോശമായി സ്പർശിക്കാമെന്നോ? ഞരമ്പ് രോഗി വൃത്തി കെട്ടവൻ!" വിജയ് ഒന്നും മിണ്ടിയില്ല. അയാൾ തന്റെ കയ്യിലുണ്ടായിരുന്ന ചെറിയ സഞ്ചി മുറുക്കിപ്പിടിച്ചു. ബസ്സിലെ യാത്രക്കാർ അയാളെ വെറുപ്പോടെ നോക്കി. അനന്യ ഉടൻ തന്നെ തന്റെ ലക്ഷക്കണക്കിന് ഫോളോവേഴ്സിനായി ലൈവ് വീഡിയോ തുടങ്ങി. "സുഹൃത്തുക്കളേ, ഇതാ നോക്കൂ ഇയാളുടെ മുഖം! ഇങ്ങനെയുള്ള നായ്കളെ നമ്മൾ വെറുതെ വിടരുത്. തൃശൂർ നഗരത്തിന്റെ മധ്യത്തിൽ വെച്ച് എന്നെ അപമാനിക്കാൻ ശ്രമിച്ച ഈ ഞരമ്പ് രോഗിയെ ലോകം കാണണം." നിമിഷങ്ങൾക്കുള്ളിൽ ആ വീഡിയോ സോഷ്യൽ മീഡിയയിൽ കാട്ടുതീ പോലെ പടർന്നു. വിജയിനെ ബസ്സിൽ നിന്നും ആളുകൾ ബലമായി തള്ളിയിട്ടു. ചിലർ അയാളുടെ കോളറിൽ പിടിച്ചു വലിച്ചു. പക്ഷേ അയാൾ ഒരക്ഷരം പോലും പ്രതികരിച്ചില്ല. അയാളുടെ കണ്ണുകളിൽ ഭയമില്ലായിരുന്നു, പകരം എന്തോ ഒന്ന് ആഴത്തിൽ അളന്നു കുറിക്കുന്ന നിശബ്ദത മാത്രം. തന്റെ ചളി പുരണ്ട വസ്ത്രങ്ങൾ തട്ടിമാറ്റി അയാൾ പതുക്കെ തന്റെ കടയിലേക്ക് നടന്നു. …… അടുത്ത 48 മണിക്കൂർ കേരളം കണ്ടത് ഒരു മനുഷ്യനെ കൂട്ടമായി വേട്ടയാടുന്ന കാഴ്ചയായിരുന്നു. ഓൺലൈൻ ലോകത്തെ നീതിമാന്മാർ ഉണർന്നു. വിജയിനെ അവർ തിരിച്ചറിഞ്ഞു മാധ്യമങ്ങൾ വിജയിന്റെ കടയ്ക്ക് മുന്നിൽ ക്യാമറകളുമായി തമ്പടിച്ചു. അനന്യയുടെ കണ്ണീരും ആക്രോശവും കണ്ട ജനക്കൂട്ടം വിജയിനെ ശപിച്ചു. "ഇവനെപ്പോലെയുള്ളവർ സമൂഹത്തിന് ശാപമാണ്," ശ്വേത എന്ന പ്രമുഖ ആക്ടിവിസ്റ്റ് ഒരു പ്രമുഖ ചാനൽ ചർച്ചയിൽ അലറി. "സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ ഇവനെ മാതൃകാപരമായി ശിക്ഷിക്കണം. ഇവനെ നിയമത്തിന് വിട്ടുകൊടുക്കരുത്, സമൂഹം തന്നെ വിചാരണ ചെയ്യണം." മറ്റൊരു ആക്റ്റീവിസ്റ്റ് രമ്യ അഭിപ്രായപെട്ടു …… തൃശൂർ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള വിജയ് വർമ്മയുടെ കടയും പുരയിടവും ഒരു വിദേശ മാൾ കൺസ്ട്രക്ഷൻ കമ്പനിക്ക് അത്യാവശ്യമായിരുന്നു. എന്നാൽ വിജയ് അത് വിട്ടുകൊടുക്കാൻ തയ്യാറായില്ല. ആ കമ്പനിയുടെ ഏജന്റിൽ നിന്നും 20 ലക്ഷം രൂപയാണ് വിജയിനെ നാട്ടിൽ നിന്ന് ഓടിക്കാനായി അനന്യ കൈപ്പറ്റിയത്. അയാളെ ഒരു ലൈംഗിക കുറ്റവാളിയായി ചിത്രീകരിച്ച് ആത്മഹത്യയിലേക്കോ നാടുവിടലിലേക്കോ തള്ളിവിടുകയായിരുന്നു അവളുടെ ലക്ഷ്യം. അനന്യ വെറുമൊരു ഇൻഫ്ലുവൻസർ ആയിരുന്നില്ല. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഹണിട്രാപ്പ് ഗാംഗിലെ പ്രധാനിയായിരുന്നു അവൾ. പ്രമുഖ വ്യക്തികളെ പ്രണയത്തിൽ വീഴ്ത്തി സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക് മെയിൽ ചെയ്യുന്നതായിരുന്നു ഇവരുടെ രീതി. രാജ്യ വിരുദ്ധ സംഘടന കളുമായി ഇവർക്കു ബന്ധം ഉണ്ടായിരുന്നു വിജയ് വർമ്മയെ അവർ ആദ്യം ഈ കെണിയിൽ വീഴ്ത്താൻ ശ്രമിച്ചിരുന്നു. എന്നാൽ അയാൾ വീഴാതിരുന്നത് അവളിൽ പകയുണ്ടാക്കി. ബസ്സിലെ നാടകം തുടങ്ങുന്നതിന് മുൻപ് തന്നെ അനന്യ തന്റെ ടീമിനെ തയ്യാറാക്കി നിർത്തിയിരുന്നു. അവൾ ലൈവ് തുടങ്ങിയ നിമിഷം തന്നെ ബോട്ട് അക്കൗണ്ടുകൾ വഴി അത് പതിനായിരക്കണക്കിന് ആളുകളിലേക്ക് എത്തിച്ചു. വിജയിനെതിരെ കമന്റുകൾ ഇടാനും അയാളുടെ അഡ്രസ്സ് പരസ്യപ്പെടുത്താനും അവൾ ശമ്പളം നൽകുന്ന ഒരു സോഷ്യൽ മീഡിയ വിങ് തന്നെ പിന്നിലുണ്ടായിരുന്നു. അനന്യയുടെ പക്കൽ ഒരു പ്രത്യേക ആപ്പ് ഉണ്ടായിരുന്നു. ബസ്സിലെ തിരക്കിനിടയിൽ വിജയ് തന്നെ മോശമായി സ്പർശിക്കുന്നു എന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ വീഡിയോയിൽ മാറ്റം വരുത്താൻ അവൾ തന്റെ ടീമിന് നിർദ്ദേശം നൽകിയിരുന്നു. പോലീസ് അന്വേഷണത്തിൽ സമർപ്പിക്കാൻ കൃത്രിമമായി നിർമ്മിച്ച ഓഡിയോ ക്ലിപ്പുകളും അവൾ തയ്യാറാക്കി വെച്ചിരുന്നു. ശ്വേതയെയും സുനിതയെയും പ്പോലുള്ള ആക്ടിവിസ്റ്റുകൾക്ക് അനന്യ കൃത്യമായ വിഹിതം നൽകിയിരുന്നു. ചാനൽ ചർച്ചകളിൽ വിജയിനെ ക്രൂശിക്കാനും, സ്ത്രീ സുരക്ഷയെക്കുറിച്ച് വികാരാധീനമായി സംസാരിച്ച് പൊതുജനരോഷം ഇളക്കിവിടാനും അവൾ ഇവരെ ഉപയോഗിച്ചു. വിജയിന്റെ കട തകർക്കാൻ ഗുണ്ടകളെ ഏർപ്പാടാക്കിയ രമ്യയ്ക്ക് വലിയൊരു തുക അവൾ വാഗ്ദാനം ചെയ്തിരുന്നു. ….. വിജയ് തന്റെ കടയുടെ ഷട്ടർ താഴ്ത്തി അകത്തിരുന്നു. പുറത്ത് അയ്യാളുടെ കടക്ക് നേരെ കല്ലേറുകൾ നടക്കുന്നുണ്ടായിരുന്നു. ഇരുട്ടിൽ, ലാപ്ടോപ്പിന്റെ നീല വെളിച്ചം അയാളുടെ മുഖത്ത് പതിച്ചു. അയാൾ നിരീക്ഷിക്കുകയായിരുന്നു. ഈ ആൾക്കൂട്ട ആക്രമണത്തിന് പിന്നിൽ പ്രവർത്തിക്കുന്ന ഓരോ ഡിജിറ്റൽ അടയാളങ്ങളും, അനന്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയ വിദേശ ഫണ്ടുകളും അയാളുടെ സ്ക്രീനിൽ തെളിഞ്ഞു വന്നു. അയാൾ ഒരു ഡയറിയിൽ നാല് പേരുകൾ ശാന്തമായി കുറിച്ചു (ശ്വേത, രമ്യ, സുനിത, അനന്യ.) ….. നാലാം ദിവസം കേരളം ഞെട്ടിക്കുന്ന വാർത്തകളിലേക്ക് ഉണർന്നു. വിജയിനെതിരെ ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയയിൽ ശബ്ദമുയർത്തിയ ആക്ടിവിസ്റ്റുകൾ ഓരോരുത്തരായി ദുരൂഹ സാഹചര്യത്തിൽ ഇല്ലാതായിത്തുടങ്ങി. ആദ്യം ശ്വേതയായിരുന്നു. തന്റെ സുരക്ഷിതമായ ഫ്ലാറ്റിലെ ബാത്ത് ടബ്ബിൽ അവൾ മരിച്ച നിലയിൽ കാണപ്പെട്ടു. ഹൃദയസ്തംഭനം എന്നാണ് പ്രാഥമിക റിപ്പോർട്ട്. എന്നാൽ യാതൊരു രോഗവുമില്ലാത്ത 26 വയസ്സുകാരിയുടെ മരണം നാട്ടുകാരിൽ സംശയം ജനിപ്പിച്ചു. ശ്വേതയുടെ മരണത്തിന് പിന്നാലെ രമ്യയും കൊല്ലപ്പെട്ടു. രാത്രി കാർ ഓടിച്ചു പോകുമ്പോൾ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നു. ബ്രേക്ക് വയറുകൾ മുറിച്ചതായി ഫോറൻസിക് വിദഗ്ധർക്ക് സംശയം തോന്നിയിരുന്നെങ്കിലും കൃത്യമായ ഒരു തെളിവും ലഭിച്ചില്ല. പിന്നീട് സുനിതയുടെ അന്ത്യമായിരുന്നു. അവളുടെ വീട്ടിലെ ഗ്യാസ് സിലിണ്ടർ അർദ്ധരാത്രിയിൽ സ്ഫോടനത്തോടെ പൊട്ടിത്തെറിച്ചു. ഈ മരണങ്ങൾക്കെല്ലാം ഒരു പ്രത്യേകതയുണ്ടായിരുന്നുആ സമയത്തെല്ലാം ആ പ്രദേശത്തെ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമായിരുന്നു. യാതൊരു വിരലടയാളവും അവശേഷിച്ചില്ല. സോഷ്യൽ മീഡിയയിൽ വിജയിനെ അധിക്ഷേപിച്ചവരും അനന്യയെ കണ്ണുമടച്ചു സപ്പോർട്ട് ചെയ്തവരും ഭയന്ന് അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യാൻ തുടങ്ങി. തൃശൂർ നഗരം ഭീതിയുടെ നിഴലിലായി. ഈ വാർത്ത അനന്യ കൃഷ്ണയെ ഭയത്തിന്റെ മുൾമുനയിൽ ആഴ്ത്തി തന്റെ കൂടെയുണ്ടായിരുന്നവർ ഓരോരുത്തരായി നിശബ്ദമായി ഇല്ലാതാകുന്നത് അവൾ ഭീതിയോടെ കണ്ടു. ഒരു രാത്രിയിൽ അവളുടെ ലാപ്ടോപ്പ് തനിയെ ഓൺ ആയി. വെളുത്ത സ്ക്രീനിൽ കറുത്ത അക്ഷരങ്ങൾ തെളിഞ്ഞു വന്നു: "You chose the wrong prey." ഭയന്നോടിയ അവൾ പോലീസിൽ അഭയം പ്രാപിച്ചു. എന്നാൽ പോലീസ് സ്റ്റേഷനിൽ അവൾ കണ്ടത് മറ്റൊരു വിജയ് വർമ്മയെയായിരുന്നു. അവിടെയിരുന്ന പോലീസ് കമ്മീഷണറുടെ മുന്നിൽ അവൾ നടത്തിയ ഗൂഢാലോചനയുടെ കൃത്യമായ ഡിജിറ്റൽ തെളിവുകൾ ഇരിക്കുന്നുണ്ടായിരുന്നു. വിദേശ ഏജൻസികളിൽ നിന്ന് പണം പറ്റി രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിച്ചതിന്റെയും, വിജയിനെ കേസിൽ കുടുക്കാൻ ശ്രമിച്ചതിന്റെയും രേഖകൾ പോലീസ് ശേഖരിച്ചിരുന്നു. നിയമം അവളെ പിടികൂടി. അഴികൾക്കുള്ളിലേക്ക് അവൾ നീങ്ങുമ്പോൾ വിജയ് വർമ്മ അവിടെയില്ലായിരുന്നു. പോലീസ് കസ്റ്റഡിയിലിരിക്കെ അതീവ സുരക്ഷയുള്ള ജയിൽ സെല്ലിലാണ് അനന്യയുടെ അന്ത്യം സംഭവിച്ചത്. യാതൊരുവിധ ആയുധങ്ങളോ ബാഹ്യ ഇടപെടലുകളോ ഇല്ലാതെ, സിസിടിവി ക്യാമറകൾ നിമിഷനേരം നിശ്ചലമായ ഒരു സമയത്ത് അവൾ ശ്വാസം മുട്ടി മരിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണകാരണം അജ്ഞാതമായിരുന്നു; ശ്വാസകോശത്തിൽ വായു നിലച്ച മട്ടിലായിരുന്നു ശരീരം. ഒരു തെളിവുപോലും അവശേഷിപ്പിക്കാത്ത ആ മരണം പോലീസിനെ കുഴപ്പിച്ചു. ആ നിഗൂഢതയ്ക്ക് പിന്നിൽ ആരാണെന്ന് ലോകത്തിന് അപ്പോഴും ഒരു പിടിയുമില്ലായിരുന്നു. ….. മഴ കനത്ത ഒരു രാത്രിയിൽ വിജയ് തന്റെ കടയിലെ ഷെൽഫുകൾ വൃത്തിയാക്കുകയായിരുന്നു. തൃശൂർ നഗരം ഇപ്പോൾ ആക്ടിവിസ്റ്റുകളുടെ ദുരൂഹ മരണങ്ങൾ ചർച്ച ചെയ്യുകയാണ്. എന്നാൽ വിജയ് വർമ എന്ന പാവം പലചരക്കു കടക്കാരനെ ആരും സംശയയിച്ചില്ല …… വിജയ് തന്റെ കടയുടെ പിന്നിലെ പഴയ തടി അലമാരയുടെ അടുത്തേക്ക് നീങ്ങി. അയാൾ ഒരു സ്വിച്ച് അമർത്തി. തറയിലെ ഒരു ഭാഗം നിശബ്ദമായി വശങ്ങളിലേക്ക് മാറി ഒരു ഗോവണി തെളിഞ്ഞു വന്നു. അയാൾ താഴേക്ക് ഇറങ്ങി, കടയുടെ അടിയിലുള്ള രഹസ്യ മുറിയിലേക്ക് പ്രവേശിച്ചു. അടിയിലെ നിലവറ ഇരുമ്പ് ചുവരുകളുള്ള ഒരു ചെറിയ മുറിയായിരുന്നു. അവിടെ ഭിത്തിയിൽ ഉറപ്പിച്ച ഒരു വലിയ ലോഹ ഷെൽഫിലേക്ക് അയാളുടെ നോട്ടമെത്തി. ആ ഷെൽഫിന്റെ മുകളിൽ പലതരം അത്യാധുനിക പിസ്റ്റളുകൾ, സൈലൻസറുകൾ, മൂർച്ചയേറിയ കത്തികൾ, ചെറിയ ബോംബുകൾ, സ്ഫോടക വസ്തുക്കൾ എന്നിവ ഭംഗിയായി അടുക്കി വെച്ചിരിക്കുന്നു. താഴത്തെ തട്ടിൽ മൈക്രോ ക്യാമറകൾ, ഹാക്കിംഗ് ഉപകരണങ്ങൾ, ജി.പി.എസ് ട്രാക്കറുകൾ തുടങ്ങിയ ഇലക്ട്രോണിക് ഗാഡ്ജറ്റുകൾ നിരത്തിയിട്ടുണ്ടായിരുന്നു.! വിജയ് പഴയ തടി അലമാരയുടെ അടുത്തേക്ക് നീങ്ങി. അയാൾ ഒരു ചെറിയ മൺവിളക്ക് കത്തിച്ചു. അവിടെയുള്ള തന്റെ മാതാപിതാക്കളുടെ ഫോട്ടോ ഫ്രെയിമിന് പിന്നിലായി ഒരു കാർഡ് ഒളിപ്പിച്ചിരുന്നു. അയാൾ അത് പുറത്തെടുത്തു. വിളക്കിന്റെ വെളിച്ചം ആ കാർഡിൽ തട്ടിയപ്പോൾ അതിലെ സ്വർണ്ണ ലിപികൾ വെട്ടിത്തിളങ്ങി. അതിൽ അയാളുടെ ചിത്രത്തിന് താഴെ ഇപ്രകാരം രേഖപ്പെടുത്തിയിരുന്നു: GOVERNMENT OF INDIA OFFICE OF COVERT OPERATIONS CODE NAME: AGENT SHADOW DESIGNATION: CLASSIFIED (LEVEL 5) വിജയ് ആ കാർഡ് പതുക്കെ തുടച്ചു ഷെൽഫിലെ ഒരു കോണിൽ വെച്ചു. അനന്യയും കൂട്ടരും വേട്ടയാടാൻ ശ്രമിച്ചത് വിജയ് പി വർമ എന്ന പാവം കടക്കാരനെയല്ല, ഒരു കാലത്ത് സ്വന്തം ലൈഫിലെ ദുരന്തത്തിനു കാരണമായ സ്ത്രീയെ അടക്കം ഇന്ത്യയിൽ പലയിടത്തായി 200 കണക്കിന് ക്രിമിനൽ സ്ത്രീകളെ കൊന്നു തള്ളിയ പിടികിട്ടാപുള്ളി യായിരുന്ന ഗോൾഡൻ ഡ്രഗ് മാഫിയ തലവനെ കൊന്നു തള്ളിയ പിന്നീട് തീവ്ര വാദത്തിനെതിരെ ഉള്ള പോരാട്ടത്തിൽ റോയോടൊപ്പം ചേർന്ന് അൽ സൈഫ് എന്ന തീവ്രവാദി നെറ്റ്‌വർക്ക് ഇല്ലാതാക്കിയ ഇന്ത്യയുടെ ഏറ്റവും മാരകമായ ആയുധമായ ഏജന്റ് ഷാഡോ എന്ന അർജുൻ നായരെ ആയിരുന്നു. അയാൾ ഗോവണി കയറി മുകളിലെത്തി. തറ പഴയപടി അടഞ്ഞു. അയാൾ തന്റെ കടയുടെ ഷട്ടർ താഴ്ത്തി പതുക്കെ മഴയിലേക്ക് ഇറങ്ങി നടന്നു. ……… End
📙 നോവൽ - WRONG PREY He was never the victim: They just chose rg shadow to hunt | They tried to cancel him. They' tried to destroy him: Swaa Roundಧ Th v never checked who they were really hunting Now the hunter has come home IRONG PREY Some shadows never really retire: They just wait for the next mistake WRONG PREY He was never the victim: They just chose rg shadow to hunt | They tried to cancel him. They' tried to destroy him: Swaa Roundಧ Th v never checked who they were really hunting Now the hunter has come home IRONG PREY Some shadows never really retire: They just wait for the next mistake - ShareChat
