#🧟 പ്രേതകഥകൾ! #📙 നോവൽ #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #💥💤🌟
Current Sura The Shocker- Chapter 3
( കഥയും കഥാപാത്രങ്ങളും സാങ്കല്പികം. മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം )
………………………………….
ഇടുക്കിയിലെ ആഴമേറിയ കൊക്കയിൽ സുരേഷ് അപ്രത്യക്ഷനായി ആറുമാസം പിന്നിട്ടിരിക്കുന്നു. ഇടുക്കിക്കാർ ആ സംഭവത്തെ പതുക്കെ മറന്നു തുടങ്ങിയെങ്കിലും, കൊച്ചി നഗരത്തിന്റെ തിരക്കിനിടയിൽ ലോഡ് ഷെഡിംഗ്എന്ന പേരിൽ പുതിയൊരു ഭീതി ജനിക്കുകയായിരുന്നു.
കൊച്ചി മെട്രോയുടെയും കൂറ്റൻ ഫ്ലാറ്റുകളുടെയും ഇടയിൽ, സെബാസ്റ്റ്യൻ എന്ന കോൺട്രാക്ടറുടെ കീഴിൽ ഒരു പുതിയ ഇലക്ട്രീഷ്യൻ ജോലിക്കെത്തി പേര് സൂര്യ പക്ഷേ ആ കണ്ണുകളിലെ തിളക്കം പഴയ സുരേഷിന്റേത് തന്നെയായിരുന്നു.
……
ഇടുക്കിയിലെ മഞ്ഞിൽ നിന്ന് കൊച്ചിയിലെ ഈർപ്പമുള്ള ചൂടിലേക്ക് എത്തിയപ്പോൾ സുരേഷിന്റെ ഉള്ളിലെ വോൾട്ടേജ് ഇരട്ടിയായി. അവനൊരു ലളിതമായ തത്വമേയുള്ളൂ
"എന്റെ പണിയെ കളിയാക്കിയാൽ, നിനക്ക് ലൈഫ് ടൈം പവർ കട്ട്."
കൊച്ചിയിലെ പ്രമുഖ ബിൽഡറായ സെബാസ്റ്റ്യൻ തന്റെ പുതിയ ലക്ഷ്വറി അപ്പാർട്ട്‌മെന്റിന്റെ സ്വിച്ച് ബോർഡുകൾക്ക് മുന്നിൽ നിന്ന് പല്ല് കടിക്കുകയായിരുന്നു. കൂടെ സൈറ്റ് മാനേജർ ലൈലയും. ഇവരുടെ കൂടെ ഒരു അസിസ്റ്റന്റ്ആയിട്ടാണ് സൂര്യ' ജോലിക്കെത്തിയത്.
"എടാ സൂര്യ,ഇങ്ങനെ ആണോ വയറിങ് ചെയ്യുന്നത് ഈ വയർ കണ്ടാൽ ഒരു പാമ്പ് ചുരുണ്ട് കിടക്കുന്നത് പോലെയുണ്ട്. നീയൊക്കെ എവിടത്തെ ഇലക്ട്രിഷ്യൻ ആണ്?" സെബാസ്റ്റ്യൻ പൊട്ടിച്ചിരിച്ചു കൊണ്ട് ചോദിച്ചു.
ലൈല അതിനേക്കാൾ കടുപ്പത്തിലായിരുന്നു. സുരേഷ് തന്റെ പഴയ ഷോക്കർ ബാഗ് തുറന്ന് ടെസ്റ്റർ എടുക്കുന്നത് കണ്ടപ്പോൾ അവൾ പരിഹസിച്ചു
"അയ്യോ! നോക്കിയേ സെബാസ്റ്റ്യൻ, ഇവന്റെ കയ്യിലിരിക്കുന്നത് കണ്ടോ? ഇത് ടെസ്റ്ററാണോ അതോ കുട്ടികൾ കളിക്കുന്ന പീപ്പിയാണോ? ഇതും കൊണ്ട് കൊച്ചി മെട്രോ സിറ്റിയിൽ പണി എടുക്കാൻ വന്നേക്കുന്നു. പോയി വല്ല പഞ്ചായത്ത് ഓഫീസിലെയും ഫാൻ നന്നാക്കാൻ നോക്കെടാ."
സുരേഷ് മെല്ലെ തലയുയർത്തി. അവന്റെ കണ്ണുകളിൽ ഒരു മിന്നൽ കടന്നുപോയി. അവൻ ശാന്തമായി പറഞ്ഞു,
"ചേച്ചി, ഉപകരണം ചെറുതാണെങ്കിലും ഉപകാരം വലുതാ. പവർ കൂടുമ്പോൾ ഷോക്ക് അടിക്കാതെ നോക്കണം."
