butterfly
720 views • 10 days ago
മനസിനക്കരെ💕💕💕5️⃣ അവിടുന്ന് അവൾ നേരെ കാന്റീനിലേക്കാണ് പോയത്.. അവിടെ ചെന്ന് മീനുനോട് കഥകളെല്ലാം വിശദമായി പറഞ്ഞു കൊടുത്തു... വല്ലാത്ത കഷ്ടമായി പോയി.. മീനു താടിക്ക് കയ്യും കൊടുത്തിരുന്നു പറഞ്ഞു...  ഹ എന്തായാലും പിന്നോട്ട് പോകാൻ ഞാൻ തീരുമാനിച്ചിട്ടില്ല.... ഗിരി സർ കൊള്ളാലെ??? എന്തോന്നാ.... അല്ല... അങ്ങേര് സൂപ്പറാണ് എന്നു പറയുവായിരുന്നു... എന്നാൽ നീ കൊണ്ട് ഉപ്പിലിട്ടു വെക്ക്.... ഒരു കിരി സർ... രണ്ടിനും ഞാൻ വെച്ചിട്ടുണ്ട്.. 💕💕💕💕💕💕💕💕💕💕 ഡാ നീ എവിടെ പോയി?? ഞാൻ ഒന്നുടെ അവളെ ഒന്ന് പേടിപ്പിക്കാൻ പോയതാ... മ്മ്... എനിക്കവളെ തീരെ പിടിച്ചില്ല... നോക്കാം.. ഇട്ടിട്ട് പോകുന്നെങ്കിൽ പോകട്ടെ.. ഇഡിയറ്റ്.... ഉച്ചക്ക് ശേഷമുള്ള സെഷനിൽ അവൾ ഇരുന്ന് ഉറക്കം തൂങ്ങി മടുത്തു..... ഇതൊരാൾ cctv ക്യാമെറയിലൂടെ കാണുന്നുണ്ടന്ന് അവൾ അറിഞ്ഞില്ല.... ട്രെയിനിങ് പീരിയഡ് ആയതു കൊണ്ട് പത്തു മണി തൊട്ട് അഞ്ചു മണി വരെയാണ് ഷിഫ്റ്റ്‌... അഞ്ചു മണിക്ക് അവൾ ഓടി വീട്ടിൽ പോകാൻ വരുമ്പോഴാണ് പ്യുൺ വന്നു പറഞ്ഞത് ദേവാനന്ദയെ എംഡി വിളിക്കുന്നു എന്ന്.... അവൾ ദയനീയമായി മീനുനെ നോക്കി.    വരുത്തി വെച്ചതല്ലേ അനുഭവിച്ചോളാൻ അവളും..  എംഡി യുടെ റൂമിന്റെ വാതിലിൽ ചെന്നപ്പോൾ ഉച്ചക്കത്തെ ഓർമക്ക് പതുക്കെ ക്നോക്ക് ചെയ്യാതെ അത്യാവശ്യം നല്ല രീതിയിൽ കൊട്ടി.. അകത്ത് നിന്ന് ഗിരി ചാടി വെളിയിൽ വന്നു.... ഇതെന്താ തല്ലി പൊളിക്കുവാണോ??? ഞങ്ങൾക്കെന്ന ചെവിക്ക് കുഴപ്പം വല്ലതും ഉണ്ടോ?? വാ അകത്തേക്ക്.... ഞാനല്ല സർ ആണ് വിളിച്ചത്....അവൾ അകത്തേക്ക് കടന്നു... രുദ്രൻ അകത്തിരിപ്പുണ്ട് മുഖം ഒരു കുട്ടയുണ്ട്.... സർ, എന്നെ വിളിച്ചത്??? ഇതെന്താണ്??? അവൻ തന്റെ മുൻപിലിരുന്ന ലാപ്ടോപ് തിരിച്ചു കാണിച്ചു.... അവൾ അത് കണ്ട് ഞെട്ടി പണ്ടാരമടങ്ങി.... സീ മിസ്സ്‌ ദേവാനന്ദ എന്താണിണിത്???? സോറി സർ. അത്.... ഈ ഓഫീസിൽ ഇതൊന്നും ഞാൻ അനുവദിക്കില്ല...ഇത് ലാസ്റ്റ് വാണിംഗ് ആണ്.. ഇനി ഇങ്ങനെ കണ്ടാൽ ഞാൻ ടെർമിനേറ്റ് ചെയ്യും.... ഈ അനിരുദ്രന് ഒറ്റ വാക്കേ ഉള്ളൂ.. സോറി സർ... ഓക്കേ യൂ ക്യാൻ ലീവ് നൗ.... അവൾ അവിടുന്നു പാർക്കിംഗ് ഏരിയയിലേക്ക് നടന്നു... അവിടെ ചെല്ലുമ്പോൾ ഇടിവെട്ടിയവന്റെ കാലിൽ പാമ്പ് കടിച്ചു എന്നു പറഞ്ഞത് പോലെ വെസ്പയുടെ ടയർ പഞ്ചറായി ഇരിക്കുകയാണ്..  ... ഈശ്വര ഞാനിന്ന് ആരെയാണോ കണി കണ്ടത്??? അവൾ പതുക്കെ വണ്ടി തള്ളാൻ തുടങ്ങി.... സെക്കന്റ്‌ ഫ്ലോറിന്റ ബാൽക്കണിയിൽ ഇരുന്നു ഇത് കണ്ട രണ്ട് പേർ ചിരി അടക്കാൻ പാട് പെടുകയായിരുന്നു... (തുടരും ) ##പ്രതിലിപി മലയാളം # തുടർക്കഥ ##പ്രതിലിപി #പ്രതിലിപി മലയാളം #പ്രതിലിപി കഥകൾ## #പ്രതിലിപി
12 shares