🚩ഷാൻ ❤️കണ്ണൂർ
റീ എൻട്രി 🚩
5K views • 1 months ago
ആദ്യ ഭാഗങ്ങൾ ലിങ്കിൽ ഉണ്ട്
https://sharechat.com/post/XjrQ7dv?d=n&ui=v64j8rk&e1=cഋഷി കുളികഴിഞ്ഞ്, ലക്ഷ്മിക വരാനായി കാത്തിരുന്നു.
സമയം കുറെ ആയിട്ടും അവൾ എത്തുന്നില്ല.
അയാൾ മുറിക്ക് പുറത്തേക്കിറങ്ങി അവൾ എവിടെ എന്ന് നോക്കി..
ഹാളിൽ അവളില്ല.അയാൾ അടുക്കളയിൽ ചെന്നു നോക്കി.
അവിടെയുമില്ല.
ഇവൾ ഇത് എവിടെ പോയി ?
അമ്മയുടെ മുറിയുടെ വാതിൽ അടച്ചിട്ടിരിക്കുകയാണ്.
അയാൾ വാതിൽ പതിയെ തള്ളി തുറന്നു . അമ്മയുടെ അടുത്ത് അവൾ കിടന്നുറങ്ങുകയാണ്.
അയാൾക്ക് വല്ലാത്ത ദേഷ്യം വന്നു.
ഇത്രയും നാളുകൂടി താൻ വന്നിട്ട് അവൾ ഒരു സ്നേഹവും കാണിക്കുന്നില്ല.
രാത്രിയെങ്കിലും അവളെ ഒറ്റയ്ക്ക് കിട്ടുമെന്ന് വിചാരിച്ചു.അതുമില്ല
അമ്മയുടെ ഒപ്പം കിടക്കുന്നതുകൊണ്ട് അവളെ വിളിക്കാൻ അയാൾക്ക് മടി തോന്നി.
അയാൾ സ്വന്തം മുറിയിലേക്ക് മടങ്ങി.
&₹*&-*2-=# മോൾ.
അയാൾ ദേഷ്യം സഹിക്കാനാവാതെ കട്ടിലിൽ കൈ ചുരുട്ടി ഇ * ടിച്ചു.
ഹോ..അവളിപ്പോൾ വലിയ ജോലിക്കാരി ആണല്ലോ,
അതാകും തന്നെ പരിഗണിക്കാത്തത്.
താൻ പോരെന്നു തോന്നിയിട്ടുണ്ടാവും അവൾക്ക്.
അയാൾക്ക് ആലോചിക്കും തോറും ദേഷ്യം വന്നു.
പിറ്റേന്ന് ലക്ഷ്മിക നേരത്തെ ഉണർന്നു.
അവൾ ഓരോരോ ജോലികളായി തീർത്തുകൊണ്ടിരുന്നു.
അപ്പോഴാണ് ജാനകി എഴുന്നേറ്റ് വന്നത്.
മോളെ ഞാനും കൂടാം.
നീ ഒറ്റയ്ക്ക് എല്ലാ ജോലികളും ചെയ്യണ്ട.
വേണ്ടമ്മേ, അമ്മയ്ക്ക് വയ്യാത്തതല്ലേ കുറച്ചുനേരം കൂടെ പോയി കിടന്നോളൂ.
അവൾ അങ്ങനെ പറഞ്ഞെങ്കിലും ജാനകി അവളെ ഓരോരോ ജോലികളിലും സഹായിച്ചു.
രാവിലെ ചപ്പാത്തിയും കടലക്കറിയുമാണ് ലക്ഷ്മിക ഉണ്ടാക്കിയത്.
ഋഷി എഴുന്നേറ്റു ബ്രഷ് ചെയ്തിട്ട് ഹാളിലേക്ക് ചെന്നു ടിവി ഓൺ ചെയ്തു
ലക്ഷ്മിക ഒരു ഗ്ലാസ് ചായ അയാൾക്ക് മുന്നിൽ കൊണ്ടുവച്ചു.