"ഷോക്കോ? നീ വന്നതിന് ശേഷം ഈ ബിൽഡിംഗിൽ ഒരു ബൾബ് പോലും കത്തുന്നില്ല.പിന്നെ ആണ് ഷോക്ക് നീ വെറും ഫ്യൂസ് പോയ ഐറ്റമാണ് " സെബാസ്റ്റ്യൻ അവന്റെ തോളിൽ തട്ടി പരിഹസിച്ചു.
ലൈല തുടർന്നു,
"സെബാസ്റ്റ്യൻ, തത്കാലം ഇവനെ നമുക്ക് സെക്യൂരിറ്റി ആയി വെയ്ക്കാം. അല്ലാതെ ഇവനെ ഒന്നിനും കൊള്ളില്ല."
തന്റെ ഉപകരണത്തെയും പണിയെയും കളിയാക്കിയ നിമിഷം സുരേഷിന്റെ ഉള്ളിലെ കില്ലർ സർക്യൂട്ട് ആക്ടിവേറ്റ് ആയി. അവൻ മനസ്സിൽ മന്ത്രിച്ചു
‘ ഇന്ന് രാത്രി കൊച്ചിയിൽ ഒരു ഷോക്കിങ് ന്യൂസ് ഞാൻ ഉണ്ടാക്കും.’
……
അന്ന് രാത്രി, ലൈല തന്റെ ആഡംബര ഫ്ലാറ്റിൽ മേക്കപ്പ് ചെയ്തു ഇരിക്കുകയായിരുന്നു. പെട്ടെന്ന് ലൈറ്റുകൾ അണഞ്ഞു. മെഴുകുതിരി വെളിച്ചത്തിൽ അവൾ കണ്ണാടിയിൽ നോക്കുമ്പോൾ, പിന്നിൽ ഒരു നിഴൽ.
"ആരാ?"
"ചേച്ചി, എന്റെ ടെസ്റ്റർ ചെറുതാണെന്ന് പറഞ്ഞില്ലേ? ദാ നോക്കൂ, ഇതിന്റെ ലൈറ്റ് ഇത്തിരി കൂടുതലാ."
സുരേഷ് ഇരുട്ടിൽ നിന്ന് ഇറങ്ങി വന്നു. അവന്റെ കയ്യിൽ ഒരു പുതിയ ഗാഡ്‌ജെറ്റ് ഉണ്ടായിരുന്നു 1500 V - സ്കിൻ എക്സ്ഫോളിയേറ്റർ'.
"സൂര്യ... നീ എന്താ ഇവിടെ..?"
"ചേച്ചി എന്നെ 'ഫ്യൂസ് പോയ ഐറ്റം' എന്ന് വിളിച്ചില്ലേ? അത് കൊണ്ട് ചേച്ചിക്ക് എന്നെന്നേക്കുമായി പവർ കട്ട്." അവൻ ആ ഉപകരണം ലൈലയെ തൊടുവിച്ചു.
ലൈലയുടെ ശരീരം തറയിൽ കിടന്ന് ഒരു മീൻ പിടയുന്നത് പോലെ പിടഞ്ഞു.
"ചേച്ചി ഇനി അധികം മേക്കപ്പ് ചെയ്യണ്ട ആവശ്യം ഇല്ല ഈ ഷോക്കടിച്ചാൽ സ്കിൻ തനിയെ ഗ്ലോ ആകും... പക്ഷേ കാണാൻ ആരും ഉണ്ടാവില്ലെന്ന് മാത്രം ഹ ഹ ഹ."
സുരേഷ് പൊട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു ലൈലയുടെ ശ്വാസം നിന്നു. അവളുടെ മുഖത്ത് ഒരു സ്ഥിരം ഷോക്കടിച്ച ഭാവം മാത്രം ബാക്കിയായി.
…..
അടുത്തത് സെബാസ്റ്റ്യനായിരുന്നു. തന്റെ കാറിൽ എസി ഇട്ട് ഉറങ്ങുകയായിരുന്ന സെബാസ്റ്റ്യന്റെ അടുത്തേക്ക് സുരേഷ് എത്തി. സെബാസ്റ്റ്യൻ കണ്ണുതുറന്നപ്പോൾ സുരേഷ് കാറിന്റെ വയറിംഗിൽ എന്തോ മാറ്റം വരുത്തുകയായിരുന്നു.
