#💪🏻 സിപിഐഎം #ജനകീയ സർക്കാർ♥️♥️♥️ #ജനകീയ സർക്കാർ മുന്നോട്ട് ❤️❤️❤️
സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച സംസ്ഥാനമാണ് കേരളം.
ജനങ്ങൾക്ക് സർക്കാരിൽ നിന്നും തദ്ദേശ സ്ഥാപനങ്ങളിൽനിന്നും ലഭിക്കേണ്ട അവകാശങ്ങൾ സേവനങ്ങൾ സഹായങ്ങൾ എന്നിവ ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് എളുപ്പം നേടിയെടുക്കാൻ സാധാരണക്കാരെ ശാക്തീകരിക്കുകയാണ് ഡിജി കേരളം.
ഡിജി സാക്ഷരതാ പ്രവർത്തനങ്ങൾ ആദ്യമായി നടത്തിയത് 2021 ൽ തിരുവനന്തപുരം ജില്ലയിലെ പുല്ലമ്പാറയിലാണ്. 2023 ഏപ്രിൽ 10ന് കൊച്ചിയിൽ നടന്ന ചടങ്ങിൽ ഡിജി കേരളം പദ്ധതിക്ക് ഔപചാരികമായി തുടക്കം കുറിച്ചു.
സ്മാർട്ട്ഫോൺ ഓണാക്കുക, ഓഫാക്കുക, ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുക, വാട്ട്സാപ്പ്, ഫെയ്സ്ബുക്ക് എന്നിവ ഉപയോഗിക്കാനും യൂട്യൂബിലും ഗൂഗിളിലും സെർച്ച് ചെയ്യാനും ചിത്രങ്ങളും വീഡിയോകളും കാണാനും പാചകവാതക സിലിണ്ടർ ബുക്ക് ചെയ്യാനും വൈദ്യുതി ബിൽ അടയ്ക്കാനുമെല്ലാം ശേഷി നേടുക എന്നിവയാണ് ലക്ഷ്യമിട്ടത്.
83 ലക്ഷത്തിൽ പരം( 83, 45,879) കുടുംബങ്ങളെ ഉൾപ്പെടുത്തി സർവ്വേ നടത്തിയാണ് 21, 88,398 പേരെ പഠിതാക്കളായി കണ്ടെത്തിയത്. 21,87,667 (99.98%) പഠിതാക്കൾ മൂല്യനിർണ്ണയത്തിൽ വിജയിച്ച് ഡിജിറ്റൽ സാക്ഷരത കൈവരിച്ചു.
2025 ആഗസ്റ്റ് 21ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനമായി പ്രഖ്യാപിക്കുകയായിരുന്നു.
വിശദാംശങ്ങൾക്ക്👇