𝓡𝓪𝓳𝓪𝓶𝓸𝓷𝔂
481 views • 1 days ago
ഇത്രേം മൈലേജോ!! ഫുള്‍ ടാങ്ക് ഡീസലടിച്ച് ഓടിയത് 2831 കിലോമീറ്റര്‍; ഗിന്നസ് റെക്കോഡ് കരസ്ഥമാക്കി സ്‌കോഡ സൂപ്പര്‍ബ്
🔶🔷🔶🔷🔶🔷🔶🔷🔶🔷
ഒരു ഫുള്‍ ടാങ്ക് ഡീസല്‍ അടിച്ച് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച് ഗിന്നസ് റെക്കോഡ് കരസ്ഥമാക്കിയിരിക്കുകയാണ് സ്‌കോഡ സൂപ്പര്‍ബ്. ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡയുടെ വാഹനശ്രേണിയിലെ പ്രീമിയം സെഡാന്‍ വാഹനമാണ് സൂപ്പര്‍ബ്. ഇന്ത്യന്‍ വിപണിയില്‍ ഇപ്പോൾ വാഹനത്തിന്റെ വില്‍പ്പന അവസാനിപ്പിച്ചെങ്കിലും വിദേശ രാജ്യങ്ങളില്‍ ഇപ്പോഴും സ്‌കോഡയുടെ വാഹനങ്ങളിലെ വമ്പൻ ആണ് ഈ സെഡാന്‍.
ഒരു ഫുള്‍ ടാങ്ക് ഡീസല്‍ ഉപയോഗിച്ച് 2831 കിലോമീറ്ററാണ് സ്‌കോഡ സൂപ്പര്‍ബ് സഞ്ചരിച്ചത്. സ്‌കോഡ നിരത്തുകളില്‍ എത്തിക്കുന്ന റെഗുലര്‍ ഡീസല്‍ എന്‍ജിന്‍ സൂപ്പര്‍ബിലൂടെയാണ് സ്കോഡ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 2025-ലെ യൂറോപ്യന്‍ റാലി ചാമ്പ്യന്‍ഷിപ്പ് ജേതാവായ മിക്കോ മാര്‍സിക്കിയുടെ ഡ്രൈവിങ്ങിലൂടെയാണ് നേട്ടം കൈവരിച്ചത്. പോളണ്ടിലെ ലോഡ്‌സില്‍ നിന്നും ജര്‍മനിയിലേക്കും പാരീസിലേക്കും പിന്നീട് നെതര്‍ലാന്‍ഡ്‌സ്, ബെല്‍ജിയം, ജര്‍മനി എന്നിടങ്ങളിലേക്കുമായിരുന്നു അദ്ദേഹത്തിന്റെ യാത്ര. തിരിച്ച് പോളണ്ടിലാണ് യാത്ര അവസാനിപ്പിച്ചത്.
100 കിലോമീറ്റര്‍ ഓടാന്‍ 2.61 ലിറ്റര്‍ ഡീസല്‍ മാത്രമാണ് ചിലവായതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒരു ലിറ്റര്‍ ഡീസലില്‍ ഏകദേശം 38 കിലോമീറ്ററായിരുന്നു ഈ വാഹനത്തിന് ലഭിച്ച മൈലേജ്. സ്‌കോഡ ഈ വാഹനത്തിന് ഉറപ്പുനല്‍കുന്ന മൈലേജ് 100 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 4.8 ലിറ്റര്‍ എന്ന നിലയിലാണ്. അതായത് ഏകദേശം 20 കിലോമീറ്റര്‍. ഇതാണ് മിക്കോ മാര്‍സിക് തിരുത്തി കുറിച്ചിരിക്കുന്നത്. 66 ലിറ്ററാണ് സൂപ്പര്‍ബിന്റെ ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി.
🔶🔷🔶🔷🔶🔷🔶🔷🔶🔷
#ഇന്നത്തെ പ്രധാന വാർത്തകൾ #ഫ്ലാഷ് ന്യൂസ് 📯📯📯 #വാഹന വിശേഷങ്ങൾ 👍👍 വിശേഷങ്ങൾ
20 likes
8 shares