#🧟 പ്രേതകഥകൾ! #📙 നോവൽ #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #💥💤🌟 Current Sura The Shocker- Chapter 3 ( കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം ) …………………………………. ഇടുക്കിയിലെ ആഴമേറിയ കൊക്കയിൽ സുരേഷ് അപ്രത്യക്ഷനായി ആറുമാസം പിന്നിട്ടിരിക്കുന്നു. ഇടുക്കിക്കാർ ആ സംഭവത്തെ പതുക്കെ മറന്നു തുടങ്ങിയെങ്കിലും, കൊച്ചി നഗരത്തിന്റെ തിരക്കിനിടയിൽ ലോഡ് ഷെഡിംഗ്എന്ന പേരിൽ പുതിയൊരു ഭീതി ജനിക്കുകയായിരുന്നു. കൊച്ചി മെട്രോയുടെയും കൂറ്റൻ ഫ്ലാറ്റുകളുടെയും ഇടയിൽ, സെബാസ്റ്റ്യൻ എന്ന കോൺട്രാക്ടറുടെ കീഴിൽ ഒരു പുതിയ ഇലക്ട്രീഷ്യൻ ജോലിക്കെത്തി പേര് സൂര്യ പക്ഷേ ആ കണ്ണുകളിലെ തിളക്കം പഴയ സുരേഷിന്റേത് തന്നെയായിരുന്നു. …… ഇടുക്കിയിലെ മഞ്ഞിൽ നിന്ന് കൊച്ചിയിലെ ഈർപ്പമുള്ള ചൂടിലേക്ക് എത്തിയപ്പോൾ സുരേഷിന്റെ ഉള്ളിലെ വോൾട്ടേജ് ഇരട്ടിയായി. അവനൊരു ലളിതമായ തത്വമേയുള്ളൂ "എന്റെ പണിയെ കളിയാക്കിയാൽ, നിനക്ക് ലൈഫ് ടൈം പവർ കട്ട്‌." കൊച്ചിയിലെ പ്രമുഖ ബിൽഡറായ സെബാസ്റ്റ്യൻ തന്റെ പുതിയ ലക്ഷ്വറി അപ്പാർട്ട്‌മെന്റിന്റെ സ്വിച്ച് ബോർഡുകൾക്ക് മുന്നിൽ നിന്ന് പല്ല് കടിക്കുകയായിരുന്നു. കൂടെ സൈറ്റ് മാനേജർ ലൈ‌ലയും. ഇവരുടെ കൂടെ ഒരു അസിസ്റ്റന്റ്ആയിട്ടാണ് സൂര്യ' ജോലിക്കെത്തിയത്. "എടാ സൂര്യ,ഇങ്ങനെ ആണോ വയറിങ് ചെയ്യുന്നത് ഈ വയർ കണ്ടാൽ ഒരു പാമ്പ് ചുരുണ്ട് കിടക്കുന്നത് പോലെയുണ്ട്. നീയൊക്കെ എവിടത്തെ ഇലക്ട്രിഷ്യൻ ആണ്?" സെബാസ്റ്റ്യൻ പൊട്ടിച്ചിരിച്ചു കൊണ്ട് ചോദിച്ചു. ലൈ‌ല അതിനേക്കാൾ കടുപ്പത്തിലായിരുന്നു. സുരേഷ് തന്റെ പഴയ ഷോക്കർ ബാഗ് തുറന്ന് ടെസ്റ്റർ എടുക്കുന്നത് കണ്ടപ്പോൾ അവൾ പരിഹസിച്ചു "അയ്യോ! നോക്കിയേ സെബാസ്റ്റ്യൻ, ഇവന്റെ കയ്യിലിരിക്കുന്നത് കണ്ടോ? ഇത് ടെസ്റ്ററാണോ അതോ കുട്ടികൾ കളിക്കുന്ന പീപ്പിയാണോ? ഇതും കൊണ്ട് കൊച്ചി മെട്രോ സിറ്റിയിൽ പണി എടുക്കാൻ വന്നേക്കുന്നു. പോയി വല്ല പഞ്ചായത്ത് ഓഫീസിലെയും ഫാൻ നന്നാക്കാൻ നോക്കെടാ." സുരേഷ് മെല്ലെ തലയുയർത്തി. അവന്റെ കണ്ണുകളിൽ ഒരു മിന്നൽ കടന്നുപോയി. അവൻ ശാന്തമായി പറഞ്ഞു, "ചേച്ചി, ഉപകരണം ചെറുതാണെങ്കിലും ഉപകാരം വലുതാ. പവർ കൂടുമ്പോൾ ഷോക്ക് അടിക്കാതെ നോക്കണം." "ഷോക്കോ? നീ വന്നതിന് ശേഷം ഈ ബിൽഡിംഗിൽ ഒരു ബൾബ് പോലും കത്തുന്നില്ല.പിന്നെ ആണ് ഷോക്ക് നീ വെറും ഫ്യൂസ് പോയ ഐറ്റമാണ് " സെബാസ്റ്റ്യൻ അവന്റെ തോളിൽ തട്ടി പരിഹസിച്ചു. ലൈ‌ല തുടർന്നു, "സെബാസ്റ്റ്യൻ, തത്കാലം ഇവനെ നമുക്ക് സെക്യൂരിറ്റി ആയി വെയ്ക്കാം. അല്ലാതെ ഇവനെ ഒന്നിനും കൊള്ളില്ല." തന്റെ ഉപകരണത്തെയും പണിയെയും കളിയാക്കിയ നിമിഷം സുരേഷിന്റെ ഉള്ളിലെ കില്ലർ സർക്യൂട്ട് ആക്ടിവേറ്റ് ആയി. അവൻ മനസ്സിൽ മന്ത്രിച്ചു ‘ ഇന്ന് രാത്രി കൊച്ചിയിൽ ഒരു ഷോക്കിങ് ന്യൂസ്‌ ഞാൻ ഉണ്ടാക്കും.’ …… അന്ന് രാത്രി, ലൈ‌ല തന്റെ ആഡംബര ഫ്ലാറ്റിൽ മേക്കപ്പ് ചെയ്തു ഇരിക്കുകയായിരുന്നു. പെട്ടെന്ന് ലൈറ്റുകൾ അണഞ്ഞു. മെഴുകുതിരി വെളിച്ചത്തിൽ അവൾ കണ്ണാടിയിൽ നോക്കുമ്പോൾ, പിന്നിൽ ഒരു നിഴൽ. "ആരാ?" "ചേച്ചി, എന്റെ ടെസ്റ്റർ ചെറുതാണെന്ന് പറഞ്ഞില്ലേ? ദാ നോക്കൂ, ഇതിന്റെ ലൈറ്റ് ഇത്തിരി കൂടുതലാ." സുരേഷ് ഇരുട്ടിൽ നിന്ന് ഇറങ്ങി വന്നു. അവന്റെ കയ്യിൽ ഒരു പുതിയ ഗാഡ്‌ജെറ്റ് ഉണ്ടായിരുന്നു 1500 V - സ്കിൻ എക്സ്ഫോളിയേറ്റർ'. "സൂര്യ... നീ എന്താ ഇവിടെ..?" "ചേച്ചി എന്നെ 'ഫ്യൂസ് പോയ ഐറ്റം' എന്ന് വിളിച്ചില്ലേ? അത് കൊണ്ട് ചേച്ചിക്ക് എന്നെന്നേക്കുമായി പവർ കട്ട്‌." അവൻ ആ ഉപകരണം ലൈലയെ തൊടുവിച്ചു. ലൈ‌ലയുടെ ശരീരം തറയിൽ കിടന്ന് ഒരു മീൻ പിടയുന്നത് പോലെ പിടഞ്ഞു. "ചേച്ചി ഇനി അധികം മേക്കപ്പ് ചെയ്യണ്ട ആവശ്യം ഇല്ല ഈ ഷോക്കടിച്ചാൽ സ്കിൻ തനിയെ ഗ്ലോ ആകും... പക്ഷേ കാണാൻ ആരും ഉണ്ടാവില്ലെന്ന് മാത്രം ഹ ഹ ഹ." സുരേഷ് പൊട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു ലൈ‌ലയുടെ ശ്വാസം നിന്നു. അവളുടെ മുഖത്ത് ഒരു സ്ഥിരം ഷോക്കടിച്ച ഭാവം മാത്രം ബാക്കിയായി. ….. അടുത്തത് സെബാസ്റ്റ്യനായിരുന്നു. തന്റെ കാറിൽ എസി ഇട്ട് ഉറങ്ങുകയായിരുന്ന സെബാസ്റ്റ്യന്റെ അടുത്തേക്ക് സുരേഷ് എത്തി. സെബാസ്റ്റ്യൻ കണ്ണുതുറന്നപ്പോൾ സുരേഷ് കാറിന്റെ വയറിംഗിൽ എന്തോ മാറ്റം വരുത്തുകയായിരുന്നു. "എടാ സൂര്യ... നീ എന്താ ഇവിടെ?" "സാറേ, എന്റെ പണിയെ കളിയാക്കിയതല്ലേ? ഇതാസാറിന് ഒരു സ്‌പെഷ്യൽ എസി. ഇതിൽ നിന്ന് വരുന്നത് വായു മാത്രമല്ല, നേരിട്ടുള്ള വോൾട്ടേജാണ്." സുരേഷ് തന്റെ ഷോക്കറിലെ ഡിജിറ്റൽ ആർക്ക്' മോഡ് ഓൺ ചെയ്ത് കാറിന്റെ ബോഡിയിൽ സ്പർശിച്ചു. സെബാസ്റ്റ്യൻ സീറ്റിൽ നിന്ന് ഉയർന്നു പൊങ്ങി. വോൾട്ടേജ് തലച്ചോറിലൂടെ കടന്നുപോയപ്പോൾ സെബാസ്റ്റ്യൻ വിചിത്രമായ ഒരു നൃത്തം ചെയ്യുന്നത് പോലെ തോന്നി. "സാറേ, പണ്ട് സർക്കസ്സിൽ കണ്ടിട്ടുള്ള ഡാൻസ് പോലെ ഉണ്ടല്ലോ! എന്നെ സെക്യൂരിറ്റി ആക്കാൻ നോക്കിയതല്ലേ? ഇനി സാറിന്റെ ഡെഡ് ബോഡിക്ക് ഞാൻ തന്നെ സെക്യൂരിറ്റി." സെബാസ്റ്റ്യന്റെ ഹൃദയം സ്തംഭിച്ചു പോയി ഡോക്ടർമാർ പിന്നീട് എഴുതിയത് മരണ കാരണം അമിതമായ മദ്യപാനം മൂലമുള്ള ഹൃദയാഘാതം' എന്നായിരുന്നു. എന്നാൽ അയാളുടെ ഷൂവിനുള്ളിലെ സോക്സ് കരിഞ്ഞുപോയത് ആരും ശ്രദ്ധിച്ചില്ല.കാരണം മെഡിക്കൽ കോളേജ് ഡോക്ടർ മാർ പണി എടുക്കുന്നത് അത് പോലെയല്ലേ ……. ഈ കൊലപാതകങ്ങൾ അന്വേഷിക്കാൻ എത്തിയത് സിറ്റി പോലീസ് കമ്മീഷണർ നിസാറായിരുന്നു. നിസാർ പേര് പോലെ വെറും നിസാരനായ പോലീസുകാരനായിരുന്നില്ല, പഴയ ഒരു എൻജിനീയറിങ് ഡ്രോപ്പ് ഔട്ട് കൂടി ആയിരുന്നു. സീൻ ഓഫ് ക്രൈം പരിശോധിച്ച നിസാർ ഒരു വയർ കഷ്ണം എടുത്തു നോക്കി. "ഇതൊരു സാധാരണ മരണമല്ല. വയറുകൾ മുറിച്ച രീതി നോക്കിയേ... ഇത് ഇടുക്കിയിൽ മരിച്ചു എന്ന് പറയുന്ന പഴയ കറന്റ്‌ സുരയുടെ പണിയാണ്. അവൻ ജീവനോടെ ഉണ്ട് കൊച്ചിയിൽ എത്തിയിട്ടുണ്ട്," നിസാർ തന്റെ അസിസ്റ്റന്റ് ബാബുവിനോട് പറഞ്ഞു. ബാബുവിന് ഇത് കേട്ട് ചിരി വന്നു. "സാർ, ഒരു ഇലക്ട്രീഷ്യൻ പോലീസിനെ തോൽപ്പിക്കുമോ? അവൻ വെറും വയർ വലിക്കുന്നവനല്ലേ?" നിസാർ ഗൗരവത്തോടെ പറഞ്ഞു, "ബാബു, അവൻ വയർ മാത്രമല്ല വലിക്കുന്നത്, ആളുകളുടെ ആയുസ്സും കൂടിയാണ്. അവനെ കളിയാക്കിയവരെല്ലാം ഇന്ന് മോർച്ചറിയിലെ ഫ്രീസറിലാണ്. അവിടെ കറന്റ് ഉണ്ടെന്നു സുരേഷ് ഉറപ്പുവരുത്തിയിട്ടുമുണ്ട് ." ….. ബാബുവിന് നിസാറിന്റെ മുന്നറിയിപ്പ് അത്ര കാര്യമായി തോന്നിയില്ല. കൊച്ചിയിലെ ആർദ്രതയുള്ള ആ നട്ടുച്ചയ്ക്ക്, മെട്രോ പില്ലറുകൾക്കിടയിലെ ഇരുളിൽ കുനിഞ്ഞിരുന്ന് വയറുകൾ ഇഴപിരിക്കുകയായിരുന്നു സുരേഷ്. അപ്പോഴാണ് അധികാരത്തിന്റെ ഹുങ്കുമായി കോൺസ്റ്റബിൾ ബാബു അങ്ങോട്ട് കടന്നുവന്നത്. ലാത്തി കൊണ്ട് സുരേഷിന്റെ പുറത്ത് തട്ടി, "എടാ, നീയേതാ ഇവിടെ പുതിയതാണോ? നിന്റെ പേരെന്താ?" എന്ന് ബാബു ഗർവ്വോടുകൂടി ചോദിച്ചു. "സൂര്യ" എന്ന സുരേഷിന്റെ മറുപടി കേട്ട് ബാബു പരിഹാസത്തോടെ പൊട്ടിച്ചിരിച്ചു. "സൂര്യയോ? കൊള്ളാം, പക്ഷെ നിന്റെ ലുക്ക് കണ്ടാൽ ഒരു സീറോ വാട്ട് ബൾബിന്റെ വെട്ടം പോലും നിനക്കില്ലല്ലോടാ," എന്ന് പറഞ്ഞ ബാബു മുട്ടുകുത്തിയിരുന്ന് സുരേഷ് ചെയ്തുകൊണ്ടിരിക്കുന്ന വയറിംഗ് ലാത്തി കൊണ്ട് തോണ്ടി പരിശോധിച്ചു . "ഇതാണോടാ നിന്റെ വയറിംഗ്? ഇതെന്താ മാലാഖയുടെ മുടിനാര് പോലെ ഇരിക്കുന്നത്? നീ വയറുകൾക്കിടയിൽ കണക്ഷൻ ഉണ്ടാക്കുകയാണോ അതോ ഷോർട്ട് സർക്യൂട്ട് ഉണ്ടാക്കുകയാണോ?" എന്ന് ചോദിച്ച് ബാബു വീണ്ടും അവനെ അപമാനിച്ചു. വയറുകൾ ജീവനുള്ളവയാണെന്നും ശ്രദ്ധിക്കണമെന്നും സുരേഷ് ശാന്തമായി മുന്നറിയിപ്പ് നൽകിയെങ്കിലും ബാബു അത് പുച്ഛിച്ചു തള്ളി. സുരേഷിന്റെ പഴയ ബാഗിലെ കരിഞ്ഞ മണത്തെയും തുരുമ്പിച്ച ഉപകരണങ്ങളെയും നോക്കി, "ഇതൊക്കെ വെച്ച് വയർ മുറിച്ചാൽ വയറിന് ടെറ്റനസ് അടിക്കുമല്ലോ" എന്നും, "നീ വെറും വയർ വലിക്കുന്നവനാണ്, ഞാൻ ഈ സിസ്റ്റം നിയന്ത്രിക്കുന്നവനും" എന്നും ആക്രോശിച്ചു. സൂര്യ എന്ന പേര് മാറ്റി കരിന്തിരി എന്നാക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ് ബാബു ചിരിച്ചുകൊണ്ട് നടന്നു നീങ്ങുമ്പോൾ, സുരേഷിന്റെ ഉള്ളിലെ വോൾട്ടേജ് അപകടകരമായ നിലയിലേക്ക് ഉയർന്നിരുന്നു. തന്റെ പണിയെയും അസ്തിത്വത്തെയും രൂപത്തെയും പരിഹസിച്ച ബാബുവിനുള്ള പെർമനന്റ് ഷട്ട്ഡൗൺഅവൻ അവിടെത്തന്നെ പ്ലാൻ ചെയ്തു കഴിഞ്ഞിരുന്നു. …… അന്ന് വൈകുന്നേരം ബാബു തന്റെ പോലീസ് ജീപ്പിൽ കയറുന്നതിന് തൊട്ടുമുമ്പ് സുരേഷ് ഒരു മാസ്റ്റർ പ്ലാൻ നടപ്പിലാക്കി. ജീപ്പിന്റെ ഇഗ്നിഷൻ സിസ്റ്റത്തിലേക്കും സീറ്റിലേക്കും അതീവ സൂക്ഷ്മമായ ഒരു വയറിംഗ് അവൻ രഹസ്യമായി നൽകി. ബാബു വണ്ടി സ്റ്റാർട്ട് ചെയ്ത് ആക്സിലറേറ്ററിൽ കാൽ അമർത്തിയ നിമിഷം, 1200 വോൾട്ടിന്റെ ഒരു മിന്നൽ പിണർ അയാളുടെ ശരീരത്തിലൂടെ പാഞ്ഞുപോയി. ജീവശ്വാസത്തിനായി ബാബു പിടയുമ്പോൾ ദൂരെ ഒരു ഇലക്ട്രിക് പോസ്റ്റിന് മുകളിൽ ഇരുന്ന് സുരേഷ് തന്റെ പുതിയ ഗാഡ്‌ജെറ്റ് '900 V - പൾസ് മോഡുലേറ്റർ'ക്രമീകരിക്കുന്നുണ്ടായിരുന്നു. ബാബുവിന്റെ ഹൃദയം ഒരു ആമ്പ്‌ലിഫയർ പോലെ മുഴങ്ങി ഒടുവിൽ നിശ്ചലമായി. പുറമെ മുറിവുകളൊന്നുമില്ലെങ്കിലും ബാബുവിന്റെ ഉള്ളിലെ ഓരോ കോശവും വറുത്തെടുക്കപ്പെട്ട അവസ്ഥയിലായിരുന്നു. ……. ഒടുവിൽ നിസാർ സുരേഷിനെ ഒരു പണിതീരാത്ത മെട്രോ പില്ലറിന് മുകളിൽ വെച്ച് വളഞ്ഞു. " നിന്റെ കളി തീർന്നു സുരേഷേ, നിനക്ക് രക്ഷപ്പെടാൻ കഴിയില്ല. ചുറ്റും പോലീസാണ്." സുരേഷ് പില്ലറിന്റെ മുകളിൽ നിന്ന് താഴേക്ക് നോക്കി ചിരിച്ചു. "നിസാർ സാറേ, നിങ്ങൾ എന്നെ കളിയാക്കിയില്ല, അതുകൊണ്ട് നിങ്ങൾക്ക് ഞാൻ ഷോക്ക് തരില്ല. പക്ഷേ ഈ ലോകം മൊത്തം ഒരു വലിയ സർക്യൂട്ടാണ്. അതിൽ ചിലർ ഫ്യൂസ് ആണ്, ചിലർ വയറാണ്. ഞാൻ വെറുമൊരു സ്വിച്ച് മാത്രമാണ്." “ ഇവൻ എന്ത് തേങ്ങയാ ഈ പറയുന്നത്” നിസാർ പിറുപിറുത്തു സുരേഷ് മെട്രോയുടെ ഹൈ-ടെൻഷൻ ലൈനിൽ തന്റെ കൈ വെച്ചു. ഒരു വലിയ സ്ഫോടനവും നീല വെളിച്ചവും ഉണ്ടായി. നിസാർ ഓടിയെത്തുമ്പോൾ അവിടെ സുരേഷ് ഉണ്ടായിരുന്നില്ല. അവന്റെ കരിഞ്ഞ ഷൂസ് മാത്രം അവിടെ അവശേഷിച്ചു. നിസാർ താഴേക്ക് നോക്കിയപ്പോൾ മെട്രോ ട്രെയിൻ കടന്നുപോകുന്നത് കണ്ടു. ട്രെയിനിന്റെ ജനാലയ്ക്കൽ ഒരു നിഴൽ ഇരിക്കുന്നത് അയാൾക്ക് തോന്നി. അത് സുരേഷാണോഅതോ വെറും തോന്നലോ കൊച്ചിയിലെ വാർത്തകളിൽ അടുത്ത ദിവസം വന്നത് ഇങ്ങനെയായിരുന്നു " ഷോക്ക് അടിച്ചുള്ള കൊലപാതകങ്ങൾ പ്രതി എന്ന് സംശയിക്കുന്ന ഇലക്ട്രിഷ്യൻ ഒളിവിൽ." ….. സുരേഷ് എവിടെയോ ഇരുന്നു തന്റെ ഷോക്കർ ബാഗ് തുറന്നു. അതിൽ പുതിയൊരു മോഡ് അവൻ സെറ്റ് ചെയ്തു: '2000 V - സിറ്റി ബ്ലായ്‌ക്കൗട്ട്'. അടുത്ത പരിഹാസത്തിനായി അവൻ കാതോർത്തു. ……… End
🧟 പ്രേതകഥകൾ! - ShareChat
