ഫോളോ
✨ഓഫിൻസിവ് എഴുത്തുകൾ✨
@offensive_ezhuthukal
34
പോസ്റ്റുകള്‍
338
ഫോളോവേഴ്സ്
✨ഓഫിൻസിവ് എഴുത്തുകൾ✨
2.4K കണ്ടവര്‍
1 മാസം
#💚 എന്റെ കേരളം പൊതുഅവധി, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാധകം; വോട്ടെടുപ്പ് ദിവസം അതത് ജില്ലകളില്‍ അവധി, ഉത്തരവിറക്കി സര്‍ക്കാര്‍ ഡിസംബർ 9ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലും ഡിസംബർ 11ന് തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലുമാണ് അവധി. തിരുവനന്തപുരം: തദ്ദേശ വോട്ടെടുപ്പ് ദിവസങ്ങളിൽ പൊതുഅവധി പ്രഖ്യാപിച്ച് പൊതുഭരണ വകുപ്പ്. തദ്ദേശ വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9,11 തീയതികളിൽ അതത് ജില്ലകളിലാണ് അവധി. ഡിസംബർ 9ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലും ഡിസംബർ 11ന് തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. വാണിജ്യ സ്ഥാപനങ്ങള്‍ക്കും വേതനത്തോടെയുള്ള അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9,11 തീയതികളിൽ അതത് ജില്ലകളിൽ പൊതു അവധിയും, നെഗോഷ്യബിൾ ഇൻസ്ട്രുമെന്‍റ് ആക്ട് അനുസരിച്ചുള്ള അവധിയും അനുവദിക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ നി‍ർദ്ദേശം നല്‍കിയിരുന്നു. സംസ്ഥാനത്തെ ഫാക്ടറി, പ്ലാന്റേഷൻ മറ്റ് ഇതര വിഭാഗം ജീവനക്കാർക്കും കൂടി പൊതുഅവധി ലഭ്യമാക്കുന്നതിനോ അല്ലെങ്കിൽ അവർക്ക് സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനുള്ള സൗകര്യം നൽകുന്നതിന് തൊഴിൽ ഉടമകൾക്ക് നിർദ്ദേശം നൽകുന്നതിനോ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചിരുന്നു. കേന്ദ്ര സർക്കാർ വകുപ്പുകളിലെയും, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് വോട്ടെടുപ്പ് ദിവസങ്ങളിൽ അവധി അനുവദിക്കുന്നതിന് നടപടി സ്വീകരിക്കാൻ കേന്ദ്ര പേഴ്‌സണൽ ആൻഡ് ട്രെയിനിങ് വകുപ്പിനോടും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. രാവിലെ 7 മുതൽ വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ് സമയം. ഡിസംബർ 13നാണ് സംസ്ഥാനത്ത് വോട്ടെണ്ണൽ. #❤ സ്നേഹം മാത്രം 🤗 #👌 വൈറൽ വീഡിയോസ് #✍️വിദ്യാഭ്യാസം #✍️പൊതുവിജ്ഞാനം #😎 ബുധനാഴ്ച സ്പെഷൽ സ്റ്റാറ്റസ്
✨ഓഫിൻസിവ് എഴുത്തുകൾ✨
728 കണ്ടവര്‍
1 മാസം
