sona
ShareChat
click to see wallet page
@251103058
251103058
sona
@251103058
ഷെയര്‍ചാറ്റ് പൊളിച്ചു
തികച്ചും യാദൃച്ഛികമായിരുന്നു ആ കണ്ടുമുട്ടൽ. ഒരു സാധാരണ ബസ് യാത്ര. മുഖങ്ങൾക്കിടയിൽ മുഖങ്ങൾ, തിരക്കിനിടയിൽ ചിന്തകൾ അതിനിടയിലാണ് അവളെ ഞാൻ കണ്ടത്. വളരെ പെട്ടെന്ന് തന്നെ ഞങ്ങൾ പരിചയപ്പെട്ടു. ഒരു പാട്ട്, കുറച്ചു തമാശകൾ… എന്റെ കോമഡികൾക്ക് അവൾ തുറന്ന മനസ്സോടെ ചിരിച്ചു. അവളുടെ ആ ചിരി, അത് എന്തോ പറഞ്ഞുപോകുന്ന പോലെ എനിക്ക് തോന്നി. സംസാരം നീണ്ടപ്പോൾ ഒരു മുൻപരിചയം ഉണ്ടായിരുന്നതുപോലെ അവൾ അവളുടെ സന്തോഷങ്ങളും സങ്കടങ്ങളും ഒന്നും മറയ്ക്കാതെ എന്നോട് പങ്കുവച്ചു. ഒരു നിമിഷം ഞാൻ ചിന്തിച്ചു “ഒരു നിമിഷത്തെ പരിചയത്തിനപ്പുറം എന്തിനാണ് ഈ കുട്ടി ഇത്രയും കാര്യങ്ങൾ എന്നോട് പറയുന്നത്?” പിന്നീട് മനസ്സിലായി… ഈ തിരക്കുപിടിച്ച ലോകത്ത് ആർക്കും ആരെയും കേൾക്കാൻ സമയം ഇല്ല. അവൾക്ക് സംസാരിക്കാൻ ഒരവസരം കിട്ടി. അവൾ അത് പൂർണ്ണമായി ഉപയോഗിച്ചു. പറഞ്ഞുകൊണ്ടിരിക്കുമ്പോൾ അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു. അപ്പോൾ എനിക്ക് തോന്നി എന്റെ സങ്കടങ്ങളാണ് ഈ ലോകത്തിലെ വലുതെന്ന്. എന്നാൽ ആ ബസ് യാത്രയിൽ എന്റെ സങ്കടങ്ങൾ ഒന്നുമല്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു. കൂടുതൽ അറിയണം എന്നൊരു ആഗ്രഹം എന്റെ മനസ്സിൽ നിശ്ശബ്ദമായി വളർന്നു. അവൾ കഥ തുടർന്നു… അച്ഛനും അമ്മയും മൂന്നു കുട്ടികളടങ്ങുന്ന ഒരു ചെറിയ കുടുംബം. മൂത്തയാൾ അവൾ. താഴെ രണ്ടു അനിയന്മാർ. വളരെ ചെറുപ്പത്തിൽ തന്നെ അച്ഛന് ഒരു അപകടം. കിടപ്പിലായി. അതിനുശേഷം അച്ഛന്റെ ചികിത്സയും വീട്ടുചെലവുകളും മക്കളുടെ പഠനവും എല്ലാം ചേർന്ന് കൂലിപ്പണിക്ക് പോകുന്ന അമ്മയുടെ ചുമലിലായി. എല്ലാം വലിയ ബുദ്ധിമുട്ടില്ലാതെ നീങ്ങിക്കൊണ്ടിരുന്ന സമയത്താണ് അമ്മക്ക് തുടർച്ചയായ അസുഖം. ഒരാശുപത്രി, പിന്നെ മറ്റൊന്ന്… എന്നിട്ടും മാറ്റമില്ല. ഒടുവിൽ ആ സത്യം അവർ തിരിച്ചറിഞ്ഞു. ബ്രെസ്റ്റ് കാൻസർ. അത് പറയുമ്പോൾ അവളുടെ ശബ്ദം ഇടറി. കണ്ണുകൾ നിറഞ്ഞു. “ഒരു കുടുംബത്തിന് ഇതിലുപരി എന്താണ് ഇനി വരാനുള്ളത്?” എന്ന് അവളുടെ നിശ്ശബ്ദത ചോദിച്ചു. ബസ് മുന്നോട്ട് നീങ്ങി. സ്റ്റോപ്പുകൾ പിന്നിലായി. എന്നാൽ അവളുടെ കഥ എന്റെ മനസ്സിൽ നിശ്ചലമായി നിന്നു. അന്ന് ഞാൻ മനസ്സിലാക്കി ജീവിതത്തിൽ എല്ലാവർക്കും അവരവർ നയിക്കുന്ന സ്വന്തം യുദ്ധമുണ്ട്. ചിലത് നമ്മൾ കാണും. ചിലത് ഒരു ബസ് യാത്രയിൽ യാദൃച്ഛികമായി കേൾക്കും. #💓 ജീവിത പാഠങ്ങള്‍ #❤ സ്നേഹം മാത്രം 🤗 #💖 അമ്മ ഇഷ്‌ടം #💑 Couple Goals 🥰 #🤝 സുഹൃദ്ബന്ധം
വന്നു വന്നു അവധിദിവസങ്ങളെ പേടിയാകുന്നു. പുതിയതായി ഒന്നും ചെയ്യാനില്ല. ഭാഷ അറിയാത്തതും കൂട്ടുകാരില്ലാത്തതുമായ ഒരു സ്ഥലത്ത് ജീവിക്കുന്നത് ചിലപ്പോൾ ശ്വാസം മുട്ടിക്കുന്നതുപോലെയാണ്. രാവിലെയും വൈകിട്ടും വീട്ടിലേക്ക് വിളിക്കുന്നത് മാത്രമാണ് ഇപ്പോൾ ഉള്ള ഏക ആശ്വാസം മരുന്ന് പോലെ. ഇടയ്ക്ക് ഞാൻ തന്നെ എന്നോടു ചോദിക്കാറുണ്ട്: എന്റെ ജീവിതം മാത്രമാണോ ഇങ്ങനെ? അധികം ആരോടും അടുക്കാതിരിക്കുക തന്നെ നല്ലതെന്നു തോന്നുന്നു. അടുതാൽ ഒരുനാൾ അകലുമ്പോൾ വിഷമം കൂടും അകലെ നിന്നാൽ ആ വേദന ഉണ്ടാകില്ല. ഒറ്റയ്ക്ക് ഇരുന്ന് പഠിക്കുന്നതും, ചിന്തിക്കുന്നതും നമ്മളെ നമ്മൾ തന്നെ കുറച്ച് കൂടി തിരിച്ചറിയാൻ സഹായിക്കുന്നു. ഒരുനാൾ, ഈ നിശബ്ദത തന്നെ എന്റെ ശക്തിയാകുമെന്നും ഈ ഒറ്റപ്പെട്ട സമയം എന്നെ പുതിയ ഒരാളാക്കി മാറ്റുമെന്നും ഞാൻ പതുക്കെ വിശ്വസിച്ചു തുടങ്ങിയിപ്പോൾ....... #🤝 സുഹൃദ്ബന്ധം #💖 അമ്മ ഇഷ്‌ടം #❤ സ്നേഹം മാത്രം 🤗 #💑 Couple Goals 🥰 #💓 ജീവിത പാഠങ്ങള്‍
ഒറ്റക്ക് ഒരു മുറിയിൽ ജനലായിലൂടെ പുറത്തേക്ക് നോക്കിയിരിക്കുമ്പോൾ ആലോചിക്കാൻ ഒരായിരം കാര്യങ്ങൾ ഇണ്ടായിരുന്നു മനസ്സിൽ കഴിഞ്ഞ കുറച്ചു നാളുകൾക്കു മുമ്പ് വരെ ഇങ്ങനെ ഒന്നും ആയിരുന്നില്ല ഞാൻ ഒരു ദിവസത്തിന്റെ മുഴുവൻ സമയവും നിരന്തരമായ കാളുകളും ചാറ്റിംഗ് ആയിരുന്നു എന്നാൽ ഇന്ന് എന്റെ ഫോൺ സൈലന്റ് ആണ് ശെരിയാണ് നമ്മുടെ ഉളിൽ ഉള്ളത് തുറന്ന് പറഞ്ഞാൽ നമുക്ക് പലരേയും നഷ്ടമാകും ഞങ്ങൾ തമ്മിൽ ഒരുമിച്ച് പഠിച്ചിട്ടില്ല എങ്ങനെയോ വിധിയുടെ കളികളിൽ ഞങ്ങൾ പരിചയപ്പെട്ടു നല്ല സുഹൃത്തുക്കൾ ആയി വല്ലപ്പോഴും ഉണ്ടായിരുന്ന കാളുകൾ നിരന്തരമായി ഉറക്കം എണീറ്റൽ തുടങ്ങുന്ന കാളുകളും ടെക്സ്റ്റ്‌ മെസ്സേജുകൾ അവസാനിക്കുന്നത് ആ ദിവസം കഴിയുമ്പോൾ ആണ് ഒടുവിൽ എന്റെ ഉള്ളിൽ തോന്നിയ ഇഷ്ടം ഞാൻ അവളോട് തുറന്ന് പറഞ്ഞപ്പോൾ അവൾക് ഞാൻ ഒരു ജസ്റ്റ്‌ ഫ്രണ്ട് മാത്രം ചിലപ്പോൾ തെറ്റ് എന്റേതായിരിക്കും അവൾ എന്നെ ഫ്രണ്ട് ആയി കണ്ടു ഞാൻ അവളെ എന്റെ ലൈഫിലേക്ക് ഷെണിച്ചു അന്ന് അവൾ ഞാനുമായുള്ള കോൺടാക്ട് അവസാനിപ്പിച്ചു അന്ന് വരെ അവളുടെ കൂടെ ഉണ്ടായിരുന്ന എനിക്ക് പകരം അവൾക് മറ്റൊരു ഫ്രണ്ടിനെ റീപ്ലേസ് ചെയ്യാൻ സാധിച്ചു എനിക്ക് എന്റെ മനസ്സിൽ നിന്ന് അവളെ മായിച്ചു കളയാനും സാധിക്കുന്നില്ല ഇന്ന് മുറിയിൽ ഒറ്റക്ക് ഇരിക്കുന്ന ഞാൻ ആലോചിക്കുന്നത് എന്റെ ഈ ജീവിതത്തെ കുറിച്ചാണ് ഇത് അവസാനിപ്പിക്കാൻ ഉള്ള വഴികളെ കുറിച്ചാണ്............ #💓 ജീവിത പാഠങ്ങള്‍ #💑 Couple Goals 🥰 #🤝 സുഹൃദ്ബന്ധം #❤ സ്നേഹം മാത്രം 🤗 #💖 അമ്മ ഇഷ്‌ടം
🌍 വിദേശത്തു ജോലി വേണമെന്നുണ്ടോ? ഇനി അമേരിക്കൻ വിസയ്ക്ക് തന്നെ 1 ലക്ഷം ഡോളർ ഫീസ്! 😲 ഈ തീരുമാനത്തിൻ്റെ പിന്നിലെ സത്യങ്ങൾ വായിക്കാം https://av-creation.blogspot.com/2025/09/what-president-trumps-immigration.html #💖 അമ്മ ഇഷ്‌ടം #🤝 സുഹൃദ്ബന്ധം #❤ സ്നേഹം മാത്രം 🤗 #😍 ആദ്യ പ്രണയം #👨‍👩‍👧‍👦 കുടുംബം
💖 അമ്മ ഇഷ്‌ടം - NEW $100,000 H-1B VISA FEE What It Means for Foreign Workers FEE $100,000 VISA H-1B NEW $100,000 H-1B VISA FEE What It Means for Foreign Workers FEE $100,000 VISA H-1B - ShareChat
കിം ജോങ് ഉന്‍ കേന്ദ്രമായി നോര്‍ത്ത് കൊറിയയുടെ ആധുനിക യുദ്ധ സേനയ്ക്ക് എ.ഐ. ഡ്രോണുകള്‍ കൂടുതൽ വിവരങ്ങൾക്ക് ക്ലിക്ക് ചെയ്യൂ https://av-creation.blogspot.com/2025/09/kim-jong-un-prioritizes-ai-powered.html #😍 ആദ്യ പ്രണയം #❤ സ്നേഹം മാത്രം 🤗 #🤝 സുഹൃദ്ബന്ധം #🦀 കാൻസർ നേരത്തെ കണ്ടെത്താം! ഇതാ ഇങ്ങനെ👇 #💖 അമ്മ ഇഷ്‌ടം
😍 ആദ്യ പ്രണയം - ShareChat
ഹാസ്യവും ഓർമ്മകളും ഒരുമിച്ചുള്ള യാത്ര റോബോ ശങ്കറിന്റെ കഥ ഇവിടെ വായിക്കൂ https://av-creation.blogspot.com/2025/09/robo-shankar-his-life-his-laughter-and.html #🤝 സുഹൃദ്ബന്ധം #❤ സ്നേഹം മാത്രം 🤗 #😍 ആദ്യ പ്രണയം #RIP 🥀 നടൻ ശങ്കർ അന്തരിച്ചു ; വിശ്വസിക്കാനാകാതെ സിനിമാ ലോകം
🤝 സുഹൃദ്ബന്ധം - Remembering Robo Shankar King| % Comedy ७e Remembering Robo Shankar King| % Comedy ७e - ShareChat
