Kerala food
157 Posts • 157K views
ചിക്കൻ കുരുമുളകിട്ടത് (Pepper Chicken) #😋 തനി നാടൻ രുചികൾ #Kerala food #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ ചിക്കൻ കുരുമുളകിട്ടത് (Pepper Chicken) എന്നത് കറുത്ത കുരുമുളക് പ്രധാന ചേരുവയായി ഉപയോഗിച്ച് തയ്യാറാക്കുന്ന ഒരു രുചികരമായ വിഭവമാണ്; ഇത് എളുപ്പത്തിൽ ഉണ്ടാക്കാം, ഉള്ളി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില, ചിലപ്പോൾ മഞ്ഞൾപ്പൊടി, മുളകുപൊടി തുടങ്ങിയ ചേരുവകൾ ചേർത്ത് ചിക്കൻ നന്നായി വേവിച്ചെടുക്കുന്നു. ഇതിൽ കുരുമുളക് പൊടി ചേർത്ത് ഫ്രൈ ചെയ്ത് (dry) അല്ലെങ്കിൽ കുറച്ച് വെള്ളം/ തേങ്ങാപ്പാൽ ചേർത്ത് ഗ്രേവിയായും ഉണ്ടാക്കാം. ചോറ്, ചപ്പാത്തി, പറോട്ട എന്നിവയ്‌ക്കൊപ്പം കഴിക്കാൻ നല്ലതാണ്.. എളുപ്പത്തിലുള്ള തയ്യാറെടുപ്പ്: മസാല തയ്യാറാക്കൽ: ഒരു പാനിൽ കുറച്ച് ജീരകം, ഉലുവ, മല്ലി (കൊത്തമല്ലി) എന്നിവ വെവ്വേറെ വറുത്ത് പൊടിക്കുക. അതിലേക്ക് കുരുമുളക് ചേർത്ത് പൊടിക്കുക. ചിക്കൻ പാകം ചെയ്യൽ: ഒരു കടായിയിൽ എണ്ണ ചൂടാക്കി കടുക്, കറുവപ്പട്ട, ഗ്രാമ്പൂ, ഏലക്ക എന്നിവ പൊട്ടിക്കുക. സവാള, കറിവേപ്പില, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് വഴറ്റുക. മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ് ചേർത്ത് ചിക്കൻ കഷണങ്ങൾ ചേർത്ത് 5 മിനിറ്റ് വഴറ്റുക. കുറച്ച് വെള്ളം ചേർത്ത് അടച്ചു വെച്ച് ചിക്കൻ വേവിക്കുക. പൂർത്തിയാക്കൽ: ചിക്കൻ വെന്ത ശേഷം, തയ്യാറാക്കിയ കുരുമുളക് പൊടി, ഗരം മസാല എന്നിവ ചേർത്ത് നന്നായി ഇളക്കുക. നന്നായി വരണ്ട പരുവത്തിൽ വേണമെങ്കിൽ കൂടുതൽ നേരം വഴറ്റുക. അവസാനം കുറച്ച് നാരങ്ങാനീരും മല്ലിയിലയും ചേർത്ത് ചൂടോടെ വിളമ്പുക
16 likes
8 shares
#😋 തനി നാടൻ രുചികൾ #Kerala food #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #പായസം ചേരുവകൾ ഉണക്കലരി- 1 കപ്പ് പഞ്ചസാര- 2 കപ്പ് നെയ്യ്- 6 ടേബിൾസ്പൂൺ കശുവണ്ടി- ആവശ്യത്തിന് പാൽ- 2 ലിറ്റർ ഏലയ്ക്ക- 4 തയ്യാറാക്കുന്ന വിധം ഉണക്കലരി കഴുകി വൃത്തിയാക്കിയെടുക്കുക. അത് ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിച്ചെടുക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് രണ്ട് ലിറ്റർ പാൽ ചേർത്ത് തിളപ്പിക്കുക. അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് 3 ടേബിൾസ്പൂൺ നെയ്യ് ചേർത്ത് ചൂടാക്കുക. അതിലേയ്ക്ക് വേവിച്ച ചോറ് ചേർത്ത് വരട്ടുക. നന്നായി വെള്ളം വറ്റി വരട്ടിയെടുത്ത ചോറിലേയ്ക്ക് രണ്ട് കപ്പ് പഞ്ചസാര ചേത്തിളക്കുക. പഞ്ചസാര ഉരുകി വന്നതിലേയ്ക്ക് കുറച്ച് നെയ്യ് കൂടി ചേർക്കുക. ഇളക്കി വരട്ടിയെടുത്ത ചോറിലേയ്ക്ക് തിളപ്പിച്ചെടുത്ത പാൽ കുറച്ചു വീതം ചേർക്കുക. പാൽ ഒഴിക്കുന്നതിനിടക്കും ഇളക്കുക. പായസം തിളച്ച് കുറുകി വരുമ്പോൾ ബാക്കി വന്ന പാൽ കൂടി ഒഴിച്ച് തിളപ്പിക്കുക. ശേഷം അടുപ്പണച്ച് നെയ്യിൽ വറുത്തെടുത്ത കശുവണ്ടിയും കിസ്മിസും ചേർത്തിളക്കുക.
15 likes
20 shares
#😋 തനി നാടൻ രുചികൾ #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ ചേരുവകൾ പഴുത്ത ചക്ക - പകുതി വെള്ളം - 1/2 കപ്പ് ശർക്കര - 300 ഗ്രാം തേങ്ങാപ്പാൽ - 1 തേങ്ങയുടെ ഒന്നാം പാലും രണ്ടാം പാലും നെയ്യ് - 1 ടേബിൾസ്പൂൺ ചുക്കും ജീരകവും പൊടിച്ചത് - 1 ടീസ്പൂൺ ഏലയ്ക്കാപ്പൊടി - 1/ 4 ടീസ്പൂൺ ഉപ്പ് - 1 നുള്ള് കശുവണ്ടി - 15 എണ്ണം ഉണക്ക മുന്തിരി - 15 എണ്ണം തേങ്ങാക്കൊത്ത് - 2 ടേബിൾസ്പൂൺ തയാറാക്കുന്ന വിധം ചക്ക ചുളകൾ ചെറിയ കഷ്ണങ്ങൾ ആയി അരിഞ്ഞെടുത്ത ശേഷം അരക്കപ്പ് വെള്ളം ചേർത്ത് ഒരു കുക്കറിൽ രണ്ട് വിസിലിൽ വേവിച്ചെടുക്കാം. ഒരു ഉരുളിയിൽ അല്പം നെയ്യ് ചേർത്തു ചൂടായി വരുമ്പോൾ വേവിച്ചു വച്ച ചക്ക ചേർത്തു വെള്ളം വറ്റി വരുന്നതു വരെ ചെറിയ തീയിൽ വഴറ്റി എടുക്കാം. ശേഷം ശർക്കര മധുരം അനുസരിച്ചു ചേർത്ത് ഇളക്കി വഴറ്റി എടുക്കാം. നന്നായി വഴണ്ടു വരുമ്പോൾ തേങ്ങയുടെ രണ്ടാം പാൽ ചേർത്ത് ഇളക്കി കുറുക്കി എടുക്കാം. ഇനി ഇതിലേക്കു ചുക്കും ജീരകവും പൊടിച്ചതും ഏലയ്ക്കാപ്പൊടിയും ചേർത്തു കൊടുക്കാം. ഒരു നുള്ള് ഉപ്പ് കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കാം. ഒന്നാം പാൽ ചേർത്തു ചൂടായി വരുമ്പോൾ നെയ്യിൽ വറുത്തെടുത്ത കശുവണ്ടിയും ഉണക്ക മുന്തിരിയും തേങ്ങാക്കൊത്തും വിതറി തീ അണച്ച് വാങ്ങി വയ്ക്കാം. രുചികരമായ ചക്ക പ്രഥമൻ തയാർ. #Kerala food
13 likes
17 shares