"എടാ സൂര്യ... നീ എന്താ ഇവിടെ?"
"സാറേ, എന്റെ പണിയെ കളിയാക്കിയതല്ലേ? ഇതാസാറിന് ഒരു സ്‌പെഷ്യൽ എസി. ഇതിൽ നിന്ന് വരുന്നത് വായു മാത്രമല്ല, നേരിട്ടുള്ള വോൾട്ടേജാണ്."
സുരേഷ് തന്റെ ഷോക്കറിലെ ഡിജിറ്റൽ ആർക്ക്' മോഡ് ഓൺ ചെയ്ത് കാറിന്റെ ബോഡിയിൽ സ്പർശിച്ചു. സെബാസ്റ്റ്യൻ സീറ്റിൽ നിന്ന് ഉയർന്നു പൊങ്ങി. വോൾട്ടേജ് തലച്ചോറിലൂടെ കടന്നുപോയപ്പോൾ സെബാസ്റ്റ്യൻ വിചിത്രമായ ഒരു നൃത്തം ചെയ്യുന്നത് പോലെ തോന്നി.
"സാറേ, പണ്ട് സർക്കസ്സിൽ കണ്ടിട്ടുള്ള ഡാൻസ് പോലെ ഉണ്ടല്ലോ! എന്നെ സെക്യൂരിറ്റി ആക്കാൻ നോക്കിയതല്ലേ? ഇനി സാറിന്റെ ഡെഡ് ബോഡിക്ക് ഞാൻ തന്നെ സെക്യൂരിറ്റി."
സെബാസ്റ്റ്യന്റെ ഹൃദയം സ്തംഭിച്ചു പോയി
ഡോക്ടർമാർ പിന്നീട് എഴുതിയത് മരണ കാരണം അമിതമായ മദ്യപാനം മൂലമുള്ള ഹൃദയാഘാതം' എന്നായിരുന്നു. എന്നാൽ അയാളുടെ ഷൂവിനുള്ളിലെ സോക്സ് കരിഞ്ഞുപോയത് ആരും ശ്രദ്ധിച്ചില്ല.കാരണം മെഡിക്കൽ കോളേജ് ഡോക്ടർ മാർ പണി എടുക്കുന്നത് അത് പോലെയല്ലേ
…….
ഈ കൊലപാതകങ്ങൾ അന്വേഷിക്കാൻ എത്തിയത് സിറ്റി പോലീസ് കമ്മീഷണർ നിസാറായിരുന്നു. നിസാർ പേര് പോലെ വെറും നിസാരനായ പോലീസുകാരനായിരുന്നില്ല, പഴയ ഒരു എൻജിനീയറിങ് ഡ്രോപ്പ് ഔട്ട് കൂടി ആയിരുന്നു. സീൻ ഓഫ് ക്രൈം പരിശോധിച്ച നിസാർ ഒരു വയർ കഷ്ണം എടുത്തു നോക്കി.
"ഇതൊരു സാധാരണ മരണമല്ല. വയറുകൾ മുറിച്ച രീതി നോക്കിയേ... ഇത് ഇടുക്കിയിൽ മരിച്ചു എന്ന് പറയുന്ന പഴയ കറന്റ് സുരയുടെ പണിയാണ്. അവൻ ജീവനോടെ ഉണ്ട് കൊച്ചിയിൽ എത്തിയിട്ടുണ്ട്," നിസാർ തന്റെ അസിസ്റ്റന്റ് ബാബുവിനോട് പറഞ്ഞു.
ബാബുവിന് ഇത് കേട്ട് ചിരി വന്നു.
"സാർ, ഒരു ഇലക്ട്രീഷ്യൻ പോലീസിനെ തോൽപ്പിക്കുമോ? അവൻ വെറും വയർ വലിക്കുന്നവനല്ലേ?"
നിസാർ ഗൗരവത്തോടെ പറഞ്ഞു,
"ബാബു, അവൻ വയർ മാത്രമല്ല വലിക്കുന്നത്, ആളുകളുടെ ആയുസ്സും കൂടിയാണ്. അവനെ കളിയാക്കിയവരെല്ലാം ഇന്ന് മോർച്ചറിയിലെ ഫ്രീസറിലാണ്. അവിടെ കറന്റ് ഉണ്ടെന്നു സുരേഷ് ഉറപ്പുവരുത്തിയിട്ടുമുണ്ട് ."
…..
