𝐒𝐞𝐫𝐢𝐧 💕🖋️
9K views • 24 days ago
ഭൂമിക 💗.
.
"നീ അവളെ കെട്ടില്ല കിരണേ... അമ്പാടി തറവാട്ടിലെ മഹാദേവന്റെ മകനാണ് കിരണെങ്കിൽ ആ ചറ്റപെരയിലെ വായാടി പെണ്ണിനെ നീ ഈ തറവാട്ടിലേക്കു കേട്ടില്ല
ഇത് മഹാദേവന്റെ വാക്ക..."😠
"അവൾക്കെന്താ അച്ചാ. ഒരു കുറവ്.. നമ്മുടെ വീട്ടുകാരുടെ അത്ര സ്ഥലവും ഇത്ര വലിയ അഭിമാനവും തറവാടും ഇല്ല അത്ര അല്ലെ ഒള്ളു.."😠
"നീ ഒന്നും പറയണ്ട... ഞാൻ ഒരു കല്യാണം ഉറപ്പിച്ചിട്ടുണ്ട് നീ അവളെ കെട്ടും അവളെ മാത്രമേ കേട്ടു..."😡
"ഇല്ല ഞാൻ കെട്ടില്ല... നിങ്ങളെ പോലെ തന്നെ പറയാ... ഞാൻ ഈ അമ്പാടി വീട്ടിലെ മഹാദേവന്റെ മകനാണെൽ ഞാൻ എന്റെ പെണ്ണിനെ അല്ലാതെ വേറെ ഒരു പെണ്ണിന്റെ കഴുത്തിൽ താലി ചാർത്തില്ല..."😡
ദേഷ്യതാൽ ചുവന്നു വിറച്ചു പറയുന്നവരെ ചുറ്റുമ്മുള്ളരല്ലാം ഭയത്തോടെ നോക്കി നിന്നു
അമ്പാടി വീട്ടിളെ ഓരോ കോമ്പലകളും അവരുടെ ദേഷ്യത്തിൽ വിറക്കാൻ തുടങ്ങി..
"മോനെ.. അച്ഛൻ.. "😥
അവനെ സമദാനിപ്പിക്കാൻ ആയി സാവത്രി മുന്നോട്ടു വന്നതും.. അവൻ അമ്മയെ തടഞ്ഞു നിറുത്തി. അവന്റെ കണ്ണുകൾ കോപം കൊണ്ട് ജ്വാലിക്കുന്നുണ്ടായിരുന്നു.
"അമ്മ മിണ്ടരുത് അച്ഛൻ തന്നെ പറയട്ടെ... ഞാൻ അവളുടെ കഴുത്തിൽ താളിച്ചാർത്തും അച്ഛന് എന്ത് ചെയ്യാൻ പറ്റും.. "😠
"ഹാ... നീ ആ കഴുത്തിൽ താലി ചാർത്തിയാൽ പിന്നെ.. നീ സ്നേഹിച്ചവരൊന്നും ജീവനോടെ കാണില്ല മകനെ... ചിന്തിച്ചു നോക്ക്.."😏
ഒരു തരം പകയോടെ പറഞ്ഞു മുഴുപ്പിച്ചു ഇറങ്ങി പോയ അച്ഛനെ അവൻ വെറുപ്പോടെ നോക്കി നിന്നു..
ചുറ്റും നിൽക്കുന്നവരുടെ നോട്ടവും സംസാരവും അവനെ ഒന്നൂടെ അലോത്സര പെടുത്തു..
"എല്ലാവരും കേട്ടോ.. എല്ലാവർക്കും കേൾക്കണ്ട ഒന്നാ.. ഈ കിരന്റെ കയ്യിൽ നിന്നു ഒരാളുടെ കഴുത്തിലെ താലി വീഴു.. ഇല്ലെൻകിൽ ഈ കൈ ഒരാൾക്കും താലിച്ചാർത്തില്ല.. "😠
ദേഷ്യത്തോടെ അതും പറഞ്ഞു ഇറങ്ങി പോയവനെ ചുറ്റുമ്മുള്ളവറെല്ലാം ഭയത്തോടെ നോക്കി നോക്കി നിന്നു....
വാശി കയറിയാൽ അവൻ അവന്റെ അച്ഛന്റെ പോലെ തെന്നയാണ്..ഒരു മാറ്റവും കാണില്ല.. ഇനി അവൻ എന്ത് ചെയ്യും എന്നതിൽ ഒരു ഉറപ്പും ഇല്ല..