#🧟 പ്രേതകഥകൾ! #📙 നോവൽ #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #💥💤🌟 പായസ പ്രേതം ( sequel of സന്ധ്യയുടെ പ്രതികാരം കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം ) …………………………………. ആദർശൻ പോറ്റി തന്റെ 1965 മോഡൽ വില്ലിസ് ജീപ്പ് സജിതൻ തമ്പിയുടെ തറവാടിന് മുന്നിലെ ചേറ്റുകുഴിയിലേക്ക് ആഞ്ഞു ചവിട്ടി നിർത്തി. എൻജിൻ ഓഫായതോടെ ആ പ്രദേശം ഒരു ശ്മശാനത്തിന്റെ മൂകതയിലേക്ക് ആണ്ടു. പോറ്റി പുറത്തിറങ്ങി, ജീപ്പിന്റെ ബോണറ്റിൽ ഒന്ന് തട്ടി. "എടാ തമ്പി, നിന്റെ വീടിന്റെ വഴിയിൽ ഇത്രയും കുഴികളുണ്ടെങ്കിൽ പ്രേതങ്ങൾ എന്തിന് ? ഒരു സാധാരണക്കാരൻ ഈ വഴി വന്നാൽ തന്നെ പടമാവുമല്ലോ!" പോറ്റി പരിഹാസത്തോടെ വിളിച്ചു പറഞ്ഞു. വീടിന്റെ ഉമ്മറത്ത് സജിതൻ തമ്പി നിൽപ്പുണ്ടായിരുന്നു. കൈകൾ വിറയ്ക്കുന്നുണ്ട്, കണ്ണുകൾക്ക് താഴെ കറുത്ത പാടുകൾ. അയാൾക്ക് ചുറ്റും വല്ലാത്തൊരു ഗന്ധം.നെയ്യും, ശർക്കരയും, ഏലക്കയും... പിന്നെ ഏതോ അഴുകിയ മാംസത്തിന്റെ നേർത്ത ചുവയും. "പോറ്റീ... തമാശ പറയല്ലേ. അകത്ത് പണി നടക്കുകയാണ്. മുപ്പത് വർഷം മുൻപ് മരിച്ച ആ റെക്സി ഇന്ന് എന്റെ അനിയന്റെ മോനെ കൊല്ലാൻ ശ്രമിക്കുന്നു. നിനക്ക് മണം പിടിക്കുന്നുണ്ടോ?" തമ്പി ശ്വാസം കിട്ടാതെ ചോദിച്ചു. പോറ്റി മൂക്ക് വിടർത്തി ഒന്ന് വലിച്ചു. "ഉണ്ട്.. നല്ല ഒന്നാംതരം പാലടയുടെ മണം. ഇതിൽ കുറച്ച് കശുവണ്ടി കൂടി ഇട്ടിരുന്നെങ്കിൽ നമുക്ക് പ്രേതത്തെ ഒന്നു സ്തുതിക്കാമായിരുന്നു. വാ, പോയി നോക്കാം." തറവാടിന്റെ തെക്കേ മൂലയിലുള്ള പത്തായപ്പുരയിൽ നിന്ന് മങ്ങിയ വെളിച്ചം പുറത്തേക്ക് വരുന്നുണ്ടായിരുന്നു. വാതിൽ പതുക്കെ തുറന്നപ്പോൾ കണ്ട കാഴ്ച ഏതൊരു ഹൊറർ സിനിമയെയും വെല്ലുന്നതായിരുന്നു. പക്ഷേ പോറ്റിക്ക് അതൊരു വെറും കുക്കിംഗ് ഷോമാത്രമായി തോന്നി. അടുക്കളയുടെ നടുവിൽ റെക്സി ഇരിക്കുന്നു. പഴയ ആ പെൺകുട്ടി. അവളുടെ തലയുടെ പകുതി ഭാഗം കരിഞ്ഞ് ഒട്ടിയിട്ടുണ്ട്. കണ്ണുകളിൽ നിന്ന് കണ്ണുനീരിന് പകരം കറുത്ത കൊഴുത്ത ദ്രാവകം ഒലിക്കുന്നു. അവൾ ഗ്യാസ് അടുപ്പിൽ ഒരു വലിയ വറവോടിൽ എന്തോ ഇളക്കുകയാണ്. ആ തവി തറയിൽ ഉരസുന്ന ശബ്ദം ഒരു മനുഷ്യന്റെ അലർച്ച പോലെ മുറിയിൽ മുഴങ്ങുന്നുണ്ട്. "ഹലോ റെക്സി! സുഖമാണോ? മരിച്ചു കഴിഞ്ഞിട്ട് മുപ്പത് വർഷമായിട്ടും നിന്റെ ഈ പാചക പരിപാടി നിർത്തിയില്ലേ?" പോറ്റി ഒരു കസേര വലിച്ചിട്ടിരുന്നു കൊണ്ട് ചോദിച്ചു. റെക്സി തിരിഞ്ഞു നോക്കി. അവളുടെ കഴുത്ത് 360 ഡിഗ്രി തിരിഞ്ഞാണ് പോറ്റിയെ നോക്കിയത്. "വർമ്മ സാർ വരും... പായസം വേണം... അവർക്ക് മധുരം വേണം..." അവൾ ഒരു തരം മന്ത്രം പോലെ ഉരുവിട്ടു. "അല്ല മോളെ റെക്സി," പോറ്റി തന്റെ ചുരുട്ട് കത്തിച്ചു പുക പുറത്തേക്ക് വിട്ടു. "ഈ വർമ്മ സാർ മരിച്ചിട്ട് കാലം കുറച്ചായി. പുള്ളി ഇപ്പോൾ സ്വർഗ്ഗത്തിലാണെങ്കിൽ അവിടെ മധുരത്തിന് പഞ്ഞം കാണില്ല. ഇനി നരകത്തിലാണെങ്കിൽ അവിടെ നീ പോയി പായസം ഉണ്ടാക്കേണ്ടി വരും, പക്ഷേ പാൽ കിട്ടില്ല എന്ന് മാത്രം. പക്ഷെ നീ എന്തിനാ ഈ പാവം സജിതൻ തമ്പിയുടെ കുടുംബത്തെ കുളമാക്കുന്നത്?" "അവർ എന്നെ തൊട്ടു ഉപദ്രവിക്കാൻ ശ്രമിച്ചു!" റെക്സി അലറി. പത്തായപ്പുരയിലെ പാത്രങ്ങൾ തനിയെ പറന്നു തുടങ്ങി. ഒരു ചീനച്ചട്ടി തമ്പിയുടെ തലയ്ക്ക് നേരെ വന്നതും പോറ്റി കൈകൊണ്ട് അത് തട്ടി മാറ്റി. "തമ്പി, നീ ഒന്നു മാറി നിൽക്ക്. ഇവൾക്ക് ക്രോധം കൂടുതലാണ്. റെക്സി, നീയൊരു കാര്യം ആലോചിച്ചു നോക്കിയിട്ടുണ്ടോ? നീ ഈ കൊല്ലാൻ നോക്കുന്ന സജിതൻ തമ്പിയുടെ അനിയന്റെ മോൻ ഉണ്ടല്ലോ, അവൻ ജനിച്ചത് നീ മരിച്ച് പത്തു കൊല്ലം കഴിഞ്ഞാണ്. നിന്നെ ഉപദ്രവിച്ചവന്റെ ജാതകവും ഇവന്റെ ജാതകവും തമ്മിൽ എന്ത് ബന്ധം? നീ പണ്ട് ഒരു ഇരട്ടക്കൊലപാതകം നടത്തി എന്ന് കരുതി എല്ലാവരെയും അങ്ങ് തീർക്കാൻ പറ്റുമോ?" റെക്സി പെട്ടെന്ന് നിശബ്ദയായി. അവൾ തന്റെ കൈകൾ നോക്കി. വിരലുകൾക്കിടയിൽ നിന്ന് പുഴുക്കൾ താഴേക്ക് വീഴുന്നുണ്ട്. "ഞാൻ വിഷം കൊടുത്തു... പായസത്തിൽ... എന്നിട്ടും ആ തെണ്ടി ചത്തില്ലേ?" അവൾ വിറയലോടെ ചോദിച്ചു. പോറ്റി ചിരിച്ചു. ആ ചിരിയിൽ ഒരുമാതിരി പുച്ഛമുണ്ടായിരുന്നു . "ഇല്ല മോളെ! അതാണ് ഈ കഥയിലെ ഏറ്റവും വലിയ തമാശ. നീ പായസത്തിൽ കലർത്തിയത് എലിവിഷമാണെന്ന് കരുതി നീ എടുത്തത് ആ വർമ്മ സാർ ആസ്തമയ്ക്ക് ഉപയോഗിച്ചിരുന്ന പൊടിയായിരുന്നു. അത് കഴിച്ച് ആർക്കും മരിക്കാൻ കഴിയില്ല, കൂടിപ്പോയാൽ ഒന്ന് കുറുകി ശ്വാസം മുട്ടും, അത്ര തന്നെ!" റെക്സി സ്തംഭിച്ചു പോയി. "അപ്പോൾ... ഞാൻ എങ്ങനെ മരിച്ചു?" "നീ മരിച്ചത് പേടിച്ചിട്ടാണ് റെക്സി!" പോറ്റി എഴുന്നേറ്റു അവളുടെ അടുത്തേക്ക് നടന്നു. "വിഷം കഴിച്ചുആണ് നീ മരിച്ചത് എന്ന് കരുതിയോ പുറത്തു വരാന്തയിൽ വെച്ചിരുന്ന വിഷം എടുക്കാൻ ചെന്ന നിന്നെ പട്ടികൾ കടിക്കാൻ ഓടിച്ചു നീ പേടിച്ചു കിണറ്റിൽ ചാടി. നിന്നെ ഉപദ്രവിക്കാൻ നോക്കിയ ആ മകൻ ഉണ്ടല്ലോ, അവൻ നിന്നെ നോക്കി ചിരിച്ചു കൊണ്ട് അപ്പുറത്തെ മുറിയിൽ സുഖമായി ഉറങ്ങി. പിറ്റേന്ന് രാവിലെ അവൻ വണ്ടിയിടിച്ച് പടമായത് വേറെ കാര്യം. അതുകൊണ്ട് നിന്റെ ഈ പ്രതികാരത്തിന് ഒരു ലോജിക്കും ഇല്ല. നീ വെറുതെ ഗ്യാസ് കത്തിച്ചു കളയുകയാണ് ഇപ്പോൾ ഗ്യാസിനുള്ള വില എത്രയാണ് എന്ന് നിനക്ക് അറിയില്ല സജിതൻ തമ്പിയെ കുത്തു പാള എടുപ്പിക്കരുത്." റെക്സി തന്റെ രൂപം മാറ്റി. മനോഹരമായ പഴയ ആ പെൺകുട്ടിയായി അവൾ മാറി. പക്ഷേ അവളുടെ ചുണ്ടുകളിൽ നിന്ന് ചോര വരുന്നുണ്ടായിരുന്നു. "പോറ്റീ... എനിക്ക് വിശക്കുന്നു. മുപ്പത് വർഷമായി ഈ പായസത്തിന്റെ മണം മാത്രം മൂക്കിലുണ്ട്. എന്നാൽ ഒരു തുള്ളി പോലും ഇറക്കാൻ പറ്റുന്നില്ല." പോറ്റി തന്റെ പോക്കറ്റിൽ നിന്ന് ഒരു ചെറിയ കുപ്പി ബ്രാൻഡി എടുത്തു. "ദാ, ഇത് കുടിക്ക്. പായസത്തേക്കാൾ ആശ്വാസം കിട്ടും. പിന്നെ ആ പായസം അങ്ങ് കളഞ്ഞേക്ക്. അത് ഇനി കഴിച്ചാൽ അപകടമാണ് തമ്പിയുടെ കുടുംബം അല്ലാതെ തന്നെ പണ്ടാരമടങ്ങി ഇരിക്കുകയാണ്." സജിതൻ തമ്പി അപ്പോഴും മൂലയിൽ വിറച്ചു നിൽക്കുകയായിരുന്നു. പോറ്റി അടുപ്പിലേക്ക് ഒന്ന് നോക്കി. ആ ഉരുളിയിൽ തിളയ്ക്കുന്നത് പായസമല്ലായിരുന്നു... അഴുകിയ കുറച്ച് തലമുടിയും ചളി വെള്ളവും! "കണ്ടോ തമ്പി, നിന്റെ മൂക്ക് നിന്നെ പറ്റിക്കുകയായിരുന്നു. പ്രേതങ്ങൾ വായുവിൽ ചില കെമിക്കൽ റിയാക്ഷൻ ഉണ്ടാക്കും. നിനക്ക് പായസത്തിന്റെ മണം തോന്നിപ്പിച്ചു. പക്ഷേ അത് വെറും മായയാണ്. പോറ്റി തന്റെ കയ്യിലിരുന്ന ഡയറിയിൽ 'റെക്സി പായസ പ്രേതം' എന്ന പേരിന് താഴെ എഴുതി. പ്രതികാരം ഇല്ലാത്ത പാവം പാചകക്കാരി. വിഭ്രാന്തി മാത്രം. "റെക്സി, നീ ഇനി ഇവിടെ നിൽക്കണ്ട. മുകളിലേക്ക് പൊയ്ക്കോ. അവിടെ പോയി വർമ്മ സാറിനെ കാണുകയാണെങ്കിൽ ഒരു കാര്യം പറ... പായസം ഉണ്ടാക്കുന്ന പണി നിർത്തി എന്ന് പുള്ളിക്ക് അത് ഇഷ്ടപ്പെടും." റെക്സിയുടെ രൂപം പതുക്കെ ഒരു പുകപടലം പോലെ മാഞ്ഞുപോയി. പോകുന്ന പോക്കിൽ അവൾ പോറ്റിയുടെ ചെവിയിൽ ഒന്ന് മന്ത്രിച്ചു. "പോറ്റീ... ആ ജീപ്പിന്റെ ടയർ പഞ്ചറാണ്. !" പോറ്റി പുറത്തിറങ്ങി നോക്കി. സത്യമാണ്! ടയർ കുത്തിക്കീറി ഇരിക്കുന്നു. " പോകുന്ന വഴി അവൾ പണി തന്നിട്ട് പോയി അവൾ പായസ പ്രേതം അല്ല സൈക്കോ പ്രേതം ഛെ പഞ്ചർ ഒട്ടിക്കുന്ന പ്രേതം കൂടി ഉണ്ടായിരുന്നു എങ്കിൽ നന്നായിരുന്നു." പോറ്റി തന്റെ ചുരുട്ട് വീണ്ടും കത്തിച്ചു. രാത്രിയുടെ ഇരുട്ടിൽ ആ മധുരമുള്ള മണം പതുക്കെ അപ്രത്യക്ഷമായി. തറവാട് വീണ്ടും ശ്മശാനതുല്യമായ നിശബ്ദതയിലേക്ക് മടങ്ങി. പോറ്റി തന്റെ ഡയറിയിൽ ഒരു ശരി ചിഹ്നം കൂടി ഇട്ടു. "അടുത്തത് ആ പണ്ട് മരിച്ച ഒരു റെയിൽവേ സ്റ്റേഷൻ മാസ്റ്റർ ഉണ്ടല്ലോ ഒരു വേണു പിള്ള... അയാൾക്ക് സിഗ്നൽ മാറിപ്പോയതാണോ അതോ ആരെങ്കിലും മാറ്റിയതാണോ എന്ന് നോക്കണം." പോറ്റി ചിരിച്ചു കൊണ്ട് ജീപ്പിന് മുകളിൽ ഇരുന്നു. ……… End
🧟 പ്രേതകഥകൾ! - ShareChat
#🧟 പ്രേതകഥകൾ! #📙 നോവൽ #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #💥💤🌟 ദി ഡിസ്റ്റർബൻസ് ( വെള്ളത്തിലാശാൻ യൂണിവേഴ്സ്) ( കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം) …………………………………………… വിബിൻ എന്ന മനുഷ്യന്റെ ലോകം അവന്റെ ശരീരത്തിന്റെ അതിരുകളിൽ അവസാനിക്കുന്ന ഒന്നായിരുന്നു. ജനിച്ചുവീണപ്പോൾ ചുറ്റുമുള്ളവർ സന്തോഷം കൊണ്ട് കരഞ്ഞപ്പോൾ, വിബിൻ മാത്രം നിശബ്ദനായിരുന്നു. സാധാരണ ശിശുക്കൾ വിശക്കുമ്പോൾ ലോകം കേൾക്കെ കരയാറുണ്ട്; എന്നാൽ വിബിന് കരയാൻ മടി ആയിരുന്നു കരഞ്ഞു ബഹളം വെക്കുന്നതിനേക്കാൾ നല്ലത് വിശപ്പ് സഹിക്കുന്നതാണെന്ന് ആ പിഞ്ചുമനസ്സ് തീരുമാനിച്ചു. സ്വാർത്ഥതയുടെ ആ വിത്ത് അവനിൽ അന്ന് മുളപൊട്ടിയതായിരുന്നു. സ്കൂൾ കാലഘട്ടത്തിൽ അവന്റെ സഹപാഠി വിനു വാനിൽ നിന്ന് വീണ് ചോരയൊലിപ്പിച്ചു കിടന്നപ്പോൾ, വിബിൻ അങ്ങോട്ട് നോക്കിയത് സഹതാപം കൊണ്ടായിരുന്നില്ല. മറിച്ച്, തെറിച്ച രക്തത്തുള്ളികൾ തന്റെ പുതിയ വെള്ള ഷൂസിൽ വീണോ എന്നറിയാനായിരുന്നു. ഒരിക്കൽ വിനു പറമ്പിലെ കിണറ്റിൽ വീണപ്പോൾ, വിബിൻ ആ കിണറിന് സമീപം പോയി എത്തിനോക്കുക പോലും ചെയ്തില്ല. ആരെങ്കിലും കേൾക്കാൻ വേണ്ടി താൻ ഉറക്കെ നിലവിളിച്ചാൽ തന്റെ ശബ്ദം പതറുമെന്നും അത് തന്റെ തൊണ്ടയ്ക്ക് പ്രശ്നം ഉണ്ടാക്കുമെന്നും തൊണ്ട വേദന വരുമെന്നും അവൻ കരുതി. പകരം, വെയിലിൽ നിന്ന് രക്ഷപ്പെടാൻ കൈയിലുണ്ടായിരുന്ന കുട നിവർത്തിപ്പിടിച്ച് അവൻ ശാന്തനായി നടന്നുപോയി. വീട്ടിലെത്തിയ വിബിൻ തന്റെ അമ്മയോട് പറഞ്ഞത് ഇങ്ങനെയായിരുന്നു "അമ്മേ, വിനു കിണറ്റിൽ വീണു. വല്ലാത്ത ക്ഷീണം എനിക്കൊന്ന് ഉറങ്ങണം." അമ്മ ഞെട്ടി പ്പോയി ……. ബാംഗ്ലൂരിലെ ഒരു തിരക്കേറിയ ബസ് യാത്രയിൽ അവന്റെ ഈ സ്വഭാവം അതിന്റെ ഉച്ചസ്ഥായിയിലെത്തി. ജനാലയ്ക്കൽ തട്ടി വരുന്ന തണുത്ത കാറ്റേറ്റ്, ലോകത്തെ മുഴുവൻ അവഗണിച്ചുകൊണ്ട് ഹെഡ്‌ഫോണിൽ പാട്ടും കേട്ടിരിക്കുകയായിരുന്നു വിബിൻ. അപ്പോഴാണ് ഏഴുമാസം ഗർഭിണിയായ ഒരു സ്ത്രീ അവിടെയെത്തിയത്. നിൽക്കാൻ ഇടമില്ലാതെ അവർ വിയർത്തു തളർന്നു. ആ സ്ത്രീ വിബിനോട് സീറ്റ് കൊടുക്കാൻ ആവശ്യപ്പെട്ടപ്പോൾ അവൻ കണ്ണുതുറന്നു. എന്നിട്ട് ശാന്തമായി പറഞ്ഞു "ഈ തണുത്ത കാറ്റ് എന്റെ പുറത്ത് തട്ടുന്നത് എനിക്ക് വല്ലാത്തൊരു സുഖമാണ്. അതിനെയാണ് ഞാൻ റിലാക്സേഷൻ മോഡ്' എന്ന് വിളിക്കുന്നത്. നിങ്ങളുടെ ഗർഭവും ആരോഗ്യവും എന്റെ സൌകര്യത്തേക്കാൾ വലുതല്ല എന്റെ ഉത്തരവാദിത്വവും അല്ല വേണമെങ്കിൽ കാറിൽ പോകു." അവർ തളർന്നു വീണിട്ടും വിബിൻ ആസ്വദിച്ചു പാട്ടുകേട്ടു. അവരെ എടുത്തു മാറ്റാൻ വന്നവരോട് അവൻ പറഞ്ഞത്, "ആ സ്ത്രീയെ മാറ്റുമ്പോൾ എന്റെ കാലിൽ ചവിട്ടരുത് പുതിയ ഷൂ ആണ്" എന്നാണ്. “ എന്തൊരു മനുഷ്യൻ “ ആളുകൾ പിറുപിറുത്തു …… ബാംഗ്ലൂരിലെ ലോട്ടസ് ബയോ-ജനറ്റിക്സ്' എന്ന ലാബിൽ വിബിൻ ജോലിക്ക് ചേർന്നത് അവിടെ മനുഷ്യരുടെ ശല്യം കുറവായതുകൊണ്ടാണ്. അവിടെ നടന്ന "നിത്യാനന്ദ 6" എന്ന പരീക്ഷണം ലോകത്തെ മാറ്റിമറിക്കാൻ ശേഷിയുള്ള ഒന്നായിരുന്നു. അത് മനുഷ്യന്റെ നാഡീവ്യൂഹത്തെ മരവിപ്പിക്കാനും അമിതമായ ആനന്ദം നൽകാനും ഉദ്ദേശിച്ചുള്ള ഒരു സിന്തറ്റിക് ഡ്രഗ് ആയിരുന്നു. എന്നാൽ വിബിൻ അവിടെയും തന്റെ അലസത തുടർന്നു. ഒരു ഉച്ചസമയത്ത് ലാബിലെ മെയിൻ ചേംബറിൽ വലിയൊരു സ്ഫോടനം നടന്നു. ചുവന്ന ലൈറ്റുകൾ മിന്നി, അലാറങ്ങൾ മുഴങ്ങി. കെമിക്കലുകൾ പുറത്തേക്ക് പ്രവഹിച്ചു. എല്ലാവരും ജീവനും കൊണ്ട് ഓടിയപ്പോൾ, വിബിൻ തന്റെ സ്പെഷ്യൽ എർഗണോമിക് കസേരയിൽ ഗാഢനിദ്രയിലായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ ടാങ്കുകൾ തകർന്ന് "നിത്യാനന്ദ 6" എന്ന നീലനിറത്തിലുള്ള ദ്രാവകം മുഴുവൻ അവന്റെ ദേഹത്തേക്ക് ഒഴുകി. അവന്റെ ചർമ്മത്തിലെ സുഷിരങ്ങളിലൂടെ ആ രാസലായനി അകത്തേക്ക് ആഴ്ന്നിറങ്ങി. കുറച്ചു അവൻ കുടിക്കാൻ വെച്ചിരുന്ന ചായയിലും വീണു കണ്ണുതുറന്ന വിബിൻ വിചാരിച്ചത് ഏതോ അലവലാതി തന്റെ ഉറക്കം കളയാൻ വെള്ളം തളിച്ചതാണെന്നാണ്. മേശപ്പുറത്തിരുന്ന ലായനി കലർന്ന ചായ അവൻ അലസമായി കുടിച്ചു. ശരീരത്തിൽ ഒട്ടിപ്പിടിച്ച പശപോലെയുള്ള ആ ദ്രാവകം അവൻ അലസമായി തുടച്ചുകളഞ്ഞു. “ ഛെ എന്താ ഇതൊക്കെ” അവൻ പിറുപിറുത്തു സാധാരണ ഒരാളാണെങ്കിൽ ആ നിമിഷം മരിച്ചു വീഴുമായിരുന്നു. പക്ഷേ വിബിന്റെ ശരീരം അങ്ങേയറ്റം മടിയുള്ളതായിരുന്നു അവന്റെ കോശങ്ങൾ ആ ലഹരിയെ സ്വീകരിക്കാൻ പോലും മടിച്ചു. പകരം, അവന്റെ രോഗപ്രതിരോധ സംവിധാനം ആ ലഹരിയെ ഒരു ഡിസ്റ്റർബൻസ്ആയി കണക്കാക്കി അതിനെതിരെ പോരാടി. ഫലം വിചിത്രമായിരുന്നു. വിബിന്റെ ശരീരം ലോകത്തിലെ ഏറ്റവും ശക്തമായ 'ആന്റി-യൂഫോറിക്' ഏജന്റായി മാറി. അവന്റെ രക്തത്തിന് ലഹരിയെ നശിപ്പിക്കാനുള്ള കഴിവ് ലഭിച്ചു. പക്ഷേ അതിലൊരു ഡാർക്ക്'വശമുണ്ടായിരുന്നു: വിബിൻ ആവേശഭരിതനായാൽ അവന്റെ ചുറ്റുമുള്ളവർക്ക് ലഹരി കൂടും.