butterfly
701 views • 9 days ago
മനസിനക്കരെ💕💕💕6️⃣ അവൾ വണ്ടി പഞ്ചറും ഒട്ടിച്ചു വീട്ടിൽ എത്തിയപ്പോൾ ലേറ്റായി.. അവൾ ചെല്ലുമ്പോൾ അമ്മയും അച്ഛനും വാതിലിൽ തന്നെ അവളെ വെയിറ്റ് ചെയ്തു നിൽപ്പുണ്ടായിരുന്നു.... വിളിച്ചു പറഞ്ഞെങ്കിലും അവർക്ക് ടെൻഷൻ ആയിരുന്നു.... വന്നതേ കഥകളെല്ലാം പറഞ്ഞു.... എല്ലാവരും കൂടെ ചിരിച്ചു ചിരിച്ചു മടുത്തു.., അന്നത്തെ ടെൻഷനും കഷ്ടപ്പാടും കാരണം ഫുഡ് കഴിച്ചു അവൾ നേരത്തെ കിടന്നു.... 💕💕💕💕💕💕💕💕💕💕 ആറു മണി കഴിഞ്ഞപ്പോൾ ഗിരി യും രുദ്രനും ഓഫീസിൽ നിന്നുമിറങ്ങി.. അവരുടെ കാർ ചെന്നു നിന്നത് കൗസ്തുഭം എന്ന് ബോർഡ്‌ വെച്ച വീടിനു മുൻപിൽ ആയിരുന്നു.... സെക്യൂരിറ്റി ഗേറ്റ് തുറന്നു കൊടുത്തു... അവന്റെ കാർ പോർച്ചിൽ വന്നു നിൽക്കുകയും രണ്ടര വയസുള്ള ഒരു പെൺകുട്ടി ഓടി വന്നു... അച്ഛാ.., അവൾ ഓടി വന്നു കുഞ്ഞിനെ എടുത്ത് വട്ടം കറക്കി.... അപ്പോൾ അവൾ രുദ്രന്റെ പോക്കറ്റ് തപ്പാൻ തുടങ്ങി.... അതിൽ ഡയറി മിൽക്കിന്റെ ഒരു ചോക്ലേറ്റ് ബാർ ഉണ്ടായിരുന്നു... അത് കിട്ടിയതും ആ കുഞ്ഞി പെണ്ണ് ഗിരിയുടെ കയ്യിലേക്ക് ചാടി അവിടെയും ഉണ്ടായിരുന്നു ഇത് പോലെ ചോക്ലേറ്റ്.... രണ്ടും കിട്ടിയതും അവൾ ഇറങ്ങി പോയി... ഇതാണ് കോസ്തുഭം ബാലചന്ദ്രൻ തമ്പി യുടെയും ശാരദയുടെയും വീട്..... അവർക്ക് രണ്ട് മക്കൾ ആണ് അനിരുദ്രനും അഭിരാമിയും...... ബാലചന്ദ്രൻ തമ്പിയുടെ അനിയന്റെ മകൻ ആണ് ഗിരി... അനിയനും ഭാര്യയും ഗിരി കുഞ്ഞായിരിക്കുമ്പോഴേ ഒരു ആക്‌സിഡന്റിൽ മരണപെട്ടു.... അതോടു കൂടി ഗിരി എപ്പോഴും ശാരദയടെയും ബാലചന്ദ്രൻ തമ്പിക്കും ഒപ്പമായിരുന്നു.....അവർക്ക് രുദ്രനെകാൾ പ്രിയം ഗിരിയെ ആയിരുന്നു....അവനും അങ്ങനെ തന്നെ.  ബോബനും മോളിയിലെ പട്ടിയെ പോലെ എപ്പോഴും രുദ്രന്റെ നിഴലായി അവനുണ്ടാകും... ഒരു വർഷത്തിന് മുൻപ് ഹാർട്ട്‌ അറ്റാക്ക് വന്ന് തമ്പിയും പോയി.... പിന്നെ കുഞ്ഞി പെണ്ണ് അനുഗ്രഹ അനു എന്നാണ് വിളിക്കുന്നത്... അവളുടെ കഥ നമുക്ക് വഴിയേ കേൾക്കാം... അപ്പോഴേക്കും അകത്തു നിന്നും ശാരദ വന്നു... നിങ്ങള ഈ പെണ്ണിനെ ചീത്തയാക്കുന്നത്... ചോക്ലേറ്റ് വാങ്ങി കൊടുക്കരുത് എന്നു പാഞ്ഞാൽ കേൾക്കില്ല....അവർ ദേഷ്യപ്പെടാൻ തുടങ്ങി.... (തുടരും ) #പ്രതിലിപി #പ്രതിലിപി കഥകൾ## #പ്രതിലിപി മലയാളം ##പ്രതിലിപി
11 shares