#🎬സിനിമ കോർണർ ജോർജുകുട്ടിയിൽ നിന്ന് മാത്യുവിലേക്ക്; ‘ജയിലർ 2’ സെറ്റിലേക്ക് മോഹൻലാൽ ‘ദൃശ്യം 3’യുടെ ഷൂട്ട് കഴിഞ്ഞയുടൻ ‘ജയിലർ2’ന്റെ സെറ്റിലേക്ക് ‘പറന്ന്’ മോഹൻലാൽ. മോഹൻലാലിന്റെ പേഴ്സനൽ കോസ്റ്റ്യൂം ഡിസൈനറായ ജിഷാദ് ഷംസുദ്ദീനാണ് ഫ്ലൈറ്റിൽ നിന്നുള്ള ചിത്രം പങ്കുവച്ചത്. മോഹൻലാലിനൊപ്പം ഫ്ലൈറ്റിൽ സഞ്ചരിക്കുന്ന ചിത്രം ‘ഓഫ് ടു ജെ2’ എന്ന അടിക്കുറിപ്പോടെയാണ് ജിഷാദ് പങ്കുവച്ചത്. ഏതാനും മണിക്കൂറുകൾ മുൻപാണ് ‘ദൃശ്യം 3’ പാക്കപ്പ് ആയ വിവരം പങ്കുവച്ചുകൊണ്ടുള്ള വിഡിയോ അണിയറ പ്രവർത്തകർ‌ പങ്കുവച്ചത്. ഇതിന് ശേഷമാണ് ജിഷാദ് ഫ്ലൈറ്റിൽ നിന്നുള്ള ചിത്രം പങ്കുവയ്ക്കുന്നത്. ‘ജയിലർ’ സിനിമയിൽ ശ്രദ്ധേയമായ മോഹൻലാലിന്റെ കോസ്റ്റ്യൂം ഡിസൈൻ ചെയ്തത് ജിഷാദ് ഷംസുദ്ദീൻ ആണ്. ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ആരാധകരും ആവേശത്തിലാണ്. ‘ജയിലർ 2’ സിനിമയിലും ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ് ആരാധകർ ആവശ്യപ്പെടുന്നത്. മാത്യുവിന്റെ രണ്ടാമത്തെ വരവിനായി കാത്തിരിക്കുന്നു എന്നും ആരാധകർ കുറക്കുന്നു. #❤ സ്നേഹം മാത്രം 🤗 #👌 വൈറൽ വീഡിയോസ് #🔥 കട്ട ഹീറോയിസം #😎 ബുധനാഴ്ച സ്പെഷൽ സ്റ്റാറ്റസ്
✨ഓഫിൻസിവ് എഴുത്തുകൾ✨
801 കണ്ടവര്‍
1 മാസം
#🎬സിനിമ കോർണർ പൂർത്തിയാകും മുൻപേ 350 കോടി ക്ലബിൽ ‘ദൃശ്യം 3’; മലയാളത്തിലെ ഏറ്റവും വലിയ പണംവാരി ചിത്രം മലയാള സിനിമയുടെ വളർച്ചയുടെ തെളിവെന്ന് നിർമാതാവ് എം.രഞ്ജിത്ത് Photography : ആന്റണി പെരുമ്പാവൂർ,മോഹൻലാൽ, ജീത്തു ജോസഫ് മോഹൻലാൽ നായകനായി ആശീർവാദ് സിനിമാസ് നിർമിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘ദൃശ്യം 3’ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ 350 കോടി ക്ലബിൽ കയറിയെന്നു വെളിപ്പെടുത്തൽ. മനോരമ ഹോർത്തൂസിന്റെ ‘ആകാശം തൊട്ട് മലയാളം സിനിമ: ദ് പവർ ബിഹൈൻഡ് ദ് റൈസ്’ എന്ന വിഷയത്തിലെ ചർച്ചയിലാണ് എക്സ്ക്ലൂസീവ് വാർത്ത പുറത്തുവിട്ട് നിർമാതാവ് എം.രഞ്ജിത്ത് ആവേശത്തിനു തിരികൊളുത്തിയത്. ഈ പ്രി ബിസിനസ്സ് ഡീലിലൂടെ മലയാളത്തിൽ ഏറ്റവും വലിയ പണം വാരി ചിത്രമെന്ന റെക്കോർഡും ‘ദൃശ്യം 3’ നേടിക്കഴിഞ്ഞു. ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ ഇന്ത്യയിലെ ഒരു പ്രാദേശികഭാഷാ ചിത്രത്തിന് ഇത്രയും വലിയ ബിസിനസ് ലഭിക്കുന്നത് ആദ്യമായാണ്. വാസ്തവത്തിൽ മലയാളത്തിൽ ഇതുവരെ ഇറങ്ങിയ ബ്ലോക്ബസ്റ്റർ സിനിമകൾ തിയറ്ററിൽ നിന്നും നേടി ആകെ തുക, ഷൂട്ടിങ് പൂർത്തിയാക്കും മുൻപെ ‘ദൃശ്യം 3’ നേടിക്കഴിഞ്ഞു. ഒരു ചിത്രത്തിന് തിയറ്ററുകളില്‍ നിന്നും ആകെ കലക്‌ഷനായി 350 കോടിയോളം നേടുമ്പോൾ മാത്രമേ നിർമാതാവിന് 100 കോടിയിലധികം പ്രോഫിറ്റ് ഷെയർ ലഭിക്കുക. ‘ദൃശ്യം 3’യുടെ തിയറ്റർ, ഓവർസീസ്, ഡിജിറ്റർ അവകാശങ്ങൾ പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയതോടെയാണ് മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ സ്വപ്നതുല്യമായ ഈ മൂന്നക്ക മാന്ത്രികസംഖ്യയിലേക്ക് റിലീസിനു മുമ്പേ ചിത്രം എത്തിച്ചേര്‍ന്നത്. ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ബിസിനസ്സ് ഡീൽ കൂടിയാണിത്. എന്നിരുന്നാൽ തന്നെയും നിർമാതാവായ ആന്റണി പെരുമ്പാവൂരിനും ആശീർവാദിനും സിനിമയുടെ പ്രോഫിറ്റ് ഷെയർ അവകാശം ഇപ്പോഴുമുണ്ട്. ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ ഇന്ത്യയിലെ ഒരു പ്രാദേശികഭാഷാ ചിത്രത്തിന് ഇത്രയും വലിയ ബിസിനസ് ലഭിക്കുന്നത് ആദ്യമായാണ്. അങ്ങനെ നോക്കിയാൽ എത്രയോ ഉയരത്തിലാണു മലയാള സിനിമ എത്തിയിരിക്കുന്നത്. മികവുള്ള സിനിമകൾ കൂടുന്നുമുണ്ട്. ഏറ്റവും നല്ല തിയറ്ററുകൾ ഉള്ളതും കേരളത്തിലാണ്. ‘തുടരും’ സിനിമ ഇറങ്ങിയതിനു ശേഷം കിട്ടിയ ഷെയർ 55 കോടി രൂപയാണ്. സിനിമ വിജയിക്കുമ്പോൾ ഏറ്റവും കൂടുതൽ പണം കിട്ടുന്നതു സർക്കാരിനാണെന്നും രഞ്ജിത്ത് പറഞ്ഞു. ചർച്ചയിൽ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനും പങ്കെടുത്തു. എഴുത്തുകാരൻ ലിജീഷ് കുമാർ ചർച്ച നയിച്ചു. അതേസമയം, 10 ശതമാനത്തിൽ താഴെ മാത്രം വിജയിക്കുന്ന സിനിമാ ഇൻഡസ്ട്രിയാണു മലയാളമെന്നും അതു വച്ചാണ് ഈ വ്യവസായം ഓടുന്നതെന്നും ബാക്കി 90% സിനിമകളും ഓടുന്നില്ലെന്നും നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ചൂണ്ടിക്കാട്ടി. ‘തുടരും’, ‘ലോക’, ‘കാന്താര 2’ എന്നീ 3 സിനിമകളാണ് ഈ വർഷത്തെ വലിയ ഹിറ്റ് എന്നു പറയാൻ പറ്റുന്നത്, അല്ലെങ്കിൽ 150 കോടി കടന്നത്. ഈ 150 കോടി നിർമാതാവിന് ഒറ്റയ്ക്കു കിട്ടുന്നതല്ല. തിയറ്ററിലേക്ക് കാഴ്ചക്കാർ കൊടുക്കുന്ന തുകയാണത്. സെസും മറ്റും കഴിഞ്ഞ് ഇതിന്റെ മൂന്നിലൊന്നാണു പ്രൊഡ്യൂസർക്കു കിട്ടുന്നത്. പല നിർമാതാക്കളും ഒന്നുമില്ലാത്ത അവസ്ഥയിലേക്കു പോയിക്കൊണ്ടിരിക്കുകയാണ്. അപ്പോഴും ആർട്ടിസ്റ്റുകളുടെയും ടെക്നീഷ്യൻമാരുടെയും റേറ്റിൽ മാറ്റംവന്നിട്ടില്ല – ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു. #🔥 കട്ട ഹീറോയിസം #🍿 സിനിമാ വിശേഷം #😎 ബുധനാഴ്ച സ്പെഷൽ സ്റ്റാറ്റസ്