എന്നാൽ വിബിൻ അസ്വസ്ഥനായാൽ അവന്റെ ശരീരം 'അബ്സ്റ്റിനൻസ് വേവ്‌സ്' പുറപ്പെടുവിക്കും. ഇത് കേൾക്കുമ്പോൾ രസകരമായി തോന്നാം, പക്ഷേ അനുഭവിക്കുന്നവർക്ക് ഇത് മരണതുല്യമാണ്.ഒരു കുപ്പി മുഴുവൻ കുടിച്ചവന്റെ ഉള്ളിലെ ലഹരി ഒരു സെക്കൻഡ് കൊണ്ട് വിബിൻ വറ്റിക്കുമ്പോൾ, ആ വ്യക്തിയുടെ തലച്ചോർ ആഘാതം താങ്ങാനാവാതെ ഹാങ്ങ് ഓവർ മോഡിലേക്ക് പോകും. വിബിൻ സ്പർശിച്ചാൽ ലഹരി ലഹരിയല്ലാതാകും, അത് വെറുമൊരു വിഷമായി മാറും.ആ രാസപ്രവർത്തനം അവന്റെ കോശങ്ങളെ ഒരു വൈദ്യുത കാന്തിക വലയം പോലെ മാറ്റിമറിച്ചിരുന്നു. അവന്റെ ചുറ്റുമുള്ള വായുവിൽ പോലും ഒരുതരം വികിരണം പടരാൻ തുടങ്ങി …… ആ രാത്രി ബാംഗ്ലൂർ നഗരം വിറങ്ങലിച്ച ഒന്നായിരുന്നു. വിബിൻ തന്റെ കയ്യിലുള്ള ഡബിൾ ചോക്ലേറ്റ് ഫഡ്ജ് ഐസ്ക്രീം ആസ്വദിക്കുകയായിരുന്നു. തൊട്ടടുത്ത് ഒരു ഇരുപതുകാരി പെൺകുട്ടി റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് പാഞ്ഞു വന്ന ഒരു കാർ അവളെ ഇടിച്ചുതെറിപ്പിച്ചു. അവൾ തെറിച്ചു വീണത് വിബിന്റെ കാലുകൾക്ക് തൊട്ടുമുന്നിലാണ്. അവളുടെ എല്ലുകൾ തകർന്നു പുറത്തേക്ക് തള്ളിയിരുന്നു. രക്തം ഒരു അരുവിയായി വിബിന്റെ വെളുത്ത സ്‌നീക്കറുകളിലേക്ക് പടർന്നു. അവൾ വിറയ്ക്കുന്ന കൈകൾ കൊണ്ട് അവന്റെ കാലിൽ മുറുകെ പിടിച്ചു. "സഹായിക്കൂ..." എന്ന് അവൾ അപേക്ഷിച്ചു. വിബിൻ തന്റെ ഐസ്ക്രീം സ്പൂൺ വായിൽ വെച്ചുകൊണ്ട് അവളെ നോക്കി. അവന്റെ മുഖത്ത് ദേഷ്യമായിരുന്നു. "എടീ, ഇതിന് 250 രൂപയാ വില. നീ എന്റെ കാലിൽ പിടിച്ചപ്പോൾ ഈ കപ്പ് ഒന്ന് ആടി. അല്പം ചോക്ലേറ്റ് സിറപ്പ് താഴെ പോയി. അതിന്റെ പൈസ നീ തരുമോടി? ഹോ ശല്യം നിന്റെ ബ്ലഡ്‌ കാരണം ഷൂവിൽ കറ വീഴുമല്ലോ" മരണ വേദന യിലും ആ പെൺകുട്ടി അത് കേട്ട് ഞെട്ടി അവൾ മരണവേദനയിൽ പിടയുമ്പോൾ വിബിൻ പതുക്കെ കാൽ വലിച്ചുമാറ്റി. "നിനക്ക് ഹോസ്പിറ്റലിൽ പോകണം, ശരിയാണ്. പക്ഷേ എനിക്ക് ഈ ഐസ്ക്രീം ഉരുകുന്നതിന് മുമ്പ് കഴിച്ചു തീർക്കണം. മനുഷ്യർ മരിക്കുന്നത് പ്രകൃതി നിയമമാണ് അത് ദിവസവും നടക്കുന്ന കാര്യം, പക്ഷേ എന്റെ ഐസ്ക്രീം പാഴാകുന്നത് എനിക്ക് സഹിക്കാനാവില്ല." അവൻ ഓരോ സ്പൂണും വടിച്ചുകുടിക്കുമ്പോൾ അവൾ അവസാന ശ്വാസം വലിച്ചു. ആംബുലൻസ് വന്നപ്പോൾ വിബിൻ അവിടെ നിന്ന് പതുക്കെ നടന്നുനീങ്ങി, തന്റെ ഷൂസിലെ രക്തം ഒരു പുല്ലിൽ ഉരച്ചു മായ്ച്ചുകൊണ്ട്. …….. കുറച്ചു വർഷങ്ങൾക്ക് ശേഷം കൊച്ചി നഗരം സജിത്തിന്റെ ലിക്വിഡ് അപ്പോക്കലിപ്സിൽ പുകയുമ്പോൾ, വിബിൻ ഫോർട്ട് കൊച്ചിയിലെ ഒരു പഴയ ഹോംസ്റ്റേയിലെ ബാൽക്കണിയിൽ തന്റെ ഹെഡ്ഫോണും വെച്ച് പാട്ട് കേട്ടിരിക്കുകയായിരുന്നു. അവന് ചുറ്റും മദ്യമഴ പെയ്യുന്നുണ്ട്, താഴെ ആളുകൾ ലഹരിയിൽ മറിഞ്ഞു വീഴുന്നുണ്ട്. പക്ഷേ വിബിന് അതൊന്നും പ്രശ്നമല്ല. അവന് വേണ്ടത് തന്റെ കംഫർട്ട് ആണ്. തന്റെ റൂമിലെ എയർ കണ്ടീഷണറും, കേൾക്കുന്ന പാട്ടും ഐസ് ക്രീംമും തടസ്സപ്പെടാതിരുന്നാൽ മാത്രം മതി. പക്ഷേ, വിബിൻ പോലും വിചാരിക്കാത്ത ഒന്നുണ്ടായി. മദ്യം കഴിക്കാതെ ഒളിച്ചു താമസിക്കുന്നവരെ കണ്ടെത്താൻ ഇറങ്ങിയ സജിത്തിന്റെ സൈനികർ ആ ഹോംസ്റ്റേയിലേക്ക് ഇരച്ചു കയറി. ബിജു ജോണും കൂട്ടരും വിബിന്റെ മുറിയിലേക്ക് വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കയറി. വിബിൻ കണ്ണടച്ച് സംഗീതം ആസ്വദിക്കുകയായിരുന്നു. "എടാ എഴുന്നേൽക്കടാ! ബിജു അവന്റെ ഹെഡ്ഫോൺ വലിച്ചൂരി നിലത്തെറിഞ്ഞു. വിബിൻ പതുക്കെ കണ്ണുതുറന്നു. അവന്റെ മുഖത്ത് ദേഷ്യമില്ലായിരുന്നു, പകരം ഒരുതരം അസ്വസ്ഥതയായിരുന്നു. "ഞാൻ സമാധാനമായി പാട്ട് ഇരിക്കുകയായിരുന്നു. നിങ്ങൾ എന്റെ ഹെഡ് ഫോൺ കേടുവരുത്തി." "പാട്ടോ? നിന്റെ ജീവൻ എടുക്കാൻ പോവാടാ ഞങ്ങൾ!" ബിജു ഒരു കുപ്പി മദ്യം വിബിന്റെ ബെഡിലേക്ക് ഒഴിച്ചു. വിബിന്റെ പ്രിയപ്പെട്ട സിൽക്ക് ബെഡ്ഷീറ്റിൽ മദ്യം പടർന്നു. വിബിന്റെ മുഖഭാവം മാറി. അവന്റെ കണ്ണുകളിൽ ഒരു തണുത്ത മിന്നൽ തിളങ്ങി. അവൻ തന്റെ കഫോർട് സോണിൽ -ൽ lനിന്ന് പുറത്തുവരാൻ നിർബന്ധിതനായിരിക്കുന്നു. വിബിൻ പതുക്കെ ബെഡിൽ നിന്ന് എഴുന്നേറ്റു.ബിജുവിന്റെ കൈയിൽ പിടിച്ചു “ പ്ലീസ് ഉപദ്രവിക്കരുത് “ സാധാരണ നിലയിൽ വിബിൻ ഒന്നും ചെയ്യില്ല, പക്ഷേ ഇപ്പോൾ അവൻ ഡിസ്റ്റർബ്ഡ്ആണ്. വിബിന്റെ ശരീരത്തിലെ ആന്റി-ബോഡികൾ വെറുമൊരു മരുന്നായല്ല, ഒരു പ്രഹരമായാണ് ബിജുവിന്റെ സിരകളിലേക്ക് പാഞ്ഞത്. ബിജുവിന്റെ ഉള്ളിലെ ലഹരി നിമിഷനേരം കൊണ്ട് വറ്റിപ്പോയി. പക്ഷേ അതോടൊപ്പം ഒരു കഠിനമായ തലവേദനയും അസ്വസ്ഥതയും ബിജുവിനെ പിടികൂടി. വിബിൻ അവനെ തൊടുമ്പോൾ ബിജുവിന് അനുഭവപ്പെട്ടത് തന്റെ ശരീരത്തിലെ സകല ഊർജ്ജവും വറ്റുന്നതായാണ്. “ അലവലാതികൾ എന്റെ ബെഡ് ഷീറ്റും സ്വസ്ഥതയും നശിപ്പിച്ചു “ വിബിൻ ആ മുറിയിൽ നിന്ന് പുറത്തിറങ്ങി. പുറത്ത് സജിത്തിന്റെ നൂറുകണക്കിന് ആളുകൾ. വിബിൻ അവരുടെ ഇടയിലൂടെ നടന്നു. അവൻ നടന്നു പോകുമ്പോൾ അവന്റെ ശരീരത്തിൽ നിന്ന് ഒരു 'ആന്റി-ലഹരി' പ്രഭാവലയം പുറപ്പെട്ടു. അവനെ തൊടാൻ വന്നവർക്കെല്ലാം കഠിനമായ ഹാങ്ങ് ഓവർ അനുഭവപ്പെട്ടു തുടങ്ങി. തല പൊട്ടിപ്പോകുന്ന വേദനയോടെ അവർ നിലവിളിച്ചു. “ എല്ലാത്തിനും വട്ടാണെന്ന് തോന്നുന്നു അല്ലെങ്കിൽ ഇങ്ങനെ ബഹളം വെക്കുമോ പ്ലീസ് ബഹളം ഉണ്ടാക്കരുത് ചെവി പൊട്ടുന്നു “ വിബിൻ അവരോട് റിക്വസ്റ്റ് ചെയ്തു …. സജിത്ത് ഏലിയാസ് വെള്ളത്തിലാശാൻ ആകെ അസ്വസ്ഥനായിരുന്നു. അയാളുടെ സാമ്രാജ്യത്തിൽ വിചിത്രമായ കാര്യങ്ങൾ സംഭവിക്കുന്നു. അയാളുടെ വിശ്വസ്തനായ ബിജു ജോണും കുറെ സൈനികരും ഫോർട്ട് കൊച്ചിയിലെ ഒരു മുറിയിൽ ബോധരഹിതരായി കിടക്കുന്നു. അവരെ പരിശോധിച്ച ഡോക്ടർമാർക്ക് ഒന്നും മനസ്സിലാകുന്നില്ല. "ഇവർക്ക് ഒരേസമയം പത്ത് വർഷത്തെ ഹാംഗ് ഓവർ അനുഭവപ്പെടുന്നു. രക്തത്തിൽ ലഹരിയില്ല, പക്ഷേ ശരീരം അതിന്റെ പരമാവധി വിഷാംശത്തോട് മല്ലിടുകയാണ്," ഡോക്ടർമാർ റിപ്പോർട്ട് നൽകി. സജിത്തിന്റെ ഗുണ്ടകൾ ഒരേ സമയം വിറച്ചും ഛർദ്ദിച്ചും തറയിൽ വീഴുന്നത് ഒരു നിസ്സാരനായ മനുഷ്യൻ കടന്നുപോയതിന് ശേഷമാണെന്ന് സിസിടിവി ദൃശ്യങ്ങൾ സൂചിപ്പിച്ചു. അത് വിബിൻ ആയിരുന്നു "ആരാണവൻ? ഏത് ഗ്യാങ്ങാണ് അവനെ അയച്ചത്?" സജിത്തിന്റെ ചോദ്യങ്ങൾക്ക് ആർക്കും ഉത്തരമില്ലായിരുന്നു. വിബിൻ കൊച്ചിയിലെത്തിയത് സമാധാനമായി കുറച്ചുദിവസം താമസിക്കാനായിരുന്നു. എന്നാൽ സജിത്തിന് അത് തന്റെ പദ്ധതി കൾ തകർക്കാൻ വന്ന പുതിയ ഏതോ ശക്തിയാണെന്നേ തോന്നിയിട്ടുള്ളൂ. …… വിബിൻ ഇപ്പോൾ കൊച്ചിയിലെ ഒരു ലക്ഷ്വറി ഹോംസ്റ്റേയിൽ തന്റെ സമാധാനം ആസ്വദിക്കുകയായിരുന്നു. പുറത്തെ ചൂട് അവനെ അലോസരപ്പെടുത്തുന്നുണ്ട്. എസി 16 ഡിഗ്രിയിൽ വെച്ച് അവൻ കമ്പിളി പുതച്ചു കിടന്നു. പെട്ടെന്നാണ് മുറിയുടെ വാതിൽ തകർക്കപ്പെട്ടത്. സജിത്തും അവന്റെ ആയുധധാരികളായ ഇരുപതോളം ഗുണ്ടകളും അകത്തേക്ക് ഇരച്ചുകയറി. വിബിൻ പതുക്കെ കണ്ണുതുറന്നു. തന്റെ ഉറക്കം തടസ്സപ്പെട്ടതിലുള്ള കടുത്ത ദേഷ്യം അവന്റെ മുഖത്തുണ്ട്. "നീയാണോ എന്റെ ആളുകളെ നശിപ്പിച്ചത്? നീ ഏത് ഡ്രഗ്ഗാണ് ഉപയോഗിക്കുന്നത്?" സജിത്ത് ഗർജ്ജിച്ചു. വിബിൻ എഴുന്നേറ്റു നിന്ന് വിയർപ്പുതുള്ളികൾ തുടച്ചു. "നിങ്ങൾ എന്റെ വാതിൽ നശിപ്പിച്ചു. ഈ മുറിയിലെ തണുപ്പ് മുഴുവൻ പുറത്തുപോയി. എനിക്ക് വിയർക്കുന്നു... എനിക്ക് വല്ലാത്തൊരു അസ്വസ്ഥത തോന്നുന്നുണ്ട്. ദയവായി പുറത്തുപോകൂ." സജിത്ത് പരിഹാസത്തോടെ വിബിന്റെ അടുത്തേക്ക് നീങ്ങി. വിബിൻ ഭയന്നില്ല, മറിച്ച് തന്റെ കംഫർട്ട് നഷ്ടപ്പെട്ടതിലുള്ള അമർഷത്തിലായിരുന്നു അവൻ. സജിത്ത് വിബിന്റെ കോളറിൽ പിടിച്ചു, "നിന്റെ ഈ അഹങ്കാരം ഞാൻ ഇന്ന് തീർക്കും." വിബിൻ സജിത്തിന്റെ കൈകളിലേക്ക് നോക്കി. അവന് തന്റെ ശരീരത്തിനുള്ളിൽ എന്തോ മാറ്റം സംഭവിക്കുന്നതായി തോന്നി. താൻ തൊടുന്നവരൊക്കെ എന്തിന് വീഴുന്നു എന്ന് അവന് അപ്പോഴും അറിയില്ലായിരുന്നു. സജിത്തിന്റെ മുഖം പെട്ടെന്ന് വിളറി വെളുത്തു. അയാൾക്ക് ശ്വാസം കിട്ടാതായി. വിബിന്റെ ശരീരത്തിൽ നിന്ന് പുറപ്പെടുന്ന ആ അദൃശ്യമായ തരംഗങ്ങൾ' സജിത്തിന്റെ നാഡീവ്യൂഹത്തെ തകർക്കാൻ തുടങ്ങുകയായിരുന്നു. ചുറ്റുമുള്ള ഗുണ്ടകൾക്ക് തലകറങ്ങാൻ തുടങ്ങി. അവർക്ക് ചുറ്റുമുള്ള ലോകം ആടാൻ തുടങ്ങി, മാരകമായ ഒരു ലഹരിയിൽ അവർ മുങ്ങിപ്പോയി. …… വിബിൻ ഇപ്പോഴും തന്റെ ശക്തിയെക്കുറിച്ച് അജ്ഞനാണ്. അവൻ കരുതിയത് സജിത്തിന് എന്തോ അസുഖം വന്നതാണെന്നാണ്. എന്നാൽ സജിത്ത് മരണതുല്യമായ വേദനയിലേക്ക് വഴുതിവീഴുമ്പോൾ, വിബിൻ തന്റെ കൈകളിലെ ആ നീലനിറത്തിലുള്ള സിരകൾ പടരുന്നത് ശ്രദ്ധിച്ചു. സജിത്തിന്റെ കണ്ണുകൾ പുറത്തേക്ക് തള്ളി. ചുറ്റുമുള്ള ഗുണ്ടകൾ എന്തുചെയ്യണമെന്നറിയാതെ മരവിച്ചു നിന്നു. വിബിന്റെ മനസ്സിൽ ഒരേയൊരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ "എന്റെ തണുപ്പ് പോയി... ഇനി ഇവിടെ നിൽക്കാൻ പറ്റില്ല അലവലാതികൾ. എന്ത് കഷ്ടപ്പാടാണീ മനുഷ്യർ കാരണം സ്വസ്ഥത തരില്ല ഒറ്റ എണ്ണം!" “ നിന്നെ പിന്നെ എടുത്തോളാം കുരുത്തം കെട്ടവനെ “ സജിത്ത് വിറച്ചു കൊണ്ട് പറഞ്ഞു “ വേണ്ടാ ഞാൻ നടന്നു പൊക്കോളാം എവിടെ പോയാലും ഓരോ ശല്യങ്ങൾ വന്നോളും ഡിസ്റ്റർബ് ചെയ്യാൻ “ തറയിൽ കിടന്നു പിടയുന്ന സജിത്തിനെ സൈഡിലേക്ക് മാറ്റിക്കൊണ്ട്, വിബിൻ തന്റെ ലാപ്ടോപ്പ് ബാഗുമെടുത്ത് പുതിയൊരു എസി മുറി തേടി ആ രാത്രിയിൽ പുറത്തേക്കിറങ്ങി. പിന്നിൽ ഒരു വലിയ സാമ്രാജ്യം തകർന്നു വീഴുമ്പോഴും അവൻ ആലോചിച്ചത് കഴിക്കാൻ ഡബിൾ ചോക്ലേറ്റ് ഐസ്ക്രീം എവിടെ നിന്ന് കിട്ടും എന്നതിനെക്കുറിച്ച് മാത്രമായിരുന്നു ഇത്രയൊക്കെ സംഭവിച്ചിട്ടും സ്വന്തം ശക്തിയെ കുറിച്ചു അവനൊരു തിരിച്ചറിവുമില്ലായിരുന്നു.കൊച്ചി നഗരം ലഹരിയുടെ പിടിയിൽ നിന്നും പതിയെ പുറത്തു വരാൻ തുടങ്ങി എന്നാൽ അതിന് പുറകിലെ കാരണം ഏവർക്കും അജ്ഞാതമായിരുന്നു …….. End .