ബാബുവിന് നിസാറിന്റെ മുന്നറിയിപ്പ് അത്ര കാര്യമായി തോന്നിയില്ല. കൊച്ചിയിലെ ആർദ്രതയുള്ള ആ നട്ടുച്ചയ്ക്ക്, മെട്രോ പില്ലറുകൾക്കിടയിലെ ഇരുളിൽ കുനിഞ്ഞിരുന്ന് വയറുകൾ ഇഴപിരിക്കുകയായിരുന്നു സുരേഷ്. അപ്പോഴാണ് അധികാരത്തിന്റെ ഹുങ്കുമായി കോൺസ്റ്റബിൾ ബാബു അങ്ങോട്ട് കടന്നുവന്നത്. ലാത്തി കൊണ്ട് സുരേഷിന്റെ പുറത്ത് തട്ടി,
"എടാ, നീയേതാ ഇവിടെ പുതിയതാണോ? നിന്റെ പേരെന്താ?" എന്ന് ബാബു ഗർവ്വോടുകൂടി ചോദിച്ചു.
"സൂര്യ" എന്ന സുരേഷിന്റെ മറുപടി കേട്ട് ബാബു പരിഹാസത്തോടെ പൊട്ടിച്ചിരിച്ചു.
"സൂര്യയോ? കൊള്ളാം, പക്ഷെ നിന്റെ ലുക്ക് കണ്ടാൽ ഒരു സീറോ വാട്ട് ബൾബിന്റെ വെട്ടം പോലും നിനക്കില്ലല്ലോടാ," എന്ന് പറഞ്ഞ ബാബു മുട്ടുകുത്തിയിരുന്ന് സുരേഷ് ചെയ്തുകൊണ്ടിരിക്കുന്ന വയറിംഗ് ലാത്തി കൊണ്ട് തോണ്ടി പരിശോധിച്ചു
. "ഇതാണോടാ നിന്റെ വയറിംഗ്? ഇതെന്താ മാലാഖയുടെ മുടിനാര് പോലെ ഇരിക്കുന്നത്? നീ വയറുകൾക്കിടയിൽ കണക്ഷൻ ഉണ്ടാക്കുകയാണോ അതോ ഷോർട്ട് സർക്യൂട്ട് ഉണ്ടാക്കുകയാണോ?" എന്ന് ചോദിച്ച് ബാബു വീണ്ടും അവനെ അപമാനിച്ചു.
വയറുകൾ ജീവനുള്ളവയാണെന്നും ശ്രദ്ധിക്കണമെന്നും സുരേഷ് ശാന്തമായി മുന്നറിയിപ്പ് നൽകിയെങ്കിലും ബാബു അത് പുച്ഛിച്ചു തള്ളി. സുരേഷിന്റെ പഴയ ബാഗിലെ കരിഞ്ഞ മണത്തെയും തുരുമ്പിച്ച ഉപകരണങ്ങളെയും നോക്കി,
"ഇതൊക്കെ വെച്ച് വയർ മുറിച്ചാൽ വയറിന് ടെറ്റനസ് അടിക്കുമല്ലോ" എന്നും,
"നീ വെറും വയർ വലിക്കുന്നവനാണ്, ഞാൻ ഈ സിസ്റ്റം നിയന്ത്രിക്കുന്നവനും" എന്നും ആക്രോശിച്ചു.
സൂര്യ എന്ന പേര് മാറ്റി കരിന്തിരി എന്നാക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ് ബാബു ചിരിച്ചുകൊണ്ട് നടന്നു നീങ്ങുമ്പോൾ, സുരേഷിന്റെ ഉള്ളിലെ വോൾട്ടേജ് അപകടകരമായ നിലയിലേക്ക് ഉയർന്നിരുന്നു. തന്റെ പണിയെയും അസ്തിത്വത്തെയും രൂപത്തെയും പരിഹസിച്ച ബാബുവിനുള്ള പെർമനന്റ് ഷട്ട്ഡൗൺഅവൻ അവിടെത്തന്നെ പ്ലാൻ ചെയ്തു കഴിഞ്ഞിരുന്നു.
……
അന്ന് വൈകുന്നേരം ബാബു തന്റെ പോലീസ് ജീപ്പിൽ കയറുന്നതിന് തൊട്ടുമുമ്പ് സുരേഷ് ഒരു മാസ്റ്റർ പ്ലാൻ നടപ്പിലാക്കി. ജീപ്പിന്റെ ഇഗ്നിഷൻ സിസ്റ്റത്തിലേക്കും സീറ്റിലേക്കും അതീവ സൂക്ഷ്മമായ ഒരു വയറിംഗ് അവൻ രഹസ്യമായി നൽകി. ബാബു വണ്ടി സ്റ്റാർട്ട് ചെയ്ത് ആക്സിലറേറ്ററിൽ കാൽ അമർത്തിയ നിമിഷം, 1200 വോൾട്ടിന്റെ ഒരു മിന്നൽ പിണർ അയാളുടെ ശരീരത്തിലൂടെ പാഞ്ഞുപോയി.