Master your money, master your life, make smart choices today, and have financial freedom tomorrow. https://av-creation.blogspot.com/2025/09/when-to-start-saving-how-to-start-and.html #💓 ജീവിത പാഠങ്ങള്‍ #💑 Couple Goals 🥰 #😍 ആദ്യ പ്രണയം #❤ സ്നേഹം മാത്രം 🤗 #🤝 സുഹൃദ്ബന്ധം
💓 ജീവിത പാഠങ്ങള്‍ - 0~~~~~~ BUDGET WANTS NEEDS 0~~~~~~ BUDGET WANTS NEEDS - ShareChat
Sneham 5 വീട്ടിൽ എത്തിയതും ഒന്നിനും താൽപര്യമില്ലാതെ ഇരുന്നതു കണ്ട അമ്മ ചോദിച്ചു, "എന്താ, എന്തെങ്കിലും വയായികയുണ്ടോ നിനക്കു?" അമ്മക്കറിയില്ല, മകൻ പ്രേമത്തിൽ പെട്ടിരിക്കുകയാണെന്ന്. പകൽക്കാഴ്ചകളിലും രാത്രിയുടെ നിലാവിലുമെല്ലാം അവളെയായിരുന്നു ഞാൻ തേടിയത്. അന്നൊരാത്രി ഉറങ്ങാൻ കിടന്നിട്ടും ഉറക്കം വന്നില്ല. രാത്രിയുടെ ധൈർക്യം കുട്ടിയതുപോലൊരു തോന്നൽ — ഒരു വേദന, ഒരുപാട് കണക്കുകൂട്ടലുകൾ, മനസ്സിനകത്ത് പ്രേമഭ്രാന്ത്. രാത്രിയും പകലും എല്ലാം ഒരെ ആലോചന — അവളെ കുറിച്ചായിരുന്നു. അവളുടെ നമ്പർ വാങ്ങാൻ തോന്നാതെ പോയ ആ നിമിഷത്തെ, ഒരുപാട് തവണ ശപിച്ചു. എന്തായാലും, തിങ്കളാഴ്ചയായിരുന്നെങ്കിൽ അവളെ കാണാമായിരുന്നെന്ന് വിചാരിച്ചപ്പോൾ — പ്രകൃതി വരെ ഞങ്ങളുടെ പ്രണയത്തിന്ന് വില്ലൻ വേഷം കെട്ടി വന്നിരിക്കുന്നു. കാലം തെറ്റിപ്പെയ്ത മഴയിൽ സർവത്തും നഷ്ടപ്പെട്ട ഒരു കിളിയെപോലെ ഞാൻ. അങ്ങനെ നിന്നു — തനിച്ചായി, താളം തെറ്റിയ ഹൃദയത്തോടൊപ്പം. ഇത് ഈ സാഹചര്യത്തിന് പറ്റിയത് ആണോ അറിയില്ല. എന്നാലും അങ്ങോട്ട് എഴുതുന്നു... മഴ തകർത്ത് പെയ്തു. നാട് മുഴുവൻ വെള്ളത്തിൽ മുങ്ങി. ആളുകളെല്ലാം ക്യാമ്പിലേക്ക് മാറി. സ്കൂൾ, കോളേജ് എല്ലാം കുറച്ച് കൂടുതൽ നാളത്തേക്ക് അടച്ചു. കറന്റ് ഇല്ല, ഭക്ഷണം ഇല്ല. എവിടെയും അപകട വാർത്തകൾ. എന്റെ മുഴുവൻ ആലോചനയും അവളെപ്പറ്റിയായിരുന്നു — അവൾ സുരക്ഷിതമായിരിക്കും എന്ന് വിശോസിക്കാൻ ഞാൻ ആഗ്രഹിച്ചു. അന്വേഷിക്കാൻ ഒരു മാർഗ്ഗവുമില്ല, ആരോടും ചോദിക്കാനും കഴിയില്ല. വളരെ വല്ലാത്തൊരു വീര്പ്പ്മുട്ടൽ ആയിരിന്നു..... #🤝 സുഹൃദ്ബന്ധം #❤ സ്നേഹം മാത്രം 🤗 #😍 ആദ്യ പ്രണയം #💑 Couple Goals 🥰 #💓 ജീവിത പാഠങ്ങള്‍