രണ്ടാം പിണറായി സർക്കാർ മൂന്നാം വർഷത്തിലേക്ക് ജനകീയ സർക്കാർ മുന്നോട്ട്
142 Posts • 2K views
കണ്ണൂർ സഖാവ്
637 views 1 days ago
#ജനകീയ സർക്കാർ♥️♥️♥️ #ജനകീയ സർക്കാർ മുന്നോട്ട് ❤️❤️❤️ #രണ്ടാം പിണറായി സർക്കാർ മൂന്നാം വർഷത്തിലേക്ക് ജനകീയ സർക്കാർ മുന്നോട്ട് CM with Me സിറ്റിസൺ കണക്ട് സെന്റർ പ്രവർത്തനം തുടങ്ങി ആദ്യ 24 മണിക്കൂറിൽ 4203 കോളുകളാണ് ലഭിച്ചത്. ഇതിൽ 450 കോളുകളാണ് കണക്ട് ചെയ്യാനാകാതെ പോയത്. ഇതിൽ എല്ലാവരെയും തിരികെ വിളിച്ച് അവരുടെ പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അഭൂതപൂർവ്വമായ പ്രതികരണങ്ങളാണ് ജനങ്ങളിൽ നിന്നുമുണ്ടാകുന്നത്. ഈ പ്രതികരണങ്ങൾക്ക് അനുരൂപമായ നടപടികൾ സർക്കാരിൻ്റെ ഭാഗത്തു നിന്നും ഉറപ്പായും ഉണ്ടാകും. #cmwithme
9 likes
6 shares
കണ്ണൂർ സഖാവ്
2K views 1 months ago
#💪🏻 സിപിഐഎം #ജനകീയ സർക്കാർ♥️♥️♥️ #ജനകീയ സർക്കാർ മുന്നോട്ട് ❤️❤️❤️ #രണ്ടാം പിണറായി സർക്കാർ മൂന്നാം വർഷത്തിലേക്ക് ജനകീയ സർക്കാർ മുന്നോട്ട് ഓണത്തിനു ഭക്ഷ്യവസ്തുക്കൾ മിതമായ നിരക്കിൽ ലഭ്യമാക്കാൻ ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിച്ചു വരികയാണ്. അതിൻ്റെ ഭാഗമായി നടത്തുന്ന ഈ വർഷത്തെ സപ്ലൈകോ ഓണം ഫെയറുകൾക്ക് ഇന്ന് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനത്തോടൊപ്പം ജില്ലാതല ഫെയറുകളും ഇന്നു തന്നെ ആരംഭിച്ചിട്ടുണ്ട്. മുഴുവൻ നിയമസഭാ മണ്ഡലങ്ങളിലും ആഗസ്റ്റ് 31 മുതൽ ഒരു പ്രധാന ഔട്ട്‌ലെറ്റിനോടനുബന്ധമായി ഓണം ഫെയർ നടത്തും. കൂടാതെ, സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഇന്നുമുതൽ സഞ്ചരിക്കുന്ന ഓണച്ചന്തകൾ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രമുഖ റീറ്റെയ്ൽ ബ്രാൻഡുകളോട് കിടപിടിക്കുന്ന ബ്രാൻഡഡ് എഫ് എം സി ജി ഉത്പന്നങ്ങളുടെ ഒരു നിരതന്നെ ഇത്തവണ സപ്ലൈകോ പൊതുജനങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്. 250 ലധികം ബ്രാൻഡഡ് ഉത്പന്നങ്ങൾക്ക് ഓഫറുകളും, വിലക്കുറവും നൽകുന്നുണ്ട്. സപ്ലൈകോയുടെ ഓണം ഫെയറിൽ മാത്രമല്ല, ആയിരത്തിലധികം വരുന്ന വില്പനശാലകളിലും ഈ ഓഫറുകൾ ലഭ്യമാണ്. ശബരി ബ്രാൻഡിൽ 5 പുതിയ ഉത്പന്നങ്ങളും ഈ ഓണക്കാലത്ത് സപ്ലൈകോ പുറത്തിറക്കിയിട്ടുണ്ട്. സപ്ലൈകോ പുറത്തിറക്കിയ ഓണം ഗിഫ്റ്റ് പദ്ധതിക്കും മികച്ച പ്രതികരണമാണുണ്ടായത്. അമ്പതിനായിരത്തോളം ഓർഡറുകൾ ഇതുവരെ വന്നിട്ടുണ്ട്. ഉപഭോക്തൃ സംസ്ഥാനമെന്ന നിലയിൽ സാധാരണ ഗതിയിൽ ഏറ്റവും കൂടുതൽ വിലക്കയറ്റം ഉണ്ടാകേണ്ടത് കേരളത്തിലാണ്. എന്നാൽ, മാതൃകാപരമായ വിപണി ഇടപെടൽ മുഖേന അതിനെ കാര്യമായി പിടിച്ചുനിർത്താൻ സർക്കാരിനു സാധിക്കുന്നുണ്ട്. അതിൽ പ്രധാനമാണ് സപ്ലൈകോയുടെ ഇടപെടൽ. 32 ലക്ഷത്തോളം ഉപഭോക്താക്കളാണ് കഴിഞ്ഞ മാസം മാത്രം സപ്ലൈകോ വില്പനശാലകളെ ആശ്രയിച്ചത്. ഇതിലൂടെ 168 കോടി രൂപയുടെ വിറ്റുവരവുമുണ്ടായി. ഈ വർഷത്തെ ഓണം സപ്ലൈകോ ഫെയറുകൾക്കൊപ്പം നമുക്ക് ആഘോഷിക്കാം.
24 likes
31 shares
കണ്ണൂർ സഖാവ്
838 views 1 months ago
#💪🏻 സിപിഐഎം #ജനകീയ സർക്കാർ♥️♥️♥️ #ജനകീയ സർക്കാർ മുന്നോട്ട് ❤️❤️❤️ #രണ്ടാം പിണറായി സർക്കാർ മൂന്നാം വർഷത്തിലേക്ക് ജനകീയ സർക്കാർ മുന്നോട്ട് സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ സർക്കാരിന്റെ ഓണ സമ്മാനമായി രണ്ടു ഗഡു ക്ഷേമ പെൻഷൻ ലഭിക്കും. ഇതിനായി 1679 കോടി അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ ഓണത്തിന്‌ 3200 രൂപവീതം ലഭിക്കുന്നത്‌. ആഗസ്തിലെ പെൻഷന് പുറമെ ഒരു ഗഡു കുടിശിക കൂടിയാണ് അനുവദിച്ചത്‌. ശനിയാഴ്ച മുതൽ ഇത്‌ ഗുണഭോക്താക്കൾക്ക് ലഭിച്ചു തുടങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8.46 ലക്ഷം പേർക്ക്‌ ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ്‌ നൽകേണ്ടത്‌. ഇതിനാവശ്യമായ 48.42 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്‌. ഈ വിഹിതം കേന്ദ്ര സർക്കാരിന്റെ പിഎഫ്‌എംഎസ്‌ സംവിധാനം വഴിയാണ്‌ ഗുണഭോക്താക്കളുടെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ ക്രഡിറ്റ്‌ ചെയ്യേണ്ടത്.
12 likes
5 shares