ഫോളോ
Aarya Arya
@aaarrryyyaaa
2,315
പോസ്റ്റുകള്‍
6,728
ഫോളോവേഴ്സ്
Aarya Arya
1.5K കണ്ടവര്‍
2 ദിവസം
ബൈക്കിൻ്റെ സൗണ്ട് കേട്ടപ്പോഴേ അമ്മു ഓടിവന്നു അവളെ കെട്ടിപ്പിടിച്ചു, എന്നെയൊന്നു ദേഷ്യത്തോടെ നോക്കിയിട്ട് അമ്മു അവളെയും കൊണ്ട് അകത്തേക്ക് പോയി. ഇതിപ്പോ എന്താ സംഭവം എന്ന് ഒരു പിടിയുമില്ലല്ലോ ഭഗവാനെ അഖിൽ മുറ്റത്ത് നിന്ന് ചിന്തിച്ചു. അപ്പോഴാണ് ആമിയുടെ ചേട്ടൻ അപ്പു അങ്ങോട്ട് വരുന്നത്. എന്താ അളിയാ പ്രശ്നം. എനിക്കൊന്നും അറിയില്ല അപ്പു. രണ്ടും കൂടി എനിക്കിട്ട് പണിതുകൊണ്ടിരിക്കുവാ. അല്ല അളിയനെന്താ ഈ സമയത്ത്. എന്നെ അമ്മു വിളിച്ചു ആമി വീട്ടിൽ നിന്നു ഇറങ്ങിപ്പോയി എന്ന് പറഞ്ഞിട്ട് അതാ ഞാൻ ചോദിച്ചത്. ഒന്നും പറയണ്ട വൈകുന്നേരം മുതൽ മുഖവും വീർപ്പിച്ചിരിക്കുവായിരുന്നു, ഞാൻ ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ല. പിന്നെ ഞാൻ ചോദിക്കാനും നിന്നില്ല, അതായി പ്രശ്നം. ഞാനൊരു ഓട്ടവും കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ ദേ മുഖം വീർപ്പിച്ചു ഇറങ്ങിപ്പോയി അതും ഒരു 10മണിയൊക്കെ കഴിഞ്ഞു കാണും ഇപ്പൊ ദേ സമയം 11:30 കഴിഞ്ഞു. ആകെ ക്ഷീണിച്ച വന്നത് ഇപ്പൊ ഒന്നു കിടന്നാൽ മതിയെന്ന അവസ്ഥയായി. വീട്ടിൽ എല്ലാവരും അറിഞ്ഞോ, നിനക്കും ബുദ്ധിമുട്ട് ആയില്ലേ. നീ വാ ഉണ്ണി ഞാൻ ചോദിക്കാം അവളോട് എന്താ കാര്യം എന്ന്. നീ ആദ്യം പോയി ഒന്ന് കുളിക്കു, എന്നിട്ട് വല്ലതും കഴിക്കു. പിന്നെ വീട്ടിൽ ആരോടും ഞാൻ പറഞ്ഞിട്ടില്ല. എന്തിനാ ഇപ്പൊ എല്ലാവരെയും വിഷമിപ്പിക്കുന്നത്. കാര്യം അറിഞ്ഞിട്ട് വേണം ഒരു തീരുമാനം എടുക്കാൻ. നീ വാ അളിയാ. കല്യാണം കഴിഞ്ഞപ്പോ തൊട്ട് വട്ടാക്കുന്നതാ പെണ്ണ്. രണ്ടു പേരും ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി. എന്തായാലും ഇനി നാളെ പോയാൽ മതി, അനിയത്തിയുടെ പുതിയ പാചകപരീക്ഷണവും അനുഭവിക്കാം. അത്രയ്ക്കും വേണോ അളിയാ. അപ്പു നെഞ്ചിൽ കൈവച്ചുകൊണ്ട് പറഞ്ഞു. രണ്ടും കൂടി എന്നെയാ പരീക്ഷിക്കുന്നത് നാളെ നമുക്ക് രണ്ടുപേർക്കും