AARSHA VIDYA SAMAJAM
1K views • 1 months ago
ഇന്ന് (ഡിസംബർ 15), ആധുനിക ഐക്യഭാരതത്തിൻ്റെ ശില്പിയായ, ശ്രീ സർദാർ വല്ലഭായ് പട്ടേലിൻ്റെ 75-ാം ചരമവാർഷികദിനമാണ്!
സ്വയംഭരണാവകാശമുള്ള 565-ൽ അധികം നാട്ടുരാജ്യങ്ങളെയും ബ്രിട്ടീഷ് കോളനി പ്രവിശ്യകളെയും
സാമ-ദാന-ഭേദ-ദണ്ഡമെന്ന ചതുരുപായ നയതന്ത്രങ്ങളാൽ ഇന്ത്യൻ യൂണിയൻ എന്ന ഭാരതത്തിൽ ലയിപ്പിച്ചത് സ്വതന്ത്രഭാരതത്തിൻ്റെ ആദ്യത്തെ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശ്രീ വല്ലഭായ് പട്ടേൽജി എന്ന
ഉരുക്കുമനുഷ്യൻ ആയിരുന്നു
(31-10-1875 to 15-12-1950).
സ്വാതന്ത്ര്യസമരസേനാനിയും, യഥാർത്ഥ ആധുനികഭാരത ശില്പിയും മരണം വരെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ദേശീയ ട്രഷററും സർവാദരണീയനായ നേതാവുമായിരുന്നു ശ്രീ സർദാർ വല്ലഭായ് പട്ടേൽ ജി.
ആധുനിക ഭാരതത്തിൻ്റെ ഐക്യത്തിൻ്റെയും അഖണ്ഡതയുടെയും പിതാവായി അറിയപ്പെടുന്ന സർദാർ വല്ലഭായ് പട്ടേൽജിയുടെ ജന്മദിനം ദേശീയ ഐക്യദിനം (രാഷ്ട്രീയ ഏകതാദിവസ്) ആയി 2014 മുതൽ രാഷ്ട്രം ആചരിച്ചുവരുന്നു. പട്ടേൽജിയുടെ ജന്മദിനത്തിന്റെ സാർദ്ധശതി (150-ാം വാർഷികം) രാഷ്ട്രം ആഘോഷിക്കുമ്പോഴെങ്കിലും ചില കാര്യങ്ങൾ ഉറക്കെ ചിന്തിക്കേണ്ടതുണ്ട്. സ്വതന്ത്രഭാരതം, അർഹിക്കുന്ന വിധത്തിൽ പട്ടേൽജിയെ ആദരിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇന്നും പ്രസക്തിയേറുന്നു.
യഥാർത്ഥത്തിൽ, സ്വതന്ത്രഭാരതത്തിന്റെ ആദ്യപ്രധാനമന്ത്രി ആകേണ്ടിയിരുന്നയാൾ സർദാർ വല്ലഭായ് പട്ടേൽജി ആയിരുന്നില്ലേ?!1946-ൽ ആകെയുണ്ടായിരുന്ന 15 പ്രൊവിൻഷ്യൽ കോൺഗ്രസ് കമ്മിറ്റികളിൽ (PCC-കളിൽ) 12 PCC -കളുടെയും പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള പിന്തുണ സർദാർ പട്ടേലിനായിരുന്നു. ജവഹർലാൽ നെഹ്രുവിൻ്റെ പേര് ഒരു പി.സി.സി പോലും ഔദ്യോഗികമായി നിർദ്ദേശിച്ചിട്ടില്ലായിരുന്നു. 3 PCC - കൾ ആർക്കും നാമനിർദ്ദേശം നൽകാതെ നിഷ്പക്ഷമായി നിന്നു. പിന്നെങ്ങനെ നെഹ്രു പ്രധാനമന്ത്രിയായി?!
ഇതിനെ ആദ്യത്തെ 'വോട്ട് ചോരി' സംഭവമായി വിലയിരുത്തുന്നവരും ഏറെയുണ്ട്!
പ്രശസ്ത ചരിത്രകാരനായ രാമചന്ദ്ര ഗുഹയുടെ അഭിപ്രായം ഇക്കാര്യത്തിൽ ശ്രദ്ധേയമാണ്. "സംഘടനയുടെ (കോൺഗ്രസ് പ്രസ്ഥാനത്തിന്റെ) വ്യക്തമായ ചോയ്സ് പട്ടേൽ ആയിരുന്നു. എന്നാൽ നെഹ്രു ഗാന്ധിയുടെ ചോയ്സ് ആയിരുന്നു". ഗാന്ധിജിയുടെ നിർദ്ദേശം പാലിച്ച് പട്ടേൽജി പ്രധാനമന്ത്രി സ്ഥാനത്തിൽ നെഹ്രുവിന് തടസ്സമായി നിന്നില്ല. പിന്നീട് പ്രധാനമന്ത്രി ആയിത്തീർന്ന ജവഹർലാൽ നെഹ്രു, "വിശ്വപൗരൻ" ആകാനുള്ള വെമ്പലിൽ കാട്ടിക്കൂട്ടിയ നയവൈകല്യങ്ങൾ ദേശത്തിൻ്റെ ഉത്തമ താത്പര്യങ്ങൾക്ക് എത്രത്തോളം എതിരായിരുന്നു എന്നത് ചരിത്രസത്യമാണ്.