ജീവശ്വാസത്തിനായി ബാബു പിടയുമ്പോൾ ദൂരെ ഒരു ഇലക്ട്രിക് പോസ്റ്റിന് മുകളിൽ ഇരുന്ന് സുരേഷ് തന്റെ പുതിയ ഗാഡ്‌ജെറ്റ് '900 V - പൾസ് മോഡുലേറ്റർ'ക്രമീകരിക്കുന്നുണ്ടായിരുന്നു. ബാബുവിന്റെ ഹൃദയം ഒരു ആമ്പ്‌ലിഫയർ പോലെ മുഴങ്ങി ഒടുവിൽ നിശ്ചലമായി. പുറമെ മുറിവുകളൊന്നുമില്ലെങ്കിലും ബാബുവിന്റെ ഉള്ളിലെ ഓരോ കോശവും വറുത്തെടുക്കപ്പെട്ട അവസ്ഥയിലായിരുന്നു.
…….
ഒടുവിൽ നിസാർ സുരേഷിനെ ഒരു പണിതീരാത്ത മെട്രോ പില്ലറിന് മുകളിൽ വെച്ച് വളഞ്ഞു.
" നിന്റെ കളി തീർന്നു സുരേഷേ, നിനക്ക് രക്ഷപ്പെടാൻ കഴിയില്ല. ചുറ്റും പോലീസാണ്."
സുരേഷ് പില്ലറിന്റെ മുകളിൽ നിന്ന് താഴേക്ക് നോക്കി ചിരിച്ചു.
"നിസാർ സാറേ, നിങ്ങൾ എന്നെ കളിയാക്കിയില്ല, അതുകൊണ്ട് നിങ്ങൾക്ക് ഞാൻ ഷോക്ക് തരില്ല. പക്ഷേ ഈ ലോകം മൊത്തം ഒരു വലിയ സർക്യൂട്ടാണ്. അതിൽ ചിലർ ഫ്യൂസ് ആണ്, ചിലർ വയറാണ്. ഞാൻ വെറുമൊരു സ്വിച്ച് മാത്രമാണ്."
“ ഇവൻ എന്ത് തേങ്ങയാ ഈ പറയുന്നത്” നിസാർ പിറുപിറുത്തു
സുരേഷ് മെട്രോയുടെ ഹൈ-ടെൻഷൻ ലൈനിൽ തന്റെ കൈ വെച്ചു. ഒരു വലിയ സ്ഫോടനവും നീല വെളിച്ചവും ഉണ്ടായി. നിസാർ ഓടിയെത്തുമ്പോൾ അവിടെ സുരേഷ് ഉണ്ടായിരുന്നില്ല. അവന്റെ കരിഞ്ഞ ഷൂസ് മാത്രം അവിടെ അവശേഷിച്ചു.
നിസാർ താഴേക്ക് നോക്കിയപ്പോൾ മെട്രോ ട്രെയിൻ കടന്നുപോകുന്നത് കണ്ടു. ട്രെയിനിന്റെ ജനാലയ്ക്കൽ ഒരു നിഴൽ ഇരിക്കുന്നത് അയാൾക്ക് തോന്നി. അത് സുരേഷാണോഅതോ വെറും തോന്നലോ
കൊച്ചിയിലെ വാർത്തകളിൽ അടുത്ത ദിവസം വന്നത് ഇങ്ങനെയായിരുന്നു
" ഷോക്ക് അടിച്ചുള്ള കൊലപാതകങ്ങൾ പ്രതി എന്ന് സംശയിക്കുന്ന ഇലക്ട്രിഷ്യൻ ഒളിവിൽ."
…..
സുരേഷ് എവിടെയോ ഇരുന്നു
തന്റെ ഷോക്കർ ബാഗ് തുറന്നു. അതിൽ പുതിയൊരു മോഡ് അവൻ സെറ്റ് ചെയ്തു: '2000 V - സിറ്റി ബ്ലായ്‌ക്കൗട്ട്'. അടുത്ത പരിഹാസത്തിനായി അവൻ കാതോർത്തു.
………
End