ഒരുമിച്ച് അനുഭവിക്കാം. അമ്മു അപ്പുവിന് room ready ആക്കണം ഞാൻ പോയി കുളിച്ചിട്ട് വരട്ടെ. റൂമിലേക്ക് പോകുംവഴി അമ്മുവിനോട് ഉണ്ണി വിളിച്ചുപറയാനും മറന്നില്ല. ഉണ്ണി കുളിയൊക്കെ കഴിഞ്ഞു വന്നപ്പോലത്തേക്കും സമയം 12 കഴിഞ്ഞിരുന്നു. ഉണ്ടായിരുന്ന വിശപ്പും പോയിക്കിട്ടി. ഒന്നുകിടന്നാൽ മതി എന്ന അവസ്ഥയായിരുന്നു. റൂമിൽ നോക്കിയപ്പോൾ ആമിയെ കണ്ടില്ല അവൾ എപ്പോഴാ എന്നുവച്ചാ കിടക്കട്ടെ എനിക്ക് ഉറക്കം വരുന്നു. ഉണ്ണി കിടന്ന ഉടനെ തന്നെ അമ്മു വന്നു ഉണ്ണിയെ വിളിച്ചു. ഏട്ടാ ഒന്ന് വന്നേ ഒരു കാര്യമുണ്ട്. എനിക്ക് വയ്യ മോളെ, അവളോട് വേണേൽ വന്നു കിടക്കാൻ പറ. എനിക്ക് ഉറങ്ങണം. അല്ലെങ്കിൽ നിൻ്റെ കൂടെ കിടത്തിക്കോ എന്നെ ഞാൻ ഒന്നു മനസ്സമാധാനത്തോടെ കിടക്കട്ടെ മോളെ. അവസാന വാചകം കേട്ടപ്പോൾ അമ്മുവിന് സങ്കടം വന്നെങ്കിലും ഇനി വരാൻ പോകുന്നത് സന്തോഷത്തിൻ്റെ നാളുകൾ ആയിരിക്കും എന്ന വിശ്വാസത്തിൽ അമ്മു ഉണ്ണിയോട് പറഞ്ഞു. ഏട്ടാ ആമി, അവള് ഒന്ന് വാ ഏട്ടാ..... അമ്മുവിൻ്റെ വാക്കുകൾ കേട്ട ഉണ്ണിവേഗം തന്നെ അമ്മുവിൻ്റെ കൂടെ പുറത്തേക്ക് നടന്നു. അമ്മുവും ഉണ്ണിയും ഡൈനിങ് റൂമിൽ എത്തിയപ്പോൾ അവൻ്റെ കണ്ണു നിറഞ്ഞു.                                    കാത്തിരിക്കൂ................ # #💞 പ്രണയകഥകൾ #📔 കഥ #💌 പ്രണയം
Aarya Arya
1.1K കണ്ടവര്‍
4 ദിവസം
#പ്രണയം #💞 പ്രണയകഥകൾ #കഥകൾ, പ്രണയകഥകൾ, തുടർക്കഥ, നോവൽ സസ്നേഹം part 1 ആമി ഒന്ന് നിന്നെ, എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാനുണ്ട്. എനിക്കൊന്നും കേൾക്കാൻ താൽപര്യമില്ല അഖിൽ. ഇനി എൻ്റെ പുറകെ വരരുത്. അങ്ങനെ എന്നെ വിട്ടിട്ട് നിനക്ക് പോകാൻ പറ്റുമോ, നീ എന്നെയൊന്നു പറ്റിച്ചു, തിരിച്ചു ഞാനും അതല്ലേ ചെയ്തുള്ളൂ :അഖിൽ ആണോ, അത് ഞാൻ അറിഞ്ഞില്ലല്ലോ, നിന്നോട് എനിക്ക് സ്നേഹം ഉണ്ടായിരുന്നു അതാധ്യം ഞാൻ പറഞ്ഞത് നിൻ്റെ സഹോദരി എൻ്റെ അമ്മുവിനോട് ആയിരുന്നു. എനിക്ക് full support തന്നതും അവൾ തന്നെയാണ്. നിങ്ങൾക്ക് മറ്റൊരു പെൺകുട്ടിയുമായി ഒരു relation ഇല്ല എന്ന് മനസ്സിലായിട്ട് തന്നെയാണ് ഞങൾ മുന്നോട്ട് പോയതും. എന്നാല് എൻ്റെ സ്നേഹം നിങ്ങള് റിജെക്റ്റ് ചെയ്തതിൽ പിന്നെ ഞാൻ നിങ്ങളുടെ പുറകെ വന്നിട്ടില്ല. അല്ലെ? അവൾ ഒരു നിർവികാരതയോടെ അവനോട് ചോദിച്ചു. അതെല്ലോ, നീ പിന്നെ എന്നെ ശല്യപ്പെടുത്തിയിട്ടില്ല പക്ഷേ അതിൽപ്പിന്നെ അമ്മു എന്നോടു അധികം സംസാരിക്കാതെയായി, അതിൻ്റെ കാരണം അവൾക്ക് നിന്നോടുള്ള ഇഷ്ടമാണെന്ന് എനിക്ക് മനസ്സിലായിരുന്നു. ആദ്യം നിന്നോട് ദേഷ്യമാണ് തോന്നിയത്, പക്ഷേ പിന്നീടെപ്പോഴോ എനിക്ക് നിന്നോടൊരു കുഞ്ഞു ഇഷ്ടം തോന്നിത്തുടങ്ങിയിരുന്നു. അതുകൊണ്ട് തന്നെയാണല്ലോ നിന്നെ പെണ്ണ് കാണാൻ അങ്ങോട്ട് വന്നതും നിന്നെ ഞാൻ കെട്ടിയതും. ആമി അഖിലിനെ നോക്കി തന്നെ നിൽക്കുകയല്ലാതെ ഒന്നും പറയാൻ നിന്നില്ല, അവൾ അവിടെനിന്ന് തിരിഞ്ഞു നടക്കാൻ തുടങ്ങിയതും അവൻ അവളുടെ കയ്യിൽ കയറിപ്പിടിച്ചു. ദേഷ്യത്തോടെയും സങ്കടത്തോടെയും അവൻ്റെ അവൾ തട്ടിമാറ്റി. ഇപ്പൊ നീ എൻ്റെ കൂടെ വാ അമ്മു, നീയില്ലാതെ ചെന്നാൽ അവളെന്നെ വീട്ടിൽ കയറ്റില്ല. ഇന്ന് ഈ രാത്രി നീ എൻ്റെ കൂടെ വാ. വേണേൽ നാളെ രാവിലെ നീ നിൻ്റെ വീട്ടിൽ പൊയ്ക്കോ. ഞാൻ കൊണ്ടുപോയി വിടണം എങ്കിൽ അതും ചെയ്യാം ഇപ്പൊ നീ വാ, വന്ന് വണ്ടിയിൽ കയറ്. അഖിൽ ആമിയോട് കെഞ്ചി പറഞ്ഞു. ആമിക്ക് ചിരി വന്നെങ്കിലും അവളത് ബുദ്ധിപൂർവ്വം ഒളിപ്പിച്ചു. അവനോടൊപ്പം നടന്നു അവൻ്റെ ബൈക്കിൻ്റെ പിന്നിൽ കയറുമ്പോൾ അവളുടെ മനസ്സിൽ വല്ലാത്തൊരു സന്തോഷമായിരുന്നു. അല്ല നിങ്ങൾക്ക് എന്തെങ്കിലും മനസ്സിലായോ ഇവിടെയിപ്പോ എന്താ നടന്നതെന്ന്. ഒരു വഴക്ക് സോൾവ് ചെയ്തതാണെന്ന് മനസ്സിലായി കാണുമല്ലോ അല്ലെ. ഇനി നമുക്കൊന്നു പരിജയപ്പെട്ടാലോ. എൻ്റെ പേര് അഭിരാമി, എല്ലാവരുടെയും പ്രിയപ്പെട്ട ആമി. (എല്ലാവർക്കും പ്രിയപ്പെട്ടത് അല്ലെങ്കിലും എന്നെ സ്നേഹിക്കുന്നവർക്ക് ഞാൻ പ്രിയപ്പെട്ടത് തന്നെയാണുട്ടോ) ഡിഗ്രി കഴിഞ്ഞു വേഗം തന്നെ കല്യാണം നടന്നു. അച്ഛൻ അനിൽ ഒരു പാവം കർഷകൻ. കർഷകൻ എന്ന് പറഞാൽ വലിയ കാര്യമായിട്ട് ഒന്നുമില്ല ഒരു 10-20 സെൻ്റ് സ്ഥലമുണ്ട് അതിൽ ഇല്ലാതായിട്ട് ഒന്നുമില്ല. പശുവും, കോഴിയും പച്ചക്കറികളും ഒക്കെയായി വീടും മട്ടുപ്പാവും ഒക്കെ നിറഞ്ഞിരിക്കുവാ. അമ്മ സംഗീത അത്യാവശ്യം നന്നായി തയ്ക്കും, അതുകൊണ്ട് തന്നെ അമ്മയ്ക്ക് അമ്മയുടേതായ വരുമാനവും ഉണ്ട്. അമ്മ അച്ഛനൊരു വലിയ സഹായിയാണ്. എല്ലാത്തിനും അച്ഛനൊപ്പം അമ്മയും ഉണ്ടാകും അതുപോലെ തിരിച്ചും. പിന്നെ എനിക്ക് മൂന്ന് സഹോദരങ്ങളുണ്ട് . ഒരു ചേട്ടനും രണ്ടു അനിയത്തിമാരും. ചേട്ടൻ ശരൺ എന്ന അപ്പു. (ഒരു ഹിറ്റ്ലർ മാധവൻകുട്ടി, 3സഹോദരിമാരെ നോകണ്ടേ) ആളൊരു കോളേജ് അധ്യാപകൻ ആണ് അതും @@@@@കോളേജിൽ (അവിടെയാട്ടോ ഞാൻ ഡിഗ്രി പഠിച്ചത്, ഭാഗ്യത്തിന് ഞാൻ ലാസ്റ്റ് ഇയർ പഠിക്കുമ്പോഴ ചേട്ടന് അവിടെ ജോലി കിട്ടുന്നത്. ചേട്ടനും അവിടുത്തെ സ്റ്റുഡൻ്റ് തന്നെയായിരുന്നു. അതും പഠിപ്പി😡😡😡😡😡 പഠിപ്പികളെ എനിക്ക് ഇഷ്ടമല്ല) പിന്നെയുള്ള രണ്ട് അനിയത്തിമാര് ഇരട്ടകളാ ( അതുപോലെ പരട്ടകളും)  ഒരാൾ അനുഗ്രഹ എന്ന അനുവും, മറ്റെയാൾ അനുപ്രിയ എന്ന പ്രിയയും  രണ്ടും +2 പഠിക്കുന്നു. ഇതാണ് എൻ്റെ കുടുംബം. ഇനി എന്നെ പരിചയപ്പെട്ടാല്ലോ... എൻ്റെ പേര് അഖിൽ എന്ന ഉണ്ണി. കാണാൻ കുറച്ചു മൊഞ്ചൻ ആണ്. ഒരു അനിയത്തി അമ്മു എന്ന അലീന. ഡിഗ്രി കഴിഞ്ഞു, കുറച്ചുനാൾ റെസ്റ്റ് വേണം എന്നുപേരും പറഞ്ഞു വീട്ടിൽ ഇരിപ്പാ. ആ കുരുപ്പില്ലേ ആമി അവളുടെ അടുത്ത കൂട്ടുകാരികൂടിയാണ് എൻ്റെ പൊന്നനിയത്തി. അഛനും അമ്മയും ഞങ്ങളുടെ ചെറുപ്പത്തിൽ തന്നെ ഞങ്ങളെ വിട്ടുപോയി. കുറച്ച് കടവും കാര്യങ്ങളും ഒക്കെ ഉണ്ടായത് കൊണ്ട് എൻ്റെ പഠിത്തമൊക്കെ വിദൂര വിദ്യാഭ്യാസം വഴി ആയിരുന്നു. എങ്കിലും ഡിഗ്രിയും പിജിയും കഴിഞ്ഞ്. എന്ത് ജോലി ചെയ്യാനും ഒരു മടിയുമില്ല. ഓട്ടോ ഓടിക്കും അതാണ് സ്ഥിരമായി പോകുന്ന പണി. ചെറിയൊരു ബിസിനസ് തുടങ്ങണം അതാണ് എൻ്റെ ലക്ഷ്യം. പിന്നെ എൻ്റെ അമ്മുവിൻ്റെ കല്യാണം. പറഞ്ഞു വീടെത്തിയത് അറിഞ്ഞില്ല. ഇനി ബാക്കി നമുക്ക് വഴിയേ പറയാം.                             കാത്തിരിക്കൂ..............................
See other profiles for amazing content