നീ ഇന്നലെ എന്താ മുറിയിലേക്ക് വരാത്തത്? അയാൾ ദേഷ്യത്തോടെ ചോദിച്ചു.
ഞാൻ അമ്മയുടെ കൂടെയാണ് സാധാരണ കിടക്കാറുള്ളത്.
അവൾ പറഞ്ഞു
നീ വന്ന സമയത്ത് എന്റെ കൂടെ ആയിരുന്നില്ലേ കിടക്കുന്നത്,പിന്നെ എന്തിനാണ് അമ്മയുടെ കൂടെ കിടപ്പ് മാറ്റിയത്.
അമ്മയ്ക്ക് സുഖമില്ലെന്ന് അറിഞ്ഞതിൽ പിന്നെയാണ് ഞാൻ അമ്മയുടെ കൂടെ കിടപ്പ് മാറ്റിയത്.
ആ ത * ള്ള രാത്രിയിൽ ചത്തുപോകുമെന്ന് വിചാരിച്ചിട്ടാണോ? അങ്ങനെയൊന്നും തള്ള ഉടനെ ചാ * കത്തില്ല.
ഇതെന്തൊക്കെയാ ഋഷി ഈ പറയുന്നത് ? ഒന്നവല്ലെങ്കിലും അമ്മയല്ലേ.
ബഹുമാനമൊന്നും കൊടുക്കുന്നില്ലെങ്കിൽ വേണ്ട.
ഇങ്ങനെ നോവിക്കുന്ന വർത്താനം പറയാതിരിക്കാനെങ്കിലും ശ്രമിച്ചു കൂടെ.
നീ ആരാടീ എന്നെ പഠിപ്പിക്കാൻ? ജോലിക്ക് പോയി നാല് കാശുണ്ടാക്കി എന്നും പറഞ്ഞ്,നീ എന്നെ ഭരിക്കാൻ വരണ്ട. ഋഷി ആക്രോശിച്ചു.
ഞാൻ ആരെയും ഭരിക്കാൻ വരുന്നില്ല ഉള്ളതു പറഞ്ഞു എന്ന് മാത്രം.
ഋഷിക്ക് കഴിക്കാൻ എടുക്കട്ടെ ?അവൾ ചോദിച്ചു
എനിക്കൊരു &₹₹%& വേണ്ട.
അവൾ പിന്നെ നിർബന്ധിക്കാൻ പോയില്ല.
അവളും അമ്മയും കൂടി അടുക്കളയിലിരുന്നു ഭക്ഷണം കഴിച്ചു.
ഋഷിക്ക് നന്നായി ദേഷ്യം വരുന്നുണ്ടായിരുന്നു.
ഇവൾക്കൊക്കെ ഇത്രയും നാക്ക് വച്ച കാര്യം അറിഞ്ഞില്ല.
താൻ പറയുന്നത് കേട്ട് അടങ്ങി ഒതുങ്ങിയിരുന്ന പെണ്ണാണ്
അയാൾക്ക് അല്ലെങ്കിലും ആകെ ദേഷ്യമായിരുന്നു.
കയ്യിൽ അഞ്ചിന്റെ പൈസയില്ല കൂട്ടുകാരെ വിളിച്ചിട്ട് അവർ കാൾ എടുക്കുന്നത് പോലുമില്ല.
ജയിലിൽ പോയതോടെ അവരൊക്കെ തന്നെ ഉപേക്ഷിച്ച മട്ടാണ്
എല്ലാംകൂടി ആലോചിച്ചപ്പോൾ നിയന്ത്രിക്കാനാവാത്ത ദേഷ്യം വന്നു.
ആ സമയത്താണ് ജാനകി അങ്ങോട്ട് വന്നത്.
അപ്പോഴാണ് ജാനകിയുടെ കഴുത്തിലെ മാല അവൻ കണ്ടത്.