🧟 പ്രേതകഥകൾ! - { TB DISTURBANCE THE UNNOVIN UNEASE (VALATIALASHAN UNIVERESEI 1 MUUMWUTET FRESENMING ThE Hemost seufish CHARACTER VIBIN HIS COMFORT. THEIR CHAOS. A mind at peace is the world greatest threat { TB DISTURBANCE THE UNNOVIN UNEASE (VALATIALASHAN UNIVERESEI 1 MUUMWUTET FRESENMING ThE Hemost seufish CHARACTER VIBIN HIS COMFORT. THEIR CHAOS. A mind at peace is the world greatest threat - ShareChat
#🧟 പ്രേതകഥകൾ! #📙 നോവൽ #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #💥💤🌟 വെള്ളത്തിലാശാൻ റിട്ടേൺസ് -The Liquid Apocalypse ( sequel of വെള്ളത്തിലാശാൻ -രക്ത വിന്റേജ്,കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം ) …………………………………. ഫോർട്ട് കൊച്ചിയിലെ ആ പഴയ മോർച്ചറിയിൽ നിന്ന് തുടങ്ങിയ ആ രാത്രി, കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഭീകരവും ലഹരിപിടിച്ചതുമായ ഒന്നായി മാറുമെന്ന് ആരും കരുതിയിരുന്നില്ല. വെള്ളത്തിലാശാൻ എന്ന സജിത്തിന്റെ രണ്ടാം ജന്മം കേവലം ഒരു പ്രേതകഥയായിരുന്നില്ല, അതൊരു ലിക്വിഡ് അപ്പോക്കലിപ്സ് ആയിരുന്നു. …… അന്ന് ഫോർട്ട് കൊച്ചി ആശുപത്രിയിലെ മോർച്ചറിക്ക് ഒരു ബാർ അറ്റാച്ച്ഡ് റെസ്റ്റോറന്റിന്റെ ഗന്ധമായിരുന്നു. പോസ്റ്റ്മോർട്ടം ടേബിളിൽ കിടന്ന സജിത്തിന്റെ നെഞ്ചിലെ വെടിയുണ്ടകൾ ഉണ്ടാക്കിയ ദ്വാരങ്ങൾ, ആറടി നീളമുള്ള ഒരു പഴയ വിസ്കി ബാരലിലെ സുഷിരങ്ങൾ പോലെ തോന്നിപ്പിച്ചു. അവിടെയുണ്ടായിരുന്ന സ്പിരിറ്റ് ബോട്ടിലുകൾ അജ്ഞാതമായ കാരണത്താൽ മറിഞ്ഞ് സജിത്തിന്റെ മുറിവുകളിലേക്ക് ഒഴുകിയിറങ്ങി.സജിത്തിന്റെ തലച്ചോറിലെ ന്യൂ റോണുകൾ വീണ്ടും ഉദ്ദീപിക്കപെട്ടു.ശരീരത്തിൽ അസാധാരണമായ മാറ്റം സംഭവിച്ചു സാധാരണക്കാരന്റെ ഉള്ളിൽ രക്തം പായുമ്പോൾ, ആശാന്റെ സിരകളിൽ ഇപ്പോൾ ഒരു മൾട്ടിബ്രാൻഡഡ് ലിക്വിഡ്' പായുകയാണ്. അവന്റെ ഹൃദയം ഒരു പമ്പ് പോലെ പ്രവർത്തിച്ചു തുടങ്ങി പക്ഷേ അത് പമ്പ് ചെയ്യുന്നത് രക്തമല്ല, 100% കോൺസെൻട്രേറ്റഡ് മദ്യം. സ്പിരിറ്റ്‌ ബോട്ടിലുകൾ കിടക്കുന്ന കണ്ട് "ചത്തവനെന്തിനാ ഇത്ര സ്പിരിറ്റ്?" എന്ന് പിറുപിറുത്ത് കൊണ്ട് സജിത്തിന്റെ മുറിവ് തുടയ്ക്കാൻ വന്ന ബിജു ജോൺ കണ്ടത്, സജിത്തിന്റെ വയറ്റിലെ വലിയ മുറിവിൽ നിന്ന് ഒരു കുമിള പൊങ്ങുന്നതാണ്.. സജിത്ത് പെട്ടെന്ന് എഴുന്നേറ്റിരുന്നു ഒരു ദീർഘനിദ്ര കഴിഞ്ഞ് ഉണരുന്നതുപോലെ അവൻ കോട്ടുവായ ഇട്ടു. അവന്റെ വായിൽ നിന്ന് പുറത്തുവന്നത് മുപ്പത് വർഷം പഴക്കമുള്ള ഒരു വിന്റേജ് വൈനിന്റെ ഗന്ധമായിരുന്നു. "ബിജു... ഒരു ഗ്ലാസ് എടുക്കട്ടെ?" സജിത്തിന്റെ ശബ്ദത്തിൽ ഐസ് ക്യൂബുകൾ തമ്മിൽ കൂട്ടിമുട്ടുന്ന കടുപ്പമുണ്ടായിരുന്നു. അയ്യോ... പ്രേതം!" ബിജു പേടിച്ചു പിന്നോട്ടാഞ്ഞു "പ്രേതമോ? പോടാ പുല്ലേ... ഞാൻ പുതിയ ബ്രാൻഡാണ്. 'വെള്ളത്തിലാശാൻ എക്സ്ട്രാ സ്ട്രോങ്ങ്!'" സജിത്ത് എഴുന്നേറ്റ് ബിജു ജോണിന്റെ തോളിൽ കൈവെച്ചു. ബിജു ജോണിന്റെ തോളിൽ സജിത്ത് തൊട്ടതും, ആ ഭാഗത്തെ യൂണിഫോം ലഹരിയുടെ അമിത വീര്യത്താൽ കരിഞ്ഞുപോയി. "ഇത് ലേബലില്ലാത്ത ഐറ്റമാണ് ബിജു. കുടിച്ചാൽ പിന്നെ മരണമില്ല, മദ്യലഹരി മാത്രമേയുള്ളൂ!" സജിത്ത് സ്വന്തം കൈത്തണ്ടയിലെ സിര കടിച്ചു മുറിച്ചു. ചോരയ്ക്ക് പകരം പുകയുന്ന ഒരു ദ്രാവകം ബിജു ജോണിന്റെ വായിലേക്ക് ചീറ്റി. ബിജു ജോണിന്റെ ശരീരം നിമിഷങ്ങൾക്കുള്ളിൽ നീലനിറമായി മാറി. അവൻ മരിച്ചില്ല, പകരം സജിത്തിന്റെ ആദ്യത്തെ ലഹരി സൈനികനായിപരിവർത്തനം ചെയ്യപ്പെട്ടു. ……. അപ്പോഴാണ് സീനിയർ സർജൻ ഡോക്ടർ വേണു പിള്ള അകത്തേക്ക് വന്നത്. സജിത്ത് ടേബിളിൽ ഇരിക്കുന്നത് കണ്ട് ഡോക്ടർ തന്റെ കണ്ണട തുടച്ചു നോക്കി. "ഇതെങ്ങനെ ? താൻ മരിച്ചതാണല്ലോ സജിത്തേ!" ഡോക്ടർ അത്ഭുതപ്പെട്ടു. "ഡോക്ടറേ, നിങ്ങൾ എന്റെ ഹൃദയമല്ലേ പരിശോധിച്ചത്? എന്റെ ലിവർ നോക്കണമായിരുന്നു. അത് പണ്ടേ കല്ലായി മാറിയതാ. ഈ വെടിയുണ്ടയൊന്നും അങ്ങോട്ട് കേറില്ല," സജിത്ത് തന്റെ നെഞ്ചിലെ ദ്വാരത്തിൽ വിരലിട്ടു കൊണ്ട് പറഞ്ഞു. "പിന്നെ ഡോക്ടർക്ക് ഒരു കാര്യം അറിയാമോ? എന്റെ ശരീരത്തിലെ ബ്ലഡ് ഗ്രൂപ്പ് ഇപ്പോൾ 'O നെഗറ്റീവ്' അല്ല... അത് ഓൾഡ് മങ്ക് ആണ്!" സജിത്ത് ഡോക്ടറുടെ നേർക്ക് നടന്നു. അവന്റെ ഓരോ ചുവടിലും തറയിൽ മദ്യത്തിന്റെ നനവുള്ള പാടുകൾ പതിഞ്ഞു. "ഡോക്ടർക്ക് ചെക്കപ്പ് ചെയ്ത് നോക്കണോ? എന്റെ പൾസ് നോക്കണ്ട, എന്റെ ബ്ലഡ്‌ ടേസ്റ്റ് ചെയ്ത് നോക്കിയാൽ മതി." “അയ്യോ ഓ പ്രേ..തം ” "ഓടണ്ട ഡോക്ടറേ! ഇനി മുതൽ കൊച്ചിയിലെ എല്ലാ ബാറിലും ഞാനുണ്ടാകും. “ ഡോക്ടർ വേണു പേടിച്ച് ഓടാൻ തുടങ്ങിയപ്പോൾ സജിത്ത് പരിഹാസത്തോടെ വിളിച്ചു പറഞ്ഞു …… സജിത്ത് മോർച്ചറിയിൽ നിന്ന് പുറത്തിറങ്ങി ഒപ്പം ബിജുവും. ഫോർട്ട് കൊച്ചിയിലെ തണുത്ത കാറ്റ് ഏറ്റപ്പോൾ അവന്റെ ഉള്ളിലെ സ്പിരിറ്റ് ഒന്നുകൂടി ജ്വലിച്ചു. അവൻ ആകാശത്തേക്ക് നോക്കി ഉറക്കെ ചിരിച്ചു. ആ ചിരിയിൽ നിന്ന് തെറിച്ച ഉമിനീർ തുള്ളികൾ താഴെ വീണപ്പോൾ അവിടുത്തെ പുല്ലുകൾ പോലും മദ്യത്തിന്റെ ലഹരിയിൽ ആടാൻ തുടങ്ങി. "ഇനി വെള്ളമില്ല... ഇനി രക്തമില്ല... ഇനി ലഹരി മാത്രം!" സജിത്തിന്റെ ശരീരം ഇപ്പോൾ ഒരു ' വാക്കിംഗ് ബാർആണ്. അവൻ നടന്നു നീങ്ങുമ്പോൾ പുറകിൽ വരുന്നത് മരണത്തിന്റെ മണമല്ല, മറിച്ച് പണ്ട് ഗീതയും ആദർശനും മരിച്ച ആ കായലിലെ ഉപ്പുവെള്ളവും വിലകൂടിയ വിസ്കിയും ചേർന്ന ഒരു വിചിത്രമായ ഗന്ധമാണ്. ….. അന്ന് രാത്രി തന്നെ സജിത്തും ബിജുവും നേരെ പോയത് ഇൻസ്പെക്ടർ രാജേഷിന്റെ വീട്ടിലേക്കായിരുന്നു. തന്നെ വെടിവെച്ച ആ ഉദ്യോഗസ്ഥന് ഒരു സ്പെഷ്യൽ ട്രീറ്റ്നൽകാനായിരുന്നു സജിത്തിന്റെ തീരുമാനം. രാജേഷ് തന്റെ സ്വീകരണമുറിയിൽ വിസ്കി ഗ്ലാസ്സുമായി ഇരിക്കുകയായിരുന്നു. പെട്ടെന്നാണ് ജനലിലൂടെ സജിത്ത് അകത്തേക്ക് കയറിയത്. രാജേഷ് പേടിച്ച് വീണ്ടും വെടിയുതിർത്തു. പക്ഷേ, ഇത്തവണ മുറിവിൽ നിന്ന് രക്തമല്ല, ഹൈ-വോൾട്ടേജ് സ്പിരിറ്റാണ് രാജേഷിന്റെ മുഖത്തേക്ക് തെറിച്ചത്. "ഈ ഉണ്ടയൊന്നും എന്റെ ശരീരത്തിൽ നിൽക്കില്ല രാജേഷേ. പണ്ട് നിന്റെ ലോക്കപ്പിൽ കിടന്നപ്പോൾ നീ എനിക്ക് തന്നത് ലോക്കൽ സാധനം? ഇന്ന് ഞാൻ നിനക്ക് തരുന്നത് ഒറിജിനൽ വിന്റേജ് ഐറ്റമാണ്." സജിത്ത് രാജേഷിന്റെ കഴുത്തിന് പിടിച്ചു. സജിത്തിന്റെ ശരീരത്തിലെ ആൽക്കഹോൾ പ്രവാഹം രാജേഷിന്റെ സിരകളിലേക്ക് പടർന്നു. രാജേഷിന്റെ കണ്ണുകൾ മഞ്ഞനിറമായി മാറി. അയാൾക്ക് പിന്നീട് ഒരിക്കലും ബോധം വന്നില്ല, പകരം അയാൾ ഒരു ജീവിക്കുന്ന ബിയർ ബക്കറ്റായി സജിത്തിന് പിന്നാലെ നടക്കാൻ തുടങ്ങി. കൊച്ചിയിലെ ഏറ്റവും പ്രശസ്തമായ സ്നേഹവലയം ബാറിൽ അന്ന് വൻ തിരക്കായിരുന്നു. അവിടേക്കാണ് സജിത്ത് തന്റെ പുതിയ അനുയായികളുമായി കടന്നുചെന്നത്. സെക്യൂരിറ്റി ജീവനക്കാർ തടയാൻ നോക്കിയെങ്കിലും സജിത്തിന്റെ ശരീരത്തിൽ നിന്ന് പുറപ്പെട്ട മദ്യത്തിന്റെ ആവി അവരെ ബോധരഹിതരാക്കി. സജിത്ത് ബാർ കൗണ്ടറിൽ കയറി ഇരുന്നുകൊണ്ട് ഉറക്കെ പ്രഖ്യാപിച്ചു: "എല്ലാവർക്കും ഓരോന്ന് ഒഴിക്കൂ... ഇന്ന് വെള്ളത്തിലാശാന്റെ വക ഫ്രീ ട്രീറ്റാണ്!" അവൻ തന്റെ നെഞ്ചിലെ ദ്വാരത്തിലൂടെ ഒരു ജഗ്ഗിലേക്ക് ലഹരി നിറച്ചു. അവിടെയുണ്ടായിരുന്നവർ ആ ഗന്ധത്തിൽ വശീകരിക്കപ്പെട്ട് അത് കുടിക്കാൻ തുടങ്ങി. ഓരോരുത്തരായി നിലത്ത് വീഴുകയും നിമിഷങ്ങൾക്കകം ലിക്വിഡ് സോംബികളായിഎഴുന്നേൽക്കുകയും ചെയ്തു. ബാറിലെ വിലകൂടിയ കുപ്പികൾ സജിത്തിന്റെ സാന്നിധ്യത്തിൽ തനിയെ പൊട്ടിത്തെറിച്ചു. ബാറിലുണ്ടായിരുന്ന നൂറോളം പേർ സജിത്തിന്റെ അടിമകളായി മാറി. …… നഗരം കീഴടക്കാൻ സജിത്ത് പുതിയൊരു വഴി കണ്ടെത്തി. അവൻ കൊച്ചി നഗരത്തിലെ പ്രധാന വാട്ടർ ടാങ്കിലേക്ക് തന്റെ ഉമിനീർ തുപ്പി. 100% കോൺസെൻട്രേറ്റഡ് സ്പിരിറ്റ് ആ വെള്ളത്തിൽ കലർന്നു. വീടുകളിൽ ടാപ്പ് തുറന്നവർ കണ്ടത് പതഞ്ഞു വരുന്ന പച്ചമദ്യമാണ്. കുട്ടികളെന്നോ മുതിർന്നവരെന്നോ വ്യത്യാസമില്ലാതെ എല്ലാവരും ഈ ലഹരിയിൽ നനഞ്ഞു. റോഡരികിലെ ഓടകളിൽ വെള്ളത്തിന് പകരം മദ്യം ഒഴുകാൻ തുടങ്ങി. അവിടെയുണ്ടായിരുന്ന മൃഗങ്ങൾ പോലും ആ മദ്യം കുടിച്ച് വിചിത്രമായി പെരുമാറി. നഗരം മുഴുവൻ അബോധാവസ്ഥയിലായി, പക്ഷേ ആരും മരിക്കുന്നില്ല. എല്ലാവരും സജിത്തിന്റെ ആജ്ഞയ്ക്കായി കാത്തുനിൽക്കുന്ന ഒരു വലിയ മദ്യപ്പുഴയിലെ തുള്ളികളായി മാറി. …… നേരം പുലരാറായപ്പോൾ സജിത്ത് ഫോർട്ട് കൊച്ചി കടൽത്തീരത്തെത്തി. അവന്റെ പുറകിൽ ബിജുവും , രാജേഷും, നൂറുകണക്കിന് ലഹരി ബാധിച്ച മനുഷ്യരും അണിനിരന്നു. സജിത്ത് കടൽവെള്ളത്തിലേക്ക് തന്റെ കൈകൾ താഴ്ത്തി. കടൽവെള്ളം മുഴുവൻ വിചിത്രമായ ഒരു ഗന്ധത്തിലേക്ക് മാറി. "ഇനി വെള്ളമില്ല... ഇനി രക്തമില്ല... ഇനി ലഹരി മാത്രം!" അവൻ ആകാശത്തേക്ക് നോക്കി ഉറക്കെ ചിരിച്ചു. ആ ചിരിയിൽ നിന്ന് തെറിച്ച ഉമിനീർ തുള്ളികൾ വായുവിലെ ഈർപ്പത്തിൽ കലർന്ന് ഒരു മദ്യമഴയായി പെയ്യാൻ തുടങ്ങി. കൊച്ചിയിലെ പോലീസ് കൺട്രോൾ റൂമിലെ വയർലെസ് സെറ്റുകളിൽ നിന്ന് ഇപ്പോൾ കേൾക്കുന്നത് ഒരേയൊരു ശബ്ദം മാത്രമാണ്: "ഗ്ലുഗ്... ഗ്ലുഗ്... ഗ്ലുഗ്..." വെള്ളത്തിലാശാൻ തിരിച്ചു വന്നത് കുടിക്കാനല്ല, ലോകം മുഴുവൻ തന്റെ ലഹരിയിൽ മുക്കി കുടിപ്പിക്കാനാണ്. ആ മഴ പെയ്യുമ്പോൾ, നനയുന്ന ഓരോരുത്തരും വെള്ളത്തിലാശാന്റെ ലഹരി സാമ്രാജ്യത്തിലെ പുതിയ കുപ്പികളായി മാറും. ……… End സജിത്തിന്റെ ഈ ലഹരി പ്രവാഹം തടയാൻ ആർക്കെങ്കിലും സാധിക്കുമോ? അതോ കേരളം മുഴുവൻ ഒരു വലിയ 'ബാറായി' മാറുമോ? ആർക്കറിയാം
🧟 പ്രേതകഥകൾ! - VELLATHILASHAN RETURNS  The Liquid Apocalxpse 26 OCTOBER 26 | VELLATHILASHAN RETURNS  The Liquid Apocalxpse 26 OCTOBER 26 | - ShareChat
#😭 നാടിൻറെ നോവായി ദീപക്ക്; ജീവനൊടുക്കിയത് പിറന്നാൾ ദിനത്തിൽ, യുവതി ഒളിവിൽ! #😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #💭 എന്റെ ചിന്തകള്‍ #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ
😭 നാടിൻറെ നോവായി ദീപക്ക്; ജീവനൊടുക്കിയത് പിറന്നാൾ ദിനത്തിൽ, യുവതി ഒളിവിൽ! - GIn looolom ೧-೨m@ . மிஹ ஸுவிகலஸன ~0mm @roలగmo மவmுி @oneన6m! விவகவ்தவ ஐமவவ; ஸவஸுmன ை! ಐ@ ವಿ@೧೨೦ @oaaonsG@aos mS.sam வம்முஷ!! விo3ய.! odoomo! @o೧c೨doo. GIn looolom ೧-೨m@ . மிஹ ஸுவிகலஸன ~0mm @roలగmo மவmுி @oneన6m! விவகவ்தவ ஐமவவ; ஸவஸுmன ை! ಐ@ ವಿ@೧೨೦ @oaaonsG@aos mS.sam வம்முஷ!! விo3ய.! odoomo! @o೧c೨doo. - ShareChat