പക്ഷെ ഒരു കാര്യം എല്ലാവർക്കും ഉറപ്പായിരുന്നു.. അവന്റെ അച്ഛന്റെ വാക്ക് വെട്ടിച്ചു അവന്റെ പ്രിയതമയുടെ കഴുത്തിൽ അവൻ താലി ചാർത്തില്ല..
*****************
കവലയിലെ പാർട്ടി ഹൌസ്സിലേക് കയറിവൻ അവിടെയുള്ള സാധങ്ങൾ എല്ലാം അടിച്ചു പൊട്ടിക്കാൻ തുടങ്ങി... കലി തീരുവോളം അവിടെയെല്ലാം നാശമാക്കിയവൻ
അവസാനം തളർച്ചയോടെ തായേ ഇരുന്നു.പുറത്തേക്കു നോക്കി.. നേരം നന്നെ ഇരുട്ടിയിരുന്നു.. നിലാവിന്റെ വെളിച്ചംമല്ലാതെ ഒന്നും കാണാൻ പറ്റില്ല..
അവൻ പയ്യെ കണ്ണുകൾ അടച്ചതും.. അവന്റെ ചുണ്ടുകളിലായി ആ പേര് ഉതിർന്നു വന്നു
"ഭൂമിക..."💗
****************
കാവിലെല്ലാം ആളുകൾ തങ്ങി കൂടി നിൽക്കുകയാണ്... അതെ ഇന്നാണ് കാവിലെ ഉത്സവം...
ഞാനും കാഞ്ചനയും കൂട്ടുകാരെല്ലാം ആവേശത്തിലായിരുന്നു.. കാവല്ലാം ആവേശം കൊണ്ട് നിറഞ്ഞു നിൽക്കാണ് പുറത്തിറങ്ങിയാൽ ചെണ്ട കോട്ടും ആരവങ്ങളും ഉയർന്നു കേൾക്കാം..
അലമാറക്ക് മുകളിൽ ഒളിപ്പിച്ചു വെച്ച ഒരു സെറ്റ് കുപ്പിവളകൾ ഓടിച്ചെന്നെടുത്തു അണിഞ്ഞപ്പോയെക്കും മുറ്റത്തു വിളി തുടങ്ങിയിരുന്നു..
"ഭൂമി.... പെട്ടന്ന് വാ.. "
"അയ്യോ ഇതാ വരുന്നു..."
"പെട്ടന്ന് വന്നേ... അവരെല്ലാം മുന്നേ പോയി...".
"ഇതാ വരുവാടി... കഴിഞ്ഞു...."
മുറ്റത്തു തന്നെ കാത്തു അക്ഷമയോടെ നിക്കാണ് കാഞ്ചന..മുറ്റത്തേക്ക് ഇറങ്ങാൻ നിൽക്കവേ aanh മുറിയിൽ നിന്നും ഇറങ്ങി വരുന്ന ഏട്ടനെ കണ്ടത്..
എന്നെ കണ്ടു എന്തെ എന്ന രീതിയിൽ ഏട്ടൻ പിരികം ഉയർത്തിയതും ഞാൻ നിന്നു പതുങ്ങി..
"പെട്ടന്ന് തിരിച്ചെത്തും.."😶
"ഹ്മ്മ്മ്..."🙄
"എല്ലാ തിരിച്ചു ഏട്ടന്റെ കൂടെ തന്നെ വരാം.. ഉത്സവ പറമ്പിലെ നിക്കത്തൊള്ളൂ.. വേറെ എവിടേക്കും പോകില്ല..വികൃതി ഒന്നും കാണിക്കതില്ല.."🥺
"ഹ്മ്മ്...സത്യപ്രേതിജ്ഞയൊക്കെ കൊള്ളാം ഇതുപോലെയൊക്കെ കണ്ട മതി..."🤨
അവന്റെ ഗൗരത്തോടെ യുള്ള സംസാരത്തിനൊന്നു ചിരിച്ചു കൊടുത്തു പെട്ടന്ന് മുറ്റത്തേക്കിറങ്ങി.. അവിടെ നിന്നോടി...
"ടീ.... ഭൂമിക... "😖
ഉത്സവ പറമ്പിലേക്കൊടുന്ന ഭൂമികയെ പിടിക്കാൻ അമ്മ പിറകെ വന്നപ്പോയെക്കും അവൾ മുറ്റം കടന്നു ഓടി മറഞ്ഞിരുന്ന്...