✨ഓഫിൻസിവ് എഴുത്തുകൾ✨
665 കണ്ടവര്‍
1 മാസം
#⚽ പോർച്ചുഗൽ ടീം #⚽ ഫുട്ബോള്‍ 🏆 #♥ Ronaldo Fans ⚽ #🔥 Al-Nassr #⚽️CR7 Status കുടുംബം പറയുന്നു; എനിക്ക് 1000 ഗോളുകൾ വേണം; കാരണം പറഞ്ഞ് റൊണാൾഡോ Cristiano Ronaldo 1000 Goals: നീ വേണ്ടതെല്ലാം ചെയ്തു കഴിഞ്ഞു. എന്തിനാണ് 1000 ഗോളുകൾ സ്കോർ ചെയ്യാൻ നീ ആഗ്രഹിക്കുന്നത് എന്നാണ് അവരുടെ ചോദ്യം. Also Read: Cristiano Ronaldo: വിഡ്ഡികൾക്ക് ഫുട്ബോൾ അറിയില്ല; കലിപ്പിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ "പൂർണ സംതൃപ്തിയോടെ എനിക്ക് വിരമിക്കണം. കാരണം എന്റെ എല്ലാം ഞാൻ ഫുട്ബോളിനാണ് നൽകിയത്. അധികം വർഷങ്ങൾ മുൻപിൽ ഇല്ല എന്ന് എനിക്ക് അറിയാം. പക്ഷേ ഉള്ള കുറച്ച് വർഷങ്ങൾ ഞാൻ ഏറ്റവും ആസ്വദിച്ച് തന്നെ കളികും." 1000 കരിയർ ഗോളുകളുമായി ചരിത്രമെഴുതാൻ റൊണാൾഡോയ്ക്ക് ഇനി 54 ഗോളുകൾ കൂടിയാണ് വേണ്ടത്. Also Read: റൊണാൾഡോ വിവാഹിതനാവുന്നു; മോതിരത്തിന്റെ വില; വിരലിൽ ശസ്ത്രക്രിയ വേണം -Cristiano Ronaldo "ഞാൻ പലപ്പോഴും പറയാറുണ്ട്, എനിക്ക് സാധിക്കുമായിരുന്നു എങ്കിൽ ഞാൻ ദേശിയ ടീമിന് വേണ്ടി മാത്രമേ കളിക്കുമായിരുന്നുള്ളു. മറ്റൊരു ക്ലബിന് വേണ്ടിയും കളിക്കില്ല. കാരണം ദേശിയ ടീമിന് വേണ്ടി കളിക്കുക എന്നതാണ് ഒരു ഫുട്ബോൾ താരത്തിന് പരിപൂർണത നൽകുന്നത്. ദേശിയ ടീമിന് വേണ്ടി കളിക്കാനായത് വലിയ ബഹുമതിയാണ്. പോർച്ചുഗലിന്റെ അടുത്ത മത്സരത്തിൽ ജയിക്കാനാവും എന്നും ലോകകപ്പിന് യോഗ്യത നേടാനാവുമെന്നും പ്രതീക്ഷിക്കുന്നു. ലോകകപ്പ് വിജയിക്കുക എന്നതാണ് ഏറ്റവും വലിയ ലക്ഷ്യം. എന്നാൽ ഒരു സമയം ഒരു ചുവട് വെച്ചാണ് ഞങ്ങൾ മുൻപോട്ട് പോകുന്നത്," റൊണാൾഡോ പറഞ്ഞു. Also Read: Cristiano Ronaldo: എന്റെ പിതാവിനേക്കാൾ മികച്ചത് ലാമിൻ യമാൽ; ക്രിസ്റ്റ്യാനോ ജൂനിയർ അടുത്ത ആഴ്ച ഹംഗറിക്ക് എതിരെയാണ് പോർച്ചുഗലിന്റെ അടുത്ത ലോകകപ്പ് യോഗ്യതാ മത്സരം. അതിന് ഇടയിലാണ് ക്ലബ് ഫുട്ബോൾ മതിയാക്കി ദേശിയ ടീമിന് വേണ്ടി മാത്രമായി കളിക്കും എന്ന സൂചന റൊണാൾഡോ നൽകുന്നത്. Read More: Cristiano Ronaldo: പ്രതിദിന വേതനം 5 കോടി; ക്ലബിന്റെ ഷെയർ; സ്വകാര്യ ജെറ്റ്; ഞെട്ടിക്കുന്ന കരാർ.