#📙 നോവൽ #🧟 പ്രേതകഥകൾ! #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #💥💤🌟 നരകവാതിൽ ( കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം) …………………………………………… 1920-കളിലെ ആ കറുത്ത കർക്കിടക രാത്രിയിൽ ബംഗാൾ ഉൾക്കടൽ ഒരു ഉന്മാദിയെപ്പോലെ അലറുകയായിരുന്നു. ആകാശത്തെ കരിമേഘങ്ങൾ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അഹങ്കാരം പോലെ കട്ടപിടിച്ചു കിടന്നു. ആന്ധ്രാ തീരത്തുനിന്നും കാതങ്ങൾ അകലെ, കടൽ ഭൂപടങ്ങളിൽ നിന്ന് ബോധപൂർവ്വം മായ്ച്ചു കളഞ്ഞ ആ ദ്വീപിനെ മുക്കുവർ ഭീതിയോടെ നരകവാതിൽ എന്ന് വിളിച്ചു. അവിടെയാണ് സ്റ്റീഫൻ വിൻസ്റ്റൺ എന്ന ആംഗ്ലോ-ഇന്ത്യൻ പ്രഭു തന്റെ മരണ സാമ്രാജ്യം പടുത്തുയർത്തിയത്. വിദേശി ഭരണകൂടം ജീവിക്കാൻ കരം ഈടാക്കുമ്പോൾ, സ്റ്റീഫൻ വിൻസ്റ്റൺ മരിക്കാൻ സൗകര്യമൊരുക്കി പണം സമ്പാദിച്ചു. അയാളുടെ മാളികയിലെ ജനാലയിലൂടെ നോക്കിയാൽ കാണുന്നത് വെളുത്ത തിരമാലകളല്ല, മറിച്ച് തീരത്ത് അടിയുന്ന ശവങ്ങളും അവയെ കാത്തിരിക്കുന്ന കഴുകന്മാരെയുമായിരുന്നു. സായിപ്പിന് അതൊരു വിനോദമായിരുന്നു. തന്റെ വിദേശ വീര്യം ഗ്ലാസ്സിൽ പതയുമ്പോൾ അയാൾ താഴെ തീരത്ത് നടക്കുന്ന മരണങ്ങളുടെ കണക്കെടുക്കും. ഓരോ ആത്മഹത്യയും അയാൾക്ക് ഓരോ നാണയത്തുട്ടുകളായിരുന്നു. ബ്രിട്ടീഷ് പട്ടാളം വെടിവെച്ചു കൊല്ലുന്നതിനേക്കാൾ ലാഭം, അവർ സ്വയം മരിക്കാൻ പണം നൽകുന്നതാണെന്ന് അയാൾ ലണ്ടനിലെ തന്റെ യജമാനന്മാർക്ക് കത്തെഴുതി …… ദ്വീപിന്റെ കാവൽക്കാരി കാളിയമ്മ തന്റെ നരച്ച മുടിയിൽ ഒരു മനുഷ്യന്റെ അസ്ഥി കൊണ്ടുള്ള മുട്ടുസൂചി കുത്തിവെച്ച് മണലിൽ കുത്തിയിരിക്കുകയായിരുന്നു. അവളുടെ മുന്നിൽ ഒരു വലിയ കണക്കുപുസ്തകമുണ്ട്. പഴയ കടലാസുകളിൽ അവൾ ഓരോ ദിവസത്തെയും ലാഭവിഹിതം രേഖപ്പെടുത്തി. തിങ്കളാഴ്ച തൂങ്ങിമരിക്കാൻ വന്ന ഖിലാഫത്ത് സമരക്കാരൻ.അയാൾക്ക് അവസാനമായി ഒരു മന്ത്രം ചൊല്ലാൻ അനുവാദം നൽകിയതിന് അധികമായി രണ്ട് അണ ഈടാക്കി. ചൊവ്വാഴ്ച വിഷം കഴിച്ച് മരിക്കാൻ പണമില്ലാത്തതുകൊണ്ട് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന സർക്കാർ ഉദ്യോഗസ്ഥൻ.അയാൾ ബ്രിട്ടീഷ് ഓഫീസിലെ കണക്കുകൾ തെറ്റിച്ചതിന് ശിക്ഷ ഭയന്നാണ് വന്നത്. പാമ്പിന്റെ വാടക പോലും സ്റ്റീഫൻ വിൻസ്റ്റൺ കൃത്യമായി ഈടാക്കിയിരുന്നു. കാളിയമ്മ തന്റെ വിരലുകൾക്കിടയിൽ പുകയുന്ന ചുരുട്ടിന്റെ ചാരം തട്ടിക്കളയുമ്പോഴാണ് തീരത്തെ തുരുമ്പിച്ച മണി മുഴങ്ങിയത്. ആ ശബ്ദം കേൾക്കുമ്പോൾ കാളിയമ്മയുടെ ചുണ്ടിൽ ഒരു ക്രൂരമായ ചിരി വിരിഞ്ഞു. മരണത്തിന്റെ വാതിൽക്കൽ ഭാവന എന്ന പത്തൊൻപതുകാരി നിന്നു. അവളുടെ വസ്ത്രങ്ങളിൽ ചളിയും കണ്ണുകളിൽ പട്ടിണിയുടെയും വിപ്ലവത്തിന്റെയും കനലുമുണ്ടായിരുന്നു. മരിക്കാൻ വന്നവളെ കാളിയമ്മ പരിഹാസത്തോടെ നോക്കി. "എന്താ കൊച്ചേ, ജീവിതം മടുത്തോ അതോ പട്ടിണി വയറ്റിൽ തീയിട്ടോ?" കാളിയമ്മ ചോദിച്ചു. ഭാവന മറുപടി പറഞ്ഞില്ല. അവളുടെ അച്ഛൻ ഒരു വിപ്ലവകാരിയായിരുന്നു, അയാൾ ജയിലിൽ മരിച്ചു. അവളുടെ അമ്മ പട്ടിണി കിടന്ന് മരിച്ചു. ഇപ്പോൾ അവളും. ഭാവന തന്റെ കയ്യിലുണ്ടായിരുന്ന ഏക സമ്പാദ്യമായ ആ സ്വർണ്ണ വള ഊരി മേശപ്പുറത്ത് വെച്ചു. അത് കയ്യിലെടുത്ത കാളിയമ്മ തന്റെ ചുരുട്ടുപുക അവളുടെ മുഖത്തേക്ക് ഊതിക്കൊണ്ട് ചോദിച്ചു, “ ഈ തങ്കത്തിന് പകരമായി നിനക്ക് എങ്ങനെയുള്ള മരണമാണ് വേണ്ടത് “ പടിഞ്ഞാറ് വശത്തുള്ള വലിയ കുഴിയിലേക്ക് ചാടിയാൽ ഒറ്റ നിമിഷം കൊണ്ട് പാറക്കല്ലുകളിൽ തലയിടിച്ച് നിനക്ക് മോചനം നേടാം. രക്തം ചിതറുന്നത് കാണാൻ നല്ല ചന്തമായിരിക്കും," കാളിയമ്മ വിവരിച്ചു. "വേദന എടുക്കുമോ?" ഭാവന വിറയലോടെ ചോദിച്ചു. കാളിയമ്മ ഉറക്കെ ചിരിച്ചു. "വിദേശ പട്ടാളം മുളവടി കൊണ്ട് നട്ടെല്ല് തല്ലിയോടിക്കുമ്പോഴോ പട്ടിണി കിടന്ന് വയർ കരിയുമ്പോഴോ ഇല്ലാത്ത എന്ത് വേദനയാണ് പെണ്ണേ ഇവിടെയുണ്ടാവുക?" മരണത്തെ ഇത്ര ക്രൂരമായി വിപണനം ചെയ്യുന്ന കാളിയമ്മയുടെ വാക്കുകൾ കേട്ട് ഭാവന ഉള്ളിൽ വിറച്ചു. ഒടുവിൽ തൂങ്ങിമരിക്കാനാണ് ആഗ്രഹമെന്ന് അവൾ പറഞ്ഞപ്പോൾ കാളിയമ്മ അവളെ മരക്കൂട്ടങ്ങളിലേക്ക് നയിച്ചു. അവിടെ കണ്ട കാഴ്ച ഭീകരമായിരുന്നു. പലതരം മൃതദേഹങ്ങൾ പല കോലത്തിൽ ആടിക്കളിക്കുന്നുണ്ടായിരുന്നു. കാറ്റിൽ അവ പരസ്പരം തട്ടുമ്പോൾ ഉണ്ടാകുന്ന ശബ്ദം ഒരു ശവഘോഷയാത്രയുടെ പശ്ചാത്തല സംഗീതം പോലെ തോന്നി. അഴുകിത്തുടങ്ങിയ ഒരു ശവം കാണിച്ച് കാളിയമ്മ പറഞ്ഞു, അതൊരു കവിയുടേതാണെന്ന്. "വരികൾക്കിടയിൽ ജീവിക്കാൻ നോക്കി പരാജയപ്പെട്ടവൻ ചാവുമ്പോഴെങ്കിലും സത്യം വിളിച്ചുപറയാൻ നാവു പുറത്തേക്ക് തള്ളി നിൽക്കുന്നത് കണ്ടോ?. ഇന്നലെ രാത്രി വിശന്നപ്പോൾ അവന്റെ തുടയിൽ നിന്ന് ഒരു കഷ്ണം ഞാൻ ചെത്തിയെടുത്തു എന്റെ പൂച്ചയ്ക്ക് കുറച്ചു കൊടുത്തു, അത് തിന്ന ശേഷം പൂച്ച ഇപ്പോൾ കവിത ചൊല്ലാൻ നോക്കുന്നു!" കാളിയമ്മയുടെ അട്ടഹാസം കാറ്റിൽ മുഴങ്ങി. "ഈ അടിമത്ത ഭരണത്തിൽ നല്ല മാംസം മണ്ണിൽ അഴുകിപ്പോകുന്നത് പാപമാണ്. നിന്റെ നെഞ്ചിലെ മാംസം ഞാൻ ഉപ്പിലിട്ടു വെക്കും," കാളിയമ്മ ഭാവനയുടെ കഴുത്തിൽ കയർ മുറുക്കാൻ തുടങ്ങവേ പറഞ്ഞു. ആ വാക്കുകൾ ഭാവനയുടെ ഉള്ളിൽ പെട്ടെന്ന് ഒരു ഞെട്ടലുണ്ടാക്കി. മരണത്തിന് ഇത്രയും വൃത്തികെട്ട മുഖമുണ്ടെന്ന് അവൾ കരുതിയിരുന്നില്ല. തന്റെ ശരീരം ഒരു കാളിയമ്മയ്ക്ക് ഭക്ഷണമാകാനോ സായിപ്പിന് വിനോദമാകാനോ ഉള്ളതല്ല എന്ന ചിന്ത അവളുടെ ഉള്ളിൽ ആളിക്കത്തി. ഭാവന നിലവിളിച്ചുകൊണ്ട് കാളിയമ്മയെ തള്ളിമാറ്റി കടൽതീരത്തേക്ക് ഓടി. അവിടെ കാലൻ എന്ന വിരൂപനായ വള്ളക്കാരൻ തന്റെ തുഴയുമായി അവളെ തടഞ്ഞു. "സായിപ്പിന്റെ മണ്ണിൽ വന്നാൽ ശവമായിട്ടേ പുറത്തുപോകൂ," അയാൾ ഗർജ്ജിച്ചു. അയാൾ തന്റെ കയ്യിലുള്ള തുഴ ഭാവനയ്ക്ക് നേരെ ഓങ്ങി. എന്നാൽ പിന്നാലെ ഓടിയെത്തിയ കാളിയമ്മ അപ്രതീക്ഷിതമായി വള്ളക്കാരനെ തടഞ്ഞു. അവളുടെ കണ്ണുകളിൽ അതുവരെ കണ്ടിട്ടില്ലാത്ത ഒരു കനൽ ജ്വലിച്ചു. അവൾ ഭാവനയുടെ കയ്യിൽ ആ സ്വർണ്ണ വള തിരികെ നൽകി. അവളുടെ ശബ്ദം ഇപ്പോൾ പരുക്കനായിരുന്നില്ല, മറിച്ച് ഭയപ്പെടുത്തുന്ന ഒരു ശാന്തത അതിലുണ്ടായിരുന്നു. "മരണത്തിന് ഇത്രയും ഭീകരമായ ഗന്ധമാണെന്ന് നീ അറിഞ്ഞില്ലേ?" കാളിയമ്മ ചോദിച്ചു. "അർത്ഥമില്ലാത്ത ഈ മരണം വെറും പാഴാണ്. നീ മരിച്ചാൽ സായിപ്പിന് ഒരു നാണയം കൂടി കിട്ടും, എനിക്ക് ഒരു നേരത്തെ ഇറച്ചിയും. പക്ഷേ നിന്റെ ഈ ദേഷ്യവും വീര്യവും നിന്റെ രാജ്യത്തിന് വേണ്ടതാണ്." കാളിയമ്മ അവളുടെ തോളിൽ കൈവെച്ചു. "ഒരു കാളിയമ്മയുടെ അത്താഴമാകാനല്ല, മറിച്ച് നിന്നെപ്പോലെയുള്ള ആയിരങ്ങളെ കൊന്നൊടുക്കുന്ന വിദേശികളെ വിറപ്പിക്കാനാണ് നീ ജീവിക്കേണ്ടത്. പോ... പോയി നിന്റെ പക വീട്ടൂ!" കാളിയമ്മ കാലനോട് വള്ളം ഇറക്കാൻ ആജ്ഞാപിച്ചു. വള്ളം നീങ്ങുമ്പോൾ തീരത്ത് പുകയിൽ മറഞ്ഞുനിൽക്കുന്ന കാളിയമ്മയുടെ രൂപം ഒരു ഭീകര ദൈവത്തെപ്പോലെ ഭാവനയ്ക്ക് തോന്നി. സ്റ്റീഫൻ വിൻസ്റ്റന്റെ മാളികയിലെ വിളക്കുകൾ ആ രാത്രിയിൽ അണഞ്ഞുപോയി. ഭാവന അക്കരേക്ക് തുഴയുമ്പോൾ, അവൾ ഒരു പുതിയ വ്യക്തിയായി മാറിയിരുന്നു. അവളുടെ കൈകൾക്ക് ഇപ്പോൾ തോക്കിനേക്കാൾ കരുത്തുണ്ടായിരുന്നു. …….. End .
📙 നോവൽ - ShareChat
#🧟 പ്രേതകഥകൾ! #📙 നോവൽ #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #💥💤🌟 സന്ധ്യയുടെ പ്രതികാരം ( കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം) ……………………………………. വർഷം 1985 ആദർശൻ പോറ്റിയുടെ പഴയ തറവാട് കറന്റ് പോയിട്ട് മൂന്ന് മണിക്കൂറായി. ചുവരിൽ തൂങ്ങിക്കിടക്കുന്ന പഴയ ക്ലോക്ക് ഒരു പ്രേതത്തെപ്പോലെ 'ടിക്.. ടിക്..' എന്ന് ശബ്ദമുണ്ടാക്കുന്നുണ്ട്. ആദർശൻ പോറ്റി തന്റെ മേശപ്പുറത്തിരുന്ന ചുരുട്ട് ഒന്ന് ആഞ്ഞുവലിച്ചു. പുകപടലങ്ങൾക്കിടയിലൂടെ അയാൾ തന്റെ മുന്നിലിരിക്കുന്ന ആ രൂപത്തെ നോക്കി. സജിതൻ തമ്പി അയച്ച ഫയലുകൾക്ക് നല്ല പഴകിയ മണമായിരുന്നുചത്തുപോയ സത്യങ്ങളുടെയും വെളുപ്പാൻകാലത്ത് കുഴിച്ചുമൂടിയ കള്ളങ്ങളുടെയും മണം. "ഹലോ.. സജിതൻ തമ്പി, അപ്പോൾ അതൊരു ആസൂത്രിത കൊലപാതകമായിരുന്നില്ല.. അല്ലേ?" പോറ്റി ഫോണിലൂടെ ചോദിച്ചു. അപ്പുറത്ത് സ്റ്റാറ്റിക് ശബ്ദങ്ങൾക്കിടയിലൂടെ സജിതന്റെ കിതപ്പ് കേൾക്കാം. "ആദർശൻ, പഴയ ക്രൈം ബ്രാഞ്ച് ഫയലുകൾ പ്രകാരം അതൊരു ഹൃദയാഘാതമാണ്. പക്ഷേ, മരിച്ചവന്റെ പോക്കറ്റിൽ നിന്ന് കിട്ടിയ കുറിപ്പിൽ എഴുതിയിരുന്നത് (അവൾ വരുന്നു)എന്നാണ്. ആ കാലത്ത് ആരും അത് കാര്യമാക്കിയില്ല. ബിജു ജോൺ എന്ന പോലീസുകാരൻ മദ്യപിച്ചു ലക്കുകെട്ട് കിടക്കുമ്പോഴാണ് ഈ ഫയലുകൾ എനിക്ക് തന്നത്. അയാൾ പറയുന്നത് ആ വീട്ടിൽ ഇപ്പോഴും രാത്രികാലങ്ങളിൽ പായസം ഉണ്ടാക്കുന്ന മണം വരാറുണ്ടെന്നാണ്!" "പായസമോ? കൊള്ളാം.. മരിച്ചവർക്ക് വിശപ്പ് കൂടുതലായിരിക്കും." പോറ്റി ഒരു പുച്ഛചിരിയോടെ പറഞ്ഞു. "നീ അടുത്ത ആഴ്ച ഇങ്ങോട്ട് വാ. പെൻഷനായിട്ട് വീട്ടിൽ തനിച്ചിരുന്നാൽ നിന്റെ തലച്ചോറിൽ ചിലന്തിവല കെട്ടും. ഇവിടെ വന്നാൽ പുതിയ വല്ല പ്രേതത്തെയും കണ്ട് നമുക്ക് നേരം പോക്കാം." ഫോൺ വെച്ച് പോറ്റി മുറിയിലേക്ക് തിരിഞ്ഞു. മുറിയിൽ മെഴുകുതിരിയുടെ മങ്ങിയ വെളിച്ചം മാത്രം. അവിടെ ഇരുന്നിരുന്ന പെൺകുട്ടി അയാളെ തുറിച്ച് നോക്കുന്നുണ്ടായിരുന്നു. അവളുടെ നോട്ടത്തിൽ ഒരു തരം പട്ടിണി കിടന്നവളുടെ ക്രൂരതയുണ്ട്. "നിങ്ങളുടെ പേര് സന്ധ്യ എന്ന് തന്നെ അല്ലെ?" പോറ്റി ചോദിച്ചു. അയാൾ ഒരു ഫയലിൽ കുത്തിക്കുറിച്ചു: ( 'രോഗിക്ക് കടുത്ത ദേഷ്യം, ഒരുപക്ഷേ തലയ്ക്ക് വെളിവില്ല.') അവൾ പതുക്കെ തലയാട്ടി. "സന്ധ്യ.. ആ പേര് കേൾക്കുമ്പോൾ തന്നെ എനിക്ക് ഒരുമാതിരി ഓക്കാനം വരുന്നു. പക്ഷേ എന്റെ പേര് അതുതന്നെയാണ്." "ശരി സന്ധ്യേ.. നിന്റെ കല്യാണം കഴിഞ്ഞിട്ട് എത്ര കാലമായി? സുരേഷ് എങ്ങനെ ഉണ്ടായിരുന്നു? അതോ ഇനി അയാൾക്ക് വല്ല ദുശീലങ്ങളും ഉണ്ടായിരുന്നോ?" പോറ്റി ഒരു ചായ കപ്പിൽ ചുണ്ട് വെച്ചുകൊണ്ട് ചോദിച്ചു. അവൾ ചിരിച്ചു. ഒരുമാതിരി മരവിച്ച ചിരി. "സുരേഷ്.. ഡോക്ടർ സുരേഷ് വർമ്മ! നാട്ടുകാർക്ക് അയാൾ ദൈവമായിരുന്നു. പക്ഷേ രാത്രി വീട്ടിൽ വന്നാൽ അയാൾക്ക് മറ്റൊരു മുഖമാണ്. അയാൾ എനിക്ക് തരുന്ന ഗുളികകൾ.. അതുകഴിച്ചാൽ പിന്നെ ഞാൻ ഞാനല്ലാതാകും. എന്റെ ഉള്ളിൽ ആരോ കൂടു കൂട്ടുന്നത് പോലെ. അയാൾ എന്നെ കൊല്ലാൻ നോക്കുകയായിരുന്നു പോറ്റീ.. എന്റെ അച്ഛൻ തന്ന സ്വത്തിന് വേണ്ടി!" "സ്വത്ത്.. എപ്പോഴും ഈ പൈസ തന്നെ വില്ലൻ!" പോറ്റി ആത്മഗതം നടത്തി. "പക്ഷേ സന്ധ്യേ, നിന്റെ ഭർത്താവ് ഒരു കാർഡിയോളജിസ്റ്റ് ആയിരുന്നു. നിനക്ക് ഹൃദയസംബന്ധമായ അസുഖം ഉണ്ടായിരുന്നില്ലേ? അതോ ഇനി അയാൾ നിന്റെ ഹൃദയം പറിച്ച് വല്ല അച്ചാറും ഇടാൻ നോക്കിയതാണോ?" സന്ധ്യയുടെ മുഖം ചുവന്നു. അവൾ മേശപ്പുറത്ത് ആഞ്ഞടിച്ചു. "പരിഹസിക്കരുത്! അയാൾ എന്നെ തളർത്തി. ആ തോക്ക്.. അയാളുടെ മേശവലിപ്പിലിരുന്ന ആ സെൽഫ് ലോഡിംഗ് പിസ്റ്റൾ.. അത് എടുത്ത് കാഞ്ചി വലിക്കാൻ എനിക്ക് കഴിഞ്ഞില്ല. അതിനുമുന്നേ അയാൾ എന്റെ ചായയിൽ മരുന്ന് കലർത്തി എന്നെ ഉറക്കി!" പോറ്റി പതുക്കെ എഴുന്നേറ്റു. അയാൾ ഒരു ഫോട്ടോ അവളുടെ മുന്നിലേക്ക് നീട്ടി. "ഇതാണ് ലൈല. ഈ ഇരുപതാം വയസ്സിൽ കോളേജിൽ പോയി നടക്കേണ്ട കുട്ടി ഇപ്പോൾ നിന്റെ ഈ പഴയ പ്രതികാര നാടകത്തിന് ഇരയായി ഇരിക്കുകയാണ് നീ ഇപ്പോൾ അവളുടെ ശരീരത്തിൽ ആണ്. നിനക്ക് നാണമില്ലേ സന്ധ്യേ? നീ മരിച്ചിട്ട് പതിനഞ്ച് വർഷമായി. എന്നിട്ടും നിന്റെ ഈ പഴയ ഭർത്താവ്-സ്വത്ത് തർക്കം പ്രതികാരം തീർന്നില്ലേ?" "ലൈലയോ? എന്ത് ലൈല? എവിടത്തെ ലൈല ഇത് എന്റെ ശരീരമാണ്!" അവൾ അലറി. പോറ്റി ഒരു വലിയ കണ്ണാടി അവളുടെ മുന്നിലേക്ക് തിരിച്ചു വെച്ചു. മെഴുകുതിരി വെളിച്ചത്തിൽ അവൾ ആ മുഖം കണ്ടു. അത് സന്ധ്യയുടേതായിരുന്നില്ല. മോഡേൺ ആയി മുടി മുറിച്ച, ജീൻസും ടോപ്പും ധരിച്ച ഒരു കൊച്ചു പെൺകുട്ടി. "സന്ധ്യേ.. സത്യം ഇതാണ്," പോറ്റി ഗൗരവത്തിൽ പറഞ്ഞു. "1970 ജനുവരി 2-ന് നീ മരിച്ചു. നീ മരിച്ചത് വിഷം അകത്ത് ചെന്നല്ല, മറിച്ച് നിനക്കുണ്ടായിരുന്ന മാരകമായ സ്കീസോഫ്രീനിയയും ഹൃദയരോഗവും കാരണമാണ്. സുരേഷ് നിന്നെ കൊല്ലുകയായിരുന്നില്ല, മറിച്ച് നിന്റെ ഭ്രാന്ത് മാറ്റാൻ ആവുന്നത്ര മരുന്ന് നൽകുകയായിരുന്നു. പക്ഷേ നിന്റെ സംശയം അവനെ ഒരു കൊലയാളിയാക്കി നിന്റെ ഉള്ളിൽ ചിത്രീകരിച്ചു. നിന്റെ മരണശേഷം ആ മനുഷ്യൻ തകർന്നുപോയി. പശ്ചാത്താപം കൊണ്ടല്ല, നിന്നോടുള്ള ഇഷ്ടം കൊണ്ട് അയാൾ ഈ മുറിയിൽ വെച്ച് തന്നെ സ്വയം വെടിവെച്ച് മരിച്ചു." സന്ധ്യ സ്തംഭിച്ചു നിന്നു. "ഇല്ല.. അയാൾ എന്നെ.." "അയാൾ നിന്നെ സ്നേഹിച്ചു സന്ധ്യേ.. പക്ഷേ നീ ഒരു സൈക്കോ ആയിപ്പോയി." പോറ്റി പുഞ്ചിരിച്ചുകൊണ്ട് തുടർന്നു. "ദാ ഈ പത്രവാർത്ത നോക്ക്. 'ഭാര്യയുടെ മരണത്തിൽ മനംനൊന്ത് ഡോക്ടർ ജീവനൊടുക്കി'. നിന്റെ ജീവിതം ട്രാജഡി ആണ് എന്നാൽ നിന്റെ പ്രതികാരം വെറും കോമഡിയാണ്. നീ ഇത്രയും കാലം ഒരു തെറ്റിദ്ധാരണയുടെ പുറത്താണ് അലഞ്ഞു നടന്നത്." അവളുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകി. "ഞാൻ.. ഞാൻ കരുതിയത്.." "നീ ഇനി ഒന്നും കരുതണ്ട. നിനക്ക് ഇനി മടങ്ങാം. സ്വർഗ്ഗത്തിലാണോ നരകത്തിലാണോ സുരേഷ് ഉള്ളതെന്ന് എനിക്കറിയില്ല, പക്ഷേ ഇവിടെ ഈ പാവം ലൈലയെ വിട്ടേക്ക്. അവൾക്ക് നാളെ എക്സാം ഉള്ളതാണ്." പോറ്റി ആജ്ഞാപിച്ചു. സന്ധ്യയുടെ ആത്മാവ് ലൈലയുടെ ശരീരത്തിൽ നിന്ന് വിറയലോടെ വേർപെട്ടു. താൻ ഇത്രയും കാലം വിശ്വസിച്ച പ്രതികാരം വെറും വിഡ്ഢിത്തമായിരുന്നു എന്ന തിരിച്ചറിവ് അവളെ തളർത്തിക്കളഞ്ഞു. അവൾ ലൈലയുടെ മാതാപിതാക്കളെ നോക്കി കൈകൂപ്പി, ഒരു പുകപടലം പോലെ അപ്രത്യക്ഷമായി. തൊട്ടടുത്ത നിമിഷം ലൈല ബോധരഹിതയായി നിലത്തു വീണു. പോറ്റി തന്റെ ഘടികാരത്തിൽ നോക്കി. "കൃത്യം പന്ത്രണ്ട് മണി. ഡ്യൂട്ടി കഴിഞ്ഞു." അല്പസമയത്തിന് ശേഷം ലൈല കണ്ണുതുറന്നു. "ഞാൻ എവിടെയാ? സാർ ആരാ?" "ഞാൻ നിന്റെ അമ്മാവന്റെ ഫ്രണ്ട് ആണ് മോളേ.. നീ വെറുതെ ഒന്ന് തലകറങ്ങി വീണതാ. കുറച്ച് വെള്ളം കുടിക്ക്, എല്ലാം ശരിയാകും." പോറ്റി ചിരിച്ചുകൊണ്ട് പറഞ്ഞു. ……. ലൈലയുടെ വീട്ടുകാർ പോറ്റിക്ക് നന്ദി പറഞ്ഞ് അവളെയും കൊണ്ട് പോയി. പോറ്റി തന്റെ പഴയ ഡയറി തുറന്നു. അതിൽ രണ്ടാമത്തെ കേസ് എന്നതിന് നേരെ ഒരു ശരി ചിഹ്നം ഇട്ടു. അയാൾ ജനാലയിലൂടെ പുറത്തെ ഇരുട്ടിലേക്ക് നോക്കി. "അടുത്തത് ആരാണോ ആവോ? സജിതൻ തമ്പി പറഞ്ഞ ആ പായസം ഉണ്ടാക്കുന്ന പ്രേതത്തെ ഒന്ന് പോയി കാണണം. പായസത്തിൽ മധുരം കുറവാണെങ്കിൽ പിന്നെ അതൊരു പ്രശ്നമാകും!" അയ്യാൾ ചിരിച്ചു കൊണ്ട് പറഞ്ഞു പോറ്റി തന്റെ ചുരുട്ട് ഒന്നുകൂടി ആഞ്ഞുവലിച്ചു. രാത്രിയുടെ നിശബ്ദതയിൽ അയാളുടെ ചിരി മാത്രം ബാക്കിയായി. ……. End
🧟 പ്രേതകഥകൾ! - SANDHYAS REVENEGE | POST-MORTEM REPORT SANDHYAS REVENEGE | POST-MORTEM REPORT - ShareChat
#📙 നോവൽ #🧟 പ്രേതകഥകൾ! #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #💥💤🌟 സിജി- The Sound Killer ( കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം) ……………………………………. കേരളത്തിലെ ഓരോ റെയിൽവേ സ്റ്റേഷനിലും ഇപ്പോൾ അനൗൺസ്‌മെന്റ് കഴിഞ്ഞാൽ കേൾക്കുന്ന ആ പതിവ് റെക്കോർഡിംഗിന് ഒരു പ്രത്യേകതയുണ്ട് "യാത്രക്കാരുടെ ശ്രദ്ധയ്ക്ക്... ശബ്ദം കുറച്ചു സംസാരിക്കുക, ജീവൻ പോകാതെ സൂക്ഷിക്കുക" ട്രെയിനിലെ ജനറൽ കംപാർട്ട്‌മെന്റുകളിൽ മുൻപൊക്കെ ഉണ്ടായിരുന്ന ആ ചന്തപ്പറമ്പിന്റെ പ്രതീതി പോയി. ഇപ്പോൾ ആളുകൾ ശ്വാസം വിടാൻ പോലും പേടിക്കുന്നു.അതിന് കാരണം, സിജി എന്ന ആ അജ്ഞാത യുവതി അവളുടെ കയ്യിലെ സ്ലീപ്പിംഗ് സ്പ്രേ ലാവെൻഡർ മണമുള്ളതാണ്. ആ മണം അടുത്തറിയുന്നവർ പിന്നെ ഉണരുന്നത് സംഗീതത്തിന്റെ നരകത്തിലായിരുന്നു സിജി ഒരു പാട്ടുകാരി ആയിരുന്നു എന്നാൽ സിജിയെ സംബന്ധിച്ചിടത്തോളം ശബ്ദം എന്നത് കേവലം ഒരു ഭൗതിക പ്രതിഭാസമല്ല, മറിച്ച് മറ്റൊരാളുടെ സ്വകാര്യതയിലേക്കും സമാധാനത്തിലേക്കും അനുവാദമില്ലാതെ ഇരച്ചുകയറുന്ന ഒരു അദൃശ്യമായ ആയുധമാണ്. നിശബ്ദതയെ ഒരു മഹത്തായ മര്യാദയായും വിശുദ്ധിയായും കണ്ടിരുന്ന അവൾക്ക്, പൊതുസ്ഥലങ്ങളിലെ അനാവശ്യമായ ഹോണടികളും മൊബൈൽ ഫോണിലെ ഉച്ചത്തിലുള്ള അലർച്ചകളും സ്വന്തം ആത്മാവിനേൽക്കുന്ന ആഴത്തിലുള്ള മുറിവുകളായിരുന്നു. ഉറക്കം നഷ്ടപ്പെടുന്ന പിഞ്ചുകുഞ്ഞുങ്ങളുടെ നടുക്കവും, കാതുപൊത്തി വിറയ്ക്കുന്ന വൃദ്ധരുടെ നിസ്സഹായതയും കണ്ടു വളർന്ന അവൾക്ക്, സമൂഹത്തിന്റെ "ഇതൊക്കെ ചെറിയ കാര്യമല്ലേ" എന്ന പരിഹാസം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. തന്റെ അപേക്ഷകളും പരാതികളും അവഗണിക്കപ്പെട്ടപ്പോൾ, നിശബ്ദതയ്ക്കായുള്ള അവളുടെ ദാഹം ഒരു വന്യമായ പ്രതികാരമായി മാറി മറ്റുള്ളവർ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കുന്ന ശബ്ദത്തെ അവൾ ഒരു അധികാരപ്രയോഗമായി കാണുകയും, ആ അധികാരത്തെ അതേ നാണയത്തിൽ നേരിടാൻ തീരുമാനിക്കുകയും ചെയ്തതോടെ സിജിയുടെ ലോകത്ത് സമാധാനം എന്നത് ഭയത്തിലൂടെ മാത്രം നേടേണ്ട ഒന്നായി പരിണമിച്ചു. ………. അന്ന് രാത്രി തന്റെ കറുത്ത വാനിൽ വേണു പിള്ള,റെക്സി,അൽഫോൺസാ,ഗീത, ബിജു,സജിത്ത് തുടങ്ങിയ ആറ് പേരെയും വാരി നിറയ്ക്കുമ്പോൾ സിജിക്ക് വലിയ ഉത്സാഹമായിരുന്നു. "ശബ്ദമലിനീകരണം കുറയ്ക്കാൻ സർക്കാർ പരാജയപ്പെട്ടടത്ത് ഒരു കലാകാരിക്ക് ഇടപെടേണ്ടി വരുന്നത് എത്ര കഷ്ടമാണ്!" അവൾ ബിജുവിന്റെ ടാക്സി ഹോണെടുത്ത് അവന്റെ തന്നെ പോക്കറ്റിൽ തിരുകി പരിഹസിച്ചു. …….. കാടിനുള്ളിലെ ആ ഓഡിറ്റോറിയത്തിന് 'സൈലന്റ് വാലി' എന്നാണ് സിജി പേരിട്ടിരിക്കുന്നത്. അവിടെ 1000 വാട്ട്‌സ് സ്പീക്കറുകൾക്ക് മുന്നിൽ കെട്ടിയിടപ്പെട്ട ആറ് പേരും ഉണർന്നപ്പോൾ സിജി സ്റ്റേജിൽ ഒരു വയലിൻ ട്യൂൺ ചെയ്യുകയായിരുന്നു. ആ വയലിന്റെ തന്ത്രികളിൽ നിന്ന് വരുന്ന ശബ്ദം തന്നെ അവരുടെ ചെവിയിൽ തുളച്ചുകയറുന്ന സൂചി പോലെ തോന്നി. "ഗുഡ് മോർണിംഗ് പാപികളേ," സിജി തന്റെ മൈക്കിലൂടെ മൊഴിഞ്ഞു. "നിങ്ങൾ ഓരോരുത്തരും ഓരോ വ്യത്യസ്ത തരം നോയിസ് പൊല്യൂഷന്റെ ബ്രാൻഡ് അംബാസഡർമാരാണ്. അതുകൊണ്ട് തന്നെ നിങ്ങളുടെ അന്ത്യം ഒരു മെഗാ കൺസേർട്ട് പോലെ ഗ്രാൻഡ് ആയിരിക്കണം എന്ന് എനിക്ക് നിർബന്ധമുണ്ട്." ആദ്യം അവൾ റെക്സിയുടെ അടുത്തേക്ക് ചെന്നു. “ നീ പബ്ലിക് പ്ലേസിൽ റീൽ ബേസ് ബൂസ്റ്റ്‌ വെച്ച് ആളുകളെ ശല്യം ചെയ്യുമല്ലേ എന്തായിരുന്നു ആ റീൽസിലെ പാട്ട്? 'ടാറ്റാ ബൈ ബൈ'? നമുക്കത് കുറച്ചുകൂടി ലൈവ് ആയി കേൾക്കാം." റെക്സിയുടെ ചെവിയിലെ സ്പീക്കർ വഴി അവൾ അതേ പാട്ട് 180 ഡിസിബെല്ലിൽ പ്ലേ ചെയ്തു. റെക്സി കരയാൻ ആഞ്ഞപ്പോൾ സിജി അവളുടെ വായ ടേപ്പ് വച്ച് ഒട്ടിച്ചു. "നിന്റെ കരച്ചിൽ പാട്ടിന്റെ താളം തെറ്റിക്കും മോളേ, ജസ്റ്റ് എൻജോയ് ദ മ്യൂസിക്." പത്തുമിനിറ്റ് കഴിഞ്ഞപ്പോൾ റെക്സിയുടെ കണ്ണുകളിലെ കൃഷ്ണമണി ആ ശബ്ദത്തിന്റെ പ്രകമ്പനത്തിൽ വിറയ്ക്കാൻ തുടങ്ങി. വൈകാതെ അവളുടെ കർണ്ണപടങ്ങൾ പടക്കം പൊട്ടുന്ന ശബ്ദത്തോടെ തകർന്നു. ആ ചോര സ്പീക്കറിലേക്ക് തെറിച്ചപ്പോൾ സിജി ചിരിച്ചു കൊണ്ട് പറഞ്ഞു, "ഇതാണ് ശരിക്കുമുള്ള ബേസ് ബൂസ്റ്റ്!" …….. അടുത്തത് വേണുപിള്ളയായിരുന്നു. സ്റ്റേഷനിലിരുന്ന് ബിസിനസ്സ് ഡീൽ ഉറപ്പിക്കാൻ അലറുന്ന പിള്ളയുടെ ശബ്ദം സിജി നേരത്തെ റെക്കോർഡ് ചെയ്തിരുന്നു. "ഇപ്പോൾ ശരിക്കും ഓർഡർ കിട്ടിയില്ലേ പിള്ളേച്ചാ?" സിജി ചോദിച്ചു. അവൾ ആ റെക്കോർഡിംഗ് എടുത്ത് അതിന്റെ പിച്ചും വോളിയവും കൂട്ടി പിള്ളയുടെ തലയ്ക്ക് ചുറ്റുമുള്ള സ്പീക്കറുകളിലേക്ക് വിട്ടു. സ്വന്തം ശബ്ദം തന്നെ തന്നെ കൊല്ലുന്നത് വേണുപിള്ളയ്ക്ക് വിശ്വസിക്കാനായില്ല. ഹൃദയമിടിപ്പിന്റെ താളം സ്പീക്കറിലെ താളവുമായി ഏറ്റുമുട്ടി. ഒടുവിൽ ഒരു വലിയ ഷോക്ക് ഏറ്റതുപോലെ പിള്ളയുടെ ശരീരം വിറച്ചു നിശ്ചലമായി. "പിള്ളാസ് ഡീൽ ക്ലോസ്ഡ്," സിജി ചിരിച്ചു. …….. ഗീതയുടെയും അൽഫോൻസയുടെയും അവസ്ഥ അതിലും കഷ്ടമായിരുന്നു. ഗീത സീരിയലിൽ കേൾക്കാറുള്ള ആ 'ഡിഷും ഡിഷും' ശബ്ദവുംഫോണിൽ നോക്കി ഉള്ള അൽഫോൻസയുടെ ആർട്ടിഫിഷ്യൽ ചിരിയും കലർത്തി സിജി ഒരു പുതിയ 'റീമിക്സ്' ഉണ്ടാക്കി. ആ ശബ്ദതരംഗങ്ങൾ വായുവിലെ തന്മാത്രകളെപ്പോലും വേദനിപ്പിക്കുന്നതായിരുന്നു. ഗീതയുടെ മൂക്കിലൂടെയും അൽഫോൻസയുടെ പല്ലുകൾക്കിടയിലൂടെയും രക്തം വരാൻ തുടങ്ങി. "സീരിയൽ ക്ലൈമാക്സ് എത്താറായില്ലേ ഗീതമ്മേ?" സിജി ചോദിച്ചു. അവർക്ക് മറുപടി പറയാൻ നാവുണ്ടായിരുന്നില്ല, പകരം അവരുടെ ബോധം മറഞ്ഞു. പക്ഷേ സിജി വിട്ടില്ല, ഒരു ചെറിയ ഇലക്ട്രിക് ഷോക്ക് കൊടുത്ത് അവരെ വീണ്ടും ആ നരകത്തിലേക്ക് ഉണർത്തിക്കൊണ്ടിരുന്നു. ……. ടാക്സി ഡ്രൈവർ ബിജുവിന്റെ നേരെ സിജി ചെയ്തത് ഏറ്റവും ക്രൂരമായ ഒന്നായിരുന്നു. ലോകത്തിലെ ഏറ്റവും അരോചകമായ 100 ഹോണുകളുടെ ശബ്ദം ഒരേസമയം അവൾ പ്ലേ ചെയ്തു. ബിജുവിന്റെ തലയോട്ടി ആ ശബ്ദത്തിൽ പൊട്ടിപ്പോകുമെന്ന് അവന് തോന്നി. കസേരയിൽ കെട്ടിയിട്ട അവസ്ഥയിലും അവന്റെ കൈകൾ സ്റ്റിയറിംഗിലെന്നപോലെ വായുവിൽ തപ്പി കൊണ്ടിരുന്നു. " നിനക്ക് വെറുതെ ഹോൺ അടിച്ചു ശബ്ദം ഉണ്ടാക്കുന്നത് അല്ലെ ഹോബി നിനക്ക് അതിനേക്കാൾ നല്ല ഹോൺ അടി ഞാൻ ഡെഡിക്കേറ്റ് ചെയ്യുന്നു ദേ ഇപ്പോൾ നീയൊരു സിംഫണി കേൾക്കുകയാണ്," സിജി അവന്റെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു. അവസാനം സജിത്തിന്റെ ഊഴം എത്തി. മദ്യപിച്ച് പാട്ടുപാടി മറ്റുള്ളവരുടെ ഉറക്കം കളയുന്ന സജിത്തിന് സിജി ഒരു പ്രത്യേക സമ്മാനം കരുതിയിരുന്നു. അവന്റെ തന്നെ അപശബ്ദത്തിലുള്ള പാട്ട് ഹൈ-ഫ്രീക്വൻസിയിൽ പ്ലേ ചെയ്തപ്പോൾ, അവന്റെ ആമാശയത്തിലെ ആസിഡ് പോലും പുറത്തേക്ക് തിളച്ചു വന്നു. അവന്റെ നെഞ്ചിലെ അസ്ഥികൾ ആ ശബ്ദത്തിന്റെ വൈബ്രേഷനിൽ ഓരോന്നായി പൊട്ടുന്നത് അവിടെ കേൾക്കാമായിരുന്നു. 