അതു കണ്ടു ആധിയോടെ ഉള്ളിലോട്ടു വന്ന അമ്മയെ നോക്കി ഏട്ടൻ ഒന്ന് ചിരിച്ചു കൊടുത്തു..
"നീ പറഞ്ഞയച്ചതാകും അല്ലെ പെട്ടന്ന് തിരിച്ചു കൊണ്ടുവാ.. കൊച്ചിനെ. എന്തെല്ലാം തരത്തിലുള്ള ആളുകൾ ഉണ്ടാകും അവിടെ എന്റെ മഹാദേവ ഒന്നും വരുത്തല്ലേ....😩
നീ ഒന്ന് പോയി നോക്കികേടാ... അവിടേക്കു.. നീ എല്ലാം ചേർന്ന കൊച്ചിനെ വടക്കാക്കുന്നെ.. നാളെ വേറൊരു വീട്ടിലേക്കു പറഞ്ഞക്കാൻ ഉള്ള കൊച്ച.. ഇങ്ങനെ വായാടി നടന്ന.. വളർത്തു ദോശന്നെ പറയു.. അതെല്ലാം നമ്മള് കേൾക്കണ്ടേ ഇനി.. 😣"
ദേഷ്യത്തോടെ എന്തെല്ലാമോ പിറുപിറുത്.. സാരി തലപ്പ് കൊണ്ട് മുഖം തുടച്ചു അമ്മ അടുക്കളയിലേക്ക് കയറി പോയി.. അതു കണ്ടു ഏട്ടൻ അറിയാതെ ചിരിച്ചു പോയി..
***************
കവലയിൽ പരിപാടികൾ എല്ലാം പൊടി പൊടിക്കായിരുന്നു... ഇതിന്റെ ഇടയിലൂടെ ഊണ് നുഴഞ് രണ്ടു പേരും ആളുകളുടെ മുന്നേ കേറി കൊട്ടും പാട്ടും എല്ലാം കണ്ടൊടിരുന്നു..
ഏറെ സമയം അവിടെ തന്നെ തുള്ളി കളിച്ചു കൊണ്ടിരിക്കെ പെട്ടന്നാണ് കാഞ്ചനയുടെ അച്ഛൻ അവിടേക്കു കെയറി വന്നത്..
അച്ഛനെ കണ്ടതും എന്നെയും പിടിച്ചവൾ തിരക്കിലൂടെ ഒറ്റ ഓട്ടം... എന്നാൽ ആ ഓട്ടം വന്നു നിന്നത് അമ്പാടി തറവിട്ടിലെ.. നീലകൊമ്പന്റെ മുന്നിലാണ്..
കാവിൽ നിന്നു പൊട്ടിയ ഒരു പടകത്തിന്റെ ശബ്ദം കൊമ്പന്റെ നിയന്ത്രണം കളഞ്ഞതും ഭൂമിക കൊമ്പന്റെ മുന്നിലേക്കെത്തുന്നതും ഒരേ സമയം..
ഇടഞ്ഞ കൊമ്പൻ നിയന്ത്രണം ഇല്ലാതെ ഭൂമികയുടെ നേരെ കുതിച്ചു.. ഭയം കൊണ്ട് അവളുടെ കാലുകൾ മണ്ണിൽ ഉറച്ചു പോയി... ചുറ്റുമുള്ള ആരവങ്ങളുടെയും ജനങ്ങളുടെയും ശബ്ദം എല്ലാം പയ്യെ കുറഞ്ഞു പോയി..
പയ്യെ കണ്ണിലേക്കു ഇരുട്ടു പകർന്നു..
(തുടരും)
📢വായനകാരുടെ ശ്രദ്ധക്ക്.
അത് ഞാൻ മുന്നേ പോസ്റ്റ് ചെയ്തിരുന്ന എന്റെ പഴയ കഥയാണ്,പിന്നീട് പല കാരണങ്ങൾ കൊണ്ട് ഞാൻ അത് പോസ്റ്റ് ചെയ്യുന്നത് നിർത്തി വച്ചു, ഇപ്പൊൽ തുടർന്നെഴുതാൻ ആഗ്രഹിച്ചു കൊണ്ട് വീണ്ടും എഴുതുന്നു.
അഭിപ്രായം കമന്റ് ചെയ്യാൻ മറക്കരുത് 💗..
#💞 പ്രണയകഥകൾ #📙 നോവൽ #📔 കഥ #📝 ഞാൻ എഴുതിയ വരികൾ #തുടർ കഥ 📚
39 likes
3 comments • 23 shares