✨ഓഫിൻസിവ് എഴുത്തുകൾ✨
639 കണ്ടവര്‍
1 മാസം
#🏏 ഹസൻ അലി #🏏 വരുൺ ചക്രവർത്തി #🏏 ഹർഷിത് റാണ #🏏 ജിതേഷ് ശർമ്മ #🔥 Virat Kohli 😍 India vs South Africa ODI; തുടരെ രണ്ടാം സെഞ്ചുറി; ബാറ്റുകൊണ്ട് കോഹ്ലിയുടെ മറുപടി Virat Kohli Century against SA; 2027 ലോകകപ്പ് കളിക്കാൻ ലക്ഷ്യം വെക്കുന്ന കോഹ്ലിക്ക് ദക്ഷണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ തുടരെയുള്ള സെഞ്ചുറി കരുത്താവും
✨ഓഫിൻസിവ് എഴുത്തുകൾ✨
739 കണ്ടവര്‍
1 മാസം
#🎬സിനിമ കോർണർ വീട്ടിൽ ചിരിച്ച് കളിച്ച് സംസാരം'; ബിന്നിക്ക് നേരെ സൈബർ ആക്രമണം Binny Sebastian Bigg Boss Malayalam; അനുമോളുടെ പിആർ തുകയുമായി ബന്ധപ്പെട്ട് ബിന്നി പറഞ്ഞ കാര്യങ്ങൾ ചൂണ്ടിയായിരുന്നു ബിന്നിക്ക് സോഷ്യൽ മീഡിയയിൽ നിന്ന് മോശം പ്രതികരണങ്ങൾ നേരിടേണ്ടി വന്നത് ബിഗ് ബോസ് മലയാളം സീസൺ അവസാനിച്ചതിന് പിന്നാലെ ടെലിവിഷൻ താരം കൂടിയായ ബിന്നിക്ക് നേരെ സമൂഹമാധ്യമങ്ങളിൽ വിമർശനം. മരണ വീട്ടിൽ നിന്ന് ചിരിച്ചുകൊണ്ട് ബിന്നി ഇറങ്ങി വരുന്നു എന്ന നിലയിലെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. ഇതോടെ പിആർ വിവാദത്തിന് പിന്നാലെ ബിന്നിക്ക് നേരെ വീണ്ടും മോശം കമന്റുകൾ സമൂഹമാധ്യമങ്ങളിൽ ഉയരുന്നു. നടി അംബികയുടെ അമ്മ മരിച്ചപ്പോൾ ബിന്നി ഇവരുടെ വീട്ടിലേക്ക് വന്നിരുന്നു. അവിടെ ബിന്നി പെരുമാറിയ രീതി ശരിയായില്ലെന്ന് പറഞ്ഞാണ് നെഗറ്റീവ് കമന്റുകൾ ശക്തമാകുന്നത്. കല്യാണ വീട്ടിലേത് പോലെ ചിരിച്ചും കുശലം പറഞ്ഞും നടക്കുകയാണ് ബിന്നി എന്നാണ് വിമർശനങ്ങൾ. Also Read: ബിഗ് ബോസ് ചരിത്രത്തിലെ രാജ്ഞി ആരാണ്? ശ്രദ്ധ പിടിച്ച് ഡിംപലിന്റെ വാക്കുകൾ ബിന്നിക്ക് നേരെ ബിഗ് ബോസ് കഴിഞ്ഞതിന് പിന്നാലെ സൈബർ ബുള്ളിയിങ് ഉണ്ടായിരുന്നു. അനുമോളുടെ പിആർ തുകയുമായി ബന്ധപ്പെട്ട് ബിന്നി പറഞ്ഞ കാര്യങ്ങൾ ചൂണ്ടിയായിരുന്നു ബിന്നിക്ക് സോഷ്യൽ മീഡിയയിൽ നിന്ന് മോശം പ്രതികരണങ്ങൾ നേരിടേണ്ടി വന്നത്. ബിന്നിക്ക് നേരെയുള്ള ഹേറ്റ് ക്യാംപെയ്നിന്റെ ഭാഗമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത് എന്ന പ്രതികരണവും വരുന്നുണ്ട്. Also Read: ബിഗ് ബോസ് താരം സംയുക്ത വിവാഹിതയായി; വരൻ ചെന്നൈ സൂപ്പർ കിങ്സ് മുൻ താരം അതേ മരണ വീട്ടിൽ മറ്റ് നടിമാരും ചിരിച്ച് സംസാരിച്ച് നിൽക്കുന്നുണ്ടായിരുന്നു. എന്നാൽ ബിന്നിയെ മാത്രമാണ് ഇവർ ലക്ഷ്യം വെക്കുന്നത് എന്നാണ് പലരും സോഷ്യൽ മീഡിയയിൽ ചൂണ്ടിക്കാണിക്കുന്നത്. ബിഗ് ബോസിൽ മത്സരാർഥിയായി നിൽക്കെ ബിന്നിക്ക് എതിരെ പ്രവർത്തിച്ചവർ തന്നെയാണ് ഇപ്പോഴും ബിന്നിയെ ആക്രമിക്കുന്നത് എന്ന വാദവും ശക്തമാണ്.
