butterfly
3K views • 18 days ago
മനസിനക്കരെ💕💕💕1️⃣6️⃣
എന്തിനാ അവളുടെ നമ്പർ.....
കുഞ്ഞ് അവളെ വിളിച്ച കരയുന്നത് മുഴുവൻ....
ഡാ വിളിച്ചാൽ അവള് വരുമോ??
വരുമായിരിക്കും... നാണം കേട്ടാലും നമ്മുട കുഞ്ഞിന്റെ ജീവന് വേണ്ടിയല്ലേ..
ഞാൻ അവളുടെ കാല് വരെ പിടിക്കാൻ തയ്യാറാ....
അവൻ അങ്ങ് കരയുകയായിരുന്നു.
രുദ്ര...പോട്ടെ ..ഞാൻ നമ്പർ സേവ് ചെയ്യാം....
വാട്സാപ്പിൽ നമ്പർ കിട്ടിയ ഉടനെ തന്നെ ദേവയെ വിളിച്ചു....
ദേവ നല്ല ഉറക്കത്തിൽ ആയിരുന്നു....
ഫോൺ റിങ് ചെയ്തപ്പോൾ മറ്റൊരു ലോകത്ത് എന്ന പോലാണ് അവൾ എഴുന്നേറ്റ് വന്നത്....
നോക്കുമ്പോൾ ഒരു അൺ നോൺ നമ്പർ ആണ്... അതിനാൽ ആദ്യത്തെ തവണ അവൾ ഫോൺ അറ്റൻഡ് ചെയ്തില്ല....
വീണ്ടും അതെ നമ്പറിൽ നിന്നും കാൾ വന്നു...
ഹലോ...ആരാ ഇത്???
ഹലോ ദേവനന്ദ ഞാൻ രുദ്രൻ ആണ്...
അവൾ ചാടി എഴുന്നേറ്റു...ഫോണിൽ സമയം നോക്കി സമയം ഒന്നേ മുക്കാൽ ആയി.....
എന്താ സർ...
അവൾ വളരെ വെപ്രാളത്തോടെ ചോദിച്ചു....
തനിക്ക് പെയിൻ കുറവുണ്ടോ???
ഉണ്ട് സർ...
ഈ ടൈമിൽ വിളിച്ചത് കൊണ്ട് ഒന്നും തോന്നരുത്.... എനിക്ക് ഒട്ടും നിവർത്തി ഇല്ലാഞ്ഞിട്ട ഞാൻ വിളിച്ചത്...
സർ പറഞ്ഞോളൂ..
അത് താൻ പോയതിനു ശേഷവും കുഞ്ഞ് ഭയങ്കര കരച്ചിൽ ആയിരുന്നു...തന്നെ കാണാൻ
അയ്യോ എന്നിട്ട്..???
അവസാനം പനി കൂടി ഫിറ്റ്സ് വന്നു...
ഈശ്വര എന്നിട്ട്..
സിറ്റി ഹോസ്പിറ്റലിൽ
ഒബ്സെർവേഷനിൽ ആണ്... പറ്റുമെങ്കിൽ ഇവിടം വരെ ഒന്ന് വരുമോ???ഡോ ഒട്ടും പറ്റാഞ്ഞിട്ട പ്ലീസ്....
സർ ഞാനൊന്ന് ശ്രമിച്ചു നോക്കാം....
വിളിച്ചാൽ മതി ഞാൻ പിക്ക് ചെയ്യാം...
അത് വേണ്ട എന്റെ ഏട്ടൻ കൊണ്ടാകും....
ഓക്കേ ദാറ്റ് സ് ഫൈൻ....
കാൾ കട്ട് ആയി....
അവൾ വേഗം പോയി ഉറങ്ങി കിടക്കന്നവരെയെല്ലാം വിളിച്ചുണർത്തി കാര്യം പറഞ്ഞു....
അമ്മ ആദ്യമൊക്കെ എതിർത്തെങ്കിലും അവസാനം സമ്മതിച്ചു.....
അങ്ങനെ ദത്തിന്റ കൂടെയാണ് അവൾ ഹോസ്പിറ്റലിൽ എത്തിയത്...
താഴെ എത്തി വിളിച്ചപ്പോഴാണ് അവൾ വരുന്ന കാര്യം അവർ അറിയുന്നത്...
അവനു വലിയ സന്തോഷമായി...
രുദ്രനെ കണ്ടപ്പോഴേ കുഞ്ഞ് എവിടാ എന്നും ചോദിച്ചു അവൾ ഓടി എത്തി...
അവൻ ചൂണ്ടി കാണിച്ചടത്തോടെ അവൾ അകത്തേക്ക് കടന്നു....
(തുടരും )
"മനസിനക്കരെ💕💕💕1️⃣ (completed story )", എന്ന രചന പ്രതിലിപിയില്‍ വായിക്കൂ:,
https://pratilipi.app.link/Lpva0tu8n5b #പ്രതിലിപി കഥകൾ## ##പ്രതിലിപി #പ്രതിലിപി #പ്രതിലിപി മലയാളം ##പ്രതിലിപി മലയാളം # തുടർക്കഥ
ഒട്ടേറെ രചനകള്‍ വായിക്കുകയും എഴുതുകയും കേള്‍ക്കുകയും ചെയ്യൂ, സൗജന്യമായി!
30 shares