ഐക്യഭാരതം കെട്ടിപ്പടുത്ത ഉരുക്കുമനുഷ്യൻ പട്ടേൽജി, പ്രധാനമന്ത്രിസ്ഥാനം സ്വമേധയാ വിട്ടുകൊടുത്തിട്ടും നെഹ്രുവിൻ്റെയോ കുടുംബത്തിന്റെയോ നല്ല വാക്കോ നന്ദിയോ തിരിച്ച് അദ്ദേഹത്തിന് ലഭിച്ചില്ല. വലിയ ത്യാഗം ചെയ്ത ആളെയും അദ്ദേഹത്തിൻ്റെ രാഷ്ട്രരക്ഷാനടപടികളെയും തമസ്കരിക്കാനാണ് നെഹ്രുകുടുംബത്തിൻ്റെ കൂലിയെഴുത്ത് ചരിത്രകാരന്മാർ ശ്രമിച്ചത്. പട്ടേൽജിയുടെ ശവസംസ്കാര ചടങ്ങിൽ പോലും പ്രധാനമന്ത്രി നെഹ്റു പങ്കെടുത്തില്ല!
1954 മുതൽ രാഷ്ട്രം ഏർപ്പെടുത്തിയ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ "ഭാരതരത്നം" പട്ടേൽജിക്ക് നൽകാൻ പോലും നെഹ്രു കുടുംബം തയ്യാറായില്ല.
1991-ൽ ആണ് ഭാരതരത്നം പട്ടേലിന് ലഭിച്ചത്. 1954-ലെ ആദ്യ ഭാരതരത്ന വിതരണത്തിന് ശേഷം 37 വർഷം കഴിഞ്ഞ്, പട്ടേൽജിയുടെ 41-ാം ചരമ വർഷത്തിലാണ് മരണാനന്തര ബഹുമതിയായി ഭാരതരത്ന പുരസ്കാരം സർദ്ദാർ പട്ടേൽജിക്ക് ലഭിക്കുന്നത്. പി.വി നരസിംഹറാവു പ്രധാനമന്ത്രിയായ കാലഘട്ടത്തിൽ ആയിരുന്നു അത്. ഇതിനിടയിൽ നെഹ്രു കുടുംബാംഗങ്ങളുൾപ്പെടെയുള്ള (1955- ജവഹർലാൽ നെഹ്രു, 1971- ഇന്ദിരഗാന്ധി, 1991- രാജീവ് ഗാന്ധി തുടങ്ങിയ) ധാരാളം പേർക്ക് ഭാരതരത്നം കൊടുത്തിട്ടും പട്ടേൽജിയെ മന:പൂർവം അവഗണിക്കുകയാണുണ്ടായത്.
ഐക്യഭാരതത്തിന്റെ ശില്പിയും വിഭജനാനന്തരമുള്ള അഭയാർത്ഥി പ്രശ്നങ്ങളെ പരിഹരിക്കുകയും ആധുനിക അഖിലേന്ത്യ സിവിൽ സർവീസസ് സ്ഥാപിക്കുകയും ചെയ്ത സർദാർ പട്ടേൽജിയെ ഇപ്പോഴാണ് ഭാരതജനതയും ഭരണാധികാരികളും ആദരിച്ചുതുടങ്ങുന്നത്.
ലോകത്തിലെ ഏറ്റവും ഉയരമുള്ള (182 മീറ്റർ അതായത് 597 അടി) സ്റ്റാച്യു ഓഫ് യൂണിറ്റി എന്ന പട്ടേലിന്റെ പ്രതിമയിലൂടെ
ആ മഹാത്മാവിനെ 2018 ഒക്ടോബർ 31-ന് രാഷ്ട്രം
ആദരിച്ചു.
പട്ടേൽജിയുടെ
ദൃഢനിശ്ചയം, ദേശസ്നേഹം, അതിപ്രഗത്ഭമായ നേതൃത്വശക്തി ഇന്നും ഓരോ ഭാരതീയന്റെയും ഹൃദയത്തിന് പ്രചോദനമാണ്.
സത്യസന്ധതയും അച്ചടക്കവും കൊണ്ട് ദേശനിർമ്മാണത്തിന് അടിസ്ഥാനം പാകിയ മഹാനായ ആ രാജ്യസ്നേഹിക്ക്, അദ്ദേഹത്തിൻ്റെ 75-ാം ചരമ വാർഷികദിനത്തിൽ ശ്രദ്ധാഞ്ജലിയോടെ പ്രണാമങ്ങൾ അർപ്പിക്കുന്നു!
🙏🌹🙏🌹🙏
സ്നേഹാദരങ്ങളോടെ,
ആർഷവിദ്യാസമാജം
#Sardar Vallabhbhai Patel death anniversary #🌹 സർദാർ വല്ലഭായ് പട്ടേൽ ചരമവാർഷികം #ഭാരതം #aarshavidyasamajam
14 likes
11 shares