അതു കൊണ്ടുപോയി വിൽക്കുകയോ, പണയം വയ്ക്കുകയോ ചെയ്താൽ കിട്ടുന്ന പണം കൊണ്ട് തൽക്കാലം കുറച്ചു ദിവസം പിടിച്ചുനിൽക്കാം.
അവനെ എഴുന്നേറ്റ് അമ്മയുടെ മാല ഊരാൻ ശ്രമിച്ചു.
നീ എന്താ ഈ കാണിക്കുന്നത്? വിട്. ജാനകി പറഞ്ഞു.
ഇങ്ങോട്ട് ഊര് തള്ളേ കാശിന് കുറച്ച് അത്യാവശ്യം ഉണ്ട്.
അത്യാവശ്യമുണ്ടെങ്കിൽ വല്ല ജോലിക്കും പോകണം,അല്ലാതെ മാല പറിക്കുവല്ല വേണ്ടത്.
ഇങ്ങോട്ട് താ...അവൻ മാലയിൽ പിടിച്ചുവലിച്ചു.
ലക്ഷ്മിക അങ്ങോട്ട് ഓടിവന്നു.
എന്താ ഋഷിഈ കാണിക്കുന്നത്? ,അമ്മയെ വിട്.അവൾ പറഞ്ഞു.
അയാൾ അതൊന്നും ശ്രദ്ധിച്ചില്ല.
നീ മാലയിൽ നിന്ന് വിടടാ.
ഇത് നീ വാങ്ങി തന്നതല്ലല്ലോ ലക്ഷ്മിക എനിക്ക് വാങ്ങി തന്നതാ, വിടെടാ വിടാനാ പറഞ്ഞത്. ജാനകി അവന്റെ കൈ പിടിച്ചു മാറ്റാൻ ശ്രമിച്ചു.
തള്ളേ.. നിങ്ങളിത് ഇവളെ കൂട്ടിക്കൊടുത്ത് വാങ്ങിച്ചതായിരിക്കുംഅല്ലേ? ഋഷി അലറി
ലക്ഷ്മിക ഒരു നിമിഷം സ്തംഭിച്ചു നിന്നു.
'ഠപ്പേ' ഒറ്റ അ * ടി
ശബ്ദം കേട്ട് ലക്ഷ്മിക നോക്കി.
ഋഷി അ* ടി കിട്ടിയ കവിൾ പൊത്തിപ്പിടിച്ചിരിക്കുകയാണ്..
ജാനകി ദേഷ്യം കൊണ്ടു വിറക്കുകയാണ്.
ജാനകി അവന്റെ നേരെ വിരൽ ചൂണ്ടി ഞാൻ ഇതുവരെ നിന്നെ അ * ടിച്ചിട്ടില്ല.
എനിക്ക് തോന്നുന്നു അതുകൊണ്ടാണ് നീ ഇത്രയേറെ വഷളായി പോയതെന്ന്.
അച്ഛനില്ലാത്ത കുട്ടിയല്ലേ ആ ദുഃഖം അറിയരുത് എന്ന് കരുതി നിന്നെ ഞാൻ വളർത്തി. പക്ഷേ നീയൊരു താന്തോന്നി ആയിപ്പോയി.
ഈ പെൺകൊച്ചിനെ വിളിച്ചുകൊണ്ടു വന്നിട്ട്. അതിനെ നേരാംവണ്ണം നോക്കിയോ നീ?
നീ ജയിലിൽ ആയിരുന്ന സമയത്ത് ഇവൾഎങ്ങനെയാ ജീവിക്കുന്നത് എന്ന് നീ ഓർത്തോ?
എന്നിട്ട് അവൾ ഒരു ജോലി സമ്പാദിച്ച് ആ കാശുകൊണ്ട് എനിക്കൊരു മാല തന്നപ്പോൾ നീ എന്താ നിന്റെ നശിച്ചു നാവുകൊണ്ട് പറഞ്ഞത് , അവളെ കൂട്ടിക്കൊടുത്തു വാങ്ങിയതാണെന്ന് അല്ലേ, നിനക്ക് എങ്ങനെ തോന്നിയെടാ നശിച്ചവനെ ഇങ്ങനെയൊക്കെ പറയാൻ.
ജാനകി ഉറക്കെ കരഞ്ഞു.
നിങ്ങൾ കൂടുതൽ എന്നോട് സംസാരിക്കേണ്ട.ഋഷി ദേഷ്യത്തോടെ പറഞ്ഞു
സംസാരിക്കും
സംസാരിക്കാൻ തന്നെയാ തീരുമാനം.
എന്റെ അ *ടി കൊണ്ടൊന്നും നീ നന്നാവില്ലെന്ന് എനിക്കറിയാം.
നിന്നെപ്പോലെ ഒരെണ്ണത്തിനെ പെറ്റ് വളർത്തിയല്ലോ എന്നോർത്താണ് എനിക്കിപ്പോൾ ദുഃഖം.
ജാനകി നെഞ്ച് തിരുമ്മിക്കൊണ്ട് വേദനയോടെ മുഖംചുളിച്ചു.
അയ്യോ...അമ്മേ എന്താ പറ്റിയത്? ലക്ഷ്മിക ഓടിവന്നവരെ പിടിച്ചു.
ഒന്നൂല്ല മോളെ ...
നെഞ്ചു വേദന എടുക്കുന്നുണ്ടോ..
ഓഹ്.. അതൊന്നും സാരമില്ല.ഇടയ്ക്ക് വേദനഉണ്ടാകുമെന്ന് ഡോക്ടർ പറഞ്ഞതല്ലേ
അവരുടെ മുഖം വിയർപ്പിൽ കുതിർന്നിരുന്നു.
ലക്ഷ്മിക അമ്മയെ അടുത്തുള്ള കസേരയിലേക്ക് ഇരുത്തി.
എനിക്ക് ഇത്തിരി വെള്ളം വേണം മോളെ, ജാനകി പറഞ്ഞു.
ജാനകിയുടെ വെപ്രാളവും പരവേശവും കണ്ടപ്പോൾ ഋഷിയും ഭയന്നു പോയി.
നമുക്ക് ആശുപത്രിയിൽ പോകാം അമ്മേ.ലക്ഷ്മിക പറഞ്ഞു.
വേണ്ട എനിക്ക് എങ്ങോട്ടും പോകണ്ട.
എനിക്ക് മരിച്ചാൽ മതി...
ജാനകി വിങ്ങിക്കരഞ്ഞു.
വെള്ളം കുടിച്ച്, കുറച്ച് നേരം ഇരുന്നപ്പോൾ വേദന കുറഞ്ഞു.
നമുക്കൊന്ന് ആശുപത്രിയിൽ പോയിട്ട് വരാമെന്ന് ലക്ഷ്മിക വീണ്ടും നിർബന്ധിച്ചു.
ഇപ്പോൾ കുഴപ്പമൊന്നുമില്ല മോളെ. ഇടയ്ക്ക് ഇങ്ങനെ ചെറിയ വേദന വരാറുണ്ട്. ഇന്നിപ്പോൾ ശകലം കൂടുതൽ തോന്നിയെന്നേയുള്ളൂ.
സാരമില്ല മാറിയല്ലോ.
എന്നാൽ അമ്മ കുറച്ചു നേരം കിടക്ക് ജാനകിയെ അവൾ പിടിച്ചെഴുന്നേൽപ്പിച്ചു
നീ വിട്ടേക്ക്.എനിക്ക് കുഴപ്പമൊന്നുമില്ല. ജാനകി മുറിയിലേക്ക് നടന്നു.
ലക്ഷ്മിക ഋഷിയുടെ തൊട്ടു മുൻപിൽ വന്നു നിന്നു.
ഋഷിയുടെ മനസ്സ് ഇത്ര കഠിനമാണോ..
