Failed to fetch language order
കേരളാ വികസനം
168 Posts • 95K views
ALFIN WORLD
563 views 20 hours ago
2026-ൽ ലോകം കാണേണ്ട 10 ട്രെൻഡിംഗ് ഡെസ്റ്റിനേഷനുകളിൽ ഒന്നായി കൊച്ചി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ലോകപ്രശസ്തമായ ട്രാവൽ ഏജൻസിയായ ബുക്കിങ്.കോം പുറത്തിറക്കിയ പട്ടികയിൽ വിയറ്റ്നാം, സ്പെയിൻ, കൊളംബിയ, ചൈന, ബ്രസീൽ, ഓസ്ട്രേലിയ, ജർമ്മനി, യുഎസ്എ തുടങ്ങിയ രാജ്യങ്ങളോടൊപ്പം ഇന്ത്യയിൽ നിന്ന് ഏക പ്രതിനിധിയായാണ് കേരളവും ഇടം പിടിച്ചത്. 2026 ഇൽ നിർബന്ധമായും കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ നമ്മുടെ കൊച്ചിയാണ് ഇടംനേടിയത്. ലോകോത്തര ഡെസ്റ്റിനേഷനുകൾ ഉൾപ്പെട്ട പട്ടികയിലാണ് കൊച്ചി ഇടം പിടിച്ചത്. ലോക ടൂറിസം ഭൂപടത്തിൽ കേരള ടൂറിസത്തെ അടയാളപ്പെടുത്തുന്നതാണ് ഈ നേട്ടം. #കേരള വികസനം #വികസനം #നാട്ടിലെ വികസനം #കേരളാ വികസനം #റെയില്‍വേ വികസനം, കേരളത്തിനില്ല
ShareChat QR Code
Download ShareChat App
Get it on Google Play Download on the App Store
8 likes
11 shares
ALFIN WORLD
424 views 20 hours ago
വ്യവസായ സൗഹൃദ സംസ്ഥാനമെന്ന നിലയിൽ നാം കൈവരിച്ച നേട്ടത്തിന് അടിവരയിട്ടുകൊണ്ട് കേരളം ഈ വർഷവും ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസിൽ ( Business Reforms Action Plan+ Reduction of Compliance Burden) അതിവേഗത്തിൽ വളരുന്ന വ്യവസായരംഗമായി (ഫാസ്റ്റ് മൂവർ) തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ ആവശ്യപ്പെട്ട പരിഷ്കാരങ്ങളിൽ 91% ആണ് നമ്മൾ പൂർത്തീകരിച്ചതെങ്കിൽ ഇത്തവണ 99.3% പരിഷ്കാരങ്ങളും പൂർത്തിയാക്കാൻ നമുക്ക് സാധിച്ചു. നിക്ഷേപകരുടെ പരാതികൾ പരമാവധി കുറക്കാൻ സാധിച്ചതും ഈ മുന്നേറ്റത്തിലെ സുപ്രധാനഘടകമായി. ഒപ്പം കഴിഞ്ഞ വർഷം ബിസിനസ് ഓറിയന്റഡായ 2 മേഖലകളിലാണ് നാം ഒന്നാമതെത്തിയതെങ്കിൽ ഇത്തവണ 4 മേഖലകളിൽ ഒന്നാം സ്ഥാനം കൈവരിച്ചു. തമിഴ്നാട്, ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങൾ രണ്ടാം നിരയിലുള്ള ആസ്പൈറേഴ്സ് ക്യാറ്റഗറിയിൽ ഉൾപ്പെട്ടപ്പോളാണ് നമ്മൾ ഉയർന്ന ശ്രേണിയിൽ സ്ഥാനം നേടിയത്. തുടർച്ചയായി രണ്ടാം വർഷവും കൈവരിച്ച നേട്ടം കേരളത്തിൻ്റെ വ്യാവസായിക മുന്നേറ്റം ഒട്ടും ആകസ്മികമല്ല എന്ന് ബോധ്യപ്പെടുത്തുകയാണ്. കേരളത്തിന്റെ പുരോഗതിക്കും വികസനത്തിനും സംസ്ഥാന സർക്കാർ നടപ്പാക്കി വരുന്ന പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരം കൂടിയാണ് ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന ഈ നേട്ടം. കൂടുതൽ ആർജ്ജവത്തോടെ നവകേരളം എന്ന ലക്ഷ്യത്തിലേക്ക് കുതിക്കാൻ ഇതു നമുക്ക് പ്രചോദനം പകരും. മുഖ്യമന്ത്രി പിണറായി വിജയൻ. #വ്യവസായം #പി രാജീവ്‌ #പി രാജീവ് #കേരളാ വികസനം #കേന്ദ്ര മന്ത്രി സഭ വികസനം
ShareChat QR Code
Download ShareChat App
Get it on Google Play Download on the App Store
13 likes
13 shares
ALFIN WORLD
448 views 20 hours ago
കഴിവ്‌ ഉള്ളവർ നാട്‌ ഭരിക്കട്ടെ അല്ലാത്തവർ മതം പറഞ്ഞ്‌ നടക്കട്ടെ ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് ( Business Reforms Action Plan Reduction of Compliance Burden) ൽ ഈ വർഷവും കേരളം ഒന്നാമത്. അതിവേഗത്തിൽ വളരുന്ന വ്യവസായരംഗം(ഫാസ്റ്റ് മൂവർ) ആയി കേരളത്തെ വീണ്ടും തെരഞ്ഞെടുത്തു.. അംഗീകാരത്തിന്റെ ഭാഗമായുള്ള പുരസ്കാരം ഇന്ന് ഡെൽഹിയിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് കേന്ദ്ര വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി ശ്രീ. പീയൂഷ് ഗോയലിൽ നിന്ന് മന്ത്രി പി രാജീവ് ഏറ്റുവാങ്ങി.. കഴിഞ്ഞ വർഷം യൂണിയൻ ഗവൺമെന്റ് ആവശ്യപ്പെട്ട പരിഷ്‌കാരങ്ങളിൽ 91% ആണ് കേരളം പൂർത്തീകരിച്ചതെങ്കിൽ ഇത്തവണ 99.3% പരിഷ്കാരങ്ങളും പൂർത്തീകരിച്ചു.. കഴിഞ്ഞ വർഷം ബിസിനസ് ഓറിയന്റഡായ 2 മേഖലകളിലാണ് കേരളം ഒന്നാമതെത്തിയതെങ്കിൽ ഇത്തവണ 4 മേഖലയിൽ ഒന്നാം സ്ഥാനം കൈവരിച്ചു. കഴിഞ്ഞ തവണ ലോട്ടറി അടിച്ചതാണ് എന്ന് പറഞ്ഞു നടന്നിരുന്നവർ ഇനിയെന്ത് പറയുമോ ആവോ..? #keralamodel #LDFGovernment #pinarayivijayan_cm #pkkunjalikkutt #🗳️ രാഷ്ട്രീയം#💪🏻 സിപിഐഎം #പി രാജീവ് y #KmShaji #PVAnwar #കേരളാ വികസനം #വികസനം
ShareChat QR Code
Download ShareChat App
Get it on Google Play Download on the App Store
14 likes
12 shares