24 മണിക്കൂർ കഴിഞ്ഞപ്പോൾ ആ ഓഡിറ്റോറിയം ഒരു ശ്മശാനം പോലെ നിശബ്ദമായി. പക്ഷേ സിജിക്ക് സന്തോഷമായില്ല. അവൾ തന്റെ മിക്സിംഗ് ബോർഡിലെ സ്വിച്ചുകൾ ഓരോന്നായി ഓഫ് ചെയ്തു. ആറ് പേരും കസേരകളിൽ വിവിധ രൂപത്തിൽ തകർന്നു കിടക്കുകയായിരുന്നു. …… പിറ്റേന്ന് കേരളം ഉണർന്നത് ഈ വാർത്ത കേട്ടുകൊണ്ടാണ്.എല്ലാ ഡെഡ് ബോഡികളുടെയും മുകളിൽ ഒറ്റ മുന്നറിയിപ്പ് (എല്ലാവരും നിശബ്ദത പാലിക്കുക ശബ്ദം ഉയർന്നാൽ നിങ്ങൾ കൊല്ലപ്പെടും). പോലീസ് അന്വേഷണം നടത്തിയെങ്കിലും ഒരു തെളിവും ലഭിച്ചില്ല പിന്നീട് 2 ദിവസം തോറും ഒരുപാട് മൃതദേഹങ്ങൾ പ്രത്യക്ഷ പെടാൻ തുടങ്ങി ജനങ്ങൾ ഭയന്നു. റോഡിൽ ആരും ഹോൺ അടിക്കുന്നില്ല. ബസ്സിൽ ആരും ഫോൺ ഉറക്കെ വെക്കുന്നില്ല. പക്ഷേ സിജിക്ക് അറിയാമായിരുന്നു, ഈ സമാധാനം അധികകാലം നിൽക്കില്ലെന്ന്. ……. അന്ന് വൈകുന്നേരം മംഗളാ എക്സ്പ്രസ്സിൽ കയറിയ സിജി തന്റെ മനോഹരമായ ചുരിദാർ ശരിയാക്കി സീറ്റിലിരുന്നു. അവളുടെ ബാഗിൽ സ്പ്രേ കുപ്പിയും പുതിയ റെക്കോർഡിംഗ് ചിപ്പുകളും തയ്യാറായിരുന്നു. അവളുടെ തൊട്ടുപിന്നിലെ സീറ്റിലിരുന്ന് ഒരു യുവാവ് തന്റെ ഐപാഡിൽ വലിയ ശബ്ദത്തിൽ ഒരു ആക്ഷൻ സിനിമ കാണാൻ തുടങ്ങി. ഇയർഫോൺ ഉപയോഗിക്കാത്ത അവന്റെ അഹങ്കാരം കണ്ടപ്പോൾ സിജിയുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു. അവൾ പതുക്കെ തന്റെ ബാഗിൽ നിന്ന് ഒരു ചോക്ലേറ്റ് എടുത്ത് അവന് നേരെ നീട്ടി. "ബ്രോ, ആ സിനിമയിലെ സൗണ്ട് എഫക്റ്റ്സ് കൊള്ളാം. കുറച്ചുകൂടി ക്വാളിറ്റിയുള്ള സ്പീക്കറിൽ കേൾക്കണോ" യുവാവ് ചിരിച്ചുകൊണ്ട് ചോക്ലേറ്റ് വാങ്ങി. "പിന്നെന്താ, വേണല്ലോ!" സിജി അവന്റെ കണ്ണുകളിലേക്ക് നോക്കി തന്റെ സ്വർണ്ണാഭരണങ്ങൾ പോലെ തിളങ്ങുന്ന കണ്ണുകളുമായി പറഞ്ഞു "എങ്കിൽ വാ, നമുക്ക് എന്റെ സ്റ്റുഡിയോ വരെ പോകാം. ." അടുത്ത സ്റ്റേഷനിൽ അവർ രണ്ടുപേരും ഇറങ്ങി. സ്റ്റേഷൻ മാസ്റ്ററുടെ വിറച്ചു കൊണ്ടുള്ള അനൗൺസ്‌മെന്റ് അപ്പോഴും അന്തരീക്ഷത്തിൽ മുഴങ്ങുന്നുണ്ടായിരുന്നു "നിശബ്ദത പാലിക്കുക... അത് നിങ്ങളുടെ ജീവന് നല്ലതാണ്." സിജി ആ യുവാവിന്റെ കൈ പിടിച്ചു ഇരുട്ടിലേക്ക് നടന്നു നീങ്ങി. അവിടെ കാടിന്റെ നിശബ്ദതയിൽ അവളുടെ കറുത്ത വാൻ അവരെയും കാത്ത് കിടപ്പുണ്ടായിരുന്നു. സിജിക്ക് ഇപ്പോൾ ഒരു കാര്യം ഉറപ്പാണ്, ലോകത്ത് ശബ്ദമുണ്ടാക്കുന്നവർ തീരുന്നതുവരെ അവളുടെ കൺസേർട്ടുകൾക്ക് ടിക്കറ്റ് വിറ്റു തീർന്നുകൊണ്ടേയിരിക്കും. ….. അടുത്ത കൺസേർട്ടിൽ ഒരുപക്ഷേ നിങ്ങളും ഒരു ഗസ്റ്റ് ആർട്ടിസ്റ്റ് ഛെ ഘോസ്റ്റ് ആർട്ടിസ്റ്റ് ആയേക്കാം. ……. End
📙 നോവൽ - Su TIE SUUND KLLER DEATH S MECA CONCERT | SIX VICTINS. २४ HOURS SILENCEIS ALIE VENUPILLAI GEETHA REYY ALPHONSI BIJU SAJITH FEMTURING: Su TIE SUUND KLLER DEATH S MECA CONCERT | SIX VICTINS. २४ HOURS SILENCEIS ALIE VENUPILLAI GEETHA REYY ALPHONSI BIJU SAJITH FEMTURING: - ShareChat
#🧟 പ്രേതകഥകൾ! #📙 നോവൽ #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #💥💤🌟 Current Sura The Shocker - chapter 2 (കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം ) …………………………………. ചിന്നൻപള്ളിയിലെ ആ പഴയ ഇലക്ട്രിക് കസേരയെ അനുസ്മരിപ്പിക്കുന്ന സെറ്റപ്പിൽ നിന്ന് സ്ഥലംമാറ്റം വാങ്ങി സുരേഷ് ഇടുക്കിയിലെ മൂടൽമഞ്ഞിലേക്ക് എത്തിയത് വെറുമൊരു ഔദ്യോഗിക നടപടി മാത്രമായിരുന്നില്ല, അതൊരു വോൾട്ടേജ് അപ്‌ഗ്രേഡേഷൻ കൂടിയായിരുന്നു. ഇടുക്കിയിലെ തണുത്ത കാറ്റും പൈൻ മരങ്ങൾക്കിടയിലെ ഏകാന്തതയും സുരേഷിനെ കൂടുതൽ ഭയപ്പെടുത്തുന്ന ഒരു ഇലക്ട്രീഷ്യനാക്കി മാറ്റി. അവിടെ കെ.എസ്.ഇ.ബി.യുടെ കാഷ്വൽ ലേബറായി അവൻ ജോലിക്കയറുമ്പോൾ ആരും വിചാരിച്ചില്ല, അവൻ വരുന്നത് ഒരു കയ്യിൽ ടെസ്റ്ററും മറുകയ്യിൽ മരണത്തിന്റെ സർക്യൂട്ട് ബോർഡുമായിട്ടാണെന്ന്. ഇടുക്കിയിലെ ഓരോ വീടിന്റെയും മെയിൻ സ്വിച്ച് ബോർഡിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന മരണം അവനായിരുന്നു. കറന്റ് പോകുന്നത് അവിടെ ഒരു ചടങ്ങ് പോലെയാണ്. ഒരു കറിവേപ്പില അനങ്ങിയാൽ പോലും ട്രാൻസ്ഫോർമർ പൊട്ടിത്തെറിക്കുന്ന ആ നാട്ടിൽ, ലൈൻ വലിക്കാൻ പോകുന്ന സുരേഷിനെ നോക്കി നാട്ടുകാർ പരിഹസിക്കാത്ത ദിവസങ്ങളില്ലായിരുന്നു. ആ പരിഹാസങ്ങൾ അവന് വെറും വാക്കുകളായിരുന്നില്ല, ഓരോന്നും ഓരോ വാട്ടേജായി അവന്റെ ഉള്ളിൽ ചാർജ് ചെയ്യപ്പെടുകയായിരുന്നു. …….. ആദ്യം അവന്റെ കണ്ണിൽപ്പെട്ടത് പൈനാപ്പിൾ വ്യാപാരിയായ ജോണിക്കുട്ടിയായിരുന്നു. ജോണിക്കുട്ടിക്ക് പൈനാപ്പിളിനേക്കാൾ പുളിയുള്ള നാക്കായിരുന്നു. "എടാ സുരേ നീയിങ്ങനെ മീറ്ററിൽ നോക്കി മന്ത്രം ചൊല്ലിയാൽ കറന്റ് വരുമോടാ? അതോ ഇനി നിന്റെ വീട്ടിൽ നിന്ന് ബക്കറ്റിൽ കറന്റ് കോരിക്കൊണ്ട് വരുമോ?" എന്ന ജോണിക്കുട്ടിയുടെ ചോദ്യം കേട്ട് കൂടെയുള്ളവർ ചിരിക്കുമ്പോൾ സുരേഷ് മാത്രം ചിരിച്ചില്ല. അവൻ തന്റെ ഷോക്കർ ബാഗിൽ ഒന്നുകൂടി മുറുക്കിപ്പിടിച്ചു. ……… ഒരു ശനിയാഴ്ച രാത്രി, കനത്ത പേമാരിയിൽ ഇടുക്കി വിറങ്ങലിച്ചു നിൽക്കുമ്പോൾ ജോണിക്കുട്ടിയുടെ ഗോഡൗണിലെ ഇൻവെർട്ടർ പണിമുടക്കി. ഇരുട്ടിൽ പൈനാപ്പിൾ കൊട്ടകൾക്കിടയിൽ നിന്ന് തെറിവിളിക്കുന്ന ജോണിക്കുട്ടിയുടെ അടുത്തേക്ക് സുരേഷ് എത്തിയത് ഒരു മാലാഖയെപ്പോലെയല്ല, ഒരു ഷോർട്ട് സർക്യൂട്ട് പോലെയായിരുന്നു. "ജോണിക്കുട്ടിചേട്ടാ, കണക്ഷൻ പോയതാ, ഞാൻ നോക്കാം" എന്ന് പറഞ്ഞ് അവൻ അടുത്തു ചെന്നു. ജോണിക്കുട്ടിതന്റെ ഇൻവെർട്ടറിന്റെ കേബിളിൽ ഒന്ന് തൊടാൻ ആഞ്ഞതും, സുരേഷ് തന്റെ പുതിയ ഉപകരണം '900 V - ഡീപ് ടിഷ്യു ഇംപാക്ട്' മോഡിലാക്കി ജോണിക്കുട്ടിയുടെ പിൻകഴുത്തിൽ അമർത്തി. ജോണിക്കുട്ടിയുടെ ശരീരം ഒരു നിമിഷം നീലവെളിച്ചത്തിൽ തിളങ്ങി. അവന്റെ ഉള്ളിലെ വെള്ളം മുഴുവൻ ഇലക്ട്രോലൈസ് ചെയ്യപ്പെട്ടു. ജോണിക്കുട്ടിനിലത്തു വീണപ്പോൾ സുരേഷ് പതുക്കെ മന്ത്രിച്ചു, "ഇൻവെർട്ടർ പണിമുടക്കിയതല്ല ജോണിക്കുട്ടിചേട്ടാ, നിങ്ങളുടെ ലൈഫ് സർക്യൂട്ട് ഞാൻ കട്ട് ചെയ്തതാണ്." പിറ്റേന്ന് രാവിലെ നാട്ടുകാർ ജോണിക്കുട്ടിയെ കണ്ടപ്പോൾ അയാൾ പൈനാപ്പിൾ പോലെ തന്നെ തൊലി ഉരിഞ്ഞ അവസ്ഥയിലായിരുന്നു, പക്ഷേ ഡോക്ടർമാർ എഴുതിയത് ശീതകാല ഹൃദയാഘാതം എന്നായിരുന്നു. ….. അടുത്തത് സിജിയായിരുന്നു. മനോഹരമായ ഒരു ഹോംസ്റ്റേയുടെ ഉടമ. വിദേശികൾക്ക് മുന്നിൽ വെച്ച് സുരേഷിനെ ഒരു ഭിക്ഷക്കാരനെപ്പോലെ ആക്ഷേപിച്ചവൾ. "ഇവനെയൊക്കെ എന്തിനാ പണിക്ക് എടുത്തത്? ഇവൻ തൊട്ടാൽ ലൈൻ വരികയല്ല, ഉള്ളത് കൂടി പോകുകയേ ഉള്ളൂ" എന്ന് സിജി പറഞ്ഞപ്പോൾ സുരേഷ് അവളുടെ മുഖത്തേക്ക് നോക്കി പതുക്കെ ചിരിച്ചു. ആ ചിരിയുടെ അർത്ഥം അവൾക്ക് മനസ്സിലായില്ല. രാത്രിയിൽ ഹോംസ്റ്റേയിലെ ഫ്യൂസ് ഊരിയ ശേഷം സുരേഷ് അകത്തേക്ക് കയറി. മെഴുകുതിരി വെളിച്ചത്തിൽ തന്റെ ഐഫോണിൽ നോക്കിയിരുന്ന സിജിയുടെ മുറിയിലേക്ക് അവൻ ഇരുട്ടുപോലെ ഒഴുകിയെത്തി "ഹോംസ്റ്റേയിൽ ഇരുട്ടായാൽ മോശമല്ലേ സിജി ചേച്ചി? ഇതാഎന്റെ ഒരു പെർമനന്റ് സൊല്യൂഷൻ" എന്ന് പറഞ്ഞ് അവൻ ഷോക്കർ അവളുടെ കാലിൽ തൊടുവിച്ചു. '600 V - റെസ്പിറേറ്ററി ബ്ലോക്ക്'. സിജിക്ക് നിലവിളിക്കാൻ പോലും കഴിഞ്ഞില്ല. അവളുടെ ശ്വാസകോശത്തിലെ പേശികൾ അപ്രതീക്ഷിതമായി വന്ന വോൾട്ടേജിൽ സ്തംഭിച്ചു പോയി. വിദേശികൾ രാവിലെ എണീറ്റ് നോക്കുമ്പോൾ സിജി ശാന്തമായി ഉറങ്ങുകയായിരുന്നു, പക്ഷേ അവളുടെ ശ്വാസം എന്നെന്നേക്കുമായി ഡിസ്കണക്ട് ചെയ്യപ്പെട്ടിരുന്നു. ……. രാഘവൻ എന്ന പോലീസ് ഉദ്യോഗസ്ഥൻ ഈ മരണങ്ങളിൽ ഒരു പ്രത്യേക പാറ്റേൺ കണ്ടുപിടിച്ചു. മരിച്ചവരുടെയെല്ലാം നാവുകൾക്ക് അല്പം നീളം കൂടുതലായിരുന്നു, പിന്നെ എല്ലാവരും കെ.എസ്.ഇ.ബിയിലെ ആ പാവം ലേബർ സുരേഷിനെ കളിയാക്കിയവരും. രാഘവൻ ഇടുക്കിയിലെത്തി. അദ്ദേഹം സുരേഷിനെ സെക്ഷൻ ഓഫീസിൽ വെച്ച് കണ്ടു. "സുരേഷേ, നിന്റെ വരവിനു ശേഷം ഇടുക്കിയിൽ നല്ല വോൾട്ടേജാണല്ലോ. കറന്റ് പോയാലും ആളുകൾക്ക് ഷോക്കേൽക്കുന്നുണ്ടല്ലോ?" എന്ന് രാഘവൻ ചോദിച്ചപ്പോൾ സുരേഷ് തന്റെ കയ്യിലിരുന്ന കട്ടർ ഉപയോഗിച്ച് ഒരു വയർ മുറിച്ചു കൊണ്ട് പറഞ്ഞു, "സാറേ, വോൾട്ടേജ് കൂടിയാൽ ഫ്യൂസ് പോകും, അത് പ്രകൃതി നിയമമാണ്. ഞാൻ വെറും ഒരു ഉപകരണം മാത്രം." രാഘവന് കാര്യം ഏകദേശം പിടികിട്ടി. സുരേഷിന്റെ ബാഗിലെ ആ കറുത്ത പെട്ടിയാണ് വില്ലനെന്ന് അദ്ദേഹം ഉറപ്പിച്ചു. പക്ഷേ, ഒരു ശാസ്ത്രീയ തെളിവും അവശേഷിപ്പിക്കാത്ത സുരേഷിനെ പിടികൂടുക അത്ര എളുപ്പമായിരുന്നില്ല. …… അവസാനം പന്തളം ജയൻ എന്ന രാഷ്ട്രീയക്കാരന്റെ ഊഴമായി. ജയൻ ഒരു തോട്ടത്തിൽ വെച്ച് സുരേഷിനെ തല്ലാൻ കൈ ഓങ്ങി. "നിന്നെ ഞാൻ ഈ പോസ്റ്റിൽ കെട്ടിയിടും" എന്ന് അവൻ ആക്രോശിച്ചു. സുരേഷ് ചിരിച്ചുകൊണ്ട് ഷോക്കർ പുറത്തെടുത്തു അപ്പോഴേക്കും രാഘവൻ അങ്ങോട്ട് ഓടിയെത്തി. "സുരേഷേ, നിർത്തൂ! ഇത് നിയമവിരുദ്ധമാണ്." രാഘവന്റെ തോക്കിൻ മുനയിൽ നിന്നിട്ടും സുരേഷ് കുലുങ്ങിയില്ല. അവൻ തന്റെ ഉപകരണത്തിലെ ഒരു സീക്രട്ട് സ്വിച്ച് ഓൺ ചെയ്തു. "സാറേ, ഞാൻ ആരെയും കൊല്ലുന്നില്ല. ഇവർക്കൊക്കെ ലൈഫ് ഇൻഷുറൻസ് ഉള്ളത് പോലെ ഞാൻ ഇവർക്ക് ലൈഫ് ലോഡ് ഷെഡിംഗ് കൊടുക്കുകയാണ്. ഇവർ ഈ ഭൂമിക്ക് ഭാരമാണ് സാറേ." പെട്ടെന്ന് സുരേഷ് തന്റെ ഷോക്കർ ജയന് നേരെ എറിഞ്ഞു. അത് ജയന്റെ കയ്യിൽ തട്ടിയ നിമിഷം ഒരു വലിയ സ്പാർക്ക് ഉണ്ടായി.ജയൻ കരിഞ്ഞു വീണു രാഘവൻ വെടിയുതിർത്തുവെങ്കിലും അത് ലക്ഷ്യത്തിൽ കൊണ്ടില്ല. പുകപടലങ്ങൾക്കിടയിൽ നിന്ന് സുരേഷ് ഒരു പ്രേതത്തെപ്പോലെ ചിരിച്ചു. "സാറേ, എന്റെ സർക്യൂട്ട് അവസാനിക്കാൻ സമയമായി. പക്ഷേ ഓർക്കുക, കറന്റ് പോയാൽ തിരിച്ചു വരും, പക്ഷെ ഞാൻ ഓഫ് ചെയ്യുന്ന ലൈഫ് ലൈൻ ഒരിക്കലും തിരിച്ചു വരില്ല." സുരേഷ് പെട്ടെന്ന് കൊക്കയിലേക്ക് പിന്നിലേക്ക് മറിഞ്ഞു. ആഴമേറിയ കൊക്കയിലെ മഞ്ഞുമൂടിയ പാറക്കെട്ടുകളിലേക്ക് അവൻ അപ്രത്യക്ഷനായി. രാഘവൻ താഴേക്ക് നോക്കിയപ്പോൾ അവിടെ ഒന്നും കണ്ടില്ല. പിറ്റേന്ന് പോലീസ് തിരച്ചിൽ നടത്തിയെങ്കിലും സുരേഷിന്റെ മൃതദേഹം കിട്ടിയില്ല. പകരം ആ കൊക്കയുടെ അരികിൽ ഒരു കെ.എസ്.ഇ.ബി ഐഡന്റിറ്റി കാർഡ് മാത്രം അവശേഷിച്ചു. …… ഇടുക്കിയിലെ നാട്ടുകാർ ഇന്നും വിശ്വസിക്കുന്നത്, രാത്രിയിൽ കനത്ത മഴ പെയ്യുമ്പോൾ ലൈൻ കമ്പികളിൽ നിന്ന് കേൾക്കുന്ന ആ ചെറിയ മൂളൽ സുരേഷിന്റെ ചിരിയാണെന്നാണ്. അവൻ എവിടെയോ ഇരുന്ന് അടുത്ത ജില്ലയിലെ മെയിൻ സ്വിച്ച് ഓഫ് ചെയ്യാൻ കാത്തിരിക്കുന്നു. വോൾട്ടേജ് കുറഞ്ഞവരെയല്ല, മറിച്ച് സംസാരിച്ചു അധികം വോൾട്ടേജിൽ മറ്റുള്ളവരെ ഷോക്കടിപ്പിക്കുന്നവരെ തേടി സുരേഷ് ഇനിയും വരും. കാരണം അവന്റെ ഷോക്കറിൽ ഇനിയും മോഡുകൾ ബാക്കിയുണ്ട്. ……… End
🧟 പ്രേതകഥകൾ! - ShareChat