അയാൾ അതിനു മറുപടിയൊന്നും പറഞ്ഞില്ല
നിങ്ങൾക്കൊപ്പം ഒരു ജീവിതം പ്രതീക്ഷിച്ചിട്ട് തന്നെയാണ് ഞാനിറങ്ങി വന്നത്.
നിങ്ങൾ ജയിലിൽ ആയപ്പോൾ എനിക്ക് നിങ്ങളോട് ദേഷ്യം തോന്നി.
നിങ്ങൾ എന്ന സംരക്ഷിക്കുമെന്നും, നമ്മൾ സന്തോഷമായി ജീവിക്കും എന്നൊക്കെയായിരുന്നു ഞാൻ വിചാരിച്ചിരുന്നത്.
എന്നിട്ട് എന്നെക്കുറിച്ച് ആലോചിക്കാതെ,നിങ്ങൾ ഓരോ തോന്നിവാസവും കാണിച്ചു.
പക്ഷെ,എപ്പോഴോ എനിക്ക് നിങ്ങളോടുള്ള ദേഷ്യം മാറി.
കാരണം നിങ്ങൾ എനിക്ക് നല്ലൊരു അമ്മയെ തന്നിട്ടാണ് പോയത്.
നോക്ക്...കരഞ്ഞുകൊണ്ടിരിക്കുന്ന ആ പഴയ പെൺകുട്ടിയല്ല ഞാൻ.
ഒറ്റക്ക് ജീവിക്കാനുള്ള മനസ്സും, അതിനുള്ള തന്റേടവും എനിക്കിപ്പോൾ ഉണ്ട്.
എന്നാൽ ഇറങ്ങി പോടീ.... അവൻ അലറി.
എന്നാലും, സ്വയം നന്നായേക്കാം, സ്വന്തം കുടുംബം കൈവിട്ടു കളയാതിരിക്കാം,എന്നൊരു ചിന്തയൊന്നും വരുന്നില്ല അല്ലേ? അവൾ ചോദിച്ചു.
ഇല്ല.അങ്ങനെ ഒരു ചിന്തയും വരുന്നില്ല. നീ കൂടുതൽ എന്നെ പഠിപ്പിക്കാൻ നിൽക്കുകയും വേണ്ട.
ഇല്ല. ഞാൻ ആരെയും പഠിപ്പിക്കാൻ ശ്രമിക്കുന്നില്ല. നശിക്കണം എന്ന് വിചാരിച്ചാൽ പിന്നെ തിരുത്താൻ കഴിയില്ലല്ലോ.
ഞാൻ നശിച്ചാൽ നിനക്ക് എന്താ കുഴപ്പം?
കുഴപ്പമുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല. നിങ്ങളുടെ ജീവിതം പോകും അത്രതന്നെ.
നിങ്ങളോടൊപ്പം നിറമുള്ള ഒരു ജീവിതം ഞാൻ സ്വപ്നം കണ്ടിരുന്നു.പക്ഷെ ഒന്നും നടന്നില്ല.
എനിക്ക് സ്വന്തമായി ഒരു ജോലിയുണ്ട്.
ജീവിതം പങ്കിടാൻ നാളെ മറ്റാരെങ്കിലും എന്നെ ക്ഷണിച്ചെന്നും വരാം അപ്പോൾ ഞാനങ്ങ് പോകും അത്രതന്നെ. അല്ലാതെ നിങ്ങളുടെ കാൽക്കീഴിൽ കിടക്കുമെന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി,പഴയ ലക്ഷ്മികയല്ല ഞാൻ
ഇറങ്ങിപ്പോടീ മറ്റവളെ ഈ വീട്ടിൽ നിന്നും... അവൻഒച്ച ഉയർത്തി.
അതിന് ഈ വീട് നിങ്ങളുടേതാണോ? അല്ലല്ലോ.