✨ഓഫിൻസിവ് എഴുത്തുകൾ✨
685 കണ്ടവര്‍
1 മാസം
#💚 എന്റെ കേരളം ഈ ആളുകൾക്ക് ഡിസംബർ ഒന്ന് മുതലുള്ള പെൻഷൻ കിട്ടില്ല; സർക്കാർ രേഖകൾ അപ്‌ഡേറ്റ് ചെയ്യാൻ മാത്രമല്ല, പതട്ടിപ്പും വഞ്ചനയും ഉൾപ്പെടെ നടക്കാതിരിക്കാനുള്ള ഒരു പ്രധാന മാർഗം കൂടിയാണിത് സമൂഹത്തിലെ വിവിധ മേഖലകളിൽ ഉള്ളവർക്ക് അവരുടെ ജീവിതത്തിൽ വലിയ ആശ്വാസമാകുന്ന ഒന്നാണ് പ്രതിമാസം ലഭിക്കുന്ന പെൻഷൻ. സർക്കാർ ജീവനക്കാരുൾപ്പെടെ ഈ ആനുകൂല്യം വാങ്ങുന്നവരാണ്. ഈ പെൻഷൻ യഥാർഥ ഗുണഭോക്താവിന് തന്നെയാണ് ലഭിക്കുന്നതെന്ന് സ്ഥിരീകരിക്കാൻ എല്ലാ പെൻഷൻകാരും എല്ലാ വർഷവും ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്ന് സർക്കാർ ആവശ്യപ്പെടുന്നു. സർക്കാർ രേഖകൾ അപ്ഡേറ്റ് ചെയ്യാൻ മാത്രമല്ല, തട്ടിപ്പും വഞ്ചനയും ഉൾപ്പെടെ നടക്കാതിരിക്കാനുള്ള ഒരു പ്രധാന മാർഗം കുടിയാണിത്. ഈ വർഷം ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള കാലാവധി അവസാനിച്ചിട്ടുണ്ട്. നവംബർ 30 ആയിരുന്നു അവസാന ദിവസം. ഈ നിശ്ചിത ദിവസത്തിനുള്ളിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാത്ത പെൻഷൻകാർക്ക് ഡിസംബറിലെയും അതിനു ശേഷവുമുള്ള പെൻഷൻ ലഭിക്കില്ലെന്നാണ് വിവരം. ഗുണഭോക്താവ് ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കുന്ന ലളിതവും നിർണായകവുമായ രേഖയാണ് ലൈഫ് സർട്ടിഫിക്കറ്റ്. ഈ രേഖയുടെ അടിസ്ഥാനത്തിലാണ് സർക്കാരും ബാങ്കുകളും പെൻഷൻ പേയ്മെൻ്റുകൾ തുടരുന്നത്. ഈ സർട്ടിഫിക്കറ്റ് കൃത്യസമയത്ത് സമർപ്പിച്ചില്ലെങ്കിൽ, സർക്കാർ പെൻഷൻ ആനുകൂല്യം നിർത്തും. മാത്രമല്ല, ഇത് പുനരാരംഭിക്കാൻ കൂടുതൽ സമയമെടുക്കാനും സാധ്യതയുണ്ട്. ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ വിവിധ വഴികളുണ്ട്. ലൈഫ് സർട്ടിഫിക്കറ്റ് എങ്ങനെ നേരിട്ട് സമർപ്പിക്കാം ഇതിനായി പെൻഷൻ എത്തുന്ന ബാങ്കുകളിലാണ് ഉപഭോക്താവ് പോകേണ്ടത്. അവിടെയുള്ള ലൈഫ് സർട്ടിഫിക്കറ്റ് ഫോം പൂരിപ്പിച്ചുനൽകണം. വർഷങ്ങളായി കൂടുതൽ പെൻഷൻകാരും ഈ രീതിയാണ് പിന്തുടരുന്നത്. വ്യക്തിഗത തിരിച്ചറിയൽ രേഖയും ആവശ്യമായ വിശദാംശങ്ങളും പരിശോധിച്ചതിന് ശേഷം ബാങ്ക് ജീവനക്കാർ സർട്ടിഫിക്കറ്റ് സ്വീകരിക്കുകയും ഇക്കാര്യം സർക്കാരിനെ അറിയിക്കുകയും ചെയ്യുന്നു. ഡിജിറ്റൽ രീതി പെൻഷൻകാർക്ക് ഇപ്പോൾ അവരുടെ വീടുകളിൽ നിന്ന് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാനുള്ള ഓപ്ഷൻ ഉണ്ട്. ആധാർ അധിഷ്ഠിത ഫേസ് ഓതന്റിഫിക്കേഷൻ (മുഖം തിരിച്ചറിയൽ) സംവിധാനം വഴിയാണിത്. മൊബൈൽ ഫോൺ, ഇൻ്റർനെറ്റ് കണക്ഷൻ, ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ എന്നിവ ഉപയോഗിച്ച് പെൻഷൻകാർക്ക് തങ്ങളുടെ മുഖം സ്ക‌ാൻ ചെയ്‌ത് മിനിറ്റുകൾക്കുള്ളിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കഴിയും. ജീവൻ പ്രമാൺ ആപ്പ് വഴിയും സർട്ടിഫിക്കറ്റ് സമർപ്പിക്കാം ബാങ്കിൽ പോകാൻ കഴിയാത്തവർക്കും ഡിജിറ്റൽ രീതികൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്കും ജീവൻ പ്രമാൺ ആപ്പ് ഏറെ ഉപകാരപ്രദമാണ്. ആപ്പ് ഡൗൺലോഡ് ചെയ്ത‌ ശേഷം ആധാർ നമ്പർ, ബാങ്ക് വിശദാംശങ്ങൾ, മുഖം തിരിച്ചറിയൽ എന്നിവ ഉപയോഗിച്ച് പ്രക്രിയ പൂർത്തിയാക്കാനാവും. ഈ ആപ്പ് പെൻഷൻ പ്രക്രിയയെ കൂടുതൽ സുതാര്യവും വേഗത്തിലുള്ളതുമാക്കുന്നു. വാതിൽപ്പടി ബാങ്കിങ് സർവീസ് ആരോഗ്യ പ്രശ്നങ്ങൾ മൂലമോ പ്രായാധിക്യം മൂലമോ ബാങ്കിൽ പോകാൻ കഴിയാത്തവർക്ക് ഏറെ സഹായകമാണ് ഈ രീതി. പല ബാങ്കുകളും ഇൻഡ്യ പോസ്റ്റ് സർവീസും ഈ സേവനം നൽകുന്നുണ്ട്. ബാങ്ക് ജീവനക്കാർ പെൻഷൻകാരുടെ വീടുകളിലെത്തി ബന്ധപ്പെട്ട തിരിച്ചറിയൽ രേഖകൾ പരിശോധിച്ച് ഫോമുകൾ പൂരിപ്പിക്കുകയും (അവ സിസ്റ്റത്തിൽ അപ്ഡേറ്റ് ചെയ്യുകയും ചെയ്യുന്നു. സഹായം ഏറ്റവും ആവശ്യമുള്ളവർക്ക് ഈ സൗകര്യം ഏറെ വിലപ്പെട്ടതാണ്. പെൻഷൻ വരവ് നിലച്ചോ, പേടിക്കേണ്ട... ചിലപ്പോൾ, ചിലർക്ക് ലൈഫ് സർട്ടിഫിക്കറ്റ് കൃത്യസമയത്ത് സമർപ്പിക്കാനാകാതെ വരികയും ഇതുമൂലം പെൻഷൻ നിലയ്ക്കുകയും ചെയ്യും. എന്നാൽ പേടിക്കേണ്ട, ഈ പ്രതിസന്ധി എക്കാലത്തേക്കും നിലനിൽക്കുന്നതല്ല. ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച ശേഷം, പെൻഷൻ പുനഃസ്ഥാപിക്കപ്പെടും. എന്നാൽ, ഇതിന് കുറച്ച് ദിവസം സമയമെടുത്തേക്കാം. അതിനാൽ സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ അവസാന നിമിഷം വരെ കാത്തിരിക്കാതെ കാര്യങ്ങൾ വേ ഗത്തിൽ പൂർത്തിയാക്കുന്നതാണ് നല്ലത്.
See other profiles for amazing content