കർണാടക വാർത്ത
24 Posts • 906 views
𝓡𝓪𝓳𝓪𝓶𝓸𝓷𝔂
505 views 14 hours ago
*ഓഫീസിൽ സ്ത്രീകളുമായി അടുത്തിടപഴകൽ; കർണാടക ഡിജിപി രാമചന്ദ്ര റാവുവിന് സസ്‌പെൻഷൻ, നടപടി വീഡിയോ വൈറലായതിന് പിന്നാലെ* ▂▂▂▂▂▂▂▂▂▂▂▂▂▂▂ ഔദ്യോഗിക ഓഫീസിനുള്ളിൽ വെച്ച് വിവിധ സ്ത്രീകളുമായി അപമര്യാദയായി പെരുമാറുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ കർണാടകയിലെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ രാമചന്ദ്ര റാവുവിനെ സർക്കാർ സസ്‌പെൻഡ് ചെയ്തു. ഡിജിപി റാങ്കിലുള്ള ഈ ഉദ്യോഗസ്ഥനെതിരെയുള്ള നടപടി സർക്കാർ പ്രഖ്യാപിച്ചത് പൊതുജനങ്ങളിൽ നിന്നും രാഷ്ട്രീയ വൃത്തങ്ങളിൽ നിന്നും കടുത്ത പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ഈ കടുത്ത തീരുമാനം. തിങ്കളാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് റിപ്പോർട്ട് തേടിയിരുന്നു. ദൃശ്യങ്ങൾ കണ്ട മുഖ്യമന്ത്രി അതീവ പ്രകോപിതനായെന്നും പോലീസ് ആസ്ഥാനത്തിന് കീഴിലുള്ള ഇത്തരമൊരു സ്ഥാപനത്തിൽ എങ്ങനെയാണ് ഇത്തരം പ്രവൃത്തികൾ നടന്നതെന്നതിനെക്കുറിച്ച് വിശദമായ വിവരങ്ങൾ ആവശ്യപ്പെട്ടതായും വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഭരണകക്ഷിയായ കോൺഗ്രസിന് മേൽ പ്രതിപക്ഷം കടുത്ത സമ്മർദ്ദം ചെലുത്തിയതും നടപടി വേഗത്തിലാക്കി. സ്വർണ്ണക്കടത്ത് കേസ് പ്രതി രന്യ റാവുവിന്റെ പിതാവ് കൂടിയാണ് രാമചന്ദ്ര റാവു. ഓഫീസിനുള്ളിലെ ദൃശ്യങ്ങൾ പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്. ഔദ്യോഗിക യൂണിഫോം ധരിച്ച് ജോലി സമയത്ത് തന്റെ ചേംബറിലെത്തിയ വിവിധ സ്ത്രീകളെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഔദ്യോഗിക കൃത്യനിർവ്വഹണം നടന്നുകൊണ്ടിരിക്കെ രഹസ്യമായി പകർത്തിയ ദൃശ്യങ്ങളാണിവയെന്നാണ് സൂചന. പല സമയങ്ങളിൽ വ്യത്യസ്ത വസ്ത്രങ്ങൾ ധരിച്ചെത്തിയ സ്ത്രീകളുമായി റാവു അടുത്ത ബന്ധം പുലർത്തുന്നത് വീഡിയോയിൽ വ്യക്തമാണ്. 💢⭕💢⭕💢⭕💢⭕ #ഇന്നത്തെ പ്രധാന വാർത്തകൾ #NEWS TODAY💢💢💢 #ഫ്ലാഷ് ന്യൂസ്‌ 📯📯📯 #ക്രൈം or news 🤯 #കർണാടക വാർത്ത
9 likes
16 shares
Varkey Varghese
522 views 6 months ago
അഞ്ചുവർഷം മുഖ്യമന്ത്രി സ്ഥാനത്ത് തികയ്ക്കും, കർണാടകയിൽ അധികാരമാറ്റമില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ; ഹൈക്കമാൻഡ് തീരുമാനം അനുസരിച്ച് മാത്രമാണ് പ്രവർത്തിക്കുന്നതെന്ന് ഡി കെ ശിവകുമാർ #കർണാടക 🧡🤍💚 #കർണാടക വാർത്ത #കർണാടക സർക്കാർ #🛑BREAKING NEWS ‼️ #📰ബ്രേക്കിങ് ന്യൂസ്
16 likes
11 shares