ഇതിന്റെ വാടക കൊടുക്കുന്നത് നിങ്ങളല്ല. അത് കൊടുത്തുകൊണ്ടിരുന്നത്
അമ്മയാണ്.
പക്ഷെ ഇപ്പോൾ ഈ വീടിന്റെ വാടക കൊടുക്കുന്നത് ഞാനാണ്. അതുകൊണ്ട് എന്നോട് ഇറങ്ങി പോകാൻ പറയാൻ നിങ്ങളാരാണ്? മര്യാദയ്ക്കാണെങ്കിൽ മാത്രം ഇവിടെ നിന്നാൽ മതി. അവൾ ഉറച്ച സ്വരത്തിൽ പറഞ്ഞു.
നാലു കാശ് കയ്യിൽ വന്നപ്പോൾ ഉള്ള അഹങ്കാരമാണ് അല്ലേ? അവൻ ചോദിച്ചു.
അതെ. നാലു കാശ് സമ്പാദിച്ചതിന്റെ അഹങ്കാരം തന്നെയാണ്.
നിങ്ങളും മാന്യമായി സമ്പാദിക്ക്
എന്നിട്ട് അഹങ്കരിച്ചോ,
അല്ലാതെ അമ്മയെ ഉപദ്രവിക്കാനോ ഭാര്യയെ മെക്കിട്ട് കയറാനോ പഠിച്ചാൽ പോരാ.
ഇനി നീ കൂടുതൽ സംസാരിച്ചാൽഎന്റെ കയ്യിൽ നിന്നും വാങ്ങിക്കൂട്ടും.
അവൾ അയാളുടെ നേരെ നോക്കി പുഞ്ചിരിച്ചു.
നിങ്ങൾ പത്തടി തന്നാൽ ചിലപ്പോൾ ഒരെണ്ണമെങ്കിലും എനിക്ക് തിരിച്ച് തരാൻ സാധിച്ചേക്കും അത് മറക്കരുത്.
അത്രയ്ക്കായോ നീ അയാൾ കൈയ് വീശി.
തൊട്ടുപോകരുത് അവളെ. മുറിയുടെ വാതിൽക്കൽ നിന്ന് ജാനകി പറഞ്ഞു.
അവളെ അടിക്കാൻ നിനക്ക് എന്താണ് യോഗ്യത.
ജോലി കിട്ടിയപ്പോൾ സ്വന്തമായി ഒരു വീട് എടുത്ത് ഇവിടെ നിന്നും മാറാൻ ഞാൻ അവളോട് പറഞ്ഞതാ. അവൾ കേട്ടില്ല.
നീ അവളെ വിവാഹം ചെയ്തു കൊണ്ടുവന്നതല്ലല്ലോ, രജിസ്റ്റർ പോലും ചെയ്തിട്ടില്ല.എന്നിട്ടും ഇവിടം വിട്ടുപോകാതെ അവളിവിടെ തുടരണമെങ്കിൽ അതിന്റെ അർത്ഥമെന്താണ്
അവളുടെ മനസ്സിൽ ഭർത്താവിന്റെ സ്ഥാനത്ത് ഇപ്പോഴും നീ തന്നെയാണ്
ഉള്ളത് എന്നല്ലേ ?
നീ എന്താലോചിച്ചു നിൽക്കുവാടീ ജോലിക്ക് പോകേണ്ട സമയമായില്ലേ, പോകാൻ നോക്ക്.
ജാനകി ലക്ഷ്മികയോട് പറഞ്ഞു
ലക്ഷ്മിക ബാഗുമെടുത്ത് പുറത്തേക്ക് പോയി
ഋഷി അവളുടെ പോക്ക് നോക്കി നിന്നു.
ജാനകി അവന്റെ അരികിലേക്ക് വന്നു
എടാ...നിനക്ക് ഇനിയും സമയമുണ്ട്.
നിനക്ക് നന്നായിക്കൂടെ, ഒരു പെൺകുട്ടി നിന്റെ ഭാര്യയായി കൂടെയില്ലേ.
ഒരു കുഞ്ഞ്....നല്ല ഒരു വീട്... സമാധാനവും സന്തോഷവും പുലരുന്ന ദിനങ്ങൾ.ഇതൊന്നും നീ ആഗ്രഹിക്കുന്നില്ലേ ? അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
എനിക്കറിയാം ഒറ്റ ദിവസം കൊണ്ടൊന്നും നിനക്ക് നന്നാവാൻ ആവില്ല എന്ന് . പക്ഷേ നന്നാവാൻ നിനക്ക് ശ്രമിച്ചുകൂടെ...
അവന്റെ മുഖത്തെ കല്ലിച്ചഭാവം കണ്ടപ്പോൾ.
അവനോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ലഎന്ന് ജാനകിക്ക് മനസ്സിലായി.
അവർ നിശബ്ദയായി അവരുടെ മുറിയിലേക്ക് മടങ്ങി
🍀🍀🍀🍀🍀
മുറ്റത്തെ കസേരയിൽ ഇരിക്കുകയാണ്.
ഋഷി..
നീ ജയിലിൽ നിന്ന് ഇറങ്ങി അല്ലേടാ? ഇന്നലെ കാണാൻ പറ്റിയില്ല.
നീ അങ്ങ് നന്നായല്ലോ. ജയിലിൽ പ്രത്യേകിച്ച് ജോലിയൊന്നും ഇല്ലല്ലോ അല്ലേ.
മതിലിന് മുകളിൽ കൂടെ തലനീട്ടി അടുത്ത വീട്ടിലെ മേരിചേച്ചി ചോദിച്ചു.
ഒന്നു പോ കിഴവി...ഋഷി അവരുടെ നേരെ നോക്കി ചിറികോട്ടി
ഇത്രനാൾ ജയിലിൽ കിടന്നിട്ടും, ഈ കാലമാടനൊരു മാറ്റവുമില്ല.
പിറുപിറുത്തു കൊണ്ട് മേരി തിരിഞ്ഞു.
നാശം പിടിക്കാൻ സ്വസ്ഥത തരില്ല ഒരെണ്ണങ്ങളും,
അവൻ കസേരയിൽ നിന്ന് എഴുന്നേറ്റു. കസേര കാല് കൊണ്ട് ചവിട്ടിത്തെറിപ്പിച്ചിട്ട് അകത്തേക്ക് കയറി.
കട്ടിലിൽ കിടക്കുമ്പോൾ അവന്റെ മനസ്സ് ശൂന്യമായിരുന്നു.
പെട്ടന്ന് അവന്റെ ഫോൺ ശബ്ദിച്ചു.
അവൻ കാൾ അറ്റൻഡ് ചെയ്തു.
എടാ... ഞാനാ മനു.
നിന്നെ ഒന്ന് കാണണം.
കുറച്ച് സാധനം കയ്യിലുണ്ട്.കൂടുതൽ ഒന്നും ഫോണിലൂടെ പറയാൻ പറ്റില്ല.
നമ്മൾ കാണാറുള്ള സ്ഥലത്തേക്ക് വൈകിട്ട് ഒന്നിറങ്ങ്.
അത് എത്തിക്കേണ്ട സ്ഥലത്ത് എത്തിച്ചാൽ നമുക്ക് കൈനിറയെ കാശു കിട്ടും.നീ വരുമോ?മനു ചോദിച്ചു.
ഋഷി ഫോണും കൈയിൽ പിടിച്ച് എന്തു പറയണമെന്നറിയാതെ ഇരുന്നു.
പറയടാ... നീ വരുമോ?
🍀🍀🍀🍀🍀
തുടരും.
കണ്ണൂർകാരൻ ❤️❤️❤️ #📔 കഥ #📚 ട്വിസ്റ്റ് കഥകൾ #💞 പ്രണയകഥകൾ #✍ തുടർക്കഥ #📙 നോവൽ